A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Synchronicity യും Dejavu ഉം ( ഡേഴാവൂ എന്ന് ഉച്ചാരണം )

Synchronicity യും Dejavu ഉം ( ഡേഴാവൂ എന്ന് ഉച്ചാരണം )

നമ്മളിൽ ഭൂരിഭാഗം പേരും അനുഭവിച്ചിട്ടുണ്ടാകുന്ന ചിന്തിക്കുകയും അത്ഭുതം കൂറുകയും ചെയ്തിട്ടുണ്ടാകുന്ന രണ്ട് അതീന്ദ്രിയ പ്രതിഭാസങ്ങളാണ് മേൽ സൂചിപ്പിച്ചവ രണ്ടും. വ്യക്തിപരമായി ആവോടെ ഇവ ആസ്വദിച്ചിട്ടുണ്ട് ഞാൻ. ഇന്നും അത്ഭുതവും ആശ്ചര്യവും കൗതുകവും തരുന്നവ.
ആദ്യമായി Synchronicity എന്ന വാക്ക് ഉപയോഗിച്ചത് സിഗ്മണ്ട് ഫ്രോയിടിന്റ സഹപ്രവർത്തകനും അനലിറ്റിക്കൽ സൈക്കോളജിയുടെ പിതാവും. ആധുനിക മനശാസ്ത്രത്തിന് അടിത്തറ പാകുകയും ചെയ്ത സ്വിസ് മനശാസത്രജ്ഞൻ കാൾ ഗുസ്റ്റാവ് യുങ്ങ് എന്ന കാൾ യുങ്ങാണ്. യുങ്ങിന്റെ ആർക്കി ടൈപ്പുകൾ Collective unconscious എന്നീ സിദ്ധാന്തങ്ങൾ അതിപ്രശസ്തം.
പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല എന്ന് തോന്നിക്കുന്ന, എന്നാൽ സൂക്ഷമായി വീക്ഷിച്ചാൽ പരസ്പരബന്ധിതമെന്ന് തിരിച്ചറിയുന്ന ചില " ആകസ്മികതകളെ " Synchronicity എന്ന് ലളിതമായി വിവരിക്കാം. കൂടുതൽ വിശദമാക്കാം: വളരെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട ഒരാളെ വിളിക്കാൻ ഫോൺ എടുക്കുന്ന നമ്മൾ പെട്ടന്ന് അയാളുടെ ഇൻകമിംഗ് കോൾ വരുന്നത് കണ്ട് അത്ഭുതപ്പെടുന്നു.ഇതിനെ synchronicity എന്ന് വിളിക്കാം. വർഷങ്ങളായി യാതൊരു ബന്ധവുമില്ലാതെയിരുന്ന സുഹ്രുത്തിനെയോ ബന്ധുവിനേയോ ഒരു കാരണവുമില്ലാതെ സ്വപ്നം കാണുന്നു. പിറ്റെ ദിവസം തന്നെ അയാളെ ടൗണിൽ വച്ച് തികച്ചും ആകസ്മികമായി കണ്ടുമുട്ടുന്നു. അല്ലെങ്കിൽ അയാൾ ഫോൺ വിളിക്കുന്നു.
ഇങ്ങനെയുള്ള ആകസ്മികതകളെ ഏറെ പ0ന വിഷയമാക്കി കാൾ യുങ്ങ്. അദ്ദേഹം പറയുന്നു.മറഞ്ഞിരിക്കുന്ന അപ്രാപ്യമായ ഏതോ നിഗൂഡ പാശങ്ങൾ കൊണ്ട് പരസ്പര ബന്ധിതരാണ് നാം എല്ലാവരും. ഈ സങ്കൽപത്തിൽ നിന്നാവണം യുങ്ങ് പിന്നീട് collective unconsciousness എന്ന ചിന്തയിൽ എത്തിച്ചേർന്നതും ഫ്രോയിടുമായി വിയോജിച്ച് തെറ്റിപ്പിരിഞ്ഞതും. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ജീവിതത്തിൽ ഉണ്ടാകുന്ന നിഗൂഢമായ ആകസ്മികതകൾ.. പരസ്പരം എങ്ങനെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങൾ..
ചില world famous synchronicity കൾ പരിചയപ്പെടുത്തുന്നു.:
ഇറ്റലിയിലെ മിലാനിലെ രാജാവായിരുന്നു കിംഗ് ഉമ്പട്ടോ. ഒരിക്കൽ മന്ത്രിയോടൊപ്പം ഒരു റസ്റ്റോറണ്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജാവ് റസ്റ്റോറണ്ട് ഉടമയുമായുള്ള തന്റെ അസാമാന്യ മുഖ- രൂപ സാദൃശ്യം ശ്രദ്ധിച്ചു. അടുത്ത് വിളിച്ച് പേര് ചോദിച്ച രാജാവ് ഞെട്ടി. കട ഉടമയുടെ പേരും ഉമ്പർട്ടോ തന്നെ.! പിന്നീടുള്ള സംഭാഷണം കൂടുതൽ അത്ഭുതം ഉണ്ടാക്കി ഇരുവർക്കും. രണ്ടു പേരും ജനിച്ചത് ഒരേ വർഷം ഒരേ തിയതി ഒരേ സ്ഥലത്ത് ഒരേ സമയത്ത്.രണ്ടാൾക്കും ഒരേ വയസ്സ്.പിന്നെയും വരുന്നു സാദൃശ്യങ്ങൾ നിരവധി. രണ്ടു പേരും വിവാഹം കഴിച്ചിരിക്കുന്നത് ഒരേ പേരുള്ള യുവതികളെ - മേരി. വിവാഹ ദിവസം ഒരേ ദിവസം ഒരേ വർഷം ഒരേ തിയതി.രാജാവ് അധികാരം ഏറ്റ അതേ ദിവസം തന്നെയാണ് റസ്റ്റോറണ്ട് ഉത്ഘാടനം ചെയ്യപ്പെട്ടതും ! ഇരുവരും സംഭാഷണത്തിൽ കുറേ അത്ഭുതം കൂറി.പിരിഞ്ഞു വീണ്ടും കാണാം എന്ന വാക്കോടെ. അങ്ങനെ വളരെ നാളുകൾക്ക് ശേഷം മിലാനിൽ ഒരു ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നു. അരാജക വാദികൾ നഗരത്തിൽ അഴിഞ്ഞാടുന്നു.കലാപം അടിച്ചമർത്താൻ രാജാവും പടയാളികളും ഭഗീരഥപ്രയത്നത്തിൽ.അപ്പോഴാണ് മന്ത്രി ഓടി വന്ന് രാജാവിനോട് പറയുന്നത് റസ്റ്റോറണ്ട് ഉടമ ഉമ്പർ ട്ടോ അല്പം മുൻപ് മരിച്ചു എന്ന്.രാജാവ് തരിച്ച് നിൽക്കുമ്പോൾ ഏതോ അരാജക വാദിയുടെ തോക്കിൽ നിന്നും ലക്ഷ്യം തെറ്റിയ വെടിയുണ്ട രാജാവിന്റെ തലയോട്ടി തുളച്ച് കടന്നു പോകുന്നു. അദ്ദേഹം തൽക്ഷണം മരിക്കുന്നു.!
ബ്രിട്ടനിലെ ഒരു ഗ്രാമത്തിൽ ഒരു വീട്ടിൽ അനാധരായ സഹോദരീ സഹോദരങ്ങൾ ജിവിച്ചിരുന്നു. കാമുകനാൽ വഞ്ചിക്കപ്പെട്ട സഹോദരി ആത്മഹത്യ ചെയ്യുന്നു. സഹോദരൻ കൂടപ്പിറപ്പിന്റെ മരണത്തിന് പകരം ചോദിക്കാൻ തോക്കുമായി കാമുകൻ ജോണിന്റെ വീട്ടിലേക്ക് പോകുന്നു. തലനോക്കി ക്ലോസ് റെയിഞ്ചിൻ വെടിവെച്ചു സഹോദരൻ. വെടിയുണ്ട ജോണിന്റെ മുഖം തകർത്ത് മുറ്റത്തെ ഓക്ക് മരത്തിൽ തറച്ചു.ജോൺ മരിച്ചു എന്ന് കരുതി സഹോദരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. പക്ഷെ രക്തത്തിൽ കുളിച്ച് കിടന്ന ജോൺ ( കാമുകൻ) മരിച്ചിട്ടില്ലായിരുന്നു. വളരെ നാളത്തെ ചികിത്സകൊണ്ട് മുറിവുകൾ ഉണക്കി ജോൺ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. വർഷങ്ങൾ കഴിഞ്ഞു.ജോൺ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായി. പുതിയ വീട് വെക്കുന്നതിനുള്ള പ്ലാനുകൾ ആരംഭിച്ചു. സ്ഥല സൗകര്യത്തിന് മുറ്റത്തുള്ള വലിയ ഓക്കുമരം തടസം. മരം ജോൺ ഡയനാമൈറ്റ് വച്ച് തകർക്കുന്നു. ഡയനാമൈറ്റിന്റെ സ്ഫോടനത്തിന്റെ ശക്തിയിൽ മരത്തിൽ നിന്നും തെറിച്ചു വന്ന പഴയ വെടിയുണ്ട തലയിൽ തറച്ച് ജോൺ തൽക്ഷണം മരിച്ചു വീഴുന്നു.!
ജപ്പാനിലെ ഗ്രാമത്തിൽ നടന്ന സംഭവം: വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞ് വഴിയരികിലൂടെ നടന്നു പോകുന്ന ഷോ കോണോ യുടെ മുതുകിൽ കൃത്യമായി വീണതു കൊണ്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവം വീട്ടിൽ ഭക്ഷണ സമയത്ത് ഷോ കോണോ എല്ലാവരോടും പറയുകയും ചിരിക്കുകയും ചെയ്തു.കാലങ്ങൾക്ക് ശേഷം വാർദ്ധക്യത്തിൽ അദ്ദേഹം മരിച്ചു.അദ്ദേഹത്തിന്റെ മകൻ ഒരിക്കൽ അതേ വഴിയിലൂടെ നടന്നുപോകുമ്പോൾ ജനാലയിലൂടെ തെറ്റി ഒരു കുഞ്ഞ് താഴേക്ക് പതിക്കുന്നതു കണ്ട് അയാൾ മറ്റൊന്നും ഓർക്കാതെ കുഞ്ഞിനെ കൈകളിൽ താങ്ങി രക്ഷിക്കുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ട് അയാൾ ഞെട്ടി. തന്റെ പിതാവിന്റെ മുതുകിൽ വീണ അതേ പഴയ ആളുടെ രണ്ടാമത്തെ കുഞ്ഞ്.ഇരുവരും ഞെട്ടി.!
ഡേഴാവൂ
..............................
ചില പുതിയസ്ഥലങ്ങളിലൂടെ ആദ്യമായി സഞ്ചരിക്കുകയാണെങ്കിലും നല്ല പരിചയം ഉള്ള സ്ഥലം പോലെ തോന്നിച്ചിട്ടുണ്ടോ /ക്കുന്നുണ്ടോ? നിങ്ങൾ ഡേഴാവൂ അനുഭവിക്കുകയാണ്!
ആദ്യമായി പരിചയപ്പെടുകയാണ് കാണുകയാണ് എങ്കിലും ചില വ്യക്തികളെ മുഖങ്ങളെ കാണുമ്പോൾ നല്ല പരിചയം എവിടെയോ കണ്ട പോലെ തോന്നിയിട്ടുണ്ടോ.. ഡേഴാവൂ ആണത്. കാരണം അവ്യക്തം. കളക്റ്റീവ് അൺ കോൺഷ്യസ് നെസ്.ഒന്നുകൂടി മിത്തി ഫൈ ചെയ്ത് പറഞ്ഞാൽ പൂർവ്വ പുനർജന്മങ്ങൾ ആയിരിക്കാം....
ആർക്കറിയാം..
" അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
തിരയുന്ന മർത്യൻ കഥയെന്തു കണ്ടു. "
നന്ദി
സ്നേഹപൂർവ്വം
-ജോ -
Foot notes: It would be interesting if readers could share their personal experiences of Synchronicity and Dejavu