അഴുകി ഈച്ചയാര്‍ക്കുന്ന ശവശരീരങ്ങള്‍,പുഴുക്കള്‍ നുരഞ്ഞു പുളയ്ക്കുന്ന,രൂക്ഷ ഗന്ധം വമിക്കുന്ന ശവങ്ങള്‍.ഉണങ്ങിയ ശരീരങ്ങള്‍,മണ്ണില്‍ പാതി അഴുകിയ ശരീരങ്ങള്‍..മനുഷ്യ ശരീരങ്ങള്‍ തുറസ്സായതും അല്ലാത്തതുമായ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പോലെയുള്ള കാഴ്ചകള്‍..കാഴ്ചയില്‍ അറപ്പും വെറുപ്പും ഭീതിയുമുണര്‍ത്തുന്ന വികൃതമായ മൃതദേഹങ്ങള്‍..
ബോഡി ഫാം ; പഠനാവശ്യങ്ങള്‍ക്കായി മനുഷ്യ മൃതദേഹങ്ങള്‍ സ്വാഭാവികപ്രകൃതിയില്‍ സൂക്ഷിക്കുന്ന ഫെസിലിറ്റികളാണ് ബോഡി ഫാമുകള്‍.മനുഷ്യന്റെ ഇടപടെല്‍ ഇല്ലാതെ മണ്ണിലും വെള്ളത്തിലും മരത്തിലും കിടക്കുന്ന ശവശരീരങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നാവും ബോഡി ഫാം പ്രധാനമായും പഠന വിധേയമാക്കുക.സ്വാഭാവിക സാഹചര്യങ്ങളില്‍ ശവശരീരങ്ങള്‍ എങ്ങനെയാണ് നശിക്കുന്നതെന്ന് അറിയുന്നതിനായി മഞ്ഞിലും മണ്ണിലും, മരത്തിലും വെള്ളത്തിലും മൃതദേഹങ്ങള്‍ നിക്ഷേപിക്കും.എന്തിനധികം പറയുന്നു ചെളിക്കെട്ടുകള്‍,കാര്‍ ഡിക്കി,വാഹനങ്ങളുടെ അടിഭാഗം,ഇങ്ങനെയുള്ള അസ്വാഭാവിക ഇടങ്ങളില്‍ സ്വാഭാവികത തെല്ലും ചോരാതെ മൃതദേഹങ്ങള്‍ വയ്ക്കും.
മരണശേഷം ശാസ്ത്രപഠനങ്ങള്‍ക്കായി വിട്ടുനല്‍കുന്ന ശരീരങ്ങളാണ് പഠനവിധേയമാക്കുന്നത്. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെയാണ് കൊലപാതകം നടന്നതെന്നും അതിനായി പ്രതികള്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ചുരുളഴിയും.മൃതദേഹത്തിന്റെ
പഠനവിധേയമാക്കുന്ന മൃതദേഹങ്ങളില്‍ ദിവസങ്ങളുടേയും ആഴ്ച്ചകളുടേയും മാസങ്ങളുടേയും ഇടവേളകളില്‍ പഠനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സംഘത്തിലെ പുരാവസ്തുഗവേഷകരും ഷഡ്പദശാസ്ത്രജ്ഞരും ജീവശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരുമെല്ലാം അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കും.
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തരീതിയില്‍ മരണം സംഭവിച്ചവരുടെ മൃതദേഹത്തിന് സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കുന്നതിലൂടെ ഫോറന്‍സിക് സയന്‍സും വൈദ്യശാസ്ത്ര മേഖലയും ഉള്‍പ്പടെ പല മേഖലകള്‍ക്കും പ്രയോജനപ്പെടുന്നുണ്ട് ഇത്തരം ബോഡി ഫാമുകള്‍.
1987 ല്‍ ഡോക്ടര്‍ വില്യം ബാസ് (Dr. William Bass ) ആണ് ഇത്തരമൊരു ആശയം വിജയകരമായി അവതരിപ്പിച്ചത്.അതിനും മുന്‍പ് 1970കളുടെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ ചില ആശയങ്ങള്‍ പ്രാവര്‍ത്തിമാക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു.
ബോഡിഫാമുകളെ ലോകത്ത് ഇന്ന് പ്രധാനമായും 8 ബോഡിഫാമുകള്‍ ഉണ്ടെന്നാണ് കണക്ക്.അതില്‍ 7 എണ്ണം അമേരിക്കയിലും ഒരെണ്ണം ആസ്ട്രേലിയയിലും ആണ്.പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായി വരുന്ന ഒരെണ്ണം ഇംഗ്ളണ്ടിലും ഉണ്ട്.
പ്രധാനമായും 3 തരത്തിലാണ് ഇത്തരം ഫാമുകളില്‍ മൃതദേഹങ്ങള്‍ ലഭിക്കുന്നത്.1)അജ്ഞാത ജഢങ്ങള്‍,2)ശരീര ദാനം ചെയ്യുന്നവര്‍,3)മരണപ്പെട്ട
പകര്‍ച്ചവ്യാധികള്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇത്തരം ഫാമുകളില്‍ സ്വീകരിക്കാറില്ല.
ബോഡി ഫാമുകള്‍ തുടങ്ങിയ കാലം മുതലേ അതിനോടുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നു.മനുഷ്യശരീരത്
മൃതദേഹങ്ങള്‍ കാട്ടിലും മേട്ടിലും വെറുതേ അങ്ങ് ഉപേക്ഷിക്കുകയല്ല.ഏക്കറു കണക്കിന് വരുന്ന സംരക്ഷിത പ്രദേശത്ത് എടുത്തു മാറ്റാവുന്ന കമ്പിവേലികള്ക്കുള്ളിലാകും
--------------------------
Ref-
https://futurism.com/
https://
ചിത്രങ്ങള്‍- ati