സംഭവം നടക്കുന്നത് 2006.. ൽ ആണ്. തിരുവനന്തപുരം നഗരത്തിൽനിന്നും 26കിലോമീറ്റർ മാറി കാട്ടാക്കട മംഗലക്കൽ ഉള്ള ഒരു സെക്ക്യുരിറ്റി ജീവനക്കാരൻ യെക്ഷിയുടെ ആക്രമത്തിൽനിന്നും തലനാരിഴക്ക് രക്ഷപെട്ടത്.
തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ ഒരു ഹോട്ടലിൽ സെക്യുരിറ്റിയായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം തന്റെ 8മണിവരെയുള്ള തന്റെ ഡ്യൂട്ടി കഴിഞ്ഞു അന്നേ ദിവസമുള്ള സെക്കന്റ് ഷോ സിനിമകഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ ആണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ഇന്നും ഭയത്തോടെ ആണ് ആ സംഭവം അയാൾ ഓർക്കുന്നത്. ഏതാണ്ട് 1മണികഴിഞ്ഞപ്പോൾ ആണ് അയാൾ മംഗലക്കൽ എന്ന സ്ഥലത്തു എത്തുന്നത്. കാര്യമായ വികസനം ഒന്നും വന്നിട്ടില്ലാത്ത ഒരു സ്ഥലം ആയിരുന്നു വഴിവിളക്കുകൾ ഒന്നും ഇല്ലായിരുന്നു കാലഹട്ടം.
റോഡിന്റെ ഇരുവശവും ഒരു വലിയ ഒരു കനാൽ (ചാനൽ )ഉണ്ട്. അതിനരികിലൂടെ 1കിലോമീറ്റർ നടന്നു വേണം വീട്ടിൽ എത്താൻ. മങ്ങിയ വെളിച്ചമുള്ള ഒരു ടോർച് മാത്രം ആണ് കയ്യിൽ ഉള്ളത്. എങ്ങും നിശബ്ദത മാത്രമല്ല ഭയന്ന് പോകുന്ന ഭീകരമായ ഇരുട്ടും. ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ അയാൾ മുമ്പോട്ടു നടന്നു. കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ പിന്നിലാരോ പിന്തുടരുന്ന കാലൊച്ച അയാൾ കേട്ടു!തിരിഞ്ഞു നോക്കാനുള്ള ഭയം മൂലം അയാൾ വേഗത്തിൽ മുമ്പോട്ടു നടന്നു !എന്നാൽ ആ കാലൊച്ച അതിലും വേഗത്തിൽ അയാൾക്ക് പിന്നാലെ പാഞ്ഞടുത്തു !എന്തും സംഭവിക്കട്ടെ എന്ന് വിചാരിച്ചു അയാൾ അവിടെ നിന്നു.
ഭയന്ന് വിറച്ചുകൊണ്ടയാൾ പിന്നിലേക്ക് നോക്കിയപ്പോൾ ഞെട്ടി തരിച്ചു പോയി !പിന്നിൽ ആരും ഉണ്ടായിരുന്നില്ല !ഇത്രയും നേരം തന്നെ ഭയപ്പെടുത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ തന്നെ പിന്തുടർന്നത് ആരെന്നറിയാതെ അയാൾ ഭയന്ന് വിറച്ചു. എങ്ങനെയും വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയിൽ സർവ ദൈവങ്ങളെയും മനസിൽ ഓർത്തു അയാൾ മുന്നോട്ടു ഓടാൻ തുടങ്ങി. എന്നാൽ അയാളെ അവിടെ കാത്തിരുന്നത് ഒരു ദുരന്തം ആയിരുന്നു ! വിറയ്ക്കുന്ന കാലുകളാൽ മുന്നോട്ടോടിയ അയാളെ കാത്ത് വഴിയിൽ മറ്റൊരാൾ ഉണ്ടായിരുന്നു !കനാലിൽ സ്ത്രീകൾ മാത്രം കുളിക്കുന്ന ഭാഗത്ത് ഒരു രൂപം !അതൊരു സ്ത്രീ തന്നെ ആണ്. വെള്ളത്തിനു നടുവിൽ ആർത്തുല്ലസിച്ചു കുളിക്കുന്ന ഒരു സ്ത്രീ !അർത്ഥ രാത്രിയിൽ ഒരു മനുഷ്യ കുഞ്ഞുപോലും ഇറങ്ങാൻ ഭയക്കുന്ന കനാലിൽ ഒരു സ്ത്രീ ആർത്തട്ടഹസിച്ചു കുളിക്കന്നത് കണ്ടു അയാൾ ഭയന്ന് വിറച്ചു. അതൊരു മനുഷ്യ സ്ത്രീ അല്ലെന്ന് അയാൾ ഉറപ്പിച്ചു. അപ്പോഴേക്കും ആ രൂപം അയാളെ കണ്ടു കഴിഞ്ഞിരുന്നു. കനാലിൽനിന്നും അട്ടഹസിച്ചു കൊണ്ട് ആ സ്ത്രീ രൂപം അയാൾക്ക് നേരെ പാഞ്ഞടുത്തു !അവിടെ നിന്നും ജീവനും കൊണ്ട് ഓടിയതുമാത്രമേ അയാൾക്ക് ഓർമ്മയുള്ളു. പിറ്റേ ദിവസം അയാളുടെ വീടിന് ഏതാണ്ട് 200മീറ്റർ മുമ്പേ ബോധമില്ലാതെ കിടന്ന അയാളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീട്ടിൽ എത്തിക്കുകയായിരുന്നു. സമതല തെറ്റിയ അയാൾക്ക് ഏതാണ്ട് ഒരു മാസം വേണ്ടിവന്നു നോർമൽ സ്റ്റേജിലെത്താൻ. സമാനമായ അനുഭവങ്ങൾ ഇതേ സ്ഥലത്തു പലതും ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇന്നും അർദ്ധരാത്രിയിൽ ഇതുവഴി കടന്നുപോകാൻ ആളുകൾക്ക് ഭയമാണ്..