ഹരി സിങ് നാൾവ (Hari Singh Nalwa )- സമാനതകളില്ലാത്ത യുദ്ധതന്ത്രജ്ഞൻ
===
===
ഇന്ത്യയുടെ സമര വീര്യം ചരിത്രം തുടങ്ങിയത് മുതൽ വിശ്രുതമായിരുന്നു . തമ്മിൽ തല്ലി വൈദേശിക നുകത്തിനു കീഴിൽ ആകുനന്തു വരെ നാം ലോകത്തെ ഒരു പ്രമുഖ സൈനിക ശക്തിയുമായിരുന്നു . ആദ്യകാല സൈനിക നേതാക്കൾ അവ്യക്തതയുടെ പുകച്ചുരുളുകൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് .എന്നാലും ബി സി ഇ അഞ്ചാം ശതകത്തിൽ തന്നെ വിപുലമായ സൈനിക ശക്തി നിലനിർത്തിയിരുന്ന മഗധയിലെ ബിംബിസാരൻ മുതൽ നമുക്ക് സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട സൈനിക ചരിത്രം ഉണ്ട് .
സെലൂക്കസിനെ നിലം പരിശാക്കി അതിവിസ്തൃതമായ ഭൂപ്രദേശം അടിയറ വയ്പ്പിച്ച ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ തന്നെയാണ് പുരാതന കാലത്ത് ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സേനാനായകൻ . ആ ചരിത്രം ബംഗ്ളാദേശ് വിമോചനയുദ്ധത്തിൽ പാകിസ്ഥാനെ നിലം പരിശാക്കി തൊണ്ണൂറായിരം പാകി സൈനികരെ തടവുകാരായി പിടിച്ച ജനറൽ ജെ എസ് അറോറയിലും , മാർഷൽ സാം മനേക്ഷായിലും എത്തിനിൽക്കുന്നു . ആ ഉജ്വലമായ പാരമ്പര്യത്തിലെ ഏറ്റവും പ്രഭയുള്ള സേനാനായകരിലൊരാളാണ് പതിനെട്ടാം നൂറ്റാണ്ടിലെ പഞ്ചാബ് രാജാവായിരുന്ന രഞ്ജിത്ത് സിംഗിന്റെ സേനാനായകനായിരുന്ന ഹരി സിംഗ് നാൾവ .
.
ഇപ്പോഴത്തെ പാകിസ്ഥാനിലെ ഗുർജൻവാലയിൽ ( Gujranwala ) 1791 ൽ ആയിരുന്നു ഹരി സിംഗ് നാൾവയുടെ ജനനം .അച്ഛന്റെ പേര് ഗുർദായാൽ സിങ് . അമ്മയുടെ പേര് ധരം കൗർ .പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടതിനാൽ വളരെ ചെറുപ്പം മുതലേ കുടുംബത്തിന്റെ ചുമതലകൾ ഹരി സിംഗിന്റെ ചുമലിലായി .
--
അക്കാലത്തെ ഇന്ത്യൻ രാഷ് ഷ്ട്രീയ സാഹചര്യം
--
മുഗൾ നുകത്തിൽ നിന്നും ഇന്ത്യ ഏതാണ്ട് പൂർണമായുംമോചനം നേടിയിരുന്നു അക്കാലത്തു . പകരം മുഗളന്മാരുടെ കാലത്ത് കച്ചവട അധികാരങ്ങൾ സ്വന്തമാക്കിയ ഈസ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിക്കുകയായിരുന്നു . പശ്ചിമ ഇന്ത്യയിലെ മറാത്താ സാമ്രാജ്യമായിരുന്നു ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും വലിയ ശക്തി . അതുകഴിഞ്ഞാൽ മഹാരാജാ രഞ്ജിത്ത് സിംഗിന്റെ നേതിര്ത്വത്തിലുള്ള സിക്ക് സാമ്രാജ്യം ആയിരുന്നു പ്രബല ശക്തി . രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും തികഞ്ഞ അരാജകത്വത്തിലായിരുന്നു . ബ്രിടീഷ് ,മുഗൾ അധിനിവേശത്തെ ഒരു പോലെ ചെറുത് തോൽപ്പിച്ച മഹാനായ ഭരണാധികാരിയായിരുന്നു രഞ്ജിത്ത് സിങ് . രഞ്ജിത്ത് സിംഗിനാൽ അമർച്ച ചെയ്യപ്പെട്ട മുഗൾ ,അഫ്ഘാൻ , പേർഷ്യൻ അധിനി വേശങ്ങളുടെ വികൃതവും ,നിഷ്ടൂരവുമായ ശേഷിപ്പുകൾ രഞ്ജിത്ത് സിംഗിന്റെ രാജ്യത്തിനെതിരെ പടയൊരുക്കവും ഒളിപ്പോരും നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹരി സിങ് നാൾവ മഹാരാജ രഞ്ജിത്ത് സിംഗിന്റെ സൈന്യത്തിൽ ചേരുന്നത് . ആൻ അദ്ദേഹത്തിന് പതിനാലു വയസ്സുമാത്രമായിരുന്നു പ്രായം .
--
ഹരി സിങ് നൽവയുടെ പടയോട്ടങ്ങൾ
--
ഗംഭീരമായിരുന്നു ഹരി സിംഗിന്റെ തുടക്കം . ഒരു വേട്ടയുടെ ഇടയിൽ ഒരു ഭീമാകാരനായ കടുവയെ ഒറ്റക്ക് വധിച്ച ഹരി സിംഗിന്റെ പ്രശസ്തി വളരെ പെട്ടന്ന് വ്യാപിച്ചു . വളരെ പെട്ടന്ന് തന്നെ ആയിരത്തിനടുത്തു പ ടയാളികളെ നയിക്കുന്ന ഒരു സർദാർ ആയി അദ്ദേഹം ഉയർന്നു . ബാഖ് മാർ ( കടുവയെ ഒറ്റക്ക് വധിച്ചയാൾ ) എന്ന അപരനാമവും അദ്ദേഹത്തിന് വന്നു ചേർന്നു.
ഹരി സിംഗ് നാൾവ മഹാരാജ രഞ്ജിത് സിംഗിന്റെ സൈന്യത്തിലെ സർദാർ ആയി സ്ഥാനമേറ്റെടുക്കുമ്പോൾ രഞ്ജിത് സിംഗിന്റെ സിക്ക് രാജ്ജ്യം നാലുഭാഗത്തുനിന്നും വെല്ലുവിളികളെ നേരിടുകയായിരുന്നു . ഇപ്പോഴത്തെ പാകിസ്ഥാൻ അഫ്‍ഗാനിസ്ഥാൻ പ്രദേശങ്ങളിലെ മതാന്ധരായ ഗോത്ര വര്ഗങ്ങള് അക്കാലത്തും സമീപരാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും ഭീഷണിയായിരുന്നു . യുദ്ധമര്യാദകളോ മാനവിക മൂല്യങ്ങളിലോ വിശ്വാസമില്ലാത്ത യുദ്ധപ്രഭുക്കൾ കൂട്ടക്കൊലകൾ നടത്തി ജനത്തെ കൊള്ളയടിച്ചാണ് സമ്പത്തുണ്ടാക്കിയിരുന്നത് . ഈ ഭീകരരെ ആധുനിക കാലത്ത് നിലക്ക് നിർത്തിയത് ഹരി സിങ് നാൾവയുടെ പടയോട്ടങ്ങളാണ് .കസൗറിലെ യുദ്ധമാണ് (Battle of Kasur ) ഹാരിസിങ് നാൾവ ആദ്യമായി പങ്കെടുത്ത പ്രമുഖ യുദ്ധം . ഈ യുദ്ധത്തിൽ അസാമാന്യമായ യുദ്ധപാടവം പുറത്തെടുത്ത നാൾവയെ മഹാരാജ രഞ്ജിത് സിംഗ് നേരിട്ട് സ്ഥാനക്കയറ്റം നൽകി ആദരിച്ചു . അറ്റോക്കിലെ യുദ്ധമായിരുന്നു (Battle of Attock ) നാൾവയുടെ കൈയൊപ്പ് പതിഞ്ഞ മറ്റൊരു യുദ്ധം . സിക്ക് സൈന്യത്തേക്കാൾ വളരെ വലിയ ഒരു അഫ്ഘാൻ /പത്താൻ സൈന്യത്തെയാണ് നാൾവയുടെ നേതിര്ത്തത്തിലുള്ള സിക്ക് സൈന്യം പൂർണമായും പരാജയപ്പെടുത്തിയത് .അറ്റോക്കിലെ യുദ്ധംമാണ് മഹാരാജ രഞ്ജിത്ത് സിഗിന്റെ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയാക്കി മാറ്റിയത് . തോൽപ്പിക്കപ്പെട്ട അഫ്ഘാൻ /പത്താൻ സൈനികരോട് വളരെ മാന്യമായാണ് ഹരി സിങ് നാല്വയും മറ്റു സേനാനായകരും പെരുമാറിയത് . യുദ്ധമര്യാദകളില്ലാത്തവരോടുപോലും യുദ്ധമര്യാദകാണിച്ച നാൾവയുടെ നടപടി അക്കാലത്തെ ബ്രിടീഷ് ഈസ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
.
1810 നും 1837 നും ഇടയ്ക്കു ഇരുപതിലധികം തവണ ഹരി സിങ് നാൾവയുടെ നേതിര്ത്വത്തിൽ സിക്ക് സൈന്യം അഫ്ഘാൻ /പത്താൻ സൈന്യങ്ങളോട് ഏറ്റുമുട്ടി . എല്ലായുദ്ധത്തിലും വിജയം നാൾവക്കായിരുന്നു . കാൽ നൂറ്റാണ്ടു കാലത്തിനുള്ളിൽ തോൽപ്പിക്കാനാവാത്ത പടയോട്ടങ്ങളുടെ ചരിത്രം ആധുനിക കാലത് ഒരപൂർവതയായിരുന്നു . ഇക്കാരണത്താൽ തന്നെ ഹരി സിങ് നാൾവയെ ഇന്നേവരെയുള്ള പ്രഗത്ഭരായ സേനാനായകരുടെ പട്ടികയിൽ അഗ്രഗണ്യ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നവരുണ്ട് . കാർത്തേജിയൻ സേനാനായകൻ ഹാനിബാളിനു കിടനിൽക്കുന്ന യുദ്ധ വൈഭവമാണ് പല യുദ്ധങ്ങളിലും നാൾവ പ്രകടിപ്പിച്ചത് . നിരന്തരമായ വിജയങ്ങളിലൂടെ നാൾവയുടെ സൈന്യം പ്രദേശത്തെ പേടിസ്വപ്നമായി അഫ്ഘാൻ /പത്താൻ കൊള്ളക്കൂട്ടങ്ങളെ അടിച്ചമർത്തി . അക്കാലത്തു നാൾവയുടെ പേരുതന്നെ പത്താനികളുടെ ഇടയിൽ ഭീതി വിതച്ചിരുന്നു .മഹാരാജ രഞ്ജിത് സിംഗ് ഹരി സിംഗിനെ കാശ്മീരിലെയും ,ഹസാരയിലെയും ,പെഷവാറിലെയും ഗവർണർ ആയി നിയമിക്കുകയും ഉന്നത സൈനിക ബഹുമതികളാൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു
.
നിരന്തരമായ യുദ്ധങ്ങളായിരുന്നു ഹരി സിങ് നാൾവ അഫ്ഘാൻ /പഠാൻ സൈന്യങ്ങളുടെ നടത്തിയത് . ഇതിനിടയിൽ പഠാണികളും ഈസ്റ് ഇന്ത്യ കമ്പനിയും തമ്മിൽ രഹസ്യ ധാരണകളും നിലവിൽ വന്നിരുന്നു . 1837 ലെ ജമ്‌റൂഡിലെ യുദ്ധത്തിൽ (Battle of Jamrud ) അഫ്ഘാൻ തലവനായ ദോസ്ത് മുഹമ്മദ് ഖാന്റെ സൈന്യത്തെ സിക്ക് സൈന്യം പരാജയപ്പെടുത്തി . പക്ഷെ ആ യുദ്ധത്തിലേറ്റ മുറിവുകളാൽ ഹരി സിങ് നാൾവ വീരചരമം പ്രാപിച്ചു . മുറിവേറ്റപ്പോൾ പോലും താൻ മുറിവേറ്റ കാര്യം പരസ്യമാക്കാതിരിക്കാൻ നാൾവ തന്റെ സേനാനായകരോട് പ്രത്യേകം നിർദേശിച്ചിരുന്നു . സിക്ക് സൈന്യം വിജയിച്ചതിനു ശേഷമാണ് നാൾവയുടെ വീരചരമം പുറം ലോകം അരിഞ്ഞത് . മരണത്തിലും ശത്രുവിനെ പരാജയപ്പെടുത്തിയ മഹാനായ സേനാനായകനായിരുന്നു ഹരി സിങ് നാൾവ .
.
അനന്തരം
----
നാൾവയുടെ മരണം മഹാരാജ രഞ്ജിത്ത് സിങ്ങിനെയും തളർത്തി രണ്ടു വര്ഷം കഴിഞ് 1839 ൯ ൽ രഞ്ജിത്ത് സിങ്ങും ദിവംഗത്താനായി. രഞ്ജിത്ത് സിംഗിന്റെ പിൻഗാമികൾ അദ്ദേഹത്തെപ്പോലെ കാര്യപ്രാപ്തിയുള്ളവരായിരുന്നില്ല . ഹരി സിങ് നാല്വയെപ്പോലെയുള്ള ഒരു സേനാനായകനും പിന്നീട് രംഗപ്രവേശം ചെയ്തില്ല . ഒരു ദശാബ്ദത്തിനുശേഷം പഞ്ചാബ് മുഴുവൻ പത്താൻ / അഫ്ഘാൻ സഹായത്തോടെ ഈസ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കി .

വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വളരെ ചെറിയ കാലയളവിനുള്ളതിൽ വളരെയധികം യുദ്ധങ്ങളിൽ വിജയിച്ചു എന്നതാണ് യുദ്ധ ചരിത്രത്തിൽ ഹരി സിംഗ് നാൾവയുടെ ഔന്നത്യത്തിനു കാരണം . ഇത്രയധികം പ്രഗത്ഭനായ സേനാനായകൻ ആയിരുന്നിട്ടുകൂടെ നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഹരി സിങ് നാൾവയെപ്പറ്റിയുള്ള പരാമർശങ്ങൾ പോലും വിരളമാണ് എന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു .
--
ചിത്രO : ഹരി സിംഗ് നാൾവ, : ചിത്രO കടപ്പാട്https://www.indiatimes.com/…/meet-hari-singh-nalwa-the-sikh…
--
ref
1.http://www.harisinghnalwa.com/legends.html
2.https://www.indiatimes.com/…/meet-hari-singh-nalwa-the-sikh…
--
This is an original work based on references. No part of it is copied from elsewhere-Rishidas