കുട്ടിക്കാലത്തു ഈ ബോളുകൾ ഉയരത്തിലൂടെ പോവുന്ന ഇലക്ട്രിക്ക് ലൈനുകളിൽ കണ്ടിട്ടുണ്ട്. അത് ലൈനുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാനോ അല്ലെങ്കിൽ പൊട്ടി നിലത്തു വീണാൽ നിലത്തു മുട്ടാതിരിക്കാൻ ഫ്യൂസ് പോലെ താനേ മുറിഞ്ഞു നീളം കുറയാനുള്ള എന്തോ സൂത്രം ആണെന്ന് അന്ന് കരുതിയിരുന്നു. എന്നാൽ പിന്നീടാണ് കാര്യം മനസിലായത്.
ഇതിനു ഇലക്ട്രിസിറ്റിയുമായി യാതൊരു ബന്ധവും ഇല്ല. ഇലക്ട്രിക്ക് ലൈൻ അവിടെ ഉണ്ട് എന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക എന്നതാണ് ഈ ബോളുകളുടെ ലക്‌ഷ്യം. ഹെലിക്കോപ്റ്ററോ, താഴാണ് പറക്കുന്ന വിമാനമോ അല്ലെങ്കിൽ ഉയർന്ന ക്രെയിനുകൾ ഉള്ള ഇടങ്ങളിലാണ് സാധാരണ ഈ ബോളുകൾ ലൈനുകളിൽ വയ്ക്കാറുള്ളത്. മിക്കവാറും വിമാനത്താവളങ്ങൾക്കു അടുത്തുള്ള പ്രദേശങ്ങളിൽ.
ഇതിനു "marker balls" എന്നാണു പറയുക.