A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്റെ സ്വന്തം അനുഭവം


എന്റെ സ്വന്തം അനുഭവം
വീട് പാലക്കാട് കുഴൽമന്ദം പഞ്ചായത്ത്
1999 ഞാൻ ഓട്ടോ ഓടിക്കുന്ന സമയം മിക്ക ദിവസങ്ങളിലും രാത്രി സെക്കന്റ് ഷോക്കി കൂട്ടുകാരുമായി ഓട്ടം പോകമായിരുന്നു'ഒരു നാൾ ഓട്ടം പോയി വരുമ്പോൾ സമയം 130 കഴിഞ്ഞിരുന്നു' എന്റെ ഉമ്മ വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്യാതെ വാതിൽ അടച്ചിടും ഞാൻ ആരെയും ഉണർത്താതെ വാതിൽ തുറന്ന് അകത്ത് കേറും ഹാളിലാകും മിക്കപ്പോളും കിടപ്പ് 'അങ്ങനെ ഉറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ അന്ന് ദൂരദർശൻ ചാനലിൽ രാത്രി നല്ല ഹിന്ദി സിനിമ ഉണ്ടാവും. പെങ്ങൾ വന്ന് അതു ഓണാക്കി കണ്ടു കൊണ്ടിരിക്കുന്നു താഴെ ഞാൻ കിടക്കുന്നു സോഫയിലാണ് അവളുടെ ഇരുപ്പ് താഴെ കിടക്കുന്ന എന്റെ മുഖത്ത് അവളുടെ നൈറ്റിയുടെ അടിഭാഗം കാറ്റത്ത് മുഖത്ത് തട്ടുന്നുണ്ടായിരുന്നു
പലപ്രാവശ്യം അവളോട് TV ഓഫ് ചെയ്തു കിടക്കാൻ ഞാൻ പറയുന്നുണ്ട് അവൾ ചെവികൊണ്ടില്ല എനിക്കി ദേഷ്യം വന്ന് ചാടി എണീറ്റ് നിന്നോടെല്ലടി പറഞ്ഞത് പോയി കിടക്കാൻ എന്നിട്ട് അവളെ നോക്കുമ്പോൾ 'അവൾ എന്റെ അനിയത്തി അല്ല ഒരു വൈലറ്റ് കളറിൽ വെള്ള, ചെറിയ പൂവുള്ള നൈറ്റി കാതിൽ ജിമിക്കി നൈറ്റി മുഴുവാനി ഇറക്കമില്ല'അങ്ങനെ എന്റെ മുഖത്ത് തുറിച്ചു നോക്കി കൊണ്ട് ഇരിപ്പാണ് 'ആരാ നിങ്ങൾ എന്ന് പറയുമ്പോൾ ആ മുഖം എന്നിലേക്കി പതിയെ വന്നു എന്റെ തലമുടിയിലെ (കിടുതാബ് )ചെവിയുടെ ഭാഗം അവിടെത്തെ മുടിയിൽ പിടിച്ച് മേൽപ്പോട്ട് എന്നെ ഒരെറ്റപ്പൊക്കാചെയ്തത് വേതന കൊണ്ട് ഞാൻ ഭഹളം വച്ചപ്പോൾ റൂമിൽ നിന്നും എന്റെ അനിയത്തിയും ഉമ്മയും ബാപ്പയും ഹാബിലേക്കി വന്നു.അവർ പറഞ്ഞു നീ വല്ല സപ്നവും കണ്ടതാവാം എന്ന് 'പിറ്റേ ദിവസം ആ ചെവിയുടെ ഭാഗം നല്ല വേതനയും തടിപ്പും ഉണ്ടായിരുന്നു പക്ഷേ എനിക്കി ഉറപ്പാണ് ഞാൻ സ്വപ്നമല്ല കണ്ടത്....
പിന്നിട് ഞാൻ വണ്ടൻമേട്ടിലുള്ള (മൂന്നാർ തേക്കടി റോഡ്) മാസ്കറി പൗഡർ ഫാക്റ്ററിയിലേക്കി ഒരു വാടക പോയി അത് അംബാസഡർ കാറായിരുന്നു' അങ്ങനെ രാത്രി അവിടെ തങ്ങി കാറിന്റെ മുൻ വശത്ത് ബക്കസ് സീറ്റിൽ ഞാൻ ഉറങ്ങാൻ തീരുമാനിച്ചു. സമയം 12 മണി കഴിഞ്ഞു കാണും
എന്റെ അപ്പുറത്തെ സീറ്റിൽ അവൾ വീണ്ടും അതെ വസ്ത്രം അതെരൂപം' എന്റെ ജീവന്റെ പാതി കൊണ്ട് ഡോർ തുറന്ന് പുറത്ത് ചാടി കുറെ ദൂരെ സെക്യൂരിറ്റി കാബിനകത്ത് സെക്യൂരിറ്റി കമ്പളി പുതപ്പിനകത്ത് നല്ല ഉറക്കം' എന്റെ പകുതി ജീവനും കൊണ്ട് അദ്ദേഹത്തെ വിളിച്ചുണർത്തി '
പിന്നെ ഞാനും അയ്യാളും ചെന്ന് കാറും പരിസരവും മൊത്തം ടോർച്ച് അടിച്ചു നോക്കി ഒന്നും കണ്ടില്ല' നീ കാറെടുത്തു കൊണ്ടുവന്ന് ഈ സെക്യൂരിറ്റി കാബിനടുത്ത് കൊണ്ട് വന്ന് ഇട്ടിട്ടു' നീ ഇവിടെ കിടന്നോളു '' അപ്പോഴു അദ്ദേഹം പറഞ്ഞ നീ പേടിസ്വപ്നം കണ്ടതാവാം '''
മാസങ്ങൾക്ക് ശേഷം അങ്കമാലി എറണാംകുളം റോഡിൽ (അന്ന് നാലുവരിപാതയില്ലാ) കോട്ടായി എന്ന സ്ഥലം ' അവടെ മെയിൻ റോഡിന്റെ താഴെ ഒരു ഒറ്റമുറിയിൽ ഞാൻ കാടുക്കുകയായിരുന്നു'
റോഡിൽ വാഹനങ്ങൾ പോകുന്നതിന്റെ ശബ്ദം നന്നായി കേൾക്കാൻ പറ്റുമായിരുന്നു ഉറക്കം വരുന്നില്ല. അപ്പോഴാണ് എന്റെ നായിക ഇത്തവണ അവൾ വന്നത് ജനൽ ഇഴയിലൂടെയ എന്നിട്ട് ആ ഇഴയിൽ ഇരുന്നു എന്റെ നോക്കുകയ' വാഹനങ്ങളുടെ വെളിച്ചത്തിൽ എനിക്കി നന്നായി കാണാം. ഇത്തവണ എന്നെ രക്ഷിക്കാൻ ആരുമില്ല എന്ന് മനസിലാക്കിയ ഞാൻ അവളോടുകേണ് അപേക്ഷിച്ചു. എന്നെ ഒന്നും ചെയ്യല്ലേ ഞാൻ നിന്നോട് എന്ത് തെറ്റാചെയ്തത്.
അന്നേരം അവൾ എന്റെ മുഖത്തോട്ട് കണ്ണ് തുറന്ന് നോക്കി എന്നിട്ട് പറയുക ഞാൻ നിന്നെ അതിന് ഒ ന്നു ചെയ്തില്ലല്ലേ? എന്നും പറഞ്ഞ് അവൾ പുറകോട്ട് മലർന്നടിച്ച് വീണു. ഞാൻ അകത്ത് നിന്ന് വാതിൽ തുറക്കുമ്പോൾ 'അതേ വേഷത്തിൽ അവൾ മുറ്റത്ത് നിൽക്കുന്നു കൈയ്യിൽ ഒരു ചൂലും' എന്നിട്ട് പതിയെ പോയി മറഞ്ഞു പക്ഷേ അവൾ പോകുമ്പോൾ 'മൂന്നു പേരെയും കൊണ്ടാണ് പോയത്.ഗുരുവായൂർ പോകുന്ന ഒരു കുടുബത്തിന്റെ കാർലോറിയായി കൂട്ടി ഇടിച്ച് ആകാർ നേരെ താഴെക്കി എന്റെ മുറ്റത്ത് 'അതിൽ അന്നേരം മൂന്നു പേർ മരിച്ചിരുന്നു: ''' ശേഷ വീണ്ടും വന്നു........എന്റെ അനുഭവം മുഴുവനായി അറിയാൻ പല ആളുകളും ആവശ്യപെട്ടിരുന്നു.
അങ്ങനെ എനിക്കി അവളിൽ നിന്നും ശല്ല്യങ്ങളും ബുദ്ധിമുട്ടുകളും ക്രമേണ വർദിച്ച കൊണ്ടിരുന്നു
പിന്നീട് ഉള്ള വരവ് മുഴുവനും എന്നെ തീർക്കുവാൻ തന്നെയായിരുന്നു
ഒരു നാൾ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു സമയം 1 മണി കഴിഞ്ഞ് കാണും 2003 മാർച്ച് 30 തിയതി ' (ആ ദിവസം കൃത്യമായി ഓർമ വെക്കാൻ വേറെയും ചില കാരണം ഉണ്ട് ) എന്തോ ഒരു ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ 'എന്റെ വീട് ഓട് വീടാണ് മുകളിൽ നിന്ന് ഒരു വലിയ എലി ( പന്നി എലി) എന്റെ മേലേക്കി ചാടിയതാണ്.' ഞാൻ ഉണർന്നു 'നല്ല പേടിയും മനസ്സിൽ ഉണ്ട്. മൂത്രമൊഴിക്കാൻ പുറത്ത് പോകണം ഹാളിൽ എത്തിയ നേരം ജനൽ വഴി ഒരു നിഴൽ പുറത്ത് മുറ്റത്ത് ഞാൻ നോക്കുന്ന സമയം ആ രൂപം പതുകെ എന്നെ വിളിക്കുന്ന പോലെ ഒരു മാവ് മരത്തിന്റെ നിഴലിൽ മറഞ്ഞു മൂത്രമൊഴിക്കൽ തൽക്കാലം വേണ്ടന്ന് വെച്ച് പുറകോട്ട് നടന്നു 'റൂമിൽ കയറി ഉറങ്ങാൻ തുടങ്ങി'
അൽപ്പസമയം ' ഇതാ വീണ്ടും റൂമിന്റെ ജനൽ വഴി കണ്ണ് തുറുപ്പിച്ച് മുടി വിരിച്ചിട്ട് പുറത്ത് അതെ നൈറ്റി അതേ രൂപം ഭയങ്കര ഗൗരത്തിലാണ് വായയിൽ എന്തോനൊര പതയെല്ലാം ഒലിച്ച് ഇപ്പോഴത്തെ നിൽപ്പ്'
ഓടി ചാടി എണിച്ച് ഉമ്മ കിടക്കുന്ന റൂമിൽ മുട്ടി വിളിച്ച് 'ഉമ്മ വീണ്ടും പിറുപിറുത്ത് പ്രാർത്ഥിച്ച് കിടക്ക് എന്ന് ഇവനോട് എന്നും പറയും കേൾക്കണ്ടേ .എന്നാലും ഉമ്മാക്ക് ഒരു ചഞ്ചലാപ്പ് ഇവൻ ഇത് എന്നും ഒരേ പെണ്ണിന്റെ കാര്യമാണെല്ലോ പറയുന്നത് ആ രാത്രി മുഴുവനും ഉമ്മാന്റെ കൂടെ കിടന്നു.
പിറ്റേ ദിവസം കാലത്ത് ഉമ്മ' നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം നീ ഒന്നു പെട്ടന്ന് റെഡിയാക് 'വാപ്പാന്റെ TVS 50 മോപ്പേട് അതും എടുത്ത് ഞാനും ഉമ്മയും കൂടെ യാത്രയായി ഞങ്ങൾ പോകുന്ന സ്ഥലം 13 കിലോമീറ്റർ ഉണ്ട് 
കുറച്ച് ചെന്നപ്പോൾ മോപ്പേടിന്റെ ചെയിൻ പൊട്ടി കുടുങ്ങി ഭാഗ്യത്തിന് കൂടുതൽ സ്പീട് പോകാത്ത വണ്ടിയായതിനാൽ കാല് കുത്തി നിർത്താൽ കഴിഞ്ഞു 'അങ്ങനെ ഞങ്ങൾ എത്തണ്ട സ്ഥലം എത്തി (വേറെ ഒരു ഓട്ടോറിക്ഷ സഹായത്തോടെ)
ഒരു മുസ്ലിയാർ ' ആദ്യം തന്നെ അവിടെ പോയി എല്ലാം വിളമ്പണ്ട എന്ന് ഉമ്മയോട് പറഞ്ഞു ഞാൻ
പക്ഷേ വളരെ അൽബുതപ്പെട്ട നിമിഷം' ആ പണ്ഡിതൻ എല്ലാം തിരച്ച് എന്നോട് ചോദിക്കുന്നു .... കൂടാതെ ഉമ്മയോട് അവൻ 26 വയസ് മേലെ ജീവിക്കില്ല എന്നും ' തീർത്തും അവന്റെ കൂടെ ആരും തന്നെ യാത്ര ചെയ്യരുത് അവരാകം ആത്യം പോകുന്നത് ഇതും കേട്ട ഉമ്മ ഒരു നിമഷം ഉമ്മാന്റെ ജീവിനെ കുറിച്ചും ആശങ്കപ്പെട്ടിട്ടുണ്ടാവാം തിരിച്ച് വീട് വരെ എന്റെ കൂടെയല്ലേ വരണ്ടത് ''
എന്റെ ചേട്ടൻ കുറച്ച് വിശ്വസ കുറവ് ഉള്ള ആളാണ് ' കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡ് വഴി ഇരുമ്പനം എത്തുന്നതിന്റെ കുറച്ച് മുമ്പ് ബൈക്കിൽ ഞാൻ പുറകിൽ പുള്ളി ഓടിക്കൽ ഒരു വലിയ പട്ടി റോഡിൽ വട്ടം കറങ്ങുന്നുണ്ട് അതിനെ കൊണ്ട് ഇടിച്ച് രണ്ടാളും പരുക്കുകളോടെ ഹോസ്പിറ്റലിൽ 'ഞാൻ ചോദിച്ചു 'ഞാൻ ആ പട്ടിയേ ദൂരെ നിന്നേ കണ്ടു നീ എന്തേ കാണാതെ പോയത്. ചേട്ടൻ പറഞ്ഞ് പറുപടി' 
എട ആ പട്ടിയെ ഞാൻ ഇടിച്ചിട്ടും കണ്ടില്ല എന്ന്. അതോടു കൂടി ചേട്ടൻ ഭയങ്കര വിശ്വസിയായി ഇന്നും' '' 
ഇവൾ എന്നെ പിന്തുടന്നത് എപ്പോൾ എന്നാൽ വീണ്ടും പഴയ ഓട്ടോ ഓടിക്കുന്ന കാലം .സഖാവ് കൃഷ്ണപ്പിള്ള സ്മാരക അനുമോതനത്തിന്റെ ഭാഗമായി എല്ലവർഷവും നടത്തി വരുന്നു കുട്ടികളുടെ ഡാൻസും പാട്ടും നാടകവും ഉണ്ട് നാടകത്തിന് അഭിനയിക്കാൻ അന്ന് പുറത്തിൽ നിന്നൊന്നും ആൾക്കാരെ കൊണ്ട് വരില്ല ഇവിടെ തന്നെ ഉള്ള കുറെ ആളുക്കാരെ റികേഴസൽ ചെയ്യും. നാടകത്തിന്റെ നായികയെറികേഴ്സിന് കൊണ്ട് വരുന്ന ഡ്യൂട്ടി എന്റെതാണ്ഓട്ടോയിലാണ് കൊണ്ട് വരുക ' കൊണ്ട് പോകുന്നതും ഓട്ടോയിൽ തന്നെ '' ഒരു ദിവസം ബൈക്കിൽ കൊണ്ട് പോയി ഏകദേശം 9 മണി കഴിഞ്ഞ് കാണം അന്ന് എന്നെ അവൾ കെട്ടിപിടിച്ചാണ് ഇരുന്നത് അവൾ തമാശ എന്ന രൂപത്തിൽ' എനിക്കി ഇക്കാനെ ഒത്തിരി ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. പോടി എനിക്കിവേറെ ആളുണ്ട് എന്ന് ഞാനും അങ്ങ് തട്ടിവട്ടു 'അവൾക്ക് ആ നാടകത്തിൽ അഭിനയിക്കാൻ ഉള്ള വിധയില്ലാതെ പോയി വീട്ടിൽ അച്ഛനായി എന്തോ വഴക്ക് അവൾ ഒരു സാരി തുമ്പിൽ ജീവൻ ഒടുക്കി '
വേറെ ഒരു നാൾ ഒരു ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്ന വഴി. പരിജയം ഉള്ള ഒരു പെൺകുട്ടി എന്റെ ഓട്ടോയിക്കി കൈകാണിച്ച് ഞാൻ വണ്ടി നിർത്തി എന്തേ ഐശ്വര്യ എങ്ങോട്ടാ പോകണത് എന്ന് ഞാൻ ചോദിച്ചു ''എനിക്കി കാക്കയൂർ പോകണം നീ തനിച്ചേ ഉള്ളൂ. അതെ ഞാൻ തനിച്ചാ എന്റെ അമ്മ കാക്കയൂർ ഉണ്ട് അവിടെ എന്നെ കൊണ്ട് വിടണം വാടക ഞാൻ അവിടെ നിന്ന് വാങ്ങി തരാം എന്ന് അവൾ പറഞ്ഞു. 16 കിലേ മീറ്റർ ഉണ്ട് മലയോരപാതയാണ് ' വീടുകളും വാഹനങ്ങളും വളരെ കുറവ.മുരങ്ങമല എത്തി അവിടെ നിന്നും വിജനമായ റോട്ടിൽ ' പുറകിൽ നിന്നും ഒരു വല്ലാത്ത ശബ്ദം തിരിഞ്ഞ് നോക്കുമ്പോൾ ഈ പെൺകുട്ടി കണ്ണ് രണ്ടും തുറുപ്പിച്ച് നാവ് വെളിയിലേക്കി വലിച്ച് നീട്ട് ഇരിപ്പാണ് ഒരു നിമിഷം വണ്ടി നിർത്തി ഇറങ്ങി ഓടി 'കുറേ ദൂരെ നിന്നു എനിക്കി രക്ഷപ്പെടാൻ ഒരു പഴുതും ഇല്ല എന്ന് എനിക്കി ബോധ്യമായ ആ നിമിഷം നേരം ഇരിട്ടി കൊണ്ട് വരുന്നു ഒരു മനുഷ്യന്റെ നടമാറ്റംഇല്ല (അന്ന് മൊബൈൽ മറ്റുള്ള സൗകര്യം ഇല്ല ) അപ്പോൾ അവൾ വണ്ടിയിൽ നിന്ന് പുറത്തേക്കി നോക്കി കൈ കൊണ്ട്വിളിക്കുന്നുണ്ടായിരുന്നു' കണ്ണ്തുറിച്ച് നാവ് കടിച്ച് ഭയങ്കരമായ ശബ്ദത്തിൽ '''''നീ ആരാണ് എന്ന് ഞാൻ പേടിയോടെ ചോദിച്ചു അപ്പോഴും അവളുടെ വികൃതമായ മുഖം നാവ് കടിച്ച് രക്തം വരുന്നുണ്ട് 'പെട്ടന്ന് അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കണ്ണ് രണ്ടും ചുവന്ന് വസ്ത്രം ശരീരത്തിൽ നിന്ന് മാറി. ഞാൻ ഓടി മറയാനും കുതറി മാറാനും ശ്രമിച്ചു കെണ്ടേയിരുന്നു' എന്റെ ജീവനു വേണ്ടി പക്ഷേ അവൾ എന്നെ വിട്ടില്ല എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു
ഞാൻ വിഷം കഴിച്ചിരിക്കുകയാണ്.
ഉടനെ പേടിയോടെ ഞാൻ അവളെയും കൊണ്ട് ആലത്തൂർ ഗവൺമെന്റ് ഹോസ്പിറ്റൽ വന്നു അപ്പോഴേക്കം അവൾ മരിച്ചിരുന്നു' 1998 ആഗസ്റ്റ് 20
ഇവർ രണ്ട് പേരിലെ ഒരാൾ ആണ് എന്റെ നായിക പക്ഷേ രൂപമാറ്റം ഉണ്ട്. പിന്നീട് പുണ്യസ്ഥലങ്ങളിൽ കൂടുതലായി പോയി അതിൽ നിന്നും തൽക്കാല മുക്തി നേടി 26 വയസ് കഴിഞ്ഞ് മരിച്ചില്ല ഇപ്പോളും ജീവിച്ചിരിക്കുന്നു.