നാട്യമണ്ഡപത്തിനുള്ള കഴുക്കോലുകളുടെ സന്നിവേശസംബ്രദായം കാണേണ്ട കാഴ്ച തന്നെ ആണ്.കൂത്തമ്പലത്തിനകത്തു ചെന്ന് മേല്പോട്ട് നോക്കിയാൽ ആരും തന്നെ ആശ്ചര്യപരതന്ത്രരാകാതിരിക്കയില്ല. ചതുരം, വൃത്തം, ഗജപൃഷ്ടം, അണ്ഡാകൃതി ആദിയായ പലരൂപത്തിലും ഒന്നിലധികം നിലകളും പണിചെയ്തിട്ടുള്ള ക്ഷേത്രങ്ങൾ കേരളീയശില്പകലാവൈദഗ്ധ്യത്തെ വിളിച്ചോതുന്നവയാണ്. എന്നാൽ കൂത്തമ്പലത്തിന്റെ മേല്പുര പണിയുന്നതിൽ കാണിച്ചിട്ടുള്ള ശില്പകലാവൈദഗ്ദ്യം അവയുടെയെല്ലാം മുൻപന്തിയിൽ നിൽക്കുന്നത് എന്ന് നിസംശയം പറയാം.
"പര്യന്തേ പ്രതിയോനിഭാജി ബഹിരുത്ഥേ വോത്തരസ്യഃത്ഥവാ
മദ്ധ്യസ്ഥേ ദളിതേ, തതോ വിഭജിതേ സമ്യക ചതൂര്‍വര്‍ഗ്ഗകൈ:
സ്യാദംശഃ പദ,മായതിസ്ത വിതതേര്‍ദ്വാഭ്യാം പദാഭ്യാം യുതം,തച്ഛിഷ്ടാ തതിരുത്തരം നടനധാമ്നാം ദ്വിതിസംഖ്യം മതം."!!1.

"പദം തിസ്ര സ്തൂപ്യോ, വിതതിദളമസ്യോത്തരതലാ-
ദുപര്യുത് ധ : സ്യാത് ദ്വിപദമിതിയുക്തസ്തു ചരണഃ പദം ചാ ധിഷ്ഠാനം പദഗണനയാളിന്ദ ചരണാന്തരാണ്യാരൂഡാംഘ്യാദ്യലിലമുചിതം മണ്ഡപമപി."2

"ഏകൈകാഷ്ടസു ദിക്ഷു, പാര്ശ്വയുഗളേ ദ്വേ ദ്വേ ച ഭാഗദ്വയേ ദ്വയഷ്‌ടൗ ദീര്ഘലുപ, വിഡിഗ്ഗതലുപ സ്വാബദ്ധമൂലാ : പുനഃ
കൽപ്യാശ് ഛദലുപാ, ദ്വയിശു സമലക്ഷ്‌മാസ്താസു കോണോൻമുഖാദ് -
ദ്വേധാ, സർവ്വലുപാന്തരം തു പദമാത്രം ചിത്രപട്യുജ്ജ്വലം.
ദ്വേധാ, സയ്യുലുപാന്തരം തു പടമാത്രം ചിത്രപടൃജചലം."3

"അഥവാഷ്ടാവിംശതിഭി, ശ്ചത്വാരിംശതിഭി: പുന:
വിംശത്യാ വാ/ഥ വിഭജേത് പര്യന്തർദ്ധം പദാപ്തയെ. "4

"നാഹാർദ്ധേ ചതുർവിംശാംശേ വിസ്താരം ദശഭാഗത:
ഷോഡശാംശേ ദശാംശാ വാ കര്യാദ്വാ സുമന്ദിരേ."5

"രംഗം സ്വയോനിപരമേവ സമാർണ്ണവാശ്രം
വേദാന്തഘൃ ചോത്തരലുപാദ്യ ചിതാംഗശോഭി.
പാശ്ചാദമൃദംഗപദമസ്യ : തതോ /പി പാശ്ചാത്
നൈപത്ഥ്യധാമ ച വിഭാഗവിദാ വിധേയം. "6
വേദാന്തഘൃ ചോത്തരലുപാദ്യ ചിതാംഗശോഭി.
പാശ്ചാദമൃദംഗപദമസ്യ : തതോ /പി പാശ്ചാത്
നൈപത്ഥ്യധാമ ച വിഭാഗവിദാ വിധേയം. "6
"രംഗസ്യ നീപ്രവിതതിഃ സമസീംനി മദ്ധ്യേ -
സ്തൂപ്യ: സ്വമൂലസദനസ്യ തു പശ്ചിമായാം.
സതൂപീ തഥാ/ഗമവിദാ കുശലേന കലപ്യ,
പ്രായേണ ഭാരവിതതിഃ ശ്രതിഹസ്തദൈര്‍ഘ്യാ."7
സ്തൂപ്യ: സ്വമൂലസദനസ്യ തു പശ്ചിമായാം.
സതൂപീ തഥാ/ഗമവിദാ കുശലേന കലപ്യ,
പ്രായേണ ഭാരവിതതിഃ ശ്രതിഹസ്തദൈര്‍ഘ്യാ."7
"ദേവസ്യാഗ്രേ ദക്ഷിണതോ രുചിരേ നാട്യമണ്ഡപെ
സർവ്വം സമാചരേത് നാട്യമണ്ഡപേഷു യഥോചിതം."8

കൂത്തമ്പലത്തിന്റെ വാരോത്തൊരച്ചുറ്റ് പ്രാസാദത്തിന്റെ പ്രതിയോനികളിലായിരിക്കണം. എന്നാൽ ഉത്തരത്തിന്റെ പുറം അളന്നിട്ടും മദ്ധ്യം അളന്നിട്ടും ഈ ചുറ്റു കല്പിക്കുകയും ചെയ്യാം. ചുറ്റിന്റെ അർത്ഥത്തെ പതിനാറു കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നതിന് "പദം "എന്ന് വിളിക്കുന്നു. ഈ പദം രണ്ടു കൂടിയേടത്തോളം സമവിസ്താരത്തേക്കാൾ അധികം ദീ൪ഘവും, ശിഷ്ടം വിസ്താരവും കല്‍പിയ്ക്കേണ്ടതാണ്.
ഒന്നുകൂടി വ്യക്തമാക്കാം. വാരോത്തരം 71 കോൽ ചുററാണെന്നു കല്‍പിയ്ക്കുക.
അതികന്‍റ അര്ദ്ധം 35 കോല്‍ 12 വിരൽ. ഈ അർദ്ധത്തെ 16 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന ഫലം(പദം)= 2 കോൽ 5വിരൽ 2 തോരയാകുന്നു. 71 കോലിന്റെ
നാലിലൊന്നായ സമവിസ്താരം 17 കേൽ 18 വിരൽ. രണ്ടു പദമായ 4 കോല്‍ 10 വിരൽ 4 തോര ഇതില്‍ കൂട്ടിയാല്‍, 22 കോല്‍ 4 വിരൽ 4 തോര ദീര്‍ഘവും,ശിഷ്ടം 13 കോൽ 7 വിരൽ 4 തോര വിസ്താരവും വരുന്നതാണ്.ഇങ്ങനെ ആണ് കൂത്തമ്പലത്തിന്‍െറ വാരോത്തരത്തിനു ദീർഘവിസ്താരങ്ങളെ കല്‍പിയ്ക്കേണ്ടത്.
കൂത്തമ്പലത്തിന് ഒന്നോ രണ്ടോ ആരൂഢത്തരങ്ങളേയും കല്‍പ്ിയ്ക്കാവുന്നതാകുന്നു..

താഴികക്കുടം മുന്നെണ്ണം വേണം. ഈ ഓരോ താഴികക്കടങ്ങൾക്കും മുന്‍പറഞ്ഞ ഓരോ പദം ഉയരമുണ്ടായിരിയ്ക്കണം. പിന്നെ ഉത്തരദാനത്തില്‍നിന്നു മേല്‍പുരയുടെ
ഉയരം വിസ്താരാര്ധമാകുന്നു. കാലുയരം രണ്ടു പദവും.തറ ഉയരം ഒരു പദമായിരിക്കണം. ആരൂഢത്തിന്‍െറ വാങ്ങന്‍ തൂണുകളുടെ എട, ആരൂഢക്കാൽ മുതലായവയും, മണ്ഡപത്തേയും (രംഗത്തേയും) ഉചിതം പോലെ അളന്നു കല്‍പിയ്ക്കുന്നതും പദം കൊണ്ട് തന്നെ..

രണ്ടു പാർശ്വങ്ങളിലും മദ്ധ്യത്തില്‍ ഓരോന്നും, അതിന്റെ രണ്ടു വശത്ത് ഈരണ്ടും നാലു കോടിയും, രണ്ടു നെറ്റിപൊറത്തും നേരെ ഓരോന്നും കൂടി ആകെ 16 കഴുക്കോലുകൾ മോന്തായം മുതല്‍ വാമട വരെ എത്തുന്നവയാകുന്നു. പിന്നെ ഇവയോടു സമാന്തരമായി കോടികളില്‍ ചേതിരകളേയും കല്‍പിയ്ക്കണം ഈ ചേതിരകൾ തുടങ്ങുന്ന
ദിക്ക്കളീല്‍നിന്നു അതാതു ചേതീരയുടെ കര്‍ണ്ണാകാരമായി ഉത്തരം വരേയും, അവിടെ നീന്നു അതാതു കര്‍ണ്ണാകാരത്തില്‍ തന്നെ വിപരീതമായി മേല്‌പോട്ട് കോടി വരേയും ഓരോ കോണ്‍മുഖമായ കഴുക്കോലുകളെ കല്‍പിയ്ക്കണം,എന്നാല്‍ മുകളില്‍നിന്നു ആദ്യത്തെ മൂന്നു ചേതിരകളില്‍നിന്നു പുറപ്പെടുന്ന കോണ്‍മുഖമായ കഴുക്കോലുകൾ പാര്ശ്വങ്ങളില്‍ ഉത്തരത്തിന്മേല്‍ ചെന്നു അവിടെനിന്നു മറുവശത്തുള്ള ആദ്യത്തെ മൂന്നു ചേതിരകൾ തുടങ്ങുന്ന ദിക്കില്‍ത്തന്നെ ചെന്നവസാനിയ്ക്കും. പിന്നെ ബാക്കി രണ്ട് ചേതിരകളില്‍നിന്ന് പുറപ്പെടന്നവ ഉത്തരത്തിന്മേല്‍ ചെന്നു അവിടെനിന്നു ആദ്യത്തെ നേര്‍കഴുക്കോൽ തുടങ്ങുന്ന ദിക്കിലും, മദ്ധ്യത്തിലുള്ള നേ൪കഴുക്കോല്‍ തുടങ്ങുന്ന ദിക്കിലും അവസാനിയ്ക്കും.
അപ്പോൾ ഉത്തരത്തിനകത്തു അഞ്ചു ചേതിരകൾ ആണു ഉണ്ടാവുക. നെറ്റിപ്പുറത്തു ചെതിരകളില്‍നിന്നു പുറപ്പെടുന്ന കോണ്‍മുഖമായ എല്ലാ കഴുക്കോലുകളും ഉത്തരത്തിന്മേൽ ചെന്നു, മറുവശത്തുള്ള ചേതിരകളില്‍ത്തന്നെ അവസാനിക്കന്നതാണ്. ഇങ്ങിനെ ആയാല്‍ ഓരോ കഴുക്കോലുകളുടേയും എട ഓരോ പദം ആയിരിയ്ക്കും. കഴുക്കോലുകൾ ചേരുന്ന സന്ധികളിലെല്ലാം ചിത്രപട്ടികകൾ ചെലുത്തി മനോഹരമായി പണിയുകയും വേണം.

മുന്‍പറഞ്ഞ പദകല്പനക്ക് ചുറിന്റെ അർത്ഥത്തെ ഇരുപത്തെട്ടുകൊണ്ടൊ, ഇരുപത്തിനാലുകൊണ്ടോ, ഇരുപതു കൊണ്ടൊ ഭാഗിച്ചു അതില്‍ ഒരംശം പദമായി കല്ലിക്കുന്നതിന്നും വിരോധമില്ല.
ചുററിന്‍റ അർദ്ധത്തെ ഇരുപത്തിനാലാക്കി ഭാഗിച്ചാല്‍ അതില്‍ പത്തുഭാഗം വീസ്താരവും ശേഷം ദീർഘവുമായി, പതിനാറില്‍ ഭാഗിച്ചാല്‍ പത്തംശ ദീ൪ഘവും ശീഷ്ടം വിസ്താരവും ആയി. ദേവാലയങ്ങളിലെ നാട്യമണ്ഡപങ്ങൾക്കു ദീർഘവിസ്താരങ്ങളെ കല്‍പിയ്ക്കാവുന്നതാണു.
രംഗത്തിന്റെ(അരങ്ങിന്‍െറ) യോനിയും,കൂത്തമ്പലത്തിന്‍െറ യോനിയും ഒന്നായിരിക്കണം;സമചതുരശ്രമായും, നാലുതുണുകളോടകൂടിയും, ഉത്തരം കഴക്കോൽ മുതലായ അവയവങ്ങളേ ക്കൊണ്ടു ശോഭിക്കന്നതായും ഇരിയ്ക്കണം. ഈ രംഗത്തിഭന്‍റ പിന്‍വശത്താണ് മൃദംഗത്തിന്നുള്ള (മേളത്തിന്നു കൂത്തുപിടാവിന്നുള്ള സ്ഥാനം) അതിന്‍േറയും പീന്‍വശത്തു അണിയറയും പണി ചെയ്യിക്കണം.

രംഗം കൂത്തമ്പലത്തിന്‍െറ പിന്‍വശത്താണ് പണി ചെയ്യേണ്ടതു. അതിന്‍റ മുന്‍
വശത്ത് വാമടപ്പുറം കൂത്തമ്പലത്തിന്‍െറ മദ്ധ്യത്തിലുള്ള താഴികക്കുടത്തിന്നു നേരെ ചുവട്ടിൽ വരുമാറു പണിയുകയും വേണം. രംഗത്തിന്നും തഴികക്കുടം ഉണ്ടാക്കണം; ഉത്തരവിസ്താരം പ്രായേണ നാലുകോൽ ആയിര്യ്കയും വേണം. രംഗം നാലുകോല്‍ പരീഷയായിരിക്കണം.

ദേവന്റെ മുന്‍വശത്തും വലത്തു ഭാഗത്തും ആയിട്ടാണ് കൂത്തമ്പലം പണി ചെയ്യേണ്ടത് നാട്യമണ്ഡപത്തിനു ഉചീതങ്ങളായ എല്ലാ അലങ്കാരങ്ങളെയും ഉണ്ടാക്കുകയും വേണം..