ചരിത്ര പ്രാധാന്യം ഏതുമില്ലെങ്കിലും സ്കോട്ടലണ്ടിലെ ഓവർ ടോൺ പാലത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കൗതുകകരവും നിഗൂഢവുമായിരിക്കും എന്ന് കരുതുന്നു.
1895 ൽ HE മിൽനർ പണി കഴിപ്പിച്ച ഓവർ ടോൺ പാലം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത് (കുപ്രസിദ്ധി എന്നും പറയാം ) പാലവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ പേരിലാണ്. ഓവർട്ടോൺ എസ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ 50 അടിയോളം താഴേക്ക് കുതിച്ച് ചാടി ആത്മഹത്യ ചെയ്യുന്നു.
അത്ഭുതകരവും നിഗൂഢവുമായ കാര്യങ്ങൾ എന്തെന്നാൽ നായകൾ എല്ലാം തന്നെ
പാലത്തിന്റെ ഒരേ വശത്തുകൂടി ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക്
ചാടി ചാകുന്നത്. വർഷത്തിൽ 50 ഓളം നായകൾ ഇങ്ങനെ ചാടി ആത്മഹത്യ ചെയ്യുന്നു.
1950 മുതൽ ഇന്നുവരെ 500 ഓളം നായകൾ ഇങ്ങനെ ചാടി ആത്മഹത്യ
ചെയ്തിട്ടുണ്ടിവിടെ.
പല Animal Habits experts ഉം മനശസ്ത്ര വിദഗ്ദൻമാരും പരിക്ഷണ നിരീക്ഷണങ്ങൾ നടത്തിയെങ്കിലും ഈ പ്രതിഭാസത്തിന് തൃപ്തികരമായൊരു വിശദീകരണം നൽകുവാനോ കാരണം കണ്ടെത്തുവാനോ ആർക്കും കഴിഞ്ഞിട്ടില്ല.പ്രശസ്ത Animal Habit Expert ഡേവിട് Sexton നടത്തിയ പരീക്ഷണങ്ങൾ അവയിൽ ചിലതാണ്.: കാഴ്ച്ച, മണം, ശബ്ദം എന്നീ ഘടകങ്ങൾ പരിഗണിച്ചുള്ള പരീക്ഷണത്തിൽ Sexton ശ്രദ്ധ കേന്ദ്രീകരിച്ചത് എലികൾ, മിങ്കുകൾ അണ്ണാൻ തുടങ്ങിയ ജീവികളുടെ മണം കേന്ദ്രികരിച്ചായിരുന്നു. പത്ത് നായ്ക്കളെ അഴിച്ച് വിട്ടുള്ള പരീക്ഷണത്തിൽ രണ്ട് നായ്ക്കൾ യാതൊരു പ്രതികരണവും കാണിച്ചിട്ടില്ല മറ്റ് നായ്ക്കൾ താഴേക്ക് കുതിച്ച് ചാടുവാൻ ശ്രമിച്ചു.സെക്സ്റ്റൺ ചുരുക്കുന്നു. " കൃത്യമായ കാരണം ചൂണ്ടി കാണിക്കുവാൻ കഴിയുന്നില്ല എങ്കിലും പാലത്തിന്റെ അടിയിൽ നിന്നും വരുന്ന എലികളുടെയും മങ്കുകളുടെയും മൂത്രത്തിന്റെ മണമായിരിക്കും നായ്ക്കളെ ചാടാൻ പ്രേരിപ്പിക്കുന്നത് '" പക്ഷെ പ്രാദേശിക വേട്ടക്കാരരായ ജോൺ ജോയ്സ് പറയുന്നതും കൂടി പരിഗണിച്ചാൽ ആ പ്രദേശങ്ങളിലെവിടെയും മിങ്കിന്റെ യോ അണ്ണാന്റയോ സാമീപ്യമേയില്ല.ഒരേ വശത്തുകൂടി ഒരേ പോയിന്റ്റിൽ നിന്നു തന്നെ എന്തുകൊണ്ട് എല്ലാ നായ്ക്കളും ചാടുന്നു എന്നതിന് യാതൊരു വിശദീകരണവും ഇന്നും ഇല്ല.
മനുഷ്യരും ഇവിടെ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. 1994 ൽ കെവിൻ മോയ് എന്ന വ്യക്തി രണ്ടാഴ്ച്ച മാത്രം പ്രായമുള്ള തന്റെ മകനെ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്ന് സ്വയം ചാടി മരണത്തിന് ശ്രമിച്ചു.പക്ഷെ മരണപെട്ടില്ല. പിന്നീട് അത്മഹത്യ ചെയ്തു.മോയ് പറഞ്ഞത് തന്റെ മകൻ പിശാചിന്റെ അവതാരമാണെന്നാണ്.
തൊട്ടടുത്ത വലിയ മാൻഷന്റെ ജനലിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന നിഗൂഢവും അപരിചിതവുമായ സ്ത്രീരൂപവുമായി ബന്ധപ്പെടുത്തിയാണ് ഈ ആത്മഹത്യകളെ പ്രാദേശിക വാസികളിൽ ചിലരെങ്കിലും വിശ്വസിക്കുന്നത്.
......ജ്യോ......
(Sources: wiki ,other webs n books.)
ചില ഫോട്ടോകൾ ചുവടെ കൊടുക്കുന്നു