A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സാരാഗാർഹി -ഒരു സിഖ് വീരഗാഥ




സാരാഗാർഹി ;ഇന്നത്തെ പാകിസ്താനിലെ കൊഹാട് ജില്ലയിലെ ചെറിയൊരു ഗ്രാമം. 
ക്രിസ്തുവർഷം -1894 ഏപ്രിൽ -20 ബ്രിട്ടീഷ് ഇന്ത്യൻ ആർമി ലഫ്റ്റനന്റ് കേണൽ ജെ. കുക്കിന്റെ കീഴിൽ 36ആം റെജിമെൻറ് സിഖ് സൈന്യം രൂപീകരിക്കുന്നു. 
1897 ഓഗസ്റ്റ് മാസം ലഫ്റ്റനന്റ് കേണൽ ജോൺ ഹ്യുഗ്ട്ടൺന്റെ കീഴിൽ 36ആം റെജിമെൻറ് സിഖ് സൈന്യത്തിൽ അഞ്ച് കമ്പനികളെ ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലേക്ക് അയച്ചു(ഇന്നത്തെ ഖൈബർ പഖ്തൂൺഖ്വ).സമന കുന്നുകൾ, കുറുഗ്, സംഗർ, സഹ്ടോപ് ധാർ, ശർഗാഗരി എന്നിവിടങ്ങളിലായി അവർ താവളമുറപ്പിച്ചു. 
ഈ പ്രദേശത്തിന്റെ നിയന്ത്രണം ഭാഗികമായിട്ടെങ്കിലും കൈക്കലാക്കാൻ ബ്രിട്ടന് സാധിച്ചു. എന്നാൽ അടിക്കടി ഗോത്രവർഗക്കാരായ പഷ്തൂണുകൾ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിച്ചു കൊണ്ടേയിരുന്നു. സിഖ് ഭരണാധികാരി രഞ്ജിത് സിങ് നിർമിച്ച കൊട്ടകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു.സൈന്യത്തിന്റെ കൈവശം ആയിരുന്നു ഫോർട്ട് ലോക്കാർട്ട്, ഹിന്ദുകുഷ് പർവതങ്ങളിലെ സമന റേഞ്ച്, ഫോർട്ട് ഗുലിസ്ഥാൻ (സുലൈമാൻ റേഞ്ച്) എന്നി രണ്ട് കോട്ടകൾ.കോട്ടകൾ പരസ്പരം ദൃശ്യമല്ലാത്തതിനാൽ പറയിടുക്കിൽ സ്ഥിതി ചെയ്യുന്ന സർഗാർഹി പോസ്റ്റിൽ ഹീലിയോഗ്രാഫിക്ക് ആശയവിനിമയ തപാൽ എന്ന നിലയിൽ പഴുതുകളോട് കൂടിയ കോട്ടകളും സിഗ്നലിങ് ടൗറും ചെറിയൊരു ബ്ലോക്ക്‌ ഹൌസ് ഉൾപ്പെടെ മിഡ്വേ നിർമ്മിച്ചു.
1897 ൽ അഫ്ഗാൻ സാധാരണരീതിയിൽ ഒരു മുന്നേറ്റം തുടങ്ങി. ഓഗസ്റ്റ് 27നും സെപ്റ്റംബർ 11 നും ഇടയിൽ പഷ്തൂണുകൾ കോട്ട പിടിച്ചെടുക്കാനായി നിരവധി ശക്തമായ പരിശ്രമങ്ങൾ നടത്തുകയും 36 ആം സിഖുകാർ തടയുകയും ചെയ്തു. 1897-ൽ കലാപങ്ങളും പ്രതിരോധപ്രവർത്തനങ്ങളും വർദ്ധിച്ചു വന്നു. സെപ്റ്റംബർ 3, 9 തീയതികളിൽ അഫ്ഗാനുമായി സഖ്യത്തിൽ ഉള്ള അഫ്രിദി എന്ന ഗോത്രവംശജൻ ഗുലിസ്താൻ കോട്ട ആക്രമിച്ചു. രണ്ട് ആക്രമണങ്ങളും പരാജയപെട്ടു. ഫോർട്ട് ലോക്കാർട്ടിന്റെ സഹായ സംഘം സാരഗരിയിൽ സ്ഥാപിച്ച സിഗ്നൽ വിന്യാസം ശക്തിപ്പെടുത്തുകയും, മൂന്ന് നോൺ കമ്മീഷൻ ഓഫീസർമാർക്കും (എൻസിഒകൾക്കും )പതിനെട്ടു മറ്റ് റാങ്കുകൾ ഉള്ളവരിലേക്കും സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു.
#യുദ്ധം 
ഏകദേശം രാത്രി 9മണിയുടെ 10000നോട് അടുക്കുന്ന പഷ്തൂണുകൾ സാരാഗാർഹി പോസ്റ്റിൽ എത്തി. ഉടൻ തന്നെ ശിപായി ഗുരുമുഖ് സിങ് ഫോർട്ട്‌ ലഖാർട്ടിലേക് കേണൽ ഹ്യുഗ്ട്ടണിന് സിഗ്നൽ നൽകി തങ്ങൾ ഏത് നിമിഷവും അക്രമിക്കപെടാം. ഈ അവസാന നിമിഷത്തിൽ തനിക്കു യാതൊരു വിധ അടിയന്തിരസഹായ നടപടികൾ ചെയ്വാൻ നിസ്സഹായൻ ആണെന്ന് കേണലിന്റെ മറുപടി വന്നു. എന്തും വരട്ടെ അവസാനശ്വാസം വരെ പോരാടാൻ സൈനികർ തീരുമാനിച്ചു. ശിപായി ഭഗവാൻ സിങ് പ്രഥമരക്തസാക്ഷിത്വം വഹിച്ചു. നായ്ക് ലാൽ സിങ്ങിന് ഗുരുതരമുറിവുകൾ ഉണ്ടായി. ശിപായി ഭഗവാൻ സിംഗിന്റെ മൃതദേഹം നായ്ക് ലാൽ സിങ്ങും ശിപായി ജീവ സിങ്ങും ചേർന്നു പോസ്റ്റിനു ഉള്ളിലേക്ക് കൊണ്ട് പോയി. പിക്കറ്റിന് ഒരു ഭാഗത്തെ ഭിത്തി പൂർണമായും ശത്രുക്കളാൽ തകർക്കപ്പെട്ടു. 10000-14000 പഷ്തൂണുകൾ കോട്ട ആക്രമിച്ചതായി ഹ്യുഗ്ട്ടൺ കണക്കു കൂട്ടി. പഷ്തൂൺ നേതാക്കൾ കോട്ട പിടിച്ചടക്കാൻ പടയാളികളോട് ആക്രോശിച്ചു. തുടര്ച്ചയായ രണ്ടു ഉദ്യമങ്ങളെ ആ ഗേറ്റ് തോൽപിച്ചു. പക്ഷെ ഭിത്തി തകർക്കപ്പെട്ടു. ഭീകരമായ പോരാട്ടത്തിന്റെ അസുലഭനിമിഷത്തേക്ക് നീങ്ങി. ഹവിൽദാർ ഐഷർ സിങ് തന്റെ സൈനികറോട് തിരിച്ചു ഉള്ളിലേക്ക് വരാൻ ആജ്ഞാപിച്ചു. അതെ സമയം അദ്ദേഹം പഷ്തൂണുകളോട് അതിഘോരമായി പോരാടിക്കൊണ്ടിരുന്ന്. എന്നാൽ പ്രതിരോധഭിത്തി ഭേദിക്കപ്പെട്ടു നിരവധി പഷ്തൂണുകളോടൊപ്പം ഒരു പ്രതിരോധസൈനികനും വീരചരമം പ്രാപിച്ചു. ഒടുവിൽ ശിപായി ഗുരുമുഖ് സിങ് കേണൽ ഹ്യുഗ്ട്ടണിന് യുദ്ധവിവരം അറിയിച്ചു. കൂടെ ഉണ്ടായിരുന്ന ഇരുപത് പേരും പരലോകം പൂകി ഇനി താൻ മാത്രമേ കോട്ടയിൽ ഉള്ളൂ ഇതുവരെ ഇരുപത് പഷ്തൂണുകളെ താൻ കാലപുരിക്ക് അയച്ചു കഴിഞ്ഞു. അവർ കോട്ട തീവെക്കാൻ തയ്യാറായിരിക്കുക ആണ്.മരണത്തിന്റെ തീനാളം തന്നെ വിഴുങ്ങുന്നത് വരെ അദ്ദേഹം ഉച്ചത്തിൽ ഉദ്ഘോഷിച്ചു "ബോലേ സെ നിഹാൽ, സത് ശ്രീ അകാൽ ".(ആരാണോ നിത്യനായിരിക്കുന്നത് അത് ആത്യന്തികസത്യമായ ദൈവം ആണ് "
സാരാഗാർഹി തകർത്തതിന് ശേഷം അഫ്ഗാനികൾ ഗുലിസ്താൻ കോട്ടയിലേക്ക് തിരിഞ്ഞു. കോട്ട പിടിക്കുന്നതിന് മുൻപ് തന്നെ സെപ്റ്റംബർ 13-14 രാത്രിയിൽ ബ്രിട്ടീഷ് സൈന്യം എത്തി. ഇരുപത്തിഒന്ന് സൈനികരെ പിടിക്കുന്നതിനിടയിൽ 180 പേരെ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് ഗുരുതരപരിക്ക് സംഭവിച്ചതായും പഷ്തൂണുകൾ പിന്നീട് സമ്മതിച്ചു. എന്നാൽ ദുരിതാശ്വാസസംഘം എത്തിച്ചേർന്നപ്പോൾ സംഭവസ്ഥലത്തു നിന്നും 600മൃതശരീരങ്ങൾ ലഭിച്ചു എന്ന് കണക്കാക്കുന്നു.സെപ്റ്റംബർ 14ന് ഒരു പീരങ്കിവെടിയോടെ കോട്ട പുനസ്ഥാപിച്ചു. സർഗാർഹി യുദ്ധത്തിൽ ആകെ പൊലിഞ്ഞത് 4800 പേരാണ്.. 
ഇന്നത്തെ പരമവീരചക്ര പുരസ്കാരത്തിന് തത്തുല്യമായ ഇന്ത്യൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആ ഇരുപത്തിയൊന്ന് വീരരെയും ആദരിച്ചു.
ഇവരാണ് ആണ് ധീരന്മാർ
1.ഹവിൽദാർ ഇഷർ സിംഗ് (റെജിമെന്റ് നമ്പർ 165)
2.നായിക് ലാൽ സിംഗ് (332)
3.ലാൻസ് നായിക് ചന്ദാ സിംഗ് (546)
4.ശിപായി സുന്ദർ സിംഗ് (1321)
5.ശിപായി റാം സിംഗ് (287)
6.ശിപായി ഉത്തർ സിംഗ് (492)
7.ശിപായി സാഹിബ് സിംഗ് (182)
8.ശിപായി ഹിരാ സിംഗ് (359)
9.ശിപായി ദയാ സിംഗ് (687)
10.ശിപായി ജീവൻ സിംഗ് (760)
11.ശിപായി ഭോല സിംഗ് (791)
12.ശിപായി നാരായൺ സിംഗ് (834)
13.ശിപായി ഗുർമുഖ് സിംഗ് (814)
14.ശിപായി ജീവൻ സിംഗ് (871)
15.ശിപായി ഗുർമുഖ് സിംഗ് (1733)
16.ശിപായി രാം സിംഗ് (163)
17.ശിപായി ഭഗവാൻ സിംഗ് (1257)
18.ശിപായി ഭഗവാൻ സിംഗ് (1265)
19.ശിപായി ബിത സിംഗ് (1556)
20.ശിപായി ജീവൻ സിംഗ് (1651)
21.സിപ്പോയ് നന്ദ് സിംഗ് (1221)
Nb.ചിത്രം സാരാഗാർഹി മെമ്മോറിയൽ ഗുരുദ്വാര 1904