എല്ലാ നാഗരികതകളുടെ ഇതിഹാസങ്ങളിലും അതി ഭയങ്കരന്മാരായ സത്വങ്ങളുണ്ട് . നമ്മുടെ നാട്ടിലെ വിശ്വാസങ്ങളായ മാടനും, മറുതയും ,വടയക്ഷിയും എല്ലാം അത്തരം ഭയങ്കരന്മാർ തന്നെ . യവന പുരാണങ്ങൾ ൽ പ്രതിപാദിക്കപ്പെടുന്ന ഏറ്റവും ഭയങ്കരനായ ജീവി/ അസുരൻ ആണ് ടൈഫോൺ എന്ന ഭയങ്കരൻ . ഭൂമീദേവിയായ ഗയയുടെയും നരകത്തിന്റെ തന്നെ അദ്‌ധോലോകമായ ടാർടാറാസിന്റെയും പുത്രനാണ് ടൈഫോൺ .
മനുഷ്യന്റെയും സർപ്പത്തിന്റെയും ഒരു സങ്കരരൂപമാണ് ടൈഫോണിന് . . ഒരു മനുഷ്യരൂപത്തിൽ നിന്നും സര്പ്പതലകളും വാലുകളും ഉൽഭവിക്കുന്ന ഒരതികായനാണ് ടൈഫോൺ .. സര്പ്പതലകൾ വമിക്കുന്നതാകട്ടെ അതിശക്തമായ വിഷപ്പുകയും. ഒരിക്കൽ ടൈഫോൺ സിയൂസിനെ കീഴ്‌പ്പെടുത്തി പ്രപഞ്ചത്തിന്റെ അധീശത്വം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട് . ടൈഫോണുകളെപ്പോലെ ശക്തരായ സൈക്ലൊപ്സുകൾ നിര്മിച്ചുനൽകിയ വജ്രായുധം (ഇടിമിന്നൽ ) കൊണ്ടാണ് സീയൂസ് ടൈഫോണിനെ പരാജിതനാക്കിയത് . പരാജിതനായ ടൈഫോണിനെ സീയൂസ് നരകത്തിന്റെ അടിത്തട്ടിൽ ബന്ധനസ്ഥനാക്കി . അഗ്നിപർവ്വതങ്ങൾ ബന്ധനത്തിലായ ടൈഫോണിന്റെ ഉഛ്വാസമാണെന്നാണ് പുരാതന യവനർ വിശ്വസിച്ചിരുന്നത്
-
rishidas
ടൈഫോൺ : image courtesy: wikimedia .org