ഭൂമിയിലെ എയറ്റവും വലിയ പറക്കും പക്ഷികളിൽ ഒന്നാണ് കോണ്ടോർ കഴുകന്മാർ . തെക്കേ അമേരിക്കയിലെ ആന്ഡീസ് പർവ്വതനിരകളിൽ ധാരാളമായി കണ്ടുവരുനന്തിനാൽ തെക്കേ അമേരിക്കയിലെ കൊണ്ടോർ കഴുകന്മാരെ ആൻടിയൻ കോൺഡോറുകൾ (Andean condor )എന്ന് വിളിക്കുന്നു . വടക്കേ അമേരികകയിലെ കോൺഡോറുകളെ കാലിഫോര്ണിയൻ കൊണ്ടോർ ( California condor )എന്നാണ് വിളിക്കുന്നത് .
.
പതിനഞ്ചു കിലോ വരെ ഭാരവും മൂന്ന് മീറ്ററിലധികം ചിറകളവും ഉള്ള ഭീമൻ പക്ഷികളാണ് കോൺഡോറുകൾ . പലപ്പോഴും ഇവ വലിയ ബുദ്ധിയും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട് . ഇത്തരം ഒരു സംഭവം ഏതാനും വർഷങ്ങൾക്കുമുൻപ് അർജന്റീനയിൽ നടന്നു .

എഡ്ഗാർഡോ എന്നൊരാൾക്ക് മുറിവേറ്റ ഒരു കൊണ്ടോർ കുഞ്ഞിനെ കിട്ടി . ദയാലുവായ എഡ്ഗാർഡോ ആ കൊണ്ടോർ കുഞ്ഞിനെ രക്ഷിച്ചു പരിചരിച്ചു . സാമാന്യം വലുതാവുകയും പറക്കാൻ ശേഷി വരികയും ചെയ്തപ്പോൾ എഡ്‌ഗാർഡോ കോൺഡോറിനെ സ്വതന്ത്രനായി പറത്തിവിട്ടു . പിന്നീട് ആ പക്ഷിയെ കാണാനാകുമെന്ന് എഡ്‌ഗാർഡോ കരുതിയില്ല . പക്ഷെ ഏതാനും മാസങ്ങൾക്കു ശേഷം ആ കൊണ്ടോർ എഡ്‌ഗാർഡോ യെ കാണാൻ തിരിച്ചെത്തി . മനുഷ്യസഹജമായ സന്തോഷത്തോടെയാണ് ആ വലിയ പക്ഷി എഡ്‌ഗാർഡോയെ തേടിയെത്തിയത് .ഇപ്പോൾ ഇടക്കിടക്ക് എഡ്ഗാർഡോയെകാണാൻ ആ കൊണ്ടോർ വരാറുണ്ടെന്നാണ് പറയപ്പെടുന്നത് . ഇത് ഒരു യാദൃച്ഛികത അല്ലെന്നും , ഒരിക്കൽ രക്ഷിച്ചവരെ കൊണ്ടോർ പക്ഷികൾ ഒരിക്കലും മറക്കില്ല എന്നുമാണ് തെക്കേ അമേരിക്കയിലെ ആദിമ ജനതയുടെ വിശ്വാസം .
--
ref .https://www.mirror.co.uk/…/massive-condor-returns-thank-man…
,
ചിത്രം കടപ്പാട് :https://www.mirror.co.uk/…/massive-condor-returns-thank-man…
--
ref .https://www.mirror.co.uk/…/massive-condor-returns-thank-man…
,
ചിത്രം കടപ്പാട് :https://www.mirror.co.uk/…/massive-condor-returns-thank-man…