A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചതുര തിരമാരകൾ



കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു സംഭവമാണിത്, എന്നാൽ
എങ്ങനെയാണ് തിരമാലകള്‍ക്ക് ചതുരാകൃതിയില്‍ ഒഴുകാന്‍ സാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. കാരണം കണ്ടു പരിചയിച്ച തിരമാലകളെല്ലാം ഒരേ നീളത്തിൽ ഒന്നിനു പിന്നാലെ ഒന്നായാണ് തീരത്തേക്കെത്തുന്നത്. ഇതേ തിരമാലകള്‍ സമചതുരാകൃതിയിലോ ദീര്‍ഘ ചതതുരാകൃതിയിലോ തീരത്തേക്കെത്തുന്ന പ്രതിഭാസമാണ് ക്രോസ് സീ. ഒന്നിലധികം ദിശയില്‍ നിന്നുള്ള ഓഷ്യന്‍ കറന്‍റുകള്‍ കൂട്ടി മുട്ടുമ്പോഴാണ് ഈ ക്രോസ് സീ പ്രതിഭാസം സംഭവിക്കുക.
തീരത്തോടു ചേര്‍ന്ന് തീരമാലകള്‍ ശക്തിയാര്‍ജിക്കുമ്പോഴാണ് ഈ ക്രോസ് സീ രൂപപ്പെടുന്നത്. വലിയ പൈപ്പുകളോ മറ്റോ ഇട്ടു കടലില്‍ ചതുര രൂപങ്ങള്‍ സൃഷ്ടിച്ചതാണെന്നേ ഈ പ്രതിഭാസത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നൂ. അത്ര കൃത്യതയോടെയാണ് തിരമാലകളില്‍ ചതുരക്കട്ടകള്‍ രൂപപ്പെടുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ മറഞ്ഞു പോവുകയും ചെയ്യുന്ന ഒന്നാണ് ക്രോസ് സീ. അതീവ അപകടകാരികളുമാണ് ഈ ചതുര തിരമാലകൾ.

പ്രവചനങള്‍ പ്രവാചകര്‍...ഭാഗം രണ്ട്


പ്രവചനങള് പ്രവാചകര്...ഭാഗം രണ്ട്. ലൂയിസ് ലീ വാര്നര്ഷീറോ.വിശദീകരണങള്ക്കും വിജ്ഞാനികള്ക്കും അഴിക്കുവാനാകാത്ത വ്യക്തിത്വം. 🌹🌹-------------🌷-----------------🌹🌹
യുക്തിവാദങള്ക്കും ഭൗതികവാദങള്ക്കും മുന്നില് വെല്ലുവിളിയുയര്ത്തി ഇന്നും നില നില്ക്കുന്ന പ്രതിഭാസമാണ്ഷീറോ.ഷീറോയേക്കുറിച്ച് ലഭ്യമായ അറിവുകളില് ഏകദേശം പൂര്ണമായ് തന്നെ ശേഖരിച്ചലേഖനമാണിത്.അതിനാല് പോസ്റ്റ് അല്പ്പം നീണ്ടതാകും ക്ഷമയോടെ വായിക്കുക വിട്ട് പോയ അറിവുകള് താഴെ കമന്റുകളായിടുക.ഇംഗ്ളണ്ടില് വിക്ക് ലോ.കൗണ്ടിയിലെ ബ്രേ എന്നയിടത്ത്‌.1866 നവംബര് 1ന് ജനിച്ച ഷീറോയുടെ ആദ്യനാമം ജോണ് വാര്നര് എന്നാണ്.പിന്നീടദ്ദേഹം ലൂയിസ് ലീ വാര്നര് എന്ന് പേര് മാറ്റി.ഭാവി പ്രവചനം.ഒരു തൊഴിലാക്കി മാറ്റിയത് മുതലാണ്.ഷീറോ എന്ന പേര് സ്വീകരിച്ചത്.നോര്മണ്ടിയിലെ രാജകുമാരനാണ് അദ്ദേഹത്തിന്റെ പിതാവെന്ന് കരുതുന്നു.അമ്മ ഫ്രഞ്ച് കാരിയും.ജ്യോതിഷത്തില് അമ്മയ്ക്കുളള താല്പര്യമാണ് ഷീറോയെ ജ്യോതിഷത്തിലേക്ക് ആകര്ഷിച്ചത്.ബൈബിളേതര പ്രവാചകരില് ലോകം കണ്ടതില്വെച്ചേറ്റവും മികച്ച പ്രവാചകന് ഏതെന്ന ചോദ്യത്തിന് മുന്നില് ഉയര്ന്ന് വരുന്നത് രണ്ട് നാമങളാണ്. ഒന്ന് ഷീറോ മറ്റൊന്ന് വിഖ്യാതനായ നോസ്ട്രഡാമസ്.കൃത്യതയാര്ന്ന പ്രവചനങളുടെ കാര്യത്തില്‍ നോസ്ട്രഡാമസിനേക്കാള്‍ ഒരു ചുവട് മുന്നില്‍‍ നില്‍ക്കുന്നത്.സാക്ഷാല്‍ ഷീറോ തന്നെയാണ്.ആകര്‍ഷകമായ ആകാരവും തുളച്ച്കയറുന്ന കാന്തികപ്രഭയുളള നീലക്കണ്ണുകളുമുളള ഈ വ്യക്തി കൃത്യതയാര്‍ന്ന പ്രവചനങള്‍ മൂലം അഞ്ച് ഭൂഖണ്ഡങളിലും തനിക്ക് തുല്യനായ ഒരാള്‍ ഇല്ലെന്ന് അസന്തിക്തമായ് തെളിയിച്ച പ്രതിഭാസമാണ്.പതിനായിരക്കണക്കിന് ഹസ്തരേഖാപഠനത്തിന്‍റെ ഫലമായ്.ഹസ്തരേഖാപഠനം തുറന്ന് കാട്ടുവാന്‍ ശ്രമിച്ച വ്യക്തിയായ ഷീറോ യാഥാര്‍ത്ഥ്യമായ പ്രവചനങളുടെ ആതിക്യത്താല്‍ ആഗോളമായ് അനശ്വര പ്രതിഷ്ഠയും ബഹുമാനവും നേടി.കുട്ടിക്കാലം മുതലേ ഷീറോയില്‍ ഭാവി പ്രവചിക്കാനുളള കഴിവ് വളര്‍ന്നിരുന്നു.ഒരിക്കല്‍ ഷീറോ സ്കൂള്‍ ലൈബ്രറിയില്‍ ഹസ്തരേഖയേക്കുറിച്ചുളള ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു.അപ്പോള്‍ കടന്നു വന്ന അധ്യാപകന്‍ അവനെ പരീക്ഷിക്കാനായ് കൈകള്‍ നീട്ടിക്കാണിച്ചു.കൃത്യമായ പ്രവചനത്തിലൂടെ അദ്യാപകന്‍റെ ആദരം പിടിച്ച് വാങാന്‍ അന്ന് ഷീറോയ്ക്കായ്.പന്ത്രണ്ട് വയസ് മുതല്‍ ഷീറോ ഹസ്തരേഖാ പഠനത്തില്‍ വ്യാപൃതനായ് ഒരിക്കല്‍ ലിവര്‍പൂളിലേക്കുളള യാത്രാമദ്ധ്യേ ഷീറോ ഹസ്തരേഖയേക്കുറിച്ചുളള ഒരു ഗ്രന്ഥത്തില്‍ മുഴുകിയിരിക്കുന്നത് കണ്ട ഒരാള്‍ ഒരു രസത്തിന് തന്‍റെ കൈകള്‍ നീട്ടി ഭാവി പറയാന്‍ ആവശ്യപ്പെട്ടു.

''ഭാഗ്യരേഖ പെട്ടന്നവസാനിക്കുന്ന താങ്കളുടെ കൈകള്‍ നെപ്പോളിയന്‍റെ കൈയ്യുമായ് നല്ല സാമ്യം പുലര്‍ത്തുന്നു.''

''സാമ്യം എന്നത് കൊണ്ട് നിങള്‍ ഉദ്ധേശിക്കുന്നത് എന്താണ്.''
അയാള്‍ ചോദിച്ചു.

''അത് വളരെ വ്യക്തം ആണ് ഒരു നെപ്പോളിയന്‍ കൂടി സെന്‍റ് ഹെലീനയിലേക്ക് നാട് കടത്തപ്പെടുന്നു.''

അയാള്‍ വീണ്ടും ചോദിച്ചു ''എന്‍റെയീ ദൗര്‍ഭാഗ്യത്തിന്‍റെ കാരണമെന്ത്''?.

.''കാമിനി മൂലം'' അതായിരുന്നു ഷീറോയുടെ മറുപടി.''

''ഒരിക്കലുമില്ല''അയാള്‍ നിഷേധിച്ചു.''എനിക്ക് വളരെ തിരക്കുളളത് കൊണ്ട്.സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെയ്ക്കാന്‍ ഒട്ടും സമയമില്ല.''

തീവണ്ടിയില്‍ നിന്നിങും മുന്‍ബ് തന്‍റെ മേല്‍വിലാസമയാള്‍ ഷീറോയ്ക്ക് നല്‍കി.ഐറിഷ് ജനതയുടെ സമുന്നത നേതാവായ ചാള്‍സ് സ്റ്റുവര്‍ട്ട് പാര്‍നെല്‍ ആയിരുന്നു അയാള്‍.കുറച്ച് കാലത്തിന് ശേഷം ഷീറോ കൗമാരത്തിലെത്തിയപ്പോള്‍ കാതറീന്‍ ഒഷൈയ എന്ന സുന്ദരിയായ ഒരു വിധവയുമായുളള ബന്ധം പാര്‍നെല്ലിനെ കോടതിവരെയെത്തിച്ചിരുന്നു.അതേത്തുടര്‍ന്നദ്ധേഹത്തിന്‍റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങലേറ്റു.എന്നാല്‍ ഈ സംഭവം ഷീറോയുടെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു.തുടര്‍ന്നയാള്‍ ആയിരക്കണക്കിനാളുകളുടെ ഹസ്തരേഖകള്‍ പഠന വിധേയമാക്കാന്‍ തുടങി.അവരില്‍ സുപ്രസിദ്ധരും കുപ്രസിദ്ധരുമുണ്ടായിരുന്നു.ജീവിതമേഖലകളിലെ വിജയികള്‍ ,പരാജിതര്‍ ,കുറ്റവാളികള്‍, കൊലയാളികള്‍,നിയമവിദക്തര്‍,ഉന്നതാദ്യോഗസ്ഥര്‍, നര്‍ത്തകര്‍ ,അദ്യാപകര്‍ ‍വ്യവസായികള്‍, യാചകര്‍.തുടങി എല്ലാ മേഖലയിലുമുളള കൈകള്‍ ഷീറോ പഠന വിധേയമാക്കി. പതിനേഴാം വയസില്‍ പിതാവ് ഷീറോയെ ലണ്ടനിലേക്കയച്ചു.പക്ഷേ അദേഹം എത്തപ്പെട്ടത്. ഭാരതത്തിലായിരുന്നു.ബോംബെയില്‍ വെച്ച് അദ്ധേഹം പ്രശസ്ഥ ജ്യോതിഷിയായിരുന്ന വേദനാരായണ ജോഷിയെ പരിചയപ്പെട്ടു.ജോഷി ഷീറോയെ ഹിമാലയം, കാശ്മീര്‍,വാരണാസി, ലഡാക്ക് എന്നിവിടങളിലെ തന്ത്രിമാരെയും ജ്യോതിഷികളെയും പരിചയപ്പെടുത്തി.മൂന്ന് വര്‍ഷത്ത ഇന്‍ഡ്യാ വാസത്തിന് ശേഷം ഷീറോ സ്വദേശത്തേക്ക് മടങിയത്.പ്രവചനത്തിന് വേണ്ടുന്ന സമൃദ്ധമായ അറിവും ശേഖരിച്ചു കൊണ്ടായിരുന്നു.തുടര്‍ന്ന് ബോണ്ട് സ്ട്രീറ്റില്‍ തന്‍റെ ഓഫീസ് തുറന്നു.ഒന്നാം ദിനം ഷീറോയുടെ ഓഫീസിന് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ലണ്ടനിലെ സൈക്കിക്കല്‍(phychical society)യുടെ അധ്യക്ഷനായ ആര്‍തര്‍ ജെയിംസ് ബാല്‍ ഫോള്‍ ആകാംഷയോടു കൂടി ഓഫീസിലേക്ക് കടന്ന് വന്ന് തന്‍റെ ഭാവി പറയാന്‍ ഷീറോയോടാവശ്യപ്പെട്ടു.

അന്ന് വിഖ്യാതമായ ഒരു പ്രവചനം അദ്ദേഹം നടത്തി. ബാള്‍ഫോര്‍ ഇംഗ്ളണ്ടിലെ രാഷ്ട്രീയ വൃന്തത്തിലെ സുപ്രധാന വ്യക്തിത്വങളില്‍ ഒന്നായ് മാറുമെന്നാണത്.1902 മുതല്‍1905 വരെ ബാള്‍ഫോര്‍ ഇംഗ്ളണ്ടിലെ പ്രധാനമന്ത്രിയായിരുന്നു എന്നത് ചരിത്രം.ഇക്കാലത്ത് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ ഒരു വന്‍ നിര ഷീറോയുടെ ഓഫീസില്‍ ഉണ്ടായിരുന്നു.പക്ഷേ ഒരിക്കലുമദേഹം അധികാരങളുമായ് അടുത്ത് ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നില്ല.

ഒരിക്കല്‍ വെയില്‍സ് രാജകുമാരന്‍ രോഗബാധിതനായ് മരണം കാത്ത് കിടക്കുന്ന അവസരത്തില്‍ കൊട്ടാരം ഡോക്ടര്‍മാരോട്.രാജകുമാരന്‍റെ രോഗാവസ്ഥ തിരക്കി.നിരാശാ ജനകമായ് തലകുനിച്ച് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കിടയിലൂടെ അന്ന് തലയെടുപ്പോടെ ഉറച്ച ചുവടും തിളയ്ക്കുന്ന കണ്ണുകളുമായ് ഒരാള്‍ കടന്നു വന്നു.ആഗതന്‍ മരണാസന്നനായ രോഗിയുടെ കിടയ്ക്കക്കരുകില്‍ മുട്ടുകുത്തിപ്പറഞു.

''ഞാന്‍ ഷീറോ ആണ് ഓര്‍മയുണ്ടോ എന്നെ അമേരിക്കന്‍ സൊസേറ്റിയിലെ ആര്‍തര്‍ പ്രഭ്വിയുടെ കൊട്ടാരാങ്കണത്തില്‍ നാം സന്ധിച്ചത് മറന്ന് പോയോ.''

രാജകുമാരന്‍ ദൈന്യത്തോടെ ഷീറോയെ നോക്കി.ഓര്‍മയുണ്ടെന്ന മട്ടില്‍ തലയാട്ടി

''എങ്കില്‍ തിരുമേനി അങ് മറക്കാന്‍ വഴിയില്ല ഞാനന്ന് പ്രവചിച്ച കാര്യങള്‍..അങയുടെ ഭാഗ്യനബര്‍ 6ഉം9ഉം ആണെന്നും അങയുടെ കിരീടധാരണം 1902 ആഗസ്റ്റില്‍ നടക്കുമെന്നല്ലേ അന്ന് ഞാന്‍ പറഞത്.69വയസിന് മുന്‍ബ് താങ്കള്‍ മരിക്കുമെന്ന് ഞാന്‍ പറഞില്ലല്ലോ.''?

എഡ്വേര്‍ഡ് രാജകുമാരന്‍ അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.ഷീറോ തുടര്‍ന്നു.

''ഇത് ജൂണ്‍ കൃത്യം ഒരു മാസത്തിന് ശേഷം അങയുടെ കിരിടധാരണം നടക്കും. അപ്പോഴേക്കും അങ് സുഖവും പ്രാപിച്ചിരിക്കും.''

രാജകുമാരന്‍ പിറു പിറുത്തത് അടുത്തുളള രാജകുമാരി വ്യക്തമായ് കേട്ടു.''താങ്കള്‍ മുന്‍പ് എന്തൊക്കെ പറഞോ അതെല്ലാം കൃത്യമായ്.ഇപ്പോള്‍ പറയുന്നതും കൃത്യമാവട്ടെ.''

മരണത്തെ മുഖാമുഖം ദര്‍ശിച്ച ആ രാജകുമാരന്‍ പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ എന്ന പേരില്‍ ഇംഗ്ളണ്ടിന്‍റെ രാജാവായ്.1902 ജൂലൈ 15 ന് ആഹ്ളാദത്തോടെ ഷീറോ കൊട്ടാരം വിരുന്നില്‍ പങ്കെടുത്തു ആഗസ്റ്റില്‍ കുമാരന്‍റെ കിരീടധാരണവും നടന്നു.1893ല്‍ ഷീറോ അമേരിക്കയിലേക്ക് പോയി.അക്കാലത്ത് അമേരിക്കയില്‍ വിവാദമായ ഒരു കേസ് നടക്കുകയായിരുന്നു.ഒരു കൊലക്കുറ്റം ചുമത്തി കോടതി ഡോ.മേയറിനെ 1894 ജനുവരിയില്‍ വൈദ്യുതക്കസേരയിലിരുത്തി വധിക്കാന്‍ ഉത്തരവിട്ടു.ആ കാലത്ത് ഷീറോ ഒരാളുടെ ജീവിതാവസ്ഥമാറുന്നതിനനുസരിച്ച് അയാളുടെ കൈവെളളയില്‍ വരുന്ന മാറ്റങളേക്കുറിച്ചുളള പഠനത്തിലായിരുന്നു.അതിനായ് ഡോ.മേയറുടെ കൈവെളള പരിശോധിക്കാന്‍ ഷീറോ ജയിലതികൃതരുടെ അനുമതി നേടി.മേയറുടെ കൈനോക്കി ഷീറോ പ്രഖ്യാപിച്ചു.

''നിങള്‍ തീര്‍ച്ചയായും കുറേക്കാലം കൂടി ജീവിക്കും.നിങളെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലുംനിങളുടെ സകല ദയാഹര്‍ജികളും തളളപ്പെട്ടാലും.നിങള്‍ ജീവിക്കുക തന്നെ ചെയ്യും.തീര്‍ച്ചയായും അതൊരു മഹാ അത്ഭുതമായിരിക്കും.വധശിക്ഷയ്ക്ക് തൊട്ട്മുന്‍പുളള അവസരത്തില്‍ നിങള്‍ രക്ഷപെടും.നിങളുടെ സബന്നനായ കക്ഷിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാനായ് നിങളയാള്‍ക്ക് വിഷം നല്‍കിയോ എന്നതൊന്നും എന്‍റെ വിഷയമല്ല.ഒന്ന് പറയാം വധശിക്ഷയില്‍ നിന്നും നിങള്‍ രക്ഷപെടും.നിങള്‍ക്കിപ്പോള്‍ 44വയസ്സ് തുടര്‍ന്നൊരു പതിനഞ്ച് വര്‍ഷം കൂടി നിങള്‍ ജീവിക്കും ആശുപത്രി ക്കിടക്കയിലായിരിക്കും താങ്കളുടെ അന്ത്യം.''

അത് പോലെ തന്നെ ഡോ. മേയറുടെ വധശിക്ഷയുടെ തൊട്ട് മുന്‍പ് സുപ്രീംകോടതി ഈ ശിക്ഷാവിധിയില്‍ എന്തോ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തു.അമേരിക്കന്‍ പത്രങള്‍ വന്‍ പ്രാധാന്യത്തോടെ ഈ സംഭവങള്‍ പ്രസിദ്ധീകരിക്കുകയും,അമേരിക്കയില്‍ ഷീറോയ്ക്ക് ഒരു നായക പദവി കൈവരുകയും ചെയ്തു.ഇതിനോട് ചേര്‍ന്ന് മറ്റൊരു സംഭവം കൂടി ഷീറോയുടെ പ്രശസ്തി ഉയര്‍ത്തി.അത് കൂടി നമുക്ക് നോക്കാം ഡോ. മേയറുടെ സംഭവത്തിനും കുറച്ച് നാള്‍ മുന്‍ബ്.ഷീറോ അമേരിക്കയിലെ ഫിഫ്ത് അവന്യൂവില്‍ തന്‍റെ ഓഫീസ് ആരംഭിച്ചു.ഉടന്‍ തന്നെ അക്കാലത്തെ പ്രശസ്ത പത്രമായ ന്യൂയോര്‍ക്ക് വേള്‍ഡിന്‍റെ പ്രതിനിധി ഫിഷര്‍ ഷീറോയുടെ മുന്നില്‍ ഏഴ് ഹസ്തരേഖാചിത്രങള്‍ നല്‍കിക്കൊണ്ട്.അജ്ഞാതമായ ഈ ഹസ്തരേഖാചിത്രങളുടെ ഉടമകളെ കൃത്യമായ് പറഞാല്‍ തന്‍റെ പത്രം ഷീറോയെ അംഗീകരിച്ച് വാനോളം പുകഴ്ത്തുന്നതാണെന്ന് പറഞു.കൈരേഖകളുടെ പഠനത്തിന് ശേഷം1893 നവംബര്‍ 25ന് ഷീറോ ഫലം പറഞു.

''ആദ്യകൈരേഖ ഒരു രാഷ്ട്രീയ നേതാവിന്‍റേതാണ് അദേഹം കുശഗ്രബുദ്ധിമാനായ ഒരു ഭരണാധികാരിയാണെന്ന് തെളിയിക്കും, സമുന്നതമായ ഒരു പദവിയിലുമെത്തും., രണ്ടാമത്തെ കൈ ബുദ്ധിമാനായ നിയമജ്ഞന്‍റെയാണ് അദ്ധേഹവും ഉന്നത പദവിയിലെത്തും.മൂന്നാം കൈ ഒരു രചയിതാവിന്‍റെയാണ് അതൊരു സ്ത്രീയുമാണ്.നാലും അഞ്ജും കൈകള്‍ കലാകാരന്‍മാരുടേതാണ്.അവര്‍ ഗാനാലാപനത്തിലൂടെ പ്രശസ്ഥി നേടും.ആറാം കൈ ഒരുകലാകാരന്‍റെയാണെങ്കിലും അയാള്‍ ഒരു സംഗീതഞ്ജനാണ്. ഏഴാം കൈ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കൊലയാളിയുടെയാണ് പക്ഷേ അയാള്‍ രക്ഷപെടും.പിന്നീട് രോഗം മൂലമയാള്‍ മരിക്കും.''

നവംബര്‍ 26 തീയതി ഞായറാഴ്ച ന്യൂയോര്‍ക്ക് വേള്‍ഡ് തന്‍റെ വാക്ക് പാലിച്ചു കൊണ്ട് പത്രമിറക്കി.ആദ്യ പേജില്‍ ഇപ്രകാരം കൊടുത്തിരുന്നു.പൂര്‍ണമായുംഅപരിചിതരുടെ ഏഴ് കൈപ്പത്തി നോക്കി കൃത്യമായ് ഭാവി പ്രവചിച്ചയാള്‍ എന്നായിരുന്നു തലക്കെട്ട്.മറ്റൊരു രസം ഏഴാം കൈപ്പത്തി മുന്‍ബ് വിവരിച്ച ഡോക്ടര്‍ മേയറുടെ ആയിരുന്നു എന്നതാണ്‌.

മറ്റൊരു സംഭവം പ്രശസ്ഥിയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന നേരത്ത് അദേഹത്തിനുണ്ടായി. ഷീറോ ഒരു തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.ഷീറോയെ തിരിച്ചറിഞ യാത്രികര്‍ എല്ലാം തങളുടെ കൈകള്‍ അദ്ദേഹത്തിന് നേരെ നീട്ടി.ഹസ്തരേഖകള്‍ പരിശോദിച്ച ഷീറോ അബരന്നു പോയ് കാരണം അവരില്‍ മിക്കവരുടെയും ആയുര്‍രേഖകള്‍ അവസാനിച്ചിരുന്നു.അല്‍പ്പനേരം ചിന്തിച്ച ഷീറോ അടുത്ത സ്റ്റേഷനില്‍ വണ്ടിയിറങി.അവിശ്വസനീയമായ കാര്യം അതിനടുത്ത സ്റ്റേഷന്‍ എത്തും മുന്‍ബ്.ആതീവണ്ടി അപകടത്തില്‍ പെടുകയും അനേകര്‍ മരിക്കുകയും ചെയ്തു എന്നതാണ്..

ഒരിക്കല്‍ ചിക്കഗോയിലെ ഒരു ധനികയായ ശ്രീമതി ലെയ്തര്‍ ഷീറോയ്ക്കരുകില്‍ തന്‍റെ പുത്രിയുടെ കൈരേഖയുമായ് ചെന്നിട്ട് ഭാവി പറയാന്‍ ആവശ്യപ്പെട്ടു.ഷീറോ പറഞു ഈ പെണ്‍കുട്ടി പൂര്‍വ്വദേശത്തിലെ ഭരണാതികാരിയെ വിവാഹം ചെയ്യും പക്ഷെ അല്‍പ്പായുസ്സായിരിക്കും.ഈ ഹസ്തരേഖയുടെ ഉടമയായ മേരി അന്ന് ഇന്‍ഡ്യയിലെ വൈസ്രോയ് ആയിരുന്ന ശ്രീമാന്‍ കഴ്സണ്‍ പ്രഭുവിനെ വിവാഹം ചെയ്യുകയും.നന്നേ ചെറുപ്പത്തില്‍ അവര്‍ മരണപ്പെടുകയും ചെയ്തു.ലോകപ്രശസ്ഥ സാഹിത്യകാരനായ മാര്‍ക്ക് ട്വയിന്‍ വേഷപ്രശ്ചന്നനായ്.ഷീറോയ്ക്കരുകിലെത്തി കൈകാട്ടി.കൈ കണ്ട ഉടനെ ഷീറോ പറഞു. ലോകപ്രശസ്ഥനായ ഒരെഴുത്തുകാരനാണെന്‍റെ മുന്നിലിരിക്കുന്നത് അയാളുടെ പേരിന്‍റെ ആദ്യാക്ഷരം s എന്ന അക്ഷരത്തിലാണ് തുടങുന്നത്.'' ശരിയായിരുന്നു.മാര്‍ക്ക് ട്വയിനിന്‍റെ യഥാര്‍ത്ഥ പേര്. സാമുവേല്‍ എല്‍ ക്ളൈമന്‍സ് എന്നാണ്.ഷീറോയുടെ കഴിവ് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.മാര്‍ക്ക് ട്വയിനിന്‍റെ വാക്കുകള്‍ കടമെടുത്താല്‍.

''അദ്ദേഹം എന്നോട് പറഞതെല്ലാം പൂര്‍ണമായും ശരിയാണ്.എന്‍റെ പ്രിയപ്പെട്ട എഴുത്ത് പൂര്‍ത്തിയാക്കാനാവാത്ത ഒരു പത്ര പ്രവര്‍ത്തകനായ് ഞാന്‍ ജീവിതം ആരം ഭിച്ചു.ധാരാളം സഞ്ചരിച്ചു.എന്‍റെ രചനകള്‍ എഡിറ്റ് ചെയ്തിരുന്ന എന്‍റെ ഭാര്യ മഞില്‍ വീണ് രോഗിയാവുമെന്നുളള പ്രവചനവും ഫലിച്ചു,സെക്രട്ടറി എന്ന വഞ്ചിക്കാന്‍ ശ്രമിച്ചു,ഭാര്യ ലിവി 1904ല്‍ മരിച്ചു,ഇതെല്ലാം ശരിയായ് വന്നു. എന്‍റെ സ്വഭാവ വൈകൃതങള്‍ കൂടി പറഞപ്പോള്‍ ആ കൂര്‍മബുദ്ധിയുടെ മുന്നില്‍ നിന്നും ഓടി രക്ഷപെടുവാനാണ് തോന്നിയത്.'' ............

അമേരിക്കയില്‍ നിന്നും ഇംഗ്ളണ്ടില്‍ മടങിയെത്തുന്ന ഷീറോയെനോക്കി അംഗീകാരങള്‍ കാത്തിരിക്കുകയായിരുന്നു.റസ്സല്‍ ഓഫ് കില്ലോവര്‍ ഇംഗ്ളണ്ടിലെ ചീഫ് ജസ്റ്റിസായ് നിയമിക്കപ്പെട്ട ദിവസം ഷീറോയെ തന്‍റെ ഓഫീസില്‍ വരുത്തിപ്പറഞു.

''മൂന്ന് വര്‍ഷം മുന്‍പ് അങ് കൃത്യം 1894 ജൂലൈ 19തിന് മോഹിപ്പിക്കുന്ന ഈ ജോലിയെനിക്ക് കിട്ടുമെന്ന് തിയതിയടക്കം പറഞത് കൃത്യമായ്.''

ഈ അംഗീകാരം ചെറുതായിരുന്നില്ല.1904ല്‍ ഷീറോയ്ക്ക് മുന്നില്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിവേഷപ്രശ്ചന്നനായ് വന്ന് കൈ കാട്ടി 1917 അങേക്ക് നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്ന് അദ്ദേഹം പറഞു. അതേ വര്‍ഷം തന്നെയൊടുവില്‍ (1904)ചക്രവര്‍ത്തി സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് ഷീറോയെ ക്ഷണിച്ചു ചോദിച്ചു

''പറയൂ 1917 എനിക്ക് നിര്‍ഭാഗ്യമാണെന്ന് താങ്കള്‍ ഇപ്പഴും കരുതുന്നുണ്ടോ.''ഷീറോ അന്നും തന്‍റെ വാക്കില്‍ ഉറച്ച് നിന്നു.വ്ളാദിമിര്‍ ഇലിച്ച് ലെനിന്‍റെ നേതൃത്തത്തില്‍ നടന്ന ബോള്‍ഷെവിക് വിപ്ളവം ചക്രവര്‍ത്തിയെ 1917ല്‍ നിഷ്കാസിതനാക്കിയതുംകുടുംബത്തെയടക്കം വധിച്ചതും പിന്നീട് നടന്ന ചരിത്രം.ഒരിക്കല്‍ റഷ്യന്‍ പര്യടനത്തിനിടയില്‍ കുപ്രസിദ്ധനായ സന്യാസിയായ റാസ്പുട്ടിനുമായ് ഷീറോ കൂടിക്കാഴ്ച നടത്തി(റാസ്പുട്ടിനേക്കുറിച്ചുളള വിശദമായ മറ്റൊരു പോസ്റ്റ് ഈ ഗ്രൂപ്പില്‍ ഉടന്‍ പ്രതീക്ഷിക്കാം..)ഷീറോയോട് പുട്ടിന്‍ പറഞു ,

''എനിക്കെന്‍റെ ഭാവിയറിയണമെന്നശേഷം മോഹമില്ല എങ്കിലും നിങളുടെ കഴിവളക്കാന്‍ എന്‍റെ ഭാവി പറയൂ.''ഒരു നിമിഷം പോലുമാലോചിക്കാതെ ഷീറോ പറഞു.

''കൊട്ടാര ഗൂഡാലോചന മൂലം നിങള്‍ മരിക്കും ആദ്യം നിങള്‍ക്ക് വിഷമേല്‍ക്കും തുടര്‍ന്ന് നിങളെ കുത്തിപ്പിളര്‍ത്തും.മറ്റൊരുവന്‍ നിങളെ വെടിവെക്കും മഞ്ഞിന്‍റെ ധവളിമയില്‍ നിങളുടെ മൃതദേഹം ഒഴുകുന്നത് ഞാന്‍ കാണുന്നു.''

റാസ്പുട്ടിന്‍ അന്നേരം ക്ഷോഭിച്ചെങ്കിലും പ്രവചനം കിറു കൃത്യമായിരുന്നു.1900ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയോട് പാരീസില്‍ വെച്ച് ഷീറോ പറഞു.

''ടെഹ്റാനില്‍ കലാപം പൊട്ടിപ്പുറപ്പെടും ഗവര്‍ണറെ ജനങള്‍ തടവിലാക്കും ഗോതബിന്‍റെയും റൊട്ടിയുടെയും വില വര്‍ദ്ധനയാണ് കലാപത്തിന് കാരണം.'' ഈ പ്രവചനം അക്ഷരം പ്രതി ശരിയായ്.ഒരിക്കല്‍ നിര്‍ഭയ സാഹസികന്‍ എന്നറിയപ്പെട്ട എണസ്റ്റ് ഷെക്ടണ്‍ വേഷം മാറി താനൊരു സംഗീതഞ്ജന്‍ ആണെന്നും പറഞ് ഷീറോയെ പരീക്ഷിക്കാന്‍ എത്തി കൈനോക്കി ഷീറോ പറഞു ജന്‍മനാല്‍ തന്നെ നേതാവായ നിങള്‍ തീകൊണ്ടുളള കളിക്ക് തുനിയരുത്.ലോകം മൊത്തം സാഹസികനായ് വാഴ്ത്തിയാലും നിങള്‍ 48 വയസ്സില്‍ അതി ദുര്‍ഖടമായ് മരിക്കും.പറഞത് പോലെ തന്നെ 1922ജനുവരിയില്‍ അന്‍റാര്‍ട്ടിക്കാ പര്യവേടനത്തിടയ്ക്ക് ഷെക്ടണ്‍ അന്തരിച്ചു.ഷീറോ അത് മുന്‍കൂട്ടി കണ്ടു.പരീക്ഷിക്കാന്‍ ഷീറോയ്ക്ക് മുന്നില്‍ വരുന്നവരെല്ലാം തികഞ വിശ്വാസിയായ് പോയ ചരിത്രമേ ഉണ്ടായിട്ടുളളു.സര്‍ എഡ്വേര്‍ഡ് മാര്‍ഷല്‍ അതിലൊരാളാണ്.തിരഞെടുപ്പിനും 18 മാസങള്‍ക്ക് മുന്‍കൂട്ടി ഷീറോ പറഞു താങ്കള്‍209 വാട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും അതും കൃത്യമായ് ഫലിച്ചു.പ്രസിദ്ധ ചാര സുന്ദരിയായ മാതാഹാരിയുമായ്.വൈകാരികമായും സൗഹൃതപരമായും ഷീറോയ്ക്ക് ഉറ്റബന്ധമാണുണ്ടായിരുന്നത്.1917 മാതാഹാരിക്ക് ദൗര്‍ഭാഗ്യമാണെന്ന് ഷീറോ മുന്‍കൂട്ടി പറഞു.മാതാഹാരി നിര്‍ഭയയായ് വേഴ്സായിലെ വധശിക്ഷയെ അഭിമുഖീകരിക്കുന്ന വേളയില്‍ പോലും.പടയാളികളെ നഗ്നമാറിടം കാട്ടി പരിഹസിക്കുന്ന മനസ്ഥിതിയിലെത്താന്‍ ഷീറോയുമായുളള ചങാത്തമാണെന്ന് പറയപ്പെടുന്നുണ്ട് മാതാഹാരിയുടെ ഭാവി ഷീറോ അവരെ ബോധിപ്പിച്ചിരുന്നു.(മാതാഹാരിയേക്കുറിച്ചുളള മറ്റൊരു പൂര്‍ണ ലേഖനം ഉടന്‍ വരുന്നതാണ്.)ഇംഗ്ളണ്ടിലെ ഉന്നത നാവികോദ്യോഗസ്ഥനായിരുന്ന ഹെര്‍ബര്‍ട്ട് കിഷനറുടെ മരണവും ഇറ്റലിയിലെ രാജാവായ ഹബര്‍ട്ട് ഒന്നാമന്‍ ഒയു ഭീകരനാല്‍ കൊല്ലപ്പെടുമെന്നുളള പ്രവചനവും കൃത്യമായ് നടന്നു.1925ലെ സോവിയറ്റ് ചൈനാ ഉടബടിയും,1926ല്‍ ഇംഗ്ളണ്ട് കണ്ട പ്രക്ഷോഭങള്‍, ചൈനയിലെ ആഭ്യന്തരയുദ്ധം, 1926ലെ ചന്നെല്‍ ദ്വീപിലെ ഭൂകബം, ഇംഗ്ളണ്ടിലെ കെട്ടിടങള്‍ക്ക് ബാധിച്ച അഗ്നിബാധ, തുടങി പറഞതെല്ലാം കടുകിടെ മാറാതെ ഫലിച്ചു.

1927 മുതല്‍ 29 വരെയുളള കാലയളവില്‍ ഇറ്റലി സൈനീകമായും രാഷ്ട്രീയമായും ഉയരുമെന്നും വന്‍ശക്തിയാകുമെന്നും ആഫ്രിക്കയെ അവര്‍ ലക്ഷ്യമിടുമെന്നും ഷീറോ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. 1928_30വരെ ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന് ദൗര്‍ഭാഗ്യവര്‍ഷമാണെന്നും നീണ്ട കാലം രോഗിയാവുമെന്നും ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രന്‍ 1936ല്‍ കിരീടധാരണം ചെയ്യുമെന്നും ഷീറോ പറഞിരുന്നു വേല്‍സ് രാജകുമാരന്‍ എഡ്വേര്‍ഡ് 8ാമന്‍ ആയി പ്രതിഞ്ജ ചെയ്യുമെങ്കിലും തന്‍റെ പ്രണയിനിക്കായ് സ്ഥാനത്യാഗം ചെയ്യുമെന്നുമുളള പ്രവചനം അക്ഷരം പ്രതി ശരിയായ് വന്നു.അനേകം നാടുകളില്‍ സോഷ്യലിസ്റ്റുകള്‍ 20 നൂറ്റാണ്ടില്‍ അധികാരത്തിലെത്തുമെന്നും, ഗവര്‍മെന്‍റുകള്‍ മാറ്റങള്‍ക്ക് വിധേയമാകുമെന്നും, മതങള്‍ വിപ്ളവങളില്‍ ബന്ധപ്പെടുമെന്നും ,ജൂതന്‍മാര്‍ സ്വതന്ത രാഷ്ട്രത്തിന് അവകാശമുന്നയിക്കുകയും ഇസ്രയേല്‍ നിലവില്‍ വരുമെന്നും പക്ഷേ ആ സ്ഥലം നീണ്ട യുദ്ധത്തിന് കാരണമാകുമെന്നും അന്നേ ഷീറോ പ്രവചിച്ചിരുന്നു.അതിന്‍റെ പൂര്‍ത്തീകരണം കാണുന്നവരാണല്ലോ നാമിന്ന്.

1931ല്‍ ഷീറോ പ്രവചിച്ച കാര്യങള്‍ താഴെപ്പറയുന്നു
''1930കളുടെ ഒടുവില്‍ ഒരു ലോക മഹായുദ്ധമുണ്ടാകും ഇന്‍ഡ്യ സ്വതന്ത്രയാകും പക്ഷേ ഹിന്തുക്കളും മുസ്ളീങളും തമ്മിലേറ്റുമുട്ടി ചോരപ്പുഴയൊഴുകും അനവധി ജീവന്‍ നഷ്ടമാകും.,ഇക്കാല യുദ്ധത്തില്‍ ഒരു ഭാഗത്ത് ഫ്രാന്‍സും മറുഭാഗത്ത് ഇറ്റലിയും ജര്‍മനിയുമായിരിക്കും,അമേരിക്ക ജപ്പാനുമായ് പൊരുതി യുദ്ധം സങ്കീര്‍ണമാക്കും,യുദ്ധഫലം മഹാ ദുരന്തമായിരിക്കും അയര്‍ലണ്ട് ആഭ്യന്തര യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിക്കും.ഇതെല്ലാം വളളി പുളളി മാറാതെ നമുക്ക് മുന്നില്‍ കടന്നു പോയതാണ്. തന്‍റെ ഓര്‍മക്കുറിപ്പില്‍ ഷീറോ ഇങനെയെഴുതി ''എന്നെ കാണാന്‍ വരുന്നവരുടെ ഭൂതകാലമാണ് ഞാനാദ്യം പറയുക അത് കൃത്യമാവുബോള്‍ ഭാവി പറയുന്നത് അവര്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ തരമില്ല.പ്രശസ്തിയും അംഗീകാരവുമെല്ലാം ആവോളമുണ്ടായിയെങ്കില്‍ കൂടിയും 1910 ല്‍ ഷീറോ ചില സുഹൃത്തുക്കളുടെ വഞ്ചനയില്‍പ്പെട്ടു പാപ്പരാക്കപ്പെട്ടു.1894_95ലെ ചൈന ജപ്പാന്‍ യുദ്ധത്തിലും 1904_05ലെ റഷ്യന്‍ ജപ്പാന്‍ യുദ്ധത്തിലും യുദ്ധമുഖങളില്‍ നിന്നദേഹം ലേഖനങള്‍ എഴുതിയിരുന്നു.ചൈനയിലും റഷ്യയിലും ഇന്‍ഡ്യയിലും അനവധി തവണ സഞ്ജരിച്ച അദേഹത്തിന് സ്വന്തമായ് 19000 ത്തോളം വരുന്ന അപൂര്‍വ്വ ഗ്രന്ഥശേഖരമുണ്ടായിരുന്നു.

54 വയസില്‍ മേനഡിക്സണ്‍ ഹാര്‍ട്ട് ലാന്‍ഡിനെ ഷീറോ വിവാഹം ചെയ്തു.1936 ഒക്ടോബര്‍ എട്ടിന് നീണ്ടു നിന്ന രോഗം മൂലം. ഷീറോ എന്ന പ്രവാചക നക്ഷത്രം അന്തരിച്ചു.അദേഹത്തിന്‍റെ ഗ്രഹം ഒരു സ്മാരകമായ് ഇന്നും നിലനിര്‍ത്തിയിരിക്കുന്നു.ഷീറോയുടെ ആത്മാവ് ഇന്നും ആ ഗ്രഹത്തിന് ചുറ്റുമുണ്ടെന്ന് വിശ്വസിക്കുന്നവരും ഈ കാലത്തും കുറവല്ല............

മണികിണർ


ചരിത്രാതീത കാലത്തിനും മുമ്പേ പന്ത്രണ്ടുവർഷത്തിലൊരിക്കൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത തിരുനാവായയിൽ നടന്നുവന്നിരുന്ന മാമാങ്കം എന്ന ഉൽസവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. നാടുവാഴികളെ തെരഞ്ഞെടുക്കുന്നതിനും വാണിജ്യമേൽക്കോയ്മ സ്ഥാപിക്കുന്നതിനും വേണ്ടി പന്തീരാണ്ടിലൊരിക്കൽ തിരുനാവായ നിളാമണപ്പുറത്ത് ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് മാമാങ്കം നടത്തപ്പെട്ടിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരപ്പദവിക്ക് വേണ്ടി കോഴിക്കോട് സാമൂതിരി രാജാവും വള്ളുവക്കോനാതിരിയും തമ്മിലുള്ള തർക്കത്തിൽ വിധിനിർണ്ണയിക്കപ്പെട്ടിരുന്നത് ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള ചാവേറുകളിൽ പരസ്പരം ഏറ്റുമുട്ടി മരിച്ചുവീഴുന്നവരുടെ എണ്ണം കണക്കാക്കിയായിരുന്നുവെന്നതാണ് ചരിത്രം.
എ.ഡി. 135 ൽ കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കിയതിനെ തുടർന്നാണ് ചാവേർപ്പടയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. രക്ഷാപുരുഷ സ്ഥാനം നിലനിർത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമായി ഇരുരാജാക്കന്മാരും പ്രത്യേകം ചാവേറുകളെ തയ്യാറാക്കിനിർത്തിയിരുന്നു. മാമാങ്കനാളിൽ ഇപ്രകാരം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ചാവേറുകളുടെ മൃതദേഹങ്ങൾ മണിക്കിണറിലിട്ടായിരുന്നു സംസ്ക്കരിച്ചിരുന്നത്. മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെക്കൊണ്ട് ചവിട്ടിനിറക്കുകയായിരുന്നുവെന്നാണ് ചരിത്രം. അടുത്തകാലം വരെ തിരുനാവായയിലെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്ഥിതിചെയ്തിരുന്ന മണിക്കിണർ 2008 ൽ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുകയും ചുറ്റുമതിലും കമ്പിവേലിയും തീർത്ത് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.

കുളവാഴയില്‍ നിന്ന് കുറച്ച് പഞ്ചസാര ഉണ്ടാക്കിയാലോ!


വെള്ളത്തില്‍ വളരുന്ന വയലറ്റ് പൂക്കള്‍ വിരിയുന്ന കുളവാഴ നമുക്കെല്ലാമറിയുന്ന സസ്യമാണ്. പക്ഷേ ഇത് പലപ്പോഴും കര്‍ഷകര്‍ക്കൊരു ശല്യമാണ്. കര്‍ഷകര്‍ ഇതിനെ കളയുടെ ഗണത്തിലാണ് കാണുന്നത്. ജലാശയങ്ങള്‍ ഏറെയുള്ള എറണാകുളവും ആലപ്പുഴയും അടക്കമുള്ള ജില്ലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുളവാഴയും ആഫ്രിക്കന്‍ പായലും. ഇവ നീക്കി ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
കരയേത്, തോടേത് എന്ന് തിരിച്ചറിയാത്ത വിധത്തിലായിരിക്കും ഇതിന്റെ വളര്‍ച്ച. ജലഗതാഗതത്തിനു വരെ തടസമായിരിക്കുന്ന ഇതിന്റെ വളര്‍ച്ചയില്‍ കുഴങ്ങിയിരിക്കുകയാണ് ആളുകള്‍. എന്നാല്‍ നമ്മള്‍ വിനാശകാരിയായി കാണുന്ന ഈ കുളവാഴയും ആഫ്രിക്കന്‍ പായലും നമ്മുടെ തെങ്ങുപോലെ കല്‍പ്പസസ്യമാണെന്നാണ് ആലപ്പുഴ എസ്ഡി കോളജ് ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകനും സുവോളജി അധ്യാപകനുമായ ഡോ ജി നാഗേന്ദ്ര പ്രഭു പറയുന്നത്.
കുളവാഴയും ആഫ്രിക്കന്‍ പായലും ഉപയോഗിച്ച് കൂണും പഞ്ചസാരയും ആല്‍ക്കഹോളും വരെ നിര്‍മിക്കാമെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ നിര്‍മിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐയില്‍ ആരംഭിച്ച ഭക്ഷ്യകാര്‍ഷിക മേളയിലെ സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. എസ്ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രമാണ് സ്റ്റാള്‍ ഒരുക്കിയത്.
കുളവാഴയുടെ തണ്ടില്‍നിന്ന് മത്സ്യങ്ങള്‍, താറാവ്, നാല്‍ക്കാലികള്‍ എന്നിവയ്ക്കുള്ള തീറ്റ കൂടാതെ ബാഗ്, കൂണ്‍ വളര്‍ത്താനുള്ള മെത്ത, ഫര്‍ണിച്ചര്‍, പള്‍പ്പ് ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാം. പൂക്കളില്‍നിന്ന് ജൈവനിറങ്ങളും കാന്‍സറിനെതിരെയുള്ള മരുന്നും ഉണ്ടാക്കാം. കുളവാഴ മുഴുവനായും ഉപയോഗിച്ച് ബയോമാസ് ബ്രിക്കറ്റുകള്‍, ബയോഗ്യാസ്, വിവിധതരം ഔഷധങ്ങള്‍, വെള്ളത്തില്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കുന്ന ബഡ് എന്നിവയും നിര്‍മിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.
കൂടാതെ കുളവാഴയില്‍ ബാക്ടീരിയ വളര്‍ത്തി ഇതില്‍നിന്ന് സെല്ലുലേസ് എന്ന എന്‍സൈം വേര്‍തിരിക്കാം. ഇതേ എന്‍സൈമാണ് കരിമ്പില്‍നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്. ജൈവ ഇന്ധനമായും ഇത് ഉപയോഗിക്കാന്‍കഴിയും. കൂണ്‍ വളര്‍ത്താനുള്ള ബെഡ്ഡായും ചാണകവറളിക്ക് പകരമായും ഉപയോഗിക്കാം. കുളവാഴയുടെ ഇലകളും തണ്ടും ഉപയോഗിച്ച് സോഫ്റ്റ് ബോര്‍ഡും കാര്‍ഡുകളും നിര്‍മിക്കാം. ഈ ഉല്‍പ്പന്നങ്ങളെല്ലാം സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.
കേരളത്തില്‍ വലിയ സാധ്യതകളാണ് കുളവാഴയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ളതെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു. കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് ചെറുകിട സംരംഭം എന്ന നിലയില്‍ വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്. തീരപ്രദേശത്തെയും ഉള്‍നാടന്‍ ജലാശയ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗമായി പദ്ധതി ഉപയോഗിക്കാം. കുളവാഴ ഉപയോഗിച്ച് ജലാശയങ്ങളില്‍ പ്രത്യേക തടങ്ങള്‍ സൃഷ്ടിച്ച് കൃഷിചെയ്യാനുമാകും- അദ്ദേഹം വ്യക്തമാക്കി.
അതിവേഗം മുളപൊട്ടി വ്യാപിക്കുന്നതിനാല്‍ ജലാശയങ്ങളുടെ ഉപരിതലത്തില്‍ വളരെ പെട്ടെന്ന് വളരുന്ന കുളവാഴകള്‍ വലിയ പരിസ്ഥിതി നാശമാണ് ഉണ്ടാക്കുന്നത്. ജലജീവികളും ജലസസ്യങ്ങളുടെയുമടക്കം നാശത്തിന് ഇവ കാരണമാകുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പലയിടത്തും ജലഗതാഗതം തന്നെ ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്.
1998-99 കാലഘട്ടത്തിലാണ് കുളവാഴയിലുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയപ്പോഴും യുഎന്‍ ഫെലോഷിപ്പോടെ ജര്‍മനിയില്‍ അന്താരാഷ്ട്ര ബയോ ടെക്‌നോളജി പരിശീലന പരിപാടിയില്‍ പങ്കെടുക്കുമ്പോഴും കുളവാഴയിലുള്ള ഗവേഷണമായിരുന്നു നാഗേന്ദ്ര പ്രഭുവിന്റെ വിഷയം. ഉപയോഗമാണ് കുളവാഴ നിയന്ത്രണത്തിനുള്ള എളുപ്പമാര്‍ഗമെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു.

ഗുരുത്വ ബലവും സർഫസ് ഗ്രാവിറ്റിയും


രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലത്തിന്റെ അളവ് F= G x m1 x m2/ dxd എന്ന സമവാക്യം അനുസരിച്ചാണ് നിർണയിക്കപ്പെടുന്നത് . ചന്ദ്രന്റെ ദ്രവ്യമാനം ഭൂമിയുടെ 0.012 % മാത്രമേയുളൂ . മാർറ്റൊരുരീതിയിൽ പറഞ്ഞാൽ ഭൂമിയുടെ ഏതാണ്ട് എൺ പതിൽ ഒന്ന് . .ഇതിന്റെ അർഥം ഇതാണ് . ചന്ദ്ര കേന്ദ്രത്തിൽ നിന്നും ''x '' മീറ്റർ ദൂരെയുള്ള ഒരു കിലോഗ്രാം മാസ്സ് ഉള്ള ഒരു വസ്തുവിനെ ചന്ദ്രൻ ആകർഷിക്കുന്നത് ഭൂമി ഭൗമ കേന്ദ്രത്തിൽ ''x '' മീറ്റർ ദൂരെയുള്ള ഒരു കിലോഗ്രാം മാസ്സ് ഉള്ള അതെ വസ്തുവിനെ ആകർഷിക്കുന്നതിന് 1/80 ബലം കൊണ്ട് മാത്രമാണ് .
സർഫസ് ഗ്രാവിറ്റി എന്നത് ഒരു ഖഗോളവസ്തുവിന്റെ പ്രതലത്തിൽ നിലകൊള്ളുന്ന ഒരു വസ്തുവിനെ ആ ഖഗോളവസ്തു അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് .ചന്ദ്രന് ഭൂമിയെക്കാൾ കുറഞ്ഞ വലിപ്പം ആയതിനാൽ ചന്ദ്ര ഉപരിതലത്തിൽ ചന്ദ്രന്റെ ആകർഷണ ബലം ഭൂമിയുടേതിന് ആറിൽ ഒന്നാണ് . ഇതിന്റെ അർഥം ചന്ദ്രന്റെ ഗുരുത്വ മണ്ഡലം ഭൂമിയുടേതിന് ആറിൽ ഒന്ന് ശക്തിയുള്ളത് എന്നല്ല . ബലങ്ങൾ തമ്മിലുള്ള തുലനം നടത്തുമ്പോൾ നിര്വചിക്കപ്പെട്ട സ്ഥിര അകലത്തിൽ ആണ് തുലനം നടത്തേണ്ടത് . ചന്ദ്രന്റെ കേന്ദ്രബിന്ദുവിൽ നിന്നും 6380 കിലോമീറ്റർ അകലെ ( ചന്ദ്രന് ഭൂമിയുടെ വ്യാസാർധം ഉണ്ടായിരുന്നുവെങ്കിൽ ) ചന്ദ്രന്റെ ഗുരുത്വ ബലം ഭൂമിയുടേതിന് 1/80 മാത്രമാണ് .
===

ഗസ്സിപ്പേ ഗാരിബാള്ഡി (Giuseppe Garibaldi ) - ഇറ്റലിയെ ഏകീകരിച്ച സേനാനായകൻ



ഇറ്റലിക്ക് മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള ചരിത്രമുണ്ട് . പുരാതന മഹാകവി വെർജിലിന്റെ എനിയാദ്(Aeniad ) എന്ന മഹാകാവ്യത്തിൽ ഇറ്റാലിയൻ സ്റ്റേറ്റിന്റെ പിതാവായി വാഴ്ത്തുന്നത് ട്രോയ് നഗരത്തിൽ നിന്നും നിന്നും പലായനം ചെയ്ത ട്രോജൻ രാജകുമാരനായ എനിയാസിനെയാണ്. പിന്നീട് ഇതിഹാസപുരുഷന്മാരായ റോമിലസും റീമസും ഒത്തുചേർന്നു നിർമിച്ച റോം നഗരം ഇറ്റലിയുടെ രാഷ്ട്രീയ അധികാരകേന്ദ്രമായി മാറി .
ഏകാധിപത്യത്തിലൂടെയും ജനാധിപത്യത്തിലൂടെയും മാറിമാറി തുഴഞ്ഞ ഇറ്റലി ഒന്നാം ശതകത്തിൽ അഗസ്റ്റസ് ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ യൂറോപ്പിനെയും ഉത്തര ആഫ്രിക്കയെയും നിയന്ത്രിച്ച മഹത്തായ റോമൻ സാമ്രാജ്യമായി വളർന്നു .ഈ സാമ്രാജ്യം ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ രണ്ടായി പിളർന്നു .പിന്നീട് അഞ്ചും ആറും ശതകങ്ങളിൽ ഗോധുക്കളും , വാണ്ടലുകളും , ഹൂണന്മാരും റോമാസാമ്രാജ്യത്തെ ആക്രമിച്ചു ച്ഛിന്ന ഭിന്നമാക്കി . വത്തിക്കാൻ ആസ്ഥാനമാക്കി വളർന്നു വന്ന പോപ്പിന്റെ ആധിപത്യം വിശ്വാസപരമായി ഇറ്റലിയെ കുറെയൊക്കെ ഏകോപിപ്പിച്ചുവെങ്കിലും രാഷ്ട്രീയമായി ഇറ്റലിഅസംഖ്യം നാട്ടുരാജ്യങ്ങളായി ചിന്നി ചിതറി . ഈ നാട്ടുരാജ്യങ്ങൾ മിക്കവയും നഗര രാഷ്ട്രങ്ങൾ ആയിരുന്നു . വർത്തക പ്രമാണിമാരായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് . മധ്യകാലഘട്ടത്തിൽ മാക്യവല്ലിയെപോലുള്ള ബുദ്ധിരാക്ഷസന്മാരായ രാഷ്ട്ര തന്ത്രജ്ഞന്മാർക്കുപോലും ഇറ്റലിയുടെ രാഷ്ട്രീയ ഏകീകരണം നടപ്പാക്കാനായില്ല .
അസംഖ്യം ചെറുകിട നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചു പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റലിന്റെ പുനരേകീകരിച്ചത് ഗസ്സിപ്പേ ഗാരിബാൾടി എന്ന സേനാനായകനായിരുന്നു . കച്ചവടക്കാരായിരുന്നു ഗാരിബാള്ഡിയുടെ കുടുംബം .നാവികനായി പരിശീലനം നേടിയ ഗാരിബാൾഡി തെക്കേ അമേരിക്കയിലേക്ക് കച്ചവട ആവശ്യത്തിന് കുടിയേറി . കച്ചവടത്തിനായാണ് പോയെതെങ്കിലും ഗാരിബാൾഡി അക്കാലത്തെ തെക്കേ അമേരിക്കൻ യുദ്ധങ്ങളിൽ പങ്കെടുത്തു കരുത്തുറ്റ സേനാനായകനായി ഖ്യാതി നേടി .
പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാം ശതകത്തിൽ ഇറ്റലി കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പു കുത്തി .നാട്ടുരാജ്യങ്ങൾ പരസ്പരം പോരടിച്ചു നശിക്കാൻ തുടങ്ങി . ഈ അവസരം മുതലാക്കിയാണ് ഗാരിബാൾഡി ഇറ്റലിയുടെ പുനരേകീകരണത്തിന്റെ കരുക്കൾ നീക്കിയത് . 1847 ൽ ഗാരിബാൾഡി ഇറ്റലിയിൽ തിരിച്ചെത്തി .ഇറ്റലിയിലെ അരക്ഷിതാവസ്ഥ മുതലെടുത്തു സമീപരാജ്യങ്ങളായ ഫ്രാൻസും ഓസ്ട്രിയയും ഇറ്റലിയുടെ വിസ്തൃതമായ ഭൂഭാഗങ്ങൾ അനായാസം കൈയേറി . ഗാരിബാൾഡി ഒരു ചെറിയ സൈന്യം രൂപീകരിച്ചു . റിപ്പബ്ലിക്കൻ സൈന്യം എന്ന് പേരുള്ള ഗാരിബാള്ഡിയുടെ സൈന്യം 1849 ൽ എണ്ണത്തിൽ വളരെ വലിയ ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തി . ഈ പരാജയം ഇറ്റലിയുടെ ശത്രുക്കളെ ഒന്നിപ്പിച്ചു .ഫ്രാൻസും ഓസ്ട്രിയയും ഒരുമിച്ചു ഗാരിബാള്ഡിക്കെതിരെ പടയൊരുക്കക്ക് നടത്തി . പരാജിതനായ ഗാരിബാൾഡി ഉത്തര അമേരിക്കയിലേക്ക് പലായനം ചെയ്തു . ഇറ്റലിയുടെ ഒന്നാം സ്വാതന്ത്ര്യ സമരം വലിയ പരാജയത്തിൽ കലാശിച്ചു .
ഏതാനും വർഷങ്ങൾക്കുള്ളിൽ ഗാരിബാൾഡി തിരിച്ചെത്തി , മെഡിറ്ററേനിയൻ ദ്വീപായ സാർഡീനിയയിൽ താവളമുറപ്പിച്ചു .അടുത്ത രണ്ടു ദശാബ്ദങ്ങൾ ഗാരിബാൾഡി സൈനികമായും രാഷ്ട്രീയമായും ഇറ്റലിയെ ഏകീകരിക്കുന്നതിനായി യത്നിച്ചു . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും വർധിച്ച പിന്തുണയും ലഭിച്ചു .1870 ഓടെ
ഇന്ന് കാണുന്ന അതിരുകളുള്ള ഇറ്റാലിയൻ രാജ്യം നിലവിൽവന്നു .ഒരു സഹസ്രാബ്ദമായി നിലനിന്നിരുന്ന പോപ്പിന്റെ അധികാരങ്ങൾ ഇറ്റാലിയൻ സ്റ്റേറ്റ് കൈയടക്കി .ഗാരിബാൾഡി ഇറ്റാലിയൻ പാർലിമെൻറ്റ് അംഗമായി . അവസാനനാളുകളിൽ സാർവത്രിക വോട്ടവകാശത്തിനും , പൗരാവകാശങ്ങൾക്കും , വ്യക്തമായ സിവിൽ നിയമ സംഹിതകൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തി .1882 ൽ ഗാരിബാൾഡി ആന്തരിക്കുമ്പോൾ ഇറ്റലി പൂർണമായും പുനരേകീകരിക്കപ്പെട്ടിരുന്നു .
===
ref :
http://www.reformation.org/garibaldi.html
https://www.history.com/…/why-lincoln-wanted-an-italian-fre…
.
ചിത്രം : ഗസ്സിപ്പേ ഗാരിബാൾഡി : ചിത്രം കടപ്പാട് :https://www.history.com/…/why-lincoln-wanted-an-italian-fre…

ബുദ്ധൻ പുഞ്ചിരിക്കുമ്പോൾ....


( അതിപുരാതനമായ വിപശന ധ്യാന വിദ്യയെക്കുറിച്ചുള്ള ലേഖനം :- തയ്യാറാക്കിയത് : എ.വി. കൃഷ്ണകുമാർ )
****************************
ഭാഗം :1

മനുഷ്യമനസ് സമുദ്രം പോലെ അഗാധവും, ആകാശം പോലെ വിസ്തൃതവുമാണ്. വിഷാദത്തിന്റെയും, വികലതയുടെയും നീർ ചുഴികളാലും ക്രോധത്തിന്റെയും, ദുഃഖങ്ങളുടെയും അലമാലകളാലും പലപ്പോഴും സംഘർഷ ഭരിതമാണ് മനുഷ്യ മനസ്. മാനസിക പിരിമുറുക്കങ്ങൾ, മനോ സംഘർഷങ്ങൾ, ദേഷ്യം, സങ്കടം, -ve ചിന്തകൾ, അശുഭ വികാരങ്ങൾ - വിഷാദങ്ങൾ- ആശങ്കകൾ, മോഹഭംഗങ്ങൾ, ആത്മവിശ്വാസമില്ലായ്മ്മ, അകാരണമായ ഭയം എന്നിവയാൽ മനോനില തെറ്റിയ / മനോ രോഗികളായ അനേകായിരങ്ങൾ നമുക്ക് ചുറ്റുണ്ട്. നാമും ഇതിൽ നിന്ന് വിഭിന്നമല്ല. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളും പല തരത്തിലുള്ള മാനസിക സംഘർഷങ്ങളാൽ ഉഴലുന്നവരാണ്...! ചില വ്യക്തികളിൽ നിന്ന് അല്ലെങ്കിൽ കുടുംബത്തിൽ നിന്ന്, ജോലി സ്ഥലത്ത് നിന്ന്, അല്ലെങ്കിൽ നാം ഇടപെടുന്ന പല മേഖലകളിൽ നിന്ന് മാനസിക സംഘർഷങ്ങൾ പലപ്പോഴും നേരിടേണ്ടി വരുന്നു.!!

മാനസിക സംഘർഷങ്ങളുടെ കാരണമെന്താണ്?

എന്താണിതിന് പരിഹാരം?

മനസിനെ ശാന്തമാക്കാൻ എന്താണ് വഴി?

മനുഷ്യരാശിയുടെ ഉദയം മുതൽ തന്നെ മനുഷ്യ മനസിനെ ശാന്തമാക്കാനും, മനോ ദൗർബല്യങ്ങളെ ഇല്ലാതാക്കി മനസിനെ ശാക്തീകരിക്കാനും, മനോഗുണങ്ങൾ വർദ്ധിപ്പിച്ച് സുഖ - സുന്ദരമായ ഒരു ജീവിതം പടുത്തയർത്താനും ഉള്ള മാർഗങ്ങളെ മനുഷ്യർ തേടിയിരുന്നു...!

ആ അന്വോഷങ്ങൾക്കൊടുവിൽ മനീഷികൾ കണ്ടെത്തിയ
ഒരു യോഗമാർഗമാണ് വിപശന. അതിപുരാതനമായ ഈ ധ്യാനവിദ്യ ലളിതവും, ആർക്കും വേഗത്തിൽ പഠിച്ചെടുക്കാവുന്നതുമാണ്.

സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, മനസിന്റെ ആഴങ്ങളിലേയ്ക്ക് കടന്നു ചെന്ന് , മനസിന്റെ ശസ്ത്രക്രിയ നടത്തി, അതിലെ മാലിന്യങ്ങളെ പുറം തള്ളി, മനസിനെ ശാന്ത - സുദൃഡമാക്കാൻ സഹായിക്കുന്ന വിപാശന ബൗദ്ധായന സമ്പ്രദായത്തിലെ അനുഷ്ഠാന ക്രമത്തിൽ നിന്നും ഉരുതിരിഞ്ഞ് വന്നതാണ്.

ജീവിത ദു:ഖങ്ങളുടെ കാരണം തേടിയലഞ്ഞ ഗൗതമ സിദ്ധാർത്ഥൻ എന്ന രാജകുമാരനെ ശ്രീബുദ്ധനാക്കി, ജീവിത ദുരിതങ്ങളുടെ യഥാർത്ഥ കാരണമെന്തെന്ന് വെളിവാക്കിക്കൊടുത്തത് വിപാശന ധ്യാന പരിശീലനമാണ്. ബുദ്ധൻ അനേകരെ ഈ വിദ്യ പഠിപ്പിച്ച് ഭവസാഗരത്തിൽ നിന്ന് വിമുക്തരാക്കി. മ്യാൻമാർ, ടിബെറ്റ്‌, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഏറെ പ്രചരിക്കപ്പെട്ട ഈ വിദ്യ പിന്നീട് കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മണ്ണടിഞ്ഞു.

ആധുനീക കാലത്ത് സത്യനാരായണ ഗോയങ്ക ( ഗോയങ്കാജി ) എന്ന യോഗിവര്യനിലൂടെ പുനരുദ്ധാരണം ചെയ്യപ്പെട്ട വിപശന ധ്യാന വിദ്യ ഇന്ന് അനേകായിരങ്ങളുടെ മനശാന്തിയുടെ താക്കോലാണ്. ശീലം - സമാധി - പ്രജ്ഞ എന്നീ മൂന്ന് തൂണുകളിൽ പടുത്തുയർത്തിയ ഈ ധ്യാന പരിശീലനം ഇന്ന് ലോകമെങ്ങും വളരെ വേഗം പടർന്ന് പന്തലിച്ചുക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ധാമ കേന്ദ്ര ' സൗജന്യമായി വിപശന പഠിപ്പിക്കുന്നു. 10 ദിവസം ധ്യാനകേന്ദ്രത്തിൽ താമസിച്ച് വേണം വിപശന പഠിക്കുവാൻ. കൂടുതൽ വിവരങ്ങൾക്ക്www.ketana.dhamma.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
------------------------------------------------------
മനസിന്റെ ശസ്ത്രക്രിയയ്ക്കായി ധാമ കേന്ദ്രത്തിൽ...!

ഭാഗം :2
***************************

എന്റെ പ്രിയ സുഹൃത്തും, ജ്യേഷ്ഠ സഹോദരനുമായ Suji Dg ആണ് വിപ ശന ധ്യാന കേന്ദ്രത്തെപ്പറ്റി എന്നോട് ആദ്യമായി പറഞ്ഞത്. അദ്ദേഹവും, ഭാര്യയും 10 ദിവസത്തെ വിപശന ക്യാമ്പിൽ പങ്കെടുത്തിരുന്നു. വളരെ നല്ല അനുഭവം എന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ ജോലിത്തിരക്കുകൾക്കിടയിലും കൃത്യമായി വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റ് വിപശന പരിശീലിക്കുന്ന Suji ചേട്ടന്റെ ജീവിതാനുഭവങ്ങൾ എന്നെ ഏറെ ആകർഷിച്ചിരുന്നു. മാത്രമല്ല എന്റെ ചേട്ടൻ Sreekumar Km Madhavan Nair ഈ കോഴ്സിൽ പങ്കെടുത്തിരുന്നു. അദ്ദേഹവും ഇതിനെ അനിർവചനീയം എന്നാണ് വിശേഷിപ്പിച്ചത്.

അതു കൊണ്ടു തന്നെ എന്തായാലും ഇതിൽ പങ്കെടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ച് നേരത്തെ തന്നെ ധാമ കേന്ദ്രത്തിന്റെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു.ഏപ്രിൽ മാസം 13 മുതൽ ഒരു മാസക്കാലം ഞാൻ ജോലി ചെയ്തുവരുന്ന ഹൈക്കോടതിയും വെക്കേഷനായി അടച്ചു. സാഹചര്യങ്ങൾ എല്ലാം അനുകൂലം.

വീട്ടിൽ ഭാര്യയോട് പറഞ്ഞു :" കുറച്ച് ദിവസത്തെ ധ്യാനത്തിന് പോകുന്നു.. ഇനി 10 ദിവസം കഴിഞ്ഞേ വരൂ.. ഫോണിലും കിട്ടില്ല... കാരണം ധ്യാനകേന്ദ്രത്തിലെ നിയമമനുസരിച്ച് മൊബൈൽ ഫോൺ , പത്ര പാരായണം എന്നിവയൊന്നും പാടില്ല... മാത്രമല്ല ആരോടും മിണ്ടാനും പാടില്ല "

'' ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ , നായക കഥാപാത്രം ശ്രീനിവാസൻ ശബരിമലയ്ക്ക് പോയി തിരിച്ച് വന്ന് പറഞ്ഞ പോലെ " എന്റെ ശരീരം മാത്രമേ മല ഇറങ്ങി വന്നിട്ടുള്ളൂ.. മനസ് ഇപ്പോഴും അവിടെയാണ് " എന്ന് പറഞ്ഞ പോലെ ധ്യാനം കൂടി വല്ല വഴിക്കും പോകരുത് എന്ന ഉപദേശത്തോടെ അവളും സമ്മതം മൂളി...!

വിഷു ദിവസം രാവിലെ തന്നെ കരനാ ഥനായ ഭഗവാൻ കൃഷ്ണനെ കണ്ട് കാര്യം പറഞ്ഞ് അനുഗ്രഹം വാങ്ങി... !

'നേരത്തെ പോകും ' എന്ന് പറഞ്ഞത് കൊണ്ട് വിഷു സദ്യ അമ്മ നേരത്തെ തന്നെ വീട്ടിലൊരുക്കിയിരുന്നു. എല്ലാവരുമൊത്ത് സദ്യ കഴിച്ചു.. ഇനി ഈ ഒരുമിച്ചുണ്ണൽ പത്തു നാളുകൾക്ക് ശേഷം..!

വിഷുവായത് കൊണ്ട് കൈനീട്ടം കൊടുത്ത് ഒഴിഞ്ഞ പേഴ്സിലേയ്ക്ക് നോക്കി ഒന്ന് നെടുവീർപ്പെട്ടു... സാരമില്ല ATM ഉണ്ടല്ലോ... അഡ്ജസ്റ്റ് ചെയ്ത് പോകാം..

അങ്ങനെ രാവിലെ 10.30 ന് ഉള്ള ഇറപ്പുഴ ബോട്ടിൽ കയറി പറവൂരിൽ എത്തി. ബസിൽ കയറി കോട്ടയതെത്തി. അവിടന്ന് നേരെ ചെങ്ങന്നൂരിലേയ്ക്ക്. ചെങ്ങന്നൂരിൽ നിന്ന് കൊടുകുലഞ്ഞിയിലെ വിപശന കേന്ദ്രത്തിലേയ്ക്കും ബസ് ലഭ്യമാണ്. 'ഓട്ടാപീസ് ' എന്ന സ്റ്റോപ്പിൽ ബസിറങ്ങി. സമയം ഏകദേശം 2.45. അവിടെ നിന്ന് ഏതാണ്ട് 1 കിലോമീറ്റർ നടന്നാൽ ധാമ കേന്ദ്രമായി. ഓട്ടോക്കാരനെ ഒഴിവാക്കി നടന്നു. ശാന്ത സുന്ദരമായ പ്രദേശം നെൽവയലുകളാലും, തോടുകളാലും ഗ്രാമീണ ഭംഗി മുറ്റി നിൽക്കുന്നു. ടൈൽ വിരിച്ച നടപാതയിലൂടെ കുറച്ച് നടന്നപ്പോൾ വിപശന കേന്ദ്രത്തിന്റെ ബോർഡ് കണ്ടു.... ഓ.. ആശ്വാസം... ഒടുവിൽ ലക്ഷ്യസ്ഥാനമെത്തി..!

ഇത്തവണ 2018 ഏപ്രിൽ 15 മുതൽ 25 വരെയായിരുന്നു ക്യാമ്പ്.ചെങ്ങന്നൂരിൽ , കൊടുകുലഞ്ഞി എന്ന പ്രശാന്ത സുന്ദരമായ ഈ ഗ്രാമ പ്രദേശത്ത് വയലേലകൾക്കും, മാമരങ്ങൾക്കും നടുവിലായി 'ധാമ കേതന വിപാശന ധ്യാനകേന്ദ്ര' സാധകരെ സ്വാഗതം ചെയ്ത് കൊണ്ട് സ്ഥിതി ചെയ്യുന്നു. കയറി ചെന്നപ്പോൾ കോർഡിനേറ്ററായ പോൾ സാറിനെ കണ്ടു. കുശലാന്വോഷണങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹായത്തോടെ
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

അതിനുശേഷം B ബ്ലോക്കിലുള്ള 52 മത്തെ ബെഡ് എനിക്ക് ലഭിച്ചു. ഇനിയുള്ള 10 ദിവസങ്ങളിൽ നിദ്രകൊള്ളേണ്ടയിടം..! ധാമ കേന്ദ്രത്തിനു സമീപം A, B ബ്ലോക്കുകളിലായി പുരുഷന്മാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നു. സ്ത്രീകൾക്കായി ധ്യാനകേന്ദ്രത്തോട് ചേർന്ന് മറ്റൊരു കെട്ടിടവുമുണ്ട്. വളരെ ലളിതമായ,ആർഭാടരഹിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിശ്രമിക്കുവാനും, കുളിക്കാവാനമുള്ള സൗകര്യങ്ങൾ കൊള്ളാം. വിദേശികളും, സ്വദേശികളുമുൾപ്പെടെ 45 ലധികം ആളുകൾ ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുക്കുവാൻ വന്ന് ചേർന്നിട്ടുണ്ട്. 5 മണിക്ക് ഒരു ലഘു ഭക്ഷണം. ഉപ്പുമാവും ചായയും..! ശേഷം 7 മണിക്ക് ദശദിന ക്യാമ്പിനെക്കുറിച്ചുള്ള ഒരു ക്ലാസ് കുറുപ്പ് സാർ എടുത്തു...

കോഴ്സിനെക്കുറിച്ചും, അതിൽ പുലർത്തേണ്ട നിയമങ്ങളെക്കുറിച്ചും സർ പറഞ്ഞു തന്നു. അതിനു ശേഷം രാത്രി 8 മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഇത്തവണ ക്യാമ്പ് നയിക്കാനെത്തിയത് മഹാരാഷ്ട്രയിൽ നിന്നുള്ള ചന്ദ്രശേഖർ സാറും, പത്നിയുമായിരുന്നു.

ഗോയങ്കാജിയുടെ Audio clip കൾ ആധാരമാക്കിയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. ചെയ്യേണ്ട സാധനകളെപ്പറ്റിയും, മറ്റ് രീതികളെപ്പറ്റിയും അദ്ദേഹം തരുന്ന നിർദ്ദേശങ്ങളാണ് സാധകർ പുലർത്തേണ്ടത്. ആദ്യം തന്നെ " ആന പാന" എന്ന ശ്വാസ നിരീക്ഷണ വിദ്യ പഠിപ്പിച്ചു. ഈ വിദ്യ ഇനിയുള്ള 3 ദിവസങ്ങളിൽ തുടർച്ചയായി പരിശീലിക്കണം. മാത്രമല്ല " ഇനിയുള്ള 10 ദിവസങ്ങളിൽ ആര്യ മൗനം ( മൗനവ്രതം) സാധകർ പുലർത്തണം. സഹ സാധകരുമായോ, മറ്റുള്ളവരുമായോ യാതൊരു സംഭാഷണങ്ങളും പാടില്ല. eye contact പോലും അരുത്..! മനസിലെ ചിന്തകളേയും, ആലോചനകളേയും നിയന്ത്രിക്കണം." ... സാധനാ കേന്ദ്രത്തിന്റെ 4 അതിരുക്കൾക്കപ്പുറം എവിടെയും പോയിക്കൂടാ..! ഹോ..! ഭയങ്കരം എന്ന് ചിലർക്ക് തോന്നിയേക്കാമെങ്കിലും സാധനാ വിജയത്തിന് ഇത് എത്ര അനിവാര്യമായിരുന്നു എന്ന് നാം പിന്നീട് തിരിച്ചറിയും..!

രാത്രി 9 മണിയോടു ക്കൂടി അന്നത്തെ ക്ലാസ് അവസാനിച്ചു. തിരിച്ച് വിശ്രമസ്ഥലത്തെത്തി. ആരും പരസ്പരം മിണ്ടുന്നില്ല. ആര്യ മൗനം..! ഒരു പക്ഷേ ജീവിതത്തിലാദ്യമായ യിരിക്കും പലരും 10 ദിവസം മിണ്ടാതിരിക്കുന്നത്.! അങ്ങനെ അന്നത്തെ ദിവസം 'ആന പാന' ചെയ്ത് കട്ടിലിൽ കിടന്നു.

രാവിലെ കൃത്യം 4 മണിക്കു തന്നെ ഉണർത്തു മണി മുഴങ്ങി. അപ്പോൾ തന്നെ ഇനിയും കട്ടിലിൽ പുതച്ച് മൂടിക്കിടന്നുറങ്ങുന്നവരെ ഉണർത്താൻ സേവകൻ മണിയുമായി എത്തി. ണിം... ണിം... ണിം... എല്ലാവരും എഴുന്നേറ്റു. പ്രഭാതകൃത്യങ്ങളൊക്കെ വേഗം തീർത്ത് കൃത്യം 4.25 ന് തന്നെ ധ്യാന ഹാളിൽ സഹ സാധകർക്കൊപ്പം ഞാനും പ്രവേശിച്ചു. തുടർന്ന് 4.30 മുതൽ 6.30 വരെ ' ആന പാന ' ധ്യാന പരിശീലനം ചെയ്തു. 6.30 ന് പ്രഭാത ഭക്ഷണത്തിനുള്ള മണി മുഴങ്ങി. ഇഡലിയും ചായയും അല്ലെങ്കിൽ ദോശയും ചട്ണിയുമൊക്കെയായി Breakfast കേമമായി. ഇനി 8 മണി വരെ വിശ്രമമാണ്. 8 മണിക്ക് വീണ്ടും മെഡിറ്റേഷൻ തുടങ്ങി 11 മണിക്ക് അവസാനിച്ചു. പിന്നെ ഭക്ഷണം; ചോറും കറികളും. വീണ്ടും 1 മണിക്ക് ധ്യാനം തുടങ്ങി 5 മണി വരെ.

ഓരോ 1 മണിക്കൂർ ധ്യാനം കഴിയുമ്പോഴും 5 മിനിറ്റ് വിശ്രമിക്കാം. പുറത്ത് പോയി ഫ്രഷ് ആയി വരാം. പലർക്കും തുടർച്ചയായി ഇത്രയും സമയം ധ്യാനത്തിലിരിക്കുക ആദ്യമൊക്കെ പ്രയാസമായിരുന്നു. ജീവിതത്തിന്റെ തിരക്കിൽപ്പെട്ട് ഓടുന്നവന് എന്ത് ധ്യാനം..? എന്ത് മനശാന്തി.?. എന്നാൽ ഇവിടെ എല്ലാവരും ഒരുമിച്ച് ധ്യാനിക്കുന്നു, ഉണരുന്നു, ഉറങ്ങുന്നു, ഉണ്ണുന്നു.... സമത... ഏകത ! ഏറെ രസകരമായ കാഴ്ച..!

5 മണിക്ക് വീണ്ടും ബെൽ മുഴങ്ങി. ഇനി സായാഹ്ന ഭക്ഷണമാണ്. അതു കഴിഞ്ഞാൽ ഇന്നിനി ഭക്ഷണമില്ല..! പലരും വിശന്ന് 'അണ്ടം കത്തി' ഇരിക്കുകയാണ്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെ ധ്യാനത്തിലിരിക്കുന്നത്. മണിക്കൂറുകൾ ഇരിക്കുമ്പോൾ ആദ്യമൊക്കെ ശരീരവും, മനസും അതിനോട് ഇണങ്ങുകയില്ല. കാൽ വേദന! നടു വേദന! തല ചുറ്റൽ, അങ്ങനണ്ടനെ ശരീരത്തിന്റെ എതിർപ്പ് ഒരു വശത്ത്..! മനസിനെ ' ആന പാന ' ധ്യാനത്തിലൂടെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ മനസ് ശക്തമായ പ്രതിഷേധം തുടങ്ങി .' നീയാരാ എന്നെ നിരീക്ഷിക്കാൻ ' എന്ന മട്ടിൽ കടുത്ത മന സംഘർഷങ്ങൾ: എഴുനേറ്റ് ഓടാൻ തോന്നൽ, പരിഭ്രമം, ദേഷ്യം, സംങ്കടം അത്തരത്തിൽ മനസ് കൊടുങ്കാറ്റടിച്ച കടൽ പോലെ പ്രക്ഷുബ്ധമായി..!

പലരും ധ്യാനത്തിലിരിക്കുമ്പോൾ പുറകിലുള്ള ക്ലോക്കിലേയ്ക്ക് ആവേശ പൂർവ്വം നോക്കുന്നു. 5 മണി ആയോ..! എന്നാലാവട്ടെ മണിക്കൂർ സൂചി ഒച്ചിഴയും പോലെ കറങ്ങാൻ മടിച്ച് നിൽക്കുന്നു...!എന്റെ ദൈവമേ.. ഞാനിപ്പോൾ വിശന്ന് ചാകും... വിശന്ന് മരിച്ച എന്റെ ആത്മാവ് ഒരു അനാഥ പ്രേതം കണക്കെ ഇവിടെ അലഞ്ഞ് തിരിയും.. അങ്ങനെ എത്രയെത്ര ചിന്തകൾ..ഒരു ജാഥക്കണക്കെ മനസിന്റ വീഥിയിൽ മാർച്ച് പാസ്റ്റ് ചെയ്തു.

ണീം.. ണീം.. ഹാവൂ ... ആശ്വാസം 5 മണിയായി. അടുത്തിരുന്നവരെ തട്ടി മറിച്ചിട്ട് പലരും ഡൈനിംങ്ങ് ഹാളിലേക്കോടുന്നു. അവിടെ വിഭവസമൃദ്ധമായ ഭക്ഷണവും പ്രതീഷിച്ച് ചെന്നവർ 'ഇടിവെട് കൊണ്ടവനെ പാമ്പ് കടിച്ചു ' എന്ന പോലത്തെ അവസ്ഥയിലായി. ഒരു ചെറിയ വട്ടപാത്രത്തിൽ രണ്ടു പിടി അവിൽ നനച്ചതും, ഒരു ചെറിയ പഴവും. എന്തെങ്കിലുമാവട്ടെ , കിട്ടിയത് തിന്നാം.. ഒരു ക്ഷണം കൊണ്ട് അത് കഴിച്ചു. ഒരു ഗ്ലാസ് ചായയും കുടിച്ചു. ഇനി 6 മണി വരെ വിശ്രമം. വീണ്ടും 6 മണി മുതൽ 7 വരെ ധ്യാനം തുടർന്നു. 7 മുതൽ 8.30 വരെയുള്ള ഒന്നര മണിക്കൂർ സമയം ഗോയങ്കാജിയുടെ പ്രഭാഷണം കേൾപ്പിക്കും. ശേഷം അരമണിക്കൂർ ധ്യാനം. അങ്ങനെ കുറഞ്ഞത് ഒരു ദിവസം 12 മണിക്കൂറോളം സാധന...! ഗംഭീരം...

"ആന പാന" എന്നത് പാലി ഭാഷയിലെ ഒരു വാക്കാണ്. ശ്വാസോച്ഛ്വാസം എന്നാണതിന്റെ അർത്ഥം. 3 ദിവസം തുടർച്ചയായി ആന പാന പരിശീലിച്ചു. അത്ഭുതം.. ശരീരത്തിന്റെ വേദനകൾ മാറി, കുതിരയെപ്പോലെ ചാടി കൊണ്ടിരുന്ന മനസ് ശാന്തമായി മൂക്കിന്റെ തുമ്പത്ത് നിൽക്കുന്നു. ശ്രദ്ധ ശ്വാസത്തിൽ മാത്രം. അനിർവചനീയമായ ആനന്ദം ഹൃദയത്തിൽ നിറയുന്നു. ഇപ്പോൾ ആഹാരത്തോട് ആർത്തിയില്ല... വിശപ്പില്ല..കിട്ടുന്ന ഭക്ഷണം അമൃതതുല്യം ആസ്വദിച്ച് കഴിക്കുന്നു. ഉറക്കം സ്വബോധത്തോടെ...! ഉറക്കത്തിലും മനസ് ശ്വാസത്തിൽ ലയിച്ചിരിക്കുന്നു. ചിന്തകളില്ല.. മനസ് അപ്പൂപ്പൻ താടി പോലെ സ്വതന്ത്രമായി പറക്കുന്നു..

മൂന്നാം ദിവസം ആന പാന ശ്വാസ ധ്യാനത്തിനൊപ്പം വിപാശന ധ്യാന പരിശീലനവും തുടങ്ങി. ശരീരത്തിന്റെ സംവേദനകളെ അടിസ്ഥാനമാക്കിയുള്ള ധ്യാനമാണ് വിപാശന. അതിൽ 1 മണിക്കൂർ അധിഷ്ഠാനവും ( കൈകാൽ അനക്കാതെ 1 മണിക്കൂർ ധ്യാനം ) തുടങ്ങി. അത്ഭുതാവഹം..! ആളുകൾ പലരും ഒരു ശില കണത്തെ ധ്യാനത്തിൽ... ! ശരീരം അനങ്ങുന്നില്ല.... പലരുടെയും മുഖത്ത് ഘനഗംഭീരമായ ശാന്തത കളിയാടുന്നു... അങ്ങനെയുള്ള 10 ദിവസങ്ങൾ ആനന്ദത്തിലാറാടി കടന്നു പോയി. ധ്യാനത്തിന്റെ അഗാധതയിലേയ്ക്ക് സാധകർ കടന്നപ്പോൾ പ്രകൃതിയിലും വൻ മാറ്റങ്ങൾ..! കടുത്ത ചൂട് മാറ്റി പ്രകൃതീശ്വരി മഴയായ് പെയ്തിറങ്ങി.. ആ തപോഭൂമിയിലും, തീവ്ര സാധകരുടെ മനോഭൂവിലും... അതെ അകത്തും പുറത്തും ആനന്ദം... സന്തോഷം.. സമാധാനം മാത്രം.. അനിശ്ച.. അനിശ്ച..

10 മത്തെ ദിവസം രാവിലെ 10 മണിക്ക് ആര്യ മൗനം അവസാനിച്ചു. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ജന്മാന്തരങ്ങളിലെ ആത്മബന്ധമുള്ളവരെ പോലെ ആവർ ആ തപോഭൂമിയിൽ സൗഹൃദത്തിന്റെ മാസ്മരിക വലയം തീർത്തു. 10 ദിവസത്തെ ഗാഡ മൗനത്തിനു ശേഷം ഇപ്പോൾ ധ്യാന മണ്ഡലി കളി ചിരികളാലും, ആത്മീയ ചർച്ചകളാലും സജീവം. ഗോയങ്കാ ജിയുടെ പുസ്തകങ്ങൾ വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങൾ ധ്യാനകേന്ദ്രം അധികൃതർ ഒരുക്കിയിരിക്കുന്നു.

വിപാശന കോഴ്സ് സൗജന്യമായാണ്‌ പഠിപ്പിക്കുന്നത്. എന്നാൽ സാധകരുടെ ഭക്ഷണം, വൈദ്യുതി, വെള്ളം, താമസം എന്നിവയ്ക്കും മറ്റുമായി അവിടെ നല്ല ചെലവുണ്ട്. അതു കൊണ്ട് തന്നെ നമ്മളാൽ കഴിയുന്ന ഒരു തുക ദാനമായി നൽകണം. എങ്കിൽ മാത്രമേ ഇങ്ങനെയുള്ള നല്ല സ്ഥാപനങ്ങൾ മുന്നോട്ടു പോകൂ.. അതു കൊണ്ടു തന്നെ എന്നാൽ കഴിയുന്ന ഒരു തുക ഞാനും Donation നൽകി.

തുടർന്നും ഇടവേളകളിൽ സമൂഹ ധ്യാന പരിശീലനം ഉണ്ടായിരുന്നു. തുടർന്ന് 11-ാം ദിവസം രാവിലത്തെ വിപാശന ധ്യാനവും, മേത്താ ധ്യാനവും ( ലോക നന്മയ്ക്കായ പ്രാർത്ഥന ) കഴിഞ്ഞ് നിറഞ്ഞ മനസോടെ എല്ലാവരും പിരിഞ്ഞു.
...............................................

'വിപാശന' യെന്ന ആശാദീപം

ഭാഗം: 3
.....................................

" എനിക്ക് മുന്നേ അനേക ബുദ്ധൻമാർ ഉണ്ടായിട്ടുണ്ട്.. വിപാശന യിലൂടെ ഇനിയും അനേകം ബുദ്ധന്മാർ ( ബോധോദയം ഉണ്ടായവർ ) ഉണ്ടാകുക തന്നെ ചെയ്യും " :- ശ്രീ ബുദ്ധൻ

അതിപുരാതനമായ വിപാശന ധ്യാന വിദ്യ സാധകരിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ശാരീരികവും, മാനസികവുമായ പ്രശ്നങ്ങൾ മാറാനും, പ്രശാന്തമായ ജീവിതം നയിക്കാനും വിപശന ഒരുവനെ പ്രാപ്തനാക്കുന്നു. പണ്ട് മനോ ദു:ഖത്താൽ വലഞ്ഞ ഗൗതമനെ ശ്രീ ബുദ്ധനാക്കിയ ഈ വിദ്യ ആധുനിക കാലത്ത് പലവിധ മനഃ സംഘർഷങ്ങളാൽ വലയുന്ന ഗൗതമൻ മാർക്ക് ആശ്വാസത്തിന്റെ ആശാദീപമാണ് എന്ന് നിസംശയം പറയാം..

മനോ മണ്ഡലത്തിൽ പ്രശാന്തിയുടെ നവ ബോധമുണർന്ന ഈ ആധുനീക കാല ബുദ്ധന്മാരെ കണ്ട് ശ്രീ ബുദ്ധ പരമാത്മാവ് പുഞ്ചിരി തൂകുന്നുണ്ടാവും.!

അതെ, ധ്യാനകേന്ദ്രത്തിൽ കുറിച്ചിട്ടിരിക്കുന്നത് പോലെ "സമതയോടെ... ഓരോ നിമിഷവും ഉണർന്നിരുന്ന്... ആനന്ദത്തിൽ ജീവിക്കാൻ വിപശന പഠിക്കൂ..." പരിശീലിക്കൂ..

ഭവതു: സർവ്വ: മംഗളം
(എല്ലാവർക്കും മംഗളം ഭവിക്കട്ടെ...)
..................

ഇല്ല്യൂമിനേറ്റി (Illuminati )



ഇന്ന് സൈബർ ലോകത്ത് പരക്കെ ചർച്ച ചെയപെടുന ഒരു വിഷയം ആണ് ഇല്ല്യൂമിനേറ്റി (Illuminati ). വളരെ പണ്ടേ നിലവിൽ വന്നത് ആണ് ഈ സംഘടന. എന്നാൽ ഇവരെ പറ്റി സാദാരണ ജനങ്ങൾ അറിയാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ ആയിട്ടുള്ളു. ലാറ്റിൻ വാക്ക് ആയ illuminatus എന്ന വാക്കിൽ നിന്നും ആണ് illuminati എന്ന വാക്കന്റെ ആരംഭം. എന്നാൽ എന്താണ് illuminati? ആരാണ് ഈ സംഘടനയിൽ ഉള്ളത്? ഈ ലോകം മുഴുവൻ ഈ സംഘടനയിൽ ഉള്ളവരുടെ സാന്നിധ്യം ഉണ്ട്. Illuminati എന്ന സംഘടനയെ കുറിച്ച് ചരിത്രം രണ്ടു തരത്തിൽ ആണ് നില നില്കുന്നത്. അതിൽ 2300വർഷങ്ങൾക് മുൻപ് ഇന്ത്യയിൽ രൂപം കൊണ്ടാണ് ഈ സംഘടന എന്നു പറയപ്പെടുന്നു.
മൗര്യ സാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ചന്ദ്ര ഗുപ്ത മൗര്യന്റെ ചെറു മകൻ ആയിരുന്നു അശോക ചക്രവർത്തി. ഇന്നത്തെ പട്ന ആയിരുന്നു ജന്മദേശം. ചന്ദ്ര ഗുപ്തനെ പോലെ ലോകം മുഴുവൻ കീഴടക്കണം എന്നു ആയിരുന്നു അശോക ചക്രവർത്തിയുടെയും ആഗ്രഹം.
അങ്ങനെ ഗോദാവരി നദിക്കും, മഹാനദിക്കും ഇടയിൽ ഉള്ള കലിംഗ കീഴടക്കാൻ ഉള്ള യുദ്ധം ആരംഭിച്ചു. എന്നാൽ കലിംഗരുടെ ഭാഗത്തു നിന്നും ശക്തമായ ചെറുത്തു നിൽപ്പ് ആണ് ഉണ്ടായത്. യുദ്ധത്തിന് ശേഷം അവിടെ സന്ദർശനം നടത്തിയ ചക്രവർത്തിയ്ക്ക് അവിടെ കണ്ട കാഴ്ചകൾ അതിയായ വേദന ഉണ്ടാക്കി. യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല എന്നു അദ്ദേഹത്തിനു മനസിലായി. ഇതിനു ശേഷം അദ്ദേഹം ബുദ്ധ മതം സ്വീകരിക്കുകയും
Indonesia, ശ്രീ ലങ്ക, മലേഷ്യ, നേപ്പാൾ, ടിബറ്റ്, മംഗോളിയ എന്നിവിടെ ബുദ്ധ മതം പ്രചരിപ്പിക്കുകയും ചെയ്തു.
യുദ്ധത്തിൽ പലരും തങ്ങളുടെ ബുദ്ധിയും, ശക്തിയും, അറിവും തിന്മയ്ക്ക് ഉപയോഗിക്കുന്നു എന്നു മനസിലാക്കിയ ചക്രവർത്തി ആ കാലഘട്ടo വരെ ശാസ്ത്രം കണ്ടുപിടിച്ച എല്ലാ അറിവും ഏകോപിപ്പിച്ചു, അവ വഴി മനുഷ്യന് ഭാവിയിൽ ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും, അവ മനുഷ്യനു ഉപകാരമാവും വിധം ഉപയോഗിക്കാനും ഏറ്റവും പ്രഗൽഭരായ 9 പേരെ നിയോഗിച്ചു. ഇതാണ് ലോകത്തിലെ ആദ്യത്തെ illuminati സംഘടന എന്നു പറയപ്പെടുന്നു.
ലോകത്തിലെ ഗതിവിഗതികൾ തന്നെ മാറ്റാൻ കഴിയുന്ന ഈ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിയാൽ ലോകത്തിന് തന്നെ നാശം ഉണ്ടാവും എന്നതിനാൽ ഈ 9പേരെ കുറിച്ച് ഉള്ള വിവരം രഹസ്യമായി സൂക്ഷിച്ചു പോരുന്നു.
9അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യ നിർമിതമായ കൃത്രിമ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർരചിക്കപെട്ടു കൊണ്ടിരിക്കുന്ന 9അമൂല്യമായ പുസ്തകങ്ങൾ, തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, കൂടെ ഉള്ളവരെ തിരിച്ചറിയാൻ സാധിക്കുന്ന രഹസ്യ കോഡുകൾ, രാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ ഭൂമിയിൽ എല്ലായിടത്തും ഇവർ ജീവിക്കുന്നു.
25വർഷങ്ങൾ ഇന്ത്യയിൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ആയിരുന്ന Talbut Mundy 1923-ൽ, സത്യവും, മിഥ്യയും ചേർത്ത്‌ പുറത്തിറക്കിയ "The Nine unknown" എന്ന പുസ്തകത്തിൽ ഇവരെ കുറിച്ചു പറയുന്നു.
ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ ഉള്ള 9വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവ ആണ്.
1. Propoganda & psychological warefare-: മനശാസ്ത്രപരമായി സംഘടിതമായ ആശയ പ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ വിജയിക്കും എന്നതിനെ കുറിച്ചു പറയുന്നു. ഈ ലോകം ഭരിക്കാൻ കഴിയുന്ന അറിവ് ഇതിൽ നിന്നും കിട്ടുന്നു. ഏറ്റവും അപകടകരമായ പുസ്തകവും ഇതാണ്.
2. Physiology-: ഒരു മനുഷ്യന്റെ നാഡീവ്യവസ്ഥയുടെ ഗതി (Riverse nerve pulse) ഒരു സ്പർശനo കൊണ്ട് മാറ്റാൻ സാധിക്കും എന്നു പറയുന്നു. ഇതിൽ ഒരാളെ സ്പർശിച്ചു കൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്നു പറയുന്നു. ചൈനീസ് ആയുധമുറ ഇതിനു ഉദാഹരണം anu.
3.Microbiology & Biotechnology -: നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സുഷമആണുകളെ കുറിച്ചു പറയുന്നു
4.Alchemy -: വിവിധ തരം ലോഹത്തിന്റെ ഉപയോഗതെ കുറിച്ചു പറയുന്നു.
5.Communication-: വാർത്താവിനിമയ മാർഗങ്ങളെ കുറിച്ചും, ഭൂമിയെയും, അന്യഗ്രഹ ജീവികളുമായുള്ള ആശയവിനിമയതെ കുറിച്ചു പറയുന്നു. അന്യഗ്രഹ ജീവികൾ ഉണ്ട് എന്നുള്ളത് ഈ വ്യക്തികൾക്ക് അറിവുള്ളതായിരുന്നു എന്നു ഇതിൽ നിന്നും വ്യക്തമാണ്.
6.Gravity-:ഇതിൽ ഗുരുത്വ ആകർഷണത്തിന്റെ രഹസ്യങ്ങൾ ഉൾപ്പെടുന്നതാണ്. കൂടെ വിമാനങ്ങളുടെ നിർമാണതെ കുറിച്ചും പറയുന്നു.
7.Cosmogony-: പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ചു പറയുന്നു.
8.Light-: വെളിച്ചത്തിന്റെ ഉപയോഗവും, അവ ഏങ്ങനെ യുദ്ധത്തിൽ ആയുധം ആകുവാൻ (Laser technology )സാധിക്കും എന്നു പറയുന്നു.
9. Sociology-: സാമൂഹികമായ മാറ്റങ്ങളെയും, നിയമങ്ങളും ഉൾപ്പെടുന്ന സമൂഹ ശാസ്ത്രതെ കുറിച്ചു പറയുന്നു.
ഇവയെല്ലാം തന്നെ മനുഷ്യന്റെ വളർച്ചയ്ക്ക് ഉപകാരമാവുന്ന, എന്നാൽ അർഹത ഇല്ലാത്തവരുടെ കൈകളിൽ എത്തിചേർന്നാൽ പ്രപഞ്ചതിനു തന്നെ വിനാശകരം ആവുന്നവയാണ്. അറിവാണ് ഇവരുടെ ശക്തി. ഇവർ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കാറില്ല. എന്നാൽ ഭൂമിയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് ഇവർ സ്വയം പരിഹാരം ചെയുകയോ, മറ്റുള്ളവരിലൂടെ പരിഹാരം ചെയ്യികുകയോ ചെയ്യുന്നു.
ഈ 9അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്ത് വായിക്കാവുന്ന പേരുകളാണ് മായൻ പുരോഹിതർ, ടിബറ്റിലെ സന്യാസിമാർ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും പാലിക്കുന്നവർ, ഫ്രീ മേസൺസ് എന്നിങ്ങനെ അവരുടെ പട്ടിക നീളുന്നു, കൂടെ അവരുടെ ചരിത്രവും, നിഗൂഡതയും. ലോകപ്രശ്തരായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘടനയിൽ ഉള്ളവരോ, ഇവരുടെ സഹായം സ്വീകരിച്ചവരോ ആണെന് പറയപ്പെടുന്നു.
ഈ ലോകത്തിന് ഇന്നും രഹസ്യമായ ഒരു സംഘടനയായി ഇവർ ഇന്നും നിലനിൽക്കുന്നു.
ഇതാണ് illuminati സംഘടനയുടെ രൂപീകരണമായി നിലനിൽക്കുന്ന ഒരു ചരിത്രം.
Illuminati സംഘടനയ്ക്ക് യൂറോപ്പിൽ തുടക്കം കുറിച്ചത് 18-ആം നൂറ്റാണ്ടിൽ ജർമ്മനിയിലെ ബവേറിയയിൽ, 1776ൽ Johaan Adam Weishaupt എന്ന വ്യക്തിയാണ്. ആ സമയത്തു എല്ലാ മതങ്ങളിലും എന്ന പോലെ ക്രിസ്ത്യൻ മതത്തിലും ദുരാചാരങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രതെ കുറിച്ച് അന്നത്തെ ജനങ്ങൾക്ക്‌ അധികം അറിവ് ഉണ്ടായിരുന്നില്ല. ശാസ്ത്രത്തിന്റെ കടന്നുവരവ് ഉണ്ടായാൽ, ജനങ്ങളെ ചൂഷണം ചെയ്യുവാൻ സാധിക്കില്ല എന്നും, ജനങ്ങൾക്ക്‌ ദൈവത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും എന്നും അന്നത്തെ പ്രഭുക്കൻമാർ ഭയപ്പെട്ടു. കാരണം അന്നു പ്രഭുക്കൻമാരെ ദൈവതുല്യർ ആയി ആണ് കണക്കാക്കിയിരുന്നത്. അതിനാൽ അവർ ഈ സംഘടനയെ അടിച്ചമർത്താൻ ശ്രമിക്കുകയും, അതിൽ ഉൾപ്പെട്ടവരെ കൊല്ലുകയും ചെയ്തു. എന്നാൽ കുറെ വർഷങ്ങൾക്ക് ശേഷം ഈ സംഘടന വീണ്ടും അതിശക്തമായി തിരിച്ചു വന്നു.
ഫ്രീ മേസണുകളുടെ രൂപീകരണത്തിന് കാരണമായ യൂറോപ്യൻ സ്വാതന്ത്ര്യചിന്തകർ ആണ് illuminati യുടെയും തുടക്കത്തിനു കാരണം ആയത്. രാജ്യങ്ങളോ, അവയുടെ അതിർത്തികളോ ഇല്ലാതെ, ലോകം മുഴുവൻ ഒറ്റ രാജ്യമായും, അവരുടേതായ ഒറ്റ മതവും, ഒരു കറൻസിയും, ഒരു ഭരണത്തിൽ മാത്രം എന്ന ആശയവും ആയി ആണ് അവർ മുൻപോട്ടു പോവുന്നത്. ലോകത്തിലെ എല്ലാ പ്രധാന മേഖലകളിലും ഇവരുടെ സാന്നിധ്യം ഉണ്ട്. ലോക ജനസംഖ്യയെ നിയന്ത്രിക്കുവാനും, അത് വഴി ഇവരുടെ ലക്ഷ്യം നേടുവാനും ഇവർ ശ്രമിക്കുന്നു. ബിൽ ഗേറ്റ്സ് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു, കൃത്യമായ കുത്തിവയ്പിലൂടെ അടുത്ത തലമുറയിലെ ജനസംഖ്യയെ നിയന്ത്രിക്കുവാൻ കഴിയും എന്ന്. അവരുടെ ആശയവും, ലക്ഷ്യവും നേടാൻ ഇവർ വിവിധ മേഖലയിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നു. പ്രശസ്തരായ പലരും ഈ സംഘടനയിലെ അംഗങ്ങൾ ആണ്. Illuminati സംഘടനയുടെ ഭാഗമായ ഫ്രീ മേസൺസ് എന്ന സംഘടനയിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ രാഷ്ട്രപതി ജോർജ് വാഷിംഗ്‌ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രഞ്ച് ദാർശനികൻ വോൾടെയർ ഉൾപ്പെടെ ഉള്ളവർ ഇതിൽ അംഗങ്ങൾ ആയിരുന്നു. ഇവർ രഹസ്യമായി ആരാധിക്കുന്നത് സാത്താൻ ചിഹ്നങ്ങൾ ആണ്.
അമേരിക്ക, ലണ്ടൻ, ഇറ്റലി എന്നിവയാണ് ഇവരുടെ പ്രവർത്തനത്തിനു കീഴിൽ ഉള്ള പ്രധാന രാജ്യങ്ങൾ. അമേരിക്കയിൽ നിന്നും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം, ആയുധങ്ങളുടെ നിർമാണം, പരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവയും, ലണ്ടനിൽ നിന്നും സിനിമ, സംഗീതം, നാടകം തുടങ്ങിയ പ്രധാന വിനോദ മേഖലയും, ഇറ്റലിയിൽ നിന്നും സാമ്പത്തികപരമായ കാര്യങ്ങളും ഇവർ നിയന്ത്രിക്കുന്നു.
13 കുടുംബങ്ങൾ ആണ് പ്രധാനമായും illuminati സംഘടനയിൽ ഉള്ളത്. ലോകം മുഴുവൻ ഇവരുടെ നിയന്ത്രണത്തിൽ ആണെന്നു പറയപ്പെടുന്നു. ലോകത്തിലെ പല പ്രധാന കമ്പനികളുടെയും ലോഗോയിൽ illuminati സംഘടനയുടെ ചിഹ്നങ്ങൾ അവർ ഒളിപ്പിച്ചു വൈക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയുടെ one dollar നോട്ടിൽ(Great seal) illuminati സംഘടനയുടെ ചിഹ്നം ആണെന്നു പറയപ്പെടുന്നു. ഈ വാദഗതിക്ക് ഒരുപാട് തെളിവുകൾ ഉണ്ട്. പൊതുജനങ്ങളെ തൃപ്തിപെടുത്തുന്ന രീതിയിൽ ഔദ്യോഗികമായി ഗവണ്മെന്റ് അർഥങ്ങൾ നൽകുന്നുണ്ട് എങ്കിലും, illuminati സംഘടനയെ കുറിച്ച് അറിവുള്ളവർ അവയല്ല ശരിയായ അർത്ഥം എന്നുo പറയുന്നു.
ഇതിലെ പ്രസിദ്ധമായ ചിഹ്നം ആണ് എല്ലാം കാണുന്ന ദൈവത്തിന്റെ കണ്ണ്(All seeying eye) എന്ന് അർത്ഥം വരുന്ന, Eye of Providence. ഇത് illuminati സംഘടനയുടെ പ്രധാന ചിഹ്നങ്ങളിൽ ഒന്നാണ്.
Pyramid ചിഹ്നത്തിനു താഴെയായുള്ള MDCCLXXVI -1776 illuminati സംഘടനയ്ക്കു തുടക്കം കുറിച്ച വർഷം ആണ്. എന്നാൽ ഇതു അമേരിക്കയുടെ സ്വാതന്ത്ര്യ വർഷം ആയി ആണ് ഔദ്യോഗിക വിശദീകരണം.
Pyramid ചിഹ്നത്തിനു 13 അടുക്കുകൾ ആണ് ഉള്ളത്. അത് പോലെ Eagle Shield ചിഹ്നത്തിൽ ഉള്ള "ഈ PLURIBUS UNUM" - 13 അക്ഷരങ്ങൾ ഉള്ള (one of many) എന്ന് അർത്ഥം വരുന്ന വാക്കാണ്. Illuminati കളുടെ പ്രധാന ലക്ഷ്യം ആണ് എല്ലാവർക്കും ഒരു ഭരണകൂടം എന്നത്. Eagle shield ചിഹ്നത്തിൽ ഉള്ള 13ഒലിവ് ഇലകൾ, 13arrows, 13നക്ഷത്രക്കൂട്ടങ്ങൾ എല്ലാം, 13illuminati കുടുംബങ്ങളെയും, അവരുടെ ശക്തിയും സൂചിപ്പിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനമാണ് 13നക്ഷത്രകൂട്ടങ്ങൾ ഉൾപെടുന്ന eagle shield നു മുകളിലെ ചിഹ്നം. 6 അരികുകൾ ഉള്ള നക്ഷത്ര ചിഹ്നം ആണിത്. സാത്താൻ ആരാധകരുടെ ഏറ്റവും ശക്തമായ Hexagram ചിഹ്നം ആണിത്. സ്റ്റാർ ഓഫ് ഡേവിഡ് എന്നും അറിയപ്പെടുന്നു. ഹീബ്രൂ ബൈബിൾ അനുസരിച്ചു ഇസ്രായേലിലെ രാജാവ് ആയിരുന്നു ഡേവിഡ്.
ഒരേ അളവിൽ ഉള്ള രണ്ടു ത്രികോണങ്ങൾ ഒന്ന് മുകളിലേക്കും, ഒന്ന് താഴേക്കും ആയ രീതിയിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ത്രികോണത്തിന്റെയും ഉള്ളിലെ അളവ് 60° ആണ്. അവ തമ്മിൽ കൂട്ടിയാൽ 60+60+60=180, രണ്ടു ത്രികോണങ്ങൾക് 180*2=360.
360=36 (സീറോ omitted) 3' 6' S അതായത് =666.( 3, 6 -കൾ ). 1മുതൽ 36 വരെ തുടർച്ചയായി കൂട്ടിയാൽ (1+2+3.....+36)=666 എന്നാണ് കിട്ടുന്നത് . 60, 60, 60 എന്നതും 666 എന്ന് കാണിക്കുന്നു. ഈ ചിഹ്നത്തിനു പുറത്തായി 6ചെറിയ ത്രികോണങ്ങളും ഉണ്ട്. 666 എന്നത് സാത്താൻ ആരാധകർ ഉപയോഗിച്ച് പോരുന്നതാണ്. സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ആണ് ഇവർ ചിഹ്നങ്ങളും മറ്റും ഉപയോഗിക്കുന്നത്. ഔദ്യോഗികമായി ഇവയ്ക്കു അർത്ഥങ്ങൾ ഗവണ്മെന്റ് നൽകുന്നു എങ്കിലും illuminati സംഘടനയുടെ ചിഹ്നങ്ങൾ ആണ് ഇവയെല്ലാം എന്നു പറയപ്പെടുന്നു. ലണ്ടൻ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഉൾപ്രദേശത്ത്‌ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്, ഇവരുടെ ആരാധനയും നടക്കുന്നു.
വിദേശ സംഗീത ലോകത്ത് illuminati കളുടെ ശക്തമായ സാന്നിധ്യം ഉണ്ട്. പല സംഗീത വീഡിയോകളിലും illuminati ചിഹ്നനങ്ങൾ കാണുവാൻ സാധിക്കും. ഇവരുടെ കൂടെ നിൽക്കുന്നവർക്ക് ഇവർ പണവും, പ്രശസ്തിയും നൽകുന്നു. എന്നാൽ ഇവരുടെ സംഘടന വിട്ട് പോവുന്നവർക്ക് മരണം ആണ് ഫലം.
Illuminati സംഘടനയിൽ ഉള്ളവർക്ക് അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുന്നു എന്നും പറയപ്പെടുന്നു. അശോക ചക്രവർത്തി സ്ഥാപിച്ച illuminati സംഘടനയിലെ 5മത്തെ പുസ്തകം ആയ communication എന്നതിലും അന്യഗ്രഹവും ആയുള്ള സംവാദതെ പറ്റി പറയുന്നുണ്ട്.
ഈ സംശയതെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നതാണ് ലോകത്തിലെ ഏറ്റവും നിഗൂഡവും, അതീവ സുരക്ഷാ സംവിധാനങ്ങളുമുള്ള അമേരിക്കയുടെ കീഴിൽ ഉള്ള Area 51.
പടിഞ്ഞാറൻ അമേരിക്കയിലെ നവാദ യിൽ ഗ്രൂo ലേക്കിന്റെ തീരാതാണ് Area51 സ്ഥിതി ചെയ്യുന്നത്. കിലോമീറ്റരുകൾ നീണ്ടു കിടക്കുന്ന മരുഭൂമിയാണ് ഇത്. അമേരിക്കൻ പ്രസിഡന്റിനു പോലും അനുവാദം ഇല്ലാതെ എവിടേയ്ക്ക് പ്രവേശനം ഇല്ല. 1955 ലാണ് അമേരിക്കൻ എയർ ഫോഴ്സ് എവിടെ സൈനിക കേന്ദ്രം ആരംഭിച്ചത്. Nevada Test & Training Range എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. ഈ സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ പോലും അധികം ലഭ്യമല്ല. 1918 വരെ വെള്ളി ഘനനo നടന്നിരുന്ന സ്ഥലമായിരുന്നു.
Area51 നെ കുറിച്ചുള്ള ഏറ്റവും വലിയ അഭ്യൂഹം അമേരിക്ക പിടിച്ചു വച്ചിട്ടുള്ള അന്യഗ്രഹ ജീവികളുടെയും, പറക്കും തളികകളുടെയും പരീക്ഷണങ്ങൾ ഇവിടെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെ വിശ്വസിക്കാൻ ഉള്ള പ്രധാന കാരണം 1947ലെ Roswell UFO സംഭവം ആണ്. 1947 ജൂലൈ 8ന് Roswell Daily Record ന്യൂസ്‌ പേപ്പറിൽ ഇങ്ങനെ ഒരു വാർത്ത vannu. RAAF(Roswell Army Air Field) captures flying saucer on Ranch in Roswell Region. പ്രകാശിക്കുന്ന പറക്കും തളിക പോലെ ഒരു വസ്തു ഇവിടെ തകർന്നു വീണതായി പറയുന്നു. അടുത്ത ദിവസം അമേരിക്കൻ ശാസ്ത്രജ്ഞർ ഇവിടെ സന്ദർശിക്കുകയും, അതിനു ശേഷം യു.എസ് ആർമി നടത്തിയ പത്രസമ്മേളനത്തിൽ എവിടെ തകർന്നു വീണത് ഒരു വായു ബലൂൺ ആണെന്നും അവർ പറഞ്ഞു. അതിനു ശേഷം ഇങ്ങോട്ടുള്ള ആളുകളുടെ സന്ദർശനം തടയുകയും ചെയ്തു.
ഇതിനു ശേഷം ആണ് 1955 ൽ Area51 ഇവിടെ നിർമ്മിച്ചതു. ഇവിടെ നിന്നും അന്നു ലഭിച്ച അന്യഗ്രഹ ജീവികളെ കൊണ്ടുള്ള പരീക്ഷണങ്ങൾ നടക്കുന്നതായും, അവരുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അമേരിക്ക അതിവേഗ വിമാനങ്ങൾ നിർമിക്കുന്നതായും പറയപ്പെടുന്നു. ഈ സംശയം ശരിവൈക്കുന്ന തരത്തിൽ അമേരിക്കയുടെ പുതിയ യുദ്ധ വിമാനങ്ങൾക്കു പറക്കും തളികകളുടെ രൂപമാണ് ഉള്ളത്. ഇവിടെ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി ആണ് സൂക്ഷിക്കുന്നത്.
Area51ന് മുകളിലൂടെ ഒരു വിമാനങ്ങൾക്കും പറക്കുവാൻ അനുമതി ഇല്ല. അമേരിക്കയിലെ Las Vegas ലെ Mc Carran വിമാനത്താവളത്തിൽ നിന്നും ചുവന്ന വരയുള്ള വിമാനങ്ങൾ പറന്നു ഉയരാറുണ്ട്. Gold Coast Terminal എന്നു അറിയപ്പെടുന്ന അതീവ സുരക്ഷയുള്ള ടെർമിനൽ വഴിയാണ് ഈ വിമാനങ്ങൾ പുറപ്പെടുന്നത്.
യു. എസ് എയർ ഫോഴ്സിന്റെ കീഴിൽ ആണ് JANET (Just Another Non-Existent Terminal / Joint Air Network ഫോർ Employee Transportation) എന്നറിയപ്പെടുന്ന ഈ വിമാനങ്ങൾ ഉള്ളത്. സാധാരണ വിമാനങ്ങൾക് ഉള്ളത് പോലെ airline logo ഇവയ്ക്കു ഇല്ല. XXX ൽ തുടങ്ങുന്ന രെജിസ്ട്രേഷൻ നമ്പർ ആണ് ഇവയ്ക്ക് ഉള്ളത്. Area51 ലെ ജീവനക്കാരാണ് ഇതിൽ യാത്ര ചെയുന്നത് എന്നു പറയപ്പെടുന്നു.
Area 51നെ കുറിച്ചു ഒരു അമേരിക്കൻ പ്രസിഡന്റ്‌ പോലും ഇത് വരെയും ഒന്നും പറയാൻ തയ്യാറായിരുന്നില്ല. Area51 ഒരു മിഥ്യ അല്ല ഇങ്ങനെ ഒരു സ്ഥലം അമേരിക്കയുടെ കീഴിൽ ഉണ്ടെന്ന് 58 വർഷങ്ങൾക്കു ശേഷം 2013ൽ മുൻഅമേരിക്കൻ പ്രസിഡന്റ്‌ ബാരക്ക് ഒബാമ യാണ് സ്ഥിതീകരിച്ചത്. താൻ അമേരിക്കൻ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഫയലുകൾ തുറന്നു കാണിക്കും എന്നായിരുന്നു ഹിലറി ക്ലിന്റന്റെ പ്രഖ്യാപനം. ഇതും അന്യഗ്രഹ ജീവികൾ Area51 ൽ ഉണ്ട് എന്നു തെളിയിക്കുന്നു. എന്നാൽ ഹിലരി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
1989 ൽ Robert. S. Lazar എന്ന വ്യക്തി താൻ Area 51ൽ ജോലി ചെയ്തിരുന്നു എന്നും, അവിടെ അന്യഗ്രഹ ജീവികളുടെയും, പേടകങ്ങളുടെയും പരീക്ഷണങ്ങൾ ആണ് നടക്കുന്നത് എന്നു ഒരു അഭിമുഖത്തിൽ പറഞ്ഞു എന്നാൽ അമേരിക്ക ഇത് നിഷേധിച്ചു. F22 വിമാനങ്ങൾ ഈ ഭാഗത്തു കൂടെ പറക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. Area51 അമേരിക്കൻ പ്രസിഡന്റ്‌ന്റെ X file ൽ ഉൾപ്പെടുന്ന കാര്യം ആണെന്നു പറയപ്പെടുന്നു.
Illuminati സംഘടനയിലെ 13കുടുംബങ്ങളിൽ ഉള്ള Collins ഫാമിലിയിൽ ഉൾപ്പെട്ട ആളാണ് ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ Neil Alden Armstrong ന്റെ കൂടെ ഉണ്ടായിരുന്ന Michael Collins. എന്നാൽ നമ്മൾ കാണുന്ന ചന്ദ്രഉപരിതലത്തിലെ ചിത്രങ്ങൾ Area51 ൽ ചിത്രീകരിച്ചവ ആണെന്ന് വിമർശകർ പറയുന്നു.
മറ്റെല്ലാ മേഘലകളിലും പോലെ Area51 ലും illuminati സംഘടനയുടെ അംഗങ്ങളുടെ സാന്നിധ്യം ഉള്ളതായി തെളിവുകൾ പറയപ്പെടുന്നു. ഏതൊരു സത്യവും എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരിക്കൽ വെളിവാക്കപ്പെടും എന്നത് പോലെ ഇതിലെ സത്യങ്ങൾക്ക് ആയും നമുക്ക് കാത്തിരിക്കാം.
NB-: ഇതൊരു മലയാളം ഗ്രൂപ്പ്‌ ആണല്ലോ, ചില മലയാളം വാക്കുകൾ ശരിയായി ടൈപ്പ് ചെയ്യാൻ സാധിക്കാത്തതിനാൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചത് ക്ഷമിക്കുക, തെറ്റുകളും.
By-: Ligiya P Thundathil

വായു ചക്രവാതം - തികച്ചും വ്യത്യസ്തനായ ഒരു ചക്രവാതം


മധ്യരേഖാ ചക്രവാതങ്ങൾ ഉടലെടുക്കുന്നത് വിപരീതദിശകളിൽ വീശുന്ന കാറ്റുകൾ തീർക്കുന്ന നേർത്ത ന്യൂന മർദ മേഖലകളിൽ നിന്നാണ് . ഇത്തരം ഒരു ന്യൂന മർദ മേഖല ഏതാനും ദിവസം നിലനിൽക്കുകയും , ഈ ന്യൂന മർദ മേഖല നിലനിൽക്കുന്ന സമുദ്ര പ്രദേശത്തിന്റെ ഊഷ്മാവ് ധാരാളം നീരാവി ഉൽപ്പാദിപ്പിക്കുന്ന രീതിയിൽ ഉയർന്നത് ആയിരിക്കുകയും ചെയ്‌താൽ ചൂട് കൂടിയ നീരാവിയും കാറ്റുകളും ചേർന്ന് നേർത്ത ന്യൂന മർദ മേഖലയെ കടുത്ത ന്യൂന മർദമായും ചക്രവാതമായും മാറ്റിയെടുക്കുന്നു . ഈ പ്രതിഭാസം ഒരിക്കലും കരക്ക് മുകളിൽ സംഭവിക്കില്ല .
കടലിനു മുകളിൽ ജനിക്കുകയും വളരുകയും ചെയുന്ന ചക്രവാതം കരക്കണയുമ്പോഴാണ് അതിൽ സഞ്ചയിച്ചിരുന്ന ഗതിക ഊർജ്ജം നഷ്ടമാകുന്നത് . . ഈ ഗതിക ഊർജ്ജം വേഗതയേറിയ കാറ്റുകളുടെ രൂപത്തിൽ നാശനഷ്ടങ്ങൾ വിതച്ചശേഷം ഏതാനും മണിക്കൂറുകൾക്കകം ചക്രവാതം എരിഞ്ഞടങ്ങുന്നു . ഇതാണ് മഹാഭൂരിഭാഗം ചക്രവാതങ്ങളുടെയും ജീവിതചക്രം .
ഈ പൊതുതത്വത്തിനു വ്യത്യസ്തമായി പെരുമാറുന്ന ചക്രവാതങ്ങൾ വിരളമാണെങ്കിലും , ഉണ്ടാകാറുണ്ട് . ഇപ്പോൾ അറബിക്കടലിൽ ഗുജറാത്തു തീരത്തിനു പടിഞ്ഞാറുമാറി നിലനിൽക്കുന്ന വായു ചക്രവാതം എല്ലാ അർത്ഥത്തിലും വ്യത്യസ്തനാണ് . അറബിക്കടലിൽ ലക്ഷ ദ്വീപിനു അടുത്തു ജന്മമെടുത്തതാണ് വായു . വടക്കോട്ട് അതിവേഗത്തിൽ നീങ്ങിയ വായു രണ്ടു ദിവസ്സം കൊണ്ടുതന്നെ ഒരു കാറ്റഗറി 3 ചക്രവാതമായി ഗുജറാത്തു തീരത്തിനടുത്തെത്തി . ഭാഗ്യവശാൽ ചക്രവാതത്തിന്റെ കേന്ദ്രം കരക്കെത്തിയില്ല . പെട്ടന്ന് പടിഞ്ഞാറേക്ക് ഗതിമാറ്റിയ വായു മൂന്ന് ദിവസം വലിയ സ്ഥാനമാറ്റമില്ലാതെ ചക്രവാതം ആയിത്തന്നെ നിലകൊണ്ടു .
പക്ഷെ നാലാം ദിവസം കടലിനു മുകളിൽ വച്ച് തന്നെ ചക്രവാതം ശക്തി കുറഞ്ഞു കടുത്ത ന്യൂനമർദമായി മാറി . ഇപ്പോഴത്തെ നിലയിൽ വായു കരക്കണയാത്തെ കടലിനു മുകളിൽ വച്ച് തെന്നെ നിർവീര്യമാകാ നാണ് സാധ്യത .വായു ചക്രവാതത്തിന്റെ ഈ രൂപമാറ്റത്തിന്റെ കാരണങ്ങളെ അവലോകനം ചെയ്യാൻ സമയമായിട്ടില്ലെങ്കിലും ഒറ്റനോട്ടത്തിൽ ഏകദേശകാരണങ്ങൾ ഇവയാകാം . വായു കരക്കുകയറാതെ സ്ഥിരമായി നിന്നത് തീരത്തിന് വളരെ അകലെ ആയിരുന്നില്ല . അതിനാൽ തന്നെ വായുവിന് കടലിൽ നിന്നും പിടിച്ചെടുക്കാവുന്ന നീരാവിയുടെ അളവ് പരിമിതമായിരുന്നു . മധ്യരേഖയിൽ നിന്നും ഏതാണ്ട് 2000 കിലോമീറ്റർ അകലെയായിരുന്നു 3 ദിവസം വായു സ്ഥിരമായി നിന്നത് . ഈ പ്രദേശത്തെ സമുദ്രത്തിന്റെ താപനിലയും മധ്യരേഖയുടേതിൽ നിന്നും ഏതാനും ഡിഗ്രി കുറവായിരുന്നു . അതിനാൽ തന്നെ വായു നിലനിന്നിരുന്നുന്ന സമുദ്രപ്രദേശത്തിൽ നിന്നുമുല്പാദിപ്പിക്കപ്പെടുന്ന നീരാവിയുടെ തോതും കുറവാണ് .
ചുരുക്കത്തിൽ ആവി യുടെ അളവ് കുറയുന്ന ഒരു ആവി എഞ്ചിൻ കുറഞ്ഞ വേഗത്തിൽ പ്രവർത്തിച്ചു നിഛലമാകുനനതുപോലെയാണ് വായു ചക്രവാതം പെരുമാറുന്നത് . എന്തായാലും വായു ചക്രവാതത്തെപ്പറ്റി ധാരാളം പഠനങ്ങൾ നടക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല .
===
ചിത്രം : വായു ചക്രവാതം : ചിത്രം കടപ്പാട് : https://phys.org/…/2019-06-satellite-tropical-cyclone-vayu-…, https://en.wikipedia.org/wiki/Cyclone_Vayu#/media/File:Vayu_2019-06-13_0825Z.jpg