സാധാരണ ബോംബുകൾ പോർവിമാനങ്ങളിൽ നിന്നോ ബോംബറുകളിൽ നിന്നോ വിക്ഷേപിച്ചുകഴിഞ്ഞാൽ വിമാനത്തിന്റെ ബോംബ് വിക്ഷേപണസമയത്തെ വേഗതക്ക് അനുസരിച്ചു മുന്നോട്ടു നീങ്ങി ഒരു വക്രപാതയിലൂടെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തു പതിക്കുന്നു . ഇത്തരം ബോംബുകളിൽ വിക്ഷേപണസമയത്തെ തിരശ്ചിന വേഗതയും വിക്ഷേപണ സമയത്തെ പോർവിമാനത്തിന്റെ ഉയരവും മാത്രമാണ് ബോംബ് എവിടെ വീഴും എന്ന് നിശ്ചയിക്കുന്നത് . ഡെവ് ബോംബിങ്ങും ചില പോർവിമാനങ്ങൾ നടത്താറുണ്ട് .
വായുവിലൂടെ സഞ്ചരിക്കുന്ന വസ്തുക്കൾ , അവ എന്തായായും , ഡ്രാഗ് , വെയ്റ്റ് , ലിഫ്റ്റ് , ത്രസ്റ്റ് എന്നീ ബലങ്ങളുടെ തുലനത്തിലാണ് സഞ്ചരിക്കുന്നത് . ഒരു സാധാരണ ബോംബിന് സ്വയം ഉല്പാദിപ്പിക്കാവുന്ന ത്രസ്റ്റും ലിഫ്റ്റും പൂജ്യമായിരിക്കും . വിക്ഷേപിക്കപ്പെടുമ്പോഴുള്ള ഗതിക ഊർജ്ജം കുറെയൊക്കെ ബോംബിനെ മുന്നോട്ടു നയിക്കും .
ഒരു സാധാരണ ബോംബിൽ ലിഫ്റ്റ് ഉല്പാദിപ്പിക്കുന്ന ചിറകുകൾ ഘടിപ്പിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്‌താൽ ഒരു സാധാരണ ബോംബ് ഒരു കോൺട്രോൾഡ് / സ്മാർട്ട് ഗ്ലൈഡ് ബോംബ് ആയി മാറും . ഗ്ലൈഡ് ബോംബുകൾക്ക് വിക്ഷേപിക്കപ്പെടുമ്പോഴുള്ള ഗതിക ഊർ ജ്ജവും ചിറകുകൾ ഉല്പാദിപ്പിക്കുന്ന ലിഫ്റ്റും സംയോജിപ്പിച്ചു വിക്ഷേപിക്കുന്ന ബിന്ദുവിൽ നിന്നും കിലോമീറ്റ റുകൾ അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താം .
.
കൺട്രോൾ പ്രതലങ്ങൾ നിയന്ത്രിക്കുക കൂടി ചെയ്‌താൽ ചെയ്‌താൽ ഗ്ലൈഡ് ബോംബുകൾക്ക് വലിയ കൃത്യത കൈവരിക്കാനാകും .
.
കൺട്രോൾ പ്രതലങ്ങൾ നിയന്ത്രിക്കുക കൂടി ചെയ്‌താൽ ചെയ്‌താൽ ഗ്ലൈഡ് ബോംബുകൾക്ക് വലിയ കൃത്യത കൈവരിക്കാനാകും .
ഗ്ലൈഡ് ബോംബുകളുടെ ചരിത്രം രണ്ടാം ലോക മഹായുദ്ധം മുതൽ തുടങ്ങുന്നു . വിൽഹെം വോൻ സീമെൻസ് എന്ന ജർമൻ ആയുധ ഡിസൈനെരാണ് ഗ്ലൈഡ് ബോംബുകളുടെ ഉപജ്ഞാതാവ് . ഉപഗ്രഹ ഗതിനിര്ണയം ഉപയോഗിക്കുന്ന ആധുനിക ഗ്ലൈഡ് ബോംബുകൾക്ക് മീറ്ററുകളുടെ കൃത്യത ആർജിക്കാനാവും .
--
ചിത്രങ്ങൾ :"AGM-154 Joint Standoff Weapon" സ്‌പൈസ് 1000 /2000 ബോംബുകൾ : ചിത്രങ്ങൾ കടപ്പാട് : https://commons.wikimedia.org/…/Category:AGM-154_Joint_Stan… .,https://www.google.com/search…:
--
ചിത്രങ്ങൾ :"AGM-154 Joint Standoff Weapon" സ്‌പൈസ് 1000 /2000 ബോംബുകൾ : ചിത്രങ്ങൾ കടപ്പാട് : https://commons.wikimedia.org/…/Category:AGM-154_Joint_Stan… .,https://www.google.com/search…: