ഇബിൻ ബട്ടൂട്ട പതിനാലാം നൂറ്റാണ്ടിൽ മൊറോക്കോയിൽ നിന്ന് യാത്ര തുടങ്ങുന്നു ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലൂടെ തുർക്കിയിലെത്തുന്നു ഓരോ രാജ്യങ്ങളിൽ എത്തുമ്പോഴും അവിടുത്തെ മനുഷ്യനെ കുറിച്ച് പറയുന്നുണ്ട്, പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തെ കുറിച്ച് വര്ണിക്കുന്നുണ്ട്, അൾജീരിയ സുന്ദരികളായ പെണ്ണുങ്ങൾ, ലിബിയ സുന്ദരികളായ പെണ്ണുങ്ങൾ, ഈജിപ്ത് സുന്ദരികളായ പെണ്ണുങ്ങൾ സിറിയ സുന്ദരികളായ പെണ്ണുങ്ങൾ, തുർക്കി സുന്ദരികളായ പെണ്ണുങ്ങൾ. തുർക്കിയിൽ നിന്ന് ഗ്രീസിലേക്കു പോകുന്നുണ്ട്
'അവിടെ മാത്രം എഴുതിയിരിക്കുന്നത് വിരൂപകളായ പെണ്ണുങ്ങൾ'. പിന്നീട് അറേബ്യ, ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ (കേരളത്തിൽ കുറച്ചു കാലം കഴിയുന്നുണ്ട് ), കേരളത്തിൽ നിന്നും കപ്പൽ കയറി ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, ജാവ, സുമാത്ര വഴി ചൈനയിൽ പോവുന്നു തിരിച്ചും മൊറോക്കോയിലേക്ക് പോവുന്നുണ്ട്. ഇതിൽ പ്രധാനം എന്തെന്നാൽ എല്ലാ എല്ലാ രാജ്യത്തും ഉള്ള മനുഷ്യന്മ്മാരെ സുന്ദരികളും സുന്ദരന്മാരും ആയാണ് വർണിക്കുന്നത്, ഒറ്റ രാജ്യം ഒഴികെ, ആ രാജ്യം ആണ് അദ്ദേഹം സന്ദർശിക്കുന്ന ഏക യൂറോപ്പ്യൻ രാജ്യം, ഗ്രീസോ റൊമാനിയായോ ആണ്.
യൂറോപ്പിയൻസ് വൈരൂപ്യത്തിന്റെ പര്യായം ആയിരുന്നു മറ്റു രാജ്യങ്ങളെ കൊള്ളയടിച്ചു കാശുകാർ ആവുന്നത് വരെയും. ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ ഹോളിവുഡ് സിനിമയിൽ കാണുന്ന പോലൊന്നും അല്ല മദാമ്മമാർ, ദേഹത്താകെ ചുവന്ന പാണ്ട് പോലെ പടർന്നിരിക്കും, സൂര്യനിൽ നിന്നുള്ള വിറ്റാമിൻ ഡി യുടെ കുറവാണ് കാരണം, ഇതിന് ചികിത്സയായാണ് ലോകത്തുള്ള സകല കടൽ തീരങ്ങളിലും തുണി അഴിച്ചു കിടന്നു "സൂര്യ നമസ്കാരത്തിൽ" ഏർപ്പെടുന്നത് 'സൺ ബാത്ത്' എന്ന് ജാടക്ക് പറയും. സൂര്യ നമസ്കാരം ചെയ്തില്ലേൽ സായിപ്പിനെയോ മദാമ്മയേയോ കണ്ടാൽ ശര്ധിക്കാൻ വരും സൊമാലിയക്കാരനും എത്തിയോപ്പിയക്കാരനും വരെ.
മാർക്കോ പോളോ 13ആം നൂറ്റാണ്ടിൽ കേരളത്തിലും തമിഴ്നാട്ടിലും വരുന്നുണ്ട്, അദ്ദേഹത്തിന്റെ വിവരണത്തിൽ കാണാം സൗത്ത് ഇന്ത്യക്കാർ കൂടുതൽ കറുക്കാനായി എള്ളെണ്ണ തേച്ചു വെയിൽ കായുന്ന ശീലങ്ങൾ, വെളുത്തവരെ വിരൂപർ ആയാണ് കേരളത്തിലും തമിഴ് നാട്ടിലും ഉള്ളവർ കണ്ടിരുന്നത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കറുത്തവരെ ശക്തിയുള്ളവരായും സംസ്കാര സമ്പന്നരായും ആണ് കണ്ടിരുന്നത്, വെളുത്തവരെ സംസ്കാര സൂന്യരും, ബുദ്ധിയില്ലാത്തവരായും, ശക്തിയില്ലാത്തവരായും തൊട്ടു കൂടാത്തവരും ആയാണ് ലോകം കണ്ടിരുന്നത്.
കൊളംബസ് നേറ്റീവ് അമേരിക്കൻസിനെ സുന്ദരികളായും സുന്ദരന്മാരായും ആയാണ് വർണ്ണിച്ചിരിക്കുന്നതു രേഖകളിൽ, അതെ സമയം യൂറോപ്യൻസിനെ കുറിച്ച് നേറ്റീവ് അമേരിക്കൻസ് രേഖപ്പെടുത്തിയിരിക്കുന്നത് 'നായ്ക്കളെ പോലെ വിരൂപന്മാർ' എന്നാണ്.
ഈജിപ്തിലെ പിരമിഡ് ഒക്കെ പണി കഴിപ്പിച്ചവർ എന്ന് പറയപ്പെടുന്ന ഫറവോമാർ ആഫ്രിക്കൻ വംശജരായ കറുത്ത വർഗക്കാർ ആണ് അവർ അടിമകളായി ഉപയോഗിച്ചിരുന്നവർ യൂറോപ്പിൽ നിന്നും കൊണ്ട് വരുന്ന വെളുത്ത വർഗക്കാർ ആണ്, 1500ADക്ക് മുന്നേ ലോകത്തുള്ള അടിമകൾ ഭൂരിഭാഗവും യൂറോപ്പിൻസ് ആയിരുന്നു. പെരിപ്ലസിന്റെ രേഖയിലും കാണാം കേരളത്തിൽ നിന്ന് സ്‌പൈസ് വാങ്ങുമ്പോൾ കൊടുത്തിരുന്നത് സ്വർണം, യൂറോപ്പ്യൻ വൈൻ, യൂറോപ്പ്യൻ പെണ്ണുങ്ങളെ ദാസിമാരായി, യൂറോപ്പ്യൻ ആണുങ്ങളെ അടിമ പണിക്കാരായി (കാവൽക്കാർ ആയും, പട്ടാളക്കാർ ആയും കൂടെ). തമിഴ് നാട്ടിലെ ഒരു രാജാവിന്റെ അംഗരക്ഷകർ യവനന്മാർ(അടിമകൾ) ആയിരുന്നു എന്നും രേഖയുണ്ട്.
1500 AD ക്ക് ശേഷം യൂറോപ് ശക്തിയാർജിക്കാൻ തുടങ്ങുകയും ലോകത്തിലെ മിക്ക രാജ്യങ്ങളിലും നേരിട്ടോ പരോക്ഷമായോ ഭരണത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ കൃത്യമായും ബോധപൂർവമായും ചെയ്തിരുന്നത് കറുത്തവന്റെ/കളേർഡ് മനുഷ്യന്റെ വംശനാശം ആയിരുന്നു. 2 അമേരിക്കൻ ഭൂകാണ്ഡത്തിലും ഓസ്‌ട്രേലിയൻ ഭൂകാണ്ഡത്തിലും ഇത് 90 ശതമാനം വിജയത്തിൽ എത്തി, ആഫ്രിക്കയിലെ കറുത്ത വർഗക്കാരെ അടിമകളാക്കി അമേരിക്കൻ ഭൂകാണ്ഡങ്ങളിലേക്കു കയറ്റി അയച്ചു. ഇതിന്റെ തുടർച്ചയായി ഇന്ത്യയിൽ അവർ കണ്ടെടുത്തതാണ് മനുസ്മൃതി, മനുസ്മൃതി നിയമം ബ്രിടീഷുകാർക്കു മുന്നേ ഒരു നാട്ടു രാജ്യവും നടപ്പിലാക്കിയിരുന്നില്ല (അങ്ങനൊരു തെളിവില്ല). മനുസ്മ്രിതി ഔദ്യോഗിക നിയമം ആയി നടപ്പിലാക്കിയ ഒരു ഭരണമേ ഉള്ളൂ അതു ബ്രിട്ടീഷുകാരുടെ ആണ് (ref: വിക്കിപീഡിയ) വെളുത്ത ബ്രാഹ്മണനെ(കറുത്ത ബ്രാഹ്മണൻമാർ ഉണ്ടായിരുന്നു ബ്രിട്ടീഷുകാർക്ക് മുൻപ്) മുന്നിൽ നിറുത്തി കറുത്തവന്റെ വംശനാശം അതാണ് ഉദ്ദേശം. ഇങ്ങനെ ഇന്ത്യയെ വെളുപ്പിക്കാനായി കറുത്തവന്റെ കൃഷി സ്ഥലം മൊത്തം വെളുത്ത ജന്മിക്കു കൊടുത്തു സായിപ്പ്. കറുത്തവരെ തുടച്ചു നീക്കാനുള്ള പരിപാടിയുടെ ഭാഗം ആയി, കറുത്തവരെ വ്യാപകമായി അടിമകളായി തോട്ടം തൊഴിലാളികളായി ട്രിനിഡാഡ്, മൗറീഷ്യസ്, ഫിജി, കെനിയ സൗത്ത് ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങയിലേക്കു കയറ്റി അയച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുന്നേറ്റം, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മറ്റനേകം സങ്കടനകളും, സായുധ പോരാട്ടം തിരഞ്ഞെടുത്ത ആദിവാസികളും സുഭാഷ് ചന്ദ്രബോസും മറ്റു റിവൊല്യൂഷനറി സങ്കടനകളും, ലോകത്തു സമാനമായി നടന്ന യൂറോപ്യൻസിനെതിരെ ഉള്ള പോരാട്ടങ്ങളും, യൂറോപ്യൻസ് തമ്മിൽ നടന്ന രണ്ടു 'ലോക' യുദ്ധങ്ങളും ആണ് കറുത്തവനെ ഭൂമിയിൽ ബാക്കിയാക്കിയത്.
ജീസസും മോസസും അബ്രഹാമും കറുത്തിട്ടാണ്
മുഹമ്മദ് കറുത്തിട്ടാണ്
രാമനും സീതയും ലക്ഷ്മണനും രാവണനും കറുത്തിട്ടാണ്
കൃഷ്ണനും ബുദ്ധനും മഹാവീരനും സരതുസ്ത്രയും കറുത്തിട്ടാണ്
ആര്യഭട്ടയും എഴുത്തച്ഛനും കറുത്തിട്ടാണ്
കറുപ്പിന് ഏഴഴക്, ശക്തിയാണ് കറുപ്പ്, ബുദ്ധിയാണ് കറുപ്പ്, മനുഷ്യത്വം ആണ് കറുപ്പ്, ആരോഗ്യം ആണ് കറുപ്പ്.