A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മാരാ തടാകത്തിലെ കൊലയാളികൾ


കെനിയ, ടാൻസാനിയ അതിരുകളോട് ചേർന്ന മാരാ റീജിയണിലൂടെയാണ് മാരാ തടാകം (Mara River) ഒഴുകുന്നത്.ടാൻസാനിയയിലെ സെരങ്കട്ടി വനപ്രദേശത്തിനും, കെനിയയിലെ മാസൈ മരാ വനപ്രദേശത്തിനും നടുവിലൂടെയാണിതിൻറെ സഞ്ചാരം. കാഴ്ച്ചയ്ക്ക് ശന്തമെങ്കിലും, ലോകത്തെ ഏറ്റവും വലിപ്പമേറിയ മുതലകൾ അധിവസിക്കുന്ന ഭയാനകമായ തടാകം എന്ന കുപ്രസിദ്ധി ഇതിന് തൊങ്ങൽ ചാർത്തുന്നു.ഒരു കാലത്ത് ഭൂമുഖം അടക്കി വാണിരുന്ന ഡൈനോസറുകളുടെ, ഏറ്റവും അടുത്ത ബന്ധുക്കളാണിവർ. തടാകത്തിൽ വെള്ളം കുടിക്കാനെത്തുകയോ, തടാകം മുറിച്ച് കടക്കാൻ ധൈര്യപ്പെടുകയോ ചെയ്യുക എന്നത്, മസായ് മരാ വനപ്രദേശത്തെ മൃഗങ്ങൾ, നേരിടുന്ന ഏറ്റവും ഡെയിഞ്ചറസായ ഒരു വെല്ലുവിളിയാകുന്നു.

അപകടകാരികളും, അവസരവാദികളുമായ മാരാ (Nile Crocodile) മുതലകളുടെ ഏറ്റവും നല്ല സമയം എന്നു പറയുന്നത് വർഷാവർഷം വരുന്ന മൈഗ്രേഷൻ കാലഘട്ടമാണ്. ഇക്കാലത്ത് വൈൽഡ് ബീസ്റ്റ്, സീബ്രാ എന്നിവ പുൽപ്പരപ്പും, വെള്ളവും തേടി മെച്ചപ്പെട്ട ഒരിടത്തേക്ക് കൂട്ടമായി പലായനം ചെയ്യുന്ന കാലമാണ്.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മൈഗ്രേഷൻ കാലഘട്ടം. രണ്ടു മില്യൺ വൈൽഡ് ബീസ്റ്റുകൾ ഇക്കാലത്ത് അവയുടെ ജീവിതത്തിലെ ഏറ്റവും നീണ്ടതും, പരീക്ഷണഘട്ടങ്ങൾ നേരിടേണ്ടുന്നതുമായ യാത്ര ആരംഭിക്കുന്നു. ടാൻസാനിയയിലെ സെരങ്കട്ടി നാഷണൽ പാർക്കിൽ നിന്നും, കെനിയയിലെ മാസൈ മരാ നാഷണൽ റിസർവിലേക്കാണ് ഇവയുടെ കുടിയേറ്റം. ആയിരത്തോളം സീബ്രകളും, മാനുകളും ഈ യാത്രയിൽ വൈൽഡ്ബീസ്റ്റുകൾക്കൊപ്പം അണിചേരുന്നു.

ഇവ മാരാ നദീ തീരത്തേക്ക് കൂട്ടമായി വന്നെത്തും. ഇവയ്ക്ക് ഈ നാൽപ്പതു മീറ്റർ വീതിമാത്രമുള്ള നദി കുറുകേ കടന്നേ പറ്റൂ... അതിജീവനത്തിന്റെ പ്രശ്നമാണ്...
തടാകത്തിൽ പക്ഷേ അവയെ വലിയൊരു അപകടം കാത്തു കിടക്കുകയാണ്...
ഭൂമുഖത്തെ ഉരഗ ജീവികളിലെ ഏറ്റവും വലിപ്പമേറിയ നൊട്ടോറിയസ് ബോൺ കില്ലേഴ്സ്.
നൈൽ ക്രൊക്കോഡൈൽസ് അഥവാ, മാരാ ക്രൊക്കോഡൈൽസ്.

നദിയിലേക്ക് കൂട്ടമായിറങ്ങുന്ന പതിനായിരക്കണക്കിന് വൈൽഡ് ബീസ്റ്റുകളേയും, സീബ്രാകളേയും തേടി മരണത്തിന്റെ ദൂതൻമ്മാരായി അവ എത്തുകയായി... ജീവിതത്തിലെ അതി കഠിനമായ ആ പരീക്ഷണം നേരിട്ടു കൊണ്ടേ, ആ നാൽക്കാലികൾക്ക് പുതിയ മേച്ചിൽപ്പുറം കയ്യെത്തിപ്പിടിക്കാനാവൂ.
അത് പക്ഷേ എളുപ്പത്തിൽ സാദ്ധ്യമല്ല. മിനിട്ടുകൾ എണ്ണും മുൻപേ നൂറുകണക്കിന് മൃഗങ്ങളുടെ കുരുതിക്കളമായി മാറുകയാണ് മാരാ തടാകം.

ജൈവ പ്രകൃയയിലെ സങ്കീർണമായ ഒരു ഫുഡ് ചെയിൻ പ്രോസസ്സ് ആണ് മാരാ തടാകത്തിൽ നടക്കുന്നത്. തടാകം കുറുകേ കടക്കുന്ന മൃഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെടും. ചിലവയ്ക്ക് മുതലകളുടെ ആക്രമണത്തിൽ മാരകമായ പരിക്കുകൾ പറ്റും. അവ വല്ല വിധേനയും കര പറ്റിയാൽ തന്നെ തുടർന്ന് അതിജീവിക്കണമെന്നില്ല.

മുതലകൾ വളരെ വേഗത കൂടിയ ഉരഗങ്ങളാണ്. അപ്രതീക്ഷിതമായ ആക്രമണമായിരിക്കും ഇവയുടേത്. ലോകത്തെ മറ്റേതൊരു മാംസഭുക്കിനേക്കാളും കരുത്തുറ്റ പല്ലുകൾ മുതലകളുടെ പ്രത്യേകതയാണ്. മുതലകളുടെ ജീവിതത്തിലുടനീളം, അവയുടെ പല്ലുകൾ കൊഴിഞ്ഞു പോകുകയും, വളരെ പെട്ടന്നു തന്നെ പുതിയത് ഉണ്ടായി വരുകയും ചെയ്യുന്നു. ഇരയെ ഇവ ആഴത്തിലേക്ക് വലിച്ച് താഴ്ത്തുന്നു. ഈ സമയം കൊണ്ട് ഇര മുങ്ങി മരിക്കും. ഒപ്പം വെള്ളത്തിൽ ഇവ ഇരയുമായി ചുഴറ്റി മറിയും. ഇതോടെ കഴുത്തിലേയും ശരീരത്തിലേയും എല്ലുകൾ ഒടിഞ്ഞ് ഇര ജീവശ്ചവമാകും. അപ്പോഴേക്കും മറ്റു മുതലകൾ അവിടേക്കെത്തും.
മന:സാക്ഷി മരവിക്കുന്ന രീതിയിൽ ഇവ ഇരയെ കീറിമുറിച്ച് തിന്നും. മൈഗ്രേഷൻ പീരിയഡ് വൈൽഡ് ബീസ്റ്റുകളുടെ കൊലക്കളവും, മുതലകളുടെ ആഡംബര കാലവുമായി അവസാനിക്കും.

ഡൈനോസറുകളേപ്പോലെ ഭക്ഷണമില്ലാതെ കുറേക്കാലം ജീവിക്കാൻ മുതലകൾക്കാവും. ഒരു മൈഗ്രേഷൻ കാലഘട്ടത്തിൽ, മാരാ തടാകത്തിലെ മുതലകൾ സംഭരിക്കുന്നത്, 150,000-ത്തോളം കലോറിയാണ്. അടുത്ത മൈഗ്രേഷൻ കാലം വരെ ജീവിക്കാനുള്ളത് ഇതിലൂടെ സംഭരിക്കപ്പെടും.

വൈൽഡ് ബീസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവ മാരാ തടാകത്തിലെ ഈ കൂട്ടക്കൊലയെ തരണം ചെയ്താൽ പോലും, ഹയിനാ, വൈൽഡ് ഡോഗ്, ലയൺ, ലെപ്പേഡ്, ജക്കാൾ തുടങ്ങിയവയുടെ രൂപത്തിൽ അടുത്ത അപകടം കരയിൽ അവയെ കാത്തിരിക്കും. വർഷാ വർഷമുള്ള മൈഗ്രേഷൻ കാലത്ത്, ഏകദേശം 25,000 ത്തോളം വൈൽഡ് ബീസ്റ്റുകളുടെ ജീവിതയാത്ര മാരാ റിവറിലും മറുകരയിലുമായി അവസാനിക്കുന്നു. ഈ കൂട്ടക്കൊല നൈൽ ക്രൊക്കോഡൈൽസിന്റെ ഗാങ്ബാങ് എൻകൗണ്ടർ ആയി മാറുന്നു.

*ഫോട്ടോയ്ക്ക് കടപ്പാട് ഗൂഗിൾ.

Rijo

ഡൽഹിയിൽ എത്തിയാൽ പലരും കാണാതെ ഒഴിവാക്കുന്ന മരണക്കിണറിൻ്റെ വിശേഷങ്ങൾ.

.

ഓരോ പടവുകളും നിശബ്ദമായ മറ്റൊരു ലോകത്തിലേക്കുള്ളത് പോൽ….ഒന്ന് കണ്ണടച്ചാൽ പല ആർത്തനാദങ്ങൾ കേൾക്കുന്ന പ്രതീതി….ഓരോ ചുവടുകളും പ്രതിധ്വനികളായ് മാറിക്കൊണ്ടിരിക്കുന്നു…ചിലപ്പോൾ അതാരുടെയൊക്കെയോ നിലവിളികളാവാം… നൂറ്റിയെട്ട് പടവുകൾ…അത് എത്തിക്കുന്ന നിഗൂഢമായ കിണർ…താഴെ കുറച്ചു നേരം തനിച്ചു നിന്നാൽ മനസ്സ് ആകെ അസ്വസ്ഥമാവും…കിണറിലെ ജലം നോക്കി നിൽക്കുന്നവർക്ക് ആത്മഹത്യാ പ്രവണത ഉണ്ടാക്കുമത്രേ….

അറുപത് മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള ഒരു വാസ്തുവിദ്യാ വിസ്മയമെന്ന് വിശേഷിപ്പിക്കാം ഇവിടം. മഹാഭാരത കാലത്തെ അഗ്രസൻ ചക്രവർത്തിയാണ് കിണർ പണി കഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നുവെങ്കിലും ഈ വാദത്തിനു യാതൊരു തെളിവും ഇതുവരെ നിലവിൽ ഇല്ല…ജലാശയത്തിന്റെ നിർമാണം ഇപ്പോഴും അജ്ഞാതരഹസ്യമായി തുടരുന്നു……ഭിത്തികളും മേൽക്കൂരകളും കിണറും ഓരോ വഴികളും വാസ്തുവിദ്യാ അത്ഭുതമായി തോന്നിപ്പോവും….
ഓരോ പടവുകൾക്കും പല കഥകൾ പറയാനുള്ളത് പോലെ…താഴെ കിണറിനരികെ തനിച്ചിരിക്കുമ്പോൾ മനസ്സ് വല്ലാതെ അശാന്തമാവുന്ന പ്രതീതി.ഹൃദയമിടിപ്പ് കൂടുന്ന ഒരുതരം അവസ്ഥ…കുറേ ആളുകൾ ഈ കിണറിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നതാണ് കല്പിത കഥകൾ.ഇവിടെ കുറച്ചു നേരം ഇരുന്നാൽ ചുറ്റും ശ്യൂനതയുടെ അങ്ങേയറ്റത്തെ ഒരു ഭയം തോന്നിപ്പോവും…കാഴ്ചകൾ മങ്ങിപോവുന്നത് പോൽ…..മനുഷ്യന് കണ്ണുകൊണ്ടുകാണാൻ കഴിയാത്ത പലതും നമുക്ക് ചുറ്റുമുള്ളതുപോലെ ….ചിലയിടങ്ങൾ മനസ്സിന്റെ ഭ്രാന്തൻ ചിന്തകളെ നിധി തേടി അലയുന്നപോൽ വായുവിൽ ഭ്രമരം ചെയ്യിക്കും…അവ ഉത്തരങ്ങൾ തേടി അലഞ്ഞുകൊണ്ടിരിക്കും….

പുറത്തുള്ള ഒരു ശബ്ദവും ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പണിത വാസ്തുവിദ്യ മികവ് തന്നെയാണ് കോട്ട. ഒന്ന് നിലവിളിച്ചാൽ പോലും ആരും കേൾക്കുകയില്ല…നാല് ചുവരുകൾക്കിടയിൽ എല്ലാ നിലവിളികളും അലയടിച്ചുകൊണ്ടിരിക്കും..ഒന്ന് കണ്ണടച്ചാൽ പല ശബ്ദങ്ങളുടെയും പ്രതിധ്വനികൾ കേൾക്കാം…പണ്ട് എന്തൊക്കെയോ നടന്നത് പോലെ…വായുവിൽ ഒരു പ്രത്യേക തരം മണം… മരണത്തിന്റെ തീവ്രമായ വാസന പോൽ…. കുറേ പേരുടെ ജഡങ്ങൾ മണ്ണിൽ അലിഞ്ഞുചേർന്ന ഗന്ധം…കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ….പല നിഗൂഢമായ പല ശബ്ദങ്ങളും ഇടയ്ക്കിടെ നമ്മെ അലട്ടിക്കൊണ്ടിരിക്കും…ഇത് ഭിത്തികളിലെ ചെറിയ വഴികലിലുള്ള വവ്വാലുകളും പ്രാവുകളുമാവാം…അവയുടെ ചിറകടി ശബ്ദങ്ങൾ ഭയാനകമായ ഒരു അന്തരീക്ഷം ചുറ്റിലും സൃഷ്ടിക്കുന്നു….
കോട്ടക്കുള്ളിലെ ദ്വാരങ്ങൾക്കുള്ളിൽ നൂറുകണക്കിന് വവ്വാലുകളുടെ വാസസ്ഥലം ആണ്…ഇവയുടെ രാത്രിയിലെ ചിറകടി ശബ്ദം കോട്ടക്കുള്ളിലെ ചുമരുകളിൽ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും…ഈ മാറ്റൊലികൾ മനുഷ്യന്റെ മനസ്സിനെ താളം തെറ്റിക്കുവാൻ കഴിവുള്ളതാണ്..ഭിത്തികളുടെ ഉള്ളറകളിൽ നിഗൂഢമായ ദുര്മന്ത്രവാദ കെട്ടുകൾ ആണെന്ന് പലരും വിശ്വസിക്കുന്നു…മനുഷ്യരെ അസ്വസ്ഥമാക്കുന്ന കിണറിനു ചുറ്റും ദുര്മന്ത്രവാദകെട്ടുകളാൽ മൂടിയിരിക്കുന്നുപോലും…ഈ കെട്ടുകൾ ആർക്കും കാണാനോ കണ്ടുപിടിക്കാനോ കഴിയില്ല..മഹാഭാരത കാലത്തെ ദുര്മന്ത്രവാദ രഹസ്യങ്ങളുടെ ഭാഗങ്ങൾ ആണിതെന്നു പലരും കരുതുന്നു…കെട്ടുകളിലെ മന്ത്രങ്ങളുടെ ശക്തി ദിനംപ്രതി..വര്ധിച്ചുകൊണ്ടിരിക്കുകയാണെന്നും,അവസാനം ഒരു മഹാവിപത്ത് വരാനുണ്ടത്രേ,കോട്ടയുടെ ലക്ഷ്യം അതാണ് പോലും….
ഇവിടുത്തെ ശ്വാസത്തിന് പോലും ഒരു പ്രത്യേകതരം നിശബ്ദതയാണ് …ആരുമില്ലാതെ താഴെ നിന്ന് കണ്ണുകളടച്ചാൽ കിട്ടുന്ന ഒരു വൈബ്രേഷൻ ഉണ്ട്…നിശബ്ദതയുടെ അമൂർത്തമായ ഭാവങ്ങൾ…… നിരവധി ആളുകളെ മനസ്സിന്റെ താളം തെറ്റിച്ചു മരണം എന്ന മറ്റൊരു ലോകത്തേക്ക് വിളിക്കുന്ന മരണക്കിണർ….ആർക്കും അറിയാത്ത കിണറിന്റെ രഹസ്യം തേടി മനസ്സ് ചലിച്ചുകൊണ്ടിരിക്കും..
പഴയകാലത്തു സമീപഗ്രാമങ്ങളീലേക്കു വെള്ളമെത്തിക്കാൻ പണിത മരണക്കിണർ അന്ന് ജല സമൃദ്ധിയാൽ നിറഞ്ഞുനിന്നിരുന്നു….അന്ന് നിഗൂഢമായ രീതിയിൽ ചില പെൺകുട്ടികളുടെ ജഡങ്ങൾ കിണറിൽ കണ്ടുതുടങ്ങിപോലും…ആ ഗ്രാമവാസികൾ അതുവരെ അവിടെ കണ്ടിട്ടില്ലാത്ത ചെറിയ പെൺകുട്ടികൾ ആയിരുന്നു ജഡങ്ങളായി പ്രത്യക്ഷപ്പെട്ടത്…പിന്നീട് ഗ്രാമീണർ പേടിയോടെ കിണറിനെ കാണാൻ തുടങ്ങുകയും കോട്ടയെ അവർ പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു…..അതുകൊണ്ടാവും ഇവിടെ ഇപ്പോഴും മരണത്തിന്റെ ഗന്ധമാണ്.അത് ചിലപ്പോൾ നമ്മെ ഭ്രാന്തുപിടിപ്പിക്കാം….
നിശബ്ദമായി കോട്ടയെ സമീപിച്ചവർക്ക് മാത്രം ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ കാലങ്ങളോളം നമ്മെ അലട്ടിക്കൊണ്ടിരിക്കും…ഭിത്തിയിലെ ദ്വാരങ്ങൾക്കിടയിലുള്ള വവ്വാലുകളുടെയും പ്രാവുകളുടെയും ശബ്ദങ്ങളുടെ പ്രതിധ്വനികൾ ആയിരിക്കാം പലർക്കും നിഗൂഢമായ അലയടികളായി തോന്നുന്നത്….. ചില സ്ഥലങ്ങൾ അങ്ങനെയാണ്‌ …മനസ്സിന് കുളിർമയും സന്തോഷവും നൽകും….ചിലത് മനസ്സിലെ ചിന്തകളോട് സങ്കീർണമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും…മനുഷ്യന്റെ മനസ്സ് കൊടുങ്കാറ്റുപോലെ മാറിമറിഞ്ഞുകൊണ്ടിരിക്കും… മരണം ചിലപ്പോൾ ജീവിതത്തേക്കാൾ അത്ഭുതമാണെന്ന് തോന്നിപ്പോവും…കിണറിൽ ചാടി ആത്മഹത്യ ചെയ്തവർ അപൂർമായ ഈ ചിന്തകളുടെ ആശയക്കുഴപ്പത്തിൽ നിന്നും മറികടക്കാൻ കഴിയാത്തവരാണ്…കിണറിലെ ജലം കണ്ണുകളിലെ ഭാവങ്ങളെ നൊടിയിടയിൽ മാറ്റികൊണ്ടിരിക്കും ….ആഴങ്ങളെ തേടിയൊരു യാത്രക്ക് ഉത്തേജനം പകരും….

കോട്ടയിൽ പലഭാഗത്തും അടച്ചുപൂട്ടിയ ചെറിയ മുറികൾ കാണാം…പണ്ടുകാലത്ത് പല പൂജകൾക്കും ഉപയോഗിച്ചിരുന്ന ഇവ ഇപ്പോൾ പ്രാവുകളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രമാണ്…സൂര്യന്റെ മാറ്റങ്ങൾക്കു അനുസരിച്ചു കോട്ടയിലേക്കുള്ള വെളിച്ചം മാറിക്കൊണ്ടിരിക്കും…ചിലപ്പോൾ വെളിച്ചതിനെന്തോ മറ വന്നതു പോലെ തോന്നിപ്പോവും…താഴെ നിന്നും പടികൾക്കു മുകളിലേക്കുള്ള കാഴ്ച്ച അത്രമേൽ മനോഹരമാണ്. പണ്ടുകാലത്ത്‌ കിണറിലെ ജലനിരപ്പ് ഉയരുവാൻ വേണ്ടി പ്രത്യേക പൂജകൾ ചെയ്തു പെൺകുട്ടികളെ ബലിയായി കിണറിലേക്ക് വലിച്ചെറിയാറുണ്ടായിരുന്നു എന്ന മറ്റൊരു കഥയും നിലവിൽ ഉണ്ട്…ഇത്തരം പലതരം കഥകളും ചിത്രങ്ങളും മരണകിണറിന് ചുറ്റും അലയടിക്കുന്നുണ്ട്….
ഡൽഹിയിൽ എത്തിയാൽ പലരും ഒഴിവാക്കുന്ന ഈ കോട്ട മറ്റേത് കാഴ്ചകളെക്കാളും അനുഭവങ്ങൾ പകരുമെന്ന് തീർച്ച…. രാവിലെ 9 മുതൽ 5 വരെ കോട്ടയിലേക്ക് പ്രവേശനം ലഭ്യമാണ്….കൂടുതൽ ആളുകളില്ലാതെ ഒറ്റക്ക് നിശബ്ദമായി സമീപിച്ചാൽ കോട്ടയുടെ ചരിത്രം ആരും പറയാതെ തന്നെ ചുമരുകളിൽ നിന്നും നമുക്ക് ആഗിരണം ചെയ്തെടുക്കാം….രാവിലെ 10 മണി ആവുമ്പോഴേക്കും സന്ദർശകരുടെ തിരക്ക് വർധിക്കും.അതിനു മുൻപ് കോട്ടയെ സമീപിച്ചാൽ നമുക്ക് നിഗൂഢമായ കിണറിനു താഴെ നിന്ന് മരണത്തിന്റെ നിശബ്ദതയും ഗന്ധവും ഒറ്റക്ക് ആസ്വദിക്കാം…

കടപ്പാട് ആനവണ്ടി ട്രാവൽ ബ്ലോഗ്🙏
#കടപ്പാട്

വെള്ളിക്കോല്‍


ഏതാണ്ട് 1960 കാലം വരെയും ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ.കിഴങ്ങ്, ചേന, ചേമ്പ്,മഞ്ഞൾ, പഴങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങളും മത്സ്യം, മാംസം തുടങ്ങിയവയും പിത്തള പാത്രങ്ങൾ, തുടങ്ങി എല്ലാം തൂക്കിവിറ്റിരുന്നത് ഇതുപയോഗിച്ചാണ്. അങ്ങാടിമരുന്നും മറ്റും തൂക്കാനും ഇതുപയോഗപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇന്നത്തെ പോലെ കടകൾ ഇല്ലാതിരുന്ന പഴയ കാലങ്ങളിൽ കച്ചവടക്കാരൻ വീടുകളിൽ വന്നാണ് വാണിഭം ചെയ്തിരുന്നത്.തൂക്കാനുള്ള അളവ് ഉപകരണമായ വെള്ളിക്കോലും കൈവശം ഉണ്ടാകും. കൊണ്ട് നടക്കാൻ വളരെ സൌകര്യപ്രദമായ ഉപകരണമാണിത്.
രണ്ടര അടീ നീളമുള്ള ദണ്ഡ് ചെത്തിമിനുക്കി ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കനം കുറച്ച് കനം കുറച്ച് ഉഴിഞ്ഞെടുക്കുന്നു. ശേഷം ഇരുവശത്തും ഇരുമ്പുവളയങ്ങൾ ഘടിപ്പിക്കുന്നു. ദണ്ഡിന്റെ ഒരറ്റത്തു് ഗോളാകൃതിയിൽ ഒന്നോ അതിലധികമോ ഭാഗങ്ങളായി ഘനമുള്ള ഏതെങ്കിലും ലോഹംകൊണ്ടു് പൊതിയുമായിരുന്നു.ചെമ്പ്,ഇരുമ്പ്,വെള്ളി അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.
കനം കുറഞ്ഞ ഭാഗത്തെ ചുറ്റിനോട് ചേർന്ന് ഒരു കൊളുത്തും പിടിപ്പിക്കും. ഈ കൊളുത്തിൽ തൂക്കിയാണ് ഭാരം കണക്കാക്കുന്നത്.
വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം.ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്.ഓരോ വരയും വ്യത്യസ്ത തൂക്കങ്ങളെ സൂചിപ്പിക്കുനു.വണ്ണം കൂടിയ ഭാഗത്തെ ആദ്യ വരയില്‍ ചരട് കൊണ്ടു വന്ന് തൂക്കി പിടിച്ചാല്‍ കോല് ബാലന്‍സ് ചെയ്ത് രണ്ട് അറ്റവും തിരശ്ചീനമായി നില്‍ക്കും.ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോ വലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്.ആദ്യകാലങ്ങളിൽ പലം*,റാത്തല്‍* എന്നിങ്ങനെയുള്ള അളവുകളിലായിരുന്നു വെള്ളിക്കോലിലെ തൂക്കം കണക്കാക്കിയിരുന്നത്.പിന്നീട് കിലോയിലും പറയാവുന്ന വെള്ളിക്കോലുകൾ എത്തി.ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്നത് ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം.
കയ്യോല്‍,കഴഞ്ചിക്കോല്‍ ഇങ്ങനെ തൂക്ക പരിധിയ്ക്കനുസരിച്ച് മറ്റ് പേരുകളും ഈ കോലിനുണ്ടായിരുന്നു.
വെള്ളിക്കോലോ വള്ളിക്കോലോ???
2 വാദങ്ങള്‍
-------------------
1)കോലിന്‍റെ അറ്റം പൊതിയാനും ഭാരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടുന്ന ചുറ്റും വെള്ളിയില്‍ തീര്‍ത്തിരുന്നതായും അവ 'വെള്ളിക്കോല്‍' എന്നും വിളിക്കപ്പെട്ടു.ക്രമേണ വെള്ളി ചുറ്റാത്ത കോലുകള്‍ക്കടക്കം വെള്ളിക്കോല്‍ എന്ന പേരു വന്നു.
2)വള്ളിയും കോലും ഉപയോഗിച്ചുള്ള അളവ് സമ്പ്രദായം 'വള്ളിക്കോല്‍' എന്നും കാലക്രമേണ 'വെള്ളിക്കോല്‍' എന്നും പേര് വീണു.
വാദത്തിനായി രണ്ടിനേയും താരതമ്യപ്പെടുത്തിയാല്‍ രണ്ടാം വാദത്തിനാണ് അല്‍പം മുന്‍തൂക്കവും തെറ്റില്ലായ്മയും എന്ന് കരുതിയാല്‍ ശരിയാണോ?
------------------------------------------------------------------------------------------------------------------------------
*1പലം = 60gm
*1റാത്തല്‍ = 445gm
അവലംബം-:
ARR പാല,ഗണിതത്തിലെ നാട്ടറിവുകള്‍|ലേബര്‍ ഇന്ത്യ ഒക്ടോബര്‍ 2011 ലക്കം
ml.vikaspedia.in
ചിത്രം: wikimedia commons

കുറുക്കനെ പട്ടിയാക്കാമോ ?


പരിണാമ സിദ്ധാന്തം പ്രകാരം wolf പരിണമിച്ചു ആണ് ഇന്നത്തെ പട്ടികൾ ഉണ്ടായത്. ഈ തിയറി ശരിയാണോ എന്ന് പരീക്ഷിക്കുവാൻ റഷ്യിലെ Institute of Cytology and Genetics ഡയറക്ടരും zoologist ഉം ആയിരുന്ന Dmitry Belyayev നടത്തിയ പരീക്ഷണം ആണ് Belyayev experiment എന്ന് അറിയപെടുന്നത്.
ആദ്യം നമ്മുടെ പട്ടികളുടെ evolution നോക്കാം. ഏകദേശം ഒരു 1,30,000 വർഷങ്ങൾക്കു മുമ്പ് വേട്ടയാടി ജീവിച്ചിരുന്ന wolf ലെ ആക്രമണ വാസന കുറഞ്ഞ ചില wolf നെ മനുഷ്യർ കൂടെ കൂടുവാൻ തുടങ്ങി, പിനീട് വർഷങ്ങൾ ആയി മനുഷ്യരോട് ഇണങ്ങി ജീവിച്ച ഈ ജീവി ക്രമേണേ അതിന്റെ ആക്രമണ വാസന മറക്കുകയും മനുഷ്യരുടെ സഹവാസം ഇല്ലാതെ ജീവിക്കുവാൻ പറ്റാത്ത അവസ്ഥയിൽ അതിന്റെ genes മാറി ഒരു പുതിയ വർഗം ആയി മാറി. അതാണ് ഇന്നത്തെ പട്ടികൾ.
ഈ എവൊല്യൂഷൻ സത്യം ആണോ എന്ന് അറിയുവാൻ Belyayev 1950 ൽ കുറുനരികളും ആയി പരീക്ഷണ൦ തുടങ്ങിയെങ്കിലും തുടക്കത്തിൽ റഷ്യൻ സർക്കാരിന്റെ തടഞ്ഞു, പിനീട് സ്വന്തം നിലയിൽ 1959 ഈ പരീക്ഷണം കൊണ്ടുപോയി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി 1985 Belyayev മരിച്ചു എങ്കിലും ഈ പരീക്ഷണം തുടർന്നു പോയി.
ഇന്ന് 2019ൽ എത്തുമ്പോൾ കുറുനരിയുടെ പുതിയ തലമുറയിൽ വന്ന മാറ്റങ്ങൾ ഇവയാണ്.
പട്ടികളിൽ ഉള്ളപോലെ രോമങ്ങൾ "spotted colored fur".
പട്ടികളെ പോലെ മണക്കുക "sniff"
പട്ടികളെ പോലെ കുറയ്ക്കുക "barking"
gene ആണെങ്കിൽ കുറുനരിയിൽ നിന്ന് കുറച്ചു ശതമാനം മാറി ഇരിക്കുന്നു.
ഇപ്പോഴുള്ള ഈ ജീവി പട്ടി ആണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷേ വർഷങ്ങൾ കഴിഞ്ഞാൽ ഈ കുറുനരിയുടെ തലമുറ പട്ടികൾ ആയി തന്നെ മാറും

പാമ്പുത്സവം


ജീവനുള്ള പാമ്പുകളെ കയ്യില്‍ പിടിച്ച്‌ തെരുവിലേക്കിറങ്ങുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍.. ഈ പ്രത്യേകതരം പാമ്പുത്സവം നടക്കുന്നത് ഇറ്റലിയിലെ കൊക്കുല്ലോയെന്ന (Cocullo) ഗ്രാമത്തില്‍. മെയ് മാസം ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികള്‍ക്ക് പ്രധാനമാണ്.

സാന്‍ ഡോമനിക്കോ ( San Domenico ) എന്ന പുരോഹിതന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന ആഘോഷമാണിത്.
11-ാം നൂറ്റാണ്ടിലാണ് സാന്‍ ഡൊമനിക്കോ ജീവിച്ചിരുന്നത്. അന്ന്, പാമ്പുകള്‍ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ് കൊക്കുല്ലോ. പാമ്പുകടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. പാമ്പു കടിയേല്‍ക്കുന്നവരെ ചികിത്സിച്ചിരുന്നു സാന്‍ ഡൊമനിക്. അതില്‍ വിദഗ്ധനായിരുന്നത്രേ അദ്ദേഹം.അതിനാല്‍, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്ത് സൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാര്‍.

കൃഷിയിടങ്ങളിലും മറ്റും പാമ്പുകളെ ഭയന്ന് പണിയെടുക്കാന്‍ ആളുകള്‍ക്ക് കഴിയാത്ത അവസ്ഥയില്‍ എത്തിയപ്പോള്‍ അവിടങ്ങളിലെ പാമ്പുകളെ മുഴുവന്‍ ഒഴിപ്പിച്ച് കാട്ടിലേക്കയക്കാന്‍ മുന്‍കൈയ്യെടുത്തുവെന്നും,അതല്ല ഏതോ സിദ്ധി ഉപയോഗിച്ച് പാമ്പുകളെ മുഴുവന്‍ പ്രദേശത്തു നിന്നും തുരത്തിയെന്നും കൊക്കുല്ലോയില്‍ കഥകള്‍ പ്രചരിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് സാന്‍ ഡോമനിക്കിന്‍റെ പേരില്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വര്‍ഷവും അവിടെ നടത്തുന്നത്. സാന്‍ ഡോമനിക്കിന്‍റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വെച്ച്‌ അതുമായാണ് ഗ്രാമത്തിലെ തെരുവുകളിലൂടെ ആളുകള്‍ നടക്കുന്നത്.

പാമ്പുത്സവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നാട്ടിലെ പാമ്പുപിടുത്തക്കാരെല്ലാം തിരക്കിലാകും.കാടും മലയും ചികഞ്ഞ് പെറുക്കി വിഷമില്ലാത്ത പാമ്പുകളെയെല്ലാം പൊക്കും.ഉത്സവ ദിവസം(മെയ് 1) ഈ പാമ്പുകളെ ഓരോന്നായി വിശ്വാസികളുടെ കൈകളില്‍ കൊടുക്കും.പ്രാര്‍ത്ഥനയോട് വിശ്വാസികള്‍ പാമ്പുകളെ ഡൊമനിക് പ്രതിമയില്‍ ചാര്‍ത്തും.30 പാമ്പുകള്‍ ആയിരുന്നത്രേ ആദ്യകാല കണക്ക് പക്ഷെ ഇന്ന് പ്രതിമ മൂടും വരെ പാമ്പുകള്‍ ഉണ്ടാകും.ശേഷം പരമ്പരാഗത വേഷങ്ങളണിഞ്ഞ് നഗരപ്രദക്ഷിണമാണ്.

ഏതായാലും ആഘോഷങ്ങള്‍ക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും.
------------------------------------------------------------------------------------------------------------------------------വില്‍ക്കഷ്ണം - പുരാതന റോമന്‍ ദേവത ആന്‍ഗീഷ്യ ( Angitia) നാഗദേവത യുടെ ഉത്സവമായും ഇറ്റലിയില്‍ ഈ ഉത്സവം നടന്നു വരുന്നു.

അവലംബം - https://www.bbc.co.uk/news/amp/world-europe-48132701

ചിത്രങ്ങള്‍ - AFP | കൂടുതല്‍ ചിത്രങ്ങള്‍ കമന്‍റ് ബോക്സില്‍..

ഫാനിയും ചില മുൻകാല ചക്രവാതങ്ങളും -ഒരു ചക്രവാതത്തെ നാം അതിജീവിച്ചതെങ്ങനെ


കഴിഞ്ഞ ദിവസം ഒറീസയിലൂടെ കടന്നുപോവുകയും ഇന്ന് പശ്ചിമ ബംഗാളിലൂടെ കടന്നുകൊണ്ടിരിക്കുന്നതുമായ ഫാനി ചക്രവാതം ഒരു ചില്ലറ ചക്രവാതമല്ല . ചക്രവാതങ്ങളുടെ തീവ്രത അളക്കുന്ന സാഫിർ സിംപ്സൺ സ്കെയിലിൽ ഈ ചക്രവാതത്തിന്റെ തീവ്രത നാലാണ് . . മറ്റൊരർഥത്തിൽ ഭൂമിയിൽ സംഭവിക്കാവുന്ന ഏറ്റവും വിനാശകാരികളായ കാറ്റഗറി 5 ചക്രവാതങ്ങൾക്ക് തൊട്ടുതാഴെയാണ് ഫാനിയുടെ സ്ഥാനം കടലിനു മുകളിൽ വച്ച് ഫാനിയുടെ കാറ്റുകളുടെ വേഗത ഒരിക്കൽ കാറ്റഗറി 5 ചക്രവാതങ്ങ ളുടെ ലോവർ ലിമിറ്റ് ആയ മണിക്കൂറിൽ 250 കിലോമീറ്റർ തൊടുകയും ചെയ്തിരുന്നു .
മുൻകാലങ്ങളിൽ സമാനമായ ചക്രവാതങ്ങൾ ആഞ്ഞു വീശുമ്പോൾ മരണസംഖ്യ ആയിരങ്ങളും പതിനായിരങ്ങളും ഒക്കെ ആകുമായിരുന്നു . 1970 ൽ ബംഗ്ളാദേശിൽ വീശിയടിച്ച ഭോല ചുഴലിക്കാറ്റിൽ മരണം 5 ലക്ഷം കടന്നിരുന്നു .രണ്ടുവർഷം മുൻപ് വീശിയ ഓഖി ( Ockhi) ഒരു കാറ്റഗറി 3 ചക്രവാതമായിരുന്നു . എന്നിട്ടുകൂടി ആ ചക്രവാതം എഴുനൂറിലധികം മരണങ്ങൾക്കും പതിനായിരക്കണക്കിന് കോടി രൂപയുടെ ഭൗതിക നാശത്തിനും കാരണമായി . എഴുപതുകളിലും എണ്പതുകലിമ ആന്ധ്രാതീരത്തും ,1999 ൽ ഒറീസയിലും വീശിയടിച്ച ചക്രവാതങ്ങളിലും മരണ സംഖ്യ ആയിരങ്ങളായിരുന്നു .
പല മുൻ ചക്രവാതളെക്കാളും അതി ശക്തമായിരുന്നു ഫാനി . എനിട്ടുകൂടി ഫാനി വരുത്തിയ നാശങ്ങൾ തുലോം കുറവായിരുന്നു . ഫാനിയുടെ പൂർണ ശക്തി അനുഭവിക്കേണ്ടിവന്ന ഒറീസയിലെയും , കേന്ദ്ര ഭരണത്തിന്റെയും മുന്കരുതലുകളോടെയുള്ള ഇടപെടലുകളാണ് ഫാനിയെ കരുതലോടെ നേരിടാൻ തുണയായായത് . നമ്മുടെ ഉപഗ്രഹങ്ങളും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും മാത്രമല്ല , നമ്മുടെ വ്യോമ നാവിക റഡാറുകളും ഫാനിയെ കൃത്യമായി നിരീക്ഷിച്ചു . ചക്രവാതം എപ്പോൾ തീരമണയുമെന്നും കരക്കുമുകളിലൂടെ അതിന്റെ പഥം എന്തായിരിക്കുമെന്നും മനുഷ്യസാധ്യമായ കൃത്യതയോടെ കണക്കുകൂട്ടി .ചക്രവാതത്തിന്റെ പാതയിൽ ഏറ്റവും കൂടുതൽ പ്രഹരമേൽകാനിടയുള്ള പ്രദേശങ്ങളിൽനിന്നും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു . വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിടത് മുൻകൂറായി വിച്ഛേദിച്ചു .. കനത്ത മഴപെയ്യുന്ന സ്ഥലങ്ങളിലെ കനാലുകളിലെ ഒഴുക്ക് സുഗമമാക്കി .ഈ ഒത്തൊരുമയോടുളള പ്രവർത്തനമാണ് ഇന്ത്യൻ സമുദ്രത്തിൽ രൂപം കൊണ്ടിട്ടുള്ള ഏറ്റവും പ്രഹാര ശേഷിയുളള ഒരു ചക്രവാതം കടന്നുകയറിയിട്ടും ഒറീസ തലയുയർത്തിനിന്നത്.
ഒരു ദശാബ്ദം മുൻപ് അമേരിക്കയിൽ വീശിയടിച്ച കത്രീന ചുഴലിക്കാറ്റ് ഫാനിയെക്കാൾ കുറച്ചുകൂടി മാത്രമാണ് ശക്തമായിരുന്നത് . എന്നിട്ടുപോലും ആയിരങ്ങളാണ് അവിടെ മരിച്ചുവീണത് . നമ്മുടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നാം ഫാനിയെ നേരിട്ട രീതി നമ്മുടെ പൊതുബോധത്തിൽ മായാതെ നിൽക്കണം . ഇനി വരാനിടയുളള പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നനത്തിൽ ഒരു മാതൃകയാവണം ഒറീസയും ഇന്ത്യയും ഫാനിയെ മുന്കരുതലുകളിലൂടെ അതിജീവിച്ച ചരിത്രം .
==
ഇമേജ് :കടപ്പാട്

ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് കേട്ടിട്ടുണ്ടാവും.എന്താണ് ഈ നെല്ലിപ്പലക?



പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്. വളരെ ലളിതമായി പറഞ്ഞാല്‍ കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി. നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.
വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
അമ്പത് വർഷങ്ങൾക്കു മുമ്പ് നെല്ലിപ്പലകകൾ വിൽക്കുന്ന കടകൾ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് കോഴിക്കോടുള്ള ഒരു കടയിൽ മാത്രമേ ഇവയുള്ളു. പരമ്പരാഗതമായി നടത്തി വന്നതിനാലാണ് ഇന്നും ആവശ്യക്കാർ കാര്യമായി ഇല്ലെങ്കിലും ഇത് തുറക്കുന്നതെന്ന് 85 വയസ്സിലേറെ പ്രായമുള്ള ഇതിന്റെ ഉടമസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.

ലോകം ഭരിക്കുന്ന എണ്ണരാഷ്ട്രീയം


സദ്ദാം ഹുസൈൻ 1972 ൽ ഇറാഖിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചതോടെ അവിടെ എണ്ണരാഷ്ട്രീയം ഇനിയൊരിക്കലും പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുപോകാൻ പറ്റാത്തവിധം പുതിയ ദിശയിലേക്ക് പ്രവേശിച്ചു. ഇറാഖിൽ എണ്ണ കണ്ടെത്തിയത് 1920 ൽ ആയിരുന്നു. അതുവരെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ദരിദ്രകർഷകർ അധിവസിച്ചിരുന്ന ഭൂവിഭാഗമായിരുന്നു അത്. ഒന്നാം ലോകയുദ്ധത്തിൽ പരാജയപ്പെട്ട ഓട്ടോമൻ സാമ്രാജ്യം സെവെറേ ഉടമ്പടി (Treaty of Sèvres) പ്രകാരം വിഭജിക്കപ്പെട്ടപ്പോൾ ഇറാഖിന്റ അതിർത്തികളും നിർണയിക്കപ്പെട്ടത് 1920 ൽ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആധുനിക ഇറാഖ് രൂപപ്പെട്ടതും എണ്ണ ആ പ്രദേശത്ത് കണ്ടെത്തിയതും ഒരുമിച്ചായിരുന്നു.
തന്നെ ഇല്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് 2003 ൽ നടത്തിയ യുദ്ധത്തിന്റെ വിത്ത് സദ്ദാം 1972 ൽ വിതച്ചുകഴിഞ്ഞിരുന്നു. അത് എണ്ണവ്യവസായ ദേശസാൽക്കരണമല്ലാതെ മറ്റൊന്നുമല്ല. യാതൊരു വിലക്കുകളുമില്ലാതെ ഇറാഖിലെ എണ്ണ കൊള്ളയടിച്ചു കൊണ്ടുപോവുകയായിരുന്നു സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. അതിന് ആദ്യത്തെ തടസ്സം സദ്ദാമിന്റെ ദേശസാൽക്കരണമായിരുന്നു. 2000 ത്തിൽ സദ്ദാം എണ്ണവിനിമയത്തിനായി ഡോളറിന് പകരം യൂറോപ്യൻ യൂണിയന്റെ യുറോ കറൻസി സ്വീകരിച്ച് എണ്ണ വിൽക്കാൻ തുടങ്ങിയതും എത്രയും പെട്ടെന്ന് ഇറാഖിനെ ആക്രമിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇവിടെ യുറോ വാങ്ങി എണ്ണ വിൽക്കാൻ തുടങ്ങിയ സദ്ദാമിന്റെ തന്ത്രപരമായ തിരിച്ചടികൂടി ചേർന്നാലേ എണ്ണ രാഷ്ട്രീയം പൂർണ്ണമാകൂ.
തുടക്കം മുതലേ ഇറാഖിലെ എണ്ണ ഇറാഖി പെട്രോളിയം കമ്പനി (IPC) എന്ന ബ്രിട്ടീഷ് സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരുന്നു. 1958 ലെ വിപ്ലവശേഷം എണ്ണയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടേണ്ടിവന്നതിനാൽ വിപ്ലവകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുൻ ഇറാഖ് പ്രധാനമന്ത്രി കാസിമിന് പ്രയാസം നേരിട്ടു. അപ്പോൾ അദ്ദേഹം IPC യോട് എണ്ണയുൽപ്പാദനവും സർക്കാരിനു നൽകേണ്ട റോയൽറ്റിയും വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിന് കമ്പനി വിമുഖത പ്രകടിപ്പിച്ചപ്പോഴായിരുന്നു കാസിം 1961ഒക്ടോബറിൽ പ്രഖ്യാപിച്ച നിയമം 80 പ്രകാരം 1920 കളിലും 1930 കളിലും IPC ക്ക് അനുവദിച്ചിരുന്ന ഭൂമി ഭൂരിഭാഗവും പിടിച്ചെടുത്തത്.
1970 കൾ ആരംഭിച്ചതോടെ BP (British Petroleum Company), SHELL, ESSO, MOBIL, CPF എന്നിങ്ങനെ 5 കമ്പനികളുടെ കൺസോർഷ്യം ആയിക്കഴിഞ്ഞിരുന്നു IPC. അന്ന് ആ കമ്പനികൾക്ക് നഷ്ടപ്പെട്ട ഇറാഖിലെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ നിരന്തരമായി നടന്ന ഉപജാപങ്ങളും ഗൂഡാലോചനകളും അട്ടിമറികളും പിന്നീട് ഇറാഖ് രാഷ്ട്രീയത്തെ കലാപകലുഷിതമാക്കി. അതിന്റെ അനിവാര്യമായ പൊട്ടിത്തെറിയായിരുന്നു 2003 ൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ് വെട്ടിപ്പിടിച്ചതും സദ്ദാമിനെ തൂക്കിലേറ്റിയതും. ഇറാഖിൽ ജനാധിപത്യം കൊണ്ടുവരാനായിരുന്നു തങ്ങളുടെ ആക്രമണമെന്ന ബുഷിന്റെ വാദം പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടേ വിവരമുള്ളവരെല്ലാം കരുതിയിട്ടുള്ളൂ. എണ്ണയുടെ രാഷ്ട്രീയത്തിന്റെ ചരിത്രം അറിയാവുന്നവരാരും അത് വിശ്വസിച്ചിട്ടില്ല. അത് ഓയിൽ വാർ (Oil war) അഥവാ എണ്ണക്കുവേണ്ടിയുള്ള യുദ്ധമെന്നും പെട്രോഡോളർ വാർ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടു. അല്ല, ജനാതിപത്യത്തെപ്പറ്റിയായിരുന്നു ബുഷിന്റെ യഥാർത്ഥ വേവലാതിയെങ്കിൽ അമേരിക്കയുടെ ചിറകിനടിയിൽ എന്നും തമ്പടിച്ച സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിലായിരുന്നു ബുഷ് ആദ്യം അത് നടപ്പിലാക്കാൻ ശ്രമിക്കേണ്ടിയിരുന്നത്.
ഇറാഖിലെ എണ്ണയുടെ മുഖ്യ ആകർഷണഘടകങ്ങളായ ഉയർന്ന ഗുണനിലവാരം, സുലഭത, കുറഞ്ഞ ഉൽപ്പാദനച്ചിലവ് എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് കമ്പനികൾക്ക് ഇറാഖിലെ എണ്ണ ഏറെ പ്രിയങ്കരമാക്കുന്നത് എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങളുടെ നിർമ്മിതിക്ക് രാസഗുണനിലവാരമുള്ള എണ്ണ പറ്റിയതാകയാൽ ലോകവിപണിയിൽ ഇറാഖി എണ്ണക്ക് ആവശ്യക്കാർ ഏറെയുണ്ട്.
ഇനി കമ്പനികൾക്ക് ഇറാഖി എണ്ണ ആകർഷകമാക്കുന്ന സുലഭത എന്ന രണ്ടാമത്തെ കാരണത്തെപ്പറ്റി പരിശോധിക്കാം. ലോകത്തിൽ അറിയപ്പെട്ട ആകെ എണ്ണശേഖരത്തിന്റെ തോതുവച്ചുനോക്കുമ്പോൾ ഇറാഖിന് രണ്ടാം സ്ഥാനമേ ഉള്ളൂ. ഒന്നാം സ്ഥാനം സൗദിയാണ് നിലനിർത്തിയിരിക്കുന്നത്. അതേ സമയം സൗദിയേക്കാൾ എണ്ണക്കമ്പനികൾക്ക് കമ്പം ഇറാഖിനോടാണ്. എന്തുകൊണ്ട് ? തിട്ടപ്പെടുത്താനായില്ലെങ്കിലും ഇറാഖിലെ മരുഭൂമികളിൽ ഉണ്ടെന്ന് കരുതപ്പെടുന്ന എണ്ണയുടെ കണക്ക് നോക്കുമ്പോൾ ആ രാജ്യം എണ്ണസമ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. 2002 ലെ കണക്കനുസരിച്ച് ഇറാഖിലെ അറിയപ്പെട്ട എണ്ണശേഖരം, ലോകത്താകെയുള്ള എണ്ണശേഖരത്തിന്റെ 11% ആയ, 112.5 ബില്യൺ (11,250 കോടി) ബാരൽ ആണ്. എന്നാൽ വിദഗ്ധാഭിപ്രായം അത് 200 ബില്യൺ (20,000 കോടി) ബാരലിൽ കൂടുതൽ വരുമെന്നാണ്. അമേരിക്കയിലെ ഊർജവകുപ്പിന്റെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്കാക്കിയിട്ടുള്ളതാകട്ടെ, ഇറാഖിലെ എണ്ണശേഖരം 400 ബില്യൺ (40,000 കോടി) ബാരലിൽ ഒട്ടും കുറയാനിടയില്ലെന്നാണ്. ഈ നിലക്ക് ഇറാഖിലെ ശേഖരം, 260 ബില്യൺ ബാരൽ ശേഖരമുള്ള സൗദി അറേബ്യയുടെ താഴെയല്ല എന്നു മാത്രമല്ല, വളരെയേറെ മുന്നിലാണെന്നും വരുന്നു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ജിയോഡിസൈൻ ലിമിറ്റഡിന്റെ ഇറാഖ് ഓയിൽവിദഗ്ധൻ മുഹമ്മദ് അൽ-ഗില്ലാനി കണ്ടെത്തിയത്, 526 ഡ്രില്ലിങ് സൈറ്റുകൾ ഉണ്ടാക്കാൻ ശേഷിയുള്ള ഇറാഖിൽ 125 എണ്ണമേ ഡ്രില്ലു ചെയ്യപ്പെട്ടിട്ടുള്ളുവെന്നാണ്. അവയിൽ 90 എണ്ണമേ എണ്ണപ്പാടങ്ങൾ എന്ന നിലയിൽ ശേഷി തെളിയിച്ചിട്ടുള്ളൂ. എന്നാൽ 30 എണ്ണം മാത്രമാണ് ഭാഗികമായി വികസിപ്പിച്ചെടുത്തത്. പ്രവർത്തിക്കുന്നതാകട്ടെ വെറും 12 ഉം. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അൽ-ഗില്ലാനി ചോദിച്ചു: "ഭാവിയിലേക്ക് വേണ്ടി സംരക്ഷിച്ചിട്ടുള്ള ഈ അപാരശേഷി സങ്കല്പിക്കാനാകുമോ ?". ബ്രിട്ടീഷ് കമ്പനിയുടെ ഈ വിദഗ്ധൻ, ലോകരാഷ്ട്രീയം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്തലോകത്തിലെ എല്ലാ എണ്ണക്കമ്പനികൾക്കും വേണ്ടിയാണ് ഈ ചോദ്യമുന്നയിച്ചത്. അമേരിക്കയിലെയും മറ്റും ഭരണവർഗവും എണ്ണവ്യവസായത്തിലേർപ്പെട്ടിരിക്കുന്ന ബഹുരാഷ്ട്ര കോർപറേഷനുകളുടെ നടത്തിപ്പുകാരും രണ്ടല്ല. അവർ ഭാവി ഭദ്രമാക്കാൻ ഇറാഖ് വെട്ടിപ്പിടിച്ചു. അവർക്ക് തടസ്സമായി നിന്ന സദ്ദാമിനെ വധിച്ചു. 1972 ൽ ദേശസാൽക്കരണം നടത്തിയതിനുള്ള ശിക്ഷ നടപ്പാക്കാൻ 2003 വരെ എന്തിന് അമേരിക്കയും മറ്റും കാത്തിരുന്ന് മൂന്ന് പതിറ്റാണ്ടോളം പാഴാക്കിയെന്ന പ്രശസ്തമായ ചോദ്യം ഉയരാം, ഭൗമരാഷ്ട്രീയത്തിൽ വന്ന പല അട്ടിമറികളും അതിനു കാരണമായിട്ടുണ്ട്.
സുലഭമായി ലഭിക്കുന്നു എന്നപോലെതന്നെ പ്രധാനമാണ് ഇറാഖിലെ എണ്ണയെ ആകർഷകമാക്കുന്നതിൽ ഉൽപ്പാദനച്ചിലവിലെ കുറവും. ലോകത്തിലെ മറ്റൊരു രാജ്യത്തിലും ഇത്ര കുറഞ്ഞ ഉൽപ്പാദനച്ചിലവിൽ എണ്ണ ഖനനം ചെയ്തെടുക്കാൻ സാധ്യമല്ല. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വെറും 600 മീറ്റർ താഴെനിന്നാണ് ഇറാഖിലെ ഇപ്പോഴത്തെ മൊത്തം എണ്ണ ശേഖരത്തിന്റെ മൂന്നോലൊരുഭാഗം കുഴിച്ചെടുക്കാൻ കഴിയുക. എണ്ണപര്യവേഷണം മുതൽ കമ്പനികളുടെ ലാഭവിഹിതം വരെ എല്ലാ ചിലവുകളും ഉൾപ്പെടെ ഇറാഖിൽ ഒരു വീപ്പ എണ്ണക്ക് വരുന്നത് ഒരു ഡോളർ മാത്രമാണ്.
മറ്റു രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് എന്തുകൊണ്ട് ബഹുരാഷ്ട്ര എണ്ണക്കമ്പനികൾ എട്ട് യുദ്ധങ്ങൾ ഇറാഖിലെ എണ്ണ കൊള്ളയടിക്കാനുള്ള അവകാശലബ്ധിക്കായി ഇറാഖി ജനതയുടെ മേൽ അടിച്ചേൽപ്പിച്ചുവെന്ന് കണ്ടെത്താനാവൂ. താരതമ്യേന കുറഞ്ഞ ചിലവിൽ എണ്ണയുൽപ്പാദിക്കാനാവുന്ന മലേഷ്യ, ഒമാൻ, പോലുള്ള രാജ്യങ്ങളിൽ ഒരു ബാരലിന് 5 ഡോളറാണ് ചിലവ് വരുക. മെക്സിക്കോയിലും റഷ്യയിലും 6-8 ഡോളർ ചിലവ് ഒരു വീപ്പ എണ്ണ ഉൽപ്പാദിപ്പിക്കാൻ വരുന്നതുപോലും കുറഞ്ഞ ചിലവാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അമേരിക്കയിലും കാനഡയിലും അത് 20 ഡോളറാണ്. സ്വന്തം നാട്ടിൽ ധാരാളം എണ്ണ കടലിനടിയിലും ഭൂമിക്കടിയിലും കിടന്നാലും ഇറാഖിലേക്ക് അവർ ആർത്തിയോടെ തിരിയുന്നതിന്റെ കാരണം വ്യക്തമായില്ലേ ?
മേൽക്കൊടുത്തത് പുതിയ നൂറ്റാണ്ടിലേക്ക് കടന്നപ്പോഴത്തെ ചിലവാണ്. സദ്ദാം എണ്ണ ദേശസാൽക്കരണം നടത്തിയ 1970 കളുടെ തുടക്കത്തിൽ എണ്ണയുൽപ്പാദനച്ചിലവ് ഇറാഖിൽ ഒരു ബാരലിന് ഏകദേശം 6 സെന്റും (6 cents), സൗദിയിൽ 8 സെന്റുമായിരുന്നു. അന്ന് ഇറാഖിലെ പ്രതിദിന എണ്ണയുൽപ്പാദനമാകട്ടെ 1 കോടി 10 ലക്ഷം ബാരലും. ഇങ്ങനെ ലോകത്തിലേക്ക് ഏറ്റവും വലിയ എണ്ണസമ്പത്ത് പല യുദ്ധങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ബ്രിട്ടനും അമേരിക്കയും നിലനിർത്തിയിരുന്നത് ഒറ്റയടിക്ക് അവരുടെ നിയന്ത്രണത്തിൽ നിന്ന് തട്ടിക്കളയുകയായിരുന്നു സദ്ദാം ദേശസാൽക്കരണത്തിലൂടെ ചെയ്തത്.
സാമ്രാജ്യത്വ സർക്കാരുകളും എണ്ണക്കമ്പനികളും തമ്മിലുള്ള അഭേദ്യബന്ധത്തെയും അവ ഒത്തുചേർന്ന് നടത്തിയ നിരവധി യുദ്ധങ്ങളെയും വെട്ടിപ്പിടുത്തങ്ങളെയും പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. കൂടാതെ മൂന്നാംലോകരാജ്യങ്ങളിലെ സർക്കാരുകളെ സാമ്രാജ്യത്വശക്തികൾ മറിച്ചിടാനും സംരക്ഷിക്കാനും നടത്തിയ യുദ്ധങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും ഒടുവിൽ ചെന്നെത്തുക എണ്ണയുടെ രാഷ്ട്രീയത്തിലായിരിക്കും. ഈ സൂഷ്മരാഷ്ട്രീയം ഉൾക്കൊള്ളാൻ തയ്യാറില്ലാത്ത വായനക്കാരന് സദ്ദാമിനെ ഇല്ലാതാക്കാൻ പത്തുലക്ഷത്തോളം നിരപരാധികളുടെ ശവപ്പറമ്പാക്കി ഇറാഖിനെ മാറ്റിയത് എണ്ണക്കുവേണ്ടിയാണെന്ന് പറഞ്ഞാൽ അസംബന്ധജൽപ്പനമായേ തോന്നുകയുള്ളൂ. തീർച്ചയായും അതോടൊപ്പം മറ്റുകാരണങ്ങളും ഉണ്ടായേക്കാം. പക്ഷെ എപ്പോഴും മുഖ്യകാരണം എണ്ണയാണെന്നും അതുകൊണ്ടുതന്നെ ഇറാഖിന്റെ മണ്ണിൽ പൊട്ടിപ്പുറപ്പെട്ട ഓരോ യുദ്ധത്തെയും എണ്ണയുദ്ധം (ഓയിൽ വാർ) എന്നുപറഞ്ഞാൽ അതിശയോക്തി ആവില്ലെന്നും കാണാം.ഇറാഖിൽ എണ്ണക്കുവേണ്ടി നടത്തിയ അവസാനയുദ്ധം (2003) നയിച്ച ജോർജ് ബുഷും, 1991 ലെ ഗൾഫ് യുദ്ധം നയിച്ച അയാളുടെ പിതാവ് ജോർജ് എച്ച് ഡൗബ്ള്യു ബുഷും തങ്ങളുടെ സ്വന്തം എണ്ണക്കമ്പനിയിലെ CEO മാർ ആയിരുന്നു. വൈസ് പ്രസിഡന്റ് ഡിക് ചെനിയാകട്ടെ ഹല്ലിബർട്ടൻ എന്ന അമേരിക്കയിലെ ഒരു വലിയ എണ്ണക്കമ്പനിയുടെ മുൻ CEO യും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ കോണ്ടലീസ റൈസ് ഷെവ്റോൺ ടെക്സോകോയുടെ മുൻ ഡയറക്ടറും ആയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്താൻ പ്രയാസമില്ല. കാരണം എണ്ണവ്യവസായം ഏറ്റവും ലാഭകരമായ ഇറാഖ് പോലുള്ള രാജ്യങ്ങളിൽ അത് നിലനിർത്താൻ നയതന്ത്രത്തേക്കാളും അന്താരാഷ്ട്ര നിയമങ്ങളേക്കാളും ആവശ്യം സൈനീകശക്തിയാണ്. അതുണ്ടെങ്കിൽ മറ്റെല്ലാം പരാജയപ്പെട്ടാലും വിജയം കൈവരിക്കാമെന്ന് 2003 ലെ ഇറാഖ് യുദ്ധം തന്നെ തെളിവാണ്. സൈനികാക്രമണത്തെ ലോകവേദിയായ UN എതിർത്തിട്ടും, അത് കാറ്റിൽ പറത്തിയായിരുന്നു ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവൻ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറ്റ് കച്ചവടസ്ഥാപനങ്ങളെ അപേക്ഷിച്ച് ആഗോളവ്യാപ്തി അവകാശപ്പെടാവുന്നവയായി സ്റ്റാൻഡേർഡ് ഓയിൽ, റോയൽ ഡച്ച് ഷെൽ എന്ന രണ്ട് വൻ കമ്പനികൾ എണ്ണയുടെ ഉൽപ്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടവയായിരുന്നു. അമേരിക്കൻ എണ്ണക്കമ്പനിയായ സ്റ്റാൻഡേർഡ് ഓയിൽ 1870 ൽ ജോൺ ഡി റോക്കെഫെല്ലർ ആരംഭിച്ചു. അത് ലോകത്തിലെ ആദ്യത്തേയും ഏറ്റവും വലിയതുമായ ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽ ഒന്നായിരുന്നു. 1911ൽ അത് പിരിച്ചുവിട്ട് 34 ചെറിയ കമ്പനികളായി പിരിയാൻ നിർബന്ധിതമാകുന്നതുവരെ ആ നില തുടർന്നു. റോയൽ ഡച്ച് ഷെൽ ഒരു ആംഗ്ലോ-ഡച്ച് ബഹുരാഷ്ട്ര എണ്ണ-പ്രകൃതിവാതക കമ്പനിയായിരുന്നു. 2016 ലും അത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി നിലനിൽക്കുന്നു. സ്റ്റാൻഡേർഡ് ഓയിൽ ഇപ്പോൾ ഇല്ലെങ്കിലും അതിൽ നിന്ന് പരിണമിച്ചുണ്ടായ എക്സോൺമൊബിൽ (Exxonmobil) ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായിത്തന്നെ നിലനിൽക്കുന്നു. 1911 ആയപ്പോഴേക്കും ആ കമ്പനികൾക്ക് ഇന്തോനേഷ്യ, റൊമാനിയ, റഷ്യ, യുഎസ്, വെനിസ്വെല, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ എണ്ണപ്പാടങ്ങളും, ഒട്ടേറെ രാജ്യങ്ങളിൽ റിഫൈനറികൾ, പൈപ്പ്ലൈനുകൾ തുടങ്ങിയവയും ഉണ്ടായി. നൂറോളം കപ്പലുകൾ സ്റ്റാൻഡേർഡ് ഓയിലിന് സ്വന്തമായുണ്ടായിരുന്നു എന്നറിയുമ്പോൾ ഇവയുടെ വളർച്ച അത്ഭുതാവഹമായിരുന്നുവെന്നതിന് വേറെ തെളിവാവശ്യമില്ലല്ലോ. അന്ന് ലോകത്തിൽ ജീവിച്ചിരുന്ന ആളുകളിൽ ഏറ്റവും സമ്പന്നൻ അതിന്റെ സ്ഥാപകൻ റോക്കെഫെല്ലർ ആയിരുന്നുവെന്നതും ആരെയും ആശ്ചര്യപ്പെടുത്താൻ ഇടയില്ല.

"ബ്രിട്ടീഷ് ആധിപത്യം സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടെ ബിസിനസ്സിൽ ജർമൻ വിജയത്തേക്കാൾ കനത്ത ഭീഷണിയായിരിക്കും" എന്ന റോക്കെഫെല്ലറുടെ മുന്നറിയിപ്പ് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപപ്പെട്ട എണ്ണയുടെ ഭൗമരാഷ്ട്രീയത്തിന്റെ സർവ്വ സങ്കീർണതകളും തുറന്നു കാട്ടുന്നു. മാനവരാശി അതിന്റെ സുദീർഘമായ ചരിത്രത്തിൽ ആകെ നേരിട്ട രണ്ട് ലോകയുദ്ധങ്ങളിൽ ബ്രിട്ടനും യുഎസും സഖ്യകക്ഷികളായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം റോക്കെഫെല്ലറുടെ ഈ നിരീക്ഷണത്തെ കാണേണ്ടത്. ഒന്നാം ലോകയുദ്ധാനന്തരം മധ്യപൗരസ്ത്യ മേഖലയിൽ (മിഡിൽ ഈസ്റ്റ്) കണ്ടെത്തിയ എണ്ണപ്പാടങ്ങൾ ബ്രിട്ടീഷ് അധീനതയിലാവുകയും, അമേരിക്കക്ക് അവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റോക്കെഫെല്ലറുടെ ഈ ഓർമ്മപ്പെടുത്തൽ. എന്നാൽ ബ്രിട്ടന് ലോകശക്തിയെന്ന പദവിയും, എണ്ണയുടെ മേൽ ഉണ്ടായിരുന്ന ആധിപത്യവും നിലനിർത്താനായില്ല. രണ്ട് ലോകയുദ്ധങ്ങൾ ബ്രിട്ടനെയുൾപ്പെടെ യൂറോപ്പിനെ ആകെ തകർത്തപ്പോൾ, യുദ്ധങ്ങളിൽ കാര്യമായ പരുക്കൊന്നുമേൽക്കാതെ ലോകാധിപത്യത്തോടൊപ്പം എണ്ണയുടെ മേലുള്ള ആധിപത്യവും ബ്രിട്ടനിൽ നിന്ന് യുഎസ് കൈവശപ്പെടുത്തി.
ഇറാനിലെ എണ്ണ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബ്രിട്ടീഷ് സർക്കാരിന് 51% ഷെയറുള്ള ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി (AIOC) സ്വന്തമാക്കിയിരുന്നു. അതേസമയം 1951 ൽ തിരഞ്ഞെടുപ്പിലൂടെ ഇറാനിൽ അധികാരത്തിലെത്തിയ മുഹമ്മദ് മൊസ്സാദെക്ക് എണ്ണ വ്യവസായം ദേശസാൽക്കരിച്ചു. രോക്ഷകുലനായ അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാനോട് മൊസ്സാദെക്കിന്റെ ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ യുഎസ് ചാരസംഘടനയായ CIA യുടെ സഹായമഭ്യർത്ഥിച്ചു. CIA രഹസ്യവിവരശേഖരണത്തിനുള്ള ഏജൻസിയാകയാൽ CIA യെ അട്ടിമറിക്ക് നിയോഗിക്കാനാവില്ലെന്ന് ട്രൂമാൻ തീർത്തുപറഞ്ഞു. എന്നാൽ 1952 ൽ ഡ്വിറ്റ് ഐസൻഹോവർ യുഎസ് പ്രസിഡന്റും ജോൺ ഫോസ്റ്റർ ഡള്ളസ് സ്റ്റേറ്റ് സെക്രട്ടറിയും ആയതോടെ സസന്തോഷം CIA യെ ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി ഒരു ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു. ഇതിനെ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് രചിച്ച ഗ്രന്ഥത്തിൽ അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീഫൻ കിൻസെർ സമർഥിച്ചത്, ഇറാനിൽ 1953 ൽ CIA നടത്തിയ അട്ടിമറി ചലിപ്പിച്ചുവിട്ട വിരുദ്ധശക്തികൾ പിൽക്കാലത്ത് അന്താരാഷ്ട്ര ഭീകരവാദത്തിന് കാരണമായെന്നാണ്. മാത്രമല്ല, തുടർന്ന് ജനപിന്തുണയുള്ളതും അമേരിക്കയിലെ കുത്തകകളുടെ താൽപ്പര്യത്തിന് വഴങ്ങാത്തവയുമായ വിദേശ സർക്കാരുകളെ അട്ടിമറിക്കുന്ന സ്ഥിരം പണിയിൽ ഏർപ്പെടുന്നതിൽ CIA കുപ്രസിദ്ധി നേടി.
ഈ അട്ടിമറി നടത്തിച്ച ബ്രിട്ടീഷ് സർക്കാരിനും AIOC ക്കും ഇറാൻ സർക്കാരിലുണ്ടായിരുന്ന സ്വാധീനം ഈ അട്ടിമറികൊണ്ട് തിരിച്ചുകിട്ടിയുമില്ല. ആ സ്വാധീനം പിന്നീട് യുഎസ് സർക്കാരിനും യുഎസ് എണ്ണക്കമ്പനികൾക്കുമായി. ഇറാനിലെ എണ്ണയാകട്ടെ എക്സോൺമൊബിൽ, ഗൾഫ് ഓയിൽ തുടങ്ങിയ യുഎസ് കമ്പനികൾ 60% തട്ടിയെടുത്തു. മുമ്പ് മുഴുവൻ എണ്ണക്കും അവകാശിയായിരുന്ന AIOC ക്കും ബ്രിട്ടീഷ് സർക്കാരിനും 40% എണ്ണകൊണ്ട് തൃപ്ത്തിപ്പെടേണ്ടതായിവന്നു. 2003 ലെ ഇറാഖ് ആക്രമണത്തിലാകട്ടെ, യുഎസിന്റെ ഒരു ശിങ്കിടിരാഷ്ട്രം എന്ന നിലയിലേക്ക് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ നടപടികളോടെ ഒരുകാലത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അധംപതിച്ചു. എണ്ണരാഷ്ട്രീയവും എണ്ണയുദ്ധങ്ങളും ആയിരുന്നു ഈ ചരിത്രപ്രക്രിയയെ ചലിപ്പിച്ചതെന്നും കാണാം.
1973 ലെ എണ്ണപ്രതിസന്ധിക്ക് മുമ്പ് 1940 മുതൽ 1970 വരെ ഏഴ് സഹോദരിമാർ (seven sisters) എന്ന് വിളിക്കപ്പെട്ടിരുന്ന UK യും US ഉം ആസ്ഥാനമായ 7 കമ്പനികളായിരുന്നു ആഗോള പെട്രോളിയ വ്യവസായത്തെ ഭരിച്ചിരുന്നത്. ലോകത്തിലെ പെട്രോളിയം ശേഖരത്തിന്റെ 85% വും ഈ 7 കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. എണ്ണക്കമ്പനികളുടെ ഈ ലോകവാഴ്ചക്ക് ആദ്യം കിട്ടിയ പ്രഹരമായിരുന്നു സദ്ദാമിന്റെ ഇറാഖി എണ്ണദേശസാൽക്കരണം. സദ്ദാമിന്റെ മുൻഗാമികളിൽ കാസിമും ആരിഫും ഈ ദിശയിൽ ശ്രമിച്ചിട്ടും പൂർണ്ണമായും വിജയിക്കാത്തവരാണ്. കാസിം 1961 ഡിസംബറിൽ പാസ്സാക്കിയ നിയമം 80 പ്രകാരം IPC യുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റുമൈല എണ്ണപ്പാടത്തിന്റെ 1,75,000 ചതുരശ്ര മൈൽ ഭൂമിയിൽ 740 ചതുരശ്ര മൈൽ ഒഴികെ ബാക്കി ഭൂമിയെല്ലാം പിടിച്ചെടുക്കുകയെന്ന ധീരമായ നടപടിയെടുത്തിരുന്നു. 1961 ഫെബ്രുവരിയിൽ പ്രസിഡന്റ് ആരിഫ് ഇറാഖി നാഷണൽ ഓയിൽ കമ്പനി (INOC) എന്ന പേരിൽ ഒരു സ്വദേശകമ്പനി രൂപീകരിച്ചു. INOC ഇറാഖിലെ എണ്ണ, ഓപ്പൺ മാർക്കറ്റിൽ വില്പനക്ക് ശ്രമിക്കുകയുണ്ടായി. പക്ഷെ അന്താരാഷ്ട്ര ഓയിൽ കമ്പനികളെല്ലാം ചേർന്ന് അത് പരാജയപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം സൂഷ്മമായി വിലയിരുത്തിയായിരുന്നു സദ്ദാമിന്റെ നീക്കം.
1972 ജൂൺ 1 ന് സദ്ദാം ഇറാഖി പെട്രോളിയം കമ്പനി (IPC) ദേശസാൽക്കരിച്ചു. "നമ്മുടെ സമ്പത്ത് തിരിച്ചുകിട്ടി" എന്ന് സദ്ദാം പ്രഖ്യാപിച്ചു. ഒരു പാശ്ചാത്യ ഓയിൽ കമ്പനി ഏറ്റെടുത്ത ആദ്യത്തെ അറബ് രാഷ്ട്രം എന്ന സ്ഥാനം ചരിത്രത്തിൽ ഇറാഖിന് മാത്രമുള്ളതാണ്. ആ പതിറ്റാണ്ടിൽ എണ്ണയിൽ നിന്നുള്ള വരുമാനം പെട്ടെന്ന് കുതിച്ചുയർന്നു, 1972 ൽ 7.5 കോടി ഡോളറായിരുന്നത് 1975 ൽ 800 കോടി ഡോളറും 1980 ൽ 2630 കോടി ഡോളറും ആയി കുതിച്ചുയർന്നു. ആരോഗ്യമേഖലയുൾപ്പെടെ പ്രധാനപ്പെട്ട സേവനരംഗങ്ങളെല്ലാം സജീവമായി പ്രവർത്തിച്ചു. എല്ലാ മേഖലയിലുമുണ്ടായ വികസനത്തിലൂടെ ഇറാഖ് ആധുനികതയിലേക്ക് കുതിച്ചു. ഇതിനെയെല്ലാം വെല്ലുന്നതായിരുന്നു രാജ്യത്തിന്റെ ആയുധശേഷിയിലുണ്ടായ കുതിച്ചുചാട്ടം. പാശ്ചാത്യർക്ക് എണ്ണവ്യവസായം ഇല്ലാതായതുകൊണ്ടുണ്ടായ നഷ്ടം ആയുധവിൽപ്പനയിലൂടെ പരിഹരിക്കാനായി എന്നു പറഞ്ഞാൽ ശരിയാകും. അതായിരിക്കണം അവർ പെട്ടെന്ന് സാഹസികമായ പ്രതികാരനടപടികൾക്കൊന്നും മുതിരാതിരുന്നതിന് ഒരു കാരണം. പിന്നീട് ദേശസാൽക്കരണം തങ്ങളുടെ ന്യായമായ അവകാശമാണെന്ന് കണ്ടെത്തിയ എല്ലാ ഒപെക്ക് (OPEC - Organization of the Petroleum Exporting Countries) രാജ്യങ്ങളും പേടിച്ചും പതുങ്ങിയുമാണെങ്കിലും ആ വഴിക്കുതന്നെ സഞ്ചാരിച്ചു. അവരെല്ലാം ദേശസാൽക്കരണം എന്ന പാശ്ചാത്യരെ പ്രകോപിപ്പിച്ച പ്രയോഗം തീർത്തും ഒഴിവാക്കി ഫലത്തിൽ പടിപടിയായി അതുതന്നെ ചെയ്തു. സൗദി അറേബ്യ പോലും മടിച്ചുമടിച്ചാണെങ്കിലും പല ഘട്ടങ്ങളിലായി ആ വഴിയേ തന്നെ നീങ്ങി.
ഇതിനിടയിൽ പല കമ്പനികളും പിരിച്ചുവിടുകയും, തമ്മിൽ ലയിക്കുകയുമുണ്ടായി. അങ്ങനെ ലോക എണ്ണവ്യവസായത്തെ നിയന്ത്രിക്കാനും അതുവഴി ലോകരാഷ്ട്രീയത്തെ മാറ്റിമറിക്കാനും കെൽപ്പുള്ളവയായി അഞ്ച് മുഖ്യ എണ്ണക്കമ്പനികൾ വാഴ്ച തുടർന്നു. അവയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടെ അനന്തരാവകാശികളായ രണ്ട് കമ്പനികൾ 1999 ൽ ലയിച്ചുണ്ടായ എക്സോൺമൊബിൽ തന്നെ. അതിന്റെ 2003 ലെ വാർഷികവരുമാനം 24,700 കോടി ഡോളർ ആയിരുന്നു (ഇത് 2005 ൽ 34,000 കോടി ഡോളറും 2006 ൽ 33,510 കോടി ഡോളറുമായി ഉയരുന്നുണ്ട്). അവയുടെ ലയനം നടന്ന വർഷത്തെ ലാഭം 3,600 കോടി ഡോളറായിരുന്നു. ചരിത്രത്തിൽ ഒരു ബഹുരാഷ്ട്ര കോർപ്പറേഷനും ഇന്നുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വലിയ ലാഭം !. കൂടാതെ, 2006 ലെ വാർഷികവരുമാനമായ 33,500 കോടി ഡോളർ ലോകത്തിലെ 185 സർക്കാരുകളുടെ വാർഷികവരുമാനത്തേക്കാൾ ഏറെയാണ് !.
ഈ ഭീമൻ എണ്ണക്കമ്പനി അമേരിക്കയുടെ വിദേശനയവും മുഴുവൻ രാഷ്ട്രങ്ങളുടെ ഭാഗധേയവും നിർണയിച്ചിരുന്നതായി അമേരിക്കൻ പത്രപ്രവർത്തകനും ഗ്രന്ഥകാരനും ബിസ്സിനെസ്സ് എക്സിക്യൂട്ടീവുമായ സ്റ്റെവ് കൊൾ അദ്ദേഹത്തിന്റെ "പ്രൈവറ്റ് എംപയർ : എക്സോൺ മൊബിൽ ആൻഡ് അമേരിക്കൻ പവർ" എന്ന ഗ്രന്ഥത്തിൽ സമർഥിച്ചത് അതിശയോക്തിയല്ല. വാസ്തവത്തിൽ ഈ കമ്പനി എന്നല്ല, അമേരിക്കയിലെ കമ്പനികൾ മൊത്തത്തിൽ യുഎസ് ഭരണകൂടത്തെക്കൊണ്ട് പല നിർണ്ണായകമായ ഇടപെടലുകളും നടത്തിച്ചിട്ടുണ്ട്. സൊകാൽ, ടെക്സാകൊ, കാൽടെക്സ് എന്നീ യുഎസ് കമ്പനികളായിരുന്നു 1943 ൽ വാഷിങ്ടണിൽ വച്ച് അപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് ഒപ്പുവെച്ച രേഖയിൽ "യുഎസിന്റെ പ്രതിരോധത്തിന് സൗദി അറേബ്യയുടെ പ്രതിരോധം അനിവാര്യമാണ്" എന്ന പ്രഖ്യാപനം ഉൾപ്പെടുത്താൻ ചരടുവലി നടത്തിയത്. രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയിൽ സൗദി രാജാവ് ഇബ്ൻ സൗദും റൂസ്വെൽറ്റും സൂയസ്സിൽ നങ്കൂരമിട്ടിരുന്ന യുഎസ്എസ് ക്വിൻസി എന്ന പടക്കപ്പലിൽ വെച്ച് നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ ആ പ്രഖ്യാപനം ആവർത്തിക്കപ്പെട്ടു. എന്നുമാത്രമല്ല, ഈ റൂസ്വെൽറ്റ്സിദ്ധാന്തത്തെ പിന്നീട് വന്ന എല്ലാ യുഎസ് പ്രസിഡന്റുമാരും പിന്തുടർന്നു.

എണ്ണരാഷ്ട്രീയത്തിന്റെ സൂഷ്മതലങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ ജെയിംസ് എ. പോൾ എഴുതി : "തങ്ങളുടെ ആഗോള വ്യാപകമായി യുദ്ധം നടത്താനുള്ള പ്രാപ്തിക്കുവേണ്ടി ഇന്ധനം നേടിയെടുക്കാൻ US ഉം UK യും പോലുള്ള സർക്കാരുകൾക്ക് എണ്ണക്കമ്പനികളെ ആവശ്യമായിവരുന്നപോലെ തന്നെ, എണ്ണക്കമ്പനികൾക്കും ആഗോള എണ്ണപ്പാടങ്ങളിന്മേലും സഞ്ചാരപഥങ്ങളിന്മേലും നിയന്ത്രണം നേടിയെടുക്കാൻ തങ്ങളുടെ സർക്കാരുകളുടെ സൈനികശക്തി ആവശ്യമാണ്. അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്നത് യാദൃഛികമല്ല". അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികൾ അമേരിക്കയിൽ സ്ഥാപിതമാകാൻ കാരണവും, അവയുടെ താൽപര്യങ്ങൾ സർക്കാരിന്റെ താൽപര്യങ്ങളിൽനിന്ന് അന്യമായി കാണാൻ കഴിയാത്തതും.
എണ്ണ വിറ്റുകിട്ടുന്ന യുഎസ് ഡോളർ എന്ന വിവക്ഷയെ പെട്രോ-ഡോളർ എന്ന് പറയുന്നതിലുള്ളൂ. എന്നാൽ 1972-1974 കാലയളവിൽ യുഎസും സൗദിയും ഒപ്പുവെച്ച കരാറുകളനുസരിച്ച് യുഎസ് ഡോളർ വാങ്ങി മാത്രമേ സൗദി അറേബ്യ എണ്ണ വിൽക്കാൻ പാടുള്ളു എന്ന വ്യവസ്ഥ വന്നപ്പോൾ പല സാമ്പത്തിക-രാഷ്ട്രീയ സമസ്യകൾക്ക് അത് കാരണമായി. OPEC രാജ്യങ്ങളുടെ മുഴുവൻ നേതൃത്വം സൗദിക്കായതിനാൽ ഈ കരാർ എല്ലാവരും അംഗീകരിക്കുകയും ലോകം മുഴുവൻ ഡോളറിലൂടെ എണ്ണവ്യാപാരം നടന്നുപോന്ന സാഹചര്യം ഉളവാകുകയും ചെയ്തു. ലോകത്ത് ആകെ ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ 25% ത്തിന്റെ ഉപഭോക്താവായ യുഎസിന് ഡോളർ നോട്ടുകൾ അടിച്ചുവിട്ടാൽ എണ്ണയുടെ ധാരാളിത്തത്തിൽ ആറാടാമെന്നായി. എല്ലാവർക്കും അത്യാവശ്യമായ എണ്ണ കിട്ടുന്നതിന് ഡോളർ ആവശ്യമായി വന്നപ്പോൾ, എല്ലാ രാജ്യങ്ങളും ഡോളർ വാങ്ങി സൂക്ഷിക്കുന്ന അവസ്ഥയുണ്ടായി.
ഇതുകൊണ്ട് അമേരിക്കൻ സമ്പദ് വ്യവസ്ഥക്കുണ്ടായ അത്യപൂർവ്വമായ മെച്ചം വിശകലനം ചെയ്തുകൊണ്ട് സൗദിയിലെ മുൻ യുഎസ് അംബാസഡർ ആയ ചാൾസ് ഫ്രീമാൻ എഴുതി : "യുഎസുമായി ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായി സൗദികൾ ചരിത്രപരമായി ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് എണ്ണയുടെ വില ഡോളറിൽ തുടർന്നുപോരുന്നതിന് നിർബന്ധിച്ചു എന്നതാണ്. അതിനാൽ യുഎസ് ട്രഷറിക്ക്, പണം അടിച്ചുവിട്ട് എണ്ണ വാങ്ങാൻ കഴിയുന്നു. മറ്റൊരു രാജ്യത്തിനുമില്ലാത്ത ആനുകൂല്യമാണിത്. മറ്റു കറൻസികളുടെ ഉദയവും ബന്ധങ്ങളിലെ ശൈഥില്യവും സംഭവിക്കുമ്പോൾ, മുൻകാലങ്ങളിൽ സംഭവിച്ചിട്ടുള്ളതുപോലെ, സൗദിയിലെ ജനങ്ങൾ തങ്ങളെന്തിന് യുഎസിനോട് ഇത്ര ഔദാര്യം കാണിക്കുന്നുവെന്ന ചോദ്യം ഉന്നയിക്കില്ലേ എന്നു ഞാൻ ആശങ്കപ്പെടുന്നു". യൂറോപ്യൻ യൂണിയന്റെ കറൻസിയായ യുറോ ഡോളറിന് വെല്ലുവിളിയുയർത്തുകയും സദ്ദാം ഹുസൈൻ 2000 ൽ യുറോ വാങ്ങി എണ്ണ വിൽക്കാൻ ആരംഭിക്കുകയും ചെയ്തതോടെ ഫ്രീമാന്റെ ആശങ്ക കടുത്ത യാഥാർഥ്യമായി. ഇനി എന്തെങ്കിലുമൊക്കെ പ്രചരിപ്പിച്ച് ലോകജനതയുടെ കണ്ണിൽ പൊടിയിട്ട് ഇറാഖിനെ വെട്ടിപ്പിടിച്ച് സദ്ദാമിനെ വകവരുത്തുകയല്ലാതെ മറ്റു മാർഗം യുഎസിന്റെ മുന്നിലില്ല. കാരണം, OPEC രാജ്യങ്ങളെല്ലാം സദ്ദാമിനെ പിന്തുടർന്ന് യുറോവിൽ എണ്ണവിൽപ്പന ആരംഭിച്ചാൽ അത് യുഎസിന് താങ്ങാനാകാത്ത പ്രഹരമായിരിക്കും. അതിനാൽ എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെല്ലാം വ്യക്തമായ സന്ദേശമാണ് ജോർജ് ബുഷ് ഇറാഖ് ആക്രമണത്തിലൂടെ നൽകിയത്.

ഏറ്റവും കുറഞ്ഞ ഉൽപ്പാദനച്ചിലവിൽ ഏറ്റവും കൂടുതൽ എണ്ണ ലഭിക്കാനുള്ള 2003 ലെ ഇറാഖ് യുദ്ധം ഓയിൽ വാർ ആയിരുന്നു. അതുപോലെ എണ്ണവിനിമയത്തിൽ ഡോളറിന്റെ ആധിപത്യം നിലനിർത്താൻ യുഎസ് നടത്തിയ യുദ്ധമായതിനാൽ പെട്രോഡോളർ യുദ്ധമെന്നും അതു വിളിക്കപ്പെട്ടു. ഓയിലിന്റെ വിനിമയത്തിൽ ഏതു കറൻസി ഉപയോഗിക്കണമെന്നതിനെ ചൊല്ലിയുള്ള യുദ്ധമാകയാൽ ഓയിൽ കറൻസി വാർ എന്നും പറയാം. ഇത് എണ്ണക്കുവേണ്ടിയെന്ന്, യുദ്ധം നടക്കുന്നതിന് ഒരു മാസം മുമ്പ് ഒരു പ്രബന്ധത്തിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ വില്യം ആർ. ക്ലാർക്ക് സമർഥിച്ചിരുന്നു. യുദ്ധാനന്തരം രചിച്ച "പെട്രോഡോളർ വാർഫേർ" എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി : " 'സദ്ദാം ഹുസൈന്റെ പഴയ കൂട്ടനശീകരണ ആയുധങ്ങളെയോ' 'ഭീകരവാദത്തോടുള്ള യുദ്ധത്തെയോ' സംബന്ധിച്ചായിരുന്നില്ല ഇറാഖ് യുദ്ധം. OPEC ന്റെ മറ്റംഗങ്ങൾ ഇറാഖിനെ പിന്തുടരുകയും പെട്രോയുറോവിലേക്ക് മാറുകയും, അതുവഴി ആഗോള സമ്പദ് വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം ചോർന്നുപോവുകയും ചെയ്യുമെന്ന ഭീഷണി ആയിരുന്നു യുദ്ധത്തിന്റെ യഥാർത്ഥ കാരണം". തന്റെ പണ്ഡിതോചിതമായ ഗ്രന്ഥത്തിൽ എല്ലാ പഴുതുകളുമടച്ചുകൊണ്ടായിരുന്നു ക്ലാർക്കിന്റെ ഈ സമർഥനം.

കടപ്പാട് : 

കഴുതപ്പുലി


മസായിമര, സരംഗട്ടി, ക്രുഗർ നാഷണൽ പാർക്ക്.
ആഫ്രിക്കയിലെ പ്രൗഡമായ വനാന്തരങ്ങൾ...
കട്ടപിടിച്ച ഇരുട്ടിനെ തുളച്ചുകൊണ്ട് ഒട്ടനവധി കണ്ണുകൾ തിളങ്ങുകയാണ്...
ഊഊഊവ.... ഊഊഊവ... എന്ന ഒരു പ്രത്യേക താളത്തിലുള്ള ഗംഭീര ശബ്ദം മുഴങ്ങുന്നുണ്ട്. ഹിഹിഹിഹിഹി എന്ന ചിരിയുടെ അലയൊലിയുമായി അവർ ശത്രുവിനെ വട്ടമിടുകയാണ്...
അത് അവരാണ്.
ആഫ്രിക്കൻ വനാന്തരങ്ങളിലെ അജാത ശത്രുക്കൾ.
The Hyena Clan.
ഗോത്രവർഗ്ഗക്കാരായ കഴുതപ്പുലികൾ...!
------
ആഫ്രിക്കൻ വനാന്തരങ്ങൾ അടക്കി ഭരിക്കുന്നതാരാണ്?
സിംഹം, പുലി, ചീറ്റ?!!
നമ്മുടെ പെട്ടന്നുള്ള ഉത്തരങ്ങൾ ഈ മർജ്ജാരൻമ്മാരാണ്.
എന്നാൽ ഇവരോട് കട്ടയ്ക്ക് നിൽക്കുന്ന ഗോത്രവർഗ്ഗ പോരാളികളാണ് Hyena അഥവാ കഴുതപ്പുലി. ആഫ്രിക്കൻ വനാന്തരങ്ങളിലെ റിയൽ ഗാങ്സ്റ്റേർസ്.
എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകൾ.
ലയൺ, ലെപ്പേഡ്, ചീറ്റ എന്നീ കൊല കൊമ്പൻമ്മാരോട് ഗാങ്ബാങ് ചൂതാട്ടങ്ങൾ നടത്തുന്ന ഫിയർലസ് ഗാംബ്ലേഴ്സ്.
-------------
കഴുതപ്പുലി ഒരു സോഷ്യൽ ആനിമലാണ്. സംഘബലമാണ് ഇവരുടെ ശക്തി.
മൃഗങ്ങളിലെ ഏറ്റവും കൗശലം പ്രകടിപ്പിക്കുന്നത് കുറുക്കൻമ്മാരാണെങ്കിൽ തന്ത്രങ്ങളിൽ അവരോട് ഇടിച്ചിടിച്ചു നിൽക്കും കഴുതപ്പുലി.
പലരും ഹയിനയെ നായ എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഇവ നായ വർഗ്ഗം അല്ല. എങ്കിൽ പൂച്ച വർഗ്ഗമായിരിക്കും?
എന്നാൽ പൂച്ച വർഗ്ഗവുമല്ല.
ഇവ രണ്ടും കൂടി ചേർന്നതാണ്.
വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം.
ഇരകളെ ആക്രമിക്കാൻ കരുത്തുറ്റ പല്ലുകളും, കീഴ്ത്താടിയും, ഇവയെ സഹായിക്കുന്നു. പതുങ്ങി നിന്ന് ആക്രമിച്ച് ഇരപിടിക്കുന്ന രീതിയാണ് മർജാരവംശത്തിൽ പെട്ട സിംഹം, കടുവ, പുലി, ചീറ്റ, ജഗ്വാർ, കൗഗാർ(PUMA) etc എന്നിവയുടേത്. എന്നാൽ ഹയിനാകൾ തെരഞ്ഞു പിടിച്ചും, സംഘമായി വളഞ്ഞ് പിടിച്ചും, ഓടി കീഴ്പ്പെടുത്തി പിന്നിൽ നിന്നും ആക്രമിച്ചുമാണ് ഇര തേടുന്നത്. ഇരയെ അതിവേഗം കീറിമുറിച്ച് ചിന്നഭിന്നമാക്കി അകത്താക്കുകയും ചെയ്യും. ജീവനോടെ തന്നെ മൃഗങ്ങളുടെ പിൻ ഭാഗവും, വയറും കടിച്ചു കീറി കൊല്ലുന്നതിനാൽ കഴുതപ്പുലിയുടെ ഇരകൾ ഇഞ്ചിഞ്ചായും, തീവ്ര വേദനയനുഭവിച്ചും, അതിക്രൂരവുമായും ആണ് കൊല്ലപ്പെടുന്നത്. സെൻസിറ്റീവ് ആളുകൾ കാണരുത് എന്ന മുന്നറിയിപ്പോടെയാണ് എല്ലാ ഹയിനാ വേട്ടയാടലുകളും യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
കാട്ടു പോത്തിൻ്റെ വാരിയെല്ലുകൾ വരെ കടിച്ച് പൊട്ടിച്ച് തിന്നാൻ പാകത്തിലുള്ള ശക്തിയാണ് ഇവയുടെ പല്ലിനും, കീഴ്ത്താടിയ്ക്കും. വേട്ടയാടുന്ന മൃഗത്തിൻറെ എല്ലുകൾ പോലും ഇവ മിച്ചം വെക്കാറില്ല. ചത്ത് അഴുകിയതും ഇവ ഭക്ഷിക്കാറുണ്ട്. ഇതൊക്കെ കൊണ്ട് scavengers എന്ന് ഇവ അറിയപ്പെടുന്നു.
മനുഷ്യൻ ചിരിക്കുന്നതു പോലെയാണ് ഇവ ശബ്ദമുണ്ടാക്കുന്നത്.
നായ്ക്കളും ചെന്നായ്ക്കളും കുറുക്കൻമ്മാരും ഓരിയിടുന്നതിനു സമാനമായ ഒരു ശബ്ദവും ഇവ പുറപ്പെടുവിക്കാറുണ്ട്. ഇവയുടെ മുൻ കാലുകൾ ഉയർന്നും പിൻ കാലുകൾ ഉയരം കുറഞ്ഞതുമാണ്. തല ഒരു ഭീരുവിനേപ്പോലെ താഴ്ത്തിപ്പിടിച്ച്. സംഭ്രമം കലർന്ന മുഖ ഭാവവും, പേടിച്ചരണ്ട കണ്ണുകളും, ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന സ്ഥായിയായ ഭാവത്തോടെയും ഇവ നടക്കുന്നത് കണ്ടാൽ "അയ്യോ എന്തൊരു പാവം, എന്തൊരു നിരുപദ്രവകാരിയായ ജീവി" എന്ന് നാം മനസ്സിലോർക്കും. എന്നാൽ അന്യൻ സിനിമയിലെ അംബി, റെമോ, അന്യൻ എന്നീ മൂന്നു ഭാവങ്ങളാടുന്ന വിക്രമിനേപ്പോലെ കൊടൂരനാണിവൻ. ഈ നിഷ്കളങ്ക ഭാവങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു പ്രൊഫഷണൽ കില്ലറാണ് ഹൈയിനാ.
"ഏംജിആറെ പാത്തിരുക്കേൻ, ശിവാജിയെ പാത്തിരുക്കേൻ, രജനിയെ പാത്തിരുക്കേൻ, കമലെ പാത്തിരുക്കേൻ... ആനാൽ, ഹയിനാ മാതിരി ഒരു നടികനെ നാൻ എങ്കേയും പാർത്തതില്ലൈ!"
അതാണ് ഹയിനാ! ആഫ്രിക്കൻ വനാന്തരങ്ങളിലെ ഏറ്റവും അപകടകാരിയായ പ്രിഡേറ്റർ.
ഇവയ്ക്ക് ഓടാൻ അത്ര വേഗതയില്ലാത്തതിനാൽ ഇരപിടുത്തം എപ്പോഴും സക്സസ്സ് ആവണം എന്നില്ല. അപ്പോഴാണ് ഇവ പുലി, ചീറ്റ, സിംഹം എന്നിവർ വേട്ടയാടി പിടിച്ച ഇരയെ മോഷ്ടിക്കാനായി രണ്ടും കൽപ്പിച്ചു പോകുന്നത്. കാട്ടിൽ അകലെ എവിടെയെങ്കിലും ഒരു വേട്ടയാടൽ നടന്നിട്ടുണ്ടെങ്കിൽ ഇവ അത് മനസ്സിലാക്കുന്നത് രസകരമാണ്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന കഴുകൻ, മറ്റു പക്ഷികൾ എന്നിവയെ ദൂരെ വെച്ചു കാണുന്ന ഇവയ്ക്ക് ഒരു കാര്യം പിടികിട്ടും. ആ പക്ഷികൾ പറക്കുന്നതിനു താഴെ ഏതോ മർജ്ജാരൻ ഒരു വേട്ട നടത്തിയിട്ടുണ്ട്. ഇനി നേരേ അങ്ങോട്ട് വെച്ചു പിടിക്കുക. ഇങ്ങനെയാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്.
ഇവയുടെ ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം അതി ഭീകരമാണ്. ജയിക്കുന്ന ഹയിനാകൾ കൂട്ടം കൂടി തോൽക്കുന്ന ഹയിനായുടെ ചെവിയിൽ കടിച്ച് മാരകമായ മുറിവുണ്ടാക്കും. പിൻഭാഗത്തും ആക്രമിയ്ക്കും. ഫൈറ്റിൽ തോൽവീയടയുന്ന ഹയിനായ്ക്ക് പിന്നെ അധികം ആയുസ്സ് ഉണ്ടാവില്ല. അവയുടെ ചെവിയും കണ്ണും എല്ലാം മറ്റു ഹയിനാകൾ കടിച്ച് എടുത്തിട്ടുണ്ടാവും. കാരണം അവയുടെ ചെവിയും കണ്ണും എല്ലാം മറ്റു ഹയിനാകൾ കടിച്ച് എടുത്തിട്ടുണ്ടാവും. എന്നു മാത്രമല്ല അപൂർവ്വമായി ഹയിനാകൾപരസ്പരം കൊന്നു തിന്നാറു പോലുമുണ്ട്.
ആഫ്രിക്ക കഴിഞ്ഞാൽ ഇൻഡ്യയിലും, ഇറാനിലും ക്ഴുതപ്പുലികൾ കാണപ്പെടുന്നു. ഇന്ത്യയിൽ രാജസ്ഥാൻ വനാന്തരങ്ങളിലാണ് ദേഹത്ത് വരകളുള്ള "സ്ട്രൈപ്പ്ഡ് ഹൈയിനാ"കൾ കാണപ്പെടുന്നത്.
ലോകത്ത് നാലുതരം കഴുതപ്പുലി വർഗ്ഗങ്ങളുണ്ട്.
Spotted Hyena: - ശരീരത്തിൽ പുള്ളികളുള്ള ഇവയാണ് കഴുതപ്പുലി വർഗ്ഗത്തിലെ ഏറ്റവും വലിയവർ. ആഫ്രിക്കയിൽ ഏറെ കാണപ്പെടുന്നു.
Brown Hyena:- ഇവയുടെ നിറം ബ്രൗൺ ആണ്. കാലുകളിൽ സീബ്രായുടേതു പോലെയുള്ള വരകൾ കാണപ്പെടുന്നു. പുറത്തും കഴുത്തിലും ദേഹത്തും
ചെന്നായ്ക്കളേപ്പോലെ നീണ്ട രോമങ്ങളുണ്ട്.
Striped Hyena:- പേര് പോലെ തന്നെ ശരീരം മുഴുവനും വരകൾ നിറഞ്ഞ രൂപമാണിവയുടേത്. ഇന്ത്യയിലും, ഇറാനിലും, ഇസ്രായേൽ-സിറിയ-പലസ്ഥീൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു.
Aard Wolf:- Aardvark (വെരുക്) - ഉം, Wolves (ചെന്നായ) - ഉം ചേർന്ന മൃഗം എന്ന ധ്വനിയിലാണ് ഇവയ്ക്ക് ഈ പേര് വന്നത്. എന്നാൽ ഇവ വെരുകുമല്ല, ചെന്നായയുമല്ല. കഴുതപ്പുലികളിലെ ഏറ്റവും ചെറിയ വർഗ്ഗമായി ഇവ പരിഗണിക്കപ്പെടുന്നു.
-----------
സിംഹം, പുലി, ചീറ്റ എന്നിവ വേട്ടയാടുന്ന ഇരയെ സംഘമായി ചെന്ന് ഇവ തട്ടിയെടുക്കുന്നു. സിംഹങ്ങളുടെ കൂട്ടത്തിനു പോലും ഇവയെ ഡിഫൻഡ് ചെയ്തു നിൽക്കാൻ കഴിയാറില്ല. ചീറ്റകൾക്ക് ഹയിനയുമായി പോരാടാനുള്ള കരുത്തില്ല. പുലികളാകട്ടെ ഇവയുമായി ഏറ്റുമുട്ടലുകൾ നടത്താറുണ്ടെങ്കിലും ഇവ സംഘമായി എത്തിയാൽ മരച്ചില്ലകളിലേക്ക് രക്ഷപെടുകയാണ് പതിവ്. സിംഹങ്ങൾ ഹയിനാകളെ എവിടെ കണ്ടാലും കൊന്ന് കളയും. എന്നാൽ അതേ സിംഹങ്ങളെ കൂട്ടമായിച്ചെന്ന് ഇവ ഒറ്റപ്പെടുത്തി ആക്രമിച്ച് കൊല്ലുന്നു എന്നതാണ് മാരക ട്വിസ്റ്റ്.
--------
കഴുതപ്പുലിയുടെ പ്രധാന ശത്രു സിംഹമാണ്. പിന്നെ വൈൽഡ് ഡോഗ്സും(കാട്ടു നായ്ക്കൾ). കാട്ടു നായ്ക്കളും സാരമായി നടക്കുന്നതിനാൽ ടെറിട്ടോറിയൽ വാർ-ൻറെ ഭാഗമായി ഇരു കൂട്ടരും പലപ്പോഴും ഉഗ്രൻ ഫൈറ്റ് നടത്താറുണ്ട്. സംഘമായി എത്തുന്ന വൈൽഡ് ഡോഗ്സ്, ഒറ്റയ്ക്കാവുന്ന കഴുതപ്പുലിയുടെ ജീവനു തന്നെ ഭീക്ഷണിയാണ്. ടെറിട്ടറി ആധിപത്യത്തിൻറെ ഭാഗമായി സിംഹം, പുലി, ചീറ്റ, വൈൽഡ് ഡോഗ്സ് എന്നിവർ കഴുതപ്പുലിയുടെ കുഞ്ഞുങ്ങളെ ആക്രമിച്ച് കൊല്ലാറുണ്ട്.
ഇവരുടെ ഗോത്ര ഒരു ലീഡറുണ്ടാവും. അവനാണ് ധൈര്യശാലി. കൂട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്നു. ആണിൻറേതിനു സമാനമായ ലൈംഗീകാവയവമാണ് പെൺ കഴുതപ്പുലികളുടേത്.
ആഫ്രിക്കൻ മിത്തുകളിലും, ഒട്ടനവധി പ്രേതനോവലുകളിലും ക്രൂരൻമ്മാരായ ശത്രുവുമായി ബന്ധപ്പെടുത്തി ഭീകരതയുടെ ഒരു അടയാളമായി ഹയിനാകളെ പരാമർശിച്ചിട്ടുണ്ട്. മനുഷ്യനോട് ഇണങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു വൈൽഡ് ആനിമൽ കൂടിയാണ് കഴുതപ്പുലി.
.
ശുഭം.
By
RIJO GEORGE

ചാണക്യൻ :- ദി ഇന്റലിജൻസ് വിംഗ് ഓഫ് മൗര്യ.




അർഥശാസ്ത്രം എഴുതിയ ചാണക്യന്റെ രാജ തന്ത്രങ്ങളേക്കുറിച്ച് ചരിത്രവും കെട്ടുകഥകളും കൂടിക്കുഴഞ്ഞ പലതും നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. അക്കാലത്ത് മാസിഡോണിയൻ സൈന്യവും, മൗര്യ സാമ്രാജ്യവും തമ്മിലുള്ള യുദ്ധത്തിൽ ചാണക്യന്റെ റോൾ എന്തായിരുന്നു എന്ന ഒരു കൗതുകത്തിൽ നിന്ന് എഴുതിയ ഒരു സിനിമാറ്റിക് ചരിത്രകഥയാണിത്. ചരിത്രവും ഭാവനയും ഇതിലുണ്ട്. ഫാന്റസിയും, ഫിക്ഷനും ഈ ചരിത്ര സംഭവത്തിലേക്ക് കൂട്ടിച്ചേർത്തുള്ള ഒരു വായനാ ശ്രമമാണിത്...
**************
//Based on True Events//
ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലം. മൗര്യ സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് അതിരിൽ അലക്‌സാണ്ടർ സ്ഥാപിച്ച മാസിഡോണിയൻ സാമ്രാജ്യം. ഇപ്പോൾ ഭരണകർത്താവ് സെല്യൂക്കസ്. ലോകം കീഴടക്കി വരുന്ന ഭീമമായ യവന സൈന്യം മൗര്യ സാമ്രാജ്യത്തെ വിഴുങ്ങാൻ കച്ചകെട്ടി നിൽക്കുന്നു. മൗര്യൻമ്മാർ എന്ത് ചെയ്യും? രക്തം ഉറഞ്ഞുപോകുന്ന സംഭ്രമാത്മക സ്പൈ ഗെയിമിന്റെ തമ്പുരാൻ, സാക്ഷാൽ ചാണക്യൻ അതിനുള്ള എന്ത് മറുമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്? ചരിത്രത്തിലെ സംഭവങ്ങൾക്കിടയിലെ ചാര വലയത്തിനുള്ളിലൂടെ, ഭാവനാത്മകവും വിഭ്രമാത്മകവുമായ ഒരു യാത്രയ്ക്ക് വായനക്കാരെ ക്ഷണിയ്ക്കുന്നു.
-------------------------------
ചാണക്യൻ :- 
ദി ഇന്റലിജൻസ് വിംഗ് ഓഫ് മൗര്യ.
-------------------------------
BC നാലാം നൂറ്റാണ്ട്.
(ക്രി. മു. 305)
സായാഹ്നം.
പുരാതന സിന്ധ്‌.
അതി വിസ്തൃതമായ യവന സാമ്രാജ്യത്തിന്റെ ആസ്ഥാനങ്ങളിലൊന്ന്.
റാന്തൽ വിളക്കുകളുടെ പ്രകാശത്തിൽ ചക്രവർത്തി സെല്യൂക്കസിന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങൾ വെട്ടിത്തിളങ്ങുന്നു. തീന്മേശയിൽ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുങ്ങിയിരിക്കുന്നു. പ്രധാന പാചകക്കാരനും വിളമ്പുകാരനുമായ ഗൗതമ ദത്തൻ ഭവ്യതയോടെ നിൽക്കുന്നു. നീരാട്ട് കഴിഞ്ഞ് സെല്യൂക്കസ് ഇതാ വരികയാണ്. അദ്ദേഹത്തിന്റെ അംഗരക്ഷകയും പ്രധാന സുരക്ഷാ ഉദ്യോഗസ്ഥയുമായ വസിഷ്ഠമതിയും ഒപ്പമുണ്ട്. സെല്യൂക്കസിന്റെ ശരീരത്തിൽ നിന്നും അതിവിശിഷ്ടമായ ഈസോപ്പിന്റെ പരിമളം പരന്നു...
എന്നാൽ സെല്യൂക്കസ് ഭക്ഷണം കഴിയ്ക്കാതെ ചൂതാട്ട മുറിയിലേക്ക് നടന്നു. ശീലമതാണ്. ഒപ്പമുണ്ടായിരുന്ന വസിഷ്ഠമതി തീൻമേശയ്ക്ക് അരികിലേക്കും. ഗൗതമ ദത്തൻ നോക്കിനിൽക്കെ സെല്യൂക്കസിനു ഒരുക്കിവെച്ച ഭക്ഷണത്തിൽ നിന്ന് വസിഷ്ഠമതി അൽപ്പാൽപ്പമായി കഴിച്ചു തുടങ്ങി.
അതൊരു സുരക്ഷാ മുന്കരുതലാണ്. രാജാവിനുള്ള ഭക്ഷണത്തിൽ വിഷം കലർന്നിട്ടില്ല എന്നുള്ള ഉറപ്പു വരുത്തൽ...
ഇനി ഒട്ടൊരു നാഴിക കഴിഞ്ഞേ സെല്യൂക്കസ് ആ ഭക്ഷണം കഴിയ്ക്കൂ. അതിവിശ്വസ്തയായ വസിഷ്ഠമതിയുടെ ഉറപ്പാണദ്ദേഹത്തിന്റെ ആയുസിന്റെ രഹസ്യം.
എല്ലാം ഗൗതമദത്തൻ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു.
**************
(Part: 1)
.
രാത്രി.
സിന്ധ്‌.
മഗധ കേന്ദ്രീകരിച്ച് ഭരിക്കുന്ന ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യത്തിന് ചുറ്റും സെല്യൂക്കസിന്റെ മാസിഡോണിയൻ മിലിറ്ററി ക്യാമ്പ് ഒരു മഹാ വിഷസർപ്പത്തെ പോലെ ചുറ്റിപ്പിണഞ്ഞു കിടന്നു. പതിനായിരങ്ങൾ വരുന്ന ഭടൻമാർ, കുതിരകൾ, കൂറ്റൻ ചെന്നായ്ക്കൾ, ഇരുളിൽ ഇടി മുഴക്കം പോലെ അട്ടഹസിക്കുന്ന കഴുതപ്പുലികൾ, ആനകൾ, രഥങ്ങൾ, അതിമാരകങ്ങളായ ആയുധങ്ങൾ...
വിനാശകരമായ ആ മിലിറ്ററി ക്യാമ്പ്, വരാൻ പോകുന്ന മഹായുദ്ധത്തിനു മുൻപുള്ള ഒരല്പം വിശ്രമത്തിലെന്നതു പോലെ ആലസ്യത്തിലാഴ്ന്നിരിക്കുന്നു.
മിലിറ്ററി ക്യാമ്പിന്റെ കിഴക്ക് ഭാഗത്തെ ആനക്കൊട്ടിലിന്റെ ഉൾതളം ഇരുണ്ടു കിടന്നു. കൂറ്റൻ കൊമ്പനാനകൾ ചെവിയാട്ടി, തുമ്പിക്കൈ ചുഴറ്റി, കട്ടപിടിച്ച കൂരിരുട്ട് പോലെ മാനംമുട്ടെ വളർന്നു നിന്നു. കൊട്ടിലിന്റെ സൂക്ഷിപ്പുകാർ മയക്കത്തിലാണ്. മഹാനായ അലക്‌സാണ്ടറുടെ പിന്മുറക്കാരനായ 
സെല്യുക്കസിന്റെ ഭടന്മ്മാർക്ക് ശത്രുഭീതിയില്ല. ആരെയും അവർക്ക് ഭയക്കേണ്ടതില്ല. സർവം നേടി ലോകത്തിന്റെ അറ്റത്തോളം വിജയിച്ചു മാത്രം പോകേണ്ടവരാണവർ..
ആനക്കൊട്ടിലിൽ ഭീതിയോടെ രണ്ടു കണ്ണുകൾ മിഴിച്ചു തുറിച്ചു ഇരുളിലേക്ക് നോക്കി. സെല്യുക്കസിന്റെ സേനാ നായകരിലൊരാൾ അഗസ്തനീസ് ആയിരുന്നു അത്...
പട്രോളിങ്ങിനിറങ്ങിയതായിരുന്നു അഗസ്തനീസ്. പക്ഷെ അത് അയാളുടെ അവസാനത്തെ പട്രോളിങ് ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും അയാൾ പ്രതീക്ഷിച്ചിരുന്നില്ല.
ഇരുളിൽ അപ്രതീക്ഷിതമായാണ് ഒരു ആപത്ശങ്ക അയാളോടേറ്റുമുട്ടിയത്. അല്പം മുൻപ് അയാളുടെ പിന്കഴുത്തിൽ എന്തോ വന്നു തറയ്ക്കുകയുണ്ടായി. അതോടെ അയാൾക്ക് സംസാരിക്കാൻ കഴിയാതെയായി. തുടർന്നാണ് അയാൾ ശത്രുവിന്റെ കാലടികൾ ശ്രവിക്കുന്നത്. ചിലമ്പിച്ച കാലടികൾ അയാളെ ഉൾക്കിടിലം കൊള്ളിച്ചു. അയാൾ ഭയപ്പാടോടെ കൂറ്റൻ തേക്ക്മരത്തിനു പിന്നിലേക്ക് നീങ്ങി. പൊടുന്നനെ അയാളുടെ തിരുനെറ്റിയിലേക്ക് മറ്റൊരു മുള്ളു കൂടി തറച്ചു. അസഹ്യമായ വേദനയോടെ അയാൾ നെറ്റിയിൽ അമർത്തിപ്പിടിച്ചു...
അപ്പോൾ അഗസ്തനീസിന് മുൻപിലായി ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു.
ആഗതന്റെ വായിൽ ഒരു മെല്ലിച്ച ഈറത്തണ്ട് ഒട്ടിയിരുന്നു. ആഗതൻ ഈറ തണ്ടിലൂടെ ഒന്നുകൂടി ഊതി. വീണ്ടും ഒരു മുള്ളു പാഞ്ഞു. അത് ഇത്തവണ അഗസ്തനീസിന്റെ തൊണ്ടക്കുഴിയിലേക്ക് ആഴ്ന്നു...
അഗസ്തനീസ് ശ്വാസം കിട്ടാതെ പിടഞ്ഞു. അയാൾ വെട്ടിയിട്ട തടിപോലെ നിലംപതിച്ചു. 
അപസ്മാരം കൊള്ളും പോലെ അയാൾ ഒന്ന് വലിഞ്ഞു മുറുകി വിറച്ചു. നിമിഷം കൊണ്ട് അഗസ്തനീസ് അവസാനിച്ചു.
ആഗതൻ നടന്ന് അടുത്ത് വന്നു. സേനാനായകന്റെ തുകലുറയിൽ നിന്നും കൊലയാളി ഒരു ചുരുൾ കൈക്കലാക്കി. അയാളുടെ മേൽ ആഴ്ന്ന മുള്ളുകൾ പറിച്ച് എടുത്തു. ഒറ്റ ചവിട്ടിന് അഗസ്തനീസിന്റെ ശരീരം ആനക്കൂട്ടത്തിലേക്ക് ഇട്ടു.
പരിഭ്രമിച്ചു പോയ ആനകളുടെ കാലുകൾക്കുള്ളിൽ കിടന്ന് അഗസ്തനീസിന്റെ ശരീരം ചതഞ്ഞ് ഞെരിഞ്ഞമർന്നു.
ആഗതൻ തുകൽചുരുളുമായി ഇരുളിലേക്ക് ഊളിയിട്ടു.
അപ്പോൾ അല്പം അകലെ ഇരുണ്ട ചേല ചുറ്റിയ ഒരു സ്ത്രീ ഇതിനു സാക്ഷ്യം വഹിച്ചു നിൽപ്പുണ്ടായിരുന്നു. അത് വസിഷ്ടമതി ആയിരുന്നു. ഇരുളിലേക്ക് ഊളിയിട്ട കൊലയാളി പക്ഷെ ഇത് അറിയുന്നുണ്ടായിരുന്നില്ല. കൊലയാളി കാറ്റുപോലെ അന്ധകാരത്തെ കീറിമുറിച്ചു കൊണ്ട് കുതിച്ചു... 
**************
(Part: 2)
.
അർദ്ധ രാത്രി.
പാടലീപുത്രം.
മൗര്യ സാമ്രാജ്യ ആസ്ഥാനം.
കൊട്ടാരത്തിലെ നിഗൂഡ ദർബാർ ഹാളിൽ ഒരേയൊരു റാന്തൽ വിളക്കെ തെളിഞ്ഞിട്ടുള്ളൂ. അതും അരണ്ട പ്രകാശം മാത്രം. 
സിംഹാസനതുല്യമായ കസേരയിൽ മഹാനായ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ സ്വതസിദ്ധമായ ഘന ഗംഭീര്യത്തോടെ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നു. 
നാഴിക അടുത്ത് വരുന്നു. അല്പസമയങ്ങൾക്കകം ആ ഗൂഡ അറയിൽ, വിശ്രുതമായ മൗര്യ ഇന്റലിജൻസ് വിങ്ങിന്റെ അതി നിഗൂഢമായ ഒരു മീറ്റിംഗ് നടക്കാൻ പോവുകയാണ്...
പൊടുന്നനെ കാവൽ ഭടൻ വാതിൽ തുറന്നു.
കൃശഗാത്രനായ ഒരു രുപം അകത്തേയ്ക്ക് കയറി.
വിശാലമായ തിളങ്ങുന്ന നീണ്ട നെറ്റി. നെറ്റിയിൽ ചുവന്ന കുറി. അതിനു മധ്യത്തിൽ രക്തനിറമുള്ള പൊട്ട്. ജ്വലിയ്ക്കുന്ന കണ്ണുകൾ. ചോദ്യചിഹ്നം പോലെയുള്ള കൂട്ടുപുരികം. നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖം. ചുടുലമായ നടത്തം. ഇളകിത്തെറിയ്ക്കുന്ന കുടുമ...
"ചാണക്യൻ." 
ചന്ദ്രഗുപ്ത മൗര്യന്റെ മുഖം തെളിഞ്ഞു.
ചാണക്യൻ ചക്രവർത്തിയെ അഭിവാദ്യം ചെയ്തു. അയാൾ തന്റെ ഇരിപ്പിടത്തിൽ ഉപവിഷ്ഠനായി.
സെല്യൂക്കസിന്റെ പടയൊരുക്കത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ..? ചക്രവർത്തി ആരാഞ്ഞു.
ഒട്ടൊരു നിശബ്ദത അവിടെ നിറഞ്ഞു.
ഒന്ന് നിവർന്നിരുന്ന് ചാണക്യൻ ഇരുളിലേക്ക് നോക്കി വിരൽ ഞൊടിച്ചു.
ഇരുളിൽ നിന്നും റാന്തൽ വെളിച്ചത്തിലേക്ക് ഒരു രൂപം നടന്നു വന്നു. 
അയാൾ രാജ്യാന്തര ചാരൻ അഥവാ / സമർത്ഥനായ ഫീൽഡ് ഏജന്റ് ഗൗതമ ദത്തൻ!
ഗൗതമ ദത്തൻ ചക്രവർത്തിയെ തൊഴുതു. 
തന്റെ കമാണ്ടർ ഇൻ ചീഫ് ചാണക്യനെ സല്യൂട്ട് ചെയ്തു.
പ്രഭോ, ഇതാണ് ഗൗതമ ദത്തൻ... 
ചാണക്യൻ അമർത്തി പറഞ്ഞു.
മൗര്യ സാമ്രാട്ടിലെ പ്രഗത്ഭരും സമർത്ഥരുമായ ചാരന്മ്മാരിലെ അതി സമർത്ഥൻ. ഇപ്പോൾ സെല്യൂക്കസിന്റെ കൊട്ടാരത്തിൽ പാചകക്കാരനായി കടന്നുകൂടി പ്രവർത്തിക്കുന്നു...
ചക്രവർത്തി ഒന്ന് കുലുങ്ങിയിരുന്നു. ചാണക്യൻ ഒന്ന് അമർത്തിച്ചിരിച്ചു. കാര്യങ്ങൾ ഇയാൾ തന്നെ പറയും.
ഗൗതമ ദത്തൻ രാജാവിനാഭിമുഖമായി നിന്നു.
മഹാ പ്രഭോ, കഴിഞ്ഞുപോയ 20 രാവും 20 പകലുമായി ഞാൻ സെല്യൂക്കസിന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങളിലാണ്. അതായത് മാസിഡോണിയൻ ആസ്ഥാനത്തെ പ്രധാന പാചകക്കാരൻ എന്ന നാട്യത്തിൽ... സെല്യൂക്കസിനു മീതെ ഒരു വണ്ട് മൂളിയാൽ കൂടി അറിയുന്നത്ര അടുത്താണ് ഞാൻ. എന്നെ ഇതിലേക്ക് തയ്യാർ ചെയ്ത് അയച്ചത് ചീഫാണ്.
ഗൗതമ ദത്തൻ ചാണക്യനെ നോക്കി. ചന്ദ്രഗുപ്‌ത മൗര്യൻ മുന്നോട്ടാഞ്ഞിരുന്നു. ഗൗതമ ദത്തൻ തുടർന്നു-
ചീഫ് എന്നെ ഇതിനായി യവന ഭാഷ പഠിപ്പിച്ചു. മാസിഡോണിയൻ സംസ്കാരത്തിലും പെരുമാറ്റ രീതികളിലും പ്രാവീണ്യം ഉള്ളവനാക്കി...
ഇപ്പോൾ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ഓരോ ദിവസത്തെയും വിശേഷങ്ങൾ ഞാൻ അവിടെനിന്നും ചീഫിനെ അറിയിച്ചു കൊണ്ടിരിക്കുന്നു.
ഓരോദിവസവും വിശേഷങ്ങൾ അറിയിക്കുന്നു എന്നോ? ഇത്രയും ദൂരത്തിൽ... അതെങ്ങനെ സാധിയ്ക്കുന്നു?
പ്രഭോ, ചീഫ് അതിനുള്ള മാർഗം സമർഥമായി മെനഞ്ഞെടുത്തിരുന്നു. സെല്യൂക്കസിന്റെ ആസ്ഥാനത്ത് നമ്മൾ യുക്തിസഹമായ ഒരു ചാരവലയം ഒരുക്കിയിട്ടുണ്ട്. അത് പ്രകാരം ഞാൻ വിവരങ്ങൾ ഗുഡ ഭാഷയിൽ ഒരു തുകൽ ചുരുളിലെഴുതി കുതിരലായത്തിലേക്ക് എത്തിക്കും. കുതിര ലായത്തിൽ പുല്ല് വിതറുന്നത് നമ്മുടെ ചാരനാണ്. അയാൾ അത് ഒളിപ്പിച്ചു കടത്തി 
അതിവേഗ അശ്വത്തിലേറി നമ്മുടെ രാജ്യാതിർത്തിയിൽ എത്തിയ്ക്കും. അതിർത്തിയിൽ ഒരു ക്ഷേത്രമുള്ള കാര്യം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. പ്രസ്തുത ക്ഷേത്ര കാർമികനും നമ്മുടെ ചാരസംഘത്തിലുള്ളയാളാണ്. അയാൾ ഇത് കൈപ്പറ്റി നേരെ പാടലീപുത്രം ചാരനിലേക്ക് എത്തിയ്ക്കും. അവിടെനിന്നും അത് കൃത്യമായി ചീഫിന്റെ കൈകളിൽ എത്തുന്നു. എല്ലാത്തിനും കൂടി വേണ്ടത് നാല് നാഴിക മണിനേരം മാത്രം. കൗതുകകരം എന്നത് ഈ ഗുഡ ഭാഷ, എഴുതുന്ന എനിയ്ക്കും വായിക്കുന്ന ചീഫിനും മാത്രമേ അറിയൂ എന്നതാണ്.
ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ ചാണക്യന്റെ മുഖത്ത് നോക്കി പ്രശംസ ചൊരിഞ്ഞു. ഞാൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
ചാണക്യൻ പറഞ്ഞു. 
ശാരീരിക അസ്വസ്ഥതകളാൽ ഇപ്പോൾ കുറച്ചായി ഞാൻ കൊട്ടാരത്തിലേക്ക് വരുന്നില്ലല്ലോ... നമ്മുടെ വിസ്തൃതമായ ചാര വലയം ഞാനിപ്പോൾ വീട്ടിലിരുന്ന് തന്നെ ഏകോപിപ്പിക്കുകയാണ്. വിവരങ്ങൾ എല്ലാം ഓരോ ദിനവും അറിയുന്നുണ്ട്. മർമ പ്രധാന സ്ഥിതിഗതികളൊന്നും തന്നെ കഴിഞ്ഞ ദിനം വരെ നമുക്ക് ചോർന്നു കിട്ടിയില്ല. അതിനാലാണ് അങ്ങയെ സന്ധിക്കാതിരുന്നത്.
ഇന്ന് എന്താണ് ഈ ഗൂഡ മീറ്റിംഗിൽ അറിയിക്കാനുള്ളത്?
ചാണക്യൻ ശബ്ദം താഴ്ത്തി.
മാഡിഡോണിയ ഉടനെ തന്നെ നമ്മെ ആക്രമിക്കും. അത് ഇന്നോ നാളെയോ എന്നെയുള്ളൂ..
ചക്രവർത്തി മുന്നോട്ടാഞ്ഞിരുന്നു.
നമ്മുടെ കാലങ്ങളായുള്ള ചാരപ്രവർത്തനത്തിന്റെ നിർണായകമായ ഒരു വിജയ ദിനമാണിന്ന്. ഒരു സുപ്രധാന രേഖ നമുക്ക് ലഭിച്ചു കഴിഞ്ഞു. അതുമായാണ് ഗൗതമ ദത്തൻ ഇവിടെ സന്നിഹിതനായിരിക്കുന്നത്. രേഖയുടെ സങ്കീർണതയും രഹസ്യാത്മകതയും കൊണ്ട് അയാൾ അതുമായി നേരിട്ട് വന്നിരിക്കുകയാണ്.
ചാണക്യൻ ഗൗതമ ദത്തൻ നൽകിയ ചുരുൾ നിവർത്തി ചക്രവർതിയ്ക്ക് നൽകി.
പ്രഭോ, ഏതാനും നാഴികകൾക്ക് മുൻപ് ഈ നിൽക്കുന്ന ഗൗതമ ദത്തൻ, മാസിഡോണിയാൻ സേനാ നായകനായ അഗസ്തനീസിനെ വധിക്കുകയുണ്ടായി. അയാളിൽ നിന്നും തന്ത്രപ്രധാനമായ ഒരു വിവരവും മോഷ്ടിച്ചു. അതാണീ ചുരുൾ... നമുക്കെതിരെയുള്ള അവരുടെ യുദ്ധ തന്ത്രം ഈ ചുരുളിലുണ്ട്...
ഒന്ന് നിർത്തിയിട്ട് ചാണക്യൻ തുടർന്നു.
അതായത് നാം പ്രതീക്ഷിക്കുന്നതു പോലെ പാടലീപുത്രത്തിലേക്ക് നേരിട്ടുള്ള ഒരു യുദ്ധമാവില്ല സെല്യൂക്കസ് ആദ്യം അഴിച്ചു വിടുന്നത്. അത് മഗധയ്ക്ക് പിന്നിലെ ഖാണ്ടവ വനത്തിലൂടെയാവും അവർ ആദ്യം ആക്രമിക്കുക. അത്തരം അപ്രതീക്ഷിതയിൽ പതറി പോകുന്ന നമ്മെ, പാടലീപത്രത്തിലേക്ക് പ്രധാന മുഖത്തിലൂടെ ഇരച്ചു കയറി കീഴ്പ്പെടുത്താനാണ് പദ്ധതി.
ചന്ദ്രഗുപ്‌ത മൗര്യൻ ഒട്ടൊന്ന് ചിന്താധീനനായി. 
ചാണക്യൻ കൈകൾ കൂട്ടിത്തിരുമ്മി.
പ്രഭോ, നമുക്കു വേണമെങ്കിൽ ഈ ഗൗതമദത്തനെ ഉപയോഗിച്ച് ഭക്ഷണത്തിൽ മാരകമായ വിഷം -റിസിൻ- കലർത്തി സെല്യുക്കസിനെ വധിക്കാൻ ശ്രമിച്ചു നോക്കാവുന്നതാണ്. 
ഉണങ്ങിയ കാപ്പിക്കുരുവും, കാഞ്ഞിരവും, രാജവെമ്പാലയുടെ വിഷവും, പൊടിച്ച വജ്രത്തിന്റെ കല്ലുകളും സംയോജിപ്പിച്ച് നിർമ്മിച്ചെടുക്കുന്ന ഒരു കൊടിയ വിഷമാണ് റിസിൻ. ശരീരത്തിൽ പതുക്കെ പതുക്കെ വിഷം വ്യാപിച്ച് ആഴ്ചകൾ കൊണ്ട് സാവധാനം അയാൾ മരിക്കുന്ന തരത്തിൽ... എന്നാൽ അയാൾ വധിക്കപ്പെട്ടാലും വരാൻപോകുന്ന അയാളുടെ പിൻഗാമി നമുക്കെതിരെ യുദ്ധത്തിന് ഒരുങ്ങിയേക്കാം എന്ന ഒരു യാഥാർത്യം നിലനിൽക്കുന്നുണ്ട്...
ചാണക്യൻ ഒന്ന് നിർത്തി. എന്നിട്ട് കുടുമ ഒന്ന് മാടിയൊതുക്കിയിട്ട് വിശദീകരിച്ചു.
നമുക്ക് അലക്സാണ്ടറുടെ അന്ത്യത്തിനു ശേഷം എന്ത് സംഭവിച്ചു എന്നത് അറിവുള്ളതാണല്ലോ. അതായത് പോറസുമായുള്ള യുദ്ധം കഴിഞ്ഞുള്ള മടക്ക യാത്രയിൽ, ഈജിപ്തിൽ വെച്ച് അലക്‌സാണ്ടർ മരിച്ചു. അതോടെ അയാളുടെ സൈനീക ജനറലായ സെല്യൂക്കസ് നേതൃത്വം ഏറ്റെടുക്കുകയും ഇപ്പോൾ നമുക്കെതിരെ യുദ്ധത്തിന് വന്നു നിൽക്കുകയും ചെയ്യുന്നു. ആയതിനാൽ നമ്മുടെ പദ്ധതി, യുദ്ധത്തിന് മുൻപേ അയാളെ തോല്പിച്ച് യുദ്ധം ഒഴിവാക്കുക എന്നതാണ്. ഭാവിയിൽ സെല്യുക്കസ് ഒരിയ്ക്കലും മൗര്യൻമ്മാരെ ആക്രമിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യാത്ത തരത്തിൽ.
മനസ്സിലായില്ല...
ചന്ദ്രഗുപ്ത മൗര്യൻ ചാണക്യന്റെ മുഖത്തേക്ക് നോക്കി.
ചാണക്ക്യന്റെ ശബ്ദം കടുത്തു.
മാഡിഡോണിയ ഇപ്പോൾ തന്നെ നമുക്ക് മുൻപിൽ തോറ്റു തുടങ്ങിയിരിക്കുന്നു. അവർ നമുക്കെതിരെ തുടങ്ങാനിരിക്കുന്ന മഹായുദ്ധത്തിന് മുൻപ് അവർ പരാജയം രുചിക്കും.
ചന്ദ്രഗുപ്ത മൗര്യൻ മനസ്സിൽ ഒന്ന് ചിരിച്ചു.
ചാണക്യൻ തന്ത്രജ്ഞനാണ്. ചാണക്യന് കൗടില്യൻ എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കുടിലമായ തന്ത്രങ്ങൾ മെനഞ്ഞിട്ടാണ് അയാളിപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്. അയാളെ വിശ്വസിക്കുക. അയാൾ ഒന്ന് പറഞ്ഞാൽ പറഞ്ഞതാണ്.
അപ്പോൾ ചാണക്യൻ ഗൗതമ ദത്തനെ നോക്കി.
നാളെ പുലരുമ്പോൾ മാസിഡോണിയൻ രഹസ്യാന്വേഷകർ കൊല്ലപ്പെട്ട സേനാനായകൻറെ മൃത ശരീരം കണ്ടെത്തും. അന്വേഷണം ആരംഭിക്കും. മരണം കേവലം ആനകളുടെ ചുവട്ടിൽ പെട്ടത് കൊണ്ടല്ല, അതൊരു കൊലപാതമാണെന്ന് അവർ കണ്ടെത്തും..
ഗൗതമ ദത്തൻ ഒന്ന് ഞെട്ടി.
അതെങ്ങനെ?
മാസിഡോണിയൻ ചാരൻമ്മാരെ നിങ്ങൾക്ക് അറിയില്ല.
ചാണക്യൻ ചിരിച്ചു.
ചാണക്യൻ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു.
എന്നിരിക്കിലും ഗൗതമ ദത്തൻ ഉടനേ തന്നെ തിരിച്ചു സെല്യൂക്കസിന്റെ കൊട്ടാരത്തിലേക്ക് മടങ്ങണം. അന്വേഷണം നിങ്ങളിലേക്ക് എത്തുന്നത് വരെ അവിടെ പിടിക്കപ്പെടാതെ കഴിയുക. കാരണം നിങ്ങളിപ്പോൾ മടങ്ങിപ്പോകുന്നില്ലെങ്കിൽ അവരുടെ അന്വേഷണം വേഗം തന്നെ അപ്രത്യക്ഷനായ നിങ്ങളിലേക്കെത്താനും, നാമാണ് ഇതിൻ്റെ പിന്നിലെന്ന് മനസ്സിലാക്കാനും അവർക്ക് കഴിയൂം. അത് ഉടനേ തന്നെ വലിയ യുദ്ധം പൊട്ടി പുറപ്പെടുവാനും ഇടയാക്കും. അതിനാൽ നിങ്ങൾ സെല്യുക്കസിന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയേ തീരൂ. അന്വേഷണം നിങ്ങളിലേക്ക് എത്തിചേരാൻ ഒരൽപ്പം സമയം പിടിക്കും. അഥവാ പിടിയിലായാലും 24 മണിക്കൂർ നേരത്തേക്കെങ്കിലും നിങ്ങൾ നിങ്ങളേക്കുറിച്ചുള്ള ഒരു വിവരവും ശത്രുവിനു നൽകിക്കൂട.
ചാണക്യൻ പറഞ്ഞു നിർത്തി.
ഗൗതമ ദത്തൻ ദൃഡനിശ്ചയത്തോടെ ചന്ദ്രഗുപ്ത മൗര്യനേയും, ചാണക്യനേയും വണങ്ങി. പൊടുന്നനെ അയാൾ അവിടെ നിന്നും ഇരുളിലേക്ക് അപ്രത്യക്ഷനായി.
ചാണക്യൻ രാജാവിനരികിലേക്ക് നിന്നു.
സെല്യൂക്കസ് യുദ്ധം വേണ്ടെന്ന് വെച്ച് മടങ്ങട്ടെ. അതിനാണ് നാം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും യുദ്ധം അനിവാര്യമാകുന്നു എങ്കിൽ, ഭീകര പരാജയമാണ് സെല്യൂക്കസിനെ കാത്തിരിക്കുന്നത്.
ചാണക്യൻ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചു.
ചന്ദ്രഗുപ്ത മൗര്യൻ കസേരയിലേക്ക് ചാഞ്ഞിരുന്നു. ചാണക്യൻ ഒരു അഭ്യർത്ഥന നടത്തി.
എനിയ്ക്ക് അങ്ങ്, നാളെ സന്ധ്യ മയങ്ങും മുൻപ് 300 പോരു കാളകളേയും 100 യോദ്ധാക്കളായ മല്ലൻമ്മാരേയും വിട്ടു തരുവാൻ ദയവുണ്ടാകണം.
ചക്രവർത്തി ചാണക്യന്റെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി.
പുറത്ത് ഇരുട്ടിന് കട്ടി കൂടിക്കൊണ്ടിരുന്നു.
**************
(PART- 3)
.
പകൽ.
മാസിഡോണിയൺ മിലിട്ടറി ക്യാമ്പ്.
സിന്ധ്.
സെല്യുക്കസിന്റെ ഇൻവെസ്റ്റിഗേഷൻ ടീം ആനക്കൊട്ടിലിനു സമീപം അരിച്ചു പെറുക്കിക്കൊണ്ടിരുന്നു. കൊട്ടിലിനുള്ളിൽ ആനകളുടെ ചവിട്ടേറ്റ് ചതഞ്ഞരഞ്ഞ് തിരിച്ചറിയാനാവാത്ത വിധം ബീഭത്സമായിപ്പോയിരുന്നു സേനാനായകൻ അഗസ്തനീസിന്റെ മൃതശരീരം. നിലത്തു രക്തവും ചലവും തളം കെട്ടി കിടന്നു.
നെടുങ്കനായ ഇൻവെസ്റ്റിഗേഷൻ ഓഫീസർ സൈറസ്, ഇടുപ്പിൽ കൈ കൊടുത്ത് തലയല്പം ഉയർത്തി ശൂന്യതയിലേക്ക് നോക്കിക്കൊണ്ട് തലേന്ന് നടന്ന സംഭവം ഭാവനയിൽ അനാവരണം ചെയ്തു തുടങ്ങി. അയാളുടെ കുശാഗ്ര ബുദ്ധിയിൽ ഒരു ചിത്രം തെളിഞ്ഞു വന്നു...
നിലത്തു രണ്ടു തരം കാൽപ്പാടുകൾ പതിഞ്ഞിരുന്നു. ഒന്ന് കൊല്ലപ്പെട്ട അഗസ്തനീസിന്റെത്. അതിനൊപ്പം കാണപ്പെട്ട കാൽപ്പാടുകൾ പരന്നു നീണ്ട തുകൽ കാലുറ അണിഞ്ഞ ഒരാളുടേതാണ്. അതാരാണ്?
സൈറസ് മുഷ്ടിചുരുട്ടി.
പരന്നു നീണ്ട തുകൽ കാലുറകൾ കൊട്ടാരത്തിന്റെ അന്തപുരത്തും അകത്തളങ്ങളിലും മാത്രം ജോലി ചെയ്യുന്നവരാണ് ഉപയോഗിക്കുന്നത്. പ്രധാനമായും പാചകക്കാർ, കൊട്ടാരം വൃത്തിയാക്കുന്നവർ, വൈദ്യൻമ്മാർ തുടങ്ങിയവരുടേത്. അവരിൽ ആരോ ആവാം കൊലയാളി. 
സൈറസ് ഉറപ്പിച്ചു.
സേനാ നായകൻറെ പക്കൽ ഉണ്ടായിരുന്ന വിലപ്പെട്ട ഒരു രേഖ മോഷണം പോയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 
കൃത്യം നടന്ന് നേരത്തോട് നേരം തികയാത്തത് കൊണ്ട് കുറ്റവാളി തന്റെ വലയത്തിനുള്ളിൽ തന്നെയുണ്ട് എന്ന് സൈറസ് ഉറപ്പിച്ചു.
സൈറസിൻറെ ചുണ്ടിൻറെ കോണിൽ ഒരു ആപത്കരമായ ചിരി പരന്നു.
അയാൾ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു.
എത്രയും വേഗം ചക്രവർത്തി സെല്യുക്കസ്സിൻറെ അകത്തളത്തിലെ ജീവനക്കാരെ എന്റെ മുറിയിലേക്കെത്തിക്കണം.
അതും പറഞ്ഞ് അയാൾ ഇടിമുഴക്കം പോലെ നടന്നകന്നു
.
------------
.
ഖാണ്ഡവ വനം.
ഇടതൂർന്നു തിങ്ങി വളർന്നു നിൽക്കുന്ന വടവൃക്ഷങ്ങൾ... 
വൃക്ഷങ്ങളിലെ കാട്ടുവള്ളികളും ഭീകര മലമ്പാമ്പുകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. അവിടവിടെയായി ഇടയ്ക്ക് 
ക്രൗര്യ മൃഗങ്ങളുടെ ഇടിത്തീ പോലുള്ള മുരൾച്ചകൾ. 
പട്ടാപ്പകൽ പോലും ഇരുൾ കനത്തു നിൽക്കുന്ന പ്രതീതി. 
ഭീകരവും മരവിപ്പിക്കുന്നതുമായ നിശബ്ദതയ്ക്ക് മീതെ എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം നിരന്തരമായി മുഴങ്ങിക്കൊണ്ടിരുന്നു.
ആയിരത്തോളം വരുന്ന മാസിഡോണിയൻ ഭടൻമ്മാർ കാത്തിരുപ്പിലാണ്. ഏതു നിമിഷവും സെല്യുക്കസ്സിന്റെ ഉത്തരവ് വരും. അത് ലഭിച്ചാൽ ഉടനേ പാടലീപുത്രത്തിലേക്ക് ഇരച്ചു കയറി ആക്രമിക്കണം.
തങ്ങൾ ആക്രമിക്കുന്ന അതേ നിമിഷം തന്നെ പതിനായിരത്തോളം വരുന്ന സൈനികർ മറുവശത്ത് നിന്നും പാടലീപുത്രം ആക്രമിക്കും. ഒരേ സമയം മുന്നിൽ നിന്നും, പിന്നിൽ നിന്നുമുള്ള ആക്രമണത്തിൽ പാടലീപുത്രം എന്ന മൗര്യ ആസ്താനം തകർന്നു വീഴും. ഇന്ത്യൻ ഉപഭൂഖണ്ഡം യവന സാമ്രാജ്യത്തിൻ കീഴിലേക്ക് ചാർത്തപ്പെടും..
വരാൻപോകുന്ന സന്തോഷത്തിന്റെ ഓർമ്മകളിൽ യവന ഭടൻമ്മാർ ലഹരി നുണഞ്ഞും, പഴങ്ങൾ കഴിച്ചും അലസരായി ഇരിയ്ക്കുമ്പോൾ അങ്ങകലെ ചക്രവാളത്തിൽ ഒരു പൊട്ട് പ്രത്യക്ഷപെട്ടു. 
ക്രമേണ പൊട്ടിന്റെ വലിപ്പം വർദ്ധിച്ചു വർദ്ധിച്ചു വന്നു.
മരത്തിനു മേലേയിരുന്ന് യവന നിരീക്ഷകൻ അത് കാണുന്നുണ്ടായിരുന്നു.
കാട്ടു പോത്തുകൾ..!
മൈഗ്രെഷന്റെ ഭാഗമായി അവ കൂട്ടത്തോടെ പച്ചപ്പ് തേടി വരുന്നു എന്നാണ് അയാൾ ആദ്യം കരുതിയത്. എന്നാൽ അവ അടുത്ത് വരുംതോറും സംഭവത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമായിത്തുടങ്ങി.
അത് കാട്ടുപോത്തുകളല്ല.
അത് പോര് കാളക്കൊമ്പൻമ്മാരായിരുന്നു.
മൗര്യൻമ്മാരുടെ യുദ്ധ മുന്നണിയിലെ പരിശീലിയ്ക്കപ്പെട്ട അത്യന്തം വിനാശകാരികളായ മൃഗങ്ങൾ...
കാളക്കൊമ്പൻമ്മാർ അതിവേഗത്തിൽ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. അവ നൂറുകണക്കിനുണ്ടായിരുന്നു...
അവയ്ക്കിടയിൽ കുലച്ച വില്ലുകളുമായി കരുത്തുറ്റ മല്ലൻമ്മാരും അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്നു.
നിരീക്ഷകൻ ഉച്ചത്തിൽ സേനാ നായകന് മുന്നറിയിപ്പ് നൽകി.
അവരുടെ സേനാ നായകൻ സംഭ്രമത്തോടെ ഉറക്കെ വിളിച്ച് പറഞ്ഞു.
പോരുകാളകൾ.... മൗര്യൻമ്മാർ നമ്മെ ആക്രമിക്കാൻ വന്നുകൊണ്ടിരിക്കുന്നു...
വനാന്തർഭാഗത്തെ മാസിഡോണിയൻ സൈനികർ അപകടം അറിയാൻ വൈകിപ്പോയിരുന്നു. 
മുന്നറിയിപ്പ് പൂർത്തിയാകും മുൻപ് ആദ്യത്തെ കൂറ്റൻ കാളക്കൊമ്പൻ, യവന സേനാനായകനെ കൊമ്പിൽ കോർത്ത് ആകാശത്തേക്ക് ഉയർത്തി വിട്ടിരുന്നു. അയാൾ അകലേക്ക്‌ ആർത്തനാദത്തോടെ പറന്നു പോകുമ്പോൾ പോര് കാളകളും മൗര്യ മല്ലൻമ്മാരും യവന സൈനികർക്കിടയിലേക്ക് വിനാശകരമായി ഇടിച്ചു കയറി.
ആലസ്യത്തിലാണ്ടുപോയ യവന സൈനികർക്ക് ആയുധങ്ങൾ എടുക്കാൻ പോലും സമയം ലഭിച്ചില്ല. പലരും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപ് കാലപുരി പൂകി. പോരു കാളക്കൂട്ടം ചിന്നഭിന്നമാക്കിയ മാസിഡോണിയൻ സൈനികർക്ക് മേലേക്ക് കാളകൾക്കൊപ്പം കുതിച്ചോടി വന്ന മൗര്യ യോദ്ധാക്കളും പാഞ്ഞുകയറി. മല്ലൻമ്മാരുടെ വില്ലുകളിൽ നിന്നും അഗ്നി നാമ്പുകൾ പോലെ പുളയുന്ന മാരക വിഷം പുരട്ടിയ ശരങ്ങൾ പേമാരിപോലെ വർഷിക്കപ്പെട്ടു.
പാടലീപുത്രം വീഴ്ത്താനുള്ള മാഡിഡോണിയൻ പത്മവ്യൂഹം ഇതാ ഖാണ്ഡവ വനത്തിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു...
ശവങ്ങൾ പ്രതീക്ഷിച്ച് ചക്രവാളത്തിൽ നിന്നും കഴുകൻമ്മാർ 
വട്ടമിട്ട് പറന്നെത്തിത്തുടങ്ങിയിരിക്കുന്നു...
**************
.
(PART - 4)
കുറ്റാന്വേഷണ കേന്ദ്രം.
മാസിഡോണിയൻ ആസ്ഥാനം.
സിന്ധ്.
സൈറസിന്റെ മുറിയിൽ മൂന്നു പേർ കുറ്റവാളികളായി നിരന്നു നിന്നു... ഗൗതമ ദത്തൻ, സഹ പാചകക്കാരൻ, പിന്നെ സെല്യുക്കസിന്റെ ഭക്ഷണം ആദ്യം രുചിച്ചു വിഷമുക്തം എന്ന് ഉറപ്പുവരുത്തുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥ വസിഷ്ഠ മതി എന്ന സ്ത്രീയും..
അകത്തള ജോലിക്കാരായ പത്തുപേരായിരുന്നു അൽപ്പം മുമ്പ് വരെ ആ ചോദ്യംചെയ്യൽ തളത്തിൽ ഉണ്ടായിരുന്നത്.
ചോദ്യങ്ങൾ ഉത്തരങ്ങൾ.... 
മുറി പ്രകമ്പനം കൊള്ളുകയായിരുന്നു. ഒടുവിൽ സൈറസിന്റെ സാമർഥ്യം അവസാന മൂന്നു പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ഇവരിൽ ഒരാളാണ് കുറ്റവാളി. 
സൈറസിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു.
കൂറ്റനായ സൈറസ് അമർത്തി മുരണ്ടു.
പറയണം, ഇക്കൂട്ടത്തിൽ ആരാണ് അഗസ്തനീസിന്റെ കൊലയാളി എന്ന്.
ആരും ഒന്നും മിണ്ടിയില്ല.
നിങ്ങളിൽ ആരാണ് അഗസ്തനീസിന്റെ കൊലയാളി എന്ന് സമ്മതിച്ചാൽ ബാക്കിയുള്ളവർക്ക് പുറത്തു പോകാം. ഇല്ലെങ്കിൽ...,
സംസാരം അർധോക്തിയിൽ നിർത്തിയിട്ട് സൈറസ് ചുമരിന്റെ ഒരുവശത്തെ ചുവന്ന തിരശീല വലിച്ചു നീക്കി.
തിരശീലയ്ക്കപ്പുറം വലിയൊരു കിടങ്ങ് അവ്യക്തമായി തെളിഞ്ഞു വന്നു. 
പൊടുന്നനെ ഒരു ഗർജ്ജനം കൊടുമ്പിരി കൊണ്ടു.
കറുപ്പിൽ സ്വർണ വരകൾ വെട്ടിത്തിളങ്ങി...
കിടങ്ങിനുള്ളിൽ ഭീമാകാരൻമ്മാരായ നരഭോജി കടുവകൾ...
മൂവരും ആപത്ത് മണത്തു
കടുവകളുടെ ഗർജനങ്ങൾ തുടരെ തുടരെ ഇടിമുഴക്കങ്ങൾ പോലെ ചിതറിതെറിച്ചു. മുറിയിലുണ്ടായിരുന്നവർ സംഭ്രമചിത്തരായി.
കടുവകളുടെ കണ്ണുകൾ കിടങ്ങിനുള്ളിലെ അരണ്ട വെളിച്ചത്തിൽ ക്രൗര്യം കൊണ്ട് ജ്വലിച്ചു.
തങ്ങൾ ഏത് നിമിഷവും കിടങ്ങിലേക്ക് വീഴ്ത്തപ്പെടാം. ഗൗതമദത്തന്റെ രക്തം തണുത്തു.
പൊടുന്നനെയാണത് സംഭവിച്ചത്. 
സെല്യൂക്കസിന്റെ അംഗ രക്ഷകയായ വസിഷ്ഠമതി ഒരു ചുഴലിക്കാറ്റ് പോലെ മുന്നോട്ട് കുതിച്ചു. അവർ നൊടിയിടയിൽ അരയിൽ നിന്നും കോഴിത്തൂവൽകൊണ്ടുള്ള ഒരു എഴുത്താണി എടുത്തു. 
നിന്നനില്പിൽ വായുവിൽ ഒന്നുയർന്നു ചാടി. 
സൈറസ് അപകടത്തോട് പ്രതികരിക്കും മുൻപേ എഴുത്താണി അയാളുടെ കഴുത്തിലേക്ക് തുളഞ്ഞു കയറി.
ഒരു ആർത്തനാദം അയാളുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു. 
രക്തം ഉറവ പോലെ ചീറ്റി...
ആടിയുലഞ്ഞുപോയ സൈറസിനെ വസിഷ്ഠമതി ഒറ്റ ചവിട്ടിന് കിടങ്ങിലേക്ക് പായിച്ചു. 
അയാൾ അഗാധതയിലേക്ക് ഒരു കരിയില പോലെ ആടിയാടി പതിക്കുമ്പോൾ താഴെ കടുവകളുടെ വന്യമായ മുരൾച്ചകൾ സ്തോഭജനകമായി തിങ്ങി..
ഗൗതമ ദത്തനും സഹ പാചകക്കാരനും സ്തബ്ധരായി നിൽക്കവേ വസിഷ്ഠമതി വെട്ടിത്തിരിഞ്ഞു. 
വേഗം രക്ഷപെടുക. ഇനി നാം ഇവിടെ നിൽക്കുന്നത് നമ്മുടെ ജീവഭ്രംശത്തിനിടയാക്കും.
ഇത്രയും പറഞ്ഞുകൊണ്ട് ആ സ്ത്രീ വെട്ടിത്തിരിഞ്ഞ് ഇടനാഴിയിലൂടെ അതിവേഗം അപ്രത്യക്ഷമായി...
ഗൗതമ ദത്തൻ അന്ധാളിച്ചു നിൽക്കുകയായിരുന്നു.
ആരാണീ സ്ത്രീ?
അയാൾ സഹ പാചകക്കാരനെയും സംശയത്തോടെ നോക്കി. ഗൗതമദത്തന്റെ ഉള്ളിലിരുപ്പ് മനസിലായിട്ടെന്നവണ്ണം സഹ പാചകക്കാരൻ അടങ്കം പറഞ്ഞു.
ഞാൻ മന്ദാകരൻ 
ഞാനും പാടലീപുത്രം ചാരനാണ്. നിങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു എന്റെ ഇവിടുത്തെ ദൗത്യം.
ഗൗതമ ദത്തൻ അവിശ്വസനീയതയോടെ അയാളെ നോക്കി.
ഗൗതമ ദത്തൻ, നിങ്ങൾ ഒരുപക്ഷെ ഒരു ഇരട്ട ചാരൻ / ഡബിൾ ഏജന്റ് ആവുകയാണെങ്കിൽ നിങ്ങളെ വധിക്കുക, അല്ലെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടാൽ നിങ്ങൾ അപൂര്ണമാക്കി നിർത്തിയ വിവരാന്വേഷണ ദൗത്യം പൂർത്തീകരിക്കുക എന്നതായിരുന്നു എന്റെ ഇവിടുത്തെ ദൗത്യം.
അപ്പോൾ ആ സ്ത്രീയോ?
നിങ്ങളെപ്പോലെ അത് ആരാണെന്ന് എനിക്കും അറിയില്ല.
പെട്ടന്ന് അകലെ സൈനികരുടെ കാൽപ്പെരുമാറ്റം കേട്ടു. 
മന്ദാകാരൻ പൊടുന്നനെ ഗൗതമ ദത്തനെ പിടിച്ചു വലിച്ചു. അവർ ഇരുളിലേക്ക്, വസിഷ്ഠമതി പോയ വഴിയിലൂടെ കാറ്റ് പോലെ കുതിച്ചു...
**************
സെല്യുക്കസിന്റെ കാര്യാലയം.
ഖാണ്ഡവ വനത്തിൽ തന്റെ ഭടൻമാർ കൂട്ടക്കുരുതി ചെയ്യപ്പെട്ട വാർത്ത കേട്ടു സെല്യൂക്കസ് ഞെട്ടി. പിന്നാലെ സേനാ നായകൻ അഗസ്തനീസിന്റെ മരണവും, സൈറസിന്റെ കൊലപാതകവും സെല്യൂക്കസിനെ തളർത്തിക്കളഞ്ഞു. തങ്ങളുടെ യുദ്ധ തന്ത്രം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് അതെ ഘടനയിലുള്ള യുദ്ധവുമായി ശത്രുവിനെതിരേ പട നയിക്കുക എന്നത് പരാജയപ്പെടുന്നതിനു തുല്യമാണ്.
സെല്യൂക്കസ് തന്റെ നെറ്റിത്തടം അമർത്തി തിരുമി. 
പദ്ധതികളെല്ലാം പിഴച്ചിരിക്കുന്നു. കൊട്ടാരത്തിനുള്ളിൽ ഇനിയുമെത്ര ചരൻമ്മാർ ഉണ്ടാവും.?
അയാൾക്കിപ്പോൾ തനിക്ക് ചുറ്റും നിൽക്കുന്നവരെപ്പോലും അവിശ്വാസം തോന്നിത്തുടങ്ങി.
തന്റെ അന്തപുരത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ചന്ദ്ര ഗുപ്‌ത മൗര്യന്റെ ചാരൻമ്മാരായിരുന്നു എന്നത് അയാളെ ഭയ ചകിതനാക്കി. ചാണക്യൻ മനസ്സിൽ കണ്ടത് പോലെ യുദ്ധം തുടങ്ങും മുൻപേ സെല്യൂക്കസ് യുദ്ധം പരാജയപ്പെട്ടു കഴിഞ്ഞിരുന്നു...
സെല്യൂക്കസ് തന്റെ മന്ത്രിമാരെ വിളിച്ചു.
ഒറ്റവാക്കിൽ അയാൾ തന്റെ തീരുമാനം അറിയിച്ചു.
നാം ചന്ദ്രഗുപ്ത മൗര്യനെ സന്ധിക്കാൻ തീരുമാനിച്ചിരിക്കുന്നു!
**************
(PART - 5)
.
അടുത്ത ദിനം.
പാടലീപുത്രം.
ചന്ദ്ര ഗുപ്ത മൗര്യന്റെ കൊട്ടാരം
ദർബാർ ഹാളിന്റെ രണ്ട് വശങ്ങളിലുമായി പ്രൗഢമായ രണ്ട് സിംഹാസനങ്ങൾ അഭിമുഖമായിരിക്കുന്നു. അവയിൽ രണ്ട് സാമ്രാജ്യാധിപൻമ്മാർ മുഖാമുഖം ചർച്ചയിലാണ്.
ചന്ദ്രഗുപ്ത മൗര്യനും, സെല്യൂക്കസും.
സെല്യൂക്കസ് മുൻകൈ എടുത്ത അനുരഞ്ചന ചർച്ചയാണവിടെ നടക്കുന്നത്. യുദ്ധം നിർത്തി വെക്കപ്പെട്ടിരിക്കുന്നു. 
സെല്യൂക്കസിന്റെ പിന്നിൽ അനുചരൻമ്മാർ നിരന്നിരുന്നു.
ചന്ദ്രഗുപ്ത മൗര്യൻ ഉടമ്പടിയ്ക്കായി കാതോർത്തു. ദർബാർ ഹാളിൽ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ് ഇരുപക്ഷത്തെയും പ്രധാന രാജ്യതന്ത്രജ്ഞർ.
നിശബ്ദതയ്ക്കു മീതെ സെല്യൂക്കസിന്റെ ഘനഗാംഭീര്യ ശബ്ദം മുഴങ്ങി.
ഞാൻ മുന്നോട്ട് വെക്കുന്ന യുദ്ധ നിവാരണ ഉടമ്പടി ഇപ്രകാരമാണ്. നാമിരുവരും യുദ്ധം അവസാനിപ്പിക്കുന്നു. മാസിഡോണിയയുടെയും, മൗര്യ വംശത്തിന്റെയും പരമാധികാര പ്രദേശങ്ങൾ എപ്പോഴത്തെയുംപോലെ ഇനിയും അവരവരുടേത് മാത്രമായിരിക്കും.
സെല്യൂക്കസ് ഒന്ന് നിർത്തി.
അദ്ദേഹം പിന്നിലേക്ക് നോക്കി വിളിച്ചു.
ഹെലൻ...
അയാളുടെ അംഗരക്ഷകർക്കിടയിൽ പട്ടും, വജ്രവും, മരതകവും കൊണ്ട് അലങ്കരിച്ച ഒരു സുവർണ രഥം വെളിവായി.
രഥത്തിന്റെ തിരശീല മാറി. 
അതിനുള്ളിൽ നിന്നും അപ്സരസിനെപ്പോലെ ഒരു യുവതി നിലത്തേക്ക് ഇറങ്ങി. അവളുടെ സൗന്ദര്യത്താൽ കൊട്ടാരം സൂര്യപ്രഭ പോലെ തിളങ്ങി. ഉപചാര വസ്തുക്കളായ പൊന്ന്, മൂര്, കുന്തിരുക്കം എന്നിവയുമായി അവൾ തന്റെ പിതാവിന് സമീപം വന്നു നിന്നു. കൊട്ടാരത്തിന്റെ കണ്ണുകൾ മുഴുവൻ അവളിലായി.
ഹെലനെ ചേർത്ത് നിർത്തി സെല്യൂക്കസ് തുടർന്നു.
ഈ ഉടമ്പടിയുടെ തീർപ്പിനായി എന്റെ മകൾ ഹെലനെ മഹാനായ ചന്ദ്രഗുപ്ത മൗര്യന് വിവാഹം കഴിച്ച് നൽകുന്നു.
ഒരു നിമിഷം നിശ്ശബ്ദത.
പെട്ടന്ന് കൊട്ടാരത്തിൽ ഹർഷാരവം മുഴങ്ങി. 
പെരുമ്പറകൾ ഉച്ചത്തിൽ ശബ്ദിച്ചു. ചന്ദ്ര ഗുപ്ത മൗര്യന്റെ മുഖം, ഉടമ്പടി സമ്മതം എന്ന അർത്ഥത്തിൽ പ്രസന്നമായി.
അദ്ദേഹം സിംഹാസനത്തിൽ നിന്ന് എഴുനേറ്റു. പതിയെ നടന്നു സെല്യൂക്കസിനരികിൽ ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു.
എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു:
ഉടമ്പടി പരിപൂർണ സമ്മതം. എന്റെ സന്തോഷത്തിനായി ഞാനും ഒരുപഹാരം നൽകട്ടെ. 500 കൊമ്പനാനകളെ മാസിഡോണിയൻ സൈന്യത്തിന് ഞാൻ സമ്മാനമായി നൽകുന്നു.
അങ്ങനെ മൗര്യമാർ തോൽക്കാത്ത - സെല്യൂക്കസ് വിജയിക്കാത്ത / മൗര്യൻമ്മാർ വിജയിച്ച - സെല്യൂക്കസ് പരാജയപ്പെട്ട ഒരു യുദ്ധത്തിന് അവിടെ തിരശീല വീണു.
**************
ഗംഗാതടം.
ഗൗതമദത്തനും, മന്ദാകരനും നോക്കി നിൽക്കെ വസിഷ്ഠമതി തന്റെ അടയാഭരണങ്ങളും വസ്ത്രവും അഴിച്ചു മാറ്റി. അവർ സ്തബ്ദരായി നിൽക്കേ അവിടെ സ്ത്രീരൂപം മാറി ഒരു പുരുഷരൂപം തെളിഞ്ഞു വന്നു.
അത് സാക്ഷാൽ ചാണക്യനായിരുന്നു. 
ചാരൻമ്മാരുടെ ചാരനായ ചാണക്യൻ.
അവർ എന്തോ ചോദിയ്ക്കനൊരുങ്ങവേ ചാണക്യൻ അശ്വാരൂഡനായി പാടലീപുത്രം ലക്ഷ്യമാക്കി മിന്നൽ പോലെ പാഞ്ഞു.
ശുഭം
RIJO GEORGE.