A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗ്യാൻ ഗൻജ്(the mystic land of immortal)




parallel universe _ concept പോലെ ഭൂമിയിൽ തന്നെ നിലനിൽക്കുന്ന mysterious place ആണ് ഗ്യാൻഗൻജ്, പുരാതനകാലം മുതൽക്കുതന്നെ ഈ മിത്ത് പലരാലും പരാമർശിക്കപ്പെട്ടിരുന്നു , ഇവിടത്തെ നിവാസികൾ സദാ ധ്യാനത്തിലും, സന്തോഷത്തിലും കഴിയുന്നു എന്നു പറയപ്പെടുന്നു,
ശംഭാല,ഷാൻ-ഗ്രില , സിദ്ധാശ്രം etc ..എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്യാൻ ഗൻജ്. ജെയിംസ് ഹിൽട്ടന്റെ 1933 ൽ പുറത്തിറങ്ങിയ ദി ലോസ്റ്റ് ഹൊറൈസൺ എന്ന നോവലിൽ നിന്നാണ് ആദ്യമായി ഗ്യാൻ ഗൻജ്നെ ക്കുറിച്ച് പാശ്ചാത്യ ലോകം അറിയുന്നത് , ഒരു ഹെലികോപ്ടർ അപകടത്തെ തുടർന്ന് ടിബറ്റിൻ മല നിരകളിലുള്ള ഒരു സ്ഥലത്ത് കുടുങ്ങുകയും
ഒരു യോഗിവര്യൻ മുഖേന ശങ്രി-ലാ എന്ന സ്ഥലത്ത് എത്തപ്പെടുന്നതും ശേഷം ഒരു ബ്രിട്ടീഷ് വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ് പുസ്തകം പറയുന്നത്.ഗ്യാൻഗൻജിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് നാന്ദി കുറിച്ചത് ഇ ഗ്രന്ഥമാണ്, പിൻകാലത്ത് ഇതിനെ അടിസ്ഥാനമാക്കി സിനിമയും ഇറങ്ങിയിട്ടുണ്ട്.
ആദ്ധ്യാത്മികമായി വളരെയതികം ഉയർന്ന നിലവാരം പുലർത്തുന്ന യോഗികളും ഭിക്ഷുക്കളും ആണ് ഇവിടത്തെ താമസക്കാർ എന്നു പറയപ്പെടുന്നു.
ഭൂമിയിൽ തന്നെയെങ്കിലും മറ്റൊരു ഡയമെൻഷനിലാണ് ഗ്യാൻഗൻജ് നിലനിൽക്കുന്നത്.ശംഭാല എന്ന വാക്കിനർത്ഥം സന്തോഷത്തിന്ടെ ഉറവിടം എന്നത്റെ. അവിടെ ഒരു ജനത ദു:ഖമില്ലാതെ കഴിഞ്ഞുകൂടുന്നു .ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാതെ.
ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർഷിച്ചു കാണുന്നത്ശംഭാല " ( Shabhala ) എന്നും ഭാരതത്തിൽ പുരാണേതിഹാസങ്ങളിലും , ഉപനിഷത്തുക്കളിലും സിദ്ധാശ്രമം എന്നും പരാമ്ര്ശിക്കപ്പെടുന്നു.ലോകത്തിന്റെ ആത്മീയ വിദ്യയുടെ സംരക്ഷകരായി ഗ്യാൻ ഗൻജ് നിവാസികൾ നിലകൊള്ളുന്നു എന്നു വിശ്വസിക്കപ്പിലിടുന്നു ഭാരത്തിലെ ഋഷിപരംഭരയിലെ പലരും ഇന്നും ചിരംജീവികളായി അവിടെ നിലകൊള്ളുന്നു എന്നും പറയപ്പെടുന്നു.ആത്മീയ സാധനയിലെ ഉയർന്ന തലത്തിലേക്ക് എത്തുന്ന വ്യക്തിക്ക് ഈ സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ കഴിയും എന്നു പറയപ്പെടുന്നു.
മാർക്കോ പോളോ എന്ന സഞ്ചാരി (1254-1324) , തന്റെ യൂറോപിൽനിന്നും
ഏഷ്യയിലേക്കുള്ള സഞ്ചാരത്തിനിടക്ക് (1271-1295) അങ്ങിനെ ഒരു നഗരം കണ്ടെത്തിയതായും അതിന്റെ മാപ്പ് സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.
ഈ നഗരം ഹിമാലയപർവ്വതത്തിന്റെ ഉന്നതങ്ങളിൽ ടിബറ്റൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു
എഡ്വിൻ ബെർണബോം എന്ന ഒരു പ്രൊഫസർ ( അദ്ദേഹം ഒരു പർവ്വതാരോഹകനും എഴുത്തുകാരനും കൂടിയാണ് ) ശംഭല എന്നത് വൃത്താകൃതിയിലുള്ളതും അതേസമയം 8 ദളങ്ങളോടുകൂടിയ ഒരു താമര പോലെ കിടക്കുന്നതുമായ നഗരമാണ് എന്നു തന്റെ 'ദി വേ ടു ശംഭല ' എന്ന പുസ്തകത്തിൽ വർണിച്ചിരിക്കുന്നു.
"മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ" എന്ന ഗ്രന്ഥത്തിൽ ഓഷോ ഗ്യാൻഗൻജ് നെ പരാമർശിക്കുന്നുണ്ട് ഭാരതീയർ പുണ്യനദിയായി കരുതുന്ന ഗംഗ നദി യുടെ യഥാർത്ഥ ഉൽഭവം ഗോമുഖ് അല്ലെന്നും അത് സാധാരണക്കാരിൽ നിന്നും മറക്കപ്പെട്ട് പ്രത്യേകമായി സംരക്ഷിക്കപ്പെട്ട നിലയിൽ നിലകൊള്ളുന്നു എന്നും ഓഷോ പറയുന്നു.
ആധുനിക സാറ്റലൈറ്റുകളിൽ നിന്നു പോലും മറക്കപ്പെട്ട , ശാന്തിയുടെയും ആത്മീയതയുടെയും മിസ്റ്റിക്കുകളുടെയും വാസസ്ഥലമായ ഗ്യാൻഗൻജ് .....എന്നത് ഒരു മിത്ത് മാത്രമോ, അതോ ശാസ്ത്രീയമായും ഭൗതികമായും ഉയർച്ച പ്രാപിച്ചിട്ടും ആത്മാവ് കൊണ്ട് ദരിദ്രരായ മനുഷ്യരാശിയോടുള്ള വെല്ലുവിളിയോ
( nb ഇതിൽ പറയുന്ന കാര്യങ്ങൾ കെട്ടു കഥകൾ ആയി തോന്നുന്നവർക്ക് തള്ളിക്കളയാം )