ജീവനുള്ള പാമ്പുകളെ കയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍.. ഈ പ്രത്യേകതരം പാമ്പുത്സവം നടക്കുന്നത് ഇറ്റലിയിലെ കൊക്കുല്ലോയെന്ന (Cocullo) ഗ്രാമത്തില്‍. മെയ് മാസം ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികള്‍ക്ക് പ്രധാനമാണ്.
സാന്‍ ഡോമനിക്കോ ( San Domenico ) എന്ന പുരോഹിതന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന ആഘോഷമാണിത്.
11-ാം നൂറ്റാണ്ടിലാണ് സാന്‍ ഡൊമനിക്കോ ജീവിച്ചിരുന്നത്. അന്ന്, പാമ്പുകള്‍ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ് കൊക്കുല്ലോ. പാമ്പുകടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. പാമ്പു കടിയേല്‍ക്കുന്നവരെ ചികിത്സിച്ചിരുന്നു സാന്‍ ഡൊമനിക്. അതില്‍ വിദഗ്ധനായിരുന്നത്രേ അദ്ദേഹം.അതിനാല്‍, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്ത് സൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാര്‍.
കൃഷിയിടങ്ങളിലും മറ്റും പാമ്പുകളെ ഭയന്ന് പണിയെടുക്കാന്‍ ആളുകള്‍ക്ക് കഴിയാത്ത അവസ്ഥയില്‍ എത്തിയപ്പോള്‍ അവിടങ്ങളിലെ പാമ്പുകളെ മുഴുവന്‍ ഒഴിപ്പിച്ച് കാട്ടിലേക്കയക്കാന്‍ മുന്‍കൈയ്യെടുത്തുവെന്നും,അ
അതുകൊണ്ട് തന്നെയാണ് സാന്‍ ഡോമനിക്കിന്‍റെ പേരില്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വര്‍ഷവും അവിടെ നടത്തുന്നത്. സാന്‍ ഡോമനിക്കിന്‍റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വെച്ച് അതുമായാണ് ഗ്രാമത്തിലെ തെരുവുകളിലൂടെ ആളുകള്‍ നടക്കുന്നത്.
പാമ്പുത്സവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നാട്ടിലെ പാമ്പുപിടുത്തക്കാരെല്ലാം തിരക്കിലാകും.കാടും മലയും ചികഞ്ഞ് പെറുക്കി വിഷമില്ലാത്ത പാമ്പുകളെയെല്ലാം പൊക്കും.ഉത്സവ ദിവസം(മെയ് 1) ഈ പാമ്പുകളെ ഓരോന്നായി വിശ്വാസികളുടെ കൈകളില്‍ കൊടുക്കും.പ്രാര്‍ത്ഥനയോട് വിശ്വാസികള്‍ പാമ്പുകളെ ഡൊമനിക് പ്രതിമയില്‍ ചാര്‍ത്തും.30 പാമ്പുകള്‍ ആയിരുന്നത്രേ ആദ്യകാല കണക്ക് പക്ഷെ ഇന്ന് പ്രതിമ മൂടും വരെ പാമ്പുകള്‍ ഉണ്ടാകും.ശേഷം പരമ്പരാഗത വേഷങ്ങളണിഞ്ഞ് നഗരപ്രദക്ഷിണമാണ്.
ഏതായാലും ആഘോഷങ്ങള്‍ക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും.
--------------------------
അവലംബം - https://www.bbc.co.uk/
ചിത്രങ്ങള്‍ - AFP | കൂടുതല്‍ ചിത്രങ്ങള്‍ കമന്‍റ് ബോക്സില്‍..