ഭൂമിയിൽ ഇന്ന് നില നിൽക്കുന്ന പറക്കുന്ന പക്ഷികളിൽ ഏറ്റവും കരുത്തരായവയിൽ ഒന്നാണ് ഹര്പ്പി ഈഗിളുകൾ . ദക്ഷിണ മദ്ധ്യ അമേരിക്കകളിലെ കൊടും കാടുകളിലാണ് ഇവ ഇന്നും നിലനിന്നു പോരുന്നത് . പത്തു കിലോഗ്രാമിലേറെ ഭാരമുള്ള ഈ വേട്ടക്കാർ അവയുടെ അത്ര തന്നെ ഭാരമുള്ള കുരങ്ങുകളെയും സ്ലോത്തുകളെയും വേട്ടയാടിയാണ് ഭക്ഷണം കണ്ടെത്തുന്നത് .ശാസ്ത്രീയ നാമം Harpia harpyja എന്നാണ് .
തലയുടെ മുകളിൽ കാണുന്ന് കിരീടം പോലുള്ള തൂവല് കളാണ് ഇവയുടെ ഒരു പ്രത്യേകത . ഒരു മീറ്ററിലേറെ ഉയരം ഹാർപ്പി ഈഗിളുകൾക്ക് ഉണ്ടാവാറുണ്ട് . പൂർണമായും ചിറകുവിരിക്കുമ്പോൾ ഇവയുടെ ചിറകളവ് (Wingspan ) രണ്ടുമീറ്ററിലധികമാണ് .
മുൻകാലങ്ങളിൽ ഇരു അമേരിക്കൻ വന്കരകളിലും വിഹരിച്ചിരുന്ന ഹാർപ്പി ഈഗിളുകൾ ഇപ്പോൾ പ്രധാനമായും ബ്രസീലിലാണ് കാണപ്പെടുന്നത് . ഗോട്ടിമാല , നിക്കരാ ഗ് വ , ബെലീസ് ,പനാമ , കൊളംബിയ , വെനിസ്വേല , ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലും കൊടുംകാടുകളിൽ ഇവ നിലനിൽക്കുന്നു .
കരുത്തുറ്റ വേട്ടക്കാരൻ ആണ് ഹാർപ്പി ഈഗിൾ കുരങ്ങുകൾ , സ്ലോത്തുകൾ , കാട്ടുപന്നികൾ , വലിയ പക്ഷികൾ , ചെറിയ മാനുകൾ , മുയലുകൾ തുടങ്ങി മുള്ളൻ പന്നികളെവരെ ഇവ വേട്ടയാടി ഭക്ഷിക്കാറുണ്ട് .വളരെയധികം ശബ്ദ ശകലങ്ങളിലൂടെ ഇവ വിവര വിനിമയം നടത്തുന്നത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്
എത്ര ഹാർപ്പി ഈഗിളുകൾ ഇപ്പോൾ ഉണ്ട് എന്നതിനെ പ്പറ്റി ഊഹങ്ങൾ മാത്രമേ ഉളൂ . എന്നാലും വംശനാശ ഭീഷണി ഇവ നേരിടുന്നില്ല എന്നനുമാനിക്കപ്പെടുന്നു . നിബിഡ വനങ്ങളിൽ ജീവിക്കുന്നത് കൊണ്ടും ഭക്ഷണം തേടി മനുഷ്യവാസമുള്ള മേഖലകളിൽ എത്താത്തതും കാരണം ഇവയുടെ നിലനിൽ പിന് അടിയന്തിരമായ ഭീഷണി ഇല്ല എന്നും കരുതപ്പെടുന്നു . പല മൃഗശാലകളിലും ഇവ വളർത്തപ്പെടുന്നുണ്ട് .
പേരിനു പിന്നിൽ - ഹാർപ്പികൾ യവന ഇതിഹാസങ്ങളിലെ മനുഷ്യമുഖവും പരുന്തിന്റെ ഉടലുമുള്ള ജീവികളാണ് . മൃതുദേവനായ ഹേഡീസിന്റെ അനുചരന്മാരായ ഹാർപ്പികളാണ് പരേതാത്മാക്കളെ ഭൂമിയിൽനിന്നും യവന അധോലോകമായ ഹേഡീസിലേക്ക് നയിച്ചിരുന്നത് .തൂവൽക്കിരീടം ചൂടിയിരിക്കുന്ന പൂർണ വളർച്ചയെത്തിയ ഹാർപി ഈഗിളിന്റെ മുഖത്തിന് മനുഷ്യ മുഖത്തിനുമായുള്ള രൂപ സാദൃശ്യം നിമിത്തമാണ് ഇവക്ക് ഹാർപ്പി ഈഗിൾ എന്ന പേര് ലഭിച്ചത് .
===
ref : https://
---
ചിത്രം : കടപ്പാട് :wikimedia .org,:https://www.facebook.com/