നിലവിലുള്ള കണക്കുകൾ പ്രകാരം ഒരു നക്ഷത്രത്തിന് ഏതെങ്കിലും തരത്തിലുള്ള ആണവ ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താൻ വേണ്ടുന്ന ഏറ്റവം കുറഞ്ഞ ദ്രവ്യമാനം വ്യാഴത്തിന്റെ പതിമൂന്നു മടങ്ങാണ് (13 Mj ). അതിൽ കുറഞ്ഞ ദ്രവ്യമാനമുള്ള വസ്തുക്കൾക്ക് ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താനാകില്ല .പക്ഷെ അവക്ക് ഗുരുത്വ ചുരുങ്ങലിലൂടെ ( gravitational contraction) മിതമായ തോതിൽ സ്വതന്ത്രമായ ഊർജോൽപ്പാദനം നടത്താനാകും . ദ്രവ്യമാനം വര്ധിക്കുന്നതനുസരിച്ച് ഇവക്ക് ഗുരുത്വ ചുരുങ്ങലിലൂടെ ഉൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ അളവും കൂടും .
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഇടയിൽപ്പെടുന്ന ഇത്തരം വസ്തുക്കളായാണ് സബ് ബ്രൗൺ ഡ്വാർഫ് ( sub brown dwarf)എന്ന് പറയുന്നത് . വ്യാഴത്തിന്റെ മൂന്ന് മടങ്ങുമുതൽ (3 Mj ) പതിമൂന്നു മടങ്ങുവരെ (13 Mj )ദ്രവ്യമാണ് ഇവക്ക് കൽപ്പിക്കുന്നത് . പ്രപഞ്ചത്തിൽ പ്രകാശമാനമായ നക്ഷത്രങ്ങളുടെ പലമടങ്ങ് സബ് ബ്രൗൺ ഡ്വാർഫ് വസ്തുക്കൾ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. പക്ഷെ അവ ഉൽപ്പാദിപ്പിക്കുന്ന പ്രകാശത്തിന്റെ അളവ് കുറവായതിനാൽ അവയെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ് .
.
നമുക്ക് ഏറ്റവും അടുത്തു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സബ് ബ്രൗൺ ഡ്വാർഫ് വസ്തു ആണ് WISE 0855−0714 എന്ന് നാമകരണം ചെയ്തിട്ടുള്ള ഖഗോള വസ്തു . സൂര്യനില്നിന്നും ഏതാണ്ട് 7 പ്രകാശവർഷം അകലെയാണ് ഇപ്പോൾ ഈ വസ്തു നിയലനിൽകുന്നത് . വൈഡ് -ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ (WISE) എന്ന വാന നിരീക്ഷണ ഉപഗ്രഹമാണ് ( WISE 0855−0714) നെ 2010 ൽ കണ്ടുപിടിച്ചത് . വ്യാഴത്തിന്റെ മൂന്നുമടങ്ങിനും പത്തുമടങ്ങിനും ഇടക്കാണ് ഈ വസ്തുവിന്റെ ദ്രവ്യമാനം . താപനില 260 കെൽവിനടുത്താണ് . ചിലിയിലെ മഗല്ലൻ ടെലിസ്കോപ്പിലൂടെ നടത്തിയ നിരീക്ഷണങ്ങളിൽ ഈ വസ്തുവിൽ ജല സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് .
--
ചിത്രം.WISE 0855−0714)
.വൈഡ് -ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ എടുത്ത ചിത്രം : ചിത്രം കടപ്പാട് :https://en.wikipedia.org/wiki/WISE_0855%E2%88%920714…
ref:https://en.wikipedia.org/wiki/WISE_0855%E2%88%920714
-
this is an original work . No part of it is copied from elsewhere-rishidas s
-
this is an original work . No part of it is copied from elsewhere-rishidas s