ഇൻസെപ്ഷനും സ്വപ്നവും
എന്താണ് ജീവൻ..എന്താണ് ജീവിതം..എന്താണ് മരണം..
ശാസ്ത്രം നമുക്ക് വിടാം..കുറച്ച് ഫിലോസഫി..
ജീവിതം ഒരു സ്വപ്നമാണെന്ന് ചിലർ പറയാറുണ്ട്..മരണം ഉണർച്ചയാണെന്നും വിശ്വാസികൾ..
ജീവിതം മായ അല്ലെങ്കിൽ മിഥ്യയാണ് എന്നും വാദിക്കുന്നവർ നിരവധി..
ശാസ്ത്രം നമുക്ക് വിടാം..കുറച്ച് ഫിലോസഫി..
ജീവിതം ഒരു സ്വപ്നമാണെന്ന് ചിലർ പറയാറുണ്ട്..മരണം ഉണർച്ചയാണെന്നും വിശ്വാസികൾ..
ജീവിതം മായ അല്ലെങ്കിൽ മിഥ്യയാണ് എന്നും വാദിക്കുന്നവർ നിരവധി..
മനസ്സ്..പൂർണ്ണമായും ഇതുവരെ ആർക്കും പിടികൊടുക്കാത്ത, കൃത്യമായി സ്ഥാനം നിർണ്ണയിക്കാത്ത യാഥാർത്ഥ്യമെന്നോ അയഥാർത്ഥ്യമെന്നോ പറയാനാവാത്ത പ്രതിഭാസം..
സ്വപ്നം അബോധത്തിന്റെ കളി..ജീവിതമാകുന്ന സ്വപ്നത്തിനുള്ളിൽ മറ്റൊരു സ്വപ്നം..
കോബ് സ്വപ്നം കൊണ്ട് കളിക്കുന്നവൻ..കോബ് നിങ്ങളുടെ സ്വപ്നത്തിൽ നുഴഞ്ഞുകയറും..അവിടെ നിങ്ങൾ മനസ്സിന്റെ ഉള്ളറകളിൽ നിഗൂഡസ്ഥാനങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിങ്ങളുടെ മാത്രം രഹസ്യങ്ങൾ കവർന്നെടുക്കും.. കോബിന്റെ പ്രിയതമ മാൾ
ജീവിതം സ്വപ്നമാണെങ്കിൽ സ്വപ്നത്തെ എന്തുകൊണ്ട് ജീവിതമാക്കിക്കൂടാ എന്ന് കോബ് ചിന്തിച്ചതിന് കൂട്ടു വന്ന കൂട്ടുകാരി..
ജീവിതം സ്വപ്നമാണെങ്കിൽ സ്വപ്നത്തെ എന്തുകൊണ്ട് ജീവിതമാക്കിക്കൂടാ എന്ന് കോബ് ചിന്തിച്ചതിന് കൂട്ടു വന്ന കൂട്ടുകാരി..
വിധിയെന്നൊന്നുണ്ടെങ്കിൽ എന്തുകൊണ്ട് വിധി സ്വയം നിർമ്മിച്ചുകൂടാ..എങ്ങനെ വിധിയെ നിർമ്മിക്കും..
അതെ സ്വയം നിർമ്മിച്ച സ്വപ്നങ്ങളിൽ നിങ്ങൾ ദൈവമാണ്..
ലൂസിഡ് ഡ്രീം
ലൂസിഡ് ഡ്രീം ശാസ്ത്രീയമായ പ്രതിവിധിയാണ്..ലൂസിഡ് ഡ്രീമിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാം...നിങ്ങളുടെ എല്ലാ പരിമിതികളെയും മറികടക്കാം..വേണമെങ്കിൽ പറക്കാം.സിംഹവുമായി മൽപിടിത്തം നടത്താം..ഇഷ്ടപ്പെടുന്നയാളെ കണ്ടെത്താം..അവരോടൊത്ത് ജീവിക്കാം...
സ്വപ്നത്തിൽ നിങ്ങളുടെ തലച്ചോർ കൂടുതൽ ജാഗരൂകമാവുന്നു..ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നത്തേക്കാളധികം ഭാവനാസമ്പന്നനാവാൻ അജ്‍ഞാത ലോകങ്ങളെ സങ്കൽപിക്കാൻ നിങ്ങൾക്കാവുന്നു..

മറ്റൊരാളുടെ സ്വപ്നത്തിലേക്ക് നിങ്ങൾക്ക് നുഴഞ്ഞുകയറാൻ സാധിച്ചാൽ..
കോബും ഭാര്യയും ഒരേ സ്വപ്നം പങ്കിടുന്നു..അവർ ഒരു സ്വപ്നലോകം സൃഷ്ടിക്കുന്നു. അവിടെ അവർ അതിർത്തികളില്ലാതെ നിയന്ത്രങ്ങളില്ലാതെ ജീവിക്കുന്നു.അവർ അവിടെ അവരുടെ തന്നെ ദൈവമായി മാറുന്നു..മറ്റാർക്കും നിയന്ത്രിക്കാനാവാത്ത ലോകം..
കോബിന്റെ ഭാര്യ പക്ഷേ നിയന്ത്രണം തെറ്റുന്നു അവർ ആലോകത്ത് നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ല..ഗത്യന്തരമില്ലാതെ കോബിന് മറ്റൊരു കടുങ്കൈ ചെയ്യേണ്ടിവരുന്നു..തങ്ങൾ ജീവിക്കുന്ന ഈ ലോകം അത് യാഥാർത്ഥ്യമല്ലെന്ന് മാളിനെ വിശ്വസിപ്പിക്കേണ്ടിവരുന്നു..
മരിച്ചാലേ സ്വപ്നത്തിൽ നിന്ന് ഉണരൂ എന്നതാണ് നിയമം..
നാം മരിച്ചാൽ നമ്മെ കാത്ത് പരലോകം എന്ന യാഥാർത്ഥ്യം ഇരിക്കുന്നുണ്ടെന്ന് മതങ്ങൾ പറയുന്നപോലെ..
മരിച്ചാലേ സ്വപ്നത്തിൽ നിന്ന് ഉണരൂ എന്നതാണ് നിയമം..
നാം മരിച്ചാൽ നമ്മെ കാത്ത് പരലോകം എന്ന യാഥാർത്ഥ്യം ഇരിക്കുന്നുണ്ടെന്ന് മതങ്ങൾ പറയുന്നപോലെ..
മാളിനോട് കോബ് പറയുന്നു..ഇതല്ല ജീവിതം ഇതൊരു മിഥ്യയാണ് സ്വപ്നമാണ്..യാഥാർത്ഥ്യലോകം അങ്ങ് മുകളിൽ ആണ് നാമിപ്പോൾ സ്വപ്നത്തിലാണ്..മാൾ വിശ്വസിക്കുന്നു..
അല്ലെങ്കിലും ദൈവമെന്ന് പറയുന്നയാളെ വിശ്വസിക്കാതിരിക്കാനാവില്ലല്ലോ..
മാൾ മരിക്കാൻ തയ്യാറാവുന്നു..യാഥാർത്ഥ്യത്തിലേക്ക് ഉണരാൻ തയ്യാറാവുന്നു..
യാഥാർത്ഥ്യത്തിലേക്ക് ഉണർന്ന മാളിനെന്ത് സംഭവിച്ചു..??
മാളിനെ കോബിന്റെ ആശയം അഗാധമായി സ്വാധീനിച്ചിരിക്കുന്നു..ഈ കാണുന്നത് എല്ലാം സ്വപ്നമാണെന്ന് കോബ് നൽകിയ ആശയം..
മരിച്ചാലേ യഥാർത്ഥലോകത്തേക്കും കുട്ടികളുടെ അടുത്തേക്കുംതിരിച്ചെത്തു എന്ന ആശയം..
സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത ലോകത്താണ് മാളിന്ന്..
മരിച്ചാലേ യഥാർത്ഥലോകത്തേക്കും കുട്ടികളുടെ അടുത്തേക്കുംതിരിച്ചെത്തു എന്ന ആശയം..
സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത ലോകത്താണ് മാളിന്ന്..
മരിച്ച് അടിയിൽ ചെന്നാൽ അവിടെയും മാളിനെ ഈ ആശങ്കയുണ്ടാവില്ലേ..ഓരോ മനുഷ്യജന്മത്തിന്റെയും വിധിയാണ് യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിയാനാവാതിരിക്കുകയെന്നത്..ഇതിങ്ങനെ അനസ്യൂതം തുടർന്നുകൊണ്ടിരിക്കും..
സ്വപ്നത്തെക്കുറിച്ച് മലയാളത്തിൽ ഒരു സീക്രട്ട് ഗ്രൂപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു..താൽപര്യമുള്ളവർക്ക് മുന്നോട്ടു വരാം..