അതിപ്രാചീനമായ സുമേറിയൻ മഹാകാവ്യമാണ് ഗില്ഗമേഷിന്റെ .ഇതിഹാസം .ബി സി 2500 നോടടുപ്പിച്ചാണ് ഈ മഹാകാവ്യം എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നു .കാവ്യം പൂർണമായി കണ്ടെടുക്കപ്പെട്ടിട്ടില്ല .കളിമൺ പലകകളിലാണ് ഈ മഹാകാവ്യം എഴുതപ്പെട്ടത് .ഈ കാവ്യം എഴുതപെട്ട കളിമൺ പലകകളുടെ ചില ഭാഗങ്ങൾ ഈയടുത്തകാലത് ഇറാഖിൽ നിന്നും കണ്ടെടുക്കപ്പെട്ടിരുന്നു
ഗില്ഗമേഷ്
പുരാതന സുമേറിയൻ നഗരമായ ഉറുക് ഇന്റെ രാജാവാണ് ഗില്ഗമേഷ് .പിതാവ് മനുഷ്യനായ ലുഗാൽ ബാണ്ട ,മാതാവ് ദേവിയായ നിൻസുൻ .പാതി മനുഷ്യൻ ,പാതി ദൈവം അതാണ് ഗില്ഗമേഷിനെ സ്വത്വം .പുരാതന സുമേറിയൻ രാജാക്കൻ മാരുടെ പട്ടികയിൽ ഗില്ഗമേഷിന് സ്ഥാനമുണ്ട് .അതിനാൽ അദ്ദേഹം ഒരു ചരിത്ര പുരുഷനായിരുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല ..ശക്തരും പ്രശസ്തരുമായ മനുഷ്യരിൽ ദൈവീക പരിവേഷം ചാർത്തുന്നതുപോലെ ഗില്ഗമേഷിനെയും പാതിദേവനാക്കിയതാവാനാണ് സാധ്യത.
ഗില്ഗമേഷിന്റെ ഇതിഹാസം
മുൻപ് പറഞ്ഞതുപോലെ അതിപുരാതനമാണ് ഗില്ഗമേഷ് നായകനായി വരുന്ന മ്ഹാകാവ്യമായ ഗില്ഗമേഷിന്റെ ഇതിഹാസം .ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും ഇത് വിവർത്തനം ചൈയ്യപ്പെട്ടിട്ടുണ്ട് .ആരാണ് ഇതിന്റെ രചയിതാവ് എന്ന് വ്യക്തമല്ല . പല കവികളും ഗായകന്മാരും ഇതിന്റെ രചന യിൽ പങ്കു വഹിച്ചിരിക്കാം എന്നാലും .ഈ കാവ്യത്തിന്റെ ഇപ്പോൾ ലഭ്യമായ എല്ലാ വരികളിലും ശക്തമായ ഒരു കെട്ടുറപ്പ് ദൃശ്യമാണ് .ആ കെട്ടുറപ്പ് ഈകാവ്യം ഒരു വളരെ ചെറിയ കാലഘട്ടത്തിൽ നിർമിക്കപെട്ടതാണ് എന്ന വാദത്തിനു ബലം നൽകുന്നു.
ഉറുക്ക് (Uruk)
ഭൂമിയിൽ നാഗരികത ആദ്യം ഉദയം ചെയ്ത സ്ഥലങ്ങളിലൊന്നാണ് ഉറുക് .ഇന്നേക് ആറായിരം കൊല്ലം മുൻപ് തന്നെ ഊരുക്ക് നാഗരികതയുടെ കേന്ദ്രമായിരുന്നു . ഗില്ഗമേഷിന്റെ ഇതിഹായസത്തിൽ തന്നെ ഉരുക്കിലേക്കു നാഗരികത കൊണ്ടുവന്നത് ''സപ്തർഷി '' കളാണ് എന്ന പരാമർശമുണ്ട് ..ഒരു കൂട്ടം ജ്ഞാനികൾ ആവാം ഈ സപ്തർഷികൾ .എ ഡി എഴുനൂറു വരെ ഇവിടം മനുഷ്യ വാസമുള്ള പട്ടണമായിരുന്നു എന്നനുമാനിക്കുന്നു .അതിനുശേഷം ഉ റുക്ക് മണൽകാടുകൾക്കുള്ളിലേക്കു മറയുകയാണുണ്ടായത്
ഗില്ഗമേഷിനെ ഇതിഹാസം --കഥ വളരെ വളരെ ചുരുക്കത്തിൽ
ഉരുക്കില രാജാവായ ഗില്ഗമേഷ് അതി ശക്തനായിരുന്നു .പക്ഷെ ചെറുപ്പത്തിന്റെ വിവേക ശൂന്യതയിൽ ഉരുക്കിലെ ജനങ്ങളെ അദ്ദേഹം ബുദ്ധി മുട്ടിക്കുകയും ചെയ്തിരുന്നു . ജനം ദേവകളോട് പരാതിപ്പെട്ടു .ദേവകൾ .ഗില്ഗമേശിനോളം ശക്തനായ ''എൻകിടു'' എന്ന മനുഷ്യനെ സൃഷ്ടിച്ചു .എൻകിടു (Enkidu)കാട്ടിൽ മൃഗങ്ങളോടൊപ്പം വളർന്നു വന്നു .ഒരു ദിവസം ഒരിടയൻ അതിശക്തമായ എൻകിടു വിനെ കാണുന്നു .ഭയചകിതനായ അയാൾ ഈവിവരം ഗില്ഗമേഷിനെ അറിയിക്കുന്നു .ഗില്ഗമേഷ് ഷാംഹാത് (Shamhath)എന്ന സ്ത്രീയെ എൻകിടു വിനെപ്പറ്റി തിരക്കി വരാൻ ഏല്പിക്കുന്നു .ഷാംഹാത്തിന്റെ മിടുക്കുകൊണ്ട് എൻകിടു നഗരത്തിലേക്ക് വരാൻ തയ്യാറാകുന്നു .ഷാംഹാതിനൊപ്പം ഉറുക്കിലെത്തിയ എൻകിടു ,ഗില്ഗമേഷിന്റെ പ്രവർത്തികളെകുറിച്ചറിഞ്ഞു അദ്ദേഹത്തെ ദ്വന്ദ യുദ്ധത്തിന് വെല്ലു വിളിക്കുന്നു .ദ്വന്ദയുദ്ധം നടക്കുന്നു .കുറച്ചുകഴിഞ്ഞപ്പോൾ തന്നെ തങ്ങൾ തുല്യ ശക്തരാണെന്നു അവർ പരസ്പരം മനസിലാക്കുന്നു .ഗില്ഗമേഷ് എൻകിടുവിനെ സുഹൃത്തും സഹോദരനുമായി അംഗീകരിക്കുന്നു .
കുറച്ചു നാൾ കഴ്ഞ്ഞു ഗില്ഗമേഷ് നിരാശനാകുന്നു .തന്റെ പിതൃക്കളെപ്പോലെ രേഖപെടുത്തിവക്കേണ്ട സാഹസ കൃത്യങ്ങൾ ഒന്നും തൻ ചെയ്തിട്ടില്ല എന്ന അപകർഷതാബോധം അദ്ദേഹത്തെ അലട്ടുന്നു ..വിദൂരദേശത്തെ ദേവദാരു വനത്തിൽ ചെന്ന് ദേവദാരു വെട്ടി ഉറുക്കിന് ഒരു സുന്ദരവും പ്രൗഡവുമായ കോട്ടവാതിൽ നിർമിക്കാൻ അവർ തീരുമാനിക്കുന്നു ..അതിലേക്കായി അവർ യാത്രയാകുന്നു .യാത്ര വിശദമായി കാവ്യത്തിൽ വിശദീകരിച്ചിട്ടുണ്ട് ..ദേവദാരു വനത്തിന്റെ കാവൽക്കാരൻ ''ഹുംബാബ '' (Humbaba)എന്ന രാക്ഷസനാണ് .ദേവാധി ദേവനായ എൻലിൽ (Enlil)ഇന്റെ സേവകനാണ് ഹുംബാബാ . രാജാവും സുഹൃത്തും വനത്തിൽ കയറി ഹുംബാബയെ വധിക്കുന്നു ..ഹംബാബ മരിക്കുന്നതിനുമുന്പ് അവരെ ശപിക്കുന്നു .ഗില്ഗമേഷും എൻകിടുവും ദേവദാരു വെട്ടി ഉറുക്കിന് അതിമനോഹരമായ ഒരു കോട്ടവാതിൽ പണിയുന്നു
ഹുംബാബയുടെ വധം എൻലിലിനെ ക്രുദ്ധനാക്കുന്നു .എൻകിടു മരിക്കണം എന്ന് ദേവന്മാർ തീർപ്പു കല്പിക്കുന്നു .എൻകിടു രോഗബാധിതനായി കിടപ്പിലായി .ഗില്ഗമേഷിന് സുഹൃത്തിനെ രക്ഷിക്കാൻ ഒന്നും ചെയ്യാനായില്ല .എൻകിടുവിന്റെ മരണം ഗില്ഗമേഷിനെ നിരാശയുടെ പടുകുഴിയിൽ തള്ളി .താനും മരിക്കുമെന്ന ചിന്ത അദ്ദേഹത്തെ അലട്ടി .നിത്യജീവിതം നൽകാൻ കഴിയുന്ന വസ്തുവിനുവേണ്ടി അദ്ദേഹം പ്രളയത്തെ അതിജീവിച്ച ചിരംജീവിതയായ ഉത്തനാപിഷ്ടിമിനെ(Uthnapishtim) തേടി യാത്രയായി..പല ദുര്ഘടങ്ങൾക്കു ശേഷം ഉത്നപിഷ്ടിമിനെ കാണുന്നു ..ഉത്തനാപിശ്ടിം താൻ അതിജീവിച്ച മഹാപ്രളയത്തിനെ കഥ പറയുന്നു .അവസാനം ഗില്ഗമേഷിൽ അലിവുതോന്നി നിത്യജീവൻ നൽകുന്ന ചെടിയെപ്പറ്റിയുള്ള അറിവ് ഗില്ഗമേഷിന് നൽകുന്നു .ഗില്ഗമേഷിന് ചെടി കരസ്ഥമായ്ക്കാനായി പക്ഷെ ഒരു സർപ്പം അദ്ദേഹത്തെ പറ്റിച്ചു ചെടി കൈക്കലാക്കി വിഴുങ്ങുന്നു .നിരാശനായ ഗില്ഗമേഷ് ഉറുക്കിൽ തിരിച്ചെത്തുന്നു ..മനുഷ്യർക്കു അവരുടെ കർമങ്ങളിലൂടെയുള്ള അമരത്വം മാത്രമേ പ്രാപിക്കാൻ കഴിയൂ എന്നദ്ദേഹം മനസിലാക്കുന്നു .ഉരുക്കിൽ താൻ ചെയ്ത പ്രവർത്തികൾ അദ്ദേഹത്തിന് സന്തോഷം നൽകുന്നു .അവയിലൂടെ തന്റെ സ്മരണ നിലനില്കുമെന്നദ്ദേഹം മനസ്സിലാക്കുന്നതോടുകൂടി കാവ്യം അവസാനിക്കുന്നു .
മനുഷ്യകുലത്തിന്റെ തിരിച്ചറിവിന്റെയും ആത്മ ജ്ഞാനത്തിന്റെയും നേർ സാക്ഷ്യമാണ് ഗില്ഗമേഷിന്റെ .ഇതിഹാസം ഹോമറിന്റെ ഇലിയഡിനോടും നമ്മുടെ മഹാഭാരതത്തോടും അർത്ഥ ഗാംഭീര്യത്തിൽ കിടനിൽകുന്ന മഹാകാവ്യമാണ് ഗില്ഗമേഷിന്റെ ഇതിഹാസം .
------------------
ചിത്രo : സിംഹങ്ങളുമായി മല്ലിടുന്ന ഗില്ഗമേഷ് ,
------------------
ചിത്രo : സിംഹങ്ങളുമായി മല്ലിടുന്ന ഗില്ഗമേഷ് ,
ചിത്രo കടപ്പാട് : വിക്കിമീഡിയ കോമൺസ്