A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Illuminatiയും ആരോഗ്യരംഗത്തെ വിവാദങ്ങളും



പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെ കുരിശുയുദ്ധം നയിക്കുന്നവർ പലപ്പോഴായി എടുത്തുപ്പറയുന്ന വാദങ്ങളിൽ ഒന്നാണല്ലോ Illuminatiയുടെ ജനസംഖ്യ നിയന്ത്രണത്തിനായുള്ള ഉപാധിയാണ് vaccinations അഥവാ രോഗപ്രതിരോധ കുത്തിവെപ്പുകൾ എന്നത്.
ഏതൊരു തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോളും രാഷ്രീയ അട്ടിമറി ഉണ്ടാകുമ്പോളും എന്തിന് പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വരെ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് Illuminatiയും അവരോട് അനുബന്ധിച്ച conspiracy theoryകളും.
തങ്ങളുടെ കൈകളിൽ കെട്ടിയ അദൃശ്യമായ നൂലുകൾ കൊണ്ട് ലോകത്തെ നിയന്ത്രിക്കുന്ന ഒരു രഹസ്യ സംഘം!!!
ILLUMINATI
കെട്ടുകഥയോ യാഥാർത്യമോ ആയിക്കൊള്ളട്ടെ... ലോകത്തിലെ ചെറിയ ചലങ്ങൾ വരെ നിയന്ത്രിക്കാൻ കെൽപ്പുള്ള illuminatiയെ കുറിച്ചും ആരോഗ്യരംഗത്തെ പറ്റിയുള്ള ചില conspiracy theoryകളെ പറ്റിയും തുടർന്ന് വായിക്കാം.
അദ്ധ്യായം 1 : അല്പം ചരിത്രം
ജർമ്മനിയിലുള്ള University of Ingolstadtലെ ഫിലോസഫി അധ്യാപകനായിരുന്ന Adam Weishaupt തന്റെ 4 വിദ്യാർത്ഥികളോടൊപ്പം 1776-ൽ ആണ് Illuminati എന്ന സംഘടന രൂപീകരിക്കുന്നത്. യൂറോപ്പിനെ മൊത്തം അധിനതയിൽ നിർത്തി ശാസ്ത്രത്തിൽ വിശ്വസിക്കുകയും അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരെ ക്രൂരമായി ഇല്ല്യായിമ ചെയ്തിരുന്ന Roman Catholic Church-ന് എതിരായി പ്രവർത്തിക്കുകയായിരുന്നു പ്രധാന അജണ്ട.പ്രതിദിനം ശക്തിപ്രാപിച്ച് വന്ന illuminati Churchന്റെ പല വിശ്വാസികളെയും ചൊൽപ്പടിക്ക് കൊണ്ടുവന്നു.
തങ്ങൾക്ക് ഭീഷണിയായി തുടങ്ങിയ illuminatiയെ നിരോധിക്കാനും ഉന്മൂലനം ചെയ്യാനും അന്നത്തെ ഭരണാധികാരിയായ Charles Theodoreന്നോട് Church ആവശ്യപ്പെട്ടു.അങ്ങനെ 1790 ആകുമ്പോഴേക്കും illuminati നാമാവശേഷം ആയി കഴിഞ്ഞിരുന്നു.
പക്ഷെ അന്ന് മുതൽ അവർ രഹസ്യമായി അവർ പ്രവർത്തിച്ചു തുടങ്ങി എന്ന് പലരും വിശ്വസിക്കുന്നു. വർഷം തോറും അവർ ശക്തിയാർജ്ജിച്ച് വന്നു.
Roman Churchന്റെ ശക്തിക്ഷയിച്ചത്തോടെ അവരുടെ ലക്ഷ്യം മറ്റൊന്നായി;
The new world അഥവാ പുതിയ ലോകം.
ലോകത്തെ എല്ലാ രാജ്യങ്ങളും ചേർന്ന ഒരൊറ്റ രാജ്യം. അതിന് ഒരു ഏകികൃത ഭരണവും.
അതിനായി അവർ പല രീതിയിൽ ശക്തി സംഭരിച്ചു.ലോകത്തെ എല്ലാ ശക്തമായ സംഘടനകളിലും നുഴഞ്ഞുക്കേറാൻ അവരുടെ വിശ്വസ്തരെ നിയോഗിച്ചു. പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള അത്യാധുനിക ആയുധങ്ങൾ സംഭരിച്ചു.
പല രാഷ്ട്രത്തലവന്മാരെയും പല വഴിയിലൂടെ തങ്ങളുടെ വരുതിയിൽ വരുത്തി.അങ്ങനെ പതിയെ പതിയെ ലോകത്തെ തന്നെ അവരുടെ സാമ്രാജ്യമാക്കി മാറ്റുകയാണ് illuminati.
ഒരു അപസർപ്പക കഥയെന്നോ പകൽ കിറുക്കെന്നോ തോന്നുമെങ്കിലും ഇത് വിശ്വസിക്കുന്നവർ പലതാണ്.
അടുത്ത അദ്ധ്യായത്തിൽ വായിക്കാം പ്രതിരോധക്കുത്തിവെപ്പും Illuminatiയും
തുടരും.... 
_____അഭിഷേക് അജയകുമാർ_____
#illuminati_health_series