ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം'' മലയാളികള്‍ എല്ലാവരും ഒരു തവണയെങ്കിലും കേട്ടിട്ടെങ്കിലും ഉള്ള പേരാണ്.
പക്ഷെ ആരാണീ ചന്ദ്രശേഖരന്‍???
പക്ഷെ ആരാണീ ചന്ദ്രശേഖരന്‍???
കേരളത്തിന്‍റെ ആദ്യ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്ന ശ്രീ. എന്‍. ചന്ദ്രശേഖരന്‍ നായരുടെ പേരിലാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്.അതിനും മുന്‍പ് ഇദ്ദേഹം തിരുവതാംകൂര്‍ രാജ്യത്തിന്‍റേയും പിന്നീട് തിരുവതാംകൂര്‍-കൊച്ചിയുടേയും എെജി ആയി സേവനമനുഷ്ഠിച്ചിരുന്നു.
1956ലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിര്‍മിച്ചത്. ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരിലാണ് ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്‌റ്റേഡിയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം.അന്ന് ലോകോത്തര നിലവാരത്തിനോട് കിട പിടിക്കും വിധം പുതുക്കിയ സ്റ്റേഡിയം ഇന്ന് പ്രധാനമായും സ്പോണ്‍സേഡ് മേളകള്‍,ടിവി ഷോ ഒക്കെ നടത്താനാണ് ഉപയോഗിക്കുന്നത്.
പ്രഭാത സവാരിയും ജിമ്മും വേണമെങ്കില്‍ ഇവിടെ നിന്നാക്കാം.പൊതുജനങ്ങള്‍ക്ക് 5000രൂപ വാര്‍ഷിക ഫീസ് അടച്ചാല്‍ മതി,ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് 2000,പോലീസുകാര്‍ക്ക് 1000 രൂപ.
നിശ്ചിത ഫീസ് അടച്ച് വേണമെങ്കില്‍ കായിക മത്സരങ്ങളും നടത്താം.
-----------------------------------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം: നിശ്ചിത ഫീസ് അടച്ച് ''വേണമെങ്കില്‍ '' കായിക മത്സരങ്ങളുംനടത്താം -മേളകളും ടിവി ഷോകളും കൊണ്ട് നാനാവിധമാക്കപ്പെട്ട് ശേഷം സമയത്ത്.

അവലംബം: tvmarchives online studio
ചിത്രം കടപ്പാട്- wikimedia commons,youtube
ചിത്രം കടപ്പാട്- wikimedia commons,youtube