വ്യോമ പ്രതിരോധം ആധുനിക കാലത്തെ സുപ്രധാനമായ ഒരു പ്രതിരോധമേഖലയാണ് , കര ,വ്യോമ , നാവിക സേനകളെപ്പോലെ സുപ്രധാനമാണ് ആധുനിക യുഗത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങളും . മിക്ക രാജ്യങ്ങളിലും ദീർഘദൂര വ്യോമ പ്രതിരോധം വ്യോമസേനയും ഹൃസ്വ ദൂര വ്യോമ പ്രതിരോധം കരസേനയുമാണ് നിറവേറ്റാര്. പക്ഷെ വ്യോമ പ്രതിരോധങ്ങൾക്ക് സുശക്തമായ ഒരു കെട്ടുറപ്പുണ്ടാകണമെങ്കിൽ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരു പൊതു നിയന്ത്രണ , വാർത്താവിനിമയ സംവിധാനത്തിന് കീഴിൽ (command, control, communications and intelligence (C3I). )വരണം . അത്തരത്തിൽ പൂർണമായും നെറ്വർക്ക് ചെയ്യപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെയാണ് ഇന്റെഗ്രെറ്റഡ് എയർ ഡിഫെൻസ് സിസ്റ്റംസ് ( Integrated air defense system) എന്ന് വിളിക്കുന്നത് .
.
ആക്രമണത്തിന് മുതിരുന്ന ശത്രു വിമാനങ്ങളെയും മിസൈലുകളെയും മറ്റു സംവിധാനങ്ങളെ യുംകണ്ടെത്തുക , പ്രതിരോധ ആയുധങ്ങളെ ആക്രമിക്കാൻ വരുന്ന ശത്രു സംവിധാനങ്ങളിലേക്ക് കൃത്യമായി നയിക്കുക . ശത്രു സംവിധാനങ്ങളെ ആക്രമിക്കുക . നമ്മുടെ ആയുധങ്ങൾ നമ്മുടെ തന്നെ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കാതെ നോക്കുക ഇവ നാലുമാണ് ഒരു ഇന്റെഗ്രെറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിന്റെ പ്രധാന ചുമതലകൾ .
ഭൗമ , നാവിക , വ്യോമ റഡാറുകളും ഇലക്ട്രോ ഒപ്റ്റിക്കൽ സെന്സറുകളുമാണ് ഏതൊരു ഇന്റെഗ്രെറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിന്റെ യും കണ്ണുകളും കാതുകളും . ഇവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഒരു വിപുലമായ കമാൻഡ് കണ്ട്രോൾ കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ പ്രവഹിക്കുന്നു . ഈ പ്രവഹിക്കുന്ന അടിസ്ഥാന വിവരങ്ങളെ അപഗ്രഥിച്ചാണ് ഇന്റെഗ്രെറ്റഡ് എയർ ഡിഫെൻസ് സിസ്റ്റത്തിലെ വ്യോമവേധ മിസൈൽ സംവിധാനങ്ങളും ,വ്യോമവേധ തോക്ക്/പീരങ്കി സംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് .ഇതേ അവസരത്തിൽ തന്നെ വ്യോമമേഖലകളിലെ നമ്മുടെ ആയുധങ്ങളുടെ വിന്യാസവും വ്യോമവേധ സംവിധാനങ്ങൾക്ക് അറിവ് ഉണ്ടാകണം .അല്ലെങ്കിൽ സ്വന്തം രാജ്യത്തിന്റെ പോർവിമാനങ്ങൾ വെടിവച്ചിടുന്ന ഫ്രണ്ട്‌ലി ഫയർ സംഭവങ്ങളുണ്ടാകും .
വ്യത്യസ്തങ്ങളായ വ്യോമവേധ സംവിധാനങ്ങൾ സജ്ജമാക്കുനന്തിനേക്കാൾ ലഭ്യമായ വ്യോമവേധ സംവിധാനങ്ങൾ ഒരു നിയന്ത്രണ സംവിധാനത്തിൽ കൊണ്ടുവന്ന് ഒരു ഇന്റെഗ്രെറ്റഡ് എയർ ഡിഫെൻസ് സിസ്റ്റം പടുത്തുയർത്തുന്നതാണ് ഏറ്റവും ഫലപ്രദമായ വ്യോമ പ്രതിരോധ സമരതന്ത്രം.
---
ref
1.http://en.citizendium.org/wiki/Integrated_air_defense_system
2.https://foxtrotalpha.jalopnik.com/heres-russias-s-400-missi…
3.https://breakingdefense.com/…/integrated-air-and-missile-d…/
--
image : courtsey:https://ml.m.wikipedia.org/…/%E0%B4%AA%E0%B5%8D%E0%B4%B0%E0…
---
ref
1.http://en.citizendium.org/wiki/Integrated_air_defense_system
2.https://foxtrotalpha.jalopnik.com/heres-russias-s-400-missi…
3.https://breakingdefense.com/…/integrated-air-and-missile-d…/
--
image : courtsey:https://ml.m.wikipedia.org/…/%E0%B4%AA%E0%B5%8D%E0%B4%B0%E0…