Albert Einstein ന്റെ 139 ആം ജന്മദിനത്തോടനുബന്ധിച്ചു ആപേക്ഷികതാ
സിദ്ധാന്തത്തിലെ ബോഡി ഓഫ് റെഫെറെൻസിനെപ്പറ്റി (Body of reference)ചെറിയ ഒരു
വിവരണം.
മാധ്യമങ്ങളൊക്കെ ഇന്ന് പല ചേരികളായി രൂപപ്പെട്ടിരിക്കുന്നതായി കാണാം. ജാതിയുടെയും മതത്തിന്റെയും രാക്ഷ്ട്രീയത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ അവയോരോന്നിനും തങ്ങളുടേതായ ഒരു 'നിലപാട് 'ഉണ്ടാകും. എവിടെയെങ്കിലും ഒരു സംഭവം നടന്നാൽ ആ കാര്യത്തെപ്പറ്റി അവരോരോരുത്തരും തരുന്ന വിവരണം വ്യത്യസ്തമായിരിക്കും. ഇത് നാം ദിവസവും വിവിധ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണല്ലോ.അതായത് ഇവരിലോരോരുത്തരുടേയും ഒരേ വാർത്തയെക്കുറിച്ചുള്ള വിശദീകരണം
പലതരത്തിലുള്ളതായിരിക്കും.ഇത്രയും ഞാൻ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പുള്ളവർ ഉണ്ടാകുമെന്നു കരുതുന്നില്ല.ഇനി മുകളിൽ പറഞ്ഞ "നിലപാട്" എന്ന സ്ഥാത്ത് "ബോഡി ഓഫ് റഫറൻസ് "എന്ന് മാറ്റി സ്ഥാപിച്ചുനോക്കൂ .അർത്ഥത്തിന് മാറ്റമൊന്നും വരുന്നില്ല എന്നുകാണാം.അതായത് ഒരു സംഭവത്തെപ്പറ്റിയുള്ള വിവരണം ബോഡി ഓഫ് റെഫെറെൻസിനനുസരിച്ചുള്ളത് മാത്രമായിരിക്കും എന്ന ആപേക്ഷികതാ സിദ്ധാന്തത്തിലെ ബോഡി ഓഫ് റെഫെറെൻസിസിനെപ്പറ്റിയുള്ള വിശദീകരിക്കുന്ന താഴെ കാണിച്ച ഭാഗത്തിലെ . നിത്യജീവിതത്തിലെ ഒരു ഉദാഹരണം മാത്രമാണിത്..("Every description of a scene of an event or position of an object in space is based on the specification of a point on a rigid body ,(body of reference) to which that event or object coincides.) ഇത്രയും ലളിതമായ ഒരു കാര്യം ആപേക്ഷികതാ
സിദ്ധാന്തത്തിലുള്ളതാണെന്ന് കേൾക്കുമ്പോൾ പലർക്കും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് .കാരണം ഐൻസ്റ്റീൻ വിവരിച്ച ഈ ബോഡി ഓഫ് റഫറൻസ് തന്നെയാണ്..അവരുടെയുള്ളിൽ ഇതിനോട് യോജിക്കുന്ന ഒരറിവുമില്ല (body of reference)എന്നതുതന്നെ.എനിക്ക് ബോധ്യപ്പെടുന്നത് മാത്രമേ ഞാൻ വിശ്വസിക്കൂ എന്ന് പറയുന്നത് വിഡ്ഢിത്തരമാണ്.കാരണം ഐൻസ്റ്റെയ്നിനു ബോധ്യപ്പെടുകയും ശാസ്ത്രീയമെന്ന് തെളിയിക്കപ്പെടുകയും ചെയ്ത കാര്യങ്ങൾ പലതും സാധാരണക്കാരന് പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല.അതുകൊണ്ടു അതിനെ ഒഴിവാക്കുകയല്ലാ വേണ്ടത്.കഴിയുമെങ്കിൽ അതിനെപ്പറ്റി പഠിച്ച് അത് തെറ്റാണെന്ന് തെളിയിക്കുക.അതിനു കഴിയുന്നില്ലെങ്കിൽ അത് ശരിയാണെന്ന് അംഗീകരിക്കുക. കാരണം നമ്മളെക്കാൾ ബുദ്ധിയുള്ള ആളായിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ തർക്കമില്ലല്ലോ.
നവ മാധ്യമങ്ങളുടെ കടന്നുവരവോടെ വാർത്തകളുടെ ഒരു പ്രവാഹം തന്നെയാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഇരുപത്തി നാല് മണിക്കൂറും പ്രവഹിച്ചുകൊണ്ടിരിക്കുന്ന വാർത്തകളും പരിപാടികളും മനുഷ്യന്റെ
സമാധാനത്തിന്ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. .അതിനിടയിലൂടെ ആയിരക്കണക്കിന് ഉത്പന്നനിങ്ങളെപ്പറ്റിയുള്ള പരസ്യവാർത്തകളും (അതും അറിവുകൾ തന്നെയാണ് )ഒക്കെ കൂടിയാകുമ്പോൾ നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തന ക്ഷമത മരവിച്ചുകൊണ്ടിരിക്കുകയാണ്.ഇങ്ങനെ എല്ലാ ചവറ് അറിവുകളും നാം നമ്മുടെ മസ്തിഷ്ക്കത്തിൽ തിരുകി കയറ്റേണ്ടതുണ്ടോ? അത് മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കില്ലേ.?ചിന്താ ശക്തിയെ കുറക്കുകയില്ലേ? ശാസ്ത്രീയമായ അറിവുകളെ സ്വീകരിക്കുന്നതോടൊപ്പം അനാവശ്യമായ അറിവുകൾ സ്വീകരിക്കുത് ഒഴിവാക്കേണ്ടതല്ലേ.? നവമാധ്യമങ്ങൾ ഇങ്ങനെ നമ്മുടെ മസ്തിഷ്ക്കത്തെ ആക്രമിക്കാത്ത കാലത്ത് നമുക്കാവശ്യമുള്ളതു മാത്രം തിരഞ്ഞെടുത്താൽ മതിയായിരുന്നു.ഇന്ന് നമുക്കാവശ്യമുള്ളത് കിട്ടാതാകുകയും മറ്റുപലർക്കും ആവശ്യമായത് നമ്മുടെ തലയിലേറ്റാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ശാസ്ത്രത്തിനെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ദിശാബോധമില്ലാത്ത ചിലർ പുരോഗതി എന്നപേരിൽ (പുരോഗതി വേണ്ട എന്നല്ല അർത്ഥമാക്കുന്നത്)ശാസ്ത്രത്തെയുപയോഗിച്ചു മനുഷ്യ സമൂഹത്തെയാകെ വംശനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.അതിനവർ ഉപയോഗിക്കുന്നത് നവമാധ്യമങ്ങളെയാണ്. നല്ലതും ചീത്തയും തിരിച്ചറിയുന്നതെങ്ങിനെയെന്ന് നാം ശാസ്ത്രീയമായി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അതിനു ആപേക്ഷികതാ സിദ്ധാന്തത്തിലെ അറിവുകളെ ഉപയോഗിക്കുകയല്ലാതെ നമുക്ക് മുൻപിൽ വേറെ ശാസ്ത്രീയ മാർഗങ്ങളൊന്നും ഇപ്പോഴില്ല.
എഴുതിയത് : പ്രകാശന് Prakasan Thattari