ജർമ്മനിയിൽ നടന്ന വംശഹത്യയുടെ നേർചിത്രം ,വംശഹത്യയുടെ സൂത്രധാരൻ അഡോൾഫ് ഐക്ക് മാന്റെ വിജാരണ വേളയിൽ രേഖപ്പെടുത്തുകയുണ്ടായി.
ഒരു വംശഹത്യയുടെ എല്ലാ ഭീകരതകളും ഉൾക്കൊള്ളുന്ന അനുഭവകഥ വിവരിച്ചത് റിവ്കാ യൊസലേവ് സ്കോ എന്ന സ്ത്രീയാണ്. റുത്തേ നിയയിലെ സർഗോവ്സ്കി എന്ന ഗ്രാമത്തിൽ നിന്നുള്ള ഇവർ ഐക്മാനെതിരെ നേർസാക്ഷിയായാണ് കോടതിയിൽ തന്റെ ഭീകര അനുഭവകഥ വിവരിച്ചത്. പലപ്പോഴും ഇരുന്നും വിശ്രമിച്ചും തീവ്ര വികാരത്തോടെ തന്റെ കഥ പറഞ്ഞ് തീരുമ്പോൾ കോടതി ഒന്നാകെ വിതുമ്പുകയായിരുന്നു.
കുതിരക്കുളമ്പടികൾ കേട്ടാണ് ഒരു പ്രഭാതത്തിൽ ഞാൻ ഉണർന്നത്. ഞങ്ങളുടെ സിനഗോഗിനടുത്തേക്ക് നീങ്ങുന്ന ഒരു സംഘം എസ് എസ് (ഗസ്റ്റപ്പോ) ഓഫീസർമാരെ ഞാൻ കണ്ടു. അതിൻ്റെ വാതിലുകൾ മുമ്പേ തന്നെ നശിപ്പിച്ച് ഒരു തൊഴുത്താക്കി മാറ്റിയിരുന്നു അവർ. ഞങ്ങളുടെ സാധനങ്ങളുമെടുത്ത് ഉsൻ ചന്തമുക്കിലെത്തിച്ചേരാൻ അവർ എന്നോടും അയൽക്കാരോടും പറഞ്ഞു. അവിടെ ഞങ്ങൾ ഏതാണ്ട് അഞ്ഞുറ് പേരുണ്ടായിരുന്നു. ഞങ്ങൾ ചന്തമുക്കിലെത്തിച്ചേർന്നു. ഉരുക്ക് തൊപ്പികൾ വെച്ച പട്ടാളക്കാർ ഞങ്ങളുടെ പുരോഹിതനോട് ഒരു മതപ്രഭാഷണം നടത്താൻ കൽപ്പിച്ചു. വിസമ്മതിച്ചപ്പോൾ അവർ അദ്ദേഹത്തെ മർദ്ദിച്ചു. പാട്ട് പാടി നൃത്തം ചെയ്യാൻ നിർബന്ധിച്ചു. അദ്ദേഹത്തെ രക്ഷിക്കാൻ തുനിഞ്ഞവർക്കും പട്ടാളക്കാരുടെ മർദ്ദനം കിട്ടി.
ഈ സമയം ഒരു പറ്റം പട്ടാളവണ്ടികൾ അവിടേക്ക് വന്നു. ദാവീദിൻ്റെ മുദ്രയണിഞ്ഞ ഞങ്ങൾ യൂദരെ അവർ ട്രക്കുകളിൽ കുത്തിനിറച്ചു. എന്നോട് കയറാൻ ആവശ്യപ്പെട്ട ട്രക്കിൽ കയറിപ്പറ്റാൻ എനിക്കും 8 വയസ്സുള്ള മകൾ മെർക്കലിക്കും കഴിഞ്ഞില്ല. അത്രമാത്രം തിങ്ങി നിറഞ്ഞിരുന്നു അത്. ബാക്കി വന്ന ഞങ്ങളോട് വാഹനങ്ങളുടെ പുറകെ ഓടി വരാനാണ് പറഞ്ഞത്. മൂന്ന് കിലോമീറ്റർ അകലെയുള്ള യഹൂദശ്മശാനത്തിലേക്കുള്ള പാതയിൽ വാഹനത്തിൻ്റെ വേഗത കൂടുന്നതിനനുസരിച്ച് ഓടിക്കൊണ്ടിരിക്കാൻ ഞങ്ങൾ ഒത്തിരി പ്രയാസപ്പെട്ടു. വേഗത്തിൻ ഓടാനാവാത്തവരെയും വീണ് പോയവരെയും പിന്നിലെ ട്രക്കിൽ നിന്ന് ഗാർഡുകൾ വെടിവെച്ച് കൊണ്ടിരുന്നു. സെമിത്തേരിയിലെത്തിയപ്പോൾ അവിടെ വിസ്താരമുള്ള കുഴി കുഴിച്ചിരിക്കുന്നതും, ഞങ്ങളുടെ അയൽവാസികൾ കുഴിയുടെ വക്കത്ത് നിരന്ന് നിൽക്കുന്നതും, പട്ടാളക്കാർ തോക്കുമായി തയ്യാറാകുന്നതും ഞാൻ കണ്ടു. എന്നിട്ടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഈ കണ്ടതൊക്കെ പീഠനങ്ങളുടെ ഭാഗമാണെന്നേ ഞാൻ കരുതിയുള്ളൂ. അത് കൊണ്ട് പ്രതീക്ഷയുണ്ടായിരുന്നു. ഇനിയും ജീവിക്കാമെന്ന പ്രതീക്ഷ.
രാവിലെ പട്ടാളക്കാർ ഞങ്ങളെ വിളിച്ച് കൂട്ടിയപ്പോൾ എൻ്റെ മകൾ എന്നോട് പറഞ്ഞു. " അമ്മേ, എന്തിനാണീ പുതു വസ്ത്രം എന്നെ ധരിപ്പിക്കുന്നത് നമ്മളെ അവർ കൊല്ലാൻ കൊണ്ടുപോവുകയല്ലേ?" പക്ഷേ സെമിത്തേരിയിൽ വെച്ചവൾ എന്നോട് പറഞ്ഞു: നമ്മളെന്തിനാ നിൽക്കുന്നത് നമുക്ക് ഓടിപ്പോകാം അമ്മേ'
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചില ചെറുപ്പക്കാർ കൈയോടെ പിടിക്കപ്പെട്ടു - ഉടൻ തന്നെ തോക്കിനിരയായി. പട്ടാള സംഘത്തിൻ്റെതലവൻ ഞങ്ങളോട് വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു. എൻ്റെ അച്ഛൻ അത് വിസമ്മതിച്ചു.രണ്ട് പട്ടാളക്കാർ അച്ഛൻ്റെ നേർക്ക് ചാടി വീണ് കുപ്പായം വലിച്ച് കീറി മാറ്റി. തൻ്റെ അടിവസ്ത്രം ഊരിമാറ്റാതിരിക്കാൻ അദ്ധേഹം ആവുന്നത്ര ബലം പിടിച്ചു നിന്ന് എതിർത്തു.മറ്റുള്ളവർക്ക് മുന്നിൽ നഗ്‌നനായി നിൽക്കാൻ മാന്യത തന്നെ അനുവദിക്കുന്നില്ലെന്ന് അച്ചൻ പറഞ്ഞു. പറഞ്ഞു തീരുംമുമ്പേ ഒരു വെടിയുണ്ട അച്ഛൻ്റെ തല തുളച്ചു. വിസ്താരമുള്ള ആ കുഴിയിലേക്ക് അച്ഛൻ മറിഞ്ഞ് വീണു. മറ്റൊരുവൻ എൻ്റെ അമ്മയെ വെടിവെച്ചു വീഴ്ത്തി. രണ്ട് കൊച്ചു കുട്ടികളെ കൈയിൽഎടുത്തു നിൽക്കുകയായിരുന്നു എൺപതു വയസ്സുള്ള മുത്തശ്ശി.തുതുരെ വന്ന വെടിയുണ്ടകൾ അവരെയെല്ലാം കുഴിയിലേക്ക് വീഴ്ത്തി. എൻ്റെ അമ്മായിയുടെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി നിലവിളിക്കുകയായിരുന്നു അവരുടെ രണ്ട് കുട്ടികൾ അവരെയും വെടിയുണ്ടകൾ കുഴിയിലേക്ക് തള്ളിയിട്ടു.
എൻ്റെ കൊച്ച് അനുജത്തിയെ രക്ഷപ്പെടുത്തണേ, പോകാൻ അനുവദിക്കണേ, കൊല്ലല്ലേ.. എന്നൊക്കെ ഞാൻ പട്ടാളക്കാരോട് കെഞ്ചി. നഗ്നയായിത്തന്നെ ഓടിപ്പൊയ് കൊള്ളാം എന്നവൾ പറഞ്ഞു. ഒരു കൂട്ടുകാരിയുമായി അവൾ പട്ടാളക്കാരുടെ അടുത്ത് ചെന്നു. ആലിംഗന ബദ്ധരായിട്ടാണ് ആരണ്ട് പെൺകുട്ടികളും നിന്ന് ജീവന് വേണ്ടി കെഞ്ചിയത്. പട്ടാളക്കാരൻ അവരുടെ കണ്ണുകളിലേകുനോക്കിയിട്ട് അവർക്ക് നേരെ നിഷ്കരുണം വെടിയുതിർത്തു. ആലിംഗനത്തിൽ തന്നെ അവർ മരിച്ച് വീണു. പിന്നെ എൻ്റെ സഹോദരിക്കും വെടിയേറ്റു. അടുത്തത് എൻ്റെ ഊഴമായിരുന്നു.
എന്നെയാണോ എൻ്റെ മോൾമെർക്കലിയെയാണോ ആദ്യം വെടിവെക്കേണ്ടത് എന്ന് ഒരു പട്ടാളക്കാരൻ എന്നോട് ചോദിച്ചു. പുത്തനുടുപിട്ടുനിന്ന എൻ്റെ മോളെ രണ്ട് കൈ കൊണ്ടും കെട്ടിപ്പിടിച്ച് കൊണ്ട് ഞാൻ നിന്നു എനികൊന്നും മിണ്ടാനായില്ല. പട്ടാളക്കാരൻ മോളെ എൻ്റെ കൈയ്യിൽ നിന്നും വലിച്ചെടുത്ത് തലയിൽ വെടിവെച്ച് കുഴിയിലെറിഞ്ഞു. പുറകെ എൻ്റെ നേർക്കും വെടി പൊട്ടി.
മരിച്ചു എന്നായിരുന്നു എൻ്റെ വിചാരം മരണാനന്തര അനുഭൂതികളിലാണ് ഞാൻ കിടക്കുക്കുന്നത് എന്ന് കരുതി. ഞാൻ ജീവിച്ചിരിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷേ എനിക്ക് ശ്വാസം മുട്ടുന്നത് പോലെയും ദാഹിക്കുന്നത് പോലെയും തോന്നി. എനിക്ക് മീതെ വീണ്ടും ആളുകൾ വീണു കൊണ്ടിരുന്നു. വെടിയൊച്ചകൾ എനിക്ക് കേൾക്കാമായിരുന്നു. എനിക്ക് നേരെ ഒരു ബുളളറ്റുകൂടി വന്ന് എൻ്റെ ജീവനെടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എനിക്ക് അനങ്ങാനും എഴുന്നേൽക്കാനും പറ്റുമെന്ന് തോന്നി. മരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചെങ്കിലും രക്ഷപെടാൻ ഞാൻ ശ്രമിച്ചു.ശ്വാസം കിട്ടാനായി ശവങ്ങൾക്കിടയിൽ നിന്ന് മുകളിലെത്താൻ ഞാൻ പണിപ്പെട്ടു. പ്രാണവേദനയിൽ ആരൊക്കെയോ എന്നെ താഴേക്ക് വലിക്കുന്നുണ്ടായിരുന്നു. അവിടവിടെ അനങ്ങുന്ന കൈകളും കാലുകളും. പ്രാണ രോദനങ്ങൾ! അവസാനശക്തിയുമെടുത്ത് ഞാൻ മുകളിലെത്തി. ആ സ്ഥലം എനിക്ക് മനസ്സിലായില്ല. എങ്ങും ശവങ്ങൾ മാത്രമേ കാണാനുളളു. ജീവൻ പൂർണ്ണമായും വിട്ട് പോവാത്ത നഗ്നശരീരങ്ങളുടെ അനന്തമായ ദൃശ്യം മാത്രം. പ്രാണൻ പോകുന്ന വേദനയിൽ അമമ യേയും അച്ചനേയും അലറി വിളിക്കുന്ന കുഞ്ഞുങ്ങൾ ശബദം താഴ്ന്ന് വന്ന് മരണത്തിന് കീഴടങ്ങി കൊണ്ടിരിരുന്നു. എനിക്ക് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല. പട്ടാളക്കാർ പോയി കഴിഞ്ഞിരുന്നു. അസഹ്യമായ വേദനയിൽ ഇഴഞ്ഞ് വലിഞ്ഞ് ഞാൻ അടുത്തുള്ള കുറ്റിക്കാട്ടിലൊളിച്ചു. മരിക്കാൻ ഞാൻ വല്ലാതെ കൊതിച്ചു.
കുഴിമാടങ്ങൾ തുറന്ന് എന്നെ വിഴുങ്ങണേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. കുഴി നിറഞ്ഞ് പലഭാഗത്ത് കൂടിയും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇന്നും ചെറിയ നീർച്ചാൽ കണ്ടാൽ എനിക്ക് ആ രക്തച്ചാലുകളാണ് ഓർമ്മ വരുക. എനിക്കായി ഒരു കുഴി കുഴിക്കാൻ അപ്പോഴെനിക്ക് ശക്തിയുണ്ടായിരുന്നില്ല. അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞ് ഞാൻ പോദിച്ചു അവർ എന്ത് കൊണ്ട് എന്നെ കൊന്നില്ല. ഞാനെന്ത് കൊണ്ട് മരിച്ചില്ല. എന്തായിരുന്നു എൻ്റെ തെറ്റ്? എനിക്ക് പോകാനൊരിടവുമില്ല. എനിക്ക് വേണ്ടപ്പെട്ടവരെല്ലാം കൊല്ലപ്പെടുന്നത് ഞാൻ കണ്ടു. ഞാൻ മാത്രം എന്ത് കൊണ്ട് ബാക്കിയായി?
മൂന്നു നാളുകൾക്ക് ശേഷം ഒരു കൃഷിക്കാരൻ എന്നെ കണ്ട് മുട്ടി. അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി അയാളുടെ ഭാര്യ എന്നെ ശുശ്രൂശിച്ചു. എനിക്ക് ക്ഷണം തന്നു. പതുക്കെ എനിക്ക് നടക്കാമെന്നായി. പിന്നെ ഞാൻ വനത്തിൽ ഒളിവിലായിരുന്ന മറ്റു ജൂതരോടൊപ്പം ചേർന്നു. മൂന്നു വർഷം അവിടെ താമസിച്ചു. സഖ്യസേനകൾ എൻ്റെ ജന്മദേശം മോചിപ്പിക്കുന്നത് വരെ "
ചിത്രങ്ങൾ : പിടിയിലാകുമ്പോൾ ഐക്ക്മാന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കൾ, മൊസാദിലെ ഏജന്റ് ഉപയോഗിച്ച ഐക്ക്മാന്റെ വീട് അടയാളപ്പെടുത്തിയ ഭൂപടം,ഐക്ക്മാന്റെ വിചാരണ, റിവ്വ്ക