ഇന്ത്യയും അമേരിക്കയും S 400 സംവിധാനവും
===
ഇൻഡോ അമേരിക്കൻ ബന്ധങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമാണ് റഷ്യയിൽ നിന്നുംനാം വാങ്ങാൻ കരാർ ഒപ്പിട്ടിരിക്കുന്ന S 400 വ്യോമവേധ മിസൈൽ സംവിധാനം .ഈ ആയുധം വാങ്ങുന്നവർക്കെതിരെ എല്ലാം അമേരിക്ക ഉപരോധത്തിന്റെ വാൾ ഉയർത്തുന്നുണ്ട് . അതിന്റെ സംഭവ്യമായ കാരണങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഈ കുറിപ്പ്
===
ഇൻഡോ അമേരിക്കൻ ബന്ധങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമാണ് റഷ്യയിൽ നിന്നുംനാം വാങ്ങാൻ കരാർ ഒപ്പിട്ടിരിക്കുന്ന S 400 വ്യോമവേധ മിസൈൽ സംവിധാനം .ഈ ആയുധം വാങ്ങുന്നവർക്കെതിരെ എല്ലാം അമേരിക്ക ഉപരോധത്തിന്റെ വാൾ ഉയർത്തുന്നുണ്ട് . അതിന്റെ സംഭവ്യമായ കാരണങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഈ കുറിപ്പ്
ഒരു ലേയേർഡ് , ഡിസ്‌ട്രിബ്യുട്ടെഡ് വ്യോമപ്രതിരോധ ( layered and distributed air defence system) സംവിധാനമാണ് S -400 , ഒന്നോ രണ്ടോ ദീർഘദൂര AESA സെർച് റഡാറുകൾ , മിസൈലുകൾ ലക്ഷ്യങ്ങളിലേക്ക് നയിക്കാനും ഇലക്ട്രോണിക്ക് യുദ്ധരീതികളെ മറികടക്കാനായി മൾട്ടി ഫങ്ക്ഷന് റഡാറുകൾ , നാല് ലോഞ്ച് ട്യൂബുകൾ ഉള്ള , വ്യത്യസ്ത പ്രഹര പരിധിയുള്ള അനേകം മിസൈൽ ലോഞ്ചറുകൾ , താഴ്ന്നു പറക്കുന്ന മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സംവിധാനങ്ങളെ സംരക്ഷിക്കാനായി ഹൃസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങൾ , ഈ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു കമാൻഡ് സെന്റർ ഇത്രയുമാണ് ഒരു S -400 വ്യോമവേധ സംവിധാനം .
ഈ റഡാറുകളെയും ലോഞ്ചറുകളെയും അനേകം കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ വിന്യസിക്കുകയും എൻക്രിപ്പ്റ്റഡ് ഡാറ്റ ലിങ്കുകളിലൂടെ വിവര വിനിമയുവും നടത്താനാകും . S -400 വ്യോമവേധ സംവിധാനത്തിന്റെ റഡാറുകളെയോ ഡാറ്റ ലിങ്കുകളെയോ മറ്റു ഹൃസ്വ, മധ്യ, ദീർഘദൂര മിസൈൽ സംവിധാനങ്ങളുമായി കോർത്തിണക്കാനുമാവും .
400 കിലോമീറ്റെർ ആണ് ഈ സംവിധാനത്തിലെ സേർച്ച് റഡാറുകളുടെ റേൻജ്ജ് . സ്റ്റെൽത് പോർവിമാനങ്ങളെപോലും 150 കിലോമീറ്റർ അകലെ നിന്നും കണ്ടുപിടിക്കാൻ ആവുമത്രെ . ഈ കാരണങ്ങൾ എല്ലാം കൊണ്ടുതന്നെ പരിചയസമ്പന്നരായ സൈനികർ പ്രവർത്തിപ്പിക്കുന്ന ഒരു S -400 നെ തകർക്കുക എളുപ്പമല്ല . വളരെ വലിയ ഒരു പ്രദേശത്തു ചിതറി വിന്യസിച്ചിരിക്കുന്ന ഇത്തരം ഒരു സംവിധാനത്തെ തകർക്കാൻ ഇരുനൂറോ മുന്നൂറോ ക്രൂയിസ് മിസൈലുകൾ ഒരുമിച്ചു തൊടുത്താൽ മാത്രമേ സാധ്യമാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത് . വളരെയധികo ലക്ഷ്യങ്ങൾ ഒരുമിച്ചാക്രമിക്കുമ്പോൾ S -400 ഇന്റെ റഡാറിനു പിഴവുകൾ പറ്റുമെന്നും ആ പിഴവുകൾ മുതലെടുത്തു കുറെ മിസൈലുകൾക്കെങ്കിലും S -400 നെ തകർക്കാനാവും എന്നാണ് തിയറി .
എന്തായാലും S -400 നെ വിന്യസിച്ചിരിക്കുന്ന ഒരു പ്രദേശം അമേരിക്കൻ വ്യോമസേനക്ക് ഒരു നോ ഗോ ഏരിയ (no go area ) ആയി മാറും . ലോകത്തെമ്പാടും ഇത്തരം നോ ഗോ ഏരിയ കൾ ഉടലെടുത്താൽ അമേരിക്കക്ക് ലോകമെമ്പാടും നിർബാധം സൈനിക ഇടപെടലുകൾ നടത്താനുളള ഇപ്പോഴത്തെ കഴിവ് നഷ്ടപ്പെടും . ലോകമെമ്പാടും സേനാവിന്യാസം നടത്താനും സൈനിക ഓപ്പറേഷനുകൾ നടത്താനുമുള്ള സ്വന്തം കഴിവ് എന്തെങ്കിലും തരത്തിൽ ഹനിക്കപ്പെടുന്നത് അമേരിക്കക്ക് അത്ര എളുപ്പം അംഗീകരിക്കാനാവുന്ന ഒരു വസ്ത്യുതയല്ല . അതാണ് അമേരിക്കയുടെ S -400 വിരോധത്തിന്റെ മൂലകാരണം . മറ്റെല്ലാം വെറും പുകമറകൾ മാത്രം .
===
ചിത്രം : S400 സംവിധാനം : ചിത്രം കടപ്പാട് :https://twitter.com/trdiplomacy/status/908296714938994688
===
ചിത്രം : S400 സംവിധാനം : ചിത്രം കടപ്പാട് :https://twitter.com/trdiplomacy/status/908296714938994688
rishidas s