.
ചിലയിടങ്ങൾ പ്രകൃതിദുരന്തം കൊണ്ടു പാടേ മാറി പോകാറുണ്ട്.അത്തരത്തിൽ മാറ്റം സംഭവിച്ച ഒരിടമാണ് ഞാന്‍ താമസിക്കുന്ന നീലഗിരി ജില്ലയിലെ ഗെദ്ദ.ഗെദ്ദ എന്ന സ്ഥലം 1990നു മുന്പ് 5000 പേരോളം താമസിച്ചു വന്ന മലനിരകളാൽ ചുറ്റപ്പെട്ട ഒരു പട്ടണമായിരുന്നു.എന്നാൽ ഖേദകരമെന്നു പറയട്ടെ1990ലെ ഒക്ടോബർ 25ന് ഒരു ചെറിയ മഴയോടൊപ്പംഉണ്ടായ ഉരുൾ പൊട്ടലിൽ ആ പട്ടണം നാമാവശേഷമായി. ഏകദേശം നൂറിൽ പരം വീടുകൾ മണ്ണടിഞ്ഞു.80നു മേലെ മനുഷ്യജീവൻ പൊലിഞ്ഞു..അന്ന് തൊട്ടടുത്ത സിനിമാതിയ്യറ്ററിൽ പടമോടാതിരുന്നത് മരണസംഖ്യ കുറയുവാൻ കാരണമായി.അത്ഭുത മെന്നു പറയട്ടെ ആ ഉരുൽ പൊട്ടലിൻറെ ഉത്ഭവസ്ഥാനം ഇന്നും അജ്ഞാതമാണ്..ആ പ്രകൃതി ദുരന്തത്തിനുശേഷം ഗദ്ദയിലെ ഭൂരിഭാഗം ആളുകൾ അവിടം ഉപേക്ഷിച്ചു പോയി.ഇന്നവിടെ ആകെയുള്ളത് നൂറോളം ജനങ്ങളാണ്.അതാകട്ടെ അവിടുത്തെ പവ്വർഹൗസ് ജീവനക്കാരാണ്. കരണ്ടുല്പാദിപ്പിക്കുന്നഗദ്ദെ പവർ സ്റ്റേഷൻ ഇവിടെ യാണ്.ഇന്ന് ഗദ്ദെ പട്ടണമല്ല.വെറും കാടു പിടിച്ച പ്രേദേശമാണ്.ഇവിടെ യഥേഷ്ടം കുരങ്ങുകളും കാട്ടുപന്നിയും കാട്ടുപോത്തും ആനകളും വിഹരിക്കുന്നു.ഗദ്ദെ പ്രകൃതി ഭംഗികൊണ്ട് നല്ല കാലാവസ്ഥ കൊണ്ട് അനുഗൃഹീതമാണ്. ഇന്നും ആ പഴയ ദുരന്തത്തിൻറെ ഓർമ്മ യിൽ വർഷംതോറും എല്ലാ ജഡങ്ങളും അടക്കം ചെയ്ത കല്ലറയിൽ പൂജ നടക്കാറുണ്ട്..