ലോകത്തിൽ ഇന്നോളം ഉണ്ടായിരുന്നതിൽ വെച് ഏറ്റവും ക്രൂരമായ വധ ശിക്ഷ ഏതാണ് ?, പണ്ട് ഇറ്റലിയിൽ നിലവിലുണ്ടായിരുന്ന 'മാസറ്റല്ലോ'ശിക്ഷ രീതിയാണ് ഇതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. നഗരത്തിലെ ഏറ്റവും പ്രധാന സ്ഥലത്തു വെച്ചാണ് ശിക്ഷ നടപ്പാക്കിയിരുന്നത്. ജനനങ്ങളെ മുഴുവൻ ചെണ്ട കൊട്ടിയരിക്കുന്നു. അനേകം കാണികൾ ശിക്ഷ നടത്തുന്നത് കാണാൻ തടിച്ചു കൂടിയിരുന്നു. ശിക്ഷ നടപ്പാക്കാൻ ആകെ വേണ്ടത് 'മാസ'എന്നു പേരുള്ള ഒരു കൂറ്റൻ ഗദയും വലിയ കത്തിയും മാത്രം. ശിക്ഷ വിധിക്കപെട്ടവനെ ചുമതലപെട്ടവർ നടത്തികൊണ്ടുവരുന്നു. കുറ്റവാളിയുടെ ചുമലിൽ ഒരു ശവ പെട്ടിയും ഉണ്ടായിരിക്കും. കുറ്റവാളിയെ ജനത്തിനു അഭിമുഖമായി ഇരുത്തുന്നു. അവൻ ചുമന്നു കൊണ്ടുവന്ന ശവപ്പെട്ടി മുന്നിലായി വെക്കുന്നു. പിന്നീട് വധശിക്ഷ നടത്താൻ ചുമതല പെട്ടയാൾ കറുത്ത കൊട്ടും മുഖം മൂടി ധരിച് പിന്നിനിൽ വന്നു നില്കുന്നു. അതിനു ശേഷം കൂറ്റൻ ഗദ കൊണ്ട് കുറ്റവാളിയുടെ തലയിൽ അടിക്കും.ബോധം നശിച്ചോ അല്ലാതെയോ കുറ്റവാളി താഴെ വിഴും. അപ്പോൾ കത്തികൊണ്ട് കഴുത്തറുക്കുന്നു. ഇറ്റലിയിൽ ഈ ശിക്ഷ രീതി പ്രചാരത്തിൽ ഉണ്ടായിരുന്നു.ഇറ്റലിയെഎകികരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗേറബാൾഡി ആണ് ഇത് എന്നേക്കുമായി അവസാനിപ്പിച്ചത് ;പത്തൊമ്പതാം നൂറ്റാണ്ടിൽ
മാസറ്റല്ലോ

ഏരിയ 51 (AREA 51 )
ചിലർക്കെങ്കിലും
അറിയാൻ താല്പര്യമുള്ള ഒരു വിഷയമാണ് Area 51. അമേരിക്കയിലെ ദക്ഷിണ
നവാഡയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തിലെ തന്നെ ദുരൂഹമായ
ഒരു പ്രദേശമാണ്, കാരണം ഇവിടെ അമേരിക്കൻ ഗവൺമെന്റ് എന്ത് പരീക്ഷണമാണ്
നടത്തുന്നത് എന്ന് അധികം ആർക്കും അറിയില്ല.
ഈ പ്രദേശത്തിന് അതിർത്തി ഉണ്ട്, ചില സ്ഥലങ്ങളിൽ ചുവന്ന റിബ്ബൺ വെച്ചിട്ടുണ്ട്, ചില സ്ഥലങ്ങളിൽ അതുമില്ല, എന്തായാലും അതിർത്തിയുടെ അപ്പുറം ആധുനിക ആയുധങ്ങളുമായി കാവൽക്കാറുണ്ട്. ഒരു വ്യക്തിയെയും അതിർത്തി കടക്കാൻ അവർ സമ്മതിക്കില്ല. നിങ്ങളിപ്പോൾ നവാഡ മരുഭൂമിയിൽ വഴിതെറ്റി ഒരു അടയാളം പോലുമില്ലാത്ത ചില അതിർത്തി പ്രദേശം അറിയാതെയാതെ നിങ്ങൾ മറികടന്നാൽ ചോദിക്കാനും പറയാനുമൊന്നും അവിടുത്തെ സെക്യൂരിറ്റി നിക്കില്ല. നിങ്ങൾ അവരുടെ വെടിയേറ്റ് മരിച്ചിരിക്കും.
ഈ പ്രദേശത്തപ്പറ്റി നൂറുകണക്കിന് ആളുകൾ പഠിക്കുന്നുണ്ട്. കൃത്യമായ വിവരം ഇല്ലെങ്കിലും ഇവിടെ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനവും, പറക്കും തളികകളെക്കുറിച്ചുള്ള പഠനവും നടക്കുന്നു എന്നത് ഇതിനെക്കുറിച്ച് പഠിക്കുന്ന എല്ലാവരും സമ്മതിക്കുന്നു. കാരണം അവിടെ ജോലി ചെയ്തിരുന്ന ചില ആളുകൾ രഹസ്യമായി ചില ഗവേഷകർക്ക് കൊടുത്ത വിവരമനുസരിച്ചാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയത്. മാത്രമല്ല വിമാനം അദൃശ്യമാക്കാനുള്ള സാങ്കേതികവിദ്യയും അവിടെ വികസിപ്പിക്കുന്നുണ്ട് എന്ന് അവിടെ ജോലി ചെയ്തിരുന്ന ഒരാൾ ഒരു ഡോക്യൂമെന്ററിയിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവിടെ ജീവനുള്ള അന്യഗ്രഹ ജീവികൾ ഉണ്ടെന്നും, അവരുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് Area 51 ലെ പരീക്ഷണങ്ങൾ മുഴുവനും നടക്കുന്നത് എന്നും പറയുന്നു. എന്തായാലും ഇന്നും 100% കൃത്യമായ വിവരം ആർക്കും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളിൽ ആധികാരികം അവിടെ മുൻപ് ജോലി ചെയ്തിരുന്ന ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന അന്യഗ്രഹ ജീവികളും, അവയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്.
Note : മേൽപ്പറഞ്ഞ കാര്യങ്ങൾ മുഴുവൻ Area 51 നെക്കുറിച്ചുള്ള ഡോക്യുമെന്ററി കണ്ട് മനസിലാക്കിയ കാര്യങ്ങളാണ്.

Is Time Travel Possible...?
സമീപ കാലത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്നതും അങ്ങേയറ്റം പഠനം നടക്കുന്നതുമായ ഒരു വിഷയമാണെന്നു തോന്നുന്നു Time Travel. നമ്മളിൽ പലരും അങ്ങനെയൊരു സാധ്യത ഒരിക്കലെങ്കിലും സ്വപ്നം കണ്ടവരാണ്. മായൻ സംസ്കാരം, ചെങ്കിസ്ഖാന്റെ പടയൊരുക്കം, ക്ലിയോപാട്രയുടെ വശ്യ സൗന്ദര്യം, ബീഥോവന്റെ കച്ചേരി, അക്ബർ ചക്രവർത്തിയുടെ ദർബാർ... അങ്ങനെ എണ്ണിയാൽ തീരാത്ത ഭൂതകാല സംഭവങ്ങൾ, നേരിട്ടുകാണാൻ കഴിയുന്ന അവസ്ഥ...!!! അതുപോലെ ഉദ്വേഗവും, ആകാംക്ഷയും, അനിശ്ചിതത്ത്വവും നിറഞ്ഞ ഭാവിയിലേക്കൊരു യാത്ര...!!!
ഒരു സിനിമയിൽ തുടങ്ങാം, Terminator എന്ന സിനിമയിൽ സ്കൈനെറ്റ് എന്ന സൂപ്പർ കമ്പ്യൂട്ടർ, തങ്ങളുടെ ഭാവി ശത്രുവും അന്തകനുമായ ജോൺ കോണറിനെ നശിപ്പിക്കാൻ (ജനിയ്കുന്നതിനു മുൻപേ ഇല്ലാതാക്കാൻ) ഒരു ടെർമിനേറ്ററിനേ (ആർനോൾഡ്) ഭൂതകാലത്തിലേക്കയക്കുന്നു. "ടൈം ട്രാവൽ" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെയാണ് ഭാവിയിൽ ജോൺ കോണറിന്റെ മാതാവാകേണ്ട സാറാ കോണറിനെ അപായപ്പെടുത്താൻ ഈ ടെർമിനേറ്റർ പ്രത്യക്ഷപ്പെടുന്നത്.
സിനിമയിൽ നിന്ന് കാര്യത്തിലേക്ക് വരുമ്പോൾ, "പ്രകാശത്തിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞാൽ സമയം നമ്മുടെ കൈപിടിയിലൊതുങ്ങും" എന്നാണ് ഐൻസ്റ്റീൻ പറഞ്ഞുവച്ചിട്ടുള്ളത്. അതായത് സെക്കന്റിൽ മൂന്നുലക്ഷം കി. മി വേഗതയിൽ...! ഇപ്പോൾ സമയം നമ്മുടെ കൈപിടിയിൽ അല്ലേ..? തീർച്ചയായും അല്ല.,
നമ്മൾ വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്, കാണുന്നതും കേൾക്കുന്നതുമെല്ലാം. ശരിയാണോ..? ഒരുദാഹരണം, നമ്മൾ ഒരു പറക്കുന്ന പക്ഷിയെ ലൈവ് ആയി കാണുന്നു. എങ്ങനെ..? ആ പക്ഷിയിൽ നിന്നുള്ള വെളിച്ചം വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കണ്ണുകളിൽ പതിച്ച് സിഗ്നലുകളായി തലച്ചോറിലെത്തി അതിന്റെ സ്ഥാനവും ആകൃതിയും മനസിലാക്കിയെടുക്കുന്നു. ശരിയല്ലേ..? വളരെ ചെറിയ ഒരു 'സമയം' കൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടക്കുന്നത്. എത്ര മൈന്യൂട്ട് ആണെങ്കിലും ഇവിടെ ഒരു സമയം ആവശ്യമായ് വന്നു. അത് ഒരിക്കലും പൂജ്യമല്ല..! അങ്ങനെ ചിന്തിക്കുമ്പോൾ നമ്മൾ മനസിലാക്കിയെടുക്കുന്ന സമയം കൊണ്ട് ആ പക്ഷിയ്ക്ക് സ്ഥാന ചലനം സംഭവിച്ചിരിക്കാം.. ചുരുക്കത്തിൽ നമ്മൾ ഇപ്പോൾ കാണുന്ന സ്ഥലത്തല്ല ആ പക്ഷിയുള്ളത്..! കുറച്ചുകൂടി സ്പീഡിൽ സഞ്ചരിക്കുന്ന വെടിയുണ്ടയുടെ കാര്യം നോക്കാം. 50 മീറ്റർ സഞ്ചരിച്ച ഒരു വെടിയുണ്ട നമ്മൾ കാണുന്നത് അത് 100 മീറ്റർ പിന്നിട്ട ശേഷമാണ്...! (50 മീറ്റർ അകലം എന്നു നമ്മൾ മനസിലാകുമ്പോഴേക്കും അത് 100 മീറ്റർ പിന്നിട്ട് കാണും). അതായത് നമ്മൾ കാണുന്ന അനുഭവിക്കുന്ന വർത്തമാനം തൊട്ടുമുൻപ് സംഭവിച്ച ഭൂതകാലമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ, ആയിരക്കണക്കിന് പ്രകാശവർഷം (One light year means nearly 6 million million miles..!) അകലെയുള്ള ഒരു ഗ്രഹത്തീന്ന്, ഏറ്റവും ശക്തിയുള്ള ടെലസ്കോപ്പ് ഉപയോഗിച്ച് ഏലിയൻസ് ഇപ്പോ നമ്മേ നോക്കുകയാണെങ്കിൽ മൃഗങ്ങളുടെ പുറകേയോടുന്ന ആദിമമനുഷ്യരേയായിരിക്കും കാണുക...! (വെറുതേയല്ല അവരൊന്നും ഇങ്ങോട്ട് വരാത്തത്).
പ്രകാശവേഗതയ്ക്കൊപ്പം നമ്മൾ എത്തുമ്പോൾ നമ്മൾ യഥാർത്ത വർത്തമാനകാലത്തിലെത്തുന്നു.
താത്വികമായി Time Travel നിലനിൽകുന്ന ഒരു ആശയം തന്നെയാണ്. ഭാവിയിൽ ശാസ്ത്രം അത്രകണ്ട് പുരോഗമിച്ചാൽ തീർച്ചയായും സാധ്യമാവുന്നത്.. നമ്മുടെ അടുത്ത തലമുറ നമ്മേ തേടിവരില്ലെന്നാരറിഞ്ഞു..? നമ്മൾ കാത്തിരിക്കുന്ന ഏലിയൻസ്, പൂർവ്വികരെ തേടിയലയുന്ന "ടൈം ട്രാവല്ലേർസ്" ആയ നമ്മുടെ കൊച്ചുമക്കൾ തന്നെയാണെങ്കിലോ..???
"ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ അനുഭവങ്ങള്‍ (പറക്കും തളികകള്‍ )
പ്രസിദ്ധമായ
ഏലിയന്‍ contactee കേസുകൾ ഒന്നാണ് "ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ
അനുഭവങ്ങള്‍. 1937-ൽ സ്വിസ്സ് പൗരനായി ആയിരുന്നു മെയറുടെ ജനനം. ഭൗമേതര ജീവി
സമൂഹങ്ങളുമായുള്ള (Extra-terrestrial) ബില്ലി മെയറുടെ ബന്ധങ്ങള്‍
ആരംഭിക്കുന്നത് അഞ്ചു വയസ്സു മുതലാണ്. ഇപ്പോൾ തന്റെ എഴുപതുകളിലും
"പ്ളെജേറന്‍സ്" അല്ലെങ്കില്‍ "പ്ളെയിഡിന്‍സ്" എന്നു വിളിക്കുന്ന ഈ
ഏലിയന്‍സുമായി താൻ സമ്പർക്കം തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം
അവകാശപ്പെടുന്നു. വർഷങ്ങൾ ഉടനീളമുള്ള തന്റെ ET ബന്ധങ്ങളെ പിന്തുണയ്ക്കാനായി
വിവിധ രൂപങ്ങളിലുള്ള നിരവധി തെളിവുകളും Billy Meier നിരത്തുന്നു.
Plejaren/Pleiadians പ്രത്യക്ഷത്തില്‍ ഭൗമമനുഷ്യനു സമാനമായ ആകാര പ്രകൃതിയും മൃദുവായ ചര്‍മ്മവും നീല കണ്ണുകളും വെളുത്ത തലമുടികളും ഉള്ളവരാണ്. ഇവരുടെ ആയുര്‍ ദൈര്‍ഘ്യം 1000 വര്‍ഷമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കു ആരാധനാ മുഖ്യമായ സ്ഥാനം നല്‍കുന്ന ഇവരുടെ ജീവഗ്രഹം 'എറ (Erra)' ആണ്. 'തായ്ജെറ്റ് (Tayget)' എന്ന നക്ഷത്രത്തിനു ചുറ്റും വലംവയ്ക്കുന്ന 10 ഗ്രഹങ്ങളില്‍ ഒന്നാണ് 'Erra'.
ഇത് 'Pleiades' എന്ന നക്ഷത്രസമൂഹത്തിനു
80 പ്രകാശവർഷങ്ങള്‍ക്കും, ഭൂമിയില്‍ നിന്നും 500 പ്രകാശവർഷങ്ങള്‍ക്കും അകലെ, നമ്മുടെ പ്രപഞ്ചമാനത്തിനു് വളരെ ചെറിയ സെക്കന്റിനു അകലെയുള്ള മറ്റൊരു പ്രപഞ്ചമാനത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. 500 മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് Erra-യില്‍ 'Plejarens' നിലനിര്‍ത്തി പോരുന്ന ജനസംഖ്യ. 1995 വരെ ഭൂമിയില്‍ സ്വിറ്റ്സര്‍ലാന്റ് , വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 'Plejaren രഹസ്യ കേന്ദ്രങ്ങള്‍' ഉണ്ടായിരുന്നതായും അതിനു ശേഷം അവര്‍ ഭൂമി വിട്ടു പോയതായും Billy Meier പറയുന്നു.
ഭാരതത്തിലുള്ള സമയത്താണ് Billy Meier, സ്പേയ്സ് ഷിപ്പുകളുടെ ചിത്രങ്ങള്‍ എടുത്തു തുടങ്ങുന്നത്. Plejaren- ന്റെ സ്പേയ്സ് ഷിപ്പുകളുടെ (Meier- ന്റെ വാക്കുകളില്‍ beamships- ന്റെ) ഒട്ടനവധി ചിത്രങ്ങളുടെ ഒരു വലിയ ശേഖരം Meier സൂക്ഷിച്ചിരിക്കുന്നു. Plejaren- ന്റെ അറിവോടു കൂടിതന്നെയാണ് Photographs എടുത്തതെന്നും പുറംലോകത്തെ അറിയിക്കുവാനായി അവര്‍ പിന്നീട് അനുവദിക്കുകയായിരുന്നെന്നും Billy Meier പറയുന്നു.
"Billy" Eduard Albert Meier തന്റെ അനുഭവം വിവരിക്കന്നത് ഇങ്ങനെയാണ്. 1942-ല്‍, 5 വയസ്സുള്ളപ്പോള്‍, German അതിര്‍ത്തിയിലുള്ള Bulach-ല്‍ പിതാവിനോപ്പം താമസിക്കുമ്പോഴാണ് 'Sfath' എന്നു പേരുള്ള ഒരു പ്രായമായ Plejaren മനുഷ്യനുമായ് ആദ്യമായ് സമ്പര്‍ക്കം ഉണ്ടാകുന്നത്.1953-ൽ Sfath മരിക്കുന്നതിന്റെ മുൻപ് വരെ ഇത് നിലനിന്നു. 1953 മുതൽ 1964 വരെ, Asket എന്ന അന്യഗ്രഹ സ്ത്രീയുമായ് telepathically ബന്ധം ആരംഭിച്ചു. Plejaren അല്ലാത്ത Asket-ന്റെ Orgin, നമ്മുടെ യാഥാര്‍ത്യങ്ങള്‍ക്ക് അപ്പുറമുള്ള ഒരു മറുപ്രപഞ്ചമായ DAL എന്ന പ്രപഞ്ചമായിരുന്നു . പിന്നീട് 11 വര്‍ഷത്തെ ഇടവേളക്കു ശേഷം 1975-ല്‍ 'Sfath'-ന്റെ കൊച്ചുമകളായ 'Semjase'- മായ് സമ്പര്‍ക്കം പുനരാരംഭിച്ചു. 'Semjase'-ന്റെ പിതാവായ 'Ptaah' എന്ന Plejaren മനുഷ്യനുമായി 1975 മുതൽ തുടങ്ങിയ Contact ഇന്നുവരെയും തുടർന്നുകൊണ്ടിരിക്കുന്നതായും Billy Meier പറയുന്നു. നാണൂറോളം സമ്പര്‍ക്കങ്ങള്‍ ഇതുവരെ ഉണ്ടായതായും ഈ അന്യഗ്രഹ വാസികളോടൊപ്പം അവരുടെ വിശ്വാസങ്ങളും സംസ്കാരവും അറിയാനായി മറ്റ് പ്രപഞ്ചത്തിലുള്ള ലോകങ്ങളും താരാപഥങ്ങളും സന്ദര്‍ശിച്ചതായും Billy Meier അവകാശപ്പെടുന്നു. Extraterrestrials-മായുള്ള ആശയ വിനിമയങ്ങളും അനുഭവങ്ങളും ക്രോഡീകരിച്ച്, ജെര്‍മന്‍ ഭാഷയില്‍, 26 വാല്ല്യങ്ങളായ് 'Plejadisch-Plejarische Kontaktberichte' എന്ന പേരില്‍ Billy Meier തന്റെ നോട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Aliens-ന്റെ ഗ്രഹത്തില്‍ നിന്നും കൊണ്ടുവന്നതാണെന്നു പറയപ്പെടുന്ന മെറ്റല്‍ സാമ്പിളുകളും ക്രിസ്റ്റലുകളും പരിശോധിച്ച Chemist-ന്റെ Report അവ ഭൂമിയിലെ വസ്തുക്കളുടെ ഘടനകളുമായി ഒരു സാമ്യതയും കാണിക്കുന്നില്ല എന്നും ഇവ മറ്റെവിടുന്നോ ശേഖരിക്കപ്പെട്ടതാണ് എന്നുമാണ്. എന്നാല്‍ IIG(The Independent Investigations Group) -യുടെ പരിശോധനാഫലം അവയെ നിഷേധിക്കുകയാണ് ഉണ്ടായത്.
തെളിവുകളായി സമര്‍പ്പിക്കപ്പെട്ട ഫോട്ടോഗ്രാഫുകള്‍, പുസ്തകങ്ങളില്‍ നിന്നും ചലച്ചിത്രങ്ങളില്‍ നിന്നും കോര്‍ത്തിണക്കി സൃഷ്ടിച്ചവയാണ് എന്നു വിമര്‍ശിച്ച് പല ഗവേഷകരും അവ തള്ളികളയുന്നു. Billy Meier-റുടെ മുന്‍ഭാര്യ Kalliope ആരോപിക്കുന്നത്, Space Ship-കളുടെ ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചവയാണെന്നും അതിലെ Aliens സ്ത്രീകളുടെ ചിത്രങ്ങള്‍ "Ding-A-Ling" dancers-ലെ രണ്ടു dancers ആണെന്നും BEAMSHIP-ലെ "B.E.A.M.", Meier-ടെ പേരാണ് സൂചിപ്പിക്കുന്നതെന്നും DAL universe, "Ding-A-Lings"-ന്റെ short form ആണെന്നുമാണ്.
ചിലര്‍ Billy Meier-റുടെ അനുഭവങ്ങളെ വെറും പൊള്ളയായ വാദങ്ങളായി തള്ളികളയുമ്പോഴും മറ്റു ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും നന്നായി ഗവേഷണം ചെയ്യേണ്ട യു.എഫ്.ഒ കേസ്സുകള്‍ ഒന്നാണ് ഇതെന്നാണ്.
FIGU (Free Community of Interests for the Border and Spiritual Sciences and Ufological Studies) എന്ന ഓര്‍ഗനൈസേഷന്റെ കീഴില്‍ ഒരു Meditator ആയും Plejarens-ന്റെ ഭൂമിയിലെ സഹായിയും വക്താവുമായും ഒരു പ്രവാചകനായും ഒറ്റകയ്യനായ Billy Meier, അവരുടെ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുകൊണ്ട് തന്റെ ശിഷ്ടകാലം ഇന്നും ജീവിച്ചു തീര്‍ക്കുന്നു.
( courtesy: various internet sites)

Gary McKinnon , Solar Warden Secret Space programs (ഇത് വളരെ കോന്ട്രവേര്‍ശ്യാല്‍ ആയ ഒരു സംഭവം ആണ് ... താങ്ങാന്‍ സാധിക്കുന്നവര്‍ മാത്രം വായിക്കുക ..)
.
Gary McKinnon എന്ന് കേട്ടിടുണ്ടോ ... അമേരിക്കന്‍ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറിയ ഒരു ബ്രിട്ടീഷ് ഹാക്കര്‍ ആണ് ഗാരി .. March 2002 ഇല്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു അനവധി പെന്റഗണ്‍ , നാസ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം .. ഗാരി സെക്യൂരിറ്റി ബ്രീച് നടന്നിട്ടുണ്ട് എന്ന് സമ്മതിച്ചു പക്ഷെ പറഞ്ഞത് അദ്ദേഹം നാസ കമ്പ്യൂട്ടറുകളില്‍ പറക്കും തളികള്‍ ക്ക് ഉള്ള തെളിവുകള്‍ പരതുകയാണ് എന്നായിരുന്നു .. 70 വര്‍ഷത്തെ തടവ് ശിക്ഷ ആണ് ഗാരിക്ക് ലഭിച്ചത് ..
ഇദ്ദേഹത്തിനു ഹാക്ക് ചെയ്തതിലൂടെ ലഭിച്ച വിവരങ്ങള്‍ എന്തൊക്കെ ആയിരുന്നു ... അത് വായനക്കാരെ ഒരു സയന്‍സ് ഫിക്ഷന്‍ ലോകത്തേക്ക് തള്ളി വിടാന്‍ പര്യാപ്തം ആയതാണ് ..
ഗാരി ആദ്യമായി ഹാക്ക് ചെയ്തത് നാസയുടെ Johnson Space Center ആണ് .. അതില്‍ നിന്നും നോര്‍ത്തേണ്‍ ഹെമിസ്ഫെയറില്‍ വളരെ വലിയ ഒരു സിഗാര്‍ രൂപത്തില്‍ ഉള്ള വസ്തുവിന്റെ ഹൈ റെസൊല്യൂഷന്‍ ഫോട്ടോ ഇങ്ങേര്‍ക്ക് ലഭിച്ചു ..
പിന്നെ ഇങ്ങേരു ഹാക്ക് ചെയ്തു കയറിയത് U.S. Space Command ന്‍റെ ക്ലാസിഫൈഡ് ഫയലുകളിലേക്ക് ആണ് .. അവിടെ നിന്നും ഇങ്ങേര്‍ക്ക് ലഭിച്ച ഇന്‍ഫോര്‍മേഷന്‍ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് ... അമേരിക്കന്‍ നേവിയുടെ സ്പേസ് വിഭാഗം ആയ Navel Space Command എന്നാ വിഭാഗത്തിന് സ്വന്തം ആയി ഭൂമിക്ക് പുറത്തു മതര്‍ ഷിപ്പുകളും ഫ്ലീറ്റ് കളും മറ്റും ഉണ്ട് എന്നതായിരുന്നു ആ വിവരം ... ആന്റി ഗ്രാവിറ്റി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമിക്ക് പുറത്തുള്ള ഈ സ്പേസ് ഫ്ലീട്ടിനെ " Solar Warden " എന്നാ കൊട് നാമത്തില്‍ ആണ് അറിയപ്പെടുന്നത് ..
Donald Regan ഭരിച്ചിരുന്ന 80 കളില്‍ ഒരു സീക്രട്ട് സ്പേസ് പ്രോഗ്രാം നിലവില്‍ വരിക ആയിരുന്നു , Black Project കള്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ഇത്തരം രഹസ്യ പ്രൊജെക്ടുകള്‍ പലതും ക്ലാസിഫൈഡ് ആണ് ... ബ്ലാക്ക് പ്രൊജെക്ടുകള്‍ ഉപയോഗപ്പെടുത്തുന്ന ടെക്നോലോജികള്‍ നാസയോ മറ്റു മെയിന്‍ സ്ട്രീം ശാസ്ത്ര കണ്ടെതലുകലെക്കാലും വളരെ അഡ്വാന്‍സ് ആയവ ആണ് .. കാരണം എലിയന്‍ റെക്നോലോജികളും മറ്റും റിവേര്‍സ് എന്‍ജിനീയര്‍ ചെയ്തു വികസിപ്പിചെടുതതാണ് പല ബ്ലാക്ക് പ്രോജെക്റ്റ് ടെക്നോലോജികളും .. മിലിട്ടറി ബ്ലാക്ക് കൊന്റ്രാക്ടുകള്‍ ഉപയോഗപ്പെടുത്തുന്ന ഈ പദ്ധതികള്‍ക്ക് മുകളില്‍ കൊണ്ഗ്രെസ്സിനോ ഭരണാധികാരികള്‍ക്കോ ഒന്നും അധികാരം ഉണ്ടാകില്ല , അവര്‍ പോലും മൊത്തം വിവരങ്ങള്‍ അറിയണം എന്ന് പോലും ഇല്ല ..
ഗാരിയുടെ കണ്ടെത്തലുകള്‍ അനുസരിച്ച് 8 cigar shaped മതര്‍ ഷിപ്പുകളും ( ഒരു മതര്‍ ഷിപ്പിന് രണ്ടു ഫുട്ബോള്‍ ഫീല്‍ടിന്റെ വ്യാസം വരും ) 43 scout ഷിപ്പുകളും സോളാര്‍ വാര്‍ഡന്‍ പദ്ധതിയുടെ ഭാഗം ആയി ഉണ്ട് ... നമ്മുടെ സോളാര്‍ സിസ്റ്റം മൊത്തത്തില്‍ പട്രോള്‍ നടത്തുക പല ത്രെട്ടുകളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് സോളാര്‍ വാര്‍ഡ്ന്‍റെ ലക്‌ഷ്യം ... ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഒന്നും ഇവര്‍ ഇടപെടാറില്ല ... ഗാരിയുടെ ഹാക്കില്‍ വ്യക്തം ആയ കാര്യം ആണ് "non-terrestrial officers" ഉം "fleet-to-fleet transfers" ഉം .. അഥവാ പട്ടാളത്തിലെ വിവിധ റാങ്കുകള്‍ പോലെ സ്പേസിലെ ഈ ഫ്ലീട്ടിലും അത് നിയന്ദ്രിക്കുന്ന ഉദ്യോഗസ്ഥരും അതില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ കൈമാറ്റവും ഒക്കെ നടക്കുന്നു എന്ന് .. Solar Warden Space Fleet operates under the US Naval Network and Space Operations Command (NNSOC) [formerly Naval Space Command].. അമേരിക്കയില്‍ പലയിടത്തും ഉള്ള സീക്രട്ട് ബേസുകളില്‍ ( ഉദാ Area 51,Dulce,Indian Springs) ആണ് ഇത് പോലെ ഉള്ള ബ്ലാക്ക് പ്രോജെക്ട്ടുകള്‍ക്ക് ആവശ്യമായ ഷിപ്പുകളുടെയും മറ്റും നിര്‍മാണം നടക്കുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു ..
മാച്ചു പീക്ച്ചു.
സുഹൃത്തുക്കളെ...
നൂറു കണക്കിന് വർഷങ്ങൾക്കു മുൻപ്. ഇരുമ്പൊ ഉരുക്കു ചക്രങ്ങളോ മറ്റു
യെന്ത്രങ്ങളോ ഒന്നും ഉപയോഗിക്കാത്ത ഒര് ജനത സമുദ്ര നിരപ്പിൽ നിന്നും
അറുന്നൂറു മീറ്ററുകൾക്കു മുകളിൽ ഉയരത്തിൽ ഒര് നഗരം തീർക്കുക. അതും മികച്ച
രീതിയിൽ രൂപകൽപന ചെയ്ത ഒര് പട്ടണം a well planed city. ആമസോൺ കാടുകളുടെ
മറവിലുള്ള ആൻഡീസ് മലനിരകളുടെ കിഴക്കൻ ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ
മൂന്ന് വശത്തും അതിരു തീർത്തുകൊണ്ടു താഴെ ഉറുമ്പാമ്പാ നദി
ആർത്തലച്ചൊഴുകുന്നു. പെറുവിലെ ഇൻക സാമ്രാജ്യത്തിന്റെ അടയാളമായി അവശേഷിക്കുന്ന മാച്ചു പിക്ച്ചു നഗരമാണ് ഇങ്ങനെ ആധുനിക മനുക്ഷ്യനെ അത്ഭുതപെടുത്തികൊണ്ടിരിക്കുന്നതു.
തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആകർഷണമാണ് മാച്ചു പീക്ച്ചു. വർഷം
തോറും പതിനായിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന ഇടം. എന്നാൽ ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ കാലം വരേ ഇവിടുത്തെ ആദിമവാസികൾക്കു മാത്രമേ ഇ നഗരത്തെ
കുറിച്ച് അറിവുണ്ടായിരുന്നുള്ളു. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന സ്പെയിൻ
കാരുടെ കണ്ണിൽ പോലും ഈ നഗരം പെട്ടില്ല. 1911-ൽ യേൽ സർവകലാശാലയുടെ പ്രൊഫസർ
ആയിരുന്ന ഹിറം ബിന്ഹമാണ് ഈ നഷ്ടപെട്ട നഗരം കണ്ടെത്തിയത്. ഇൻക വംശക്കാരുടെ
എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാച്ചു പിക്ച്ചു
കെട്ടിടങ്ങൾ. മതിലുകൾ മട്ടുപ്പാവുകൾ ജലശേഖരണത്തിനും വിതരണത്തിനും
കൃഷിക്കുമൊക്കെ അവർ കണ്ടെത്തിയ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയാൻ ഉപയോഗിച്ച
വിദ്യകൾ തുടങ്ങി ആധുനിക കെട്ടിട നിർമാണ വിദഗ്ധരെ പോലും തലകുനിയിപ്പിക്കും
ഇവിടുത്തെ ഓരോ നിര്മിതിയും. ഇൻകകൾക്ക് ലിപി ഇല്ലാതിരുന്നത് കൊണ്ട് ഈ നഗരം
അവർ എന്തിനു നിർമിച്ചുവെന്നോ പതിനാറാം നൂറ്റാണ്ടോടെ അവർ എന്തിനു ഇവിടം
ഉപേക്ഷിച്ചുവെന്നോ ഉള്ള കാര്യം ആർക്കും അറിവില്ല. അതിപ്പോഴും ചുരുൾ
അഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു..
Part.2 അന്യഗ്രഹ ജീവികൾ.........
അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ
വിയറ്റ്‌നാം സംഭവം
വിയറ്റ്‌നാം വന മേഖലകളിൽ യുദ്ധം നടന്നു കൊണ്ടിരുന്ന കാലം. 1966 ജൂൺ 19 ന് രാത്രി 4000 പട്ടാളക്കാർ തമ്പടിച്ചിരുന്നു. നാട്രാങ് ക്യാമ്പിൽ പരിഭ്രമവും സംഭ്രാന്തിയും വ്യാപിച്ച ക്യാമ്പിന് വെളിയിൽ നിന്നിരുന്ന നൂറ് കണക്കിന് പട്ടാളക്കാർ ആകാശത്ത് വലിയ ഒരു അഗ്നി പ്രഭാവലയവും അതിന് നടുവിൽ തളിക രൂപത്തിലുള്ള വലിയ ഒരു വസ്തുവും കണ്ട് പരിഭ്രാന്തരായി. അവിടെയുണ്ടായിരുന്ന ജറ്റ് പൈലറ്റ്മാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 25000 അടി ഉയരത്തിൽ ആ അത്ഭുത വസ്തു നിന്നു. ക്രമേണ അതു താണു വന്ന് 2500 അടി ഉയരത്തിൽ നിശ്ചലം നിന്നു. ചുറ്റുമുള്ള മലകളും താഴ്‌വരകളും നട്ടുച്ചസമയമെന്നപോലെ ആ പ്രകാശ ധാരയിൽ വെട്ടിത്തിളങ്ങി. മൂന്നു മിനിറ്റ് നേരം അതു നിശ്ചലം നിന്ന ശേഷം നേരം മുകളിലേക്കുയർന്ന് ദൃഷ്ടി പഥത്ത
ിൽ നിന്നും മറഞ്ഞു.
എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഈ അജ്ഞാത വാഹനം നിശ്ചലം നിന്ന 3 മിനിറ്റ് സമയം ക്യാമ്പിലെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തനരഹിതമായി. അകലെയുണ്ടായിരുന്ന എയർ ബേസിലെ ജനറേറ്ററുകളും നിശ്ചലമായി. പറന്നുയരുവാൻ തയ്യാറായി നിന്നിരുന്ന രണ്ട് യുദ്ധ വിമാനങ്ങളുടെ എഞ്ചിനും നിശ്ചമായി. കാറുകൾ, ട്രക്കുകൾ, കവചിത വാഹനങ്ങൾ എട്ടു വലിയ ബുൾഡോസറുകൾ എന്നിവയുടെ എല്ലാം പ്രവർത്തനം നിലച്ചു.
ഇതേപ്പറ്റി അന്വേഷിക്കുവാൻ ഒരു ഉന്നതല ശാസ്ത്ര സംഘം പിറ്റേന്ന തന്നെ അമേരിക്കിയിൽ നിന്നെത്തി. ഈ പ്രതിഭാസത്തിന് കാരണം കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല. ഈ സമയം കടലിൽ കൂടി നിങ്ങി കൊണ്ടിരുന്ന ഒരു ഓയിൽ ടാങ്കറിന്റെ എഞ്ചിനും പ്രവർത്തനരഹിതമായി. പിന്നീട് നടന്ന ഒരു അന്വേഷണത്തിൽ ഈ എഞ്ചിനുകൾക്കൊന്നും യാതൊരു തകരാറും കാണുവാൻ സാധിച്ചില്ല.
ബില്ലി സംഭവം
1975 ൽ സ്വിറ്റ്‌സർലന്റിലെ ഒരു കൃഷിക്കാരനായിരുന്ന എഡ്‌വാട് ബില്ലി തന്റെ വീടിന്റെ സമീപത്തുള്ള വനത്തിൽ അപ്രത്യക്ഷനായി. തിരിച്ചു വന്നത് ഭീകരമായ യുഎഫ്ഒ ആകാശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകളുമായിട്ടാണ്. അടുത്ത 5 വർഷങ്ങൾ കൊണ്ട് നൂറു കണക്കിന് ഫോട്ടോകൾ അദ്ദേഹം ശേഖരിച്ചു. വളരെ തെളിഞ്ഞതും തിളങ്ങുന്നതുമായ ഫോട്ടോകളുമായിരുന്നു അവ. ധാരാളം ലോഹ കഷണങ്ങളും അദ്ദേഹം കൊണ്ടു വന്നു. പറക്കുന്ന യുഎഫ്ഒയുടെ ചിത്രങ്ങളും ഫിലിമുകളും അദ്ദേഹം കൊണ്ടു വന്നു. അതോടൊപ്പം ധാരാളം ദൃക്‌സാക്ഷികളും ഉണ്ടായിരുന്നു. നാസാ ജറ്റ് പ്രൊപ്പൾഷൻ ഫാക്ടറി, നാസാ, ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ ലാബ് (ഐബിഎം) എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിക്ഷണങ്ങൾ നടത്തി. പക്ഷെ ഉത്തരം കണ്ടെത്തുവാൻ സാധിച്ചില്ല. അദ്ദേഹം പറയുന്നു പ്ലീഡിസ് (സപ്തർഷികൾ) എന്ന നക്ഷത്ര സമൂഹത്തിൽ നിന്നും വന്ന അന്യ ഗ്രഹ ജിവികളാണവർ എന്നും ടെലിപ്പതി വഴിയായി അവർ അദ്ദേഹത്തോടു ബന്ധപ്പെട്ടുവെന്നും 500 പ്രകാശ വർഷങ്ങൾ അകലെ നിന്നാണ് അവർ വന്നതെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങൾ ''ലൈറ്റ് ഇയേഴ്‌സ്'' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഇത് ശാസ്ത്ര ലോകത്ത് വളരെ പഠനങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ സംഭവമാണ്.
റെഫറൻസ് ലാറ്റ് ഇയേഴ്‌സ് വൈ ഗാരി കിന്റർ, ദി അലൈൻ വേൾഡ് ആർബിഐഎസ് പബ്ലിക്കേഷൻ.
ഫ്‌ളൈയിംങ്ങ് ട്രയാംഗിൾ
1990 ൽ ബൽജിയത്തിന് മുകളിൽ കാണപ്പെട്ട ഭീമാകാരമായ കറുത്ത ട്രയാംഗിൾ ആകൃതിയിലുള്ള വസ്തു ഇന്നും ശസ്ത്ര ലോകത്തിന് ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു. ഇത് ഏകദേശം നൂറു മീറ്ററോളം ഡയമീറ്റർ ഉള്ളതും മൂന്ന് കോണുകളിലും പ്രകാശമുള്ളതുമായ പരന്ന തളികയാണെന്ന ദൃക്‌സാക്ഷികളുടെ മൊഴി.
1990 മാർച്ച് 30 ന് കൃത്യമായി റഡാറിൽ ഭീമാകാരമായ പറക്കുന്ന ത്രികോണം തെളിഞ്ഞു കാണപ്പെട്ടു. ബൽജിയം എയർഫോഴ്‌സിന്റെ മാത്രമല്ല നാറ്റോയുടെ റഡാർ സ്‌ക്രീനിലും ഇത് തെളിഞ്ഞു കാണപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ രണ്ട് എഫ് 16 യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാസം ബ്രിട്ടണിലും റഷ്യയിലും കാണപ്പെട്ടു. പിന്നീട് ഇതേപ്പറ്റി കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും നടന്നു. പക്ഷെ ഇതെന്താണെന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല.
യുഎഫ്ഒ തടഞ്ഞ ആണവ സ്‌ഫോടനം
2002 സെപ്റ്റംബർ 16 ാം തീയതി പ്രവദ എന്ന റഷ്യൻ പത്രം അസാധാരണമായ ഒരു വാർത്ത പുറത്തു വിട്ടു. 1986 ഏപ്രിൽ 26 ന് റഷ്യയിലെ ചെർണോബിൽ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചു. ആ സ്‌ഫോടനം ഭാഗ്യവശാൽ ഒരു തെർമൽ ബ്ലാസ്റ്റിൽ മാത്രം ഒതുങ്ങി നിന്നു. നാലാമത്തെ റിയാക്ടറിൽ ഈ സമയം 180 ടൺ സമ്പുഷ്ട യുറേനിയം ഉണ്ടായിരുന്നു. നാലാമത്തെ ജനറേറ്റർ യൂണിറ്റിന്റെ അടിസ്ഥാനം തകർന്നുവെങ്കിലും ആണവ വിസ്‌ഫോടനം സംഭവിച്ചില്ല. എങ്കിൽ യൂറോപ്പിന്റെ പകുതി ഭാഗം ഇല്ലാതാകുമായിരുന്നു. ഈ ഭാഗ്യം യുഎഫ്ഒയുടെ സഹായം കൊണ്ട് ലഭിച്ചതാണെന്നും നൂറു കണക്കിന് ആളുകൾ ഈ രംഗം ദർശിച്ചുവെന്നും പത്രം റിപ്പോർട്ട് എഴുതി.
ഏതാണ്ട് ആറ് മണിക്കൂർ നേരം ഈ ആണവ പ്ലാസ്റ്റിന്റെ മുകളിൽ കറങ്ങി നിന്ന യുഎഫ്ഒയിൽ നിന്നും പുറപ്പെട്ട ക്രിൻസൻ രശ്മികൾ നാലാം റിയാക്ടറിലേക്ക് നീണ്ടു നിന്നു. ഈ സമയം ഏതാണണ്ട് 900 അടി മുകളിലായി യുഎഫ്ഒ നിലയുറപ്പിച്ചിരുന്നു. മൂന്നമിനിറ്റ് നേരം ഈ അസാധാരണ പ്രതിഭാസം നീണ്ടു നിന്നു.
(പർവദ സെപ്റ്റംബർ 16, 2002)
അതിന് ശേഷം യുഎഫ്ഒ അപ്രത്യക്ഷമായി. ഈ രംഗം കണ്ടു നിന്ന നൂറു കണക്കിന് ആളുകൾ അമേരിക്കയുടെ ഏതോ വാഹനമായിരിക്കുമെന്നാണ് കരുതിയത്.
പത്രം ഇപ്രകാരം റിപ്പോർട്ട് ഉപസംഹരിക്കുന്നു. ഈ യുഎഫ്ഒ റേഡിയേഷൻ ലെവൽ നാലിൽ ഒന്ന് ആയി കുറയുകയും അങ്ങനെ ഭയാനകമായ ഒരു ആണവ കൊടുങ്കാറ്റ് രൂപം പ്രാപിക്കാതെ തടയുകയും ചെയ്തു.
യുഎഫ്ഒയും ന്യൂക്ലിയർ മിസൈൽ കേന്ദ്രങ്ങളും
2014 ഒക്‌ടോബർ 14 ന് ഫ്രഞ്ച് ഗവൺമെന്റ് ഒരു അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. കാരണം ഫ്രാൻസിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ പ്രത്യക്ഷപ്പെടുകയും മിനിറ്റുകളോളം അതിന് മുകളിൽ കറങ്ങി നിൽക്കുകയും ചെയ്തു. ഈ സംഭവം 18 പ്രാവശ്യം ആവർത്തിച്ചു.
സോവിയറ്റ് അമേരിക്കൻ ആണവ മിസൈൽ കേന്ദ്രത്തിന് മുകളിൽ
1991 ൽ സോവിയറ്റ് യൂണിയന്റെ പഥത്തിന് ശേഷം സോവ
ിയറ്റ് പട്ടാള ഉദ്യോഗസ്ഥർ പണ്ടു സംഭവിച്ച അപകടകരമായ പല സംഭവങ്ങളും വിവരിക്കുകയുണ്ടായി. അതിലൊന്നാണ് 1982 ൽ യുക്രൈനിലുണ്ടായ ഭയാനകമായ ഒരു സംഭവം. 1982 ഒക്‌ടോബർ നാലിന് സോവിയറ്റ് ബാലിസ്റ്റിക് മിസൈൽ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ കറങ്ങി നിന്നു. റിട്ടയർ ചെയ്ത പട്ടാള ഉദ്യോഗസ്ഥർ വ്‌ളാഡിമിർ പാന്റനോവ് ഒരു സംഭവം വിവരിക്കുന്നു. 900 അടി ഡയമീറ്റർ ഉള്ള ഭീകരമായ ഒരു തളികയായിരുന്നു അത്. യാതൊരു ശബ്ദവും കേട്ടില്ല. അര മണിക്കൂർ നേരം അത് അവിടെ കറങ്ങി നിന്നു. നൂറ് കണക്കിന് ജോലിക്കാർ ഈ സംഭവം കണ്ടതാണ്. ഏറ്റവും ഭയങ്കരമായ അവസ്ഥ മോസ്‌കോയിൽ നിന്ന് ഈ ഉത്തരവ് ഇല്ലാതെ മിസൈലുകൾ സ്വയം പ്രവർത്തനക്ഷമമാകുകയും വിക്ഷേപണത്തിന് തയ്യാറാകുകയും ചെയ്തു എന്നാണ് 1994 ഒക്‌ടോബർ 5 ന് എബിസി ന്യൂസിൽ ഈ സംഭവം പ്രസിദ്ധീകരിച്ചു.
മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ തലവനായിരുന്ന മിഖായേൽ കട്മുൽ ഒരു ഇന്റർവ്യൂവിൽ ഇപ്രകാരം വിവരണം നൽകി. ഏതോ ശക്തിയോറിയ ഇലക്ട്രിക് മാഗ്നറ്റിക് പൾസ് മൂലം കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായി. ഓഫീസർമാർ പരിഭ്രാന്തരായി 15 സെക്കന്റ് നേരത്തേക്ക് മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയം യുഎഫ്ഒ മുകളിൽ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് യുഎഫ്ഒ വടക്ക് വശത്തേക്ക് മാറി. എല്ലാം പൂർവ്വ സ്ഥിതിയിലാകുകയും ചെയ്തു. അന്ന് സഞ്ചാര സമയത്ത് നൂറ് കണക്കിന് ആളുകൾ ഈ കാഴ്ച കണ്ടതാണ്. 2010 ജൂൺ ആറിന് ''ലൈഫ്'' എന്ന റഷ്യൻ പത്രം ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
പിന്നീട് അമേരിക്കയിലും ഇതിന് സമാനമായ സംഭവമുണ്ടായി.ചില റഷ്യൻ യുഎഫ്‌ഫോളജിസ്റ്റുകളുടെ അഭിപ്രായം അന്യഗ്രഹ ജീവികൾ ഈ മിസൈൽ സിസ്റ്റം എപ്രകാരം പ്രവർത്തിക്കുന്നു എന്നും ഒരു യുദ്ധമുണ്ടായാൽ ഇതെങ്ങനെ തടയാം എന്നും മനസ്സിലാക്കുകയായിരുന്നു എന്നാണ്.
അമേരിക്കയിൽ പിന്നീടു നടന്ന പത്ര സമ്മേളനത്തിൽ യുഎഫ്‌ഫോളജിസ്റ്റുകൾ, മിലിട്ടറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ആസ്‌ട്രോഫിസിസ്റ്റുകൽ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. യുഎഫോളജിസ്റ്റ് ഇപ്രകാരം പറഞ്ഞു.
I belive this planet is beeing visitad by beeing from another world, who for whatever reason have taken an interest in the nuclear arm race world mystenies un explained quality from
പ്രോജക്ട് ബ്ലൂ ബുക്ക്
1949 യുഎഫ്ഒയുടെ തുടർച്ചയായുള്ള ആഗമനങ്ങൾ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലെ റഡാറുകൾ പിടിച്ചെടുത്തു. പിന്നീട് ഇതേപ്പറ്റി സമഗ്രാന്വേഷണം നടത്തുവാൻ ഡോ. അലൻ ഹീനക്കിന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്ര സംഘം രൂപീകരിക്കപ്പെട്ടു. അത് പ്രോജക്റ്റ് ബ്ലൂ ബുക് എന്ന പേരിൽ അറിയപ്പെടുന്നു.
ശാസ്ത്രീയ അംഗീകാരം
അമേരിക്കൻ എയർഫോഴ്‌സിന്റെയും അലൻ ഹിനലിക്കിലിന്റെയും പഠനത്തിന് ശേഷം 1465 പോജുകളിലായി മൂന്ന് വാല്യങ്ങളിലുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.
(ufo Exists but further scientic studies neccled)
(യുഎഫ്ഒ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇതേപ്പറ്റി കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമായിരുന്നു)
ബഹിരാകാശ സഞ്ചാരികൾ കണ്ടത്
1959 ൽ നാസാ സ്ഥാപിതമായ ശേഷം ധാരാളം പൈലറ്റ്മാരും ബഹിരാകാശ സഞ്ചാരികളും യുഎഫ്ഒ കണ്ടതായി അവകാശപ്പെടുന്നുണ്ട്. പക്ഷെ നാസായിൽ നിന്നുള്ള കർശന നിർദ്ദേശം മൂലം പലരും ഈ സംഭവം ഗോപ്യമാക്കിവച്ചിരിക്കുകയായിരുന്നു.
എന്നാൽ ആദ്യമായി ഇതു പറത്ത് പറയുവാൻ ധൈര്യപ്പെട്ടത് ജോസഫ് വാക്കർ എന്ന എക്‌സ് 15 വിമാനത്തിന്റെ പൈലറ്റ് ആയിരിന്നു. 1962 മെയ് മാസത്തിൽ അദ്ദേഹത്തിന്റെ വിമാനത്തെ യുഎഫ്ഒ അനുധാവനം ചെയ്തുവെന്നും അത് ഫിലിമിലാക്കി എന്നും അവകാശപ്പെട്ടു. എന്നാൽ നാസാ ആ ഫിലിം പിടിച്ചു വച്ചു. ആ വർഷം തന്നെ മറ്റൊരു എക്‌സ് 15 പൈലറ്റ് 314000 അടി ഉയരത്തിൽ പറന്നപ്പോൾ യുഎഫ്ഒയുടെ ഒരു നിര തന്നെ തന്റെ വിമാനത്തെ അനുഗമിച്ചു എന്ന് അവകാശപ്പെട്ടു. എന്നാൽ നാസാ ഇതും നിരാകരിക്കുകയാണ് ചെയ്ത്. നാസാ സെൻസർ ചെയ്തിരുന്ന അപ്പോളോ 11 ലെ യാത്രികരും കൺട്രോൾ സ്റ്റേഷനുമായുള്ള സംഭാഷണമാണ് താഴെ കൊടുത്തിരിക്കുന്നത്.
എഡ്ഗൽ മിറ്റ്ച്ചൽ - അപ്പോളോ 14 ലെ ലൂണാർ മൊഡ്യൂൽ പൈലറ്റ് - ഇദ്ദേഹം 33 മണിക്കൂർ നേരം ചന്ദ്രനിൽ നടന്ന മഹാനാണ്. ഇദ്ദേഹം യുഎഫ്ഒയെപ്പറ്റി പരസ്യമായി പ്രസ്താവന നടത്തുവാൻ ധൈര്യം കാട്ടി.
1947 ജൂലൈ 8 അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുള്ള ''റോസ് വെൽ'' എന്ന സ്ഥലത്ത് ഒരു പറക്കും തളിക പിടിച്ചെടുത്തു എന്ന പത്ര വാർത്ത വന്നു. റോസ് വെൽ ആർമി എയർഫീൽഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലഫ്‌നന്റ് വാൾട്ടർ ഹങ്ങ് പത്ര സമ്മേളനം നടത്തി അറിയിച്ചതായിരുന്നു ഈ വാർത്ത.
കഥ ഇതായിരുന്നു. മാക്‌ബ്രസൽ എന്ന കൃഷിക്കാരൻ രാത്രിയിൽ ആഞ്ഞടിച്ച കൊടുംങ്കാറ്റിനോടൊപ്പം ഒരു വലിയ സ്‌ഫോടന ശബ്ദം കേട്ടും. പിറ്റേന്ന് രാവിലെ തന്റെ കൃഷി ഭൂമിയിലുള്ള വാട്ടർ പമ്പ് പരിശോധിക്കുവാൻ പറമ്പിലേക്ക് പോയപ്പോൾ അദ്ദഹം കണ്ടത് ഏതോ ഉപഗ്രഹത്തിന്റേതെന്നത് പോലെ പൊട്ടിച്ചിതറിക്കിടക്കുന്ന ലോഹ കഷണങ്ങളാണ്. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്റെ കൃഷിയിടത്തിൽ അവ ചിതറിക്കിടക്കുന്നു. മടക്കിയാൽ സ്വയം നിവർന്നു വരുന്ന പാളികളായിരുന്നു അവ. വ
ളരെ കനം കുറഞ്ഞവയായിരുന്നുവെങ്കിലും അവ പൊട്ടിക്കാനോ കത്തിക്കാനോ സാധിച്ചില്ല. ഉടൻ തന്നെ അദ്ദേഹം പൊലീസിലും സൈന്യത്തിലും അറിയിച്ചു. ആർമി ഓഫീസർ മേജർ മൂർസൽ വിദഗ്ദരോടൊപ്പം എത്തി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം അമേരിക്കൻ ആറ്റോമിക് ബോംബ് യൂണിറ്റിന്റെ ഇന്റലിജൻസ് ഓഫീസർ ആയിരുന്നു. തന്റെ നീണ്ട യുദ്ധ ജീവിതത്തിൽ ഇതു പോലൊരു വസ്തു കണ്ടിട്ടില്ലെന്നും ഇത് അഭൗമികമായ എന്തോ ഒന്നാണെന്നും അഭിപ്രായപ്പെട്ടു.
ഉടൻ തന്നെ റോസ് വെൽ ആർമി ബേസ് കമാണ്ടർ, മിലിട്ടറി പൊലീസ്, പട്ടാള ഉദ്യോഗസ്ഥർ എന്നിവരെല്ലാം എത്തിച്ചേരുകയും സ്ഥലം സീൽ ചെയ്യുകയും ചെയ്തു. ഈ സമയം സ്ട്രാറ്റജിക് എയർ കമാന്റ് ചീഫ് ജനറൽ മാക്മുത്തൻ എത്തിച്ചേരുകയും ഈ വാർത്ത പുറത്ത് പറയരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
പിറ്റേന്ന് പത്ര വാർത്ത വന്നു. അത് യുഎഫ്ഒ അല്ലായിരുന്നുവെന്നും ഒരു കാലാവസ്ഥ നിരീക്ഷണ ബലൂൺ ആയിരുന്നു വെന്നും.
43 വർഷങ്ങൾക്ക് ശേഷം 1990 ൽ യുഎഫോളജിസ്റ്റ് ഫ്രെഡ്മാൻ അന്നത്തെ ഉദ്യോഗസ്ഥരെയും ആർമി എയർഫോഴ്‌സ് ഫോട്ടോഗ്രാഫറെയും ഇന്റർവ്യൂ നടത്തി. ഫോട്ടോ ഗ്രാഫർ കുറച്ച് ഫോട്ടോകൾ കാണിച്ചു. അത് വലിയ തലയും ചെറിയ ഉടലുമുള്ള മനുഷ്യനോട് സാദൃശ്യമുള്ള ജീവികളായിരുന്നു. അവയ്ക്ക് നാലു വിരലുകൾ മാത്രം. പെരുവിരൽ ഇല്ലായിരുന്നു. നാല് മൃത ശരീരങ്ങൾ ഉണ്ടായിരുന്നു. 1995 ൽ മുപ്പതോളം രാജ്യങ്ങളിൽ ഈ ഫോട്ടോകളും വാർത്തയും സംപ്രേഷണം ചെയ്തു.
അന്യഗ്രഹ ജീവികളുടെ കമ്പ്യൂട്ടർ ചിപ്പ്
യുഎഫ്ഒ ഭൂമിയിൽ വന്നിറങ്ങിയെന്നും ഏതോ അജ്ഞാത ശക്തിയാൽ തങ്ങളെ പേടകത്തിലേയ്ക്ക് ആവാഹിച്ചെടുത്തെന്നും ഹിപ്‌നോട്ടിക്‌സ് പോലുള്ള അവസ്ഥയിലാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തിയെന്നും അവകാശപ്പെടുന്ന ധാരാളം ആളുകളുണ്ട്. അവരിൽ രണ്ടു വ്യക്തികളാണ് അമേരിയ പാറ്റ് പരിനലോയും ജാനറ്റ് എന്ന സ്ത്രീയും. പരിനലോ പറയുന്നത് തന്റെ ശരീരത്തിനുള്ളിൽ എവിടെയോ ഈ അന്യഗ്രഹജീവികൾ എന്തോ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ്. ജനാറ്റാകട്ടെ തന്റെ ഇടതുകാലിൽ ഈ ജീവികൾ എന്തോ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
രണ്ടും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ആയിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഇത് സത്യമാണെന്നു തെളിഞ്ഞു. ശാസ്ത്രത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള വിദഗ്ദർ പരീക്ഷണങ്ങൾ നടത്തി. ഡോക്ടർ റോഗർ ലീനിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇതുപുറത്തെടുത്തു. യുഎഫോളജിസ്റ്റുകൾ, അസ്‌ട്രോഫിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇവിടെ സന്നിഹിതമായിരുന്നു.
പരിനീലിയയുടെ കൈയിൽ നിന്നും പുറത്തെടുത്ത വസ്തു കാന്തശക്തിയുള്ളതായിരുന്നു. 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തു ഹിമോഗ്ലോബി ആവരണം ചെയ്യപ്പെട്ടിരുന്നു. ഡോക്ടർ ലീയർ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ലെന്നാണ്. ഇത് മൂർച്ചയുള്ള കത്തികൊണ്ട് പോലും മുറിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ശരീരത്തിലെ നേർവുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതായിരുന്നു അതിലും രസകരമായ വസ്തുത.ത്രികോണാകൃതിയിലുള്ള ഒന്നര മില്ലിമീറ്റർ ചുറ്റളവുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തുവായിരുന്നു കൈയിൽ നിന്നും പുറത്തെടുത്തത്.
ഈ വസ്തുക്കൾ പിന്നിട്ട് ഫ്യൂസ്റ്റൺ യൂണിവേഴ്‌സ്‌സിറ്റിയിൽ പരീക്ഷണം നടത്തി. കറുത്ത തിളങ്ങുന്ന ഈ വസ്തുവിൽ ബോറൺ എന്ന വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടു. അൾട്രാവയലറ്റ് ലൈറ്റിൽ ഇത് പച്ച നിറത്തിൽ കാണപ്പെട്ടു. മാത്രമല്ല 13 വ്യത്യസ്ത ലോഹങ്ങളുടെ ഒരു സങ്കരമാണ് ഈ ചെറിയ വസ്തു എന്നും കണ്ടെത്തി. ഇത് അഭൗമികമായ വസ്തുക്കളാണെന്നും ശാസത്രജ്ഞന്മാർ അഭിപ്രായപെടുന്നു.
Part.1.. അന്യഗ്രഹ ജീവികൾ..... യുഎഫ്ഒ
അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം.
ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു.
ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു.
പറക്കും തളികകൾ
ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ്കൽപ്പവുമാണ് പറക്കും തളികകൾ. പ്രപഞ്ചത്തിലെവിടെ നിന്നോ ഭൂമിയിൽ വന്നിറങ്ങുന്നു എന്നുള്ളത്. ഈജ്പിഷ്യൻ മെസപ്പെട്ടോമിയിൽ ചരിത്ര രേഖകളിലും ഇന്ത്യൻ പുരാണങ്ങളിലും എല്ലാം പറക്കും തളികകളെപ്പറ്റിയും ആകാശ രഥങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം അവയെ അന്ധ വിശ്വാസങ്ങളായും സ്വപ്ന ദർശനങ്ങളായും പരാമർശിച്ചു പോന്നു. എന്നാൽ ആധുനിക ജറ്റു വിമാനങ്ങളുടെയും റഡാറുകളെയും ഇൻഫ്രാറെഡ് ക്യാമറകളുടെയും മറ്റും ആവിർഭാവത്തോടു കൂടി അവ മിഥ്യാ സങ്കൽപ്പങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഏതാണ്ട് സുസ്ഥാപിതമായിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഗവൺമെന്റ് ഈ വസ്തുത പൊതു ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.
അതിശയിപ്പിച്ച പ്രസ്താവന
അമേരിക്കയുടെ ഏറ്റവും വലിയ ബഹിരാകാശ സഞ്ചാരി ആയിരുന്ന കൊളോണൽ ഗോർസൻ കൂപ്പർ 1985 ൽ യുണൈറ്റഡ് നേഷൻസിന്റെ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു. ഞാൻ വിശ്വസിക്കുന്ന അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്നു എന്ന്. അവ നമ്മേക്കാൾ സാങ്കേതിക വിദ്യയിൽ മുന്നിട്ടു നിൽക്കുന്നു. ആയതിനാൽ വളരെ ഉന്നത നിലവാരത്തിലുള്ള ഒരു ശാസ്ത്ര സംഘവും പ്രോഗ്രാമും ഇതേപ്പറ്റി അന്വേഷിക്കുവാൻ രൂപീകരിക്കേണ്ടിയിരിക്കുന്നു. നീണ്ട ബഹിരാകാശ യാത്രകളിലെ എന്റെ അനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്.
എല്ലാ രംഗങ്ങളിലും ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന അമേരിക്കൻ ജനതയോടു കൂടിയാണ് അദ്ദേഹമിത് പറഞ്ഞത്. ഈ പ്രസ്താവം പാശ്ചാത്യ ലോകത്തെ അമ്പരപ്പിച്ചു.
1958 ൽ നാസ സ്ഥാപിതമായതിന് ശേഷം ധാരാളം അമേരിക്കൻ പൈലറ്റുകൾ യുഎഫ്ഒ തങ്ങളുടെ വിമാനത്തെ പിന്തുടരുന്നതായി റിപ്പോർട്ട് ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നാസ അതെല്ലാം ഗോപ്യമാക്കി വച്ചിരിക്കുകയാണ്. അമേരിക്കൻ ബഹിരാകാശ യാത്രികനായ സ്‌കോട്ട്കാർപ്പസ്തർ പറഞ്ഞ് ''ബഹിരാകാശ യാത്രയിൽ ഞങ്ങൾ തനിച്ചല്ലായിരുന്നു, .യുഎഫ്ഒ കളുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു'' എന്നാണ്.
അമേരിക്കൻ ഗവൺമെന്റ് യുഎഫ്ഒയെ നിഷേധിച്ചുവെങ്കിലും സിഐഎയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
''ഒരു കാര്യം തീർച്ചയാണ് നമ്മൾ ആകാശത്തു നിന്ന് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു''
യുഎഫ്ഒ മിക്കപ്പോഴും തളിക രൂപത്തിലും ചിലപ്പോൾ സിലണ്ടർ ആകൃതിയിലും പച്ച, നീല, മഞ്ഞ തുടങ്ങിയ പ്രകാശ രശ്മികളാൽ പരിവൃതമായിട്ടായിരിക്കും കാണപ്പെടുക.അസാധാരണമായ വേഗതയിലും ആകൃതിയിലും ഗതിവേഗങ്ങളും നിമിഷത്തിനുള്ളിൽ മാറ്റി കൊണ്ടും ഗ്രാവിറ്റിയെ നിസ്സാരമാക്കികൊണ്ടും ആകാശ ഗംഗാ താഴ്‌വരകൾക്കപ്പുറത്തുള്ള ഏതോ ഗ്രഹത്തിൽ നിന്നും അവർ വരുന്നു.
അപ്പോളോ യാത്രികർ കണ്ടത്
1969 ജൂലൈ 20 ന് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീൽ ആസ്‌ട്രോങ്ങ് ഒരു യുഎഫ്ഒ തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ നാസ ആ സംഭവം ഗോപ്യമാക്കി വച്ചിരിക്കുകയാണെന്ന് മോറിസ് ചാറ്റ് ലൈൻ എന്ന നാസാ ശാസ്ത്രജ്ഞൻ ആരോപിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന് നാസയിൽ നിന്നും വിരമിക്കേണ്ടി വന്നു.
ചാറ്റ് ലൈന്റെ ഈ കഥയ്ത്ത് മോസ്‌കോയിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ഭിച്ചു. മോസ്‌കോ യിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. മോസ്‌കോ ഫിസിസിസ്റ്റ്‌ഡോ, വാർഡിമിർ അഹാസാ പരഞ്ഞത് തീർച്ചയായും ഇതു സംഭവിച്ചതാണെന്നും നാസ് അത് സെൻസർ ചെയ്തതാണെന്നും താൻ വി
സ്വസിക്കുന്നു എന്നാണ്. അന്ന് ആസ്‌ട്രോങ്ങിന്റെ സംഭാഷണം ലോക സംപ്രേഷണത്തിൽ നിന്ന് പെട്ടന്ന് നിലക്കുകയും പിന്നീട് പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. അത് ആസ്‌ട്രോങ്ങും അദ്ദേഹത്തിന്റെ ഡോക്ടറും തമ്മിലുള്ള പ്രൈവറ്റ് സംഭാഷണം ആയിരുന്നു എന്നാണ് നാസയുടെ വിശദീകരണം.
1965 ൽ ജമിനി - 4 ൽ 100
മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന ജയിംസ്, എഡ്‌വേർഡ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാർ യുഎഫ്ഒ കണ്ടുവെന്നും അത് 20 മിനിറ്റ് നേരം തങ്ങളുടെ വാഹനത്തെ അനുഗമിച്ചു എന്നും ഹൂസ്റ്റണിലേക്ക് റിപ്പോർട്ട് ചെയ്തു. പക്ഷെ കൺട്രോൺ റൂം അത് നിരാകരിച്ചു.
1973 ൽ 270 മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന അമേരിക്കൻ ബഹിരാകാശ പേടകമായ സ്‌കൈലാബിലെ യാത്രികരായ ജാക്, ഓവൻ, അലൻ എന്നീ മൂന്ന് ശാത്രജ്ഞന്മാർ തങ്ങളുടെ വാഹനത്തെ ഒരു പറക്കും തളിക പത്ത് മിനിറ്റു നേരം അനുഗമിച്ചു എന്ന് റിപ്പോർട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പക്ഷെ അത് മറ്റൊരു ബഹിരാകാശ പേടകമാണെന്നും പറഞ്ഞ് നാസാ അതു നിരാകരിക്കുകയും ഫോട്ടോകൾ പിടിച്ചു വയ്ക്കുകയും ചെയ്തു.
ധാരാളം റഷ്യൻ പൈലറ്റുമാരും ബഹിരാകാശ യാത്രികരും യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർട്ടിക് മേഖലയിലൂടെ യുദ്ധ വിമാനം പറപ്പിച്ചു കൊണ്ടിരുന്ന അപ്‌ക്രോസിൻ എന്ന റഷ്യൻ പൈലറ്റ് കൺട്രോൾ റൂമിലേക്ക് റിപ്പോർട്ട് ചെയ്തു. ഗരറ്റിന്റെ ആകൃതിയിലുള്ള ഒരു അജ്ഞാത വാഹനം വിമാനത്തെ പിന്തുടരുന്നു. കൺട്രോൾ റൂമിലെ റഡാറിലും അതു തെളിഞ്ഞു കണ്ടു.
അതിനെ വെടിവച്ചിടുക. കൺട്രോൾ രൂമിൽ നിന്നും ഓർഡർ കൊടുത്തു. വെടിയുണ്ടകൾ ഉതിർത്തു കഴിഞ്ഞപ്പോഴേക്കും ഫാനിന്റെ ആകൃതിയിലുള്ള പച്ച നിറത്തിലുള്ള ഒരു പ്രകാശ രശ്മി വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റിനെ നിമിഷ നേരത്തേക്ക് അന്ധനാക്കി. എഞ്ചിന്റെ പ്രവർത്തനവും നിലച്ചു. കാഴ്ച തിരിച്ചു കിട്ടിയപ്പോഴേക്കും യുഎഫ്ഒ അനന്തതയിൽ മറഞ്ഞു കഴിഞ്ഞിരുന്നു. എഞ്ചിൻ വീണ്ടും പ്രവർത്തിക്കുവാനും തുടങ്ങി. പൈലറ്റ് പരിഭ്രാന്തനാകുകയും വിമാനം ക്രാഷ്‌ലാന്റ് ചെയ്യുകയും ചെയ്തു. അമേരിക്കയുടെ ഏതോ ചാര വാഹനമാണെന്നുമാണ് അധികൃതർ ആദ്യം കരുതിയത്.
1980 ൽ മോസ്‌കോയ്ക്ക് മുകളിലും ഇതുപോലൊരു അജ്ഞാത വാഹനം കണ്ടു. മെല്ലെ യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്ന്. മിസൈലുകളും വെടിയുണ്ടകളും ഉതിർത്തു കഴിഞ്ഞപ്പോഴേക്കും വാഹനം കുത്തനെ മുകളിലേക്ക് ഉയരുകയും നീലയും പച്ചയും നിറമുള്ള രശ്മികൾ വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റുമാരെ നിമിഷ നേരത്തേക്ക് അന്ധരാക്കുകയും ചെയ്തു. വിമാനത്തിലെ ഇലക്‌ട്രോണിക് സംവിധാനങ്ങളും താൽക്കാലികമായി നിലച്ചു. ഈ വിമാനങ്ങൾക്കും ക്രാഷ്‌ലാന്റ് ചെയ്യേണ്ടി വന്നു. ഈ സംഭവങ്ങളെല്ലാം റഡാറിൽ തെളിഞ്ഞു കണ്ടിരുന്നു.
1984 ജൂൺ 29 ന് ന്യൂയോർക്കിൽ നിന്ന് ലാബ്രഡോറിന് പറന്ന വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ജയിംസ് ഹാവാർഡ് റേഡിയോ സന്ദേശം അയച്ചു ''തളിക രൂപത്തിലുള്ള വലിയ അജ്ഞാത വാഹനം പല നിറത്തിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് എനിക്കു സമാന്തരമായി നാല് മൈൽ അകലെ കൂടി പറക്കുന്നു. ഇതിനു ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്''
ഉടൻ തന്നെ രണ്ട് ജറ്റ് യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. യുദ്ധ വിമാനത്തിലെ ഒരു പൈലറ്റ് റേഡിയോ സന്ദേശം അയച്ചു. ''12 മൈൽ അകലെയായി ആ യാത്ര വിമാനവും അതിന് സമാനമായി പറക്കുന്ന യുഎഫ്ഒയും വിമാന റഡാറിൽ കടന്നു. അതിന് ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്. അവ ഒന്നൊന്നായി മാതൃ പേടകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. മാതൃ വാഹനം വളരെ വലുതും ഡിസ്‌ക് ആകൃതിയിലുള്ളതുമായ ഒരു പേടകമാണ്.
വിമാനം അതിന്റെ സമീപത്ത് എത്താറായപ്പോഴേക്കും അവിശ്വസനീയമായ വേഗത്തിൽ അവ റഡാറിൽ നിന്നു മറഞ്ഞു.ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങളും അനുഭവങ്ങളും അമേരിക്കയിലും യൂറോപ്പിലും പിന്നീട് സംഭവിക്കുകയുണ്ടായി.
1976 ൽ ഇറാനിലെ ടഹറാനിലുണ്ടായ ഒരു സംഭവം ഇതായിരുന്നു. ടഹറാന് തെക്ക് ആകാശത്ത് കൂടി വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികളാൽ ചുറ്റപ്പെട്ട്‌സാവധാനം നീങ്ങുന്ന ഒരു അജ്ഞാത വാഹനത്തെ നൂറ് കണക്കിന് ആളുകൾ വീക്ഷിച്ചു കൊണ്ടിരുന്നു. വിവരം അറിഞ്ഞ് അടുത്തുള്ള എയർഫോഴ്‌സ് ബേസിൽ നിന്ന രണ്ട് എഫ് 4 ഫാന്റം യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു.
ആദ്യത്തെ വിമാനം ഏകദേശം 12 മൈൽ അടുത്തെത്തിയപ്പോഴേയ്ക്കും വിമാനത്തിന്റെ റേഡിയേ സന്ദേശം നിലച്ചു. പരിഭ്രാന്തനായ പൈലറ്റ് വിമാനം തിരിച്ചു വിട്ടു. രണ്ടാമത്തെ വിമാനമാകട്ടെ ശബ്ദാതി വേഗത്തിൽ പറന്ന് യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്എയിൽ നിന്ന് ഡിസ്‌ക് ആകൃതിയിലുള്ള ഒരു വസ്തു മിന്നിത്തിളങ്ങുന്ന പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് വിമാനത്തിന് നേരെ വന്നു. പൈലറ്റ് എയർ ടു ഫയർമിസ്സൈൽ പായിക്കുവാൻ ബട്ടൺ അമർത്തി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിമാനത്തിൽ ഇലക്ട്രിക്കൽ സംവിധാനങ്ങൾ എല്ലാം നിശ്ചലമായി. വിമാനം ആടിയുലഞ്ഞു. ഡിസ്‌ക് ഒരു മിനിറ്റ് ചുറ്റി നിന്ന ശേഷം മാതൃ പേടകത്തിലേക്ക് തിരിച്ചു പോയി. നിമിഷത്തിനുള്ളിൽ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനം തിരികെ വരികയും യുഎഫ്ഒ ദൃഷ്ടിയിൽ നിന്നും മറുകയും ചെയ്തു. ഇറാനിയൻ ഗവൺമെന്റ് ഈ രംഗങ്ങൾ ഉടൻ തന്നെ പെന്റഗണിൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനുള്ളിൽ ഇറ്റാലിയൻ ഗവൺമെന്റും ഇതിന് സമാനമായ സംബവങ്ങൾ പെന്റഗണിൽ അറിയിക്കുകയുണ്ടായി.
1970 കളിൽ യുഎസ് എയർഫോഴ്‌സിന് ഉത്തരവും ലഭിച്ചു. യുഎഫ്ഒ കണ്ടാൽ ഉടൻ വെടി വയ്ക്കുക.
1970 ജനവുവരി
7 ന് ആയിരുന്നു ആ സംഭവം. അമേരിക്കയിലെ കെന്റക്കിയിലുള്ള ഗോഡ്‌മേൽ വിമാനത്താവളത്തിലെ റഡാറിൽ ഏകദേശം 150 അടി വ്യാസമുള്ള ഭീമാകാരമായ ഒരു പറക്കും തളിക തെളിഞ്ഞു കണ്ടു. റഡാർകേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മൂന്ന് റെഫെറെർ വിമാനങ്ങൾ കുതിച്ചുയർന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ വിമാനങ്ങൾ പറപ്പിച്ച് പരിശീലനം ലഭിച്ച ക്യാപ്റ്റൻ തോമസ് മാസ്റ്റൽ ആയിരുന്നു ഈ വിമാനങ്ങളെ നയിച്ചത്. അദ്ദേഹം ഈ അജ്ഞാത യന്ത്രത്തിന് അടുത്തെത്തി. അദ്ദേഹം സന്ദേശമയച്ചു.
ഇത് ഭീമാകാരമായ ഒരു തളികയാണ്. അതിൽ നിന്നും നാനാ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ ഉതിർക്കുന്നു. അവിശ്വസനീയമായ വേഗതയിൽ അത് ദിശ മാറുകയും ഉയരുകയും ചെയ്യുന്നു. ഞാൻ 30000 അടി മുകളിലേക്ക് കയറുകയാണ് -തുടർന്ന് ശബ്ദവും റോഡിയോ ബന്ധവും നിലച്ചു. രണ്ട് മണിക്കൂറിന്
ശേഷം തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരു മൈൽ ചുറ്റളവിൽ ചിതറിക്കിടക്കുന്നതും. തോമസിന്റെ മൃതദേഹവും കണ്ടു.പറക്കും തളികയ്ക്ക് പിന്നാലെ പാഞ്ഞ് ഏതാണ്ട് എൺപതോളം വിമാനങ്ങൾക്കുണ്ടായ അനുഭവങ്ങളുടെ ഒരുദാഹരണം മാത്രമാണീ സംഭവം.
യുഎഫ്ഒ ബ്യൂറോയും യുഎ ഫോളജി എന്ന അന്വേഷണ ശാഖയും പിന്നീട് സ്ഥാപിക്കപ്പെട്ടു.
അമേരിക്കയുടെ വാർത്താ വിമാനമായ ഉപഗ്രഹമായ സാറ്റ് കോം - 3 ദുരൂഹ സാഹചര്യത്തിൽ ശ്യൂന്യകാശത്തു നിന്നും അപ്രത്യക്ഷമായി. യുഎഫ്ഒ ബ്യൂറോയുടെ തലവനായ റോബർട്ട് ബാരിയുടെ അന്വേഷണത്തിൽ നിന്ന് അത് അന്യഗ്രഹ ജീവികൾ തട്ടി എടുത്തതാണെന്നാണ് തെളിഞ്ഞത്. ഒരു ഫുട്‌ബോളിന്റെ വലിപ്പത്തിൽ ആയിരക്കണക്കിന് മൈൽ ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പോലും കണ്ടെത്തുവാൻ സാധിക്കുന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമന്റിന് ആ ഉപഗ്രഹത്തിന്റെ ഒരു അവശിഷ്ടം പോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ആ ദിവസം യുഎഫ്ഒയുടെ ഒരു നിര തന്നെ റഡാറിൽ തന്നെ തെളിയുകയുണ്ടായി. ഇതുപോലെ റഷ്യയുടെ ഒരുപഗ്രഹവും അപ്രത്യക്ഷമാകുകയുണ്ടായി.
1972 ജൂൺ 26 ന് സൗത്ത് ആഫ്രിക്കയിലെ ഫോർട്ട് ബ്യൂപ്പോർട്ടിലെ പൊലീസ് ഭൂമിയിൽ ഇറങ്ങിയ തിളങ്ങുന്ന ഒരു ലോഹത്തളികയ്ക്ക് നേരെ ഉദ്ദേശം 100 അടി അകലെ നിന്ന് വെടിയുതിർത്തു. പക്ഷെ വെടിയുണ്ടകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഒരു വലിയ ശബ്ദത്തോടെ അസാധാരണമായ വേഗത്തിൽ ആ വാഹനം കുത്തനെ പറന്നുയർന്നു.ഇതുപോലെ പൊലീസും വ്യക്തികളും യുഎഫ്ഒയ്ക്ക് നേരെ വെടി ഉതിർത്തു നൂറ് കണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വെള്ളം നൽകിയ അന്യഗ്രഹ ജീവികൾ
മാക്ഗിരിയും കുടുംബവും അമേരിക്കയിലെ ലറാമിൻ എന്ന സ്ഥലത്ത് താമസിച്ചു വന്നു. ഒരു സാധാരണ കുടുംബത്തിൽ പെട്ട ഇദ്ദേഹം അടുത്തുള്ള 2500 ഏക്കർ ഭൂമി വിലകൊടുത്തു വാങ്ങിയപ്പോൾ പലരും പരിഹസിച്ചു. അതിന് മുകളിൽ ആയിരക്കണക്കിന് അടി ഉയരമുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ഒരു മലയും അദ്ദേഹം വാങ്ങിയപ്പോൾ മാനസ്സിക രോഗിയെന്ന് അദ്ദേഹത്തെ പലരും മുദ്രകുത്തി.
എന്നാൽ അദ്ദേഹവും ഭാര്യയും പറഞ്ഞത് അന്യ ഗ്രഹ ജീവികൾ അവരുടെ 50 ഏക്കർ പുരയിടത്തിൽ വന്നിറങ്ങാറുണ്ടെന്നും എല്ലാവരും പരിഹസിക്കുമായതുകൊണ്ട് ആരോടും പറഞ്ഞില്ലെന്നുമാണ്. ഒരു ദിവസം 200 അടിയോളം വ്യാസമുള്ള ഒരു ഭീമകാര വാഹനം അവരുടെ പുരയിടത്തിൽ വന്നിറങ്ങി. ഏതോ അജ്ഞാത ശക്തിയാൽ അദ്ദേഹം വാഹനത്തിലേക്ക് എടുക്കപ്പെട്ടു. ആ മലയിൽ ഡ്രിൽ ചെയ്താൽ ആവശ്യത്തിന് ജലം ലഭിക്കാമെന്ന് അനുഗ്രഹ ജീവികൾ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു.
ഡോ. ലിയോ എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. അദ്ദേഹം പറഞ്ഞത്. ആറ് അടി ഉയരമുള്ളതും രോമമില്ലാത്ത തലയും വലിയ കണ്ണുകളുമുള്ള ജീവികളാണവയെന്നാണ്.
മലയുടെ മുകൾ ഭാഗം ജിയോളജിസ്റ്റുകളെയും ഡ്രില്ലിങ് വിദഗ്ധരെയും വിളിച്ചു നിരീക്ഷണം നടത്തി. അവർ പറഞ്ഞത് സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരമുള്ള ഈ പ്രദേശത്ത് വെള്ളത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ്. എന്നാൽ അത് പരിഗണിക്കാതെ അന്യഗ്രഹ ജീവികൾ പറഞ്ഞ സ്ഥത്ത് ഡ്രിൽ ചെയ്തു. 350 അടി താഴ്ചയിൽ ഭൂഗർഭ പ്രവാഹത്തിൽ സ്പർശിച്ചു. മിനിറ്റിൽ 3000 ഗ്യാലൻ ശുദ്ധജലം അവിടെ നിന്നും പ്രവഹിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ 2500 ഏക്കർ മരുഭൂമി മലർവാടി ആയി മാറി.
മാക്ഗിരിയുടെ ഈ അനുഭവം ഹിപ്‌നോട്ടിസ് ആയും അല്ലാതെയും പഠിച്ച മനഃശാസ്ത്രജ്ഞർക്ക് ഈ സംഭവത്തിന് ഉത്തരം കണ്ടെത്തുവാൻ കഴിഞ്ഞില്ല
ശ്രീ എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..
****അനുഭൂതിയുടെ ഗിരിശൃംഗത്തില്‍****
~~~~~~~~~~~~~~~~~~~~~~~~~~
ശ്രീ എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..
സര്‍യൂം നിരപ്പില്‍ നിന്നാണ് ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക് ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ് ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത് ആകാശവും കടന്ന് തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന് അതിനെ മൂടല്‍മഞ്ഞ് തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത് കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..
കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ് കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന് കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക് അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത് പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ് കൈലാസം'
അതെ, അത് ഇതു തന്നെ..!!
ഒരു പരിചയപ്പെടുത്തല്‍
മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ് ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന് ചൈനയുടെ ഭാഗമാണ്. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്‌ഠ് മഹാദേവ് കൈലാസം എന്നിവ ഹിമാചലിലേത്.
ഇവയ്‌ക്ക് ഐതിഹ്യപരമായി ഒരു ക്രമമുണ്ട്.
ആദികൈലാസത്തിലാണ് ദേവി, സതിയായി കഴിഞ്ഞത്. സതി ദേഹത്യാഗം ചെയ്‌ത് പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ് നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക് ദര്‍ശനം നല്‍കിയതാണ് കിന്നര്‍ കൈലാസ്. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ് മണിമഹേഷ് കൈലാസം. പാലാഴി മഥനകാലത്ത് വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ് മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ് റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ് ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ് ഞങ്ങള്‍ കാണുന്നത്.
തുടക്കം
പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് പരിചയപ്പെട്ട ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത് പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക് ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ് ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക് കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ് ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..
സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത് എന്ന് തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:
`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ് ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്..!!''.
അതെ, അതാണ് ആ വാക്ക്- വിശദീകരിക്കാനാവാത്തത്...!
ജീവന്‍ അപകടത്തിലാവാം
ഇതു പറയുന്നത്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന് ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന് രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത് അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.
മരണമുഖത്ത് നിന്നും കാത്ത ആ ശക്തി
കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത് മഞ്ഞുകടന്ന് തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത് മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത് കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക് സോക്‌സിനു മുകളില്‍ ഷൂസ് മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക് കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ് വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച് ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച് നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ് സെര്‍ബു ക്യാമ്പ്....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച് കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച് നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന് കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക് കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന് രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത് പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ് തോന്നിയത്..
തളര്‍ച്ചകൊണ്ട് പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന് അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന് രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.
തലകുനിയ്‌ക്കാതെ കൈലാസം
ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ് കാലത്ത്- ശ്രമം നടന്നിട്ടുണ്ട്. വിജയിച്ചില്ല. അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത് ഞാനനുഭവിച്ചതാണ്- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക് ക്യാമ്പില്‍ ജാംബിയാങ് കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ് ഞാന്‍ ദര്‍ശിച്ചത്. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക് ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ് കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത് പാപമെന്ന് അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത് ഒരേ ഒരാളെ കുറിച്ചാണ്. ബുദ്ധിസ്‌റ്റ് യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ് കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്.
മിത്തുകള്‍ യാഥാര്‍ത്ഥ്യം?
കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത് വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത് മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ് അത് പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട് കെട്ടിവലിച്ച് ലങ്കയിലേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ് പര്‍വ്വതത്തിന്. അത് ഭൂമിയിലേയ്‌ക്ക് ആണ്ടുപോയതുപോലെ തോന്നും..
മനസ്സിന്റെ സരസ്സ്
120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത് വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ് ഞങ്ങള്‍ ഈ സരസ്സ് നടന്നു പ്രദക്ഷിണം ചെയ്‌തത്.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന് പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത് തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത് കേട്ട് മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.
അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം
ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക് കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത് പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത് പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:
അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ
-ബാലുമേനോന്‍ എം.
അവിടെ വച്ച് ഒരു യോഗിനിയെ കാണുകയും,,,അവരുടെ വലതു കൈയിൽ പിടിച്ച് ആകാശത്തേക്ക് നോക്കിയപ്പോൾ ഗംഗ ആകാശത്തു നിന്ന് ഭൂമിയിലേക്ക് പതിക്കുന്നതും കാണാനായി,,,രാത്രി ഏഴ് ഭാഗങ്ങളിൽ ക്യാമറ വയ്ക്കുകയും,,,പിന്നീട് നോക്കിയപ്പോൾ ക്യാമറയിൽ ഒരു സ്ത്രീ രൂപവും പുരുഷ രൂപവും ഒരു ക്യാമറയിൽ പതിഞ്ഞു,,,മാനസസരസില് അനേകം അരയന്നങ്ങള് എത്തിച്ചേരും,,അക്കൂട്ടത്തിൽ സ്വർണ നിറത്തിലുള്ള ഹംസത്തെ കാണാൻ സാധിച്ചാല് അത് ബ്രഹ്മാവ് ആണ് എന്നു പറയുന്നു..തടാകത്തിൽ നീന്താന് തോന്നുമ്പോള് അദ്ദേഹം ആ രൂപത്തിൽ ആയിരിക്കും വരിക.
കൈലാസം
______________
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽതടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
പദത്തിന്റെ ആവിർഭാവം
കൈലാസം എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ്. സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് (केलास) എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു. കൈലാസപർവതത്തിന്റെ റ്റിബറ്റൻ പേര് ഗാൻ-റിൻ-പോ-ചി എന്നാണ്. ഗാൻഎന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിൻ-പോ-ചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാൻ-റിൻ-പോ-ചിഎന്നാൽ മഞ്ഞിന്റെ അമൂല്യരത്നംഎന്നർത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികൾ കൈലാസപർവ്വതത്തെ കാൻഗ്രി റിൻ-പോ-ചി എന്നു വിളിക്കുന്നു.
ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി കൈലാസപർവ്വതത്തെ വാഴ്ത്തുന്നു. കൈലാസപർവതത്തിന്റെ ചൈനിസ് നാമം ടീസ് എന്നാണ്. ടീ-ടസ് എന്ന സാങ്-സൂങ് ഭാഷയിൽ നിന്നുമാണ് ഈ പദം ഉണ്ടായത്, ജലത്തിന്റെ കൊടുമുടി അല്ലെങ്കിൽ നദിയുടെ കൊടുമുടി എന്നാണർത്ഥം..
കൈലാസപർവതത്തിൽ ശ്രീപരമശിവൻ,ശ്രീപാർവതി,ശ്രീഗണപതി ,ശ്രീമുരുഗൻ വിരാജിക്കുന്നു എന്ന സങ്കല്പത്തിന്റെ ഒരു ഛായാചിത്രം - കൈലാസം
മതപരമായ വിശ്വാസങ്ങൾ
ഹിന്ദുമതം
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.
കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.
കൈലാസത്തെ കുറിച്ച് ഇനി നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും പങ്കു വയ്ക്കൂ കൂട്ടുകാരെ....
പ്രാചീനഭാരതവും ഏലിയന്‍സും!!?
പ്രാചീനഭാരതവും ഏലിയന്‍സും!!?
ഗ്രൂപ്പില്‍ വരുന്ന മിക്ക ‘ഏലിയന്‍’ പോസ്റ്റുകള്‍ക്കും താഴെ വരുന്ന രസകരമായ അഭിപ്രായങ്ങളില്‍ ഒന്നാണ് “ഏലിയന്‍സ് അമേരിക്കക്കാരെ മാത്രമേ സന്ദര്‍ശിക്കുകയുള്ളോ, അവരെന്താ വര്‍ഗ്ഗീയവാദികളോ മറ്റോ ആണോ?!” എന്നിങ്ങനെയുള്ളവ :D യുക്തിപരമായ ചോദ്യത്തിനു തൃപ്തികരമായ ഒരു ഉത്തരവുമുണ്ട് :) അതേപ്പറ്റി പേര്‍സണല്‍ അഭിപ്രായം പിന്നീടു പറയാം. ഈ വിഷയത്തില്‍ അമേരിക്ക ചിത്രത്തില്‍ വന്നതുതന്നെ കഴിഞ്ഞ നൂറ്റാണ്ടുകളിലായിരുന്നു. അതിനും എത്രയോ മുന്‍പേ... അതായത് ബി.സി കാലഘട്ടത്തില്‍തന്നെ ഒരു മഹാരാഷ്ട്രം അന്യഗ്രഹജീവികളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നു വിശ്വസിക്കുന്നൊരു ശാസ്ത്രസമൂഹവും ഇന്നു നിലവിലുണ്ട്. ആ രാജ്യം മറ്റേതുമല്ല. നമ്മുടെ പുരാതന ഇന്ത്യാരാഷ്ട്രം തന്നെയാണ്!
ഈ ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്നു മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ.വി.രാഘവന്‍. ഇദ്ദേഹം ദീര്‍ക്കകാലം പ്രാചീന സംസ്കൃതഗ്രന്ഥങ്ങളും മറ്റുമായി ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ ഇത്തരമൊരു നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.
“പുരാതനരേഖകളില്‍ ഏകദേശം അമ്പതുവര്‍ഷത്തോളം എനിക്ക് നടത്താന്‍ കഴിഞ്ഞ പഠനങ്ങളില്‍നിന്ന് ഉറപ്പിക്കാനാവുന്നത് ഏതാണ്ട് ബി.സി നാലായിരം കാലഘട്ടം മുതല്‍ക്കേ അന്യഗ്രഹജീവികള്‍ നമ്മുടെ ഭാരതം സന്ദര്‍ശിച്ചിരുന്നെന്നാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും സംസ്കൃതരേഖകളിലുമൊക്കെ പറക്കുംയന്ത്രങ്ങളേയും സയന്‍സ് ഫിക്ഷനെപോലും വെല്ലുന്നതരത്തിലുള്ള അതിശക്തമായ ആയുധങ്ങളേയുംപ്പറ്റിയുള്ള വിവരങ്ങള്‍ വായിക്കാന്‍ കഴിയും. രാമായണത്തിലെ രാവണന്‍റെ പുഷ്പകവിമാനത്തെപ്പറ്റി മാത്രമല്ല, അധികമാരും ശ്രദ്ധിക്കാത്ത മറ്റു ചില വിവരങ്ങളും ഇത്തരം മഹാഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. പുഷ്പകവിമാനത്തിന്‍റെ പ്രവര്‍ത്തനവിദ്യ പായ്ക്കപ്പലുകള്‍ക്ക് സമാനമായ രീതിയില്‍ വായുവിന്‍റെ ഗതിയെ അനുകൂലമായ രീതിയില്‍ നിയന്ത്രിച്ചായിരുന്നുവത്രേ! രാമായണത്തില്‍ മാത്രമല്ല, മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ശിവപുരാണത്തിലുമൊക്കെ വിവരിക്കപ്പെടുന്ന ആകാശരഥങ്ങള്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതായിരുന്നു. ആധുനികവിമാനങ്ങളില്‍ പോലുമില്ലാത്ത, ഇപ്പോഴും നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത പലവിദ്യകളും അവയിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവയുടെ സാങ്കേതികവിവരങ്ങളൊക്കെ കാലക്രമേണ വാമൊഴിയില്‍ അലിഞ്ഞില്ലാതെയായി. ഇപ്പോള്‍ നമുക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ മേല്‍പറഞ്ഞ കൃതികളില്‍നിന്നുള്ള രൂപരേഖയേയും ശേഷിയേയുമൊക്കെപ്പറ്റി മാത്രമാണ്.
‘വൈമാനികശാസ്ത്ര’ എന്ന ഗ്രന്ഥത്തില്‍ പുരാതനവിമാനങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരു സ്ഥലത്തില്‍ നിന്നു മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കില്‍ ഒരു ഗ്രഹത്തില്‍നിന്നു മറ്റൊരു ഗ്രഹത്തിലേക്കോ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പേടകത്തെ വിമാനം എന്നു സംബോധന ചെയ്യുന്നു. ഇതിന്‍റെ അടിവശത്തു കാഴ്ചകള്‍ കാണാനായി ഒരു സ്പടികകണ്ണാടിയും നിര്‍മിച്ചിരുന്നു. പതിനാറുതരം ലോഹങ്ങളാല്‍ നിര്‍മിതമായ... മുപ്പത്തിയൊന്നു ഭാഗങ്ങളുള്ള പുരാതനവിമാനത്തില്‍നിന്നും ഇന്നു തിരിച്ചറിയാന്‍ കഴിയുന്നത് മൂന്നുലോഹങ്ങളെ മാത്രമാണ്. IIS ബാംഗ്ലൂരിലെ എറോനോട്ടിക്സ് പ്രൊഫസ്സര്‍ കൃഷ്ണമൂര്‍ത്തിയും ഈ വാദങ്ങളെ അനുകൂലിക്കുന്നയാളാണ്. അദ്ദേഹം പറയുന്നു.
“സമരാംഗനസൂത്രധാര’ പോലുള്ള പുരാതനകൃതികളില്‍ വ്യോമയാനത്തെപ്പറ്റിയും, ബഹിരാകാശവാഹനങ്ങളെപ്പറ്റിയും, ബഹിരാകാശയാത്രികരെപ്പറ്റിയും വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് പറക്കുംയന്ത്രങ്ങളുടെ നിര്‍മാണരഹസ്യം അറിയാമായിരുന്നു എന്നു മാത്രവുമല്ല, ഈ യന്ത്രങ്ങള്‍ക്ക് ഇന്നു ലോകത്തിന്‍റെ പലഭാഗത്തുമായി കാണപ്പെടാറുള്ള പറക്കുംതളികകളുടെ അതേ രൂപഘടനയുമായിരുന്നു!”
ഈ വാദങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഒരു സംഭവം 2010ല്‍ പ്രാചീനഇന്ത്യയുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാന്‍റെ മരുപ്രദേശത്തുണ്ടായത്രേ. അവിടെയുള്ള ഒരു ഗുഹയില്‍ യു.എസ് സൈനീകര്‍ നടത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു പറക്കുംയന്ത്രം കണ്ടെടുത്തു. അതു ഖനനം ചെയ്തു പുറത്തെടുക്കുന്നതിനായി എട്ടു സൈനീകരെയും നിയോഗിച്ചു. ഇതിനായി യാത്ര തിരിച്ച ഇവര്‍ പിന്നീടു മടങ്ങിവന്നില്ല! പ്രവര്‍ത്തനക്ഷമമായിരുന്ന ഈ വിമാനത്തിന്‍റെ സുരക്ഷാവലയം, വിമാനം പുറത്തെടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ഈ എട്ടുപേരെയും ഭസ്മമാക്കികളഞ്ഞു എന്നു പറയപ്പെടുന്നു. ഇതേതുടര്‍ന്നു യുഎസ് സൈനീകശാസ്ത്രജ്ഞരെ ഗുഹയിലേക്ക് അയച്ചു. അവിടെ കോറിയിട്ടിരുന്ന ലിഖിതങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആ വിമാനത്തിന്‍റെ യഥാര്‍ത്ഥഅവകാശി എന്നു എഴുതപ്പെട്ടിരുന്നത് പ്രാചീനപ്രവാചകനായ Zoroasterറെയായിരുന്നു! എല്ലാമതങ്ങളുടേയും അന്തസത്തകള്‍ ഉള്‍കൊള്ളുന്നു എന്നു വിശേഷിക്കപ്പെടുന്ന ‘Zoroastrianism’ എന്ന മതത്തിന്‍റെ സ്ഥാപകന്‍. സംഭവം നടന്ന ഡിസംബറില്‍, ഏതാണ്ട് നാലോളം ലോകനേതാക്കള്‍ അടിയന്തിരമായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.
ശപിക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ടിബെറ്റിലെ ലാസയില്‍ നിന്ന് ഏതാനം വര്‍ഷങ്ങള്‍മുമ്പ് ചൈനീസ് ഗവണ്മെന്‍റ് ചില സംസ്കൃതരേഖകള്‍ കണ്ടെടുക്കുകയും അവയെ വിവര്‍ത്തനത്തിനും പഠനത്തിനുമായി ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. അത് വിവര്‍ത്തനം ചെയ്ത വ്യക്തി (Dr. Ruth Reyna) അടുത്തയിടെ അതിന്‍റെ ഉള്ളടക്കം വെളിപ്പെടുത്തുകയുണ്ടായി. ഗ്രഹാന്തരയാത്രകള്‍ നടത്തുന്ന ബഹിരാകാശവാഹനങ്ങള്‍ നിര്‍മിക്കുന്ന വിധമായിരുന്നു അതില്‍ പറഞ്ഞിരുന്നത്! ആയിരകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ രേഖയില്‍ മനുഷ്യരെ ഏതു ഗ്രഹങ്ങളിലേക്കും അയയ്ക്കാനാവുന്ന ഇത്തരം വാഹനങ്ങളെ ‘അസ്ത്ര’ എന്നാണ് സംബോധന ചെയ്തിരുന്നത്. അവയുടെ സഞ്ചാരരീതി ‘Anti-gravity’ എന്ന ആശയം ഉപയോഗിച്ചായിരുന്നുവത്രേ. ഈ ആശയം ഇന്നുവരെ പ്രവര്‍ത്തികമാക്കാന്‍ ഒരു ആധുനികരാജ്യത്തിനും കഴിഞ്ഞിട്ടില്ല.
‘ലഗിമ’ എന്ന അപകേന്ദ്രബലം ഗുരുത്വാകര്‍ഷണബലത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കാന്‍ കഴിയുമത്രേ. ചില ഹൈന്ദവയോഗിവര്യന്‍മാരുടെ വിവരണമനുസരിച്ചു ‘ലഗിമ’യാല്‍ ഒരു വ്യക്തിക്കുപോലും വായുവില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയും. മറ്റുചില സാങ്കേതികവിദ്യകളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. ‘അന്തിമ’ (വിമാനം അദൃശ്യമാക്കാനുള്ള കഴിവ്), ‘ഗരിമ’ (ഉയര്‍ന്നഭാരമുള്ള വസ്തുകള്‍ വിമാനത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവ്) എന്നിവയെപ്പറ്റിയൊക്കെ വിവരിക്കുന്നുണ്ട്. രേഖയില്‍ അതുവരെ ഗ്രഹാന്തരയാത്രകള്‍ നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല. പക്ഷേ ചന്ദ്രനിലേക്ക് ഒരു യാത്രയ്ക്കുള്ള പദ്ധതിയിടുന്നതായി അതില്‍ പറയുന്നു. അതു പ്രവര്‍ത്തികമായോ എന്നുള്ളത് ഇന്നും അജ്ഞാതമാണ്.
പതിവുപോലെ നമ്മുടെ ഭാരതീയശാസ്ത്രജ്ഞര്‍ ഇവയൊന്നും കാര്യമായി എടുത്തില്ല. എന്നാല്‍ ചൈനീസ്ശാസ്ത്രജ്ഞര്‍ ഇതില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ അവരുടെ ബഹിരാകാശഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് പുതിയൊരു മാനം ഇവയ്ക്ക് കൈവന്നത്. ഇതാദ്യമായാണ് ഒരു രാജ്യം ‘Anti-gravity’ എന്ന ആശയത്തില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നു തുറന്നു സമ്മതിക്കുന്നത്.
വിമാനങ്ങളുടെ കാര്യം പോലെതന്നെ അന്ന് നടന്നെന്ന് രേഖപ്പെടുത്തിയിട്ടുള്ള യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന ദിവ്യായുധങ്ങള്‍ ഇന്ന് നിലവിലുള്ള അത്യാധുനിക ആയുധങ്ങളേക്കാള്‍ അനേകം മടങ്ങ് പ്രഹരശേഷിയുള്ളവയായിരുന്നു. ദിവ്യാസ്ത്രങ്ങളായി പറയപ്പെടുന്നവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായവയായിരുന്നു. ഇന്ദ്രന്‍റെ വജ്രായുധം തന്നെയെടുക്കാം. വൃതാസുരവധത്തിനായി പ്രാണത്യാഗം ചെയ്ത ദധീജിമഹര്‍ഷിയുടെ എല്ലില്‍നിന്നു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനാലാവണം, കണ്ടിട്ടുള്ള പുരാണസീരിയലുകളില്‍ കൂടുതലും വജ്രായുധത്തെ ചിത്രീകരിച്ചിരിക്കുന്നത് നട്ടെല്ലിന്‍റെ രൂപത്തിലാണ്. എന്നാല്‍ ഇന്നു പരംവീരചക്രയോടൊപ്പം സമ്മാനിക്കപ്പെടുന്ന മാതൃകയാണ് ശരിയായ രൂപം. ഇതു പ്രവര്‍ത്തിച്ചിരുന്നത് വൃത്താകൃതിയിലുള്ള ഒരു ദര്‍പ്പണം ഉപയോഗപ്പെടുത്തിയായിരുന്നു. ആയുധപ്പിടി ‘ഓണ്‍’ ആക്കുമ്പോള്‍ ഇരുവശത്തേക്കും ഒരു പ്രകാശദണ്ട് പുറത്തുവരുമായിരുന്നു. ഇത് ഏതെങ്കിലുമൊരു ലക്ഷ്യത്തില്‍ പ്രായോഗിച്ചാല്‍ ഇതിന്‍റെ പ്രഭാവത്താല്‍ ലക്ഷ്യം തല്‍ക്ഷണം നശിക്കുമായിരുന്നു. ഇതുപോലെ ജ്വലിക്കുന്ന ചില വേലുകളെപ്പറ്റിയും രേഖകളുണ്ട്. ഒരു പുരാണകഥയില്‍ ‘സൗഭ’ എന്ന അപ്രത്യക്ഷമാകാന്‍ ശേഷിയുള്ള വിമാനത്തില്‍ സഞ്ചരിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ശാല്‍വനെ ശബ്ദം ശ്രവിക്കുന്നെടത്ത് പ്രഹരിക്കാന്‍ ശേഷിയുള്ള ഒരു ആയുധംകൊണ്ടു വധിക്കുന്നതായി പറയുന്നു. ഈ വിദ്യ ഇന്നു ആധുനികലോകം പ്രാവര്‍ത്തികമാക്കിയെടുത്തിട്ടുമുണ്ട്.
ഒരു മഹാവിനാശത്തെപ്പറ്റി മഹാഭാരതം പറയുന്നതിങ്ങനെ: “ഗുരുകന്‍ വേഗതയും ശക്തിയുമാര്‍ന്ന അവന്‍റെ വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ട് വൃക്ഷികളും അന്തകരും വസിച്ചിരുന്ന മൂന്നു നഗരങ്ങള്‍ക്കുനേരെ സര്‍വ്വപ്രപഞ്ചശക്തിയും ഉള്‍കൊണ്ട ഒരു ശസ്ത്രം വിക്ഷേപിച്ചു. പുകമറയ്ക്കും അഗ്നിക്കുമിടയിലും പതിനായിരം സൂര്യന്മാര്‍ എല്ലാവിധ ദീപ്തിയോടുംകൂടി ഒരുമിച്ചുദിച്ചു. അത് അജ്ഞാതമായ ഒരു ആയുധമായിരുന്നു, ഒരു 'ഇരുമ്പു'മിന്നല്‍... വൃക്ഷിണികളുടെയും അന്തകന്മാരുടെയും വംശത്തെ മുഴുവന്‍ മുടിച്ചുകളഞ്ഞ മരണദൂതന്‍! ജഡങ്ങള്‍ തിരച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞിരുന്നു. പല്ലും നഖവും മാത്രം അവശേഷിച്ചു. യാതൊരു കാരണവുംകൂടാതെ മണ്‍കുടങ്ങള്‍ പൊട്ടി. പക്ഷികള്‍ ചാരമായി. അല്‍പനാഴികകള്‍ക്കകം ആഹാരം വിഷലിപ്തമായി. ഇതില്‍ നിന്നു രക്ഷനേടാന്‍ സൈനീകര്‍ ജലാശയങ്ങളെ അഭയംപ്രാപിച്ചു.”
ഇന്നു നമുക്ക് പരിചിതമായ ഒരു അവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്. അണുവിസ്ഫോടനത്തെ! അണുവിസ്ഫോടനത്തിനു ശേഷമുണ്ടാവുന്ന ആണവവികിരണം ജനങ്ങളില്‍ ഉണ്ടാക്കാനിടയുള്ള അവസ്ഥയാണിത്. ഇതു സംജാതമായാല്‍ താല്‍ക്കാലികരക്ഷയ്ക്ക് വേണ്ടിയെങ്കിലും ജലാശയങ്ങളില്‍ മുങ്ങുകയേ വഴിയുള്ളൂ. അണുവിസ്ഫോടനം തന്നെയാവണമെന്നില്ലെങ്കിലും സാമ്യമുള്ള മറ്റേതെങ്കിലും സാങ്കേതികവിദ്യയുമാവാം ഇതിനു കാരണമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മോഹന്‍ജെതാരോ-ഹാരപ്പാ സംസ്കാരങ്ങളില്‍ ഗവേഷണം നടത്തിയ രണ്ടു പാശ്ചാത്യഗവേഷകര്‍ മുന്‍പു ഭാരതത്തില്‍ വിനാശകരമായ ആണവയുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്നു സമര്‍ഥിക്കുന്നു. അതിന്‍റെ തെളിവായി ഉയര്‍ന്ന താപനിലയില്‍ അലിഞ്ഞുപോയ മണ്‍നിര്‍മിതികളും സ്പടികരൂപത്തിലേക്ക് മാറിയ മണല്‍തരികളും നിരത്തുന്നു. ഇത്തരത്തിൽ
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ ഒരു പ്രദേശത്തെ ആളുകളില്‍ ഉയര്‍ന്ന ശിശുമരണവും അര്‍ബുദവും കാണപ്പെടുയുണ്ടായി. ഇതേതുടര്‍ന്ന് അവിടെ ഖനനം നടത്തിയപ്പോള്‍ ഒരു പ്രാചീനനഗരവും അതിനുമീതെ മൂന്നു ചതുരശ്രമൈലോളം തൂകപ്പെട്ടുകിടന്ന റേഡിയോആക്റ്റിവ് ചാരവും കണ്ടെടുത്തു!
ഇത്തരം സാങ്കേതികവിദ്യകള്‍ ഒന്നുങ്കില്‍ അക്കാലത്ത് ഭൂമി സന്ദര്‍ശിച്ചിരുന്ന അന്യഗ്രഹജീവികള്‍ നേരിട്ടു കൊണ്ടുവന്നതോ അല്ലെങ്കില്‍ ‘alien’ ദൈവങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മനുഷ്യര്‍ സ്വയം നിര്‍മിച്ചതോ ആണെന്നുള്ളതിന് ഇക്കൂട്ടര്‍ ധാരാളം തെളിവുകള്‍ നിരത്തുന്നുണ്ട്. എന്നാൽ ചിലർക്ക് ഇവ പ്രാചീന 'സയന്‍സ്‌ഫിക്ഷന്‍' കൃതികള്‍ മാത്രമാണ്. വിശ്വാസികള്‍ക്കോ?! ഇത് ഒരു സാങ്കേതികവിദ്യയ്ക്കും നിര്‍വചിക്കാന്‍ കഴിയാത്ത 'മഹാവിസ്മയ'ത്തിന്‍റെ ലീലകളിൽ ഒന്നു മാത്രമാണ്. ഓരോത്തരുടെയും സ്വതന്ത്രമായ ചിന്തകള്‍ക്ക് വിട്ടുതന്ന് തല്‍ക്കാലം ഈ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.
മരിച്ചുപോയവരെ സ്വപ്നം കാണുന്നുണ്ടോ; ഇതായിരിക്കാം കാരണം
മരിച്ചു പോയ വേണ്ടപ്പെട്ടവരേയോ അടുത്ത ബന്ധുക്കളെയൊ ഒക്കെ സ്വപ്നം
കാണാത്തവര്‍ കുറവായിരിക്കും. എന്തായിരിക്കും ഇങ്ങനെ സ്വപ്നം കാണുന്നത്
അതിനു ചില കാരണങ്ങള്‍ ഉണ്ടാകും. ചില വിശ്വാസങ്ങള്‍ പറയുന്നത് ഇങ്ങനെ.
മരിച്ചവരെ സ്വപ്നം കാണുന്നത് ഇക്കാരണങ്ങളാലാണത്രെ ചൈനീസ് വിശ്വാസ പ്രകാരം
പറയുന്നത്. വിസ്പര്‍മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ഇത്.
- മരിച്ചു പോയവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരിലൂടെ അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ എത്തുന്നതാണ് എന്ന് ഒരു സങ്കല്‍പ്പം ഉണ്ട്
- മരിച്ചു പോയവരെക്കുറിച്ചു കൂടുതലായി ചിന്തിക്കുന്നുണ്ടെങ്കില്‍ ഇവരെ സ്വപ്നം കാണുമെന്നു പറയുന്നു.
- ദുര്‍മരണപ്പെട്ടു പോയവരെ സ്വപ്നം കാണുന്നത് അവര്‍ അവരുടെ മരണ കാരണം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതാകാം എന്നു കരുതുന്നു
- കഠിനമായ രോഗം മൂലം മരിച്ചവരെ സ്വപ്നം കാണുന്നത് ഇനിയും മഹാമാരികള്‍ വരാനുണ്ട് എന്നതിന്റെ സൂചനയാണ് എന്നു പറയുന്നു
- മരിച്ച ശേഷം മോക്ഷം ലഭിക്കാത്തവരെയാണു സ്വപ്നം കാണുന്നത് എന്ന വിശ്വാസവും ഉണ്ട്.
അദൃശ്യ ശക്തിയുടെ പുറകേ
ഒരു
കരാട്ടെമാസ്റ്ററുടെ അനുഭവക്കുറിപ്പുകൾ ആണ് ഈ ലേഖനം.. ഒരു യുക്തി
വാദിയും,നിരീശ്വരവാദിയും ആയിരുന്ന അദ്ദേഹം ഇങ്ങനെ ഉള്ള അനുഭവം
പങ്കുവെക്കുവാൻ താത്പര്യപ്പെ ടുന്നുണ്ടെങ്കിൽ...ഈ ഗ്രൂപ്പിലെ
ഓരോരുത്തർക്കും കാണും ഇതെപോലുള്ള അനുഭവങ്ങൾ...
ഇത് വായിച്ചു അവരവർക്കുണ്ടായ ഇത്പോലുള്ള അനുഭവങ്ങളും പങ്കുവെക്കണം എന്ന് അഭ്യര്ഥിച്ചുകൊണ്ടു...മാസ്റ്ററുടെ വാക്കുകളിലേക്കു....
*****അദൃശ്യ ശക്തിയുടെ പുറകേ*****
~~~~~~~~~~~~~~~~~~~~~~~~
സുഹ്യത്തുക്കളെ ,
.പലപ്പോഴും എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്തുകൊണ്ടോ ഒരു വലിയ വിഭാഗം ജനത്തെ ഇത്തരം വിശ്വാസങ്ങളിലേയ്ക്ക് തള്ളിവിടണ്ട എന്നു തോന്നി. ചില സത്യങ്ങൾ കണ്ടെത്തുവാൻ .. നിങ്ങൾക്ക് ഒരു പക്ഷേ എന്റെ സംശയങ്ങൾക്ക് മറുപടി തരുവാൻ സാധിച്ചേക്കാം സത്യങ്ങൾ മറ നീക്കി പുറത്തു വരാൻ പരസ്പരം അറിവുകൾ പങ്കുവച്ച് ഒരുമിച്ച് മുന്നേറേണ്ടത് അത്യാവശ്യമാണ് .അങ്ങനെ എന്റെ മനസ്സിലെ ആ സംഭവവും സംശയങ്ങളും ഞാൻ എഴുതാൻ തുടങ്ങുകയാണ്. ഒരു പാട് wide ആയാണ് എഴുതുന്നത് എന്നാലെ എനിക്ക് നിങ്ങളുമായി സംവദിക്കാൻ പറ്റു..
ഒരു പാട് മഹദ് വ്യക്തികളെ ലോകത്തിന് സംഭാവന ചെയ്ത ഇരിങ്ങാലക്കുടയാണ് എന്റെ സ്ഥലം .ഞാനൊരു കരാട്ടെ അധ്യാപകനാണ് .യുക്തിവാദിയും നിരീശ്വരവാദിയും ആയിരുന്നു .ഓർമ്മ വച്ച നാൾ മുതൽ ഒരു ദൈവത്തിന്റെ മുൻപിലും കൈകൂപ്പാതെ തല കുനിക്കാതെ തികച്ചും അഹങ്കാരിയായി വളർന്നു. സ്വന്തം കഴിവിലും ശക്തിയിലും ആത്മവിശ്വാസത്തിലും മാത്രം ആശ്രയിച്ചു .നിരീശ്വരവാദിയും യുക്തിവാദിയുമായി വളർന്നു ഈശ്വരൻ ഇല്ല പ്രേതവും ഇല്ല .കുട്ടികാലത്ത് വീട്ടിൽ അച്ചാച്ചൻ ഒരു പാട് അനുഭവകഥകൾ പറയും ഞങ്ങൾ കുട്ടികൾ ഇതെല്ലാം കേട്ടിരിക്കും അപ്പോൾ വല്ലാതൊരു പേടി മനസ്സിൽ നിറയുമെങ്കിലും അതൊക്കെ മറന്ന് രാത്രിയും പകലുമില്ലാതെ പല വഴിയിലും പല സമയത്തും പേടിയില്ലാതെ സഞ്ചരിച്ചു .ഒന്നിനേയും എവിടേയും കണ്ടുമുട്ടിയില്ല .പല അനുഭവസ്ഥരേയും പരിഹസിച്ചു അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരെ പരിഹസിച്ചു .ക്രിസ്തുമസിനും പെരുന്നാളിനുമൊക്കെ ഇരിഞ്ഞാലക്കുട പള്ളിയിലെ സെമിത്തേരിയിൽ പാതിരാത്രിയിൽ കല്ലറക്ക് മുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് പണ്ട് .അങ്ങനെ വളർന്നു ഒരു പേടിയുമില്ലാതെ . ഇന്ന് ഞാനൊരു കരാട്ടെ പരിശീലകനാണ് .ഇന്ത്യയിൽ കരാട്ടെ പ്രചരിപ്പിച്ച ഒരു ലോകോത്തര മാസ്റ്ററുടെ ശിഷ്യനാവാനുള്ള ഭാഗ്യം ഉണ്ടായി ജീവിതത്തിൽ .ശാരീരികമായും മാനസികമായും ഏതു പ്രതിബന്ധങ്ങളേയും അതിജീവിക്കുവാനും രക്ഷപെടുന്നതിനുമുള്ള ആത്മവിശ്വാസം നേടി ..പക്ഷെ മാർഷൽ ആർട് എന്നത് Spiritual ആയുള്ള പഠനമാണ്. എന്റെ കുട്ടികളെ Spiritual ആയി തന്നെ train ചെയ്യുന്നു .അതിന് മറ്റൊരു പ്രധാന കാരണം കൂടി ഉണ്ട് .എന്റെ ജീവിതത്തിലെ കണ്ടെത്തലുകളെ കാഴ്ചപാടുകളെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ ആ ആകസ്മിക സംഭവം ... ഇവിടെ പറയുന്ന സംഭവത്തിലെ സ്ഥലപേരുകളും മറ്റും ബോധപൂർവ്വം ചില കാരണങ്ങളാൽ മറച്ചു വക്കുകയാണ് ക്ഷമിക്കുക .
ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് ... അന്ന് മൊബൈൽ ഫോൺ ഇറങ്ങി തുടങ്ങിയോ എന്ന് സംശയമാണ്. എന്റെ വീടിന് ദൂരെ 4 km അപ്പുറത്ത് മനോഹരമായ ഒരു ഗ്രാമം ഉണ്ട് .അവിടെ എനിക്ക് ഒരു പാട് സുഹ്യത്തുക്കളും കണ്ണെത്താ ദൂരം കിലോ മീറ്ററുകൾ വിസ്ത്യതിയിൽ വ്യാപിച്ചു കിടക്കുന്ന തരിശായ പാഠം അതിന്റെ മദ്ധ്യത്തിലായി ഒരു അമ്പലം .അമ്പലത്തിന്റെ ഒരു വശം നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു വലിയ പറമ്പാണ് മുളങ്കൂട്ടങ്ങൾ നിറഞ്ഞ പറമ്പ് അതിൽ ഒരു കുളവുമുണ്ട് .പകൽ പോലും അങ്ങോട്ട് ആരും പോകാറില്ല വിജനമായ പേടിപെടുത്തുന്ന ഒരു സ്ഥലമാണ് അവിടം. പണ്ട് കാലത്ത് മഴ കാലത്ത് മലവെള്ളം വന്ന് അമ്പല മൊക്കെ മൂടി പോകുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് .അമ്പലത്തിന്റെ മുൻപിലെ വലിയ ആലും കുളവും പാഠത്തെ കീറി മുറിച്ച് വരുന്ന ചെമ്മൺ പാതയും ഭയങ്കര രസമാണ് അവിടം .നിരീശ്വരവാദമാണെങ്കിലും അക്കാലത്തെ സായാഹ്നങ്ങളിലും രാത്രികളിലും ഏറെ സമയം സുഹൃത്തുക്കൾ കൊപ്പം ചിലവിട്ട ആ സുന്ദര നിമിഷങ്ങൾ ....ഞങ്ങൾ സുഹൃത്തുക്കൾ എന്നുമവിടെ ഒത്തുച്ചേരും രാത്രി ഏറെ സംസാരിച്ചിരിക്കും .. ചില നിലാവു പെയ്യുന്ന രാത്രികളിൽ ആ അമ്പലവും ആലും പാഠം വും നിലാവിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആ ഗ്രാമീണ കാഴ്ച അതിന്റെ ഒരു ഭങ്ങിയെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ മതിയാകുനില്ല .. അങ്ങനെ സൗഹൃദങ്ങൾ പൂത്തു തളിർത്തു നിൽക്കുന്ന കാലത്താണ് ആ യാദൃശ്ചിക സംഭവം ഉണ്ടാവുന്നത് ..
സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇരട്ട ചങ്കുള്ള ഒന്നിനേം ഭയമില്ലാത്ത ശരിക്കും കൂടെ നിറുത്താൻ പറ്റിയ ഒരുവനുണ്ട് ... അവൻ പറഞ്ഞു കുറച്ച് ദിവസങ്ങളായി രാത്രിയിൽ വീടുകളിൽ വളരെ ശല്യങ്ങൾ ഉണ്ട് നിറയെ പട്ടികളുടെ കുരയും ആരൊക്കെയോ പുറത്തു നിന്ന് വരുന്നുണ്ട് ... പലയിടത്തും രാത്രി ഡോറിൽ തട്ടലും കാൽ പെരുമാറ്റവും .. നമുക്കൊന്ന് നോക്കണം രാത്രിയിൽ ..കള്ളൻമാരെ പിടികൂടാൻ ഞങ്ങൾ സുഹൃത്തുക്കൾ സംഘടിച്ചു .വിശാലമായ പാഠം ത്തിന്റെ ഒരു മൂലയിൽ പാതി പണിത ഒരു വീടിന്റെ ടെറസ്സിൽ സർവ്വ സന്നാഹങ്ങളുമായി ഞങ്ങൾ 20 ഓളം പേർ കാത്തിരുന്നു .ഞാനൊഴിച്ച് എല്ലവരും Local s.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു അമ്പലത്തിലേയക് പ്രധാന വഴിയിൽ നിന്ന് 500 മീറ്റർ സ്ട്രെയ്റ്റ് ചെമ്മൺ പാതയാണ് പാഠം ത്തിന് നടുവിലൂടെ. ചെറിയൊരു നാട്ടു വെളിച്ചം മാത്രമെ ഉള്ളൂ എങ്ങും നിശബ്ദത സമയം 12.3o കഴിഞ്ഞു കാണും ഗ്രാമം നല്ല ഉറക്കത്തിലേയ്ക്ക്.. ദൂരെ ചെമ്മൺ പാത അമ്പലവും ഇരുട്ട് അതിന്റെ ഭീകരതയോടെ കട്ടപിടിച്ചു കിടക്കുന്നു. പെട്ടെന്നാണ് ചെമ്മൺ പാതയുടെ തുടക്കത്തിൽ ഒരു വെളിച്ചം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് .എല്ലാവരും പെട്ടെന്ന് Alert ആയി .ആരോ ഒരു വിളക്കുo കത്തിച്ചു കൊണ്ട് അമ്പലത്തിനെ ലക്ഷ്യമാക്കി ചെമ്മൺ പാതയിലൂടെ വരുന്നുണ്ട് .പെട്ടെന്ന് കൂടെ ഉളളവരിൽ ചിലർക്ക് അപകടം മണത്തു. അതെന്താണ് എന്ന് നോക്കുവാൻ കൂടെ ഉള്ളവർക്ക് ആർക്കുമില്ല ധൈര്യം ഇതിവിടെ സാധാരണമാണെന്ന ഒരു കേട്ടറിവുണ്ട് പലർക്കും .പക്ഷെ നമ്മുടെ ഇരട്ട ചങ്കുള്ള ചങ്ങാതി വീടിനു മുകളിൽ നിന്ന് താഴെ ഇറങ്ങി കൂടെ ഞാനും .മുന്നോട്ട് പോവുക തന്നെ .പുറകിൽ നിന്ന് വേണ്ടs പോവണ്ട pls ഇതു പ്രശ്നമാവും ട്ടാ .. എന്നുള്ള കൂട്ടുകാരുടെ വിളികളൊന്നും ഞങ്ങൾ കാര്യമായെടുത്തില്ല. വെളിച്ചത്തെ നിരീക്ഷിച്ചതിൽ നിന്ന് അത് വളരെ ദൂരെ നിന്നാണ് വരുന്നത് ഏകദേശം അഞ്ചടിയോളം ഉയരത്തിലാണ് .ചെറിയ വെട്ടമാണ് എന്നൊക്കെ മനസ്സിലായി .അമ്പലത്തിന്റെ മുൻവശം ലക്ഷ്യമാക്കിയാണ് വരുന്നത് .വെളിച്ചവുമായി വരുന്നത് ഒരു വ്യക്തിയാണോ സാധ്യത അതിനാണ് അങ്ങനെയെങ്കിൽ ഈ അസമയത്ത് ആര് അറിയുക തന്നെ .ഞങ്ങൾ രണ്ടു പേരും പതുങ്ങി പതുങ്ങി അമ്പലത്തിന്റെ മുൻപിൽ സന്ധിക്കാൻ പാകത്തിൽ ഒരു കമാന്റോ ഓപ്പറേനെ അനുസ്മരിപ്പിക്കും വിധത്തിൽ നീങ്ങി.
സുഹൃത്തിന്റെ കയ്യിൽ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ലൊരു ടോർച്ചുണ്ട് But on ആക്കിയില്ല പിന്നെ നല്ലൊരു വാളും .ഞാൻ വെറും കയ്യാണ് .വെളിച്ചം വളരെ അടുത്തു അമ്പലത്തിനോട് ഞങ്ങൾ മാക്സിമം Speed വർദ്ധിപ്പിച്ചു.ആശങ്കയുടെ ഹൃദയമിടിപ്പിന്റെ നിമിഷങ്ങൾ .. വെളിച്ചം കിഴക്കുനിന്നാണ് വരുന്നത് ഞങ്ങൾ വടക്കുഭാഗത്തു നിന്നും ..അതാ വെളിച്ചം ആദ്യം Compound ന്റെ മുൻപിലെത്തി ഞങ്ങൾക്ക് വ്യക്തമായി എല്ലാം കാണാം മേലാകെ തരിച്ചുപോയി ആളുമില്ല ഒന്നുമില്ല ഒരു വിളക്ക് കത്തുന്ന വെട്ടം മാത്രം ..വെട്ടവുമായി ഞങ്ങൾ 10 അടി അകലം വരെ എത്തി ഉപ്പുറ്റി നിലത്തു തൊടാതെ ശബ്ദമുണ്ടാക്കാതെ ഞങ്ങൾ പിന്തുടർന്നു .വെട്ടം തെക്കോട്ട് തിരിഞ്ഞു അമ്പലത്തിലേക്ക് കയറാതെ .ഞങ്ങൾ മാക്സിമം Speed എടുക്കുന്നുണ്ട് പക്ഷെ വെട്ടവും Speed കൂട്ടി distance Keep ചെയ്യുന്നുണ്ട് .വെളിച്ചം പോകുന്നത് അമ്പലത്തിന്റെ തൊട്ടുള്ള വിജനമായ പറമ്പിലേക്കാണ് എന്ന് മനസ്സിലായി .പുറകേ എന്തും വരട്ടെ എന്നു വിചാരിച്ച് ഞങ്ങളും .മനസ്സു നിറയെ ഭീതിയും ആകാംഷയും വല്ലാത്തൊരു അവസ്ഥ ചെറിയൊരു ശബ്ദം പോലും കേൾപിക്കാതെയാണ് ഞങ്ങളുടെ യാത്ര .വെളിച്ച പിടിതരാതെ പോവുകയാണ് .പറമ്പിൽ വലിയൊരു തോടുണ്ട് .വെളിച്ചം അതിനു മുകളില്ല Simple ആയി കടന്നു പോയി .ഞങ്ങൾക്ക് കടക്കാൻ പറ്റുന്നില്ല ഓടി വന്നാൽ ചാടാം പക്ഷെ അതിനുള്ള സമയമില്ല പിന്നെ വലിയ ശബ്ദവും ഉണ്ടാകും ഞങ്ങൾ തോടിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി തോട്ടിലേക്ക് ഇറങ്ങി കടന്നു . അപ്പോഴേക്കും വെട്ടവുമായുള്ള അകലം 10 അടിയിൽ നിന്ന് കൂടിയിരുന്നു .അത് പറമ്പിലെ കുളം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന് മനസ്സിലായി .ഞങ്ങൾ എത്തിയപ്പോഴേക്കും അത് കുളത്തിന്റെ വലം വയ്ക്കാൻ തുടങ്ങി ഞങ്ങൾ വെളിച്ചം വലം വച്ചു വരുന്നതിന്റെ എതിർ ദിശയിലേയ്ക്ക് ചെന്നു .വെളിച്ചം അതാ മുൻപിൽ പെട്ടെന്ന് വെളിച്ചം അണഞ്ഞു .. ഞങ്ങൾ ചുറ്റും പരതി .ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വെളിച്ചമതാ ഞങ്ങളുടെ പിറകിൽ വിണ്ടും പിന്നാലെ വച്ചു പിടിച്ചു .വെളിച്ചം കുളത്തിലേയ്ക്ക് ഇറങ്ങി ചണ്ടികൾ മൂടി കിടക്കാണ് കുളം നിറയെ വെളിച്ചം അതിനു മുകളിലൂടെ നീങ്ങി മദ്ധ്യത്തിലെത്തി .അതാ നമ്മടെ സുഹൃത്ത് ടോർച്ച് അടിച്ചു അതിന്റെ നേർക്ക് ..വെളിച്ചം അണഞ്ഞു ടോർച്ചും .. പിന്നിടവിടെ നടന്നത് വർണ്ണിക്കാൻ വാക്കുകൾക്കാവില്ല .പ്രകൃതി പെട്ടെന്നു തന്നെ മാറി മേലാകെ ചരൽ വാരി എറിഞ്ഞ പോലയുള്ള അനുഭവം നിറയെ കിളികളുടെ കാതടപ്പിക്കുന്ന ശബ്ദ o ചെവിയിൽ തുളഞ്ഞു കയറുകയാണ് ചുറ്റുo കുറ്റാ കൂരിരുട്ട് വിജനമായ സ്ഥലം പല തരത്തിലുള്ള ശബ്ദങ്ങളുടെ സംഹാര താണ്ഡവം ചെവി തുളച്ചുകയറുന്ന പോലെ .സുഹ്യത്ത് വാളെടുത്ത് ചുറ്റും ആഞ്ഞു വീശി കൊണ്ടിരുന്നു വെട്ടു കൊണ്ട് ചാവാഞ്ഞത് ഭാഗ്യം .escape .. സത്യം പറയാമല്ലോ ഏകദേശമൊരു ദിശ ലക്ഷ്യമാക്കി തോടൊക്കെ ചാടി കടന് ഞങ്ങൾ ഓടി അമ്പലത്തിന് മുൻപിൽ വന്നു .പിന്നെ കൂട്ടുകാരുടെ അടുത്തേക്കും അവരോട് വിവരങ്ങളൊക്കെ പറഞ്ഞു പോവണ്ട വല്ല കാര്യമുണ്ടോ എന്ന് വഴക്കുo പറഞ്ഞു അവർ .അവിടതുക്കർക്ക് ഇങ്ങനെ യുള സംഭവത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു .അന്ന് ഞാൻ വീട്ടിൽ പോയില്ല ഉറക്കം വന്നില്ല .കുട്ടിക്കാലം തൊട്ട് ഞാൻ വളർത്തി കൊണ്ടു വന്ന എന്റെ വിശ്വാസങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ഞാൻ എന്താണ് കണ്ടത് അനുഭവിച്ചത് ഓർക്കനേ വയ്യ മറക്കാനും ദൈവം പ്രേതം പിശാച് അദ്യശ്യ ശക്തികൾ എന്തൊക്കെയോ ഉണ്ട് .പിറ്റേ ദിവസം ഞങ്ങൾടെ സംസാരം ഇതു മാത്രമായിരുന്നു തലേന്ന് ഞങ്ങൾ പോയ വഴി ഒരിക്കൽ കൂടി യാത്ര ചെയ്തു .അവിടൊക്കെ പോയി നോക്കി .
പിന്നീട് കൂട്ടുകാരന് വലിയ കുഴപ്പമൊന്നുമില്ല പക്ഷെ എന്റെ ചിന്തകൾ ആകെ പ്രശ്നമായി തുടങ്ങി ഞാൻ വല്ലാത്തൊരു മൂഡിലേക്ക് മാറി പോവുന്നതായി തോന്നി തോന്നിയതല്ല സത്യമാണ് ഇരുട്ടിലേക്ക് നോക്കുമ്പോൾ എന്തോ പോലെ രാത്രി ഉറക്കം വരുന്നില്ല 3 മണിക്ക് ശേഷം മാത്രമെ ഉറങ്ങൂ രാത്രി കിടക്കണമെങ്കിൽ തലയിണക്കിടയിൽ ആയുധം വെക്കേണ്ട സ്ഥിതിയായി .കണ്ട കാഴ്ചയെ പറ്റി പലരോടും പറഞ്ഞു പലരും വിശ്വസിച്ചില്ല വീട്ടിൽ അച്ചച്ചനോട് പറഞ്ഞപ്പോൾ സത്യാ ണ് പണ്ട് കോൾ നിലത്തിൽ പുലർച്ചെ പോകുമ്പോൾ ധാരാളം കണ്ടിരിക്കുന്നു എന്ന് പറഞ്ഞു എന്റെ മാനസികമായ മാറ്റങ്ങൾ വീട്ടിലും ആ കെ പ്രശ്നമായി തുടങ്ങി ചീത്തയു o കുറ്റപെടുത്തലും വഴക്കും .കൂട്ടുകാർക്കൊപ്പം ഒരു രാത്രി കൂടെ പോയി അത് ക്യാമറയിൽ പകർത്തണം എന്ന് പ്ലാൻ ചെയ്തു .വിട്ടിലറിഞ്ഞപ്പോൾ ഒരു രക്ഷയുമില്ല ചീത്തയോട് ചീത്ത എന്തുവന്നാലും ഞാൻ പോകും അങ്ങനങ്ങോട് തീരുമാനിച്ചു .വീണ്ടുമൊരു വെള്ളിയാഴ്ച എത്തി ഞാൻ അങ്ങോട്ട് പോകുവാനായി രാത്രി ക്യാമറയുമായി ബൈക്കിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നിന്ന് ഠാണാവിലേയക്ക് വരുന്ന വഴി MCP സൂപ്പർ മാർക്കറ്റിന് മുൻപിൽ വച്ച് ഒരു ഭിക്ഷക്കാരി ഒരോട്ടം റോഡ് ക്രോസ്സ് ചെയ്ത് ഒറ്റ ഇടിയാണ് ബൈക്ക് .അവരുടെ കാലൊടിഞ്ഞു ബൈക്കിന്റെ മുൻവശവും ക്യാമറയും നാശമായി .ഭിക്ഷക്കാരിയെ ഒരു മാസം സ്വന്തം അമ്മയെ പോലെ നോക്കേണ്ടിയും വന്നു .
പക്ഷെ എന്റെ രാത്രികളിലെ ഉറക്കം നഷ്ടപെട്ടു കൊണ്ടിരുന്നു ഈ സംഭവത്തോടെ ശരിക്കും ഒരു ഭയം .രാത്രിയും പകലും ആരോ പിന്തുടരുന്ന പോലെ അജ്ഞാത ശക്തിയുടെ ആക്രമണം ഉണ്ടയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ അങ്ങനെ ഒരു ദിവസം രാത്രി എപ്പഴോ ഉറങ്ങി പോയി വീടിന്റെ മുകളിലെ റൂമിൽ ഒന്നിൽ ഞാനും അപ്പുറത്തേതിൽ അനിയനുമാണ് കിടക്കുക ഫാൻ ഇട്ടിരുന്നാൽ പുറത്തെ ശബ്ദമൊന്നും കേൾക്കാനേ പറ്റില്ല പെട്ടെന്ന് ശശ്... എന്ന് ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഞാൻ ചാടി എണീറ്റത് .തലയിണക്കടിയിൽ നിന്ന് ആയുധമെടുത്ത് ജനൽ തുറന്ന് ചുറ്റും നോക്കി ഒന്നും കാണാനില്ല എന്റെ അവസ്ഥ ആലോചിച്ച് എനിക്കു തന്നെ സങ്കടം വന്നു രാവിലെ എണീറ്റപ്പോൾ അനിയനും പറഞ്ഞു ഇതേ അനുഭവം (എനിക്ക് കൂട്ടായി അവനും ഉണ്ടായിരുന്നു) പിന്നെ ഞാൻ മനസ്സുകൊണ്ട് കുറ്റമൊക്കെ ഏറ്റുപറഞ്ഞു .ഇനി ഒരു വെല്ലുവിളിയുമായി ഞാൻ വരില്ലാന്നു പറഞ്ഞു കീഴടങ്ങി .പിന്നെ ഒന്നും ഉണ്ടായില്ല .
ഇതു വായിച്ച് ആരും വിശ്വാസികളോ അന്ധ വിശ്വാസികളോ ആവരുത് .ഈ സംഭവം മനസ്സിൽ ഉയർത്തുന്ന ഒരു പാട് ചോദ്യങ്ങളുണ്ട് അതിനുള്ള ഉത്തരം തേടിയാവണം ഒരോരുത്തരുടെയും മനസ്സ് കാരണം രഹസ്യങ്ങളുടെ ചുരുൾ ഒരു നാൾ അഴിയുക തന്നെ വേണം ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു പരിണമ സിദ്ധന്തത്തിൽ വിശ്വസിക്കുന്നു ശാസ്ത്രം തന്നെയാണ് വലുത് നമുക്ക് എല്ലാം നേടി തന്നത് ശാസ്ത്രമാണ് ശാസ്ത്രീയമായി തന്നെ എല്ലാറ്റിനേയും അപഗ്രഥിക്കണം .പക്ഷെ ശാസ്ത്രത്തിന് പിടി തരാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട് ജീവിതത്തിൽ ലോകത്തിൽ .. ഭൂഭ പ്രേത പിശാചുക്കൾ ലോകത്ത് ഉണ്ടോ? ആത്മാവ് ഉണ്ടോ? പക്ഷെ ഞാൻ പറയുന്നത് എന്തൊക്കെയോ അദൃശ്യ ശക്തികൾ ഉണ്ട് എന്നാണ് നമ്മൾ കാണാതെ ഒരു പക്ഷേ നമ്മുടെ തൊട്ടടുത്ത് .എന്തുകൊണ്ടാണ് ശാസ്ത്രം ഇന്നേവരെ ആ വഴിക്ക് ചിന്തിക്കാത്തത് അനുഭവങ്ങളും അറിവും ഇല്ലാത്തവന്റെ തലയിലെ അജ്ഞതയാണ് നിരീശ്വരവാദവും യുക്തിവാദവും എണ് ഞാൻ ഉറക്കേ പറയും എന്റെ അനുഭവം കൊണ്ട്
ഒരായിരം ചോദ്യങ്ങളുണ്ട് മനസ്സിൽ ദൈവം എന്ന സങ്കൽപ്പം ഉണ്ടോ? സത്യത്തിൽ മനുഷ്യൻ തന്നെയല്ലേ ദൈവങ്ങളെ സൃഷ്ടിച്ചത് നമ്മുടെ അമ്പലങ്ങൾക്കും പള്ളികൾക്കും 1500 മേൽ വർഷങ്ങൾ പഴക്കം ഉല്ലല്ലോ അവിടത്തെ ദൈവങ്ങളും മനുഷ്യ നിർമ്മിതമല്ലേ ? ഒരു വെളിച്ചം എങ്ങിനെയാണ് തനിയെ ഉണ്ടാകുന്നത് ? ഞാൻ കണ്ടത് രക്ഷസിന്റെ പോക്കുവരവാണോ? ബ്രാഹ്മണന്റെ ദുർമരണമാണോ രക്ഷസ്സ് ?ഇതൊന്നുമല്ല എന്നാണ് എന്റെ വിശ്വാസം നമുക്കിടയിൽ എന്തൊക്കെയോ അദ്യശ്യ ശക്തികൾ ഉണ്ട് ദൈവം ഭൂതം പ്രേതം എന്നൊക്കെ പറഞ്ഞ് നമ്മൾ യഥാർത്ഥ ശക്തികളെ കണ്ടെത്തുന്നതിൽ നിന്ന് പുറം തിരിഞ്ഞ് പോവുകയാണ് എന്നാണ് എനിക്ക് തോന്നുന്നത് .നിങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ഒരിക്കലും പേടിച്ച് ഓടരുത് അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കുകയും ശാസ്ത്രീയമായി അപഗ്രഥിക്കാൻ ശ്രമിക്കുക തെറ്റിദ്ധാരണകൾ പരത്താതെ സത്യങ്ങൾ മാത്രം വിളിച്ചു പറയുക
ഭയപ്പെടുത്തുന്ന ഒരു സംഭവം വരുന്നതുവരെ മാത്രമെ ഭയപെടേണ്ടതുള്ളു വന്നാൽ സധൈര്യം നേരിടുക എന്നു പറഞ്ഞ മഹദ് വ്യക്തിയെ ഓർക്കുന്നു .ആരേയും ഒന്നിനേയും ഒരിക്കലും ഭയപ്പെടരുത് എന്ന് പറഞ്ഞ എന്റെ പ്രിയ ഗുരുവിനെ സ്മരിച്ചു കൊണ്ട് തൽക്കാലം വിടവാങ്ങുന്നു .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും സ്വീകരിച്ചു കൊണ്ട് .. സ്നേഹപൂർവ്വം....
മഹേഷ്മാധവൻ...

ഇരുമ്പ് ഭക്ഷണമാക്കുന്ന അത്ഭുതമനുഷ്യൻ
മൈക്കിൾ ലോലിറ്റോ എല്ലാവരും അരിയും മാംസവും പച്ചക്കറികളും കഴിക്കുമ്പോൾ ഇയാൾ കഴിക്കുന്നത് ഇരുമ്പ് ഒപ്പം കുടിക്കുന്നത് മിനറൽ ഓയിൽ അതെ 1950 ഫ്രാൻസിൽ ജനിച്ച ഇദ്ധേഹം 2007 ൽ മരിക്കുന്നത് വരെ 10 ടൺ ഇരുമ്പ് വസ്തുക്കളാണു കഴിച്ചത് പക്ഷെ ഇദ്ധേഹത്തിനു യാതോരു വിധ അസുഖങ്ങളും ഇത് കൊണ്ട് ഉണ്ടായിട്ടില്ല
2 കമ്പ്യൂട്ടർ, 18 സൈക്കിൾ ഒരു ചെറുവിമാനം അങ്ങനെ പോകുന്നു ഇദ്ധേഹം കഴിച്ച വസ്തുക്കൾ ദിവസം ഒരു കിലോയിലധികം ഇരുമ്പ് അദ്ധേഹം അകത്താക്കിയിരുന്നു. ഇത് വാഴിക്കുന്ന നിങ്ങൾക്ക് ചിലപ്പോ തോന്നും ഇത് സത്യമാണോ എന്ന് പക്ഷെ സത്യമാണു അദ്ധേഹം ഇതോന്നും വിഴുങ്ങുകയല്ല ചെയ്തിരുന്നത് ആദ്യം കഴിക്കാനുളള വസ്തുക്കൾ ചെറിയ കഷ്ണങ്ങളാക്കിവെക്ക് എന്നിട്ട് മിനറൽ ഓയിലോ വെളളമോ കുടിക്കും ഒപ്പം പതുക്കെ അത് ഭക്ഷിക്കും ഇദ്ധേഹത്തിന്റെ ഈ അസാധാരണമായ കഴിവ് ഇയാളെ ഗിന്നെസ് ബുക്കിൽ വരെ കയറ്റിയിട്ടുണ്ട് ഇയാളെ പഠനവിധേയമാക്കിയ പലരും പറയുന്നത് എല്ലാവരെയുംപോലെ തന്നെയാണു ഇദ്ധേഹത്തിന്റെ ശരീരഘടന യും എന്നാണു
ഇയാൾ പറയുന്നത് ഇരുമ്പ് കഴിക്കുമ്പോൾ വായിൽ നിന്ന് ഒരു പ്രതേകനുര വരുമെന്നും അത് ഇരുമ്പിനെ എല്ലാം മറ്റു ഭക്ഷണം കഴിക്കുന്നത് പോലെ യാക്കികളയുംഎന്നൊക്കെയാണു. ഇത്രയും ഇരുമ്പ് കഴിച്ചത് കൊണ്ട്ഇയാൾക്ക് ഇരു വിധവിഷവുംഎറ്റിട്ടില്ല.
2007 സ്വന്തം ജന്മദിനത്തിനു എഴു ദിവസം ബാക്കിനിൽക്കെ ഫ്രെഞ്ച് ചാനലുകളിലൂടെ ആളുകളെ ചിരിപ്പിക്കുകയുംഒപ്പം ഇരുമ്പ് ഭക്ഷിക്കുന്ന തി ലൂടെ ലോകത്തെ മുഴുവൻ അത്ഭുതപെടുത്തുകയും ചെയ്ത അയാൾ മരണപെട്ടു അതും ഒരു സാധാരണ മരണം പക്ഷെ അയാൾക്ക് എങ്ങനെ യായിരുന്നു ഇരുമ്പ് ഭക്ഷിക്കാൻ സാധിച്ചിരുന്നത് എന്നത് ഇന്നും ചുരുൾ അഴിയാത്ത രഹസ്യമായി നില നിൽക്കുന്നു.
Subscribe to:
Posts (Atom)