ലബോറട്ടറി എലികള്‍ക്ക് ഒരു റഷ്യന്‍ ആദരവ്
-----------------------------------------------------------------------------
മനുഷ്യന്‍റെ പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി ബലിമൃഗങ്ങളായ,നരകിച്ച് ജീവിച്ചു മരിച്ച എലികള്‍ക്കായി ഒരു സ്മാരകമുണ്ട് റഷ്യയില്‍.
മനുഷ്യന്‍റെ വൈദ്യശാസ്ത്ര പുരോഗതിക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന ജീവിവര്‍ഗ്ഗമായതിനാലാണ് എലികളുടെ ഓര്‍മ്മയ്ക്കായി സൈബീരിയയിലെ നോവെസ്സാബിറസ്ക്(Novosibirk) പട്ടണത്തിലുള്ള റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈറ്റോളജി ആന്‍ഡ് ജനിറ്റിക്സിന്‍റെ മുന്‍പില്‍ എലിപ്രതിമ സ്ഥാപിച്ചത്.
എലിയേയും മനുഷ്യസയന്‍റിസ്റ്റിനേയും സംയോജിപ്പിച്ച മാതൃകയാണ് പ്രതിമാ നിര്‍മ്മാണത്തിനായി സ്വീകരിച്ചത്.കോട്ട് ധരിച്ച് നില്‍ക്കുന്ന രൂപത്തിലാണ് പ്രതിമ.ഗൗരവമുള്ള മുഖത്ത് കണ്ണടയും വെച്ച് ഇരു കൈകളിലും തുന്നല്‍ സൂചികള്‍ പിടിച്ച് DNA സ്ട്രാന്‍ഡുകള്‍ നെയ്യുന്ന രൂപത്തിലാണ് എലിയുടെ നില്‍പ്പ്.
70 സെന്‍റീമീറ്റര്‍ പൊക്കമാണ് പ്രതിമയ്ക്ക്,പീഠത്തിന്‍റെ പൊക്കം 2.5 മീറ്ററും.മൊത്തം പൊക്കം 3.20 മീറ്റര്‍.ഗ്രാനൈറ്റിലാണ് നിര്‍മ്മാണം.അലക്സി അഗ്രിക്കോളിന്‍സ്കി(Alexei Agrikolyansky) എന്ന ശില്‍പ്പിയുടെ കരവിരുതാണ് ഈ പ്രതിമ.2013 ജൂലൈ മാസത്തിലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്.
------------------------------------------------------------------------------------------------------------------------------
Edited:വാല്‍ക്കഷ്ണം- ഇതില്‍ എലിയാശാന്‍റെ കണ്ണടയ്ക്ക് പറയാനും ചരിത്രമുണ്ട്..pince-nez എന്നാണ് ഇത്തരം കണ്ണടകള്‍ക്ക് പറയുക.മൂക്കില്‍ സപ്പോര്‍ട്ട് ചെയ്ത് വയ്ക്കുന്ന ഇത്തരം കണ്ണടകള്‍ 19-ാം നൂറ്റാണ്ടില്‍ പോപ്പുലറായിരുന്നു.. Pls go through the link..

https://en.m.wikipedia.org/wiki/Pince-nez
------------------------------------------------------------------------------------------------------------------------
അവലംബം:https://www.smithsonianmag.com/…/russian-statue-honoring-l…/
------------------------------------------------------------------------------------------------------------------------
അവലംബം:https://www.smithsonianmag.com/…/russian-statue-honoring-l…/
ചിത്രം കടപ്പാട്: https://www.technobyte.org/interesting-fa…/lab-mouse-statue/