പ്രേതകഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത് എല്ലാം കെട്ടുകഥകളാണെന്നു ആവർത്തിച്ചു പറഞ്ഞ് മനസിനെ വിശ്വസിപ്പിച്ചാലും ഒറ്റക്കാവുന്ന സമയങ്ങളിൽ പ്രേതങ്ങളൊക്കെ മനസ്സിൽ നിന്നും പുറത്തുചാടും. ഒരു 50% ആളുകളും രാത്രിയിൽ ഒറ്റക്ക് ഇരിക്കുമ്പോൾ കാല്പെരുമാറ്റവും ശബ്ദങ്ങളുമൊക്കെ കേട്ടു പേടിച്ചിട്ടില്ലേ , അല്ലെങ്കിൽ പകൽ സമയങ്ങളിൽ വീട്ടിൽ ഇരിക്കുമ്പോൾ ചില നേരത്ത് പെട്ടെന്ന് എന്തെങ്കിലും രൂപങ്ങൾ മിന്നിമറഞ്ഞതായോ ആരെയെങ്കിലുംകണ്ടതായി തോന്നിട്ടുണ്ടോ. ഇതൊന്നുമല്ലെങ്കിൽ വിളിക്കാത്ത ഒരു വിളികേട്ട് പോയി ശശി ആയി എവിടെയോ എന്തോ തകരാറുപോലെ എന്ന് പറഞ്ഞ് പോന്നിട്ടുണ്ടാകും. മിക്കപ്പോഴും ഇതൊക്കെ തോന്നിയതാവും എന്ന് പറഞ്ഞ് വിട്ടുകളഞ്ഞാലും മിക്കവരും ചിന്തിക്കാറുണ്ട്. ഇനി വല്ല പ്രേതവുമാണോ ???... ഇത്തരം പ്രേതങ്ങളെ swiss Fedaral Institute of Technology ലെ Dr. Giulio Rognini യും സംഘവും പിടിച്ചുകെട്ടി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇത്തരം അനുഭവങ്ങൾ നമ്മളെ പോലുള്ള പാവങ്ങൾക്ക് മാത്രമല്ല പർവതആരോഹാർക്കും, explorer സിനും ഒക്കെ ഉണ്ടാകാറുണ്ട് ഒപ്പം നാഡി സംബന്ധപെട്ട ചില അവസ്ഥകൾ ഉള്ളവർക്കും. ഇത്തരം പ്രേതാനുഭവങ്ങൾ ഉള്ള 12പേരുടെ തലച്ചോറിനുള്ളിലെ ന്യൂറൽ സിഗ്‌നനലുകൾ കോപ്പി ചെയ്ത് എടുത്ത ശേഷം. പ്രേതത്തിലും ഭൂതത്തിലും ലവലേശം പോലും വിശ്വസിക്കാത്ത 48 പേരെ തിരഞ്ഞെടുത്തു താഴെ കാണുന്ന ചിത്രത്തിലെ പോലെ റോബോട്ടിന്റെ സഹായത്തോടെ വിരൽത്തുമ്പിലൂടെ അവരുടെ തലച്ചോറിലേക്ക് എത്തിച്ചു. ആരും ഇല്ലാത്ത അടച്ചിട്ട മുറിയിൽ നടത്തിയ ഈ പരീക്ഷണത്തിൽ അവർ നോർമൽ ആയി ഇരിക്കുന്ന അവസ്ഥയിൽ അവരുടെ പിറകിൽ ഉണ്ടായ ചലനങ്ങൾ അവർ അറിഞ്ഞില്ല പക്ഷെ യാതൊരു ചലനങ്ങളും ഇല്ലാതിരുന്ന സമയത്തു തലച്ചോറിലെ തരംഗങ്ങൾക്ക് മാറ്റം വരുത്തിയപ്പോൾ അവരുടെ ഒപ്പം ആരോ ആ മുറിയിൽ ഉണ്ടെന്നും ചലനങ്ങളും ശബ്ദങ്ങളും കേട്ടതായും അവർ പറഞ്ഞു. അങ്ങനെ നൂറ്റാണ്ടുകളായി മനുഷ്യനെ ചുറ്റിച്ച പ്രേതത്തെ കൂട്ടിലാക്കി. കാർബൺ മോണോക്‌സൈഡ് സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ തലച്ചോറിലെ ന്യൂറൽ സിഗ്നലുകൾക്ക് മാറ്റം വരുത്താൻ ഉള്ള കഴിവുണ്ട്. ഒറ്റപെട്ടു കിടക്കുന്ന വീടുകളിലും സ്ഥലങ്ങളിലും ഒക്കെ ഇതിന്റെ സാന്നിധ്യം ഉണ്ടാവുന്നതാണ് അത്തരം സ്ഥലങ്ങളിൽ പ്രേതങ്ങളെ കൂടുതലും കാണാൻ ഇടയാക്കുന്നത്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ പെട്ടുപോകുന്നവർ് മാനസികമായി പോലും ബാധിക്കപ്പെടാറുണ്ട്. എല്ലാം വെറും തോന്നലുകൾ ആണെന്ന് ശാസ്ത്രീയ അടിത്തറയോട് ഉറച്ചു വിശ്വസിച്ചാൽ ഇതൊക്കെ നമുക്ക് ഒഴിവാക്കാം. സ്ഥിരം പ്രേതകഥ പറയുന്ന കൂട്ടുകാർക്കു ഇത് share ചെയ്യാം