ലോകം ഭരിക്കുന്നവരുണ്ടോ? അതെങ്ങനെ സാധ്യമാവും? ലോകത്തിൽ 700 കോടിയിലധികം ജനങ്ങൾ, 7 വലിയ ഭൂഖണ്ഡങ്ങൾ, പിന്നെ അതിനകത്തൊക്കെ കൂടി 200 ഓളം രാജ്യങ്ങൾ, ഒരോ രാജ്യത്തിനു കീഴിലും ഒരോ ഗവണ്മെന്റുകൾ ? അതിനു കീഴിൽ എത്ര സംസ്ഥാനങ്ങൾ? അതിനു കീഴിൽ എത്ര ജില്ലകൾ, അതിനു കീഴിൽ എത്ര വാർഡുകൾ എത്ര പഞ്ചായത്തുകൾ? ലോകം ഭരിക്കുകയോ? അസാധ്യം..!!
ഇങ്ങനെ തന്നെയായിരിക്കും പൊതുവെ എല്ലാവരും വിചാരിക്കുന്നത്. പക്ഷെ കുറച്ച് ഗവേഷണം നടത്തിയപ്പോൾ എനിക്കറിയാൻ കഴിഞ്ഞത് അത് സാധ്യമാണെന്നാണ്. "Who controls money controls the world" എന്നാരോ പറഞ്ഞതായി കേട്ടിട്ടുണ്ട് അതിൽ യാതൊരു കഴമ്പുമില്ലെന്നതാണ് യാഥാർഥ്യം. ലോകത്തിലെ ഓരോരുത്തരും രാപ്പകൽ അധ്വാനിക്കുന്നത് ഈ കറൻസിക്ക് വേണ്ടിയാണ് സത്യത്തിൽ ഇതിന് മതിപ്പുണ്ടോ? ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ്? ആരെങ്കിലും അതേകുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? സത്യത്തിൽ കറൻസിയുടെ മതിപ്പെന്താണെന്ന് ലോകത്തിൽ എല്ലാരും അറിയുന്ന നാൾ പണം എന്നൊന്നുണ്ടാവില്ല എന്നാരോ പറഞ്ഞതായറിയുന്നു. അതുപോലെ ബാങ്കിന്റെ ഉൽഭവത്തേ കുറിച്ച് പഠിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ പറയും അതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന്. ശരി ബാങ്കും കറൻസിയുമൊക്കെ നമുക്ക് പിന്നെ ചർച്ച ചെയ്യാം ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുക സാധ്യമാണോ എന്ന് പരിശോധിക്കാം.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷം അപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രോവിൽസന്റെ ചുമതലയിൽ ദി ഇൻക്വയറി കമ്മിറ്റി ( The Inquiry committee ) എന്നൊരു കമ്മിറ്റി രൂപീകരിച്ചു. ഇവർ Make The World For Democrazy എന്ന വാദത്തിലൂന്നിയായിരുന്നു പ്രവർത്തനമാരംഭിച്ചത്. ഈ സംഘടനയിലേ പ്രധാന പദവികൾ വഹിച്ചിരുന്ന മൂന്ന് പേർ ഇവരായിരുന്നു.
1. വാൾട്ടർ ലിപ്മാൻ
2. പോൾ വാർബർഗ് : ഇയാളാണ് ഫാദർ ഓഫ് ഫെഡറൽ റിസേർവ് എന്നറിയപ്പെടുന്നത്.
3. എഡ്‌വേഡ് ഹൌസ് : ഇയാളായിരുന്നു വൂഡ്രോ വിൽസനെ ഫെഡറൽ റിസേർവ് ആക്റ്റിൽ ഒപ്പ് വെപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ഈ ഇൻക്വയറി കമ്മിറ്റി 1917-1918 കളിൽ പോസ്റ്റ് വാർ നെഗോഷിയേഷന് വേണ്ടി 2000 ഡോക്സുമെന്റുകൾ ഇവർ തയ്യാറാക്കിയിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം നടപ്പിലാക്കാനുള്ള ധാരണാ പത്രങ്ങളായിരുന്നു ഇവ. ഈ ഡോക്യുമെന്റുകളിൽ സുപ്രധാനമായവയായിരുന്നു ഫോർട്ടീൻ പോയ്ന്റ്സ് ഡോക്യുമെന്റുകൾ. ഇതിനെ കുറിച്ച് വിക്കിപീഡിയയിൽ തനി പേജ് തന്നെയുണ്ട്. (
https://en.m.wikipedia.org/wiki/Fourteen_Points ). ആ പേജിൽ ലീഗ് ഓഫ് നേഷൻസ് എന്ന തലക്കെട്ടിനു താഴെ ഇങ്ങനെ കാണാം
" A general association of nations must be formed under specific covenants for the purpose of affording mutual guarantees of political independence and territorial integrity to great and small states alike. " ഒരു അഗ്രിമെന്റിന്റെ വ്യവസ്ഥയിയിൽ ഒരു കൂട്ടം രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഈ പറയുന്നതിലെ ആശയം.
1919 ലെ പാരീസ് പീസ് കോൺഫറൻസിന് ശേഷം ഈ ഇൻക്വയറി കമ്മിറ്റിയിലെ കുറച്ചാളുകൾ ചേർന്ന് തനിച്ചൊരു ചർച്ച നടത്തി. ഈ ചർച്ചയിൽ പങ്കെടുത്തത് പ്രധാനമായും ബ്രിട്ടീഷ് നയതന്ത്രഞരും അമേരിക്കൻ നയതന്ത്രഞരുമായിരുന്നു. ഇവർ ഈ കമ്മിറ്റിയെ ഒരു സ്ഥിര കമ്മിറ്റിയാക്കാനും ഇതിലേക്ക് ലോകത്തിലെ തന്നെ ഉയർന്ന പദവികളിലുള്ള വ്യക്തികളേയും ഉദ്യോഗസ്ഥരെയും സമ്പന്നരെയും എത്തിക്കണമെന്നുമുള്ള തീരുമാനവും നടപ്പിലാക്കി. ലോക സമ്പന്നർ, അതാത് രാജ്യങ്ങളിലെ ഉന്നത പദവികളിലിരിക്കുന്ന വ്യക്തികൾ, ശാസ്ത്രജ്ഞന്മാർ, ഭീമൻ കമ്പനി ഉടമകൾ, ഡോക്ടർമാർ, ന്യായാധിപന്മാർ, വക്കീലുമാർ ഇങ്ങനെ തുടങ്ങി സാമ്പത്തിക മേഖല, വാണിജ്യ മേഖല, സൈനീക മേഖല, വാർത്താ വിനിമയ മേഖല, ബാങ്കിങ് മേഖല തുടങ്ങി വിവിധ രാജ്യങ്ങളിലെ വിവിധ മേഖലകളിലെ പ്രമുഖുരായ ഒരു പറ്റം ആളുകൾ ഈ കമ്മിറ്റിയുടെ ഭാഗമായിമാറി. ഇങ്ങനെ ഒന്നിച്ചു കൂട്ടുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നാൽ, ഒരോ രാജ്യങ്ങളിലെയും ഒരോ വലിയ മേഖലകളിലെ ആളുകളെയും തങ്ങളുടെ വശത്താക്കിയാൽ ആ നാടിനെ എളുപ്പത്തിൽ പരോക്ഷമായി തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയുമെന്നതായിരുന്നു. അവർ പരസ്പരം സമ്പത്തുണ്ടാക്കാനും അധീനതയിലാക്കാനും സഹായിക്കും ലാഭം അവർ തന്നെ പങ്കുവെക്കും അവരെ എതിർക്കുന്ന തരത്തിൽ ആര് പ്രവർത്തിച്ചാലും അവരെ ഇല്ലാതാക്കാൻ ഇവർ ഒന്നിച്ചു പ്രവർത്തിക്കും.
പിന്നീട് ഈ ഇൻക്വയറി കമ്മറ്റി രണ്ട് കമ്മറ്റികളായി മാറി. ഒന്ന് അമേരിക്കൻ നയതന്ത്രഞരാൽ രൂപീകരിച്ച കൌൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (Council on Foreign Relations -CFR) കമ്മിറ്റിയും മറ്റൊന്ന് ബ്രിട്ടീഷ് നയതന്ത്രഞരാൽ രൂപീകരിക്കപ്പെട്ട ചാത്തം ഹൌസ് (Chatham House ) കമ്മിറ്റിയുമായിരുന്നു അവ. CFR ൽ ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളിലെ ഉന്നതരാണ് നിലവിൽ അംഗങ്ങളായുള്ളത്. നിലവിൽ Rothschild&Co, JP Morgan Chase, General Electrics, Facebook, Google, Bloomberg, Exon, Chavaron, Golden Sachs, Reliance industries തുടങ്ങി വാണിജ്യ മേഖലകളിലെയും സാങ്കേതിക മേഖലകളിലെയും ഭീമൻമാരെല്ലാം CFR ലെ അംഗങ്ങളാണ്. ഈ വിവരങ്ങളൊക്കെ തന്നെ CFR ന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്തരത്തിൽ കോർപ്പറേറ്റ് മെംബേർസ് ലിസ്റ്റ് എന്നൊരു വലിയ ലിസ്റ്റ് തന്നെ കാണാം.
ഈ CFR കമ്മിറ്റിയിലെ അംഗങ്ങൾ ഒരോ വർഷവും ഒരു യോഗം നടത്താറുണ്ട്. ഈ കമ്മിറ്റിയിൽ വലിയ ബുദ്ധിജീവികളായ രാഷ്ട്രീയക്കാരുണ്ടാകും മാത്രമല്ല അഡ്വൈസറി ടീം എന്ന മറ്റൊരു വളരെ പ്രധാനപ്പെട്ട ഉപദേശക സമിതിയുമുണ്ടാവും. ഈ കമ്മിറ്റിയിലെ അഡ്വൈസറി ടീമിലുള്ളവർ തന്നെയായിരിക്കും ഒരോ രാജ്യത്തിലെയും രാഷ്ട്രീയക്കാരുടെ പുറകിലെ ഉപദേശകകാരായി പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അയാൾക്ക് രാഷ്ട്രീയപരമായി പ്രവർത്തിക്കുക എന്നതിലുപരി മറ്റു മേഖലകളെ കുറിച്ച് വലിയ പിടിയൊന്നുമുണ്ടാവാറില്ല. അവിടങ്ങളിലെല്ലാം അവർക്ക് ഉപദേശകരായി പിന്നിൽ പ്രവർത്തിക്കുന്നത് ഒരോ മേഖലകളിലും കഴിവുകൾ തെളിയിച്ച ഈ അഡ്വൈസറി ടീമിലെ ബുദ്ധിജീവികളാണ്. ഇവരാണ് എന്ത് പ്രവർത്തിക്കണം എങ്ങിനെ പ്രവർത്തിച്ചാൽ ശരിയാകും, എപ്പോൾ പ്രവൃത്തിക്കണം, ഏത് വാർത്ത മാധ്യമം തിരഞ്ഞെടുക്കണം, ഏത് പ്രവർത്തന രീതി തിരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുക.
35 ാമത്തേ അമേരിക്കൻ പ്രസിഡന്റായിരുന്ന കെന്നഡിയുടെയും 36 ാo അമേരിക്കൻ പ്രസിഡന്റായിരുന്ന ലിന്റൽ ബി ജോണ്സണിന്റെയും നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്നു മെക്‌ജോർജ് ബണ്ടി. ഇയാളായിരുന്നു വിയറ്റ്നാം യുദ്ധത്തിൽ ഒരു തീവ്രതയുണ്ടാക്കിയത്. അതുകൊണ്ട് മാത്രം മരണത്തിനിരയായത് മൂന്നു ലക്ഷത്തോളം വിയട്നാമിലെ ജനങ്ങളും അമ്പതിനായിരത്തോളം അമേരിക്കൻ പട്ടാളക്കാരുമായിരുന്നു. ഇയാളൊരു CFR അംഗമായിരുന്നെന്ന് പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും (
https://en.m.wikipedia.org/wiki/McGeorge_Bundy ).
37 ഴാമത് അമേരിക്കൻ പ്രെസിഡന്റായിരുന്ന റിച്ചാർഡ് നിക്സണിന്റെ കീഴിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു ഹെൻറി കിസ്സിഞ്ചർ. ഇയാളുടെ നിർദ്ദേശ പ്രകാരമായിരുന്നു പെട്രോളിയം വില ഡോളറിൽ കണക്കാക്കുന്ന പദ്ധതി നിലവിൽ കൊണ്ടു വന്നത്. അതുപോലെ ഇയാളുടെ നിർദ്ദേശമനുസരിച്ചായിരുന്നു ചിലിയിൽ ജനാധിപത്യത്തിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാൽവഡോർ അലണ്ടെയെ CIA യെ ഉപയോഗിച്ച് അധികാരനീക്കം നടത്തിയ ശേഷം അവിടെ ഒരു പാവ ഭരണകൂടത്തേ ഏർപ്പാടാക്കിയത്. ഇവർക്ക് പാവ ഭരണാധികാരിയായി പ്രവർത്തിച്ച അഗസ്‌തോ പിനാചെറ്റിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ആയിരക്കണക്കിന് ചിലി ജനങ്ങൾ ക്രൂരമായി കൊന്നൊടുക്കപ്പെട്ടു. പക്ഷെ ഇതൊന്നും ഒരു മാധ്യമങ്ങളും വർത്തയാക്കിയില്ല. ഈ ഹെൻറി കിസ്സിഞ്ചെറും ഒരു CFR അംഗമായിരുന്നു.
39 ാമത് അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്നു ബിഗ്‌ന്യൂ ബ്രിസെൻസ്കി (Zbigniew Brzezinski). ഇയാളാണ് ഡേവിഡ് റോക്കഫെല്ലർ എന്ന ലോക സമ്പന്നന്റെ ട്രെയ്‌ലേറ്ററൽ കമ്മീഷന്റെ സഹായത്താൽ അഫ്‌ഗാനിസ്ഥാനിൽ മുജാഹിദീൻ എന്ന തീവ്രവാദ സംഘത്തെ ഉണ്ടാക്കിയത്. ഈ വീഡിയോയിൽ അയാൾ ആ സംഘവുമായി ആശയവിനിമയം നടത്തുന്നത് ശ്രദ്ധിക്കുക (
https://youtu.be/d4lf0RT72iw ). ഇവർ തന്നെയായിരുന്നു ഈ തീവ്രവാദ സംഘത്തിന് സാമ്പത്തിക പിന്തുണ നൽകിയത്. ഈ സത്യങ്ങൾ മുൻ യൂഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റും കഴിഞ്ഞ ഇലക്ഷൻ നാമനിർദ്ദേശ പ്രതിനിധിയുമായ ഹിലരി ക്ലിന്റൺ തന്നെ പല അഭിമുഖങ്ങളിലും തുറന്നു സമ്മതിച്ചിട്ടുമുണ്ട് (
https://youtu.be/X2CE0fyz4ys ), (
https://youtu.be/L9riC3944m8 ). ഈ ബിഗ്ന്യൂ ബ്രിസൺസ്‌കിയും ഒരു CFR മെമ്പർ ആയിരുന്നു.
ബിൽക്ലിന്റൺ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ചിരുന്നത് മാഡ്ലിൻ ആൽബ്രൈറ്റ് എന്ന സ്ത്രീയായിരുന്നു. ഈ മാഡ്‌ലിൻ ആൽബ്രൈറ്റായിരുന്നു ഇറാഖിനെതിരായ അമേരിക്കയുടെ ബഹുരാഷ്ട്ര സാമ്പത്തിക ഉപരോധ പദ്ധതിക്ക് ഒപ്പ് വച്ച് അനുവാദം നൽകിയത്. ഈ സാമ്പത്തിക ഉപരോധം കൊണ്ട് മാത്രം ഇറാഖിൽ മരണത്തിനിരയായത് അഞ്ച് ലക്ഷത്തോളം കുഞ്ഞുങ്ങളായിരുന്നു അഥവാ ഹിരോഷിമയിലുണ്ടായ മരണങ്ങളെക്കാൾ കൂടുതൽ. ഒരു ഇന്റർവ്യൂവിൽ ഈ കുഞ്ഞുങ്ങളുടെ മരണ സംഖ്യയെ കുറിച്ച് മാഡ്‌ലിനോട് ചോദിച്ചപ്പോൾ മാഡ്‌ലിൻ പറഞ്ഞത് ഇങ്ങെനെയായിരുന്നു, അത് കഷ്ടമുള്ള കാര്യമാണെങ്കിലും അത് ഞങ്ങൾക്കുണ്ടാക്കിത്തന്ന പ്രതിഫലം വലിയ ലാഭമായിരുന്നു എന്നാണ് (
https://youtu.be/RM0uvgHKZe8 ). ഈ മാഡ്‌ലിൻ ആൽബ്രൈറ്റും ഒരു CFR മെമ്പറാണ്.
ഇവർ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ള്യു ബുഷിന്റെ അഡ്മിനിസ്ട്രേഷനിൽ ഉണ്ടായിരുന്ന നാഷണൽ സെക്യൂരിറ്റി അഡ്വൈസർ സ്റ്റീഫൻ ഹാസ്‌ലി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് : കോണ്ടലീസ റൈസ്, ട്രെഷറി സെക്രട്ടറി : ഹെൻറി പോൾസൺ, ബുഷിന്റെയും ഒബാമയുടെയും കീഴിലെ അഡ്‌മിനിൻസ്റ്റേഷനിൽ ഉണ്ടായിരുന്ന സെക്രട്ടറി ഓഫ് ഡിഫെൻസ് : റോബർട്ട് ഗേറ്റ്സ്, ഒബാമയുടെ അഡ്മിനിസ്ട്രേഷനിൽ ഉണ്ടായിരുന്ന 1st നാഷണൽ സെക്യൂരിറ്റി അഡ്വൈസർ : ജെയിംസ് എൽ ജോൺസ്, 2nd നാഷണൽ സെക്യൂരിറ്റി അഡ്വൈസർ : തോമസ് ഇ ഡോണിലോൺ, 3rd നാഷണൽ സെക്യൂരിറ്റി അഡ്വൈസർ : സൂസൻ റൈസ്, 2nd ഡിഫെൻസ് സെക്രട്ടറി : ചക്ക് ഹേഗൽ, 1st സ്റ്റേറ്റ് സെക്രട്ടറി : ഹിലരി ക്ലിന്റൺ, 2nd സ്റ്റേറ്റ് സെക്രട്ടറി : ജോൺ കെറി, 1st സെക്രട്ടറി ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി : ജാനറ്റ് നെപോളിറ്റാനോ അങ്ങനെ നിരവധി രാജ്യങ്ങളിലെ ഉന്നത പദവികൾ വഹിക്കുന്ന പലരും രാഷ്ട്രീയക്കാരാണെങ്കിലും അഡ്വൈസറി ടീമംഗങ്ങളാണെങ്കിലും അവരെല്ലാവരും CFR മെമ്പർ ആയിരിക്കുന്നവരോ ആയിരുന്നവരോ ആണ്.
ഇവർ പല രാജ്യങ്ങളുടെ ഭരണകൂട നിയന്ത്രണവും മുന്നേ തന്നെ കൈപ്പറ്റിയിട്ടുണ്ട്. നിലവിൽ അവരുടെ അധീനതയിലില്ലാത്ത രാജ്യങ്ങൾ വളരെ ചുരുക്കമാണ്. നിയന്ത്രണമില്ലാത്ത രാജ്യങ്ങളുടെ നിയന്ത്രണം എങ്ങിനെ കൈക്കലാക്കാം എന്നതിലായിരിക്കും അവരുടെ നിലവിലെ ചർച്ചകൾ. മറ്റു ചില രാജ്യങ്ങൾ ഇവരുടെ സഹായങ്ങൾക്കായി ഇവർക്ക് സ്വയം പാവ സർക്കാരായി മാറാറുമുണ്ട്. CFR യോഗങ്ങളിലെ പൊതുവെയുള്ള ചർച്ചകൾ വാണിജ്യത്തിലും രാഷ്ട്രീയത്തിലും കേന്ദ്രീകരിച്ചായിരിക്കും. അവരുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ രാഷ്ട്രീയപരമായോ വാണിജ്യ പരമായോ ഉണ്ടാവുന്ന വിജയം, തോൽവി, ഉയർച്ച, താഴ്ച തുടങ്ങി എന്ത് മാറ്റങ്ങൾക്ക് പിന്നിലും ഇവരുടെ കരങ്ങളുണ്ടാവും. CFR കമ്മിറ്റിക്കും അഡ്വൈസറി കമ്മിറ്റികൾക്കും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മുമ്പ് ഞാൻ പറഞ്ഞ ഇൻക്വയറി കമ്മിറ്റിയിൽ നിന്നും ബ്രിട്ടീഷ് നയതന്ത്രഞരാൽ രൂപീകരിക്കപ്പെട്ട ചാത്തം ഹൌസ് കമ്മിറ്റി. ഇവരാണ് ഇവരുടെ നിയന്ത്രണത്തിലുള്ള പാവ സർക്കാരുകൾക്ക് വിവരങ്ങളും കല്പ്പനകളും എത്തിച്ചു കൊടുക്കുക. ചാത്തം ഹൌസ് ന്റെ മറ്റൊരു പേരാണ് ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫേർസ്. ഈ ചാത്തം ഹൌസിന് വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലറിയപ്പെടുന്ന വിവിധ ബ്രാഞ്ചുകളുണ്ട്. ചാത്തം ഹൌസിലും ഒരോ വർഷവും ഒരോ യോഗമുണ്ടാകാറുണ്ട്. ഈ കമ്മിറ്റി CFR നും മുമ്പ് രൂപികരിച്ചതായിരുന്നു. ഈ CFR ഉം ചാത്തം ഹൌസും അതിന്റെ ബ്രാഞ്ചുകളും അവരുടെ അഡ്വൈസറി കമ്മിറ്റികളുമെല്ലാം തന്നെ ഒരേ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളാണ്.
CFR നിന്നും കിട്ടുന്ന കൽപ്പനകൾ നേരെ ചാത്തം ഹൌസിലേക്കാണെത്തുക അവിടെ നിന്നും ഈ കൽപ്പനകൾ ചാത്തം ഹൌസിന്റെ വിവിധ രാജ്യങ്ങളിലുള്ള അവരുടെ ശാഖകളിലേക്കെത്തും അത് അവർ ആ രാജ്യങ്ങളിലെ അവരുടെ അഡ്വൈസറി കമ്മിറ്റികളിലേക്കെത്തിക്കും അവർ ആ കല്പ്പനകളിലടങ്ങുന്ന പദ്ധതികൾ അവരുടെ ഭരണ കർത്താക്കൾമൂലം അവർ ആ രാജ്യത്ത് നടപ്പിലാക്കും. ഇപ്രകാരമാണ് ഇവരുടെ അധികാരക്രമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലും തീർച്ചയായും ചാത്തം ഹൌസിന്റെ പ്രധിനിധികളുണ്ട്. ഇന്ത്യയിൽ കൗൺസിൽ ഓഫ് വേൾഡ് അഫേഴ്‌സ്, മിനിസ്ട്രി ഓഫ് എക്സ്റ്റെർണൽ അഫേഴ്‌സ് എന്നിങ്ങനെ ചാത്തം ഹൌസുമായി ബന്ധപ്പെട്ട രണ്ട് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അഡ്വൈസറി കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആളുകളും IIT ബിരുദധാരികയായിരിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല IIT സ്ഥാപനങ്ങളിലും ഇന്റർനാഷണൽ അഫേഴ്‌സ് എന്നതിന് തനി ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട് ഇവിടെ നിന്നാണ് അവർക്ക് വേണ്ട ബുദ്ധിജീവികളെ തിരഞ്ഞെടുക്കുക. ഇവരാണ് ഭാവിയിൽ രാഷ്ട്രീയക്കാർക്ക് ഉപദേശകാരായി പ്രവർത്തിക്കുന്ന അവരുടെ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി മാറുക.
CFR ലെയും ചാത്തം ഹൌസിലേയും അംഗങ്ങൾ പൊതുവായി പാലിക്കേണ്ട ഒരു നിയമമുണ്ട് അത് അവരുടെ വെബ്സൈറ്റിൽ തന്നെ കൊടുത്തിട്ടുണ്ട്.
" ചാത്തം ഹൗസ് യോഗത്തിൽ പങ്കെടുക്കുന്നവർക്കു ലഭിക്കുന്ന വിവരങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കാം, പക്ഷെ അതിന്റെ സ്പീക്കർ(കൾ) ന്റെയോ മറ്റ് പങ്കാളികളുടെയോ അല്ലെങ്കിൽ അവരുടെ അസോസിയേഷനോ അഫിലിയേറ്റുകളെയോ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്തരുത്." എന്നാണാ നിയമം പറയുന്നത്. ഇന്ത്യൻ അഡ്വൈസറി മെമ്പർമാരെ കുറിച്ച് ഇന്റെർനെറ്റിലുള്ള ഒരു ലേഖനമാണിത് (
https://goo.gl/qggnEd ).
ഇതിൽ പറയുന്ന വിവരമനുസരിച്ച് ബിബേക് ഡെബ്രോയ് എന്നയാൾക്ക് ചാത്തം ഹൌസുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചാത്തം ഹൌസ് വെബ്സൈറ്റിലെ ഒരു ലേഖനം ലഭിച്ചു. അതിൽ അദ്ദേഹത്തിന് ആ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നാണ് പറയുന്നതെന്ന് നമുക്ക് മനസിലാക്കാം.
2012 RCEP എന്ന ഒരു ബഹുരാഷ്ട്ര സംഘടന നടപ്പിലാക്കാൻ ശ്രമിച്ച ഫ്രീ ട്രേഡ് എഗ്രിമെന്റ് പദ്ധതിക്കെതിരെ ഹൈദ്രാബാദിൽ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ഈ RCEP ക്കും ചാത്തം ഹൌസിനും ബന്ധമുണ്ട്. അതുപോലെ പല പദ്ധതികളുടെയും വേരുകൾ അന്വേഷിച്ചു പോയാൽ നിങ്ങൾക്ക് എത്താൻ കഴിയുക ഈ സംഘടനകളിലേക്കായിരിക്കും.
CFR ൽ തന്നെ ലോക വാണിജ്യം, രാഷ്ട്രീയം, സാമ്പത്തികം, സിനിമാ രംഗം, സംഗീത രംഗം, സാങ്കേതിക രംഗം തുടങ്ങി വിവിധ മേഖലകൾക്ക് വിവിധ നിയന്ത്രണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ എനിക്കറിയാൻ കഴിഞ്ഞത് ഈ CFR നും ചാത്തം ഹൌസിനും മുകളിൽ പരോക്ഷമായി ബൊഹീമിയൻ ഗ്രൂവ്, ബിൽഡർ ബർഗ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് സംഘടനകൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ്. ഈ രണ്ടു സംഘടനകളിലെ അംഗങ്ങൾ തന്നെയാണ് CFR ൽ ഉണ്ടാവുക എന്ന് നമുക്ക് പരിശോധിച്ചാൽ മനസിലാക്കാം. അവരെ കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമായി പറയാം. ഇപ്രകാരം ലോക നിയന്ത്രണ ശക്തികൾ അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ ഉപയോഗിക്കുന്ന വഴി രേഖപ്പെടുത്തിയാൽ അത് ഇങ്ങനെയായിരിക്കും
ബൊഹീമിയെൻ ഗ്രൂവ് > ബിൽഡർ ബർഗ് ഗ്രൂപ്പ് > കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (CFR) > ചാത്തം ഹൌസ് > ചാത്തം ഹൌസിന്റെ വിവിധ രാജ്യങ്ങളിലെ ശാഖകൾ > ആ രാജ്യങ്ങളിലെ അവരുടെ അഡ്വൈസറി കമ്മിറ്റി > ഭരണ കർത്താക്കൾ > ജനങ്ങൾ.