A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി

കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഒരു ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ്‌ സംഗമഗ്രാമ മാധവൻ[. യഥാർത്ഥ പേര്‌ ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി എന്നായിരുന്നു. ബീജഗണിതം ത്രികോണമിതി, പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് എന്നീ മേഖലകളിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ . ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ട്.ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌. 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചു‌. ജെയിംസ്‌ ഗ്രിഗറി, ലെബനിറ്റ്‌സ്‌, ലാംബെർട്ട്‌ തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു. എങ്കിലും ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടർക്കുമാണ്‌.

ഭിംബേട്ക ഗുഹാ സമുച്ചയം (Bhimbetka rock shelters ) -

ഭിംബേട്ക ഗുഹാ സമുച്ചയം (Bhimbetka rock shelters ) - ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗഹ്‌വരങ്ങൾ---ഇന്ത്യൻ സംസ്‌കാരത്തിന്റെ കളിത്തൊട്ടിൽ ?




ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നിഗൂഢമായ ഗുഹകൾ ഏതെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരമാണ് മധ്യപ്രദേശത്തിലെ ഭിംബേട്ക ഗുഹകൾ (Bhimbetka rock shelters ). ഒരു ലക്ഷം വര്ഷം മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ മനുഷ്യവാസം തെളിയിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഈ ഗഹ്‌വരങ്ങൾ .
ഭോപ്പാലിൽ നിന്നും ഏതാണ്ട് നാല്പതു കിലോമീറ്റെർ അകലെയുള്ള ഈ ഗുഹകൾ ഇപ്പോൾ യുനെസ്‌കോ അംഗീകരിച്ച ഒരു മാനവ പൈതൃക കേന്ദ്രമാണ് .എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം .ഭൂമിയിലെ തന്നെ മനുഷ്യവാസമുണ്ടായിരുന്ന ഏറ്റവും വലിപ്പമേറിയ ഗുഹാ സമുച്ചയങ്ങളിൽ ഒന്നാണ് ഭിംബേട്ക ഗുഹാ സമുച്ചയം
ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും പുരാതനമായ ഗുഹാചിത്രങ്ങളും ഈ ഗുഹാ സമുച്ചയത്തിൽ തന്നെയാണ് നിലനിൽക്കുന്നത് . 40000 -30000 വര്ഷം പഴക്കമാണ് ഈ ഗുഹകളിൽ ഏറ്റവും പഴക്കമേറിയ ചിത്രങ്ങൾക്ക് കൽപ്പികകപ്പെടുന്നത് .
നൂറ്റാണ്ടുകളായി ഈ ഗുഹയുടെ അസ്തിത്വം തദ്ദേശീയ ജനതക്ക് അറിവുണ്ടായിരുന്നു . 1957 ൽ പുരാവസ്തു ഗവേഷകനായ വിഷ്ണു ശ്രീധർ വകൻകാർ (Vishnu Shridhar Wakankar ( 1919 – 1988) ) ഈ പ്രദേശ ത്തു പര്യവേക്ഷണം നടത്തുകയും അമൂല്യമായ ഗുഹാചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു . ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലാക്കിയ യുനെസ്‌കോ ഭിംബേട്ക ഗുഹാ സമുച്ച യാതെ ഒരു ലോക പൈതൃക സ്ഥാനമായി ( World Heritage Site ) പ്രഖ്യാപിച്ചു .
മൃഗങ്ങളും , പുരാതന മനുഷ്യരൂപങ്ങളുമാണ് ഈ ഗുഹാ സമുച്ചയത്തിലെ പ്രധാന കലാസൃഷ്ടികൾ .ആനകൾ ,കടുവകൾ മാനുകൾ , ബെസണുകൾ , മയിലുകൾ, പാമ്പുകൾ തുടങ്ങിയവയെല്ലാം ആദിമ ഇന്ത്യൻ ജനതെ ഈ ഗുഹകളിൽ വരച്ചിട്ടിട്ടുണ്ട് . കറിയും ഇരുപ്പായിരായ ഹീമടൈറ്റും മാങ്ഗനീസ് ഓക്‌സൈഡുമൊക്കെയായിരുന്നു പുരാതന ചായക്കൂട്ടുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നത് .
ഭിംബേട്ക ഗുഹാ സമുച്ച യത്തിലെ ഏറ്റവും ആശ്ചര്യകരമായ കാലസൃഷ്ടിയാണ് ശൂലപാണിയായ നർത്തകന്റേത് . ഇപ്പോൾ വളരെയധികം മങ്ങിയിരിക്കുന്നുവെങ്കിലും ഈ പെയ്ന്റിങ്ങിന്റെ ഔട്ട് ലൈനുകൾ ഇപ്പോഴും വ്യക്തമായി ചിത്രകാരന്റെ ഭാവന വെളിവാക്കുന്നുണ്ട് . പതിനായിരകകണക്കിനു വർഷങ്ങൾ മുൻപിലുള്ള ഇന്ത്യൻ മനുഷ്യന്റെ വിശ്വാസ സങ്കല്പങ്ങളാണ് ഈ ചിത്രത്തിലൂടെ വെളവാകുന്നത് . ചുരുക്കത്തിൽ ഈ ഗുഹാ സമുച്ചയം കേവലം മനുഷ്യവാസം ഉണ്ടായിരുന്ന ഒരു പറ്റം ഗുഹകൾ മാത്രമല്ല . പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് നമ്മുടെ കലകൾക്കും വിശ്വാസങ്ങൾക്കും ആരാധനാ ബിംബങ്ങൾക്കും ജന്മം നൽകിയ പവിത്രമായ ഒരു കളിത്തൊട്ടിൽ ആവാം ഭിംബേട്ക ഗുഹാ സമുച്ചയം.
ഭിംബേട്കയിലെ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോൾ വെളിപ്പെട്ടു വന്നിട്ടുളൂ . ഇവിടെ മറഞ്ഞിരിക്കുന്ന പുരാവസ്തുക്കൾ ഒരു പക്ഷെ മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന രീതിയിൽ പ്രാധാന്യം ഉള്ളവ ആകാം .
.
===
rishidas s
ref
images courtsey :https://commons.wikimedia.org/…/Category:Rock_shelters_of_B…

ഓട്ടോകൈനറ്റിക് ഇഫക്റ്റും പറക്കുംതളികയും



അന്യഗ്രഹ ജീവികളും പറക്കുംതളികകളും യഥാർത്ഥമാണോ അല്ലയോ എന്ന ചർച്ച ലോകമെമ്പാടുമുണ്ട്.ആരൊക്കെ എതിർത്താലും പറക്കുംതളികകളെ നേരിട്ട് കണ്ട അനുഭവമുള്ള നിരവധിപേരുണ്ട്.വ്യക്തിപരമായ അനുഭവകഥകൾക്ക് ശാസ്ത്രം വിലകല്പിക്കാറില്ല എന്നിരുന്നാലും ഈ കണ്ടെന്ന് പറയുന്ന ആൾക്കാർ(നുണ യന്മാർ,മദ്യം,മയക്കുമരുന്ന് തുടങ്ങിയവ വലിച്ചു കയറ്റിയവർ അല്ലാത്ത സ്വബോധം ഉള്ളവർ) എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നൊന്ന് അറിയണമല്ലോ.
നമ്മൾ പകൽ സമയത്ത് ഒരു വസ്തു ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത് അതിന്റെ പരിസരത്തുള്ള മറ്റ് വസ്തുക്കളുടെ അവസ്ഥ കൂടി നോക്കിയിട്ടാണ്.ഒരു കാർ ചലിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് റോഡ് സൈഡിലെ വസ്തുക്കളുടെ നിശ്ചലമായ അവസ്ഥ എന്ന സൂചകം (reference) ഉപയോഗിച്ചാണ്.കാറും ചുറ്റുമുള്ള വസ്തുക്കളും ചലിക്കുകയാണെങ്കിൽ കാറിന്റെ അവസ്ഥ മനസ്സിലാക്കാൻ തലച്ചോറിന് കുറെ പണിയെടുക്കേണ്ടിവരും.
കനത്ത ഇരുട്ടുള്ള ഒരു രാത്രിയിൽ നിങ്ങൾ വളരെ വിജനമായ ഒരു ഗ്രാമത്തിലെ കുന്നിന്റെ മുകളിലിരുന്ന് ആകാശം നിരീക്ഷിക്കുകയായിരുന്നു എന്ന് കരുതുക.അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം മാത്രമേയുള്ളൂ.ഇരുട്ടിൽ നിങ്ങൾക്ക് ഇപ്പോൾ ആകെ കാണാവുന്ന വസ്തുവും ആ നക്ഷത്രം മാത്രം. നിങ്ങൾ അതിനെ തന്നെ നോക്കിയിരിക്കുകയാണ്.കുറച്ചു കഴിഞ്ഞപ്പോൾ ആ നക്ഷത്രം ചലിക്കാൻ തുടങ്ങി.അതോടെ കിളിപോയ നിങ്ങൾ പറക്കുംതളികയെന്നു പേരും കൊടുത്ത് കുന്നിറങ്ങിയോടി.
ഇവിടെ എന്താണ് സംഭവിക്കുന്നത്.പകൽ സമയത്ത് നാം ചലനം തിരിച്ചറിയുന്നത് ചുറ്റുമുള്ള ചലിക്കാത്ത വസ്തുക്കളുടെ കൂടി വിവരംഉപയോഗപ്പെടുത്തിയാണ്.രാത്രിയായാലും പകലായാലും നമ്മളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ബിന്ദുവിൽ മാത്രം നോട്ടം നിലനിർത്താൻ കഴിയില്ല അത് ചെറുതായി ആടുന്നുണ്ട്(involuntary motion).ഈ ആട്ടം തലച്ചോറിന് അറിയാം പക്ഷേ ചുറ്റുമുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങൾ താരതമ്യം ചെയ്ത് തലച്ചോർ കണ്ണിന്റെ ആട്ടത്തിന്റെ ഫലത്തെ ഇല്ലായ്മ ചെയ്യുന്നു.അതിനാൽ മാറ്റ് വസ്തുക്കളുടെ സാന്നിധ്യത്തിൽ ഒരു വസ്തുവിന്റെ ചലനം തിരിച്ചറിയാൻ നമുക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.
നമ്മൾ പറഞ്ഞ ഇരുൾ നിറഞ്ഞ ചുറ്റുപാടിൽ ആകാശത്ത് ആകെ ഉള്ളത് ഒരു നക്ഷത്രം മാത്രം ചുറ്റുപാടുമുള്ള ഒന്നിന്റെയും വിവരം തലച്ചോറിന് കിട്ടുന്നുമില്ല.അപ്പോഴാണ് കണ്ണ് ആട്ടം തുടങ്ങിയത് തലച്ചോറിന് വേറെ വിവരങ്ങളൊന്നും ഇല്ലാത്തതിനാൽ ഇതായിരിക്കും യഥാർത്ഥ ദൃശ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യും തൽഫലമായി ആ നക്ഷത്രം ചലിക്കുന്നതായി അനുഭപ്പെടുകയും ചെയ്യും.ഇങ്ങനെ വസ്തുക്കൾ ചലിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തലച്ചോറിന്റെ ഒരു പ്രത്യേകതയാണ് ഓട്ടോകൈനെറ്റിക് എഫക്റ്റ്.
വാൽക്കഷ്ണം:സംഗതി പറക്കുംതളികയൊക്കെ ആണെങ്കിലും ഈ ഇഫക്റ്റ് ഉണ്ടാക്കിയിട്ടുള്ള രസകരമായ യുദ്ധ അനുഭവങ്ങൾ ഇന്റർനെറ്റിൽ വായിക്കാൻ കിട്ടും
DEEPU RAVEENDRAN

ജ്വാലാപുരത്തെ അത്ഭുതം






ജ്വാലാപുരത്തെ അത്ഭുതം

നിലവിലുള്ള മനുഷ്യ പരിണാമ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ടോബാ ദുരന്ത സിദ്ധാന്തം ( Toba catastrophe theory) . ഇന്നേക്ക് ഏതാണ്ട് 75000 വര്ഷം മുൻപ് ഇൻഡോനേഷ്യൻ ദ്വീപായ സുമാത്രയിലെ ടോബാ അഗ്നിപർവതം അതിവിനാശകരമായ ഒരു സൂപ്പർ വോൾക്കാനിക്ക് സ്‌ഫോടനത്തിനു വിധേയമായെന്നും , ആ സ്‌ഫോട നം ഏതാനും വര്ഷം നീണ്ടുനിന്ന വോൾക്കാനിക്ക് വിന്ററിലേക്ക് (volcanic winter ) ഭൂമിയെതള്ളിവിട്ടുവെന്നും , അതിന്റെ ഭലമായി അന്ന് നിലനിന്നിരുന്ന മനുഷ്യരിൽ ആഫ്രിക്കയിലെ ഏതാണ്ട് 2000 പേരൊഴിച്ചു മറ്റെല്ലാപേരും കൊല്ലപ്പെട്ടു എന്നുമാണ് ടോബാ ദുരന്ത സിദ്ധാന്തം ഘോഷിക്കുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറിയുടെ( out of africa theory) ആധാര ശിലയാണ് ടോബാ ദുരന്ത സിദ്ധാന്തം.
മനുഷ്യ കുലം നേടിയ സാങ്കേതിക ,സാംസ്കാരിക നേട്ടങ്ങളെല്ലാം അന്ന് അവശേഷിച്ച 2000 പേരുടെ പിന്മുറ ലോകമാസകലം പടർന്നുപന്തലിച്ചു നേടിയതാണെന്നാണ് ഔട്ട് ഓഫ് ആഫ്രിക്ക തിയറി പറയുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറി പ്രകാരം ടോബാ ദുരന്ത ത്തിനു മുൻപ് ആഫ്രിക്കയിലൊഴികെ ലോകത്തൊരിടത്തും ലക്ഷണങ്ങളെല്ലാം ഒത്ത ആധുനിക മനുഷ്യന്മാർ ഉണ്ടായിരുന്നില്ല .
എന്നാൽ ഈ സിദ്ധാന്തങ്ങൾക്കൊന്നും വിശദീകരികാനാവാത്തതാണ് ആന്ധ്ര പ്രദേശിലെ ജ്വാലാപുരത്തെ കണ്ടെത്തലുകൾ . ടോബാ അന്ഗ്നിപര്വത സ്‌ഫോടനത്തിൽ ഉണ്ടായ ചാരത്തിന്റെ പാളികൾക്കു താഴെ ആധുനിക മനുഷ്യന്റെ സവിശേഷതയായ ശിലാ ആയുധങ്ങളാണ് ഏതാനും വര്ഷം മുൻപ് ജ്വാലാപുരത്തു കണ്ടെത്തപ്പെട്ടത് . ഈ കണ്ടെത്തലിനു ഒരേ ഒരു അനുമാനമേ ഉളൂ . ടോബാ അഗ്നി പർവതം പൊട്ടിത്തെറിക്കുന്നതിനു മുൻപ് (75000 കൊല്ലത്തിനും അപ്പുറം ) ഇന്ത്യയിൽ ആധുനിക മനുഷ്യൻ നിലനിന്നിരുന്നു . ആധുനിക മനുഷ്യൻ നിലനില്കാതെ ആധുനിക മനുഷ്യന്റെ ആയുധങ്ങൾ ഉണ്ടാവാൻ തരമില്ല .
ചുരുക്കത്തിൽ ആധുനിക മനുഷ്യൻ ആഫ്രിക്കയിൽനിന്നും കൂടുമാറാൻ തുടങ്ങുമ്പോൾ തന്നെ ഇന്ത്യയിൽ ആധുനിക മനുഷ്യൻ വസിച്ചിരുന്നു . ഈ ആധുനിക മനുഷ്യരുടെ ഉപകരണങ്ങൾ മാത്രമേ ഇപ്പോൾ കണ്ടത്തപ്പെട്ടിട്ടുളൂ . ഇവരുടെ ഫോസിലുകൾ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല . പക്ഷെ ഡെക്കാൻ പീഠഭൂമിയിലെ ഏതെങ്കിലും ഗുഹകളിൽ നിന്നും ആഫ്രിക്കക്കാർക്കും പുരാതനനായ ഈ പുരാതന ഇന്ത്യൻ മനുഷ്യന്റെ ശേഷിപ്പുകൾ ഉടനെ തന്നെ കണ്ടെത്തപ്പെടും എന്നും പ്രതീക്ഷിക്കാം . മധ്യ പ്രദേശിലെ ഭീംഖേട്ട ഗുഹകളിൽ മുപ്പതിനായിരത്തിലധികം വര്ഷം പഴക്കമുള്ള ശൂലപാണിയായ നർത്തകന്റേതുൾപ്പെടെയുള്ള ഗുഹാചിത്രങ്ങ ൾ വരച്ചിട്ട അജ്ഞാത കലാകാരന്മാരും ടോബാ സ്‌ഫോടനത്തെ അതിജീവിച്ച ഇന്ത്യൻ ജനത ആയിരുന്നിരിക്കാം . ചിലപ്പോൾ നാം തന്നെ അവരുടെ പിന്മുറക്കാരും ആയിരിക്കാം .
===
ref: , https://www.livehistoryindia.com/…/jwalapuram-stories-burie…
2.https://www.myindiamyglory.com/…/75000-year-old-artifacts-…/
==
images: courtsey :https://www.myindiamyglory.com/…/75000-year-old-artifacts-…/

യോഗ ദണ്ട്

താഴെ കൊടുത്തിരിക്കുന്ന ലേഖനം വായിച്ച്‌ എല്ലാവരും അഭിപ്രായം പറയുമല്ലോ...
( ലേഖനം എഴുതിയിരിക്കുന്നത്,
ശ്രീമാൻ അനിൽ വൈദിക്. )
യോഗ ദണ്ട്,
""""""""""""""""""""


യോഗികള്‍ കൈത്താങ്ങിനായി ദണ്ടുകള്‍ വയ്ക്കാറുണ്ടല്ലോ... ഇതിനും ചില നിഗൂഢതകള്‍ പറയാനുണ്ട്...
യോഗയിൽ, വായു കൃത്യമായി ശരീര ഭാഗങ്ങളില്‍ എത്തിക്കുക എന്നത് കൂടി ആണല്ലോ, പഞ്ചഭൂതഉപാസനയില്‍ വായൂപാസന, ജലോപാസന ഇവ രണ്ടിനും ആണ് യോഗികള്‍ താല്പര്യം കാണിക്കുക.
രാവിലെ നമ്മളില്‍ വലത്തെ നാസികയുടെ നാളിയില്‍ കൂടി തടസമില്ലാതെ ശ്വാസം ലഭിക്കും. പകല്‍ ഇടത്തെ ശ്വാസനാളി അല്പ്ം അടഞ്ഞിരിക്കും, രാത്രി ഇടത്തെ മൂക്കിന്റെ ദ്വാരം പൂര്‍ണ്ണമായി തുറക്കും രാത്രി വലതു വശം അടയുകയും ചെയ്യും.
രണ്ട് ശ്വാസദ്വാരത്തില്‍ ഒരേ സമയം ഒരു പോലുള്ള സുഗമമായ ശ്വാസം ലഭിക്കില്ല.
യോഗികള്‍ പൊതുവേ ജലം ആഹാരം എന്നിവ അലപ്പ മാത്രയില്‍ പചിച്ചു കഴിയുന്നവരും, ഭാവിയില്‍ എല്ലാം ഉപേക്ഷിച്ചു വായുപാസനയില്‍ കൂടി ജീവിക്കുന്നവരും ആകുന്നു....
രാവിലെ ഇടതു നാസികയും, രാത്രി വലതു നാസാദ്വാരവും കൂടി തുറന്നാല്‍...വായു യധേഷ്ട്ടം ഭക്ഷിച്ചു സര്‍വ്വ കോശത്തിനും ദീര്‍ഘായുസ് കൊടുക്കുവാനും,..നൂറ്റി ഇരുപതു എന്ന ആയുസ്സില്‍ നിന്നും മറികടക്കുവാനും സാധിക്കും.... വായുവിന്‍റെ ലഭ്യതക്കുറവു ആണല്ലോ ആയുസ്സും മരണവുമെല്ലാം...
നാം പ്രതിഞ്ജ ചൊല്ലുമ്പോള്‍ വലത്തെ കൈ ഉയര്‍ത്തി നെഞ്ചിനു നേരെ പിടിക്കാറുണ്ടല്ലോ..!!പട്ടാളത്തിലും പോലിസ് സേനയിലും ഇതൊക്കെ കാണാറുണ്ട്‌. ഏറെ നേരം വലം കൈ നെഞ്ചിനു നേരെ ഉയര്‍ത്തിയാല്‍ ഇടതു മൂക്കിന്‍റെ ദ്വാരം തുറക്കും, മാത്രമല്ല മേലൂദ്വേഗസ്ഥന് ബ്രാഹ്മണന്റെ പൂണൂല്‍ പോലെ ഒരു ചട്ടയും ഉണ്ടാകും അതൊക്കെ പിന്നീട് വിശദമാക്കാം...
യോഗികള്‍ രാവിലെ യോഗദണ്ട് വലത്തെ കൈ മുട്ടിലും രാത്രി ഇടത്തെ കൈമുട്ടിലും മാറി മാറി വയ്ക്കുന്നു ഇതിന്‍റെ ഫലമായി ഇരു നാസിക ദ്വാരങ്ങളും തുറക്കും, എന്ന് വെച്ചാല്‍ രാവിലെ ഇടത്തെ മൂക്കിന്‍റെ ദ്വാരം തുറക്കാന്‍ വലത്തെ കൈ ഉയര്‍ത്തി പിടിക്കണം. ഏറെ നേരം ഇതിനു സാധിക്കാതെ കൈ കഴയ്ക്കും. ഇതിനായി ആലിന്റെയോ,.. കരിമരത്തിന്റെയോ കൊമ്പുകള്‍ കൈത്താങ്ങിനായി ഉപയോഗിക്കും. ഈ മരക്കമ്പിനു കൊടുത്തിരിക്കുന്ന പേര് തന്നെ യോഗദണ്ട് എന്നാണ്.
കൈകളും വിരലും കൊണ്ടുള്ള മുദ്ര നെഞ്ചിനു നേരെ കാട്ടിയാല്‍ മാത്രമേ നര്‍ത്തകിക്ക് രാപകല്‍ ഭരതനാട്യo ആടുവാന്‍ സാധിക്കൂ... മുദ്രകളുടെ നിഗൂഡതയുടെ നിരവധി മായാ വിദ്യയില്‍ ഒന്ന് മാത്രമാണ് യോഗദണ്ട് മുദ്ര എന്ന് മാത്രം ഇപ്പോള്‍ മനസിലാക്കുക..
കടപ്പാട്.
എഴുതിയിരിക്കുന്നത്
ശ്രീമാൻ, അനിൽ വൈദിക്.

വട്ടംകറങ്ങിയ ശേഷമുള്ള നാടകം

വട്ടംകറങ്ങിയ ശേഷമുള്ള നാടകം


നിന്ന നിൽപ്പിൽ വട്ടം കറങ്ങിയ ശേഷം കറക്കം നിർത്തുമ്പോൾ കിട്ടുന്ന ആ അനുഭവം നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു.എന്തുകൊണ്ടായിരിക്കും കറക്കം നിർത്തിക്കഴിഞ്ഞാലും നമുക്ക് കറങ്ങുന്നതായി അനുഭവപ്പെടുന്നത്.
നമ്മുടെ ചെവിയുടെ ഉള്ളിൽ കാണപ്പെടുന്ന.അർദ്ധവൃത്താകൃതിയിലുള്ള 3 കുഴലുകളുണ്ട്.പരസ്പരം ഏതാണ്ട് 90 ഡിഗ്രി കോണളവിലാണ് ഇവ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കുള്ളിൽ ഓടിനടക്കത്തക്കരീതിയിൽ ഒരു ദ്രാവകവും(endolymph) നിറഞ്ഞിരിക്കുന്നു.നമ്മൾ തല എങ്ങോട്ടെങ്കിലുമൊക്കെ തിരിക്കുമ്പോൾ ഈ ദ്രാവകവും സ്വാഭാവികമായി ഈ കുഴലുകളിലൂടെ നീങ്ങുന്നു.
അരുവികളിലും മറ്റുമുള്ള ചെടികൾ ജലത്തിന്റെ ഒഴുക്കിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചായുന്നത് നാം കണ്ടിട്ടുണ്ട്.ഇത് പോലെ ചെവിയിലെ ഈ കുഴലുകളിലും hair cell എന്നറിയപ്പെടുന്ന ചെറിയ നാരുകളുണ്ട്.നാം തല തിരിക്കുമ്പോൾ കുഴലുകളിലെ ദ്രാവകവും ചലിക്കുകയും അത് മൂലം ഈ നാരുകൾ ചാഞ്ചാടുകയും ചെയ്യും.ഈ നാരുകളുടെ ചായ്‌വാണ് തലച്ചോറിന് തലയുടെ ചലനത്തെപ്പറ്റി വിവരങ്ങൾ നൽകുന്നത്.
ഇനി നമ്മൾ വട്ടം കറങ്ങുമ്പോൾ ചെവിയിലെ ദ്രാവകവും നമ്മുടെ കറക്കദിശയ്ക്കനുസരിച്ച് ചലിക്കുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കൾക്കും ചലനാവസ്ഥയിൽ തുടരാനുള്ള പ്രവണത(inertia of motion) ഉണ്ടെന്ന് നമുക്കറിയാം.നമ്മൾ പെട്ടെന്ന് ശരീരത്തിന്റെ കറക്കം നിർത്തുന്നു എന്നാൽ inertia കാരണം ചെവിയിലെ ദ്രാവകം പെട്ടെന്ന് നിൽക്കില്ല.അൽപസമയം കഴിഞ്ഞതിനു ശേഷം മാത്രമേ അത് സന്തുലിതാവസ്ഥ കൈവരിക്കൂ.അത് വരെ ഈ ദ്രാവകത്തിൽ തൊട്ട് നിൽക്കുന്ന നാരുകളും അവരുടെ സാധാരണ അവസ്ഥയിൽനിന്നും ചാഞ്ഞ് തന്നെയാവും നിൽക്കുക.അതുമൂലം തലച്ചോർ കരുതുന്നത് നാം ഇപ്പോഴും കറങ്ങുകയാണെന്നാണ്.തലച്ചോറിന്റെ ഈ തെറ്റായ തീരുമാനമാണ് നമ്മൾക്ക് വീണ്ടും കറങ്ങുന്നതായുള്ള അനുഭവം സൃഷ്ടിക്കുന്നത്.
വാൽക്കഷ്ണം:ഇതൊക്കെ വായിച്ച് ഹോ എന്തോരം സെറ്റപ്പാണ് മനുഷ്യശരീരം എന്ന് തോന്നിയാൽ അതൊക്കെ പരിണാമത്തിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക.

ചാന്ദ്രയാത്രയെ നിയന്ത്രിച്ച കമ്പ്യൂട്ടർ - അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ ,കമ്പ്യൂട്ടറുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്

ചാന്ദ്രയാത്രയെ നിയന്ത്രിച്ച കമ്പ്യൂട്ടർ - അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ ,കമ്പ്യൂട്ടറുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്
===



ഇക്കാലത്തെ സർവസാധാരണമായ കമ്പ്യൂട്ടറുകളിൽ തന്നെ നൂറുകണക്കിന് കോടി ലോജിക്ക് ഗേറ്റുകളെ ഉൾകൊള്ളുന്ന പ്രൊസസ്സറുകളും ജിഗാബിറ്റ്‌കണക്കിനു പ്രൈമറി മെമ്മറിയും ഉണ്ടാവും . വേണമെങ്കിൽ ടെറാബൈറ്റ്‌കണക്കിനു തന്നെ സെക്കണ്ടറി മെമ്മറി ഘടിപ്പിക്കുകയും ചെയ്യാം . ഗിഗാ ഫ്ലോപ്പ് കണക്കിനാണ് നിലവിലുള്ള സ്മാർട്ടഫോണുകളുടെ പോലും പ്രോസസ്സിംഗ് പവർ .
പക്ഷെ ആദ്യ ചന്ദ്രയാത്രയുടെ സമയത്തുള്ള കമ്പ്യൂട്ടറുകൾ ഇപ്പോഴുള്ളവയുടെ പത്തുലക്ഷത്തിൽ ഒരംശംപോലും പ്രോസസ്സിംഗ് പവർ ഉള്ളവ ആയിരുന്നില്ല .
ചാന്ദ്രയാത്രയുടെ എല്ലാ നിയന്ത്രണ സംവിധാനങ്ങളെയും നിയന്ത്രിച്ചിരുന്ന അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ തൊണ്ണൂറുകളുടെ അവസാനം ഉണ്ടായിരുന്ന സാധാരണ മൊബൈൽ ഫോണുകളെക്കാൾ പ്രോസസിംഗ് പവർ കുറഞ്ഞവയായിരുന്നു . എന്നാലും അക്കാലത്തെ കമ്പ്യൂട്ടറുകളിൽ വമ്പൻ ആയിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ (Apollo Guidance Computer (AGC) ).
ആദ്യ മൈക്രോപ്രൊസസ്സർ നിര്മിക്കപ്പെടുന്നതിനു മുൻപായിരുന്നു ചാന്ദ്രദൗത്യം .2 മെഗാ ഹേർട്സ് ആയിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിന്റെ ക്ളോക്ക് ഫ്രീക്വെൻസി 2 കിലോ ബെറ്റ് മാഗ്നെറ്റിക്ക് കോർ RAM ,36 കിലോ ബെറ്റ് ROM ,ഇത്രയായിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിന്റെ ആകെ മെമ്മറി . അസംബ്ലി ലാങ്ഗ്വേജിൽ എഴുതിയ സോഫ്ട്‍വെയർ 36 കിലോ ബെറ്റ് റോം ലാണ് സ്റ്റോർ ചെയ്തിരുന്നത് .
ഇന്റഗ്രെറ്റഡ് സർകൂട്ടുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ട ഒരു കംപ്യൂട്ടറായിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ .ഏതാണ്ട് 30 കിലോ ഭാരവും 50 വാട്ട് പവർ ടിസ്സിപേഷനും ഉണ്ടായിരുന്ന ഈ കമ്പ്യൂട്ടറിനു DSKY ( display & keyboard) എന്ന ഒരു യുസർ ഇന്റർഫേസും ഉണ്ടായിരുന്നു . ഈ ഇന്റർഫേസിലൂടെയാണ് ചന്ദ്രയാത്രികർ അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിനു നിർദേശങ്ങൾ നൽകിയിരുന്നത് .
പിന്നീട് അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ പോർവിമാനങ്ങളുടെയും , യാത്രാവിമാനനഗളുടെയും , ദീർഘദൂര മിസൈലുകളുടെയും നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായിത്തീർന്നു . പച്ചാത്യ ഫ്ലൈ ബൈ വയർ സംവിധാനങ്ങളെല്ലാം അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് നിർമികകപ്പെട്ടത് . ഒരു രീതിയിൽ അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ ഇപ്പോഴും അവയിലൂടെ നിലനിൽക്കുന്നു എന്ന് പറയാം .
==
REF
1 .https://phys.org/news/2019-07-machine-moon-missions.html…
2.http://curious-droid.com/…/apollo-flight-computers-get-men…/
3.https://history.nasa.gov/computers/Ch2-5.html
rishidas
--
ചിത്രങ്ങൾ :അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ:ചിത്രങ്ങൾ കടപ്പാട് https://en.wikipedia.org/wiki/Apollo_Guidance_Computer…

ഇന്ത്യയും അമേരിക്കയും S 400 സംവിധാനവും

ഇന്ത്യയും അമേരിക്കയും S 400 സംവിധാനവും
===

ഇൻഡോ അമേരിക്കൻ ബന്ധങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമാണ് റഷ്യയിൽ നിന്നുംനാം വാങ്ങാൻ കരാർ ഒപ്പിട്ടിരിക്കുന്ന S 400 വ്യോമവേധ മിസൈൽ സംവിധാനം .ഈ ആയുധം വാങ്ങുന്നവർക്കെതിരെ എല്ലാം അമേരിക്ക ഉപരോധത്തിന്റെ വാൾ ഉയർത്തുന്നുണ്ട് . അതിന്റെ സംഭവ്യമായ കാരണങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഈ കുറിപ്പ്
ഒരു ലേയേർഡ് , ഡിസ്‌ട്രിബ്യുട്ടെഡ് വ്യോമപ്രതിരോധ ( layered and distributed air defence system) സംവിധാനമാണ് S -400 , ഒന്നോ രണ്ടോ ദീർഘദൂര AESA സെർച് റഡാറുകൾ , മിസൈലുകൾ ലക്ഷ്യങ്ങളിലേക്ക് നയിക്കാനും ഇലക്ട്രോണിക്ക് യുദ്ധരീതികളെ മറികടക്കാനായി മൾട്ടി ഫങ്ക്ഷന് റഡാറുകൾ , നാല് ലോഞ്ച് ട്യൂബുകൾ ഉള്ള , വ്യത്യസ്ത പ്രഹര പരിധിയുള്ള അനേകം മിസൈൽ ലോഞ്ചറുകൾ , താഴ്ന്നു പറക്കുന്ന മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സംവിധാനങ്ങളെ സംരക്ഷിക്കാനായി ഹൃസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങൾ , ഈ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു കമാൻഡ് സെന്റർ ഇത്രയുമാണ് ഒരു S -400 വ്യോമവേധ സംവിധാനം .
ഈ റഡാറുകളെയും ലോഞ്ചറുകളെയും അനേകം കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ വിന്യസിക്കുകയും എൻക്രിപ്പ്റ്റഡ് ഡാറ്റ ലിങ്കുകളിലൂടെ വിവര വിനിമയുവും നടത്താനാകും . S -400 വ്യോമവേധ സംവിധാനത്തിന്റെ റഡാറുകളെയോ ഡാറ്റ ലിങ്കുകളെയോ മറ്റു ഹൃസ്വ, മധ്യ, ദീർഘദൂര മിസൈൽ സംവിധാനങ്ങളുമായി കോർത്തിണക്കാനുമാവും .
400 കിലോമീറ്റെർ ആണ് ഈ സംവിധാനത്തിലെ സേർച്ച് റഡാറുകളുടെ റേൻജ്ജ് . സ്റ്റെൽത് പോർവിമാനങ്ങളെപോലും 150 കിലോമീറ്റർ അകലെ നിന്നും കണ്ടുപിടിക്കാൻ ആവുമത്രെ . ഈ കാരണങ്ങൾ എല്ലാം കൊണ്ടുതന്നെ പരിചയസമ്പന്നരായ സൈനികർ പ്രവർത്തിപ്പിക്കുന്ന ഒരു S -400 നെ തകർക്കുക എളുപ്പമല്ല . വളരെ വലിയ ഒരു പ്രദേശത്തു ചിതറി വിന്യസിച്ചിരിക്കുന്ന ഇത്തരം ഒരു സംവിധാനത്തെ തകർക്കാൻ ഇരുനൂറോ മുന്നൂറോ ക്രൂയിസ് മിസൈലുകൾ ഒരുമിച്ചു തൊടുത്താൽ മാത്രമേ സാധ്യമാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത് . വളരെയധികo ലക്ഷ്യങ്ങൾ ഒരുമിച്ചാക്രമിക്കുമ്പോൾ S -400 ഇന്റെ റഡാറിനു പിഴവുകൾ പറ്റുമെന്നും ആ പിഴവുകൾ മുതലെടുത്തു കുറെ മിസൈലുകൾക്കെങ്കിലും S -400 നെ തകർക്കാനാവും എന്നാണ് തിയറി .
എന്തായാലും S -400 നെ വിന്യസിച്ചിരിക്കുന്ന ഒരു പ്രദേശം അമേരിക്കൻ വ്യോമസേനക്ക് ഒരു നോ ഗോ ഏരിയ (no go area ) ആയി മാറും . ലോകത്തെമ്പാടും ഇത്തരം നോ ഗോ ഏരിയ കൾ ഉടലെടുത്താൽ അമേരിക്കക്ക് ലോകമെമ്പാടും നിർബാധം സൈനിക ഇടപെടലുകൾ നടത്താനുളള ഇപ്പോഴത്തെ കഴിവ് നഷ്ടപ്പെടും . ലോകമെമ്പാടും സേനാവിന്യാസം നടത്താനും സൈനിക ഓപ്പറേഷനുകൾ നടത്താനുമുള്ള സ്വന്തം കഴിവ് എന്തെങ്കിലും തരത്തിൽ ഹനിക്കപ്പെടുന്നത് അമേരിക്കക്ക് അത്ര എളുപ്പം അംഗീകരിക്കാനാവുന്ന ഒരു വസ്ത്യുതയല്ല . അതാണ് അമേരിക്കയുടെ S -400 വിരോധത്തിന്റെ മൂലകാരണം . മറ്റെല്ലാം വെറും പുകമറകൾ മാത്രം .
===
ചിത്രം : S400 സംവിധാനം : ചിത്രം കടപ്പാട് :https://twitter.com/trdiplomacy/status/908296714938994688
rishidas s

ഭാരതത്തിലെ പുരാണങ്ങളിൽ ഋഷിമാർ എഴുതി വച്ചിരിക്കുന്ന സമയത്തിന്റെ കണക്കുകൾ ചിന്തകൾക്ക് അനിർവചനീയമാണ്.........

ഭാരതത്തിലെ പുരാണങ്ങളിൽ ഋഷിമാർ എഴുതി വച്ചിരിക്കുന്ന സമയത്തിന്റെ കണക്കുകൾ ചിന്തകൾക്ക് അനിർവചനീയമാണ്.........

മേല്പറഞ്ഞ ഒരു കണക്ക് ഇവിടെ സൂചിപ്പിക്കുന്നു
ഒരു താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു. 
30 അല്‍പകാലം-ഒരു ത്രുടി,
30 ത്രുടി- ഒരു കല,
30 കല-ഒരു കാഷ്ഠ,
30 കാഷ്ഠ- ഒരു നിമിഷം,
4 നിമിഷം- ഒരു ഗണിതം,
60 ഗണിതം-ഒരു വിനാഴിക,
60 വിനാഴിക- ഒരു നാഴിക,
60 നാഴിക - ഒരു രാവും പകവും ചേര്‍ന്ന ദിവസം,
15 ദിവസം- ഒരു പക്ഷം,
2 പക്ഷം- ഒരു മാസം,
12 മാസം- ഒരു മനുഷ്യവര്‍ഷം,
ഒരു മനുഷ്യവര്‍ഷം-ഒരു ദേവദിനം,
360 ദേവദിനം- ഒരു ദേവവര്‍ഷം, ഇതിനെ ദിവ്യവര്‍ഷം എന്നും പറയുന്നു.
1200 ദിവ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍.
ഇപ്പോൾ നടക്കുന്നു എന്ന് പറയപ്പെടുന്നത് കലിയുഗം ആണ്.
1കലിയുഗം=
1,200 ദേവവർഷം
(360 X 1,200)
4,32,000മനുഷ്യവർഷം
യാദവൻ ആയ കൃഷ്ണൻ മരിച്ച ശേഷം ആണ് കലിയുഗം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത് അതായത് കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്.
3102+2019=5121 വർഷം ആയി കലിയുഗം ആരംഭിച്ചിട്ട്
സംഭവം ലക്ഷങ്ങളുടെ കണക്കാണ് സാമാന്യ യുക്തിക്കു കൂട്ടി വായിക്കാൻ കഴിയില്ല.
ഭാരത ചരിത്രം പലപ്പോഴും കഥകളുടെ വര്ണനകളുമായി ഇഴപിരിഞ്ഞു കിടക്കുന്നു. അല്പം ആലംകാരികമായി ആണ് ഋഷിമാർ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
ഒരു ഉദാഹരണം പറയാം പരശുരാമൻ മഴു എറിഞ്ഞു കേരള ഭൂമി പിറവി എടുത്തു അദ്ദേഹം അത് ബ്രാഹ്മണർക്കു ദാനം ചെയ്തു എന്നാണ് കഥ.
എന്നാൽ എന്താണ് ചരിത്രം ബ്രാഹ്മണർക്കു വേണ്ടി കേരളം നിലനിന്നിരുന്ന പ്രദേശത്തെ രാജാക്കന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി അദ്ദേഹം നേടിയെടുത്തു കൊടുത്തതാണ് ഈ ഭൂമി അങ്ങനെ ആണ് ഇവിടെ ബ്രാഹ്മണ വംശം അധീശത്വം സ്ഥാപിച്ചത്. മഴു എറിഞ്ഞതും യുദ്ധവും തമ്മിലുള്ള ബന്ധം ആലംകാരികം ആവും. (എവിടെയോ കേട്ടതാണ് പ്രസ്തുത വിവരം )
ഇനി മുൻപ് പറഞ്ഞ പോയിന്റിലേയ്ക് വരാം യുക്തിക്കു നിരക്കാത്ത മുകളിലത്തെ വര്ഷ കണക്കിലെയ്ക് വന്നപ്പോൾ മനസ്സിൽ കടന്നു വന്നത് ക്രിസ്റ്റഫർ നോളന്റെ പ്രശസ്തമായ ഇന്റർസെല്ലർ സിനിമ ആണ്.
ശനിഗ്രഹത്തിനരികില്‍ രൂപപ്പെട്ട ഒരു വേംഹോളിലൂടെ (Worm Hole) സഞ്ചരിച്ച് മറ്റൊരു നക്ഷത്രസമൂഹത്തിലേയ്ക്കെത്തുന്ന കൂപ്പറുടെയും കൂട്ടരുടെയും ലക്ഷ്യം ഗാര്‍ഗാന്റുയുടെ അടുത്ത് സ്ഥിതി ചെയുന്ന മില്ലെഴ്‌സ് പ്ലാനറ്റ് ആണ്.
രണ്ടു ഗാലക്സികളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണു വേംഹോൾ . ഇതിലൂടെ ഏതാണ്ട് പ്രകാശ വേഗത്തിൽ ‘റെന്ജർ’ എന്ന പ്രത്യേക പേടകത്തിലൂടെ സഞ്ചരിക്കാൻ പദ്ധതിയിടുന്ന സംഘത്തിന്റെ ആദ്യ ലക്‌ഷ്യം മില്ലർ ഗ്രഹം ആണ്ഭീമൻ ബ്ലാക്ക്‌ ഹോൾ ആയ ഗാർഗാന്റ്വയുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും ഗർഗാന്റുവ ചെലുത്തുന്ന വമ്പൻ ഗുരുത്വാകർഷണ ശക്തി കൊണ്ടും മില്ലെഴ്‌സ് പ്ലാനറ്റിൽ ഒരു മണിക്കൂർ തങ്ങിയാൽ അത് ഭൂമിയിലെ ഏഴു വർഷത്തിനു സമമാണ് .
തുടങ്ങി അങ്ങനെ പോണു പടത്തിൽ ടൈം ഡയലേഷൻ......
സാമാന്യ യുക്തിക്കു നിരക്കാത്ത ലക്ഷകണക്കിന് വർഷങ്ങൾ മേല്പറഞ്ഞ ഋഷിമാരുടെ ആംഗിളിൽ ചിന്തികുമ്പോൾ ഇപ്പറഞ്ഞ ആധുനിക ലോകത്തിലെ കണ്ടുപിടുത്തങ്ങൾ ആയി കൂട്ടികെട്ടുമ്പോൾ സാധ്യം ആവുമോ എന്ന ചിന്ത വരുന്നു.
പ്രപഞ്ചം അനന്തം ആണല്ലോ അവിടെ ഒരു പൊടിക്ക് പോലും ഉള്ള വിവരം മനുഷ്യൻ സ്വായക്തമാക്കിയിട്ടില്ല എന്നതാണ് ശരി.
മേല്പറഞ്ഞ കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയതാണ് തെറ്റോ ശരിയോ എന്ന് സൂക്ഷ്മമായി ചികയാനുള്ള അറിവ് ഉണ്ടെന്നു തോന്നുന്നില്ല

ലൂണി കോരബിൽ ( Lunniy korabl) : ചന്ദ്രനിലേക്ക് പറക്കാത്ത സോവ്യറ്റ് ചാന്ദ്ര ലാൻഡർ

ലൂണി കോരബിൽ ( Lunniy korabl) : ചന്ദ്രനിലേക്ക് പറക്കാത്ത സോവ്യറ്റ് ചാന്ദ്ര ലാൻഡർ
====


അപ്പോളോ ലൂണാർ മൊഡ്യൂൾ എന്ന പേടകമാണ് 1969 ജൂലൈ 20 നു ചന്ദ്രോപരിതലത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചത് . അമേരിക്കയുടെ ചാന്ദ്ര പദ്ധതിയുടെ ഭാഗമായൊരുന്നു അപ്പോളോ ലൂണാർ മൊഡ്യൂൾ. ചന്ദ്രന്റെ ഭ്രമണപധതിൽ വച്ച് അപ്പോളോ സർവീസ് മൊഡ്യൂ ളും അപ്പോളോ ലൂണാർ മൊഡ്യൂളും തമ്മിൽ വേർപെട്ട ശേഷം ലൂണാർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുകയും പിന്നീട തിരിച്ചുള്ള യാത്രയിൽ ചാന്ദ്ര ഭ്രമണ പഥത്തിൽ വച്ച് തന്നെ സർവീസ് മോഡ്യൂളിനെയും ലൂണാർ മോഡ്യൂളിനെയും വീണ്ടും കൂട്ടി യോജിപ്പിക്കുകയുമായിരുന്നു അമേരിക്കൻ തന്ത്രം .
അതെ കാലത്തു ചന്ദ്രനിലെത്താൻ മത്സരിച്ച സോവ്യറ്റ് യൂണിയനും ഇതേ പാത പിന്തുടരാനാണ് തീരുമാനിച്ചത് . അവർ വികസിപ്പിച്ച N-1 വിക്ഷേപണവാഹനത്തിനു അമേരിക്കയുടെ സാറ്റേൺ V യെക്കാൾ കരുത്ത് കുറവായതിനാൽ സോവ്യറ്റ് സർവീസ് മൊഡ്യൂളും ലൂണാർ മൊഡ്യൂളും അമേരിക്കൻ പ്രതിയോഗികളെക്കാൾ ഭാരം കുറഞ്ഞവയായിരുന്നു . സോവ്യറ് യൂണിയൻ രണ്ടു പതിറ്റാണ്ടുപയോഗിച്ച സോയൂസ് ബഹിരാകാശപേടകം തന്നെയായിരുന്നു സോവ്യറ്റ് യൂണിയന്റെ ലൂണാർ സർവീസ് മൊഡ്യൂൾ . സോവ്യറ്റ് ലൂണാർ മൊഡ്യൂൾ ലൂണി കോരബിൽ ( Lunniy korabl) എന്നാണ് അറിയപ്പെട്ടിട്ടിരുന്നത് .
അമേരിക്കൻ ലൂണാർ ലാൻഡറുകളെക്കാൾ സാങ്കേതികമായി സങ്കീർണത കുറഞ്ഞവയായിരുന്നു ലൂണി കോരബിൽ ലാൻഡറുകൾ . പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ച് നാല് തവണ ശൂന്യാ കാശത്ത് എത്തിച്ച ഇവയെ പരീക്ഷിച്ചിരുന്നു .ലൂണി കോരബിലുകളെ എര്ത്- മൂൺ ട്രാൻസ്ഫെർ ഓർബിറ്റിൽ എത്തിക്കൻ ഡിസൈൻ ചെയ്ത N-1 വിക്ഷേപണ വാഹനങ്ങൾ അവയുടെ നാല് പരീക്ഷണ പറക്കലുകളിലും തകർന്നു വീണു .
അതോടെ ലൂണി കോരബിൽ ലാൻഡറുകൾ ഉൾപ്പെടെ എല്ലാ സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉപകാരണങ്ങളെയും നശിപ്പിക്കാൻ പോളിറ്റ്ബ്യുറോ ഉത്തരവിട്ടു . പക്ഷെ നിർമിച്ചവർ നശിപ്പിക്കാതെ അവ ഒളിപ്പിച്ചു . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം തൊണ്ണൂറുകളിൽ വെളിച്ചം കണ്ട ലൂണി കോരബിൽ ലാൻഡറുകൾ ഇപ്പോൾ റഷ്യൻ ബഹിരാകാശ ഉപകരണ നിർമാതാക്കളായ RKK Energia യുടെ ആസ്ഥാനത്തു പ്രദർശനത്തിന് വച്ചിട്ടുണ്ട് .
===
ref:https://in.pinterest.com/pin/91549804897132435/?lp=true
rishidas s
images courtsey:https://en.wikipedia.org/wiki/LK_(spacecraft)…,,https://in.pinterest.com/pin/91549804897132435/?lp=true

മനുഷ്യർ (കഴുത്ത് ഞ്ഞെരിച്ച്) ജീവഛവമാക്കിയ ഒരു കടലിന്റെ കഥ....

മനുഷ്യർ (കഴുത്ത് ഞ്ഞെരിച്ച്) ജീവഛവമാക്കിയ ഒരു കടലിന്റെ കഥ....

കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള ഒരു കടല്‍ വറ്റിപ്പോവുക. പകരം അവിടെ ഒ
രു മരുഭൂമി പിറക്കുക!! ഞെട്ടലോടെയാണ് ലോകം ആ വാർത്ത കേട്ടത്. ഇപ്പോൾ ആദ്യമായി കേൾക്കുന്നവർക്കും ഉള്ളിൽ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികം. ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം സംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ കേൾക്കുന്നവർ വീണ്ടും തരിച്ചു പോകും.
മദ്ധ്യേഷ്യയിലെ ഒരു തടാകമായിരുന്നു ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു. മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.
എന്തുകൊണ്ട് കടൽ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് കൃത്യവും വ്യക്തവുമായ ഉത്തരമുണ്ട്. ഒരു ജാലവിദ്യയിലെന്നപോലെ വെറുതെ മറഞ്ഞുപോയതല്ല അരാൽ കടൽ. അതിന്റെ അടിവേരുകൾ അറുക്കപ്പെട്ടതു തന്നെ കാരണം. ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. ആ തീരുമാനം യഥാർത്ഥത്തിൽ അരാൽ കടലിന്റെ മരണവിധിയായിരുന്നു. അമുധാര്യയെയും സിർധാര്യയെയും ഗതി തിരിച്ചുവിടുവാൻ അവർ രണ്ട് കൂറ്റൻ അണക്കെട്ടുകൾ പണിതു. അതോടെ ഈ നദികളിലെ ജലം പരുത്തിപ്പാടങ്ങളിലേയ്ക്ക് ഗതിമാറി ഒഴുകി. ക്രമേണ അരാലിലെ ജലനിരപ്പ് താഴ്ന്നുവരാൻ തുടങ്ങി.
അരാൽ കടൽ ഒരു ശുദ്ധജല തടാകമായിരുന്നു. ജലം വറ്റിത്തുടങ്ങിയതോടെ ജലത്തിൽ ഉപ്പിന്റെ അംശം കൂടിവന്നു. അതോടെ മത്സ്യങ്ങൾക്കും മറ്റ് ജല ജീവികൾക്കും നിലനിൽപ്പില്ലാതെയായി. കടലിന്റെ ഈ അതിവേഗ പിന്മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. കടൽ പിൻവാങ്ങിയ സ്ഥലത്ത് മരുഭൂമി പ്രത്യക്ഷമാവാൻ തുടങ്ങി. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതോപാധികൾ നഷ്ടപ്പെട്ടു. ജലം അപ്രത്യക്ഷമായിടത്ത് ഉപ്പും മറ്റ് മാരകമായ രാസവസ്തുക്കളും തെളിഞ്ഞുവന്നു. കുടിവെള്ളം കിട്ടാക്കനിയായി. കടൽ ജീവികൾ മാത്രമല്ല, കടലിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പക്ഷികളും മറ്റ് ജന്തുക്കളും ഒന്നൊന്നായി ചത്തൊടുങ്ങി. മനുഷ്യൻ നിലനിൽപ്പില്ലാതെ പലായനം ചെയ്തു. അരാൽ കടലിന്റെ മരണം സോവിയറ്റ് യൂണിയനെപ്പോലും ഞെട്ടിച്ചു. ഇത്ര ഭയാനകമായിരിക്കും കൃത്യത്തിന്റെ ഫലം എന്ന് അവർ പോലും കരുതിയിരുന്നില്ല. പരുത്തി കൃഷിയിൽ മുന്തിയ സ്ഥാനം സോവിയറ്റ് യൂണിയന് ലഭിച്ചുവെങ്കിലും അരാൽ കടലിന്റെ ഇത്രവേഗമുള്ള അപ്രത്യക്ഷമാകലും പകരം പ്രത്യക്ഷമായ അരാൽക്കം മരുഭൂമിയുടെ പിറവിയും അവർക്ക് കളങ്കമായിത്തീർന്നു. കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലുമുള്ള ജനങ്ങളെ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നു. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഉസ്ബക്കിസ്ഥാനും കസാഖിസ്ഥാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായിത്തീർന്നു. പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് 2003 വേനൽക്കാലമായപ്പോഴേയ്ക്കും മധ്യേഷ്യയുടെ ഭൂപടത്തിൽ നിന്നും അരാൽ കടൽ ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി.
സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയത് നിസ്സാര വർഷങ്ങൾ കൊണ്ടാണെന്നോർക്കണം. ആരാലിന്‍െറ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു! കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ ക്യാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.
2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്റെ അപ്രത്യക്ഷമാവല്‍ ഒരുവേള സോവിയറ്റിനെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി. പണ്ട് മീൻപിടിക്കാൻ കൊണ്ടുപോയിരുന്ന കൂറ്റൻ ബോട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ മണ്ണിൽ പുതഞ്ഞുകിടപ്പുണ്ട്. തൂങ്ങിനിൽക്കുന്ന അതിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും കാറ്റിൽ ആടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ ബോട്ടുകൾ ഇനിയും അവിടവിടെയായി ഭൂതകാലത്തിന്റെ ശേഷിപ്പുകളുമായി അനാഥമായി കിടപ്പുണ്ട്. കടൽ അപ്രത്യക്ഷമായപ്പോൾ ഓർമമാത്രമായി അവ അവശേഷിച്ചു. മണ്ണിലുടക്കിയ അവയെ ഉടമസ്ഥർ ഉപേക്ഷിച്ചുപിൻവാങ്ങി. വെള്ളമില്ലാതെ എന്തു ബോട്ട്? വെള്ളം പിൻവലിഞ്ഞ വഴിയിൽ മണ്ണ് തെളിഞ്ഞുതുടങ്ങി. പിന്നെപ്പിന്നെ ഇവ മണലായി. ചുറ്റിലും നോക്കെത്താദൂരത്ത് മണൽമാത്രം.
ഒരിക്കൽ കടലായിരുന്ന ഭാഗത്ത് ഇന്ന് വണ്ടികളോടിച്ചു പോകാവുന്ന സ്ഥിതിയാണ്. ഇതുവഴി ഇപ്പോൾ വാഹനമോടിച്ചുപോകുമ്പോൾ ചൊവ്വയിലോ ചന്ദ്രനിലോ പോയപോലെ തോന്നും. ഈ മണ്ണിനടിയിൽനിന്ന് എണ്ണ കുഴിച്ചെടുക്കാനുള്ള സാധ്യത ആരായുന്നുണ്ട് റഷ്യൻ, കൊറിയൻ കമ്പനികൾ. അരാൽ കടലിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി ധാരാളം ശ്രമങ്ങൾ നടക്കുകയുണ്ടായി. അരാൽ കടലിന് കുറുകേ നിർമ്മിച്ച 13 കിലോമീറ്റർ നീളമുള്ള കൊക്കരാൽ എന്ന ഒരു അണക്കെട്ടിലൂടെ അരാൽ കടലിന്റെ വടക്കൻഭാഗത്തെ ജലനിരപ്പ് ഉയർത്തി കടലിനെ ഭാഗികമായെങ്കിലും തിരിച്ചു കൊണ്ടുവരാനായിരുന്നു കസാഖിസ്ഥാന്റെ ശ്രമം. അക്ഷരാർത്ഥത്തിൽ അത് ഒരു ഭഗീരഥപ്രയത്നമായിരുന്നു. അത് ഫലം കണ്ടുതുടങ്ങി. വടക്കൻ അരാലിന്റെ ജലനിരപ്പ് 20 ശതമാനം തിരികെയെത്തി. നാലു മീറ്ററിലധികം ജലനിരപ്പ് ഉയർന്നു. അതോടെ ആ ഭാഗത്ത്‌ മത്സ്യങ്ങളും ജല ജീവികളൂം തിരികെയെത്തി. മത്സ്യബന്ധനം സജീവമായി. കടൽ തിരികെ വരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതോടെ അരാൽ കടലിന്റെ വടക്കൻ തീരപ്രദേശങ്ങളിലെ ജനജീവിതം വീണ്ടും തളിരിട്ടു തുടങ്ങി. പക്ഷെ ആരാൽ കടൽ പഴയതു പോലെ മുഴുവനായി തിരിച്ചു കൊണ്ടുവരാൻ പറ്റുമോയെന്നു ആർക്കും ഉറപ്പു പറയാൻ പറ്റുന്നില്ല.

ഇന്നും അരാൽക്കം മരുഭൂമിയിലെ മണ്ണിലുറച്ച് തുരുമ്പിച്ച കപ്പലുകളിലും ബോട്ടുകളിലും ഒരു പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. ഒരുനാൾ മരുഭൂമിയിലൂടെ ഒരു തിരമാല പതിയെ പതിയെ കടന്നുവന്ന് തങ്ങളെ പുണർന്ന് നനയ്ക്കുമെന്ന്. കടൽ തിരികെയെത്തുമെന്ന്… കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ ആളുകൾ സ്വപ്നം കാണുന്നു.
(ഈ ലേഖനത്തിനു കടപ്പാട് – വിക്കിപീഡിയ, മറ്റു ഓൺലൈൻ മാധ്യമങ്ങൾ )

അമേരിക്കയുടെ പ്രേതകപ്പൽ" ഹോണസ്റ്റ് 12"

അമേരിക്കയുടെ പ്രേതകപ്പൽ" ഹോണസ്റ്റ് 12"

____________________________________________
എഴുപത് വർഷം മുമ്പ് പണിത കൂറ്റൻയുദ്ധക്കപ്പൽ ആണ് Honest12...
അനവധി യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സൗകര്യമുള്ള എയർക്രാഫ്റ്റ് കാരിയർ. രണ്ടാം ലോകമഹായുദ്ധം അടക്കം ഒരുപാട് പോരാട്ടങ്ങളിൽ അമേരിക്ക ഇവനെ ഉപയോഗിച്ചു. 1970വരെ വിശ്രമമില്ലാത്ത ജോലിയിൽ ആയിരുന്നു ഈ കപ്പൽ കൊറിയർ യുദ്ധത്തിലും വിയറ്റനാം യുദ്ധത്തിലും ഹോണസ്റ്റ് 12പങ്കെടുത്തു
പുതിയ യുദ്ധക്കപ്പലുകൾ വന്നതോടെ 1970-ൽ ഹോണസ്റ്റ് 12സേവനം അവസാനിപ്പിച്ചു. ഇപ്പോൾ കാലിഫോർണിയൻ തീരത്ത് ഒരു യുദ്ധ മ്യൂസിയമാക്കി മാറ്റി സുഷിച്ചിരിക്കുവാനെ ഈ വയസൻ കപ്പലിനെ. പക്ഷെ കാലിഫോർണിയൻ തീരത്തെ ആളുകൾ അല്പം പേടിയിലാണ്. കാരണം എന്തെന്നോ? ആയിരക്കണക്കിന് ശത്രു വിമാനങ്ങളെ വീഴ്ത്തിയ, എതിരാളികളുടെ അനവധി കപ്പലുകൾ നശിപ്പിച്ച ഈ കൂറ്റൻ കപ്പൽ നിറയെ ഇപ്പോൾ പ്രേതങ്ങൾ ആണത്രേ !ഈ കപ്പൽ കാരണം കൊല്ലപ്പെട്ടവരുടെ പ്രേതങ്ങൾ ഒന്നാകെ uss.ഹോണസ്റ്റ് 12-ൽ താമസമാക്കിയിരിക്കുകയാണെന്നു കാലിഫോര്ണിയക്കാർ പറയുന്നു.
രാത്രി ആയാൽ ഈ കപ്പലിൽ നിന്നും ഉറക്കെയുള്ള കരച്ചിലുകൾ കേൾക്കാമത്രേ. കപ്പലിലെ പലസാധനങ്ങളും തനിയെ അനങ്ങുന്നതും നേരിൽ കണ്ടതായി പലരും പറയുന്നു.
എല്ലാം വെറുതെ പറയുന്ന കെട്ടുകഥകൾ ആണെന്ന് അമേരിക്കൻ സൈന്യം പറയുന്നു. പക്ഷേ ഈ കപ്പലിൽ പ്രേതങ്ങൾ ഉണ്ടെന്ന് തങ്ങൾ തെളിയിക്കാമെന്ന് ഒരു കൂട്ടം പ്രേതാവേട്ടക്കാർ അടുത്തിടെ വെല്ലുവിളിച്ചു. പ്രേതങ്ങളുടെ ശബ്ദം ചലനവും ഒക്കെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ഇലട്രോണിക്‌ ഉപകരണങ്ങളുമായി പ്രേതാവേട്ടക്കാർ കപ്പലിൽ കയറി ഒരു രാത്രി താമസിച്ചു. കാതറീൻ എന്ന സ്ത്രീ ആയിരുന്നു പ്രേത വേട്ടക്കാരുടെ നേതാവ്. ആ രാത്രിയിൽ കപ്പലിൽ നടന്ന കാര്യങ്ങൾ മുഴുവനും അവർ വിഡിയോയിൽ പകർത്തി. വീഡിയോ അവർ Tv.പരിപാടിയാക്കി സംപ്രേഷണം ചെയ്യ്തു.
കപ്പലിലെ സാധനങ്ങൾ തനിയെ അനങ്ങുന്നതും ആരോ കരയുന്നത് പോലുള്ള ശബ്തങ്ങളും എല്ലാം വിഡിയോയിൽ ഉണ്ട്. നിഴൽ പോലുള്ള ചില രൂപങ്ങൾ ഓടി മറയുന്നതും കാണാം. ഇത് പ്രേതങ്ങൾ ആണെന്ന് ആണ് കാതറീൻ പറയുന്നത്. അനേകം പേരുടെ ജീവനെടുത്ത ഈ പടക്കപ്പലിൽ പ്രേതങ്ങളുട വലിയ ഒരു പട തന്നെ ഉണ്ടെന്നനാണ് അമേരിക്കയിലെ സകല അന്ധവിശ്വാസികളും വിശ്വസിക്കുന്നു.
USS Honestil.. പ്രേതങ്ങൾ ഉണ്ടോ?...
End.
(കടപ്പാട്)

ലബോറട്ടറി എലികള്‍ക്ക് ഒരു റഷ്യന്‍ ആദരവ്

ലബോറട്ടറി എലികള്‍ക്ക് ഒരു റഷ്യന്‍ ആദരവ്

-----------------------------------------------------------------------------
മനുഷ്യന്‍റെ പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി ബലിമൃഗങ്ങളായ,നരകിച്ച് ജീവിച്ചു മരിച്ച എലികള്‍ക്കായി ഒരു സ്മാരകമുണ്ട് റഷ്യയില്‍.
മനുഷ്യന്‍റെ വൈദ്യശാസ്ത്ര പുരോഗതിക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന ജീവിവര്‍ഗ്ഗമായതിനാലാണ് എലികളുടെ ഓര്‍മ്മയ്ക്കായി സൈബീരിയയിലെ നോവെസ്സാബിറസ്ക്(Novosibirk) പട്ടണത്തിലുള്ള റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈറ്റോളജി ആന്‍ഡ് ജനിറ്റിക്സിന്‍റെ മുന്‍പില്‍ എലിപ്രതിമ സ്ഥാപിച്ചത്.
എലിയേയും മനുഷ്യസയന്‍റിസ്റ്റിനേയും സംയോജിപ്പിച്ച മാതൃകയാണ് പ്രതിമാ നിര്‍മ്മാണത്തിനായി സ്വീകരിച്ചത്.കോട്ട് ധരിച്ച് നില്‍ക്കുന്ന രൂപത്തിലാണ് പ്രതിമ.ഗൗരവമുള്ള മുഖത്ത് കണ്ണടയും വെച്ച് ഇരു കൈകളിലും തുന്നല്‍ സൂചികള്‍ പിടിച്ച് DNA സ്ട്രാന്‍ഡുകള്‍ നെയ്യുന്ന രൂപത്തിലാണ് എലിയുടെ നില്‍പ്പ്.
70 സെന്‍റീമീറ്റര്‍ പൊക്കമാണ് പ്രതിമയ്ക്ക്,പീഠത്തിന്‍റെ പൊക്കം 2.5 മീറ്ററും.മൊത്തം പൊക്കം 3.20 മീറ്റര്‍.ഗ്രാനൈറ്റിലാണ് നിര്‍മ്മാണം.അലക്സി അഗ്രിക്കോളിന്‍സ്കി(Alexei Agrikolyansky) എന്ന ശില്‍പ്പിയുടെ കരവിരുതാണ് ഈ പ്രതിമ.2013 ജൂലൈ മാസത്തിലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്.
------------------------------------------------------------------------------------------------------------------------------
Edited:വാല്‍ക്കഷ്ണം- ഇതില്‍ എലിയാശാന്‍റെ കണ്ണടയ്ക്ക് പറയാനും ചരിത്രമുണ്ട്..pince-nez എന്നാണ് ഇത്തരം കണ്ണടകള്‍ക്ക് പറയുക.മൂക്കില്‍ സപ്പോര്‍ട്ട് ചെയ്ത് വയ്ക്കുന്ന ഇത്തരം കണ്ണടകള്‍ 19-ാം നൂറ്റാണ്ടില്‍ പോപ്പുലറായിരുന്നു.. Pls go through the link..
https://en.m.wikipedia.org/wiki/Pince-nez
------------------------------------------------------------------------------------------------------------------------
അവലംബം:https://www.smithsonianmag.com/…/russian-statue-honoring-l…/
ചിത്രം കടപ്പാട്: https://www.technobyte.org/interesting-fa…/lab-mouse-statue/

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഇന്ധനം - മണ്ണെണ്ണ . മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഇന്ധനം - മണ്ണെണ്ണ . മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം



പൊതുവിൽ ദ്രവ ഇന്ധനങ്ങളുടെ കൂട്ടത്തിൽ ഒരു രണ്ടാം സ്ഥാനമാണ് സാധാരണ മണ്ണെണ്ണക്ക് കല്പിക്കപ്പെടുന്നത് . വാഹന ഇന്ധനങ്ങളായ പെട്രോളും ഡീസലുമാണ് സാധാരണ ദ്രവ ഇന്ധനങ്ങളിലെ മുൻനിരക്കാ രായി നിലകൊള്ളുന്നത് . പക്ഷെ സത്യം വളരെ വിചിത്രമാണ് . ഏറ്റവും വലിയ എഞ്ചിനുകളെ പ്രവർത്തിപ്പിക്കുന്ന ഒരു ഒന്നാം കിട ഇന്ധനമാണ് മണ്ണെണ്ണ .
എല്ലാ ജെറ്റ് വിമാന എഞ്ചിനുകളുടെയും ഇന്ധനം ശുദ്ധീകരിച്ച മണ്ണെണ്ണയാണ് . അതുമാത്രമല്ല ഏറ്റവും വലിയ റോക്കറ്റ് എഞ്ചിനുകളുടെ ഇന്ധനവും മണ്ണെണ്ണ തന്നെ .
അറുപതുകളിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റോക്കറ്റുകൾക്കെ അതിനു കഴിയൂ എന്ന് വ്യക്തമായിരുന്നു . ഒരു മനുഷ്യ ചാന്ദ്ര ദൗത്യത്തിന് 20 -30 ടൺ ഭാരം എങ്കിലും ഭൗമ - ചാന്ദ്ര ട്രാൻഫർ ഓർബിറ്റിൽ എത്തിക്കണമെന്ന് അമേരിക്കൻ ചാന്ദ്ര ദൗത്യത്തിന്റെ തലവനായ വേർനെർ വോൻ ബ്രൗണിനും സോവ്യറ്റ് ചാന്ദ്ര ദൗത്യത്തിന്റെ തലവനായ സെർജി കൊറോലെവിനും അറിയാമായിരുന്നു . അന്ന് വരെ ഒന്നോ രണ്ടോ ടണ്ണിൽ കൂടുതൽ ബഹിരാകാശത്തേക്ക് പോലും വിക്ഷേപിക്കാൻ ആകുമായിട്ടുണ്ടായിരുന്നില്ല .
ഏതാണ്ട് 30000 -40000 കിലോന്യൂട്ടൻ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ഉള്ള വിക്ഷേപണവാഹനങ്ങൾക്കേ അത് സാധ്യമാകൂ എന്നും വോൺ ബ്രൗണും കോറിലെവും കണക്കുകൂട്ടി . അതി ഭീമമായ ഒരു ത്ര്‌സ്റ്റ് ആണിത് . അക്കാലത്തെ വിക്ഷേപണ വാഹനങ്ങളുടെ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ഏറിയാൽ 5000 കിലോന്യൂട്ടൺ ആയിരുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ വോൺ ബ്രൗണും കോറിലെവും എത്തിച്ചേർന്നതും ഒരേ പ്രതിവിധിയിൽ ആയിരുന്നു . മണ്ണെണ്ണ ഇന്ധനവും ,ദ്രവ ഓക്സിജൻ ഓക്‌സൈസെറും ആയി ഉപയോഗിക്കുന്ന ഭീമൻ റോക്കറ്റ് ഇഞ്ചുനുകൾക്ക് മാത്രമേ ഈ ഭീമമായ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ് ലഭ്യമാകാനാവൂ എന്നതായിരുന്നു ആ പ്രതിവിധി .
സോവ്യറ്റ് യൂണിയനിൽ വാലെന്റിൻ ഗ്ലുഷ്‌കോ എന്ന റോക്കറ്റ് എഞ്ചിനീയർ ഹൈഡ്രസിനും ( Unsymmetrical dimethylhydrazine (UDMH; 1,1-dimethylhydrazine) ഡെ നൈട്രജൻ റ്റെട്രോക്‌ സയിഡ്ഉം (Dinitrogen tetroxide ) ഉപയോഗിക്കുന്ന ഭീമൻ റോക്കറ്റ് എഞ്ചിനുകൾ മുനോട്ടു വച്ചെങ്കിലും അത് സാധ്യമാണെന്ന് കോറിലെവിനു ബോധ്യമായില്ല . കോറിലെവും ഗ്ലുഷ്‌കോ യും തമ്മിലുള്ള തർക്കം സോവ്യറ്റ് പദ്ധതികളെ വർഷങ്ങൾ പിന്നോ ട്ടടിക്കുകയും ചെയ്തു .
ഒട്ടും സമയം പാഴാക്കാതെ വോൺ ബ്രൗൺ F -1 എന്ന ഭീമൻ എഞ്ചിന്റെ നിർമാണത്തിലേക്ക് തിരിഞ്ഞു . 1966 ആയപ്പോഴേക്കും റോക്കറ്റ്ഡെയ്ൻ കമ്പനി നിർമിച്ച 7800 കിലോന്യൂട്ടൺ ശക്തിയുള്ള പണിക്കുറവ് തീർന്ന F -1 വോൻ ബ്രൗണിന്റെ കൈയിൽ എത്തി . ഇത്തരം അഞ്ചു F -1 എഞ്ചിനുകൾ കൂട്ടിച്ചേർത്ത ഒരു ആദ്യഘട്ട റോക്കറ്റ് ഉൾപ്പെടുന്ന ഒരു വിക്ഷേപണ വാഹനത്തിനു ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മനുഷ്യനെ വഹിക്കുന്ന ഒരു പേടകത്തെ എത്തിക്കാനാവുമായിരുന്നു . സത്യത്തിൽ ചന്ദ്രനിലേക്കുള്ള മത്സരം 1966 ൽ F -1 എന്ന ഭീമൻ എഞ്ചിൻ നിര്മിക്കപെട്ടപ്പോൾ തന്നെ അമേരിക്ക വിജയിച്ചിരുന്നു . .
താമസിച്ചു തുടങ്ങിയ സോവ്യറ്റ് യൂണിയൻ കാര്യങ്ങൾ എളുപ്പമായിരുന്നില്ല . F -1 നെ പോലെ ശക്തിയുള്ള ഒരു മണ്ണെണ്ണ - ദ്രവ ഓക്സിജൻ റോക്കറ്റ് എഞ്ചിൻ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുക ഏതാണ്ട് അസാധ്യമായിരുന്നു . നിക്കോളായ് കുസ്‌നെസ്റ്റോവ് എന്ന സോവ്യറ്റ് വിമാന എഞ്ചിൻ നിർമാതാവ് ആണ് കോറിലെവിനു മുന്നിൽ ഒരു ഉത്തരം വച്ചത് . കൂടുതൽ ത്രസ്റ്റ് ടു വെയ്റ്റ് റേഷ്യോ ഉള്ള താരതമ്യേന ശക്തി കുറഞ്ഞ എഞ്ചിനുകൾ നിർമിച്ചു അവയെ കോർത്തിണക്കി 40000 കിലോന്യൂട്ടെൻ ആദ്യ ഘട്ട വിക്ഷേപണ ത്രസ്റ്റ്ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു കുസ്‌നെസ്റ്റോവിന്റെ സൂത്രം . മനസില്ലാ മനസോടെയാണെങ്കിലും മറ്റു പോംവഴികൾ ഇല്ലായിരുന്നതിനാൽ കോറിലെവിനു ഈ സംവിധാനത്തെ അംഗരീകരിക്കേണ്ടി വന്നു . മണ്ണെണ്ണയും -ഹൈഡ്രസിനും തമ്മിലുള്ള തർക്കം മൂലo വിലയേറിയ സമയം നഷ്ടപ്പെട്ട സോവ്യറ്റ് എഞ്ചിനീയർമാർക്ക് F-1 നെപ്പോലുള്ള വലിയ എഞ്ചിന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കാ നായില്ല .
35000 കിലോന്യൂട്ടെൻ ത്രസ്റ്ഉം 2200 ടൺ ഭാരവുമുള്ള സാറ്റേൺ V വിക്ഷേപണ വാഹനത്തിന്റെ ആദ്യഘട്ടമാണ് മനുഷ്യ ചാന്ദ്ര ദൗത്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ 80 ശതമാനത്തിലേറെ പ്രദാനം ചെയ്തത് .1969 ജൂലൈ 16 നു അപ്പോളോ 11 മിഷനുമായി കുതിച്ചുയർന്ന സാറ്റേൺ V വിക്ഷേപണ വാഹനത്തിലെ ആദ്യ ഘട്ട ടാങ്കുകളിലെ 900 ടണ്ണിലധികം മണ്ണെണ്ണ F-1 റോക്കറ്റ് എഞ്ചിനുള്ളിൽ ജ്വലിച്ചു മനുഷ്യനെ 1969 ജൂലൈ 20 നു ചന്ദ്രനിൽ ഇറക്കാനുള്ള പച്ചാത്തലം ഒരുക്കി .
മുപ്പത് കുസ്‌നെസ്റ്റോവ് NK-15 റോക്കറ്റ് എഞ്ചിനുകൾ കൂട്ടിയോജിപ്പിച്ച ഒന്നാം ഘട്ടമുള്ള ഭീമൻ സോവ്യറ്റ് റോക്കറ്റായ N-1 അതിനും ഏതാനും മാസം മുൻപ് വിക്ഷേപണത്തിൽ പരാജയപ്പെട്ടു .
NK-15 റോക്കറ്റ് എഞ്ചിനുകൾ നന്നായി പ്രവർത്തിച്ചുവെങ്കിലും മുപ്പത് ഭീമൻ റോക്കറ്റ് എഞ്ചിനുകളെ ഒരേ താളത്തിൽ പ്രവർത്തിപ്പിക്കാൻ കഴിവുള്ള നിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മ എല്ലാ N-1 പരീക്ഷണങ്ങളെയും പരാജയപ്പെടുത്തി .ചന്ദ്രനിലേക്കുള്ള മത്സരം അമേരിക്ക വിജയിച്ചു .
ചുരുക്കത്തിൽ മണ്ണെണ്ണ എന്ന ഇന്ധനത്തെ സംശയമില്ലതെ വിശ്വസിച്ചതാണ് അമേരിക്ക ചന്ദ്രനിലേക്കുള്ള മത്സരം വിജയിക്കാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിൽ ഒന്ന് . മണ്ണെണ്ണയോ ഹൈഡ്രസിനോ എന്ന തർക്കത്തിൽ ഏതാനും വര്ഷം പാഴാക്കിയ സോവ്യറ്റ് യൂണിയന് നഷ്ടപ്പെട്ടത് ചന്ദ്രനിലേക്കുള്ള മത്സരം മാത്രമായിരുന്നില്ല . ബഹിരാകാശമേഖലയിൽ അവർ നേടിയെടുത്തിരുന്ന നിസ്തർക്കമായ ഒന്നാം സ്ഥാനവും അതോടെ നഷ്ടമായി .
===
PS:10 മുതൽ 16 വരെ കാർബൺ തന്മാത്രകൾ അടങ്ങിയിട്ടുള്ള ഹൈഡ്രോകാര്ബണ് തന്മാത്രകളെയാണ് പൊതുവെ മണ്ണെണ്ണ ( KEROSENE) എന്ന് നിർവചിച്ചിരിക്കുന്നത് . അതിപ്പോൾ റേഷൻ മണ്ണെണ്ണ ആയാലും വിമാന ഇന്ധനം ആയാലും റോക്കറ്റ് ഇന്ധനമായാലും അതുതന്നെ . വ്യത്യാസം അവയിലുള്ള സൾഫർ പോലുള്ള മറ്റു വസ്തുക്കളുടെ അളവാണ് . റേഷൻ മണ്ണെണ്ണയിൽ ഒരു ശതമാനം വരെ മറ്റു വസ്തുക്കൾ (IMPURITIES ) ഉണ്ടാവാം . ഏവിയേഷൻ ടർബെൻ ഫ്യൂവലിൽ നിന്നും സൾഫറും മാലിന്യങ്ങളും ഒക്കെ പതിനായിരത്തിൽ ഒരംശം എന്നതോതിൽ ആക്കിയിട്ടുണ്ടാവും . റോക്കറ്റ് ഇന്ധന മണ്ണെണ്ണയിൽ പത്തുലക്ഷത്തിൽ ഒരംശം എന്നതോതിൽ പോലും മാലിന്യങ്ങൾ ഉണ്ടാവില്ല . എല്ലാം മണ്ണെണ്ണ തന്നെ . ശുദ്ധിയുടെ നിലവാരത്തിൽ RP -1 ,Jet A, Jet A-1, JP-5 .. എന്നിങ്ങനെയൊക്കെ പല തരത്തിൽ ഗ്രിഡ് ചെയ്തിരിക്കുന്നു . RP-1 (Rocket Propellant-1 ) എന്ന ഗ്രിഡിലുള്ള മണ്ണെണ്ണയാണ് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്നത് .
====
ചിത്രങ്ങൾ : F-1 റോക്കറ്റ് എഞ്ചിൻ ,K-33 റോക്കറ്റ് എഞ്ചിൻ ,( Modified NK-15)അപ്പോളോ 11 വിക്ഷേപണം : ചിത്രങ്ങൾ കടപ്പാട് https://en.wikipedia.org/wiki/Rocketdyne_F-1… .
----
rishidas s