കരിന്തണ്ട്ന്റെ ആത്മാവ് ഉറങ്ങുന്ന ചുരം..
ഇവിടെ പെയ്യുന്ന ഓരോ മഴതുള്ളികള്‍ക്കും പറയാന്‍ ഒരു കണ്ണുനീരിന്റെ കഥയുണ്ട്. ഒരു കൊടും ചതിയുടെ കഥ..
വയനാടിന്റെ മുഖകവാടമാണ് ലക്കിടി . ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത് ഇവിടെ ഒരു പ്രശസ്തമായ ഒരു പുരാതന കോട്ട ഉണ്ടായിരുന്നു എന്നാണ്.പണ്ട് പണ്ട് ഈ പ്രദേശം വാണിരുന്ന ഗോത്ര വിഭാഗത്തിന്റെ നായകന്റെ പേര് ലക്കിടി എന്നായിരുന്നത്രേ.
ഇവിടെ നിന്നും ഇത്തിരി ദൂരം പിന്നിട്ടാല്‍ പതയോരത്തായി ചങ്ങലമരം. കരിന്തണ്ടനെ തളച്ച ആ ഇരുമ്പ് ചങ്ങല ഇന്നും വയനാടന്‍ ചുരം കയറിവരുന്നവര്‍ക്കു കാണാം. വലിയ ഒരു മരം മരത്തിന്‍റെ മുകളിലെ സാമാന്യം കട്ടികൂടിയ ഒരു ഇരുമ്പ് ചങ്ങല താഴോട്ട് തൂങ്ങുന്നു.വയനാട്ടിലേക്കുള്ള ഈ കവാടത്തില്‍ വൃദ്ധനായ ഒരു വൃക്ഷത്തില്‍ ബന്ധിച്ച ഇരുമ്പ് ചങ്ങല ഇപ്പോഴും തൂങ്ങികിടക്കുന്നുണ്ട്...
ആദിവാസി യുവാവായ കരിന്തണ്ടന്‍ എന്ന ഒരാളായിരുന്നത്രേ വയനാട്ടിലേക്കുളള മലമ്പാത കണ്ടുപിടിച്ചത്. ഇയാളെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാരനായ ഒരു എന്‍ജിനിയര്‍ വഴിവെട്ടി. പിന്നെ വഴികണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെടാന്‍ വേണ്ടി ആ ബ്രിട്ടീഷ് എന്‍ജിനിയര്‍ ആദിവാസിയെ കൊന്നുകളഞ്ഞത്രേ.
അതിനുശേഷം ഈ മലമ്പാത വഴി വരുന്നവരെ ആദിവാസിയുടെ പ്രേതം ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ശല്ല്യം സഹിക്കവയ്യാതെ ഒരു പുരോഹിതന്‍ കരിന്തണ്ടന്‍റെ ആത്മാവിനെ വലിയ ഒരു ഇരുമ്പു ചെയിന്‍ കൊണ്ട് ഒരു മരത്തില്‍ തളച്ചു. പിന്നെ ശല്യം ഉണ്ടായില്ലെന്നുമാണ് ഐതീഹ്യം.
അതിനുശേഷം ഈ മലമ്പാത വഴി വരുന്നവരെ ആദിവാസിയുടെ പ്രേതം ശല്ല്യപ്പെടുത്താന്‍ തുടങ്ങി. ശല്ല്യം സഹിക്കവയ്യാതെ ഒരു പുരോഹിതന്‍ കരിന്തണ്ടന്‍റെ ആത്മാവിനെ വലിയ ഒരു ഇരുമ്പു ചെയിന്‍ കൊണ്ട് ഒരു മരത്തില്‍ തളച്ചു. പിന്നെ ശല്യം ഉണ്ടായില്ലെന്നുമാണ് ഐതീഹ്യം.
താഴെ വിളക്കുതറ. ആ തറയില്‍ ഒരു തിരി കത്തുന്നുണ്ട്. കരിന്തണ്ടന്‍ എന്ന ഇതിഹാസ പുരുഷനെ ഇന്നും ഇവിടുത്തുകാര്‍ ആരാധിക്കുന്നു. പഴയ കാലത്തിന്‍റെ ഒരു ഓര്‍മ്മയായി ഇപ്പോഴും ആ ചങ്ങല അവിടെയുണ്ട്.
എന്നാലും വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും ആ ചങ്ങലയും മരവും ഇപ്പോഴും ലക്കിടിയില്‍ ഉണ്ട് . മരം ഒരുപാടു വളര്‍ന്നെങ്കിലും ചങ്ങലക്ക് ഒരു കേടും വന്നിട്ടില്ല... ആ മരത്തിന്റെ കൂടെ ചങ്ങലയും വളര്‍ന്നു കൊണ്ടിരിക്കുന്നു.................
സായിപ്പിന്റെ കാലത്ത് ആദിവാസി ജനതയ്ക്ക് നേരിട്ടാ കൊടും വഞ്ചനയുടെ നിത്യ സ്മാരകമായിട്ടാണ് ചങ്ങലമരം അവിടെ നില്കുന്നത് എങ്കിലും അതിനു സമാനമായ ചതിയും വഞ്ചനയും ഇന്ന് നമ്മുടെ പരിഷ്കൃത സമൂഹം പാവം ആദിവാസികളോട് കാട്ടികൊണ്ടിരിക്കുന്നു. എല്ലാം നിറ കണ്ണുകളോടെ കരിന്തണ്ട്ന്റെ ആത്മാവ് നിസഹായനായി ചങ്ങലയില്‍ ഒതുങ്ങി കഴിയുന്നു....