A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചക്രവാതത്തിന്റെ കണ്ണ് (eye of cyclone ) : കൊടുങ്കാറ്റിന്റെ മധ്യത്തിലെ ശാന്തമായ മേഖല


മധ്യരേഖാ ചക്രവാതങ്ങൾ കാറ്റു കളുടെ വിപരീതദിശയിലുള്ള ഒഴുക്കിൽ ജനിക്കുന്ന ന്യൂന മർദ പ്രദേശങ്ങളിൽ നിന്നാണ് പിറവിയെടുക്കുന്നത് . താപനിലയിലെ വ്യതിയാനവും ചൂടുള്ള നീരാവിയുമാണ് ചക്രവാതത്തിനു ഊർജ്ജം പകരുന്നത് . ഒരു വലിയ കാൻവാസിൽ നോക്കിയാൽ സമുദ്രത്തിൽ നിന്നുയരുന്ന ചൂടുള്ള നീരാവി ചലിപ്പിക്കുന്ന ഒരു ഹീറ്റ് എഞ്ചിനാണ് ചക്രവാതങ്ങൾ . ലഭ്യമായ ഇന്ധനത്തിനും ഇന്ധനത്തിൽ അടങ്ങിയിരിക്കുന്ന ഊർജവുമാണ് ചക്രവാതത്തിന്റെ രൂക്ഷതയും വലിപ്പവും നിർണയിക്കുന്നത് .
ന്യൂനമർദ മേഖലയിലെ കാറ്റുകളുടെ വേഗത മണിക്കൂറിൽ 120 -150 കിലോമീറ്റെർ ആകുമ്പോഴാണ് ന്യൂനമർദമേഖലക്ക് ചക്രവാതത്തിന്റെ ട്രേഡ് മാർക്ക് ആയ സ്പൈറൽ രൂപം കൈവരുന്നത് . അതെ സമയം തന്നെ ചക്രവാതംമേഖലയുടെ ജോമെട്രിക്ക് സെന്ററിൽ ( ഒത്ത നടുക്ക് ) ഒരു മേഘങ്ങളിലാത്ത പ്രദേശവും രൂപപ്പെടുന്നു . ചക്രവാതത്തിലെ കാറ്റുകൾ വേഗത്തിൽ വാർത്തുള ദിശയിൽ കറങ്ങി വീശുന്പോഴു ണ്ടാക്കുന്ന സെൻ്റട്രിഫ്യൂഗ ൽ ബലങ്ങളാണ് ഈ മേഖരഹിത പ്രദേശത്തിന് കാരണമാകുന്നത് . ഉപഗ്രഹദൃശ്യങ്ങളിലും ഉയർന്നു പറക്കുന്നവിമാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിലുമാണ് ഈ കണ്ണ് വ്യക്തമായി കാണാനാവുക .
.
ചക്രവാത കണ്ണുകളുടെ വ്യാസം ശരാശരി 20 -60 കിലോമീറ്ററാണ് . ഈ ശരാശരിയേക്കാൾ വലുതും ചെറുതുമായ ചക്രവാതകണ്ണുകൾ വിരളമായി രൂപപ്പെടാറുണ്ട് .1960 ൽ ജപ്പാന് സമീപം പാസഫിക്ക് സമുദ്രത്തിൽ രൂപപ്പെട്ട കാർമെൻ എന്ന ചക്രവാതത്തിന്റെ കണ്ണിനു 300 കിലോമീറ്ററിലധികം വ്യാസം ഉണ്ടായിരുന്നു .ചക്രവാതകണ്ണിന്റെ മേഖലയിലാണ് അന്തരീക്ഷമർദം ഏറ്റവും താഴ്ന്നു നിൽക്കുന്നത് .
ഒരു ചക്രവാതമേഖലയിലെ ഏറ്റവും ശാന്തമായ മേഖലയാണ് ചക്രവാതത്തിന്റെ കണ്ണ് . ഈ ശാന്തമായ മേഖലക്ക് ചുറ്റുമാണ് ഏറ്റവും വേഗതകൂടിയ വർത്തുള വാതങ്ങൾ നിലനിൽക്കുന്നത് . അതിനാൽ തന്നെ ചക്രവാതകണ്ണിണന്റെ പ്രദേശത്തിലെ ജനങ്ങൾക്ക് ഏതാനും മിനിറ്റുകൾ ചക്രവാതം ശമിച്ചതായി ഒരു തെറ്റായ ധാരണയുണ്ടാകും , ഈ സമയത്തു സുരക്ഷിത സ്ഥാനങ്ങളിൽ നിന്നും പുറത്തിറങ്ങിയാൽ സെക്കൻഡുകൾക്കുള്ളിൽ അതിവേഗതയേറിയ ചുഴലിക്കാറ്റിൽ അകപ്പെട്ടുപോകാനുളള സാധ്യതയുണ്ട് . ധാരാളം അപകടങ്ങൾ അങ്ങിനെ ഉണ്ടായിട്ടും ഉണ്ട് .
.
ഒരു ചക്രവാത കണ്ണ് രൂപപ്പെട്ടുകഴിഞ്ഞാൽ അതിലൂടെ താഴെനിന്നും മുകളിലേക്ക് ചക്രവാതത്തിനുള്ളിലൂടെ വർത്തുള പാതയിൽ ചലിക്കുന്ന വായുവിന്റെ ഒരു സ്തംഭം നിലനിൽക്കും . ഈ വാതക സ്‌തംഭം ചക്രവാതത്തിന്റെ ഒരു അവലംബ പ്രദേശമായി നിലനിൽക്കും .തീരമണഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ചക്രവാത കണ്ണ് അപ്രത്യക്ഷമാകും . അപ്പോഴേക്ക് ചക്രവാതം ഒരു കടുത്ത ന്യൂനമർദ്ദപ്രദേശമായി മാറിയിട്ടും ഉണ്ടാകും .
===
ചിത്രം ഫാനി ചക്രവാതത്തിന്റെ കണ്ണ് : ചിത്രം കടപ്പാട് :https://upload.wikimedia.org/…/3/…/Fani_2019-05-02_1657Z.jpg