A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ലണ്ടൻ മെട്രോ - മാസ്സ് റാപിഡ് ട്രാൻസിറ്റ് (Mass Rapid Transit ) സംവിധാനങ്ങളുടെ മാതാവ്




വലിയ ജനസാന്ദ്രതയുള്ള നാഗരങ്ങളിൽ വളരെയധികം യാത്രക്കാരെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കഴിയുന്നത്ര വേഗത്തിൽ കടത്തുന്ന യാത്രാ സംവിധാനങ്ങളാണ് മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ . ഇക്കാലത്തു അവ മെട്രോ റെയിൽ സംവിധാനങ്ങൾ എന്നാണ് സാധാരണ അറിയപ്പെടുന്നത് . ഇത്തരത്തിലെ ആദ്ദ്യത്തെ ഒരു റെയിൽ സംവിധാനം നിർമിച്ചത് ലണ്ടൻ നഗരത്തിലായിരുന്നു .
.
പത്തൊൻപതാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള കോളനികളിൽ നിന്നും കൊള്ള ചെയ്ത ധനം കൊണ്ട് ബ്രിട്ടൻ സമ്പന്നമായി . ലണ്ടൻ നഗരം ലോകത്തിലെ ഏറ്റവും വലിയ മഹാനഗരമായി . അന്തർ ജ്വലന യന്ത്രങ്ങൾ ഉപയോഗിക്കുന്ന യാത്രാവാഹനങ്ങൾ നിലവിൽ വന്നിട്ടുണ്ടായിരുന്നില്ല . എന്നാൽ ആവി എഞ്ചിനുകളും വൈദുതി എഞ്ചിനുകളും വലിക്കുന്ന തീവണ്ടികൾ നിലവിൽ വന്നു കഴിഞ്ഞിരുന്നു . അക്കാലത്തെ കുതിരവണ്ടികൾ കൊണ്ട് വീർപ്പുമുട്ടുന്ന ലണ്ടൻ മകരത്തിലെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ലണ്ടൻ മെട്രോപൊളിറ്റൻ റെയിൽവേ എന്ന പേരിൽ ലോകത്തെ ആദ്യ ഭൂഗർഭ മാസ്സ് റാപിഡ് ട്രാൻസിറ്റ് ( മെട്രോ) റെയിൽ സംവിധാനം 1863 ൽ ലണ്ടൻ നഗരത്തിൽ പ്രവർത്തന സജ്ജമായത് .
.
കട്ട് ആൻഡ് കവർ രീതിയിൽ തുരങ്കങ്ങൾ നിർമിച്ചശേഷം അവയിലൂടെ ആവി എഞ്ചിൻ വലിക്കുന്ന തീവണ്ടികളാണ് ആദ്യം ഓടിച്ചിരുന്നത് . തുരങ്കങ്ങളിലൂടെ ആവി എഞ്ചിനുകൾ പ്രവൃത്തിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗിച്ചുള്ള തീവണ്ടികളിലേക്ക് മാറി ലണ്ടൻ ട്യൂബ് എന്നാണ് ഈ സംവിധാനം അറിയപ്പെട്ടിരുന്നത് . കോളനികളിൽ നിന്നും കൊള്ളയടിച്ച ധനം എത്തിച്ചേരുന്ന മുറക്ക് ലണ്ടൻ ട്യൂബിന്റെ വികസനവും തുടർന്ന് കൊണ്ടിരുന്നു . പതിയെപ്പതിയെ ലണ്ടൻ ട്യൂബ് ലണ്ടൻ നഗരത്തിന്റെ ജീവ നാഡിയായി മാറി .
.
രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടൻ ട്യൂബ് യാത്രക്കെന്നപോലെ ഒരു വലിയ ബോംബ് ഷെൽട്ടറായും ഉപയോഗിക്കപ്പെട്ടു . ജർമൻ ബോംബറുകൾ വരുമ്പോൾ തന്നെ ലണ്ടൻ നിവാസികൾ ലണ്ടൻ ട്യൂബിൽ അഭയം തേടാൻ തുടങ്ങി . രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടൻ നഗരത്തിന്റെ സമരവീര്യം നിലനിർത്തുന്നതിൽ ലണ്ടൻ ട്യൂബ് വഹിച്ച പങ്ക് വളരെ വലുതാണ് .

.
ഉപരിതലത്തിലെ റെയിൽ ലൈനുകളും കട്ട് ആൻഡ് കവർ രീതിയിൽ നിർമിച്ച ടണലുകളും ആഴത്തിലുള്ള ടണലുകളും ചേർന്നതാണ് ലണ്ടൻ മാസ്സ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം . പൂർണമായും വൈദുതീകരിച്ച് ഡി സി വൈദുതിയിലാണ് തീവണ്ടികൾ ഓടുന്നത് . മണിക്കൂറിൽ മുപ്പതു കിലോമീറ്ററിൽ അധികമാണ് തീവണ്ടികളുടെ ശരാശരി വേഗത . നാനൂറു കിലോമീറ്ററിലധികം നീളവും 270 സ്റ്റേഷനുകളും ലണ്ടൻ മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനത്തിലുണ്ട് .പ്രതിദിനം അൻപതുലക്ഷം യാത്രക്കാർ ലണ്ടൻ മെട്രോ ഉപയോഗിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
.
ഇന്ന് ലോകത്തെ ഏറ്റവും ദൈർഖ്യമേറിയ മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനം എന്ന പദവിയും ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനം എന്ന പദവിയും ലണ്ടൻ മെട്രോക്ക് നഷ്ടപ്പെട്ടിരിക്കുന്നു . ലണ്ടൻ മെട്രോയെക്കാൾ വളരെ വിപുലമായ അനവധി മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഇന്ന് ലോകത്തെ പല മഹാനഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട് .
--
ചിത്രങ്ങൾ : കടപ്പാട് വിക്കിമീഡിയ കോമൺസ്
==
Ref
1.https://tfl.gov.uk/…/lon…/a-brief-history-of-the-underground
.
2.https://www.telegraph.co.uk/…/London-Underground-150-fasci…/
==
This is an original work based on references .No part of it is copied from elsewhere-Rishidas .S