ചരിത്രത്തിലെ ഏറ്റവും വലിയ ചില റിയൽ എസ്റ്റേറ്റ് കച്ചവടങ്ങൾ
റിയൽ എസ്റ്റേറ്റ് കച്ചവടം സെന്റും ഏക്കറും കണക്കിനാണ് നടക്കുന്നത് . എന്നാൽ ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ കച്ചവടത്തിലൂടെ വാങ്ങിയെടുത്ത ഒരു രാജ്യമുണ്ട് . അമേരിക്കൻ എയ്ക്യനാടുകൾ തന്നെയാണ് ആ രാജ്യം .

പത്തൊൻപതാം നൂറ്റാണ്ടിൽ അന്നത്തെ റഷ്യൻ സാമ്രാജ്യത്തിൽ നിന്നും U S അലാസ്ക നേടിയെടുത്ത ത് അന്നത്തെ 7 മില്യൺ ഡോളറിനായിരുന്നു . ഇന്ത്യയുടെ പകുതിയോളം വിസൃതിയുണ്ട് അലാസ്കക്ക് . ഒരു ചതുരശ്ര കിലോമീറ്ററിന് ഏതാണ്ട് നാലുഡോളർ വില .ഏതാണ്ട് 250 ഏക്കർ ആണ് ഒരു ചതുരശ്ര കിലോമീറ്റർ .അപ്പോൾ ഒരേക്കറിന് ഏതാണ്ട് ഒന്നര സെന്റ് വില . ഇന്നത്തെ രൂപയിൽ പറഞ്ഞാൽ ഒരേക്കറിന് ഒരു രൂപ . ഒരു സെന്റിന് ഒരു പൈസ .
1783 ൽ നിലവിൽ വന്ന ഒറിജിനൽ USA ഇപ്പോഴുള്ളതിനേക്കാൾ വളരെ ചെറുതായിരുന്നു . ഇന്നത്തെ ലൂസിയാന പ്രദേശം ഫ്രാൻസിൽ നിന്നും അവർ വാങ്ങിയത് 15 മില്യൺ ഡോളറിനായിരുന്നു .പത്തൊൻപതാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ നിന്നും ഇന്നത്തെ അമേരിക്കൻ പ്രവിശ്യയായ ന്യൂ മെക്സിക്കോ യുടെയും ടെക്‌സാസിന്റെയും വലിയ ഭൂഭാഗങ്ങളും USA കരസ്ഥമാക്കിയയത് വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിലൂടെയായിരുന്നു . പല കച്ചവടങ്ങളും വില്പനകകരനെ തോക്കിനു മുന്നിൽ നിർത്തി പറയുന്നിടത് ഒപ്പിടുവിച്ചു കൊണ്ടായിരുന്നു .
1898 ൽ ഫിലിപ്പയ്ൻസ് പീയൂർട്ടോ റിക്കോ , ഗുവാം എന്നീപ്രദേശങ്ങൾ സ്പെയ്നിൽനിന്നം യൂ എസ് ഏതാണ്ട് 20 മില്യൺ ഡോളർ നൽകി വാങ്ങി . പിന്നീട് ഫിലിപ്പയ്ൻസ് നു അവർ സ്വാതന്ത്ര്യം അനുവദിച്ചു .
.
വലിയൊരു മെഗാ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്താൻ യൂ എസ് അമ്പതുകളിൽ ശ്രമിച്ചിരുന്നു . ഇന്ത്യയുടെ മൂന്നിൽ രണ്ട്ഭാഗം വരുന്ന ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനു യൂ എസ് 50 മില്യൺ ഡോളർ വിലപറഞ്ഞു . ആ വിലക്ക് ഗ്രീൻലാൻഡിനെ വിൽക്കാൻ ഡെന്മാർക്ക് സർക്കാർ തയ്യാറായില്ല . 100 മില്യൺ ഡോളർ വില യാണ് അവർ പറഞ്ഞത് . പക്ഷെ ഫ്രീ ആയി യൂ എസ് നു ഗ്രീൻലാന്റിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ അവർ അനുവാദം നൽകി . അതോടെ ഗ്രീൻലാൻഡിനെ ഒന്നടങ്കം വിഴുങ്ങാൻ യൂ എസ് നു താൽപ്പര്യം ഇല്ലാതായി . നടന്നിരുന്നു വെങ്കിൽ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കച്ചവടം ആയി മാറുമായിരുന്നു ഗ്രീൻലാൻഡ് കച്ചവടം .
.
ഇതൊക്കെ അമേരിക്കൻ സർക്കാർ വില നൽകി വാങ്ങിയ ചരിത്രം വിലയൊന്നും നൽകാതെ സൈനിക ശക്തി കൊണ്ട് പിടിച്ചെടുത്ത പാസിഫിക്കിലെയും അറ്ലാന്റിക്കിലെയും ദ്വീപുകളും പ്രദേശങ്ങളും വളരെയെണ്ണമുണ്ട് .
===
ചിത്രം : USA 1800 ൽ - നീലനിറത്തിൽ കാണുന്ന ഭൂപ്രദേശം മാത്രമായിരുന്നു അക്കാലത്തെ USA : ചിത്രം കടപ്പാട് : https://upload.wikimedia.org/…/Non-Native_American_Nations_…