ഏതാനും ആഴ്ചകൾ മുൻപ് വരെ ലോകത്തെ യുദ്ധ സജ്ജമായ ഏക അഞ്ചാം തലമുറ പോർ വിമാനം യൂ എസ് ഇന്റെ F-22 റാപ്റ്റർ ആയിരുന്നു . ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും യു എസ് F-22 റാപ്റ്റർ വിറ്റില്ല .പകരമായി F-35 എന്ന വെള്ളം ചേർത്ത അഞ്ചാം തലമുറ പോർ വിമാനം ആൺ യു എസ് സഖ്യ രാജ്യങ്ങൾക്കായി നിർമിച്ചത് .
.
ഏതാനും ആഴച്ചകൾക്ക് മുൻപ് റഷ്യയുടെ അഞ്ചാം തലമുറ പോർവിമാനമായ Su-57 നെ സിറിയയിലെ റഷ്യൻ താവളത്തിൽ ചില ചാര ഉപഗ്രഹങ്ങൾ കണ്ടെത്തി . അതിനു ശേഷം സിറിയയിൽ Su-57 നെ യുദ്ധ സജ്ജമായി വിന്യസിച്ചിരിക്കുന്ന വിവരം റഷ്യൻ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തു . രണ്ടോ നാലോ Su-57 കളാണ് സിറിയയിൽ വിന്യസിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഉപഗ്രഹചിത്രങ്ങൾ വെളിപ്പെടുത്തന്നത് . ഇതേ മേഖലയി യു എസ് അവരുടെ F-22 വിനേയും വിന്യസിച്ചിട്ടുണ്ട് . അതിനുള്ള മറുപടിയാണ് റഷ്യയുടെ Su-57 വിന്യാസം എന്നാണ് വിലയിരുത്തപ്പെടുന്നത് .
.
യുദ്ധസജ്ജമായ അഞ്ചാം തലമുറ പോര്വിമാനങ്ങളിൽ യു എസ് ഇന്റെ മേൽക്കോയ്മ അവസാനിപ്പിക്കുകയാണ് സിറിയയിലെ Su-57 വിന്യാസത്തിലൂടെ റഷ്യ ചെയ്തിരിക്കുന്നത് . ആകാശയുദ്ധങ്ങൾ ഒരു പുതിയ തലത്തിലേക്ക് മാറുകയാണ് .
--
ചിത്രം :സിറിയയിൽ വിന്യസിച്ചിരിക്കുന്ന Su-57 ചിത്രം കടപ്പാട്