A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സമയത്തിന്റെ ചരിത്രം എഴുതിയ സ്റ്റീഫൻ ഹോക്കിങ്

സമയത്തിന്റെ ചരിത്രം എഴുതിയ സ്റ്റീഫൻ ഹോക്കിങ്

സമയം എന്നത് ഏറ്റവും ലളിതവും അതേസമയം ഏറ്റവും സങ്കീർണവുമായ ഒരസ്തിത്വമാണ് . സമയത്തിന് തുടക്കമുണ്ടോ ?,എല്ലായിടവും സമയം തുല്യല്യമായാണോ ഒഴുകുന്നത്? , സമയത്തിന് ഒരന്ത്യമുണ്ടോ ?. ഈ ചോദ്യങ്ങൾ;എല്ലാം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയതുമുതൽ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് .ഉപനിഷദ് സാരമായ ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നത് ഇപ്രകാരമാണ്

''കാലോസ്‌മി ലോക ക്ഷയ കൃത് പ്രവൃദ്ധോ
ലോകാൻ സമാഹർത്തുമിഹ പ്രവൃത്ത
ഋതേപി ത്വാം ന ഭവിഷ്യന്തി സർവേ
യേ അവസ്ഥിതാം : പ്രത്യ നീകേഷു യോഥാം ''

-ഗീത വിശ്വരൂപദര്ശനം ശ്ലോകം 32

ആശയം ചുരുക്കത്തിൽ : ലോകത്തെ സംഹരിക്കുന്ന കാലമാണ് ഞാൻ ( ഈശ്വരൻ ) നീ ( അർജുനൻ അല്ലെങ്കിൽ മറ്റേതൊരു മനുഷ്യൻ ) ഇല്ലെങ്കിലും ,ആഗ്രഹിച്ചില്ലെങ്കിലും കാലം അവസ്ഥാന്തരങ്ങളിലൂടെ സൃഷ്ടി സ്ഥിതി സംഹാ രങ്ങൾ തുടർന്ന് കൊണ്ടിരിക്കും .

ഈശാവാസ്യ ഉപനിഷത്തിലാകട്ടെ സമയത്തെ വിഭജിച്ചു നല്കുന്നവനാണ് ഈശൻ (ഈശ്വരൻ ) എന്നാണ് ഈശ്വരന് നൽകുന്ന നിർവചനങ്ങളിൽ ഒന്ന്
.
കാലത്തിനെയും ( സമയത്തിനെയും ) ഈശ്വരനായി തന്നെയാണ് നമ്മുടെ പരമാചാര്യന്മാർ കണ്ടിരുന്നത് . ഇതേവണ്ണം മറ്റു നാഗരികതകൾക്കും സമയത്തെപ്പറ്റി അവരുടേതായ ധാരണകൾ ഉണ്ടായിരുന്നു
.
ആധുനിക കാലത്ത് കലണ്ടറുകളും ,നാഴികമണികളും ഘടികാരങ്ങളും കൊണ്ട് നാം സമയത്തെ അളന്നു . എന്നാലും എന്താണ് സമയം എന്ന ചിന്ത എക്കാലത്തെയും പോലെ ആധുനിക കാലത്തും മനുഷ്യനെ ചിന്തിപ്പിച്ചിരുന്നു . ദുർഗ്രഹമല്ലാത്ത ഭാഷയിൽ സാങ്കേതിക ജ്ഞാനം അധികമില്ലാത്ത സാധാരണക്കാര്ക്കും മനസ്സിലാകുന്ന രീതിയിൽ ആധുനിക ശാസ്ത്രത്തിന്റെ സമയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്ക്തമായി അവതരിപ്പിച്ചത് മഹാ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് ആണ് എന്നു പറയാതെ തരമില്ല . ദുർഗ്രഹമായ സമയ ശാസ്ത്രത്തെ സുഗമമാക്കിയ മഹാരാധനാണ് അദ്ദേഹം .
.
സമയം ( കാലം ) എന്നാൽ ഈശ്വരൻ തന്നെ എന്ന് സിദ്ധാന്തിച്ച നമ്മുടെ ഋഷിവര്യന്മാരെപ്പോലെ സമയം എന്നാൽ പ്രപഞ്ച സംവിധാനങ്ങളുടെ അടിസ്ഥാനപരവും സർവ്വപ്രധാനവുമായ ഒരു ഘടകമാണെന്ന ചിന്തയാണ് സ്റ്റീഫൻ ഹോക്കിങ് മുന്നോട്ടു വച്ചത് . അദ്ദേഹത്തിന് മുന്നേ നടന്ന മഹാ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകൾ കുറച്ചു കൂടി ലളിതമായി അവതരിപ്പി ച്ചു എന്ന് പറയാം .
.
സമയത്തിന്റെ നിഗൂഢതകൾ സമയം ഉള്ളിടത്തോളം കാലം പൂർണമായി മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല .എന്നാലും ആ വസ്തുവിനെ അറിയാൻ ശ്രമിക്കുകയും അതിൽ വളരെയേറെ വിജയിക്കുവാനും കഴിഞ്ഞ സ്റ്റീഫൻ ഹോക്കിങ് ഇന്റെ സ്ഥാനം ഏപ്പോഴും മഹാ ശാസ്ത്രജ്ഞന്മാരുടെ മുൻനിരയിൽ തന്നെ ആയിരിക്കും

rishidas s.
--
ചിത്രം : സ്റ്റീഫൻ ഹോക്കിങ് ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ് https://commons.wikimedia.org/…/File:Stephen_Hawking.StarCh