ഈ സംഭവം ട്രോൾ ആയി കാണുന്നവർക്ക് അങ്ങിനെ കാണാം,,,, തള്ള് എന്ന് പറയുന്നവർക്ക് അങ്ങിനെയും,,.
എന്തൊക്കെ ആയാലും, എനിക്ക് ചെറുപ്പത്തിൽ ഉണ്ടായ oru അനുഭവം ആണ്,,, അത് ചിലപ്പോൾ യഥാർത്ഥമാകാം, അല്ലെങ്കിൽ എന്റെ തോന്നൽ ആവാം,
, അതിന് ശേഷം എനിക്ക് പ്രേത കഥകൾ, വായിക്കുവാനും, അതിനെ കുറിച് സംസാരിക്കാനും വല്ലാത്ത ഒരു ആവേശ മാണ്,,, ,
കേട്ടാല്‍ പേടിക്കുമെന്നറിയുമെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാന്‍ എക്കാലത്തും എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരം കഥകള്‍ കുട്ടികള്‍ കണ്ണടച്ച് വിശ്വസിക്കുകയും മുതിര്‍ന്നവര്‍ യുക്തിയുടെ പക്ഷം പിടിച്ച് പുച്ഛിക്കുകയും ചെയ്യും. പണ്ട് കേട്ട മുത്തശ്ശിക്കഥകളില്‍ യക്ഷി ഒരു സ്ഥിരം കഥാപാത്രമായിരുന്നു. വാമൊഴിയായി ഒരു സങ്കല്‍പ്പത്താല്‍ തീര്‍ത്ത രൂപം കേള്‍ക്കുന്നവരുടെ മനസ്സില്‍ കഥ കേള്‍ക്കുമ്പോള്‍ തന്നെ തെളിഞ്ഞു വരും. ഹോസ്റ്റല്‍ മുറികളില്‍ നാല് പേര്‍ കൂടിയാല്‍ ചര്‍ച്ചാവിഷയം തട്ടിതടഞ്ഞ് ഓജോ ബോര്‍ഡിലെത്തും. പരീക്ഷണത്തിന് പലതവണ മുതിരുന്നവരും ഭയം കൊണ്ട് പാതിവഴിയില്‍ തീരുമാനം വേണ്ടെന്നുവെക്കും.
കോളേജ് കാലഘട്ടം കഴിഞ്ഞ് മുതിര്‍ന്നവരോട് ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് അവരുടെ ലോകത്തും ഇത്തരം കഥകളൊക്കെ ഉണ്ടെന്ന് മനസ്സിലായത്. രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കേട്ട ശബ്ദങ്ങളും ചില വഴികളിലൂടെ പോകുമ്പോള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളും സ്ഥിരം സംഭവങ്ങളായിരുന്നു. എന്നാല്‍ ആ കഥകളില്‍ പ്രേതം എന്ന വാക്ക് ആത്മാക്കളെന്ന് മാറ്റപ്പെട്ടു. മാത്രമല്ല പ്രത്യക്ഷമല്ലാത്ത ചില കാര്യങ്ങളാകും അത്തരം കഥകളില്‍ ഭയപ്പെടുത്തുന്ന ഘടകം,,
കോളേജ് കാലഘട്ടം കഴിഞ്ഞ് മുതിര്‍ന്നവരോട് ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് അവരുടെ ലോകത്തും ഇത്തരം കഥകളൊക്കെ ഉണ്ടെന്ന് മനസ്സിലായത്. രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കേട്ട ശബ്ദങ്ങളും ചില വഴികളിലൂടെ പോകുമ്പോള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളും സ്ഥിരം സംഭവങ്ങളായിരുന്നു. എന്നാല്‍ ആ കഥകളില്‍ പ്രേതം എന്ന വാക്ക് ആത്മാക്കളെന്ന് മാറ്റപ്പെട്ടു. മാത്രമല്ല പ്രത്യക്ഷമല്ലാത്ത ചില കാര്യങ്ങളാകും അത്തരം കഥകളില്‍ ഭയപ്പെടുത്തുന്ന ഘടകം,,
.ദയവ് ചെയ്‌ത് പേടിഉള്ളവരും,ദുർഭലരും ഇത് വായിക്കരുത്,,
,,വീട് പണിനടത്താന്‍ വേണ്ടി തല്‍ക്കാലം വാടകവീട്ടിലേക്ക് മാറാന്‍ തീരു മാനിച്ചൂ,,, അന്ന് ഇന്നത്തെ പോലെ അല്ലാ,,,വാടക വീടുകള്‍ കുറവാണ്,,ഒരു പത്ത് പതിനാല് കൊല്ലം ആയിക്കാണും,,,അങ്ങനെ ഒരു വീട് വാടകക്ക് കിട്ടീ,,,
,ഒരു വലിയ പറമ്പില്‍ നടുക്ക് ഒരു ഇരുനിലഉള്ള ഓടിട്ട ഒരു വീട്,,അയല്‍ പക്കം ഒന്നും ഇല്ലാ,,,,പിന്നെ ആപറമ്പിന്റെ ആങ്ങേ അറ്റത്ത് ഒരു വീട് ഉണ്ട്,,
ആ വീട്ടുകാരെകൊണ്ട് ഒരു ഉപകാരവും ഇല്ലാ,,,,വീടിന്റെ വാതില്‍ നാല് പാളിയാണ്,,,ഞാന്‍ ആദ്യം ആയിട്ടാണ് അങ്ങിനത്തെ വീട്ടില്‍ താമസിക്കുന്നത്,,
അടുക്കള യൊക്കെ കിടക്കുന്നത് ഹാള്‍ കഴിഞ്ഞ്,പിന്നെ വേറൊരു ചെറിയ മുറി അത് കഴിഞ്ഞ് വേറെ ഒരു വഴീ,അതിലൂടെ യൊക്കെ പോയിട്ട് വേണം അടുക്കള എത്താന്‍,
,അന്ന് അടുക്കള കണ്ടു പിടിക്കാന്‍ എന്ത് പെടാപാടായിരുന്നൂ,,ഇന്നത്തെപോലെ അറ്റാച്ച്‌ഡ് ബാത്ത്‌റൂം ഇല്ലാ,,,
പുറത്ത് ഒരു മൂലക്ക്‌ആണ് ബാത്ത്‌റൂം,,,
അഞ്ചാറ് റൂം ഒക്കെ ഉണ്ട് ,,അതിലൊക്കെ വന്ന ദിവസം മാത്രം ഒന്നുതുറന്നുനോക്കീ,,
പിന്നെ വെറെ ഒരു റൂം തക്കോല്‍ ഇട്ട് പൂട്ടിയിരിക്കുന്നൂ,,അതൊക്കെ നോക്കി കണ്ട് ഞങ്ങള്‍ ഹാളിള്‍ കിടന്നൂ,,ഫാമിലി നാല്‌പേർ,,
അതിന്റെ തട്ടിന്‍ മുകളില്‍ വവ്വാലുകളും ,മരപ്പട്ടിയുമൊക്കെ ഉണ്ട്,,,ഞ്ഞങ്ങള്‍ തന്നെ പരസ് പരം പറഞ്ഞൂ,,ഇത് എന്താപ്രേതബംഗ്ലാവ് പോലെ ഉണ്ടല്ലോ എന്ന്,,
,ആ വീടിന്റെ പല സ്ഥലങ്ങളിലും അവിടെ മുൻപ് താമസിച്ചവരുടെ സാധങ്ങൾ കിടപ്പുണ്ട്,,, രാത്രിആയാല്‍ ഞങ്ങള്‍ എല്ലാരും ഒരുമിച്ച് കിടക്കും,,കിടന്നാല്‍ ഉറക്കം വരുന്നത് വരെ പട്ടി ഓരിയിടല്‍,നത്ത്,കരയല്‍,കൂമന്‍കരയല്‍,വവ്വാല്‍ കരച്ചില്‍,
,ഇതൊക്കെ കേട്ട് കൊണ്ടിരിക്കും,
,ഇടക്ക് ഇടക്ക് കറന്റ് പോയികൊണ്ടിരിക്കും,,
ആസമയത്ത് ചൂട് കാരണം കാറ്റ് കിട്ടാൻ ജനൽ തുറന്നു ഇടും,, ആവീട്ടിൽ രാത്രി ഭയങ്കര നിശ്ശബ്തത ആണ്, രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോൾ ജനൽ വഴി പുറത്തേക്ക് നോക്കികിടക്കും, ആഇരു ട്ടിന് ഭയാനകതയുടെ ഭീകരത പോലെ തോന്നും, ഇരുണ്ടു മൂടിക്കെട്ടിയ ആകാശം കാര്മേഘത്തിൽ പൊതിഞ്ഞ ചന്ദ്രൻ,, ചില മേഘങ്ങൾക്ക് ഭീകരമായ രൂപങ്ങൾ, ,ആ ഇരുട്ടിനു തന്നെ എന്റെ ഭയത്തിനെ കൂടുതൽ, ഉയരങ്ങളിലേക്ക് എത്തിക്കുന്ന പോലെ തോന്നി,,
ഉറങ്ങിനേരം വെളുത്താല്‍ ഭാഗൃം എന്ന് കരുതും,അവിടെ,ഞങ്ങൾ ഉറങ്ങുബോൾ ഇടക്ക് ഉറക്കത്തിൽ പല ദിവസവും പെങ്ങൾ കോഴി കരയുന്ന പോലെ ഒച്ച ഉണ്ടാക്കി കരഞ്ഞു ഞെട്ടി ഉണരാറുണ്ട്,,എന്നിട്ട് കരഞ്ഞു പറയും ഒരു കറുത്ത രൂപം കഴുത്തിൽ ഞെക്കിയെന്നു,,ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് പേടി കൂടുതൽ വരും ,
( ആപറമ്പിൽ പുല്ല് അരിയാന് വരാറുള്ള ഒരു അമ്മൂമ്മ യോട് ഇത് പറഞ്ഞപ്പോൾ അത് ഏതോ പിശാച് ആണ്,, ഏതോ അമ്പലത്തിൽ താമര മാല വഴിപാട് കൊടുക്കാൻ പറഞ്ഞു,, ആവീട്ടിൽ അതാല്ലാതെ പല പ്രശ്നം വും ഉണ്ടെന്ന് പറഞ്ഞു, അതെന്താ ന്നു ചോദിച്ചപോപോൾ ഒന്നും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറി, വേറെ എന്തോ വിഷയം പറഞ്ഞു, പോയി)
,,,,പക്ഷെ നേരം വെളുത്താൽ ആഭയമെല്ലാം പോവും പിന്നെ പറമ്പിലേക്ക് ഓടും കളിക്കാൻ ,പകല്‍ ആവീട്ടില്‍ നല്ല രസം ആണ്,,രാത്രി സന്ധ്യ ആയാൽ പിന്നെ ഭയത്തിന്റ നിഴലുകൾ ആവും,, അവിടുത്തെ ഒരു പുളി മരത്തിൽ ഒരു പാമ്പ് തൂങ്ങി കിടക്കുന്നത് ഞാൻ ആദ്യമായി കാണുന്നത്,, ഞാൻ കരുതി അത് മല പാമ്പിന്റെ കുഞ്ഞ് ആയിരിക്കും എന്ന്,, അതിനെ അടുത്ത പറമ്പിൽ കിളച്ചു കൊണ്ടിരിക്കുന്ന ചേട്ടന് കാണിച്ചു കൊടുത്തു,, അയാൾ പറഞ്ഞു,അതിനെസൂക്ഷിക്കണo എന്ന്, അത് ഒരു വലിയ അണലി ആണെന്ന്, വീട്ടിൽ ഒക്കെ അത് കയറി നമ്മൾ കിടക്കുന്ന പുതപ്പിൽ ഇരുന്നു കടിക്കും അത്രേ, അത്ര ഭീകരൻ, ആണെന്ന്,,, അണലികൾ ജനൽ വഴി മനുഷ്യന്റെ, രക്തത്തിന്റെ മണം കേട്ട്, ജനൽ വഴി വരുമെന്ന്, എന്നിട്ട് പുതപ്പിന്റെ ഇടയിലോ, അലമാരിയിലോ, അടുപ്പിന്റെ അടിയിലിലൊക്കെ ചുരുണ്ടു കിടക്കും എന്ന് അണലി മറ്റു പാമ്പുകളെ പോലെ അല്ലാ അത് പെട്ടെന്ന് ചാടി കടിക്കും, അതോടെ മരണം ഉറപ്പാണെന്ന്,,,, ,അതും കൂടി കേട്ടപ്പോൾ തൃപ്‌തി യായി,,,,
ഒരു ദിവസം വീട്ടുകാർ ഒരു കല്ല്യാണത്തിന് പോയീ,ഞാന്‍ പോയീല്ലാ,അവർ കുറെ വരാൻ പറഞ്ഞു,, ഇല്ലാന്ന് പറഞ്ഞു, ഡാ,, ഇവിടെ പ്രേതം ഉണ്ടാവുO,നിന്നെ പിടിച്ചു ചോരകുടിക്കും എന്നൊക്ക പറഞ്ഞു പേടിപ്പിച്ചു നോക്കി,,
ഞാൻ പറഞ്ഞു എനിക്ക് പേടി ഒന്നും ഇല്ലാ നിങ്ങൾ വിട്ടോ എന്ന്,, അവര് കുറെ ഉപദേശം തന്നു ഹാളിൽ തന്നെ ഇരുന്ന് കളിച്ചാൽ മതി വേറെ എവിടേക്കും പോവരുത് എന്നൊക്കെ, എന്നിട്ട് എനിക്ക് പള്ളിയിൽ നിന്ന് കിട്ടിയ ചരട് കയ്യിൽ കെട്ടിതന്നൂ, അവര് വേഗം പോയിട്ട് വരാം എന്ന് പറഞ്ഞു കല്യാണത്തിന് പോയി,'
ഞാൻ അവിടെ വാതിൽ അടച്ചു ഇരുന്നു, ,,കാരണം ആവീട്ടിലെ ചിലമുറികളില്‍ ആവീട്ടുകാരുടെ പഴയ സാധങ്ങള്‍ ഉണ്ട്,,അത് സെർച്ച് ചെയ്യണം,,പിന്ന ഒരു പഴയ കേടായ ഒരുടേപ്‌റെക്കോർഡർ,ഉണ്ട് ,അത് പൊളിച്ച് അതിന്റെ സ്‌പീക്കറും,മിനിമോട്ടറും എടുക്കണം,അതാണ് പ്ലാന്‍,,
പകൽ ആവീട്ടിൽ എനിക്ക് ഒരു പേടിയും തോന്നാറില്ല, ,അങ്ങനെ വീട്ടുകാർ പോയതക്കം തിരച്ചില്‍ തുടങ്ങീ,,നല്ല ത്രില്‍,ഓരോ റൂമിലും കയറി നോക്കി, ഓരോ രു സാധനങ്ങൾ കാണുമ്പോളും, കിട്ടുമ്പോളും, തിരച്ചിൽ നടത്തുന്നതിന്, വല്ലാത്ത ആവേശം,,, ******,അങ്ങിനെ തിരഞ്ഞ് തിരഞ്ഞ് താഴ്‌ഇട്ട് പൂട്ടിയ റൂമില്‍ എത്തീ,,അവിടെ അതിന്റെ അടുത്ത് അതിന്റെ താക്കോല്‍ തൂക്കിയിട്ടിരുന്നൂ,,അതെടുത്ത്‌വാതില്‍ പതിയെ തുറന്നൂ,,,നോക്കുമ്പോള്‍ അവിടെ മുഴുവന്‍ മാറാല കെട്ടിയിരിക്കുന്നൂ,,മൂന്നാല് വവ്വാല്‍ പറന്ന് കളിക്കുന്നൂ,,അവിടെ ഒരു കട്ടിൽ അതില്‍ കുറെ യുവതിയുടെതെന്ന് തോന്നിക്കുന്ന വസ്‌ത്രങ്ങള്‍,,
വല്ലാത്ത ഒരു പേടി പെടുത്തൽ പോലെ, എനിക്ക് എന്തോ പോലെ തോന്നുന്ന പോലെ, ഞാൻ ആമുറിയിൽ ചുറ്റും നോക്കി, അവിടെയൊക്കെ പലതും ചിക്കി പരത്തി ഇട്ടിരിക്കുന്നു പിന്നെ ഒരു യുവതിയുടെ ഫോട്ടോ മാലയിട്ട് തുക്കിയിരിക്കുന്നൂ,,അത് കണ്ടതും എനിക്ക് വല്ലാത്ത പേടി തോന്നി,, ഞാന്‍തിരിഞ്ഞ് ഓടീ,,,***ഓടും തോറും പുറകിൽ ആരോ ഉള്ളത് പോലെ, പ്രേതങ്ങളെ ഓർമ്മവരുന്നു, അടുക്കളയിൽ പാത്രം വീഴുന്ന ഒരു ഒച്ചകൂടി കേട്ടതോടെ പേടി കൂടി,:::എങ്ങിനെയോ വീടിനു പുറത്ത് എത്തിയാൽ മതിയെന്നായി, ആ മുറികളിലൂടെ പിറകോട്ടു നോക്കാതെ ഞാൻ പേടിച്ചു വിറച്ചു ഓടി, അങ്ങിനെ ഹാളിൽ എത്തി വാതിൽ കുറ്റി ഇട്ടിരിക്കേണ്, """""അത് ഞാൻ തുറക്കാൻ നോക്കി വെപ്രാളത്തിൽ തുറക്കാനും പറ്റുന്നില്ല, അങ്ങനെ വാതിൽ തുറന്ന് മുറ്റത്തേക്ക് ഓടി, അപ്പോളാണ് പേടിക്ക് ഒരു അയവു വന്നത്,""""" പിന്നെ അവർ വരുന്നത് വരെ മുറ്റത്ത് തന്നെ ഇരുന്നൂ,,അവർ അകലെ നിന്ന് വരുന്നത് കണ്ടപ്പോളേ''' ആശ്വാസമായി അവരുടെ അടുത്തേക്ക് ഓടി ,ഞാന്‍ കാരൃം അവരോട് പറഞ്ഞൂ,'''
അവർ കുറെ ചീത്ത പറഞ്ഞു, നിന്നോട് എവിടേക്കും പോവല്ലേ എന്ന് പറഞ്ഞതല്ലേ, അതാണ്, ഇതാണ് എന്നൊക്ക പറഞ്ഞു കുറെ ചീത്ത, ""
എന്നിട്ട് ,അവരും ആറൂമില്‍ പോയിനോക്കീ,,,,എന്നിട്ട് വാതില്‍ അടച്ചുവെച്ചൂ,,അവർക്കും ആ റൂം കണ്ടപ്പോൾ പേടി തോന്നി, രാത്രി ആയാൽ ഞങ്ങൾ എന്നും പ്രാർത്ഥിച്ചിട്ടാണ് ഉറങ്ങുന്നത്, അത് കൊണ്ട് ഒരു വിശ്വാസം ആണ് ഒരു പ്രേതവും അടുക്കില്ലാന്ന്, ""
,അന്ന് രാത്രി തട്ടിന്റെ മുകളില്‍ നിന്ന് വല്ലാത്ത ശബ്‌ദ്ദങ്ങള്‍ കേട്ടൂ,,,ഞങ്ങൾ ആരും ഉറങ്ങാതെ തന്നെ കിടക്കിന്നു, ആ നിശബ്ധതയിൽ പല ഒച്ചകളും, ഞങ്ങളുടെ പേടിയും, നെഞ്ചിടിപ്പും, കൂടുന്ന പോലെ ആ ഫോട്ടോയിൽ കണ്ട പെണ്ണിന്റ രൂപം മനസ്സിൽ വരുന്നു, ദൈവത്തെ മനസ്സിൽ വിളിച്ചു വിളിച്ചു എങ്ങിനേയോ ഞങ്ങള്‍ അന്ന് ഉറങ്ങി,,,""""
പിന്നെ കുഴപ്പംഒന്നും ഉണ്ടായില്ലാ,,ശബ്‌ദങ്ങളൊക്കെ പരിചയം ആയീ,കയ്യിൽ എപ്പോളും മന്ത്രിച്ച ചരട് അതിനു ശേഷം ഉണ്ട് ,,ഒരു ദിവസം ഞാന്‍ വീട്ടിലെ എന്തോ പൊട്ടിച്ചതിന് വീട്ടില്‍ കലിപ്പായീ,"""""
ഞാന്‍പിണങ്ങി തൊട്ടപ്പുറത്ത് ഉള്ള റൂമിലെ കട്ടിലില്‍ ഒറ്റക്ക് പോയികിടന്നൂ,,,,വീട്ട് കാരോടുള്ള വാശിക്ക് ഒറ്റക്ക് കിടന്നപ്പോള്‍ പേടിതോന്നിയില്ലാ,,,,അങ്ങിനെ ഞാന്‍ കിടന്നപ്പോള്‍ പെട്ടെന്ന് ഉറങ്ങിപ്പോയി,,,മനസ്സ് ഉണർന്നിരിക്കുന്നൂ,,്‌ഉറങ്ങുന്നുണ്ട്,,എന്നാ എല്ലാം കാണുന്നത് പോലെ,,,******
അങ്ങിനെ ഞാൻ ആപൂട്ടി യിട്ടിയിട്ട മുറിയിൽവീണ്ടും കയറുന്നത് സ്വപ്നം കണ്ടൂ ,, ആമുറിയിൽ ഞാൻ കയറിയപ്പോൾ പെട്ടെന്ന് വാതിൽ അടഞ്ഞു, നോക്കുമ്പോൾ,, ആ ഫോട്ടോയിൽ കണ്ട പെണ്ണ്'''''*****, ശവം പൊതിഞ്ഞു കെട്ടിയത് പോലെ നിന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു, വലിയ രണ്ടു തേറ്റപ്പല്ലുകൾ അതിന്, കഴുത്തിൽ ഒരു കയർ കെട്ടി ആ കയർ നിലത്തു കിടക്കുന്നു, പോത്തിനെ കെട്ടിയപോലെ, ഇതുകണ്ട് പെട്ടെന്ന് ഞ്ഞാന്‍ ഞ്ഞെട്ടി ഉണർന്നൂ''''''
,മുറിയിൽ വല്ലാത്ത ഇരുട്ട് ,,കട്ടിലിഌ ചുറ്റും ആരോ നടക്കുന്നത് പോലെ,,കട്ടിലിന് അടിയില്‍ ആഫോട്ടോയില്‍ ഉള്ള പെണ്ണ് കിടക്കുന്നത്‌പോലെഉള്ള ചിന്തകള്‍,,വവ്വാല്‍ ചിറകടി ശബ്‌ദ്ദം കൂടുതല്‍ പേടിപ്പെടുത്തുന്നൂ,,,കണ്ണടച്ച് കിടന്നൂ,""""""കണ്ണടച്ചപ്പോൾ കൂടുതൽ ഭയം,, അതെ ഇനിരക്‌ക്ഷയില്ലാ,,ആറൂമില്‍ എന്തോ ഉണ്ടെന്ന് 100% മനസ്സിലായി കണ്ണ് തുറന്ന് വീട്ടുകാരെ അലറി വിളിക്കാന്‍ പോയതും എന്റെ മുന്നില്‍ ഒരു കറുത്തരൂപം തൂങ്ങിയാടുന്നൂ,,''''""""ഞ്ഞാന്‍ ഒറക്കെ നിലവിളിച്ചൂ,,വീട്ടുകാർ ലൈറ്റ് ഇട്ട് എന്റെ അടുക്കല്‍ ഓടി വന്നൂ,,ഞാന്‍ കാര്യം അവരോട് പറഞ്ഞൂ,,എന്നിട്ട് എന്നെ അവരുടെ കൂടെ കിടത്തി,,,,നേരം വെളുത്തപ്പോള്‍ ,വീടിന്റെ മൂലക്ക് ഉള്ള വീട്ടില്‍ പോയീ കാര്യം പറഞ്ഞൂ,എന്നിട്ട് ആവീട്ടുകാരോട് ചോദിച്ചു,,"""" ആ വീടിനു, വല്ല പ്രശനം ഉണ്ടോന്നു,,,???, ,,അവർപറഞ്ഞൂ,ആവീടിനെ കുറിച്, അതിന്റെ ആൾക്കാറ് ഒന്നും പറഞ്ഞു തന്നില്ലേ """എന്ന്, വേറെ ആരും ഒന്നും പറഞ്ഞില്ലേ ന്നു ചോദിച്ചു,"""""" ഇല്ലന്ന് പറഞ്ഞു, ,,ആവീട്ടില്‍ മൂന്ന് കുടുംമ്പക്കാർ വാടകക്ക് നിന്നിട്ടുണ്ട് രണ്ട് ആഴ്‌ച്ചയില്‍ കൂടുതല്‍,നിന്നിട്ടില്ലാന്ന്,,"""""""ആവീട്ടിൽ ഉള്ള ആളുകൾക്ക് "അവിടെ നിൽക്കാൻ പറ്റാതെ അവിടെ നിന്നും മാറി, അത് വാടക്ക് കൊടുക്കാൻ ഇട്ടതാണെന്ന് """"""കാരണം """ആവീട്ടിലെ,ഗീതഎന്ന് പേരുള്ള ഒരുുപെണ്ണ്,തൂങ്ങിമരിച്ചിട്ടുണ്ടെന്ന്,,""""""രാത്രി പലരും ആ പെണ്ണ് ആവീടിന്റെ മുന്നില്‍ ഉള്ള മാവില്‍ ഇരുന്ന് ഊ ഞ്ഞാല്‍ ആടുന്നത് കണ്ടിട്ടുണ്ടെന്ന്, ഒറ്റക്ക് കിടക്കുന്നവർ ആവീട്ടിൽ നിന്നും ചില തേങ്ങിക്കരച്ചിലും, പാത്രങ്ങൾ വീഴുന്ന ഒച്ചയും കേട്ടിട്ടുണ്ടെന്ന് ,ഇതൊക്കെ കേട്ടതോടെ ഞങ്ങളുടെ ഭയം ഇരട്ടി ആയി അന്ന് തന്നെ വീട് മാറാന്‍ നോക്കീ,""""
,ഞങ്ങളുടെ സാധങ്ങൾ ഒക്കെ കെട്ടിവെക്കുന്നതിനു വേണ്ടി ഒരു ദിവസം കൂടി ഞങ്ങള്ക്ക് ആവീട്ടിൽ കിടക്കേണ്ടിവന്നൂ,,അന്ന് രാത്രി ഇതൊക്കെ കേട്ടിട്ട് ഉറങ്ങാനെ തോന്നണില്ലാ,,ലൈറ്റ് ഇട്ട് ഞങ്ങള്‍ ഇരുന്നൂ,,,12 മണിവരെ ഉറങ്ങാതെ ലൈറ്റ് ഇട്ട്‌കിടന്നൂ,,പെട്ടന്ന് കറന്റ് പോയീ,,,,ഭയങ്കര ഇരുട്ട്,,കൂമന്‍ കരയുന്നൂ,,,വവ്വാല്‍ പറക്കുന്ന ഒച്ച ആകെ ഭയാനക അന്തരീക്ഷം,പെട്ടന്ന് ഇരുട്ടില്‍ വിടിന്റെ മച്ച് മുട്ടിനില്‍ക്കുന്ന ഒരു രൂപം കിടന്ന്‌ആടിക്കളിക്കുന്നൂ,,,ഞങ്ങള്‍എല്ലാം അത് കണുന്നുണ്ടായിരുന്നൂ,,""""""എന്റെ ഉമ്മ എന്നെയും പെങ്ങളെയും ചേട്ടനെയും കെട്ടിപിടിച്ചു ഇരുന്നു അത് കണ്ടിട്ട് ,,*****ഇടക്ക് വരും ഇടക്ക് പോവും,,,ഒരു രൂപം തൂങ്ങിയാടുന്നൂ,,,ഞ്ഞങ്ങള്‍ എല്ലാവരും പരമാവതി ഉറക്കെ ദൈവത്തെ വിളിച്ച് അലറികൊണ്ടേയിരുന്ന് ഉറങ്ങാതെകണ്ണടച്ച് ഇരുന്ന് നേരം വെളുപ്പിച്ചൂ,,കണ്ണ് തുറന്നാല്‍ ഒരു കറുത്ത നിഴല്‍ തൂങ്ങിയാടുന്നൂ,""",അതിന് ശേഷം ഞങ്ങൾക്ക് പ്രേതത്തിൽ വിശ്വാസം ആണ് ആവീട്ടില്‍ അതിന്‌ശേഷം വന്ന വേറൊരു കൂട്ടർക്കും അത് തന്നെ അഌഭവം,,,
ആ വീട് ഇന്നും ആരും വാങ്ങിച്ചിട്ടില്ല റിയൽ എസ്റ്റേറ്റ് നടന്നിരുന്ന കാലത്ത് പോലും,ആവീട് ഇന്നും ആള്‍പ്പാർപ്പില്ലാതെ കാട് പിടിച്ച് കിടക്കുന്നുണ്ട്,,,,ത്രിശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ അഞ്ചുകാവ് എന്ന സ്ഥലത്ത് ശാരദ എന്ന പേരുള്ള ചേച്ചിയുടെ വീട് ,