A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

WISE 0855−071 - ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഗ്രഹ -നക്ഷത്രം ( sub brown dwarf )


നിലവിലുള്ള കണക്കുകൾ പ്രകാരം ഒരു നക്ഷത്രത്തിന് ഏതെങ്കിലും തരത്തിലുള്ള ആണവ ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താൻ വേണ്ടുന്ന ഏറ്റവം കുറഞ്ഞ ദ്രവ്യമാനം വ്യാഴത്തിന്റെ പതിമൂന്നു മടങ്ങാണ് (13 Mj ). അതിൽ കുറഞ്ഞ ദ്രവ്യമാനമുള്ള വസ്തുക്കൾക്ക് ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താനാകില്ല .പക്ഷെ അവക്ക് ഗുരുത്വ ചുരുങ്ങലിലൂടെ ( gravitational contraction) മിതമായ തോതിൽ സ്വതന്ത്രമായ ഊർജോൽപ്പാദനം നടത്താനാകും . ദ്രവ്യമാനം വര്ധിക്കുന്നതനുസരിച്ച് ഇവക്ക് ഗുരുത്വ ചുരുങ്ങലിലൂടെ ഉൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ അളവും കൂടും .

ആപേക്ഷികതാ സിദ്ധാന്തത്തിലെ ബോഡി ഓഫ് റെഫെറെൻസിനെപ്പറ ്റി (Body of reference)ചെറിയ ഒരു വിവരണം.

Albert Einstein ന്റെ 139 ആം ജന്മദിനത്തോടനുബന്ധിച്ചു ആപേക്ഷികതാ സിദ്ധാന്തത്തിലെ ബോഡി ഓഫ് റെഫെറെൻസിനെപ്പറ്റി (Body of reference)ചെറിയ ഒരു വിവരണം.

മാധ്യമങ്ങളൊക്കെ ഇന്ന് പല ചേരികളായി രൂപപ്പെട്ടിരിക്കുന്നതായി കാണാം. ജാതിയുടെയും മതത്തിന്റെയും രാക്ഷ്ട്രീയത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ അവയോരോന്നിനും തങ്ങളുടേതായ ഒരു 'നിലപാട് 'ഉണ്ടാകും. എവിടെയെങ്കിലും ഒരു സംഭവം നടന്നാൽ ആ കാര്യത്തെപ്പറ്റി അവരോരോരുത്തരും തരുന്ന വിവരണം വ്യത്യസ്തമായിരിക്കും. ഇത് നാം ദിവസവും വിവിധ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണല്ലോ.അതായത് ഇവരിലോരോരുത്തരുടേയും ഒരേ വാർത്തയെക്കുറിച്ചുള്ള വിശദീകരണം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ









ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ആംഗലേയം:Indian Space Research Organisation, മലയാളം:ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന. 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന
സ്ഥാപിതം1969

വെളുത്ത മനുഷ്യൻ വൈരൂപ്യത്തിന്റെ പര്യായം ആയിരുന്ന കാലം!!


ഇബിൻ ബട്ടൂട്ട പതിനാലാം നൂറ്റാണ്ടിൽ മൊറോക്കോയിൽ നിന്ന് യാത്ര തുടങ്ങുന്നു ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലൂടെ തുർക്കിയിലെത്തുന്നു ഓരോ രാജ്യങ്ങളിൽ എത്തുമ്പോഴും അവിടുത്തെ മനുഷ്യനെ കുറിച്ച് പറയുന്നുണ്ട്, പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തെ കുറിച്ച് വര്ണിക്കുന്നുണ്ട്, അൾജീരിയ സുന്ദരികളായ പെണ്ണുങ്ങൾ, ലിബിയ സുന്ദരികളായ പെണ്ണുങ്ങൾ, ഈജിപ്ത് സുന്ദരികളായ പെണ്ണുങ്ങൾ സിറിയ സുന്ദരികളായ പെണ്ണുങ്ങൾ, തുർക്കി സുന്ദരികളായ പെണ്ണുങ്ങൾ. തുർക്കിയിൽ നിന്ന് ഗ്രീസിലേക്കു പോകുന്നുണ്ട്

നിങ്ങൾ ഫോട്ടോഗ്രാഫർമാർ യുദ്ധഭൂമിയിലേക്ക് പോകൂ. നിങ്ങളെടുക്കുന്ന ഒരു ചിത്രം ഒരുപക്ഷെ യുദ്ധത്തിന് അന്ത്യം കുറിച്ചേക്കാം






നിങ്ങൾ ഫോട്ടോഗ്രാഫർമാർ യുദ്ധഭൂമിയിലേക്ക് പോകൂ. നിങ്ങളെടുക്കുന്ന ഒരു ചിത്രം ഒരുപക്ഷെ യുദ്ധത്തിന് അന്ത്യം കുറിച്ചേക്കാം'‐ വിയത്നാം യുദ്ധഭൂമിയിൽ ബോംബാക്രമണത്തിൽ ദേഹമാസകലം മുറിവേറ്റ് നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിക് ഉട്ടിന്റെ ഓർമയിൽ ബോംബർ വിമാനങ്ങളുടെയും ജീവനുവേണ്ടിയുള്ള നിലവിളികളുടെയും ഇരമ്പം നിലയ്ക്കുന്നില്ല. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ തന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങൾ നിക്ക് ഉട്ട് പങ്കുവച്ചു.

നീല വീപ്പയിലെ സ്ത്രീ ശരീരം; ഫോറന്‍സിക് സര്‍ജന്റെ കണ്ടെത്തല്‍


'ഇല്ല, കൃത്യമായി വായിക്കാനാവുന്നില്ല.' ഹാന്‍ഡ് ലെന്‍സ് ഉപയോഗിച്ച് പലതവണ ശ്രമിച്ചു നോക്കി. ആ ഫോറന്‍സിക് സര്‍ജന് അത് വായിക്കാന്‍ സാധിച്ചില്ല. ഇടതുകാലിലെ റ്റിബിയ അസ്ഥിയില്‍ കയറിയിരിക്കുന്ന 65 മില്ലിമീറ്റര്‍ നീളമുള്ള സ്‌ക്രൂ മുറുക്കാനുള്ള വെട്ടിന്റെ ചുറ്റിലുമായി എന്തോ എഴുതിയിട്ടുണ്ട്. പോലീസ് ഫോട്ടോഗ്രാഫറെ വീണ്ടും വിളിച്ചു. ഹൈ റസല്യൂഷന്‍ ക്യാമറയില്‍ രേഖപ്പെടുത്തിയ ചിത്രം സൂം ചെയ്തു നോക്കി.
'PITKAR' എന്ന് കമാനാകൃതിയില്‍ എഴുതിയിരിക്കുന്നു. അതിനുള്ളിലായി ഒരു ഏഴക്ക നമ്പറും.

പാമ്പിനെ ഉപദ്രവിച്ചാല്‍ അത്‌ പകവെച്ച്‌ നമ്മെ തിരിച്ച്‌ ആക്രമിക്കുമോ?.


1,പാമ്പിനെ ഉപദ്രവിച്ചാല്‍ അത്‌ പകവെച്ച്‌ നമ്മെ തിരിച്ച്‌ ആക്രമിക്കുമോ?. 2,രാജവെമ്പാല എന്ന നാഗരാജാവ്‌.
ഒരിക്കലും ഇല്ല
ഉപദ്രവിച്ചാല്‍ അത്‌ ഓർമ വെച്ച്‌ നമ്മെ തിരിച്ചാക്രമിക്കും എന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. കാരണം പാമ്പിന്‌ ഓർമശക്‌തിയില്ല. പാമ്പ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യകാല ജീവിയാണ്‌. ഈ ജീവികളില്‍ ബ്രെയിന്‍ വികാസം അതിന്റെ പ്രാഥമിക തലത്തിലാണ്‌. അവക്ക്‌ നമ്മെപ്പോലെ നിയോകോർട്ടെക്‌സും മിഡ്‌ ബ്രെയിനും ഒന്നുമില്ല.

പട്ടികൾ ആത്മഹത്യ ചെയ്യുന്ന ബ്രിഡ്ജ്.






ചരിത്ര പ്രാധാന്യം ഏതുമില്ലെങ്കിലും സ്കോട്ടലണ്ടിലെ ഓവർ ടോൺ പാലത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കൗതുകകരവും നിഗൂഢവുമായിരിക്കും എന്ന് കരുതുന്നു.
1895 ൽ HE മിൽനർ പണി കഴിപ്പിച്ച ഓവർ ടോൺ പാലം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത് (കുപ്രസിദ്ധി എന്നും പറയാം ) പാലവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ പേരിലാണ്. ഓവർട്ടോൺ എസ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ 50 അടിയോളം താഴേക്ക് കുതിച്ച് ചാടി ആത്മഹത്യ ചെയ്യുന്നു.

പിങ്ക് നിറമുള്ള തടാകം "ഹില്ലെർ"



Location: Goldfields-Esperance, Western Australia
ആസ്‌ട്രെലിയയുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെർ.
600 മീറ്റർ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണൽ പരപ്പും പേപ്പർബാർക്ക്‌, യൂക്കാലിപ്റ്റിക്സ് മരങ്ങളുമാണ്.
നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആൽഗകൾ ( സൂഷ്മമായ പായൽ ജീവികൾ) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു.
മാത്യു ഫ്ലിന്ടെർ എന്ന പ്രകൃതി നിരീക്ഷകൻ 1802 ൽ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു.
ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.

പ്രവേശിച്ചാലുടൻ മരണം സംഭവിക്കുന്ന ദേവാലയം


ആര് പ്രവേശിച്ചാലും....... ഉടന്‍ മരണം സംഭവിക്കുന്നൊരു ദേവാലയം.
പറയുന്നത്...... കെട്ടുകഥകളിലെ കാര്യമല്ല.
ഹീരാപോളിസിലെ .....പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
ഈ ദേവാലയത്തി.....നടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്..... പതിറ്റാണ്ടുകളായി.
പരിസരത്തു..... കൂടി പറക്കുന്ന പക്ഷികളും, മൃഗങ്ങളുമെല്ലാം ഉടന്‍ ചത്തുവീഴും.
ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന ദേവാലയത്തില്‍ ......ഇങ്ങനെ സംഭവിക്കുന്നതിന്റെ രഹസ്യം ഇപ്പോള്‍....... പുറത്ത് വന്നിരിക്കുകയാണ്.

ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ....... ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള...... വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ അധോലോകത്തിന്റെ ......ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തി......നടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്ന.....തെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം.
എന്നാല്‍ .......ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത്..... ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്.
ബഡാഡാഗ് ......ഫോള്‍ട്ട് ലൈനിലാണ് ദേവാലയമിരിക്കുന്നത്. ദേവാലയത്തില്‍ .....കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്.
ഇത് ശ്വസിച്ചാണ് ജീവികള്‍ ഉടന്‍ മരിക്കുന്നതെന്നാണ് .....കണ്ടെത്തിയത്. വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇത്.
ഇതും മരണങ്ങള്‍ക്ക് കാരണമായിരിക്കാം ......എന്ന് പ്രൊഫസര്‍ ഹാര്‍ഡി ഫാന്‍സ് പറയുന്നു.
ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡ്യൂസ്ബെര്‍ഗ്-എസെനിലെ പ്രൊഫസറാണ് അദ്ദേഹം.
പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം .....സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും, എഴുത്തുകുത്തുകളുമെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.
കടപ്പാട്
Image may contain: one or more people and outdoor

N1 ദുരന്തം - മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനങ്ങളിൽ ഒന്ന്





മനുഷ്യന് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങൾ സൃഷ്ടിക്കുന്നത് ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോ നുകളെയർ ബോംബുകളാണ് . ഒരു താത്വിക ഹൈഡ്രജൻ ബോംബിന് സൃഷ്ടിക്കാവുന്ന സ്ഫോടന ശക്തിക്കു പരിധിയില്ല . എങ്കിലും സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ കാരണം വളരെ വലിയ ഹൈഡ്രജൻ ബോംബുകൾ നിര്മിക്കാനാവില്ല .ഇന്ന് വരെ നിർമിക്കപ്പെട്ട ഏറ്റവും വലിയ ഹൈഡ്രെജൻ ബോംബ് അറുപതുകളിൽ സോവ്യറ്റ് യൂണിയനിൽ നിർമിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത ത്സാർ ബോംബ ( Tsar Bomba) ആയിരുന്നു . അറുപതു മെഗാറ്റൺ(MEGA TON ) ആയിരുന്നു ത്സാർ ബോംബ യുടെ വിസ്ഫോടന ശക്തി . മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്ഫോടനം ഇപ്പോഴും ത്സാർ ബോംബ യുണ്ടാക്കിയ സ്ഫോടനം തന്നെ . റഷ്യയുടെ വിദൂര ആർട്ടിക് ദ്വീപായ നോവായ സിമ്ലിയ യിലാണ് ത്സാർ ബോംബ് പരീക്ഷിക്കപ്പെട്ടത് .
.
ഏറ്റവും വലിയ ആണവ സ്‌ഫോടനത്തിന്റെ കാര്യത്തിൽ തർക്കം ഇല്ലെങ്കിലും മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനം ഏതെന്ന കാര്യത്തിൽ തർക്കമുണ്ട് . ഒരു കിലോടണ്ണിലധികം സ്ഫോടന ശക്തിയുള്ള പല ആണവേതര സ്ഫോടനങ്ങളും നടന്നിട്ടുണ്ട് . അവയിൽ പലതും ഇന്ധന സ്റ്റോറേജ് സംവിധാനങ്ങളുടെയോ , ആയുധ സംഭരണ സംവിധാനങ്ങളുടെയോ ആകസ്മികമായ പൊട്ടിത്തെറി ആയതിനാൽ അവയുടെ ശക്തി കൃത്യമായി കണക്കാക്കാനുമായിട്ടില്ല . കണക്കുകൂട്ടലുകളെല്ലാം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌ഫോടനത്തിനു ശേഷം നടത്തുന്ന ഊഹ കണക്കുകൂട്ടലുകളാണ് .എന്നാലും മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടായ ആണവേതര സ്ഫോടനങ്ങളുടെ പട്ടികയിൽ ഇപ്പോഴും മുൻനിരയിൽ വരുന്നതാണ് അറുപതുകളുടെ അവസാനം സോവ്യറ്റ് യൂണിയനിൽ സംഭവിച്ച N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി . ഈ സ്‌ഫോടനത്തിന്റെ ശക്തി ഒരു കിലൊട്ടെണ് മുതൽ ഏഴു കിലൊട്ടെണ് വരെയെന്നാണ് പല രീതികളിൽ കണക്കുകൂട്ടപ്പെട്ടിട്ടുള്ളത് .ഏതുനിലക്കും ഒരണവായുധ സ്‌ഫോടനത്തിനു സമാനമായിരുന്നു N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി
--
സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉദ്യമത്തിനായാണ് N1 വിക്ഷേപണവാഹനം നിർമ്മിക്കപ്പെട്ടത് . പ്രതിഭാശാലിയായ റോക്കറ്റ് എൻജിനീയർ സെർജി കോറിലെവ് ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ഉപജ്ഞാതാവ് . അക്കാലത്തു സോവ്യറ്റ് യൂണിയനിൽ ചാന്ദ്ര ദൗത്യ വിക്ഷേപണ വാഹനത്തിൽ ഉപയോഗിക്കാൻ പര്യാപ്തമായ വലിയ റോക്കറ്റ് എഞ്ചിനുകൾ ലഭ്യമായിരുന്നില്ല . അതിനാൽ വിമാന എഞ്ചിൻ നിർമാതാവായ നിക്കോളായ് കുസ്‌നെസ്റ്റോവ് നിർമിച്ച മുപ്പത് N K -15 റോക്കറ്റ് എഞ്ചനുകളായിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് .N K -15 റോക്കറ്റ് എഞ്ചനുകൾ അതുവരെ നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ദക്ഷതയുള്ള നോൺ ക്രയോജനിക് റോക്കറ്റ് എഞ്ചിനുകളായിരുന്നു വെങ്കിലും , അത്രയും എണ്ണം എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ബലങ്ങളെ സന്തുലമാക്കുന്നത് അകക്കളത് ലഭ്യമായ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് തികച്ചും ശ്രമകരമായതോ അസംഭാവ്യമോ ആയിരുന്നു . കൂടുതൽ റോക്കെറ്റ് എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന പോഗോ ഓസിസിലേഷനുകൾ എന്നറിയപ്പെട്ടിരുന്ന പ്രകമ്പനങ്ങളെ നിയന്ത്രിക്കാനുള്ള പ്രായോഗിക സംവിധാനങ്ങൾ അക്കാലത്തു നിലവിൽ വന്നിട്ടില്ലായിരുന്നു . N1 വിക്ഷേപണവാഹ ത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് സെർജി കോറിലെവ് ദിവംഗതനായി. അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷ്യൻ കോറിലെവിനു തുല്യനായ ഒരു പ്രതിഭാശാലി ആയിരുന്നില്ല .
.
അതിഭീമാകാരമായിരുന്നു N1 വിക്ഷേപണവാഹനം . ഏതാണ്ട് മൂവായിരും ടൺ ഭാരമുണ്ടായിരുന്നു, ആ ഭീമൻ റോക്കറ്റിന് . പൂർണമായും മണ്ണെണ്ണ ഇന്ധന മായും . ദ്രവീകരിച്ച ഓക്സിജെൻ ഓക്സി കാരിയായും ഉപയോഗിക്കുന്ന റോക്കറ്റ് ഘട്ടങ്ങളാണ് N1 വിക്ഷേപണവാഹ നത്തിൽ ഉണ്ടായിരുന്നത് . യു എസ് ഇന്റെ ചാന്ദ്ര ദൗത്യ ഉദ്യമത്തിന് മുൻപ് 1969 ഫെബ്രുവരിയിൽ ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ആദ്യ പരീകഷണം . ആദ്യ പരീക്ഷണത്തിൽ തുടക്കകത്തിൽ വിക്ഷേപണ വാഹനം ശരിയായി പ്രവർത്തിച്ചു . പക്ഷെ വിക്ഷേപണ വാഹനം മുപ്പതു കിലോമീറ്ററിന് മുകളിൽ എത്തിയപ്പോൾ നിയന്ത്രണാതീതമായ പോഗോ ഓസിലേഷനുകൾ രൂപപ്പെട്ട് വിക്ഷേപണ വാഹനം തകർന്നു . അപ്പോഴേക്കും ആദ്യ ഘട്ടത്തിലെ ഇന്ധനം ഏറെക്കുറെ തീർന്നിരുന്നു അതിനാൽ തന്നെ ഉണ്ടായ സ്ഫോടനം അത്ര ശക്തമായിരുന്നില്ല . ഭൗമോപരിതലത്തിനു മുപ്പതിലേറെ കിലോമീറ്റർ മുകളിൽ വച്ചു സ്ഫോടനം നടന്നതിനാൽ അതിന്റെ പ്രഭാവം ഭൂമിയിൽ വലിയതോതിൽ അനുഭവപ്പെടുകയും ചെയ്തില്ല.
.
രണ്ടാമത്തെ N-1 വിക്ഷേപണപൊട്ടിത്തെറിയാണ് മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിലൊന്നായി തീർന്നത് . 1969 ജൂലൈ മൂന്നിന് യൂ എസ് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനും ആഴ്ചകൾക്ക് മുൻപാണ് രണ്ടാമത്തെ N-1 വിക്ഷേപണം നടന്നത് . . ചന്ദ്രനിൽ മനുഷ്യനെ വഹിക്കാത്ത ഒരു ലൂണാർ മൊഡ്യൂൾ ഇറക്കുകയും അതിനെ തിരികെ എത്തിക്കുകയുമായിരുന്നു രണ്ടാമത്തെ N-1 വിക്ഷേപണ ത്തിന്റെ ലക്‌ഷ്യം . N-1 പ്രൊജക്റ്റ് അതീവ രഹസ്യമായതിനാൽ സോവ്യറ്റ് ഉന്നതർക്ക് മാത്രമേ ആ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നുളൂ . യു എസ് നു മുമ്പ് മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവൻ വച്ചുള്ള ഒരു പന്തയത്തിനുപോലും ചില സോവ്യറ്റ് കോസ്മോനാട്ടുകൾ സന്നദ്ധനായിരുന്നു . പക്ഷെ വിക്ഷേപണ വാഹനത്തിന്റെ കുറവുകൾ മനസ്സിലാക്കി അത്തരം ഒരു ശ്രമം അവസാന നിമിഷം ഒഴിവാക്കുകയാണുണ്ടായത് .
.
1969 ജൂലൈ മൂന്നിന് കസാക്കിസ്ഥാനിലെ ബെയ്‍കനോറിൽ നിന്നും കുതിച്ചുയർന്ന N-1 വിക്ഷേപണ പാഡ് കടക്കുന്നതിനു മുപ് പൊട്ടിത്തെറിക്കുകയായിരുന്നു . ആ സമയത് രണ്ടായിരം ടണ്ണിലേറെ ഇന്ധനവും ദ്രവ ഓക്സി ജിനും വിക്ഷേപണ വാഹനത്തിലുണ്ടായിരുന്നു. ഈ ഇന്ധനവും ദ്രവ ഓക്സി ജിനും ചേർന്നാണ് അതിഭീകരമായ സ്ഫോടനം സൃഷ്ടിച്ചത് . വിക്ഷേപണ സംവിധാനങ്ങൾ എല്ലാം തന്നെ തകർന്നു . കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ സ്‌ഫോടനത്തിൽ തകർന്നു . ഭൂഗർഭ ബങ്കറുകളിൽ നിലയുറപ്പിച്ച ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അര മണിക്കൂർ കഴിഞ്ഞാണ് പുറത്തുവരാൻ കഴിഞ്ഞത് . മുഴുവൻ ഇന്ധനവും പൊട്ടിത്തെറിച്ചെങ്കിൽ 7 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കാക്കപ്പെട്ടത് . അങ്ങിനെയെങ്കിൽ ഹിരോഷിമ സ്‌ഫോടനത്തിനു പകുതിയായിരുന്നു N-1 സ്‌ഫോടനത്തിന്റെ തീവ്രത . പിന്നീടുള്ള പല കണക്കുകൂട്ടലുകളും മുഴുവൻ ഇന്ധനവും പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയുകയാണുണ്ടായത് . ഏറ്റവും കുറഞ്ഞ നിലക്ക് 1 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കുകൂട്ടപ്പെട്ടത് . ആ നിലക്കുപോലും N-1 സ്‌ഫോടനം മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങ ളിൽ ഒന്നായി നിലനിൽക്കുന്നു .
.
N-1 സ്‌ഫോടനത്തെ പറ്റി സോവ്യറ്റ് അധികൃതർ പല തലങ്ങളിലും അന്വേഷണം നടത്തി . സാങ്കേതിക അന്വേഷണങ്ങൾ എത്തിച്ചേർന്നത് ഏതാനും ഗ്രാം ഭാരമുള്ള ഒരു ഒരു ബോൾട്ട് എങ്ങിനെയോ ഇന്ധന സംവിധാനത്തിൽ കടന്നു കൂടിയെന്നും ആ ബോൾട്ട് റോക്കറ്റ് എഞ്ചിനുകളിൽ എത്തിയപ്പഴാണ് സ്‌ഫോടനത്തിനു തുടക്കമിട്ടത് എന്നുമാണ് .
.
--
ചിത്രങ്ങൾ :N-1 സ്ഫോടനം , പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന N 1 , നിർമാണത്തിലിരിക്കുന്ന N 1, വിക്ഷേപണത്തറയിലിരിക്കുന്ന N 1 : ചിത്രങ്ങൾ കടപ്പാട് :(http://www.russianspaceweb.com/n1_5l.html )
--
ref
1.http://www.russianspaceweb.com/n1_5l.html
2.https://www.youtube.com/watch?v=m79UO4HOQmc
3.
https://www.historyandheadlines.com/july-3-1969-largest-ro…/
4.http://www.astronautix.com/n/n1.html
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S

സൂര്യനും നക്ഷത്രങ്ങളും : പ്രപഞ്ചത്തിലെ ഹൈഡ്രജൻ ബോംബുകൾ





സൂര്യന്റെ ഊർജ്ജസ്രോതസ്സിനെ പറ്റി നൂറ്റാണ്ടുകളായി പല തർക്കങ്ങളും ഉണ്ടായിരുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ യുള്ള പച്ചാത്യ ''ശാസ്ത്രീയ '' വീക്ഷണം കൽക്കരി കത്തിച്ചതാണ് സൂര്യൻ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് എന്നായിരുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജർമൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഹെർമൻ വോൻ ഹെംഹോട്സ്‌(Hermann von Helmholtz ) ഗുരുത്വ ചുരുങ്ങലിലൂടെയാണ് ( gravitational contraction) സൂര്യൻ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് എന്ന സിദ്ധാന്തം അവതരിപ്പിച്ചു .
.
ഗുരുത്വ ചുരുങ്ങലിന് സൂര്യനിൽ നിന്നും പുറത്തു വരുന്ന ഊർജ്ജത്തിന്റെ ഒരു കോടിയിൽ ഒരംശം പോലും പുറപ്പെടുവിക്കാനാവില്ല എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ കണക്കാക്കപ്പെട്ടു .1904 ൽ പ്രശസ്ത ശാസ്ത്രജ്ഞനായ ഏർനെസ്റ് റുഥർഫോർഡ് സൂര്യന്റെ ഊർജ്ജ നിർമ്മാണത്തിനാധാരം അറ്റോമിക് നമ്പർ അധികമായ അസ്ഥിര മൂലകങ്ങളുടെ റേഡിയോ ആക്റ്റീവ് രൂപാന്തരണം ( radioactive decay) ആണ് എന്ന സിദ്ധാന്തം അവതരിപ്പിച്ചു . അപ്പോപ്പഴും സൂര്യൻ പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ അളവിനെ സാധൂകരിക്കാൻ കഴിയുമായിരുന്നില്ല
.
എയ്ൻസ്റ്റീനിന്റെ പ്രശസ്തമായ ദ്രവ്യ -ഊർജ്ജ അനുപാത സിദ്ധാന്തം (mass-energy equivalence relation E = mc2 ) അവതരിക്കപ്പെട്ടപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നു . സൂര്യന്റെ ഉൾഭാഗത്ത് വലിയ തോതിൽ ദ്രവ്യം ഏതോ പ്രക്രിയയിലൂടെ ഊർജ്ജമായി മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വാദം സൂര്യന്റെ ഊർജോൽപ്പാദനത്തെ സാധൂകരിക്കുന്ന ഒന്നായിരുന്നു . എന്താണ് ആ പ്രതിഭാസം എന്നത് വിശദീകരിക്കാനായത് 1920 ൽ ആർതർ എഡിങ്ടൻ ( Arthur Eddington ) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻആയിരുന്നു . സൂര്യന്റെ ഉള്ളിൽ വൻതോതിൽ ഹൈഡ്രജൻ ഹീലിയമാക്കി മാറ്റപ്പെടുന്നു എന്നും അതിലൂടെയാണ് ഊർജോൽപ്പാദനം എന്നും എഡിങ്ടൻ സിദ്ധാന്തിച്ചു . സൂര്യനിൽ ഹീലിയം കണ്ടെത്തിയതോടെ എഡിങ്ങ്ടന്റെ സിദ്ധാന്തത്തിനു വിശ്വാസ്യത കൈവന്നു . മുപ്പതുകളുടെ ആദ്യം ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ സുബ്രമണ്യം ചന്ദ്ര ശേഖറും ഹങ്കേറിയൻ ഭൗതിക ശാസ്ത്രജ്ഞനായ ഹാൻസ് ബീഥേയും ( Hans Bethe ) സൂര്യനിൽ നടക്കുന്ന കൃത്യമായ ആണവ ഫ്യൂഷൻ പ്രവർത്തനങ്ങളെ നിർവചിച്ചു.
.
ബീഥേ ക്ക് അപ്പോൾ തന്നെ സൂര്യനിൽ നടക്കുന്ന ഫ്യൂഷൻ ഭൂമിയിൽ വലിയ സ്ഫോടകശേഷിയുള്ള ഒരു ബോംബായി പ്രാവർത്തികമാക്കാം എന്ന് മനസ്സിലായിരുന്നു . ബീഥേ പിന്നീട ഫിഷൻ ബോംബുകളുടെയും ഫ്യൂഷൻ ( ഹൈഡ്രജൻ ) ബോംബുകളുടെയും നിർമാണത്തിൽ സുപ്രധാന പങ്കു വഹിച്ചു .
.
സൂര്യനെപോലെയുള്ള നക്ഷത്രങ്ങൾ ഭൗതികമായി നിലനിൽക്കുന്നത് നക്ഷത്രത്തെ ചുരുക്കാൻ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും ,നക്ഷത്രത്തെ വലുതാക്കാൻ ശ്രമിക്കുന്ന റേഡിയേഷൻ പ്രെഷറിൻറെയും(Radiation Pressure ) സന്തുലനത്തിൽ ആണ് . ഈ സന്തുലനം സൂര്യന്റെ ഏതാണ്ട് നൂറുമടങ്ങു വരെ ദ്രവ്യമാനമുളള നക്ഷത്രങ്ങളിൽ നിലനിൽക്കും . അതിനു മുകളിൽ ദ്രവ്യമാനമുളള നക്ഷത്രങ്ങളിൽ റേഡിയേഷൻ പ്രെഷ ർ ഗുരുത്വബലത്തെ അധികരിക്കും സൂര്യന്റെ കോടിക്കണക്കിനു മടങ് ഊർജ്ജം പുറന്തള്ളുന്ന അത്തരം നക്ഷത്രങ്ങളെ വുൾഫ് -റിയത്ത്(WOLF-RAYET STAR) നക്ഷത്രങ്ങൾ ഏന്ന് വിളിക്കുന്നു . വളരെ കുറച്ചുകാലം അസ്ഥിരമായി നിലനിന്നശേഷം വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ ഒരു സൂപ്പർനോവ സ്ഫോടനത്തിലൂടെ സ്വയം എരിഞ്ഞടങ്ങുന്നു
.
ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ബ്രൗൺ ദ്വാർഫുകൾ(Brown- Dwarfs ) എന്നറിയപ്പെടുന്ന ചെറിയ നക്ഷത്രങ്ങളാണ് . വ്യാഴത്തിന്റെ പതിമൂന്നു മടങ്ങു ദ്രവ്യമാണ് ഒരു ബ്രൗൺ ദ്വാർ ഫൈന് വേണ്ട കുറഞ്ഞ ദ്രവ്യമായി ഇപ്പോൾ കണക്കാക്കപ്പെടുന്നത് . ബ്രൗൺ ദ്വാർഫുകൾ സാധാരണ ഹൈഡ്രജനിൽ ഫ്യൂഷൻ നിലനിർത്താൻ കഴിയാത്തവയാണ് ഹൈഡ്രജന്റെ താരം കൂടിയ ഐസോടോപ്പായ ഡ്യൂറ്റീരിയത്തെ ഫ്യൂഷനിലൂടെ ഹീലിയമാക്കി മാറ്റി വളരെ കുറച്ച് ഊർജ്ജം ഉൽപ്പാദിപ്പിച്ചു ബ്രൗൺ ദ്വാർഫുകൾ പതിനായിരകകണക്കിനു കോടി വർഷങ്ങൾ നിലനിൽക്കുന്നു . പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ പകുതിയിലധികം ബ്രൗൺ ദ്വാർഫുകൾ ആണെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്
--
ചിത്രങ്ങൾ : സൂര്യന്റെ ഘടന ,ബ്രൗൺ ദ്വാർ ഫ് :ചിത്രകാരന്റെ ഭാവന ,വുൾഫ് -റിയത്ത് നക്ഷത്രം : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
REF
1.https://www.nationalgeographic.com/science/…/universe/stars/
2.https://science.nasa.gov/…/foc…/how-do-stars-form-and-evolve
--
This is an original work based on references . No part of it is copied from elsewhere-Rishidas

കരിങ്കോഴി

കരിങ്കോഴി



കടക്നാഥ് (കലിമസി) എന്ന പേരിൽ അറിയപ്പെടുന്ന മധ്യപ്രദേശ് ജന്മദേശം ആയ ഇന്ത്യയിൽ ലഭ്യമായ കറുത്ത മാംസം ഉള്ള ഏക കോഴിവർഗം ആണ് കരിങ്കോഴി. വളരേയേറെ ഔഷധമൂല്യമുള്ള ഇതിന്ടെ മുട്ടയും മാംസവും ചിലതരം Ayurveda, Homeo മരുന്ന് നിർമാണത്തിന് ഉപയോഗിച് വരുന്നു. മറ്റു കോഴി വർഗങ്ങളെ അപേക്ഷിച്ച് ഇതിന്ടെ മാംസത്തിൽ 25% protein കൂടുതലും കൊളസ്ട്രോൾ തീരെ കുറവും ആണ് (0.73%-1.05%). മറ്റു കോഴി വർഗങ്ങളിൽ കൊളസ്ട്രോൾ (13%-25%) വരെ ആണ്. വളരെ പോഷക സമൃദ്ധം ആണ് കരിങ്കോഴിയുടെ മുട്ട.
18 അമിനോ ആസിഡുകൾ (ഇതിൽ 8 എണ്ണം മനുഷ്യ ശരീരത്തിന് അത്യാവശ്യം ),ഹോർമോണുകൾ ,antioxidants ,വിറ്റമിൻ B1, B2, B6, B12, C, E, Niyacin, Nicotinic acid, Iron, Calcium, Phosphorus എന്നിവ അടങ്ങിയിരിക്കുന്നു. Hemoglobin , രക്താണുക്കളുടെ അളവ് എന്നിവ വര്ദ്ധിപ്പിക്കുന്നു. ആസ്തമ, രക്തസമ്മർധം, വിളർച്ച, കിഡ്നിയെ ബാധിക്കുന്ന nephritis എന്ന രോഗം ,കഠിനമായ തലവേദന പ്രത്യേകിച്ചും പ്രസവ ശേഷമുള്ള തലവേദന എന്നിവയ്ക്ക് ഒക്കെ ഫലപ്രദം .”മെലാനിൻ” എന്ന വസ്തു ശരീരത്ത്ൽ കൂടുതൽ ഉള്ളതുകൊണ്ട് കരിങ്കോഴിയുടെ മാംസം കറുപ്പ് നിറമുള്ളതും രുചികരവും ആണ് നാഡിസംബന്ധമായ ചില രോഗങ്ങൾ, സ്ത്രീജന്യ രോഗങ്ങൾ ,വന്ധ്യത ,ഇടയ്ക്കിടെ ഉണ്ടാകുന്ന abortion ,ഹൃദയ സംബന്ധമായ് രോഗങ്ങൾ ഇവയ്ക്കൊക്കെ ഫലപ്രദമാണ്. Central Food & Research institute ,Mysore ഇതിന്ടെ ഗുണങ്ങളെപറ്റി നടത്തിയ പഠനത്തിൽ ഇതിന്ടെ മാംസം കഴിക്കുന്നവരിൽ ഹൃദയത്തിലേക്കുള്ള രക്തോട്ടം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
കരിങ്കോഴി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് തീറ്റയും വിപണി സാധ്യതയും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് വളര്‍ത്തുപക്ഷി വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളര്‍ത്തുന്നതിലാണ്. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്.
സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.
തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് ബാധയുണ്ടാകും
തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല. ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം
തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം...
Infomedia - 575
Mansoor Kunchirayil Panampad ന്റെ പോസ്റ്റ് കോപ്പി ചെയ്തത്..

ഉയരം കൂടിയ ഇലക്ട്രിക്ക് ലൈനുകളിൽ കാണുന്ന വലിയ ബോളുകൾ എന്താണ് ?



കുട്ടിക്കാലത്തു ഈ ബോളുകൾ ഉയരത്തിലൂടെ പോവുന്ന ഇലക്ട്രിക്ക് ലൈനുകളിൽ കണ്ടിട്ടുണ്ട്. അത് ലൈനുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാനോ അല്ലെങ്കിൽ പൊട്ടി നിലത്തു വീണാൽ നിലത്തു മുട്ടാതിരിക്കാൻ ഫ്യൂസ് പോലെ താനേ മുറിഞ്ഞു നീളം കുറയാനുള്ള എന്തോ സൂത്രം ആണെന്ന് അന്ന് കരുതിയിരുന്നു. എന്നാൽ പിന്നീടാണ് കാര്യം മനസിലായത്.
ഇതിനു ഇലക്ട്രിസിറ്റിയുമായി യാതൊരു ബന്ധവും ഇല്ല. ഇലക്ട്രിക്ക് ലൈൻ അവിടെ ഉണ്ട് എന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക എന്നതാണ് ഈ ബോളുകളുടെ ലക്‌ഷ്യം. ഹെലിക്കോപ്റ്ററോ, താഴാണ് പറക്കുന്ന വിമാനമോ അല്ലെങ്കിൽ ഉയർന്ന ക്രെയിനുകൾ ഉള്ള ഇടങ്ങളിലാണ് സാധാരണ ഈ ബോളുകൾ ലൈനുകളിൽ വയ്ക്കാറുള്ളത്. മിക്കവാറും വിമാനത്താവളങ്ങൾക്കു അടുത്തുള്ള പ്രദേശങ്ങളിൽ.
ഇതിനു "marker balls" എന്നാണു പറയുക.

റിവ്വ്കയുടെ സാക്ഷിമൊഴി... (Repost)


ജർമ്മനിയിൽ നടന്ന വംശഹത്യയുടെ നേർചിത്രം ,വംശഹത്യയുടെ സൂത്രധാരൻ അഡോൾഫ് ഐക്ക് മാന്റെ വിജാരണ വേളയിൽ രേഖപ്പെടുത്തുകയുണ്ടായി.
ഒരു വംശഹത്യയുടെ എല്ലാ ഭീകരതകളും ഉൾക്കൊള്ളുന്ന അനുഭവകഥ വിവരിച്ചത് റിവ്കാ യൊസലേവ് സ്കോ എന്ന സ്ത്രീയാണ്. റുത്തേ നിയയിലെ സർഗോവ്സ്കി എന്ന ഗ്രാമത്തിൽ നിന്നുള്ള ഇവർ ഐക്മാനെതിരെ നേർസാക്ഷിയായാണ് കോടതിയിൽ തന്റെ ഭീകര അനുഭവകഥ വിവരിച്ചത്. പലപ്പോഴും ഇരുന്നും വിശ്രമിച്ചും തീവ്ര വികാരത്തോടെ തന്റെ കഥ പറഞ്ഞ് തീരുമ്പോൾ കോടതി ഒന്നാകെ വിതുമ്പുകയായിരുന്നു.
കുതിരക്കുളമ്പടികൾ കേട്ടാണ് ഒരു പ്രഭാതത്തിൽ ഞാൻ ഉണർന്നത്. ഞങ്ങളുടെ സിനഗോഗിനടുത്തേക്ക് നീങ്ങുന്ന ഒരു സംഘം എസ് എസ് (ഗസ്റ്റപ്പോ) ഓഫീസർമാരെ ഞാൻ കണ്ടു. അതിൻ്റെ വാതിലുകൾ മുമ്പേ തന്നെ നശിപ്പിച്ച് ഒരു തൊഴുത്താക്കി മാറ്റിയിരുന്നു അവർ. ഞങ്ങളുടെ സാധനങ്ങളുമെടുത്ത് ഉsൻ ചന്തമുക്കിലെത്തിച്ചേരാൻ അവർ എന്നോടും അയൽക്കാരോടും പറഞ്ഞു. അവിടെ ഞങ്ങൾ ഏതാണ്ട് അഞ്ഞുറ് പേരുണ്ടായിരുന്നു. ഞങ്ങൾ ചന്തമുക്കിലെത്തിച്ചേർന്നു. ഉരുക്ക് തൊപ്പികൾ വെച്ച പട്ടാളക്കാർ ഞങ്ങളുടെ പുരോഹിതനോട് ഒരു മതപ്രഭാഷണം നടത്താൻ കൽപ്പിച്ചു. വിസമ്മതിച്ചപ്പോൾ അവർ അദ്ദേഹത്തെ മർദ്ദിച്ചു. പാട്ട് പാടി നൃത്തം ചെയ്യാൻ നിർബന്ധിച്ചു. അദ്ദേഹത്തെ രക്ഷിക്കാൻ തുനിഞ്ഞവർക്കും പട്ടാളക്കാരുടെ മർദ്ദനം കിട്ടി.
ഈ സമയം ഒരു പറ്റം പട്ടാളവണ്ടികൾ അവിടേക്ക് വന്നു. ദാവീദിൻ്റെ മുദ്രയണിഞ്ഞ ഞങ്ങൾ യൂദരെ അവർ ട്രക്കുകളിൽ കുത്തിനിറച്ചു. എന്നോട് കയറാൻ ആവശ്യപ്പെട്ട ട്രക്കിൽ കയറിപ്പറ്റാൻ എനിക്കും 8 വയസ്സുള്ള മകൾ മെർക്കലിക്കും കഴിഞ്ഞില്ല. അത്രമാത്രം തിങ്ങി നിറഞ്ഞിരുന്നു അത്. ബാക്കി വന്ന ഞങ്ങളോട് വാഹനങ്ങളുടെ പുറകെ ഓടി വരാനാണ് പറഞ്ഞത്. മൂന്ന് കിലോമീറ്റർ അകലെയുള്ള യഹൂദശ്മശാനത്തിലേക്കുള്ള പാതയിൽ വാഹനത്തിൻ്റെ വേഗത കൂടുന്നതിനനുസരിച്ച് ഓടിക്കൊണ്ടിരിക്കാൻ ഞങ്ങൾ ഒത്തിരി പ്രയാസപ്പെട്ടു. വേഗത്തിൻ ഓടാനാവാത്തവരെയും വീണ് പോയവരെയും പിന്നിലെ ട്രക്കിൽ നിന്ന് ഗാർഡുകൾ വെടിവെച്ച് കൊണ്ടിരുന്നു. സെമിത്തേരിയിലെത്തിയപ്പോൾ അവിടെ വിസ്താരമുള്ള കുഴി കുഴിച്ചിരിക്കുന്നതും, ഞങ്ങളുടെ അയൽവാസികൾ കുഴിയുടെ വക്കത്ത് നിരന്ന് നിൽക്കുന്നതും, പട്ടാളക്കാർ തോക്കുമായി തയ്യാറാകുന്നതും ഞാൻ കണ്ടു. എന്നിട്ടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഈ കണ്ടതൊക്കെ പീഠനങ്ങളുടെ ഭാഗമാണെന്നേ ഞാൻ കരുതിയുള്ളൂ. അത് കൊണ്ട് പ്രതീക്ഷയുണ്ടായിരുന്നു. ഇനിയും ജീവിക്കാമെന്ന പ്രതീക്ഷ.
രാവിലെ പട്ടാളക്കാർ ഞങ്ങളെ വിളിച്ച് കൂട്ടിയപ്പോൾ എൻ്റെ മകൾ എന്നോട് പറഞ്ഞു. " അമ്മേ, എന്തിനാണീ പുതു വസ്ത്രം എന്നെ ധരിപ്പിക്കുന്നത് നമ്മളെ അവർ കൊല്ലാൻ കൊണ്ടുപോവുകയല്ലേ?" പക്ഷേ സെമിത്തേരിയിൽ വെച്ചവൾ എന്നോട് പറഞ്ഞു: നമ്മളെന്തിനാ നിൽക്കുന്നത് നമുക്ക് ഓടിപ്പോകാം അമ്മേ'
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചില ചെറുപ്പക്കാർ കൈയോടെ പിടിക്കപ്പെട്ടു - ഉടൻ തന്നെ തോക്കിനിരയായി. പട്ടാള സംഘത്തിൻ്റെതലവൻ ഞങ്ങളോട് വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു. എൻ്റെ അച്ഛൻ അത് വിസമ്മതിച്ചു.രണ്ട് പട്ടാളക്കാർ അച്ഛൻ്റെ നേർക്ക് ചാടി വീണ് കുപ്പായം വലിച്ച് കീറി മാറ്റി. തൻ്റെ അടിവസ്ത്രം ഊരിമാറ്റാതിരിക്കാൻ അദ്ധേഹം ആവുന്നത്ര ബലം പിടിച്ചു നിന്ന് എതിർത്തു.മറ്റുള്ളവർക്ക് മുന്നിൽ നഗ്‌നനായി നിൽക്കാൻ മാന്യത തന്നെ അനുവദിക്കുന്നില്ലെന്ന് അച്ചൻ പറഞ്ഞു. പറഞ്ഞു തീരുംമുമ്പേ ഒരു വെടിയുണ്ട അച്ഛൻ്റെ തല തുളച്ചു. വിസ്താരമുള്ള ആ കുഴിയിലേക്ക് അച്ഛൻ മറിഞ്ഞ് വീണു. മറ്റൊരുവൻ എൻ്റെ അമ്മയെ വെടിവെച്ചു വീഴ്ത്തി. രണ്ട് കൊച്ചു കുട്ടികളെ കൈയിൽഎടുത്തു നിൽക്കുകയായിരുന്നു എൺപതു വയസ്സുള്ള മുത്തശ്ശി.തുതുരെ വന്ന വെടിയുണ്ടകൾ അവരെയെല്ലാം കുഴിയിലേക്ക് വീഴ്ത്തി. എൻ്റെ അമ്മായിയുടെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി നിലവിളിക്കുകയായിരുന്നു അവരുടെ രണ്ട് കുട്ടികൾ അവരെയും വെടിയുണ്ടകൾ കുഴിയിലേക്ക് തള്ളിയിട്ടു.
എൻ്റെ കൊച്ച് അനുജത്തിയെ രക്ഷപ്പെടുത്തണേ, പോകാൻ അനുവദിക്കണേ, കൊല്ലല്ലേ.. എന്നൊക്കെ ഞാൻ പട്ടാളക്കാരോട് കെഞ്ചി. നഗ്നയായിത്തന്നെ ഓടിപ്പൊയ് കൊള്ളാം എന്നവൾ പറഞ്ഞു. ഒരു കൂട്ടുകാരിയുമായി അവൾ പട്ടാളക്കാരുടെ അടുത്ത് ചെന്നു. ആലിംഗന ബദ്ധരായിട്ടാണ് ആരണ്ട്‌ പെൺകുട്ടികളും നിന്ന് ജീവന് വേണ്ടി കെഞ്ചിയത്. പട്ടാളക്കാരൻ അവരുടെ കണ്ണുകളിലേകുനോക്കിയിട്ട് അവർക്ക് നേരെ നിഷ്കരുണം വെടിയുതിർത്തു. ആലിംഗനത്തിൽ തന്നെ അവർ മരിച്ച് വീണു. പിന്നെ എൻ്റെ സഹോദരിക്കും വെടിയേറ്റു. അടുത്തത് എൻ്റെ ഊഴമായിരുന്നു.
എന്നെയാണോ എൻ്റെ മോൾമെർക്കലിയെയാണോ ആദ്യം വെടിവെക്കേണ്ടത് എന്ന് ഒരു പട്ടാളക്കാരൻ എന്നോട് ചോദിച്ചു. പുത്തനുടുപിട്ടുനിന്ന എൻ്റെ മോളെ രണ്ട് കൈ കൊണ്ടും കെട്ടിപ്പിടിച്ച് കൊണ്ട് ഞാൻ നിന്നു എനികൊന്നും മിണ്ടാനായില്ല. പട്ടാളക്കാരൻ മോളെ എൻ്റെ കൈയ്യിൽ നിന്നും വലിച്ചെടുത്ത് തലയിൽ വെടിവെച്ച് കുഴിയിലെറിഞ്ഞു. പുറകെ എൻ്റെ നേർക്കും വെടി പൊട്ടി.
മരിച്ചു എന്നായിരുന്നു എൻ്റെ വിചാരം മരണാനന്തര അനുഭൂതികളിലാണ് ഞാൻ കിടക്കുക്കുന്നത് എന്ന് കരുതി. ഞാൻ ജീവിച്ചിരിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷേ എനിക്ക് ശ്വാസം മുട്ടുന്നത് പോലെയും ദാഹിക്കുന്നത് പോലെയും തോന്നി. എനിക്ക് മീതെ വീണ്ടും ആളുകൾ വീണു കൊണ്ടിരുന്നു. വെടിയൊച്ചകൾ എനിക്ക് കേൾക്കാമായിരുന്നു. എനിക്ക് നേരെ ഒരു ബുളളറ്റുകൂടി വന്ന് എൻ്റെ ജീവനെടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എനിക്ക് അനങ്ങാനും എഴുന്നേൽക്കാനും പറ്റുമെന്ന് തോന്നി. മരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചെങ്കിലും രക്ഷപെടാൻ ഞാൻ ശ്രമിച്ചു.ശ്വാസം കിട്ടാനായി ശവങ്ങൾക്കിടയിൽ നിന്ന് മുകളിലെത്താൻ ഞാൻ പണിപ്പെട്ടു. പ്രാണവേദനയിൽ ആരൊക്കെയോ എന്നെ താഴേക്ക് വലിക്കുന്നുണ്ടായിരുന്നു. അവിടവിടെ അനങ്ങുന്ന കൈകളും കാലുകളും. പ്രാണ രോദനങ്ങൾ! അവസാനശക്തിയുമെടുത്ത് ഞാൻ മുകളിലെത്തി. ആ സ്ഥലം എനിക്ക് മനസ്സിലായില്ല. എങ്ങും ശവങ്ങൾ മാത്രമേ കാണാനുളളു. ജീവൻ പൂർണ്ണമായും വിട്ട് പോവാത്ത നഗ്നശരീരങ്ങളുടെ അനന്തമായ ദൃശ്യം മാത്രം. പ്രാണൻ പോകുന്ന വേദനയിൽ അമമ യേയും അച്ചനേയും അലറി വിളിക്കുന്ന കുഞ്ഞുങ്ങൾ ശബദം താഴ്ന്ന് വന്ന് മരണത്തിന് കീഴടങ്ങി കൊണ്ടിരിരുന്നു. എനിക്ക് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ല. പട്ടാളക്കാർ പോയി കഴിഞ്ഞിരുന്നു. അസഹ്യമായ വേദനയിൽ ഇഴഞ്ഞ് വലിഞ്ഞ് ഞാൻ അടുത്തുള്ള കുറ്റിക്കാട്ടിലൊളിച്ചു. മരിക്കാൻ ഞാൻ വല്ലാതെ കൊതിച്ചു.
കുഴിമാടങ്ങൾ തുറന്ന് എന്നെ വിഴുങ്ങണേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. കുഴി നിറഞ്ഞ് പലഭാഗത്ത് കൂടിയും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇന്നും ചെറിയ നീർച്ചാൽ കണ്ടാൽ എനിക്ക് ആ രക്തച്ചാലുകളാണ് ഓർമ്മ വരുക. എനിക്കായി ഒരു കുഴി കുഴിക്കാൻ അപ്പോഴെനിക്ക് ശക്തിയുണ്ടായിരുന്നില്ല. അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞ് ഞാൻ പോദിച്ചു അവർ എന്ത് കൊണ്ട് എന്നെ കൊന്നില്ല. ഞാനെന്ത് കൊണ്ട് മരിച്ചില്ല. എന്തായിരുന്നു എൻ്റെ തെറ്റ്? എനിക്ക് പോകാനൊരിടവുമില്ല. എനിക്ക് വേണ്ടപ്പെട്ടവരെല്ലാം കൊല്ലപ്പെടുന്നത് ഞാൻ കണ്ടു. ഞാൻ മാത്രം എന്ത് കൊണ്ട് ബാക്കിയായി?
മൂന്നു നാളുകൾക്ക് ശേഷം ഒരു കൃഷിക്കാരൻ എന്നെ കണ്ട് മുട്ടി. അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി അയാളുടെ ഭാര്യ എന്നെ ശുശ്രൂശിച്ചു. എനിക്ക് ക്ഷണം തന്നു. പതുക്കെ എനിക്ക് നടക്കാമെന്നായി. പിന്നെ ഞാൻ വനത്തിൽ ഒളിവിലായിരുന്ന മറ്റു ജൂതരോടൊപ്പം ചേർന്നു. മൂന്നു വർഷം അവിടെ താമസിച്ചു. സഖ്യസേനകൾ എൻ്റെ ജന്മദേശം മോചിപ്പിക്കുന്നത് വരെ "
ചിത്രങ്ങൾ : പിടിയിലാകുമ്പോൾ ഐക്ക്മാന്റെ കൈവശം ഉണ്ടായിരുന്ന വസ്തുക്കൾ, മൊസാദിലെ ഏജന്റ് ഉപയോഗിച്ച ഐക്ക്മാന്റെ വീട് അടയാളപ്പെടുത്തിയ ഭൂപടം,ഐക്ക്മാന്റെ വിചാരണ, റിവ്വ്ക
Image may contain: one or more people

Synchronicity യും Dejavu ഉം ( ഡേഴാവൂ എന്ന് ഉച്ചാരണം )

Synchronicity യും Dejavu ഉം ( ഡേഴാവൂ എന്ന് ഉച്ചാരണം )

നമ്മളിൽ ഭൂരിഭാഗം പേരും അനുഭവിച്ചിട്ടുണ്ടാകുന്ന ചിന്തിക്കുകയും അത്ഭുതം കൂറുകയും ചെയ്തിട്ടുണ്ടാകുന്ന രണ്ട് അതീന്ദ്രിയ പ്രതിഭാസങ്ങളാണ് മേൽ സൂചിപ്പിച്ചവ രണ്ടും. വ്യക്തിപരമായി ആവോടെ ഇവ ആസ്വദിച്ചിട്ടുണ്ട് ഞാൻ. ഇന്നും അത്ഭുതവും ആശ്ചര്യവും കൗതുകവും തരുന്നവ.
ആദ്യമായി Synchronicity എന്ന വാക്ക് ഉപയോഗിച്ചത് സിഗ്മണ്ട് ഫ്രോയിടിന്റ സഹപ്രവർത്തകനും അനലിറ്റിക്കൽ സൈക്കോളജിയുടെ പിതാവും. ആധുനിക മനശാസ്ത്രത്തിന് അടിത്തറ പാകുകയും ചെയ്ത സ്വിസ് മനശാസത്രജ്ഞൻ കാൾ ഗുസ്റ്റാവ് യുങ്ങ് എന്ന കാൾ യുങ്ങാണ്. യുങ്ങിന്റെ ആർക്കി ടൈപ്പുകൾ Collective unconscious എന്നീ സിദ്ധാന്തങ്ങൾ അതിപ്രശസ്തം.
പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല എന്ന് തോന്നിക്കുന്ന, എന്നാൽ സൂക്ഷമായി വീക്ഷിച്ചാൽ പരസ്പരബന്ധിതമെന്ന് തിരിച്ചറിയുന്ന ചില " ആകസ്മികതകളെ " Synchronicity എന്ന് ലളിതമായി വിവരിക്കാം. കൂടുതൽ വിശദമാക്കാം: വളരെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട ഒരാളെ വിളിക്കാൻ ഫോൺ എടുക്കുന്ന നമ്മൾ പെട്ടന്ന് അയാളുടെ ഇൻകമിംഗ് കോൾ വരുന്നത് കണ്ട് അത്ഭുതപ്പെടുന്നു.ഇതിനെ synchronicity എന്ന് വിളിക്കാം. വർഷങ്ങളായി യാതൊരു ബന്ധവുമില്ലാതെയിരുന്ന സുഹ്രുത്തിനെയോ ബന്ധുവിനേയോ ഒരു കാരണവുമില്ലാതെ സ്വപ്നം കാണുന്നു. പിറ്റെ ദിവസം തന്നെ അയാളെ ടൗണിൽ വച്ച് തികച്ചും ആകസ്മികമായി കണ്ടുമുട്ടുന്നു. അല്ലെങ്കിൽ അയാൾ ഫോൺ വിളിക്കുന്നു.
ഇങ്ങനെയുള്ള ആകസ്മികതകളെ ഏറെ പ0ന വിഷയമാക്കി കാൾ യുങ്ങ്. അദ്ദേഹം പറയുന്നു.മറഞ്ഞിരിക്കുന്ന അപ്രാപ്യമായ ഏതോ നിഗൂഡ പാശങ്ങൾ കൊണ്ട് പരസ്പര ബന്ധിതരാണ് നാം എല്ലാവരും. ഈ സങ്കൽപത്തിൽ നിന്നാവണം യുങ്ങ് പിന്നീട് collective unconsciousness എന്ന ചിന്തയിൽ എത്തിച്ചേർന്നതും ഫ്രോയിടുമായി വിയോജിച്ച് തെറ്റിപ്പിരിഞ്ഞതും. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ജീവിതത്തിൽ ഉണ്ടാകുന്ന നിഗൂഢമായ ആകസ്മികതകൾ.. പരസ്പരം എങ്ങനെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങൾ..
ചില world famous synchronicity കൾ പരിചയപ്പെടുത്തുന്നു.:
ഇറ്റലിയിലെ മിലാനിലെ രാജാവായിരുന്നു കിംഗ് ഉമ്പട്ടോ. ഒരിക്കൽ മന്ത്രിയോടൊപ്പം ഒരു റസ്റ്റോറണ്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജാവ് റസ്റ്റോറണ്ട് ഉടമയുമായുള്ള തന്റെ അസാമാന്യ മുഖ- രൂപ സാദൃശ്യം ശ്രദ്ധിച്ചു. അടുത്ത് വിളിച്ച് പേര് ചോദിച്ച രാജാവ് ഞെട്ടി. കട ഉടമയുടെ പേരും ഉമ്പർട്ടോ തന്നെ.! പിന്നീടുള്ള സംഭാഷണം കൂടുതൽ അത്ഭുതം ഉണ്ടാക്കി ഇരുവർക്കും. രണ്ടു പേരും ജനിച്ചത് ഒരേ വർഷം ഒരേ തിയതി ഒരേ സ്ഥലത്ത് ഒരേ സമയത്ത്.രണ്ടാൾക്കും ഒരേ വയസ്സ്.പിന്നെയും വരുന്നു സാദൃശ്യങ്ങൾ നിരവധി. രണ്ടു പേരും വിവാഹം കഴിച്ചിരിക്കുന്നത് ഒരേ പേരുള്ള യുവതികളെ - മേരി. വിവാഹ ദിവസം ഒരേ ദിവസം ഒരേ വർഷം ഒരേ തിയതി.രാജാവ് അധികാരം ഏറ്റ അതേ ദിവസം തന്നെയാണ് റസ്റ്റോറണ്ട് ഉത്ഘാടനം ചെയ്യപ്പെട്ടതും ! ഇരുവരും സംഭാഷണത്തിൽ കുറേ അത്ഭുതം കൂറി.പിരിഞ്ഞു വീണ്ടും കാണാം എന്ന വാക്കോടെ. അങ്ങനെ വളരെ നാളുകൾക്ക് ശേഷം മിലാനിൽ ഒരു ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നു. അരാജക വാദികൾ നഗരത്തിൽ അഴിഞ്ഞാടുന്നു.കലാപം അടിച്ചമർത്താൻ രാജാവും പടയാളികളും ഭഗീരഥപ്രയത്നത്തിൽ.അപ്പോഴാണ് മന്ത്രി ഓടി വന്ന് രാജാവിനോട് പറയുന്നത് റസ്റ്റോറണ്ട് ഉടമ ഉമ്പർ ട്ടോ അല്പം മുൻപ് മരിച്ചു എന്ന്.രാജാവ് തരിച്ച് നിൽക്കുമ്പോൾ ഏതോ അരാജക വാദിയുടെ തോക്കിൽ നിന്നും ലക്ഷ്യം തെറ്റിയ വെടിയുണ്ട രാജാവിന്റെ തലയോട്ടി തുളച്ച് കടന്നു പോകുന്നു. അദ്ദേഹം തൽക്ഷണം മരിക്കുന്നു.!
ബ്രിട്ടനിലെ ഒരു ഗ്രാമത്തിൽ ഒരു വീട്ടിൽ അനാധരായ സഹോദരീ സഹോദരങ്ങൾ ജിവിച്ചിരുന്നു. കാമുകനാൽ വഞ്ചിക്കപ്പെട്ട സഹോദരി ആത്മഹത്യ ചെയ്യുന്നു. സഹോദരൻ കൂടപ്പിറപ്പിന്റെ മരണത്തിന് പകരം ചോദിക്കാൻ തോക്കുമായി കാമുകൻ ജോണിന്റെ വീട്ടിലേക്ക് പോകുന്നു. തലനോക്കി ക്ലോസ് റെയിഞ്ചിൻ വെടിവെച്ചു സഹോദരൻ. വെടിയുണ്ട ജോണിന്റെ മുഖം തകർത്ത് മുറ്റത്തെ ഓക്ക് മരത്തിൽ തറച്ചു.ജോൺ മരിച്ചു എന്ന് കരുതി സഹോദരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. പക്ഷെ രക്തത്തിൽ കുളിച്ച് കിടന്ന ജോൺ ( കാമുകൻ) മരിച്ചിട്ടില്ലായിരുന്നു. വളരെ നാളത്തെ ചികിത്സകൊണ്ട് മുറിവുകൾ ഉണക്കി ജോൺ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. വർഷങ്ങൾ കഴിഞ്ഞു.ജോൺ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായി. പുതിയ വീട് വെക്കുന്നതിനുള്ള പ്ലാനുകൾ ആരംഭിച്ചു. സ്ഥല സൗകര്യത്തിന് മുറ്റത്തുള്ള വലിയ ഓക്കുമരം തടസം. മരം ജോൺ ഡയനാമൈറ്റ് വച്ച് തകർക്കുന്നു. ഡയനാമൈറ്റിന്റെ സ്ഫോടനത്തിന്റെ ശക്തിയിൽ മരത്തിൽ നിന്നും തെറിച്ചു വന്ന പഴയ വെടിയുണ്ട തലയിൽ തറച്ച് ജോൺ തൽക്ഷണം മരിച്ചു വീഴുന്നു.!
ജപ്പാനിലെ ഗ്രാമത്തിൽ നടന്ന സംഭവം: വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞ് വഴിയരികിലൂടെ നടന്നു പോകുന്ന ഷോ കോണോ യുടെ മുതുകിൽ കൃത്യമായി വീണതു കൊണ്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവം വീട്ടിൽ ഭക്ഷണ സമയത്ത് ഷോ കോണോ എല്ലാവരോടും പറയുകയും ചിരിക്കുകയും ചെയ്തു.കാലങ്ങൾക്ക് ശേഷം വാർദ്ധക്യത്തിൽ അദ്ദേഹം മരിച്ചു.അദ്ദേഹത്തിന്റെ മകൻ ഒരിക്കൽ അതേ വഴിയിലൂടെ നടന്നുപോകുമ്പോൾ ജനാലയിലൂടെ തെറ്റി ഒരു കുഞ്ഞ് താഴേക്ക് പതിക്കുന്നതു കണ്ട് അയാൾ മറ്റൊന്നും ഓർക്കാതെ കുഞ്ഞിനെ കൈകളിൽ താങ്ങി രക്ഷിക്കുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ട് അയാൾ ഞെട്ടി. തന്റെ പിതാവിന്റെ മുതുകിൽ വീണ അതേ പഴയ ആളുടെ രണ്ടാമത്തെ കുഞ്ഞ്.ഇരുവരും ഞെട്ടി.!
ഡേഴാവൂ
..............................
ചില പുതിയസ്ഥലങ്ങളിലൂടെ ആദ്യമായി സഞ്ചരിക്കുകയാണെങ്കിലും നല്ല പരിചയം ഉള്ള സ്ഥലം പോലെ തോന്നിച്ചിട്ടുണ്ടോ /ക്കുന്നുണ്ടോ? നിങ്ങൾ ഡേഴാവൂ അനുഭവിക്കുകയാണ്!
ആദ്യമായി പരിചയപ്പെടുകയാണ് കാണുകയാണ് എങ്കിലും ചില വ്യക്തികളെ മുഖങ്ങളെ കാണുമ്പോൾ നല്ല പരിചയം എവിടെയോ കണ്ട പോലെ തോന്നിയിട്ടുണ്ടോ.. ഡേഴാവൂ ആണത്. കാരണം അവ്യക്തം. കളക്റ്റീവ് അൺ കോൺഷ്യസ് നെസ്.ഒന്നുകൂടി മിത്തി ഫൈ ചെയ്ത് പറഞ്ഞാൽ പൂർവ്വ പുനർജന്മങ്ങൾ ആയിരിക്കാം....
ആർക്കറിയാം..
" അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
തിരയുന്ന മർത്യൻ കഥയെന്തു കണ്ടു. "
നന്ദി
സ്നേഹപൂർവ്വം
-ജോ -
Foot notes: It would be interesting if readers could share their personal experiences of Synchronicity and Dejavu

ഹരി സിങ് നാൾവ (Hari Singh Nalwa )- സമാനതകളില്ലാത്ത യുദ്ധതന്ത്രജ്ഞൻ : പഞ്ചാബിലെ ബാഖ്‌ മാർ ( Tiger Killer )



ഇന്ത്യയുടെ സമര വീര്യം ചരിത്രം തുടങ്ങിയത് മുതൽ വിശ്രുതമായിരുന്നു . തമ്മിൽ തല്ലി വൈദേശിക നുകത്തിനു കീഴിൽ ആകുനന്തു വരെ നാം ലോകത്തെ ഒരു പ്രമുഖ സൈനിക ശക്തിയുമായിരുന്നു . ആദ്യകാല സൈനിക നേതാക്കൾ അവ്യക്തതയുടെ പുകച്ചുരുളുകൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് .എന്നാലും ബി സി ഇ അഞ്ചാം ശതകത്തിൽ തന്നെ വിപുലമായ സൈനിക ശക്തി നിലനിർത്തിയിരുന്ന മഗധയിലെ ബിംബിസാരൻ മുതൽ നമുക്ക് സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട സൈനിക ചരിത്രം ഉണ്ട് . സെലൂക്കസിനെ നിലം പരിശാക്കി അതിവിസ്തൃതമായ ഭൂപ്രദേശം അടിയറ വയ്പ്പിച്ച ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ തന്നെയാണ് പുരാതന കാലത്ത് ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സേനാനായകൻ . ആ ചരിത്രം ബംഗ്ളാദേശ് വിമോചനയുദ്ധത്തിൽ പാകിസ്ഥാനെ നിലം പരിശാക്കി തൊണ്ണൂറായിരം പാകി സൈനികരെ തടവുകാരായി പിടിച്ച ജനറൽ ജെ എസ് അറോറയിലും , മാർഷൽ സാം മനേക്ഷായിലും എത്തിനിൽക്കുന്നു . ആ ഉജ്വലമായ പാരമ്പര്യത്തിലെ ഏറ്റവും പ്രഭയുള്ള സേനാനായകരിലൊരാളാണ് പതിനെട്ടാം നൂറ്റാണ്ടിലെ പഞ്ചാബ് രാജാവായിരുന്ന രഞ്ജിത്ത് സിംഗിന്റെ സേനാനായകനായിരുന്ന ഹരി സിംഗ് നാൾവ .
.
ഇപ്പോഴത്തെ പാകിസ്ഥാനിലെ ഗുർജൻവാലയിൽ ( Gujranwala ) 1791 ൽ ആയിരുന്നു ഹരി സിംഗ് നാൾവയുടെ ജനനം .അച്ഛന്റെ പേര് ഗുർദായാൽ സിങ് . അമ്മയുടെ പേര് ധരം കൗർ .പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടതിനാൽ വളരെ ചെറുപ്പം മുതലേ കുടുംബത്തിന്റെ ചുമതലകൾ ഹരി സിംഗിന്റെ ചുമലിലായി .
--
അക്കാലത്തെ ഇന്ത്യൻ രാഷ് ഷ്ട്രീയ സാഹചര്യം
--
മുഗൾ നുകത്തിൽ നിന്നും ഇന്ത്യ ഏതാണ്ട് പൂർണമായുംമോചനം നേടിയിരുന്നു അക്കാലത്തു . പകരം മുഗളന്മാരുടെ കാലത്ത് കച്ചവട അധികാരങ്ങൾ സ്വന്തമാക്കിയ ഈസ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിക്കുകയായിരുന്നു . പശ്ചിമ ഇന്ത്യയിലെ മറാത്താ സാമ്രാജ്യമായിരുന്നു ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും വലിയ ശക്തി . അതുകഴിഞ്ഞാൽ മഹാരാജാ രഞ്ജിത്ത് സിംഗിന്റെ നേതിര്ത്വത്തിലുള്ള സിക്ക് സാമ്രാജ്യം ആയിരുന്നു പ്രബല ശക്തി . രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും തികഞ്ഞ അരാജകത്വത്തിലായിരുന്നു . ബ്രിടീഷ് ,മുഗൾ അധിനിവേശത്തെ ഒരു പോലെ ചെറുത് തോൽപ്പിച്ച മഹാനായ ഭരണാധികാരിയായിരുന്നു രഞ്ജിത്ത് സിങ് . രഞ്ജിത്ത് സിംഗിനാൽ അമർച്ച ചെയ്യപ്പെട്ട മുഗൾ ,അഫ്ഘാൻ , പേർഷ്യൻ അധിനി വേശങ്ങളുടെ വികൃതവും ,നിഷ്ടൂരവുമായ ശേഷിപ്പുകൾ രഞ്ജിത്ത് സിംഗിന്റെ രാജ്യത്തിനെതിരെ പടയൊരുക്കവും ഒളിപ്പോരും നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹരി സിങ് നാൾവ മഹാരാജ രഞ്ജിത്ത് സിംഗിന്റെ സൈന്യത്തിൽ ചേരുന്നത് . ആൻ അദ്ദേഹത്തിന് പതിനാലു വയസ്സുമാത്രമായിരുന്നു പ്രായം .
--
ഹരി സിങ് നൽവയുടെ പടയോട്ടങ്ങൾ
--
ഗംഭീരമായിരുന്നു ഹരി സിംഗിന്റെ തുടക്കം . ഒരു വേട്ടയുടെ ഇടയിൽ ഒരു ഭീമാകാരനായ കടുവയെ ഒറ്റക്ക് വധിച്ച ഹരി സിംഗിന്റെ പ്രശസ്തി വളരെ പെട്ടന്ന് വ്യാപിച്ചു . വളരെ പെട്ടന്ന് തന്നെ ആയിരത്തിനടുത്തു പ ടയാളികളെ നയിക്കുന്ന ഒരു സർദാർ ആയി അദ്ദേഹം ഉയർന്നു . ബാഖ്‌ മാർ ( കടുവയെ ഒറ്റക്ക് വധിച്ചയാൾ ) എന്ന അപരനാമവും അദ്ദേഹത്തിന് വന്നു ചേർന്നു.
ഹരി സിംഗ് നാൾവ മഹാരാജ രഞ്ജിത് സിംഗിന്റെ സൈന്യത്തിലെ സർദാർ ആയി സ്ഥാനമേറ്റെടുക്കുമ്പോൾ രഞ്ജിത് സിംഗിന്റെ സിക്ക് രാജ്ജ്യം നാലുഭാഗത്തുനിന്നും വെല്ലുവിളികളെ നേരിടുകയായിരുന്നു . ഇപ്പോഴത്തെ പാകിസ്ഥാൻ അഫ്‍ഗാനിസ്ഥാൻ പ്രദേശങ്ങളിലെ മതാന്ധരായ ഗോത്ര വര്ഗങ്ങള് അക്കാലത്തും സമീപരാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും ഭീഷണിയായിരുന്നു . യുദ്ധമര്യാദകളോ മാനവിക മൂല്യങ്ങളിലോ വിശ്വാസമില്ലാത്ത യുദ്ധപ്രഭുക്കൾ കൂട്ടക്കൊലകൾ നടത്തി ജനത്തെ കൊള്ളയടിച്ചാണ് സമ്പത്തുണ്ടാക്കിയിരുന്നത് . ഈ ഭീകരരെ ആധുനിക കാലത്ത് നിലക്ക് നിർത്തിയത് ഹരി സിങ് നാൾവയുടെ പടയോട്ടങ്ങളാണ് .കസൗറിലെ യുദ്ധമാണ് (Battle of Kasur ) ഹാരിസിങ് നാൾവ ആദ്യമായി പങ്കെടുത്ത പ്രമുഖ യുദ്ധം . ഈ യുദ്ധത്തിൽ അസാമാന്യമായ യുദ്ധപാടവം പുറത്തെടുത്ത നാൾവയെ മഹാരാജ രഞ്ജിത് സിംഗ് നേരിട്ട് സ്ഥാനക്കയറ്റം നൽകി ആദരിച്ചു . അറ്റോക്കിലെ യുദ്ധമായിരുന്നു (Battle of Attock ) നാൾവയുടെ കൈയൊപ്പ് പതിഞ്ഞ മറ്റൊരു യുദ്ധം . സിക്ക് സൈന്യത്തേക്കാൾ വളരെ വലിയ ഒരു അഫ്ഘാൻ /പത്താൻ സൈന്യത്തെയാണ് നാൾവയുടെ നേതിര്ത്തത്തിലുള്ള സിക്ക് സൈന്യം പൂർണമായും പരാജയപ്പെടുത്തിയത് .അറ്റോക്കിലെ യുദ്ധംമാണ് മഹാരാജ രഞ്ജിത്ത് സിഗിന്റെ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയാക്കി മാറ്റിയത് . തോൽപ്പിക്കപ്പെട്ട അഫ്ഘാൻ /പത്താൻ സൈനികരോട് വളരെ മാന്യമായാണ് ഹരി സിങ് നാല്വയും മറ്റു സേനാനായകരും പെരുമാറിയത് . യുദ്ധമര്യാദകളില്ലാത്തവരോടുപോലും യുദ്ധമര്യാദകാണിച്ച നാൾവയുടെ നടപടി അക്കാലത്തെ ബ്രിടീഷ് ഈസ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
.
1810 നും 1837 നും ഇടയ്ക്കു ഇരുപതിലധികം തവണ ഹരി സിങ് നാൾവയുടെ നേതിര്ത്വത്തിൽ സിക്ക് സൈന്യം അഫ്ഘാൻ /പത്താൻ സൈന്യങ്ങളോട് ഏറ്റുമുട്ടി . എല്ലായുദ്ധത്തിലും വിജയം നാൾവക്കായിരുന്നു . കാൽ നൂറ്റാണ്ടു കാലത്തിനുള്ളിൽ തോൽപ്പിക്കാനാവാത്ത പടയോട്ടങ്ങളുടെ ചരിത്രം ആധുനിക കാലത് ഒരപൂർവതയായിരുന്നു . ഇക്കാരണത്താൽ തന്നെ ഹരി സിങ് നാൾവയെ ഇന്നേവരെയുള്ള പ്രഗത്ഭരായ സേനാനായകരുടെ പട്ടികയിൽ അഗ്രഗണ്യ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നവരുണ്ട് . കാർത്തേജിയൻ സേനാനായകൻ ഹാനിബാളിനു കിടനിൽക്കുന്ന യുദ്ധ വൈഭവമാണ് പല യുദ്ധങ്ങളിലും നാൾവ പ്രകടിപ്പിച്ചത് . നിരന്തരമായ വിജയങ്ങളിലൂടെ നാൾവയുടെ സൈന്യം പ്രദേശത്തെ പേടിസ്വപ്നമായി അഫ്ഘാൻ /പത്താൻ കൊള്ളക്കൂട്ടങ്ങളെ അടിച്ചമർത്തി . അക്കാലത്തു നാൾവയുടെ പേരുതന്നെ പത്താനികളുടെ ഇടയിൽ ഭീതി വിതച്ചിരുന്നു .മഹാരാജ രഞ്ജിത് സിംഗ് ഹരി സിംഗിനെ കാശ്മീരിലെയും ,ഹസാരയിലെയും ,പെഷവാറിലെയും ഗവർണർ ആയി നിയമിക്കുകയും ഉന്നത സൈനിക ബഹുമതികളാൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു
.
നിരന്തരമായ യുദ്ധങ്ങളായിരുന്നു ഹരി സിങ് നാൾവ അഫ്ഘാൻ /പഠാൻ സൈന്യങ്ങളുടെ നടത്തിയത് . ഇതിനിടയിൽ പഠാണികളും ഈസ്റ് ഇന്ത്യ കമ്പനിയും തമ്മിൽ രഹസ്യ ധാരണകളും നിലവിൽ വന്നിരുന്നു . 1837 ലെ ജമ്‌റൂഡിലെ യുദ്ധത്തിൽ (Battle of Jamrud ) അഫ്ഘാൻ തലവനായ ദോസ്ത് മുഹമ്മദ് ഖാന്റെ സൈന്യത്തെ സിക്ക് സൈന്യം പരാജയപ്പെടുത്തി . പക്ഷെ ആ യുദ്ധത്തിലേറ്റ മുറിവുകളാൽ ഹരി സിങ് നാൾവ വീരചരമം പ്രാപിച്ചു . മുറിവേറ്റപ്പോൾ പോലും താൻ മുറിവേറ്റ കാര്യം പരസ്യമാക്കാതിരിക്കാൻ നാൾവ തന്റെ സേനാനായകരോട് പ്രത്യേകം നിർദേശിച്ചിരുന്നു . സിക്ക് സൈന്യം വിജയിച്ചതിനു ശേഷമാണ് നാൾവയുടെ വീരചരമം പുറം ലോകം അരിഞ്ഞത് . മരണത്തിലും ശത്രുവിനെ പരാജയപ്പെടുത്തിയ മഹാനായ സേനാനായകനായിരുന്നു ഹരി സിങ് നാൾവ .
.
അനന്തരം
----
നാൾവയുടെ മരണം മഹാരാജ രഞ്ജിത്ത് സിങ്ങിനെയും തളർത്തി രണ്ടു വര്ഷം കഴിഞ് 1839 ൯ ൽ രഞ്ജിത്ത് സിങ്ങും ദിവംഗത്താനായി. രഞ്ജിത്ത് സിംഗിന്റെ പിൻഗാമികൾ അദ്ദേഹത്തെപ്പോലെ കാര്യപ്രാപ്തിയുള്ളവരായിരുന്നില്ല . ഹരി സിങ് നാല്വയെപ്പോലെയുള്ള ഒരു സേനാനായകനും പിന്നീട് രംഗപ്രവേശം ചെയ്തില്ല . ഒരു ദശാബ്ദത്തിനുശേഷം പഞ്ചാബ് മുഴുവൻ പത്താൻ / അഫ്ഘാൻ സഹായത്തോടെ ഈസ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കി .
വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വളരെ ചെറിയ കാലയളവിനുള്ളതിൽ വളരെയധികം യുദ്ധങ്ങളിൽ വിജയിച്ചു എന്നതാണ് യുദ്ധ ചരിത്രത്തിൽ ഹരി സിംഗ് നാൾവയുടെ ഔന്നത്യത്തിനു കാരണം . ഇത്രയധികം പ്രഗത്ഭനായ സേനാനായകൻ ആയിരുന്നിട്ടുകൂടെ നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഹരി സിങ് നാൾവയെപ്പറ്റിയുള്ള പരാമർശങ്ങൾ പോലും വിരളമാണ് എന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു .
--
ചിത്രങ്ങൾ : ഹരി സിംഗ് നാൾവ, സിക്ക് സാമ്രാജ്യം : ചിത്രങ്ങൾ കടപ്പാട വിക്കിമീഡിയ കോമൺസ്
--
ref
1.http://www.harisinghnalwa.com/legends.html
2.https://www.indiatimes.com/…/meet-hari-singh-nalwa-the-sikh…
--
This is an original work based on references. No part of it is copied from elsewhere-Rishidas

അമേരിക്കയിലെ അതിരാത്രം.. മഴമനുഷ്യൻ..

അമേരിക്കയിലെ അതിരാത്രം..
മഴമനുഷ്യൻ..



അതായിരുന്നു അയാളെ ജനങ്ങൾ വിളിച്ചിരുന്നത്.
1875-ൽ അമേരിക്കയിലെ കൻസാസ് പ്രവിശ്യയിൽ ജനിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് ഒരു സാധാരണ തയ്യൽ മെഷിന്റെ സെയിൽസ് എക്സിക്യൂട്ടിവ് ആയിരുന്നു.നല്ലൊരു അരവട്ടൻ കൂടിയായിരുന്ന ചാൾസിന് ചില വിചിത്ര സ്വഭാവങ്ങളും ഉണ്ടായിരുന്നു.മണിക്കൂറുകളോളം ഒറ്റയ്ക്കിരുന്നു വായിക്കുക,ആലോചിക്കുക, ദിവസങ്ങളോളം അടച്ച് പൂട്ടിയ മുറിയിൽ കഴിയുക തുടങ്ങിയവ പലതും.
1902-ൽ വലിയ ടാങ്കുകളിൽ 23 രഹസ്യ രാസസംയുക്തങ്ങളുടെ മിശ്രിതം തയ്യാറാക്കിയ ചാൾസ് അഭിമാനത്തോടെ പറഞ്ഞു. "മഴയെ ആകർഷിച്ചു പെയ്യിക്കാനുള്ള രഹസ്യം ഞാനിതാ കണ്ടെത്തി"
അല്ലറചില്ലറ പരീക്ഷണങ്ങളുമായി നടന്ന
ചാൾസ് 1904 ആയപ്പൊളേക്കും അത്യാവശ്യം പേരെടുത്തു. ഫ്രെഡ് ബിന്നിയെന്ന ഒരു PRO യെ സ്വന്തമായി വച്ച് ചാൾസ് തന്റെ കഴിവ് വിൽക്കാൻ തുടങ്ങി. 50 ഡോളർ പന്തയത്തിന്മേൽ ചാൾസ്
ലോസാഞ്ചൽസിൽ മഴപെയ്യിക്കാമെന്ന് ഏറ്റു.
ലാ ക്രസന്റയിൽ ഒരു താൽക്കാലിക ടവർ നിർമ്മിച്ച ചാൾസും സഹോദരൻ പോളും തന്റെ രഹസ്യമിശ്രിതം ആകാശത്തേക്ക് പറത്തിവിട്ടു...
മഴ പെയ്യുക തന്നെ ചെയ്തു!
ചാൾസിന് 50നു പകരം 100 ഡോളർ മൊത്തത്തിൽ പിരിഞ്ഞു കിട്ടി.ആ മഴ എന്തായാലും പെയ്യാനിരുന്നതാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുവെങ്കിലും അതൊന്നും ചാൾസിന്റെ പ്രശസ്തിയെ ഏശിയില്ല.
1915-ൽ സാന്റിയാഗോ പട്ടണം കൊടും വരൾച്ചയുടെ പിടിയിൽ അമർന്നു. ജനങളുടെ പ്രതിഷേധത്തിൽ നട്ടം തിരിഞ്ഞ സാന്റിയാഗോ സിറ്റി കൗൺസിൽ ചാൾസിന്റെ സേവനം അഭ്യർത്ഥിച്ചു. മഴ പെയ്യിക്കണം എന്നും ലേക്ക് മൊറേന ഡാമിലെ ജലനിരപ്പ് ഉയർത്തണം എന്നുമായിരുന്നുആവശ്യങ്ങൾ.വൻതുകയും അവർ ഓഫർ ചെയ്തു.
ചാൾസ് സംഭവം ഏറ്റെടുത്തു.
ജനങ്ങൾക്ക് വേണ്ടി മഴ താൻ സൗജന്യമായി പെയ്യിക്കാമെന്നും ജലനിരപ്പ് ഉയർത്തുന്നത് ഒരിഞ്ചിന് ആയിരം ഡോളർ വച്ച് തന്നാൽ മതിയെന്നും ചാൾസ് സമ്മതിച്ചു.
വരൾച്ചക്കെടുതിയിൽ അല്ലെങ്കിലേ ഇതിന്റെ പത്തിരട്ടി ചിലവഴിച്ചു മടുത്ത ഗവണ്മെന്റിനു ഒന്നുമാലോചിക്കാൻ ഇല്ലായിരുന്നു.
അങ്ങനെ, എഴുതപ്പെടാത്ത വാക്കാൽ ഉള്ള ഉടമ്പടിയിൽ ചാൾസ് പണി തുടങ്ങി.
നാല്പത് -അമ്പത് ഇഞ്ച് മഴയായിരുന്നു ചാൾസ് വാഗ്ദാനം ചെയ്തത്.അതിനു മാത്രം ചാർജ്ജ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.അതായത് നാല്പത് വരെയും സൗജന്യം,അമ്പത് കഴിഞ്ഞാലും
സൗജന്യം.കരാറിൽ ഒന്നും ഒപ്പിടാതെ വാക്കാൽ ഉടമ്പടി.
ചാൾസും മറ്റൊരു സഹോദരൻ ജോയലും കൂടി ലേക്ക് മൊറേനയ്ക്ക് അടുത്തായി വലിയൊരു ടവർ പണിതു.
ജനുവരി 5.. ചാൾസ് തന്റെ പരീക്ഷണം തുടങ്ങി അഞ്ച് ദിവസം..
ആകാംക്ഷയോടെ നോക്കി നിൽക്കുന്ന ജനങ്ങൾ..
കാർമേഘങ്ങൾ ഉരുണ്ടു കൂടി..
സ്വിച്ചിട്ട പോലെ മഴ പെയ്തു.
തുള്ളിക്കൊരു കുടം പോലെ കനത്ത മഴ... !!
തകർത്തു പെയ്യുന്ന മഴ അനുദിനം ശക്തി പ്രാപിച്ചു.ജനുവരി 14-നും 18നും ഇടയിൽ
നദികൾ കരകവിഞ്ഞൊഴുകി.
മഴ കൊടും പേമാരിയായി മാറി.
സാന്റിയാഗോ നഗരം ഏതാണ്ട് വെള്ളത്തിനടിയിൽ പോയി.
കാടും നാടും സർവത്ര മുങ്ങി.!
സ്വീറ്റ്വാട്ടർ, ഒട്ടായ് ഡാമുകൾ നിറഞ്ഞു.
ജനുവരി 20 ഓടെ മഴ നിന്നു..
22ഓടെ വീണ്ടും പേമാരി തുടങ്ങി.
27-ന് ലോവർ ഒട്ടായ് ഡാം തകർന്നു. ജലം പ്രളയത്തെ പോലെ ആർത്തിരമ്പി കുതിച്ചു. എല്ലാ മുൻകരുതലുകളും എടുത്തിട്ടും ഇരുപതിലധികം പേർ മരിച്ചു.
ജനുവരി അവസാനം മഴ നിന്നു.
മൂന്നര മില്യൺ ഡോളറിന്റെ നഷ്ടം!
സാന്റിയാഗോ പപ്പട പരുവമായി.
കലിപൂണ്ട അധികൃതർ ചാൾസിന് പത്ത് പൈസ കൊടുത്തില്ല.മാത്രമല്ല, കഷ്ടനഷ്ടങ്ങൾക്ക് വൻതുക ചാൾസ് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്
നിയമസഹായം തേടിയ ചാൾസ് കേസ് ഫയൽ ചെയ്തു.താൻ പറഞ്ഞ അളവ് പെയ്യുമെന്ന വാക്ക് പാലിക്കപ്പെട്ടുവെന്നും പ്രതീക്ഷിച്ചിരുന്ന പേമാരിയിൽ വേണ്ട മുൻകരുതലുകൾ എടുക്കാഞ്ഞ ഗവണ്മെന്റ് അലംഭാവം കൊണ്ടുണ്ടായ നാശനഷ്ടങ്ങൾക്ക് താനുത്തരവാദി അല്ലെന്നും ചാൾസ് വാദിച്ചു.
ആദ്യമുണ്ടായ കോടതി വിധിയിൽ തൃപ്തനാവാതെ ചാൾസ് 1938 വരെ കേസ് നടത്തി.ചുരുങ്ങിയത് 4000 ഡോളർ എങ്കിലും കിട്ടണമെന്ന് ചാൾസ് വാദിച്ചുനിന്നു.
1938-ൽ "മഴ ദൈവനിശ്ചയം ആണെന്നും ചാൾസിന് അതിൽ യാതൊരു പങ്കില്ല എന്നും അതിനാൽ, ചാൾസിന് പണം കൊടുക്കേണ്ട, ചാൾസ് ഗവണ്മെന്റിനു നഷ്ടപരിഹാരവും കൊടുക്കേണ്ട" എന്ന് കോടതി വിധിച്ചു.
ചാൾസിന്റെ പ്രശസ്തി പക്ഷേ,വർധിച്ചതേ ഉള്ളൂ..
പല വൻശക്തികളിൽ നിന്നും സ്വപ്നം കാണാൻ പറ്റാത്ത തുക ആ ഫോർമുലയ്ക്ക് വേണ്ടി ഓഫർ പരസ്യമായും രഹസ്യമായും വന്നെങ്കിലും ആ നോഹൗ ചാൾസ് വിൽക്കാൻ തയ്യറായില്ല."ദുഷ്ടശക്തികൾക്ക് അത് ലഭിച്ചാൽ ഏത് നാടും നിഷ്പ്രയാസം തർക്കാനാവും" എന്നാണ് അദ്ദേഹം പറഞ്ഞത്.
1958-ൽ ചാൾസ് ഹാറ്റ്‌ഫീൽഡ് മരിച്ചു. കാലിഫോർണിയയിൽ,ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ ചാൾസെന്ന അരക്കിറുക്കനൊപ്പം ആ ഫോർമുലയും എന്നെന്നേക്കുമായി ഉറങ്ങുന്നു.
മീൻതല : തള്ളുവണ്ടി എക്സ്പ്ലൊറേഴ്സിന്റെയും വിശുദ്ധ :എൻസൈക്ളോപീഡിയ വിശ്വാസികളുടെയും ശ്രദ്ധയ്ക്ക്,
രണ്ടും നാലും ആറുമല്ല, അഞ്ഞൂറിലധികം ക്ലെയിമുകളാണ് വിജയകരമായി ചാൾസ് നടത്തിക്കാണിച്ചിട്ടുള്ളത്!
വീണ്ടും വരാം..
ദാസ് !

ആസ്റ്ററിക്സ് ( Astérix ) : പുരാതന ഗാളിലെ ബുദ്ധിമാനായ സാങ്കൽപ്പിക യോദ്ധാവ്




കഴിഞ്ഞ നൂറ്റാണ്ടിലെ മഹാഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒരു കോമിക് ബുക്കാണ് , ആസ്റ്ററിക്സ് എന്ന പുരാതന ഗാളിലെ ഒരു ബുദ്ധിശാലിയുടെ കഥ പറയുന്ന ആസ്റ്ററിക്സ് സീരീസിലുള്ള കാർട്ടൂൺ പുസ്തകങ്ങൾ . മറ്റൊരു കാർട്ടൂൺ പുസ്തകത്തിനും നേടാനാവാത്ത ബഹുമതിയാണിത് .
.
ഫ്രഞ്ചുകാരായ റെനേ ഗോസിനിയും (René Goscinny ) ആൽബെർട് ഉദെർസോ (Alberto Aleandro Uderzo ) യും ചേർന്നാണ് ഈ കാർട്ടൂൺ ക്ലാസ്സിക് രചിച്ചത് .റോമൻ അധിനിവേശത്തെ ചെറുക്കുന്ന പുരാതന ഗാൾ (ഇന്നത്തെ ഫ്രാൻസ് )പ്രവിശ്യയിലെ ഒരു സാങ്കല്പികമായ ചെറു ഗ്രാമത്തിന്റെ കഥയാണ് ഈ കാർട്ടൂണുകൾ പറയുന്നത് .
.
ജൂലിയസ് സീസർ തന്നെയാണ് ഗാൾ ആക്രമിക്കുന്ന സേനാനായകൻ ജൂലിയസ് സീസറും അദ്ദേഹത്തിന്റെ റോമൻ സൈന്യവും ചിത്രകഥകളിലെ പ്രമുഖ സാന്നിധ്യമാണ് . റോമൻ സൈനിക നേതാക്കന്മാരും , സൈനികരും ,ചാരന്മാരും പല കഥകളിലും പ്രമുഖ കഥാപാത്രങ്ങളാണ് .
.
ഗാളിലെ അർമൊരിക്ക എന്ന പ്രദേശത്താണ് ആസ്റ്റെറിക്‌സിന്റെ ഗ്രാമം . ആസ്റ്ററിക്സ് തന്നെയാണ് ഗ്രാമത്തിലെ ഏറ്റവും സൂത്രശാലി. . ആസ്റ്റെറിക്‌സിന്റെ സുഹൃത്തും ഗ്രാമത്തിലെ ഏറ്റവും ശക്തനുമാണ് ഒബിലിക്സ് ( Obelix). ഗ്രാമമുഖ്യൻ വൈറ്റൽസ്റ്റാറ്റിസ്റ്റിക്സ് (Vitalstatistix. ). ഗ്രാമവാസികളുടെ ശക്തി വർധിപ്പിക്കുന്ന പാനീയം നിർമിക്കുന്ന ഗ്രാമ വൈദ്യൻ ഗെറ്റാഫിക്സ് (Getafix. ), ഗ്രാമത്തിലെ കൊല്ലപ്പണിക്കാരനും ഒരു ചെറുകിട റൗഡിയുമാണ് ഫുള്ളി ആട്ടോമാറ്റിക്സ് (Fully automatix), മൽസ്യവില്പന അൺ ഹൈജിനിക്സിനാണ് (Unhyginix ) . വളരെ വിപുലമാണ് കഥാ പാത്രങ്ങളുടെ വിന്യാസം .
.
കാർട്ടൂണുകൾ എന്നതിലുപരി ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും മാനവിക വിഷയങ്ങളുടെയും രസകരമായ അവതരണവും ഈ കോമിക്സുകളിൽ കാണാം . കോമിക്സുകളിൽ ഒന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഫിനീഷ്യൻ കച്ചവടക്കാരന്റെ പേര് എക്കൊണോമിക് ക്രൈസിസ്‌ (Economikkrisis ) എന്നാണ് . ഓരോ ചിത്രകഥയും ഭൂഗോളത്തിന്റെ ഓരോ മേഖലയിൽ വച്ച് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത് .
.
ആസ്റ്ററിക്സ് ചിത്രകഥകളിൽ ഇന്ത്യയിൽ വച്ചുനടക്കുന്ന ഒരു കഥയും ഉണ്ട് . ആസ്റ്റെറിക്‌ ആൻഡ് ദി മാജിക് കാർപെറ്റ് (Asterix and the Magic Carpet ) എന്നാണ് ആ കഥയുടെ പേര് .ഇന്ത്യയിലെ ഒരു രാജ്യത്തിൽകൊടും വരൾച്ച വന്നപ്പോൾ ,പാട്ടു പാടി മഴ പെയ്യിക്കാനാവുന്ന ഗാളിലെ പാട്ടുകാരൻ കൊക്കോ ഫോണിക്‌സിനെ (Cacofonix, ) തേടി ഇന്ത്യയിൽനിന്നും ഒരു പറക്കും പരവതാനിയിൽ കയറി ഒരു സന്യാസി ഗാളിൽ എത്തുന്നതും , അവിടെനിന്നും കോക്കോഫോണിക്‌സും , ആസ്റ്റെറിക്‌സും , ഒബിലിക്സ്ഉം ഗെറ്റാഫിക്സ്ഉം അടങ്ങുന്ന ഒരു സംഘം ഇന്ത്യയിൽ എത്തുന്നതാണ് ആ കഥയുടെ ഇതിവൃത്തം .
.
1977 ൽ റെനേ ഗോസിനി ദിവംഗതനായി. പിന്നീട് കഥകളുടെ എണ്ണത്തിൽ കുറവുവന്നു . 2011 ൽ ഉഡർസൊ കാർട്ടൂൺ രംഗത്തുനിന്നും വിരമിച്ചു . ഇപ്പോൾ ആസ്റ്ററിക്സ് കാർട്ടൂണുകൾ ഒരുക്കുന്നത് ജീൻ യുവേസ് ഫെറി (Jean-Yves Ferri ) എന്ന ഫ്രഞ്ചുകാരനാണ് . ഇന്നേ വരെ ആസ്റ്ററിക്സ് സീരീസിൽ 37 കാർട്ടൂൺ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
.
കാർട്ടൂൺ കഥകളുടെ കൂട്ടത്തിൽ തികച്ചും വ്യത്യസ്തതപുലർത്തുന്നവയാണ് ആസ്റ്റെറിക്‌സിന്റെ കഥകൾ . അര നൂറ്റാണ്ടിനുശേഷവും ആസ്റ്ററിക്സ് കാർട്ടൂണുകളുടെ ജനപ്രീതിയിൽ വലിയ കുറവ് വന്നിട്ടില്ല .
---
ചിത്രം : ആസ്റ്ററിക്സ് , ആസ്റ്ററിക്സ് ആൻഡ് ദി മാജിക് കാർപെറ്റ് (Asterix and the Magic Carpet ) എന്ന കാർട്ടൂൺ പുസ്തകത്തിന്റെ മുഖചിത്രം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://en.wikipedia.org/…/Le_Monde%27s_100_Books_of_the_Ce…
rishidas
2.https://en.wikipedia.org/wiki/Asterix_(character)
==
This is an original work . No part of it is copied from elsewhere-Rishidas. S

ടൈഫോൺ ( Typhon): യവന ഇതി ഹാസങ്ങളിലെ ഏറ്റവും ഭയങ്കരനായ അസുരൻ .



എല്ലാ നാഗരികതകളുടെ ഇതിഹാസങ്ങളിലും അതി ഭയങ്കരന്മാരായ സത്വങ്ങളുണ്ട് . നമ്മുടെ നാട്ടിലെ വിശ്വാസങ്ങളായ മാടനും, മറുതയും ,വടയക്ഷിയും എല്ലാം അത്തരം ഭയങ്കരന്മാർ തന്നെ . യവന പുരാണങ്ങൾ ൽ പ്രതിപാദിക്കപ്പെടുന്ന ഏറ്റവും ഭയങ്കരനായ ജീവി/ അസുരൻ ആണ് ടൈഫോൺ എന്ന ഭയങ്കരൻ . ഭൂമീദേവിയായ ഗയയുടെയും നരകത്തിന്റെ തന്നെ അദ്‌ധോലോകമായ ടാർടാറാസിന്റെയും പുത്രനാണ് ടൈഫോൺ .
മനുഷ്യന്റെയും സർപ്പത്തിന്റെയും ഒരു സങ്കരരൂപമാണ് ടൈഫോണിന് . . ഒരു മനുഷ്യരൂപത്തിൽ നിന്നും സര്പ്പതലകളും വാലുകളും ഉൽഭവിക്കുന്ന ഒരതികായനാണ് ടൈഫോൺ .. സര്പ്പതലകൾ വമിക്കുന്നതാകട്ടെ അതിശക്തമായ വിഷപ്പുകയും. ഒരിക്കൽ ടൈഫോൺ സിയൂസിനെ കീഴ്‌പ്പെടുത്തി പ്രപഞ്ചത്തിന്റെ അധീശത്വം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട് . ടൈഫോണുകളെപ്പോലെ ശക്തരായ സൈക്ലൊപ്സുകൾ നിര്മിച്ചുനൽകിയ വജ്രായുധം (ഇടിമിന്നൽ ) കൊണ്ടാണ് സീയൂസ് ടൈഫോണിനെ പരാജിതനാക്കിയത് . പരാജിതനായ ടൈഫോണിനെ സീയൂസ് നരകത്തിന്റെ അടിത്തട്ടിൽ ബന്ധനസ്ഥനാക്കി . അഗ്നിപർവ്വതങ്ങൾ ബന്ധനത്തിലായ ടൈഫോണിന്റെ ഉഛ്വാസമാണെന്നാണ് പുരാതന യവനർ വിശ്വസിച്ചിരുന്നത്
-
rishidas
ടൈഫോൺ : image courtesy: wikimedia .org

ലണ്ടൻ മെട്രോ - മാസ്സ് റാപിഡ് ട്രാൻസിറ്റ് (Mass Rapid Transit ) സംവിധാനങ്ങളുടെ മാതാവ്




വലിയ ജനസാന്ദ്രതയുള്ള നാഗരങ്ങളിൽ വളരെയധികം യാത്രക്കാരെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കഴിയുന്നത്ര വേഗത്തിൽ കടത്തുന്ന യാത്രാ സംവിധാനങ്ങളാണ് മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ . ഇക്കാലത്തു അവ മെട്രോ റെയിൽ സംവിധാനങ്ങൾ എന്നാണ് സാധാരണ അറിയപ്പെടുന്നത് . ഇത്തരത്തിലെ ആദ്ദ്യത്തെ ഒരു റെയിൽ സംവിധാനം നിർമിച്ചത് ലണ്ടൻ നഗരത്തിലായിരുന്നു .
.
പത്തൊൻപതാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള കോളനികളിൽ നിന്നും കൊള്ള ചെയ്ത ധനം കൊണ്ട് ബ്രിട്ടൻ സമ്പന്നമായി . ലണ്ടൻ നഗരം ലോകത്തിലെ ഏറ്റവും വലിയ മഹാനഗരമായി . അന്തർ ജ്വലന യന്ത്രങ്ങൾ ഉപയോഗിക്കുന്ന യാത്രാവാഹനങ്ങൾ നിലവിൽ വന്നിട്ടുണ്ടായിരുന്നില്ല . എന്നാൽ ആവി എഞ്ചിനുകളും വൈദുതി എഞ്ചിനുകളും വലിക്കുന്ന തീവണ്ടികൾ നിലവിൽ വന്നു കഴിഞ്ഞിരുന്നു . അക്കാലത്തെ കുതിരവണ്ടികൾ കൊണ്ട് വീർപ്പുമുട്ടുന്ന ലണ്ടൻ മകരത്തിലെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ലണ്ടൻ മെട്രോപൊളിറ്റൻ റെയിൽവേ എന്ന പേരിൽ ലോകത്തെ ആദ്യ ഭൂഗർഭ മാസ്സ് റാപിഡ് ട്രാൻസിറ്റ് ( മെട്രോ) റെയിൽ സംവിധാനം 1863 ൽ ലണ്ടൻ നഗരത്തിൽ പ്രവർത്തന സജ്ജമായത് .
.
കട്ട് ആൻഡ് കവർ രീതിയിൽ തുരങ്കങ്ങൾ നിർമിച്ചശേഷം അവയിലൂടെ ആവി എഞ്ചിൻ വലിക്കുന്ന തീവണ്ടികളാണ് ആദ്യം ഓടിച്ചിരുന്നത് . തുരങ്കങ്ങളിലൂടെ ആവി എഞ്ചിനുകൾ പ്രവൃത്തിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗിച്ചുള്ള തീവണ്ടികളിലേക്ക് മാറി ലണ്ടൻ ട്യൂബ് എന്നാണ് ഈ സംവിധാനം അറിയപ്പെട്ടിരുന്നത് . കോളനികളിൽ നിന്നും കൊള്ളയടിച്ച ധനം എത്തിച്ചേരുന്ന മുറക്ക് ലണ്ടൻ ട്യൂബിന്റെ വികസനവും തുടർന്ന് കൊണ്ടിരുന്നു . പതിയെപ്പതിയെ ലണ്ടൻ ട്യൂബ് ലണ്ടൻ നഗരത്തിന്റെ ജീവ നാഡിയായി മാറി .
.
രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടൻ ട്യൂബ് യാത്രക്കെന്നപോലെ ഒരു വലിയ ബോംബ് ഷെൽട്ടറായും ഉപയോഗിക്കപ്പെട്ടു . ജർമൻ ബോംബറുകൾ വരുമ്പോൾ തന്നെ ലണ്ടൻ നിവാസികൾ ലണ്ടൻ ട്യൂബിൽ അഭയം തേടാൻ തുടങ്ങി . രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടൻ നഗരത്തിന്റെ സമരവീര്യം നിലനിർത്തുന്നതിൽ ലണ്ടൻ ട്യൂബ് വഹിച്ച പങ്ക് വളരെ വലുതാണ് .

.
ഉപരിതലത്തിലെ റെയിൽ ലൈനുകളും കട്ട് ആൻഡ് കവർ രീതിയിൽ നിർമിച്ച ടണലുകളും ആഴത്തിലുള്ള ടണലുകളും ചേർന്നതാണ് ലണ്ടൻ മാസ്സ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം . പൂർണമായും വൈദുതീകരിച്ച് ഡി സി വൈദുതിയിലാണ് തീവണ്ടികൾ ഓടുന്നത് . മണിക്കൂറിൽ മുപ്പതു കിലോമീറ്ററിൽ അധികമാണ് തീവണ്ടികളുടെ ശരാശരി വേഗത . നാനൂറു കിലോമീറ്ററിലധികം നീളവും 270 സ്റ്റേഷനുകളും ലണ്ടൻ മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനത്തിലുണ്ട് .പ്രതിദിനം അൻപതുലക്ഷം യാത്രക്കാർ ലണ്ടൻ മെട്രോ ഉപയോഗിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
.
ഇന്ന് ലോകത്തെ ഏറ്റവും ദൈർഖ്യമേറിയ മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനം എന്ന പദവിയും ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനം എന്ന പദവിയും ലണ്ടൻ മെട്രോക്ക് നഷ്ടപ്പെട്ടിരിക്കുന്നു . ലണ്ടൻ മെട്രോയെക്കാൾ വളരെ വിപുലമായ അനവധി മാസ്സ് റാപിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഇന്ന് ലോകത്തെ പല മഹാനഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട് .
--
ചിത്രങ്ങൾ : കടപ്പാട് വിക്കിമീഡിയ കോമൺസ്
==
Ref
1.https://tfl.gov.uk/…/lon…/a-brief-history-of-the-underground
.
2.https://www.telegraph.co.uk/…/London-Underground-150-fasci…/
==
This is an original work based on references .No part of it is copied from elsewhere-Rishidas .S

വിവിധ തരം മദ്യങ്ങളുടെ പ്രത്യേകതകള്‍ നിര്‍മ്മാണ രീതികള്‍.....?


നിങ്ങള്‍ കഴിക്കുന്ന മദ്യം യഥാർത്ഥത്തിൽ എന്താണ്? വിവിധ തരം മദ്യങ്ങളുടെ പ്രത്യേകതകള്‍ നിര്‍മ്മാണ രീതികള്‍.....?
കേരളീയരുടെ മദ്യപാനശീലം വലിയ ചര്‍ച്ചാ വിഷയമാണ്. കേരളത്തിലെ മദ്യപാനികള്‍ കുടിച്ചു തീര്‍ക്കുന്നത് പലപ്പോഴും റെക്കോര്‍ഡ് തുകയ്ക്കാണ്. ഓണത്തിനും ന്യൂ ഇയറിനുമെല്ലാം ഇതിന്റെ കണക്ക് പുറത്തുവരാറുണ്ട്. എന്നാല്‍ എന്താണ് മദ്യത്തിന്റെ കാര്യത്തില്‍ കേരളത്തിന് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ മുക്കാല്‍ പങ്ക് മദ്യപാനികള്‍ക്കും തങ്ങള്‍ കുടിക്കുന്ന മദ്യം എന്താണെന്നോ അതിന്റെ പ്രത്യേകത എന്താണെന്നോ അറിയില്ല എന്നതാണ് സത്യം. നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മദ്യ സാക്ഷരത.
ബ്രാണ്ടി brandy
കത്തിച്ച വൈന്‍ എന്നര്‍ഥമുള്ള ‘ burned wine ‘എന്ന വാക്കില്‍ നിന്നാണ് ബ്രാണ്ടി എന്ന പദമുണ്ടാകുന്നത്. മുന്തിരിയില്‍ നിന്നാണ് ബ്രാണ്ടി ഉണ്ടാക്കുന്നത്.
40-60 ശതമാനം വരെ ആല്‍ക്കഹോള്‍ ഇതില്‍ ഉണ്ടാകും. പാശ്ചാത്യ ലോകത്തില്‍ അത്താഴശേഷം കഴിക്കുന്ന പാനിയമാണ് ബ്രാണ്ടി. മുന്തിരി, ആപ്പിള്‍ ബെറി , പ്ലം,എന്നി പഴങ്ങളില്‍ നിന്നും ബ്രാണ്ടി ഉണ്ടാക്കാറുണ്ട്.ഇവയെ പൊതുവെ ഫ്രൂട്ട് ബ്രാണ്ടി എന്നു വിളിക്കുന്നു. 16 ഡിഗ്രിയില്‍ താഴെ സൂക്ഷിച്ചാലേ ബ്രാണ്ടിക്ക് രുചിയേറൂ. ഓക്ക് മരവീപ്പയില്‍ പഴകിച്ചെടുക്കുന്ന ബ്രാണ്ടിക്കാണ് സ്വര്‍ണ്ണ നിറമുണ്ടാകുക. പഴക്കമനുസരിച്ചാണ് ബ്രാണ്ടിയെ ലേബല്‍ ചെയ്തിരിക്കുന്നത്.
A.C -മരവീപ്പയില്‍ രണ്ടു വര്‍ഷം വച്ചിരുന്നു പഴകിയത്.
V.S – വെരി സ്‌പെഷ്യല്‍ – ചുരുങ്ങിയത് മൂന്നു വര്‍ഷം പഴക്കം.
V.S.O.P- വെരി സ്‌പെഷ്യല്‍ ഓള്‍ഡ് പെയ്ല്‍.
X.O – എക്‌സ്ട്രാ ഓള്‍ഡ്. ചുരുങ്ങിയത് ആറു വര്‍ഷം പഴക്കം.
വിന്റേജ്- കുപ്പിയിലാക്കിയയുടന്‍ പെട്ടിയില്‍ സൂക്ഷിച്ചവ.
ഹോര്‍ഡ് ഡി ഏജ്- പഴക്കം നിര്‍ണ്ണയിക്കാനാവാത്തത്.( മൂല്യമേറിയത്.)
വിസ്‌കി whiskey
വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളില്‍ സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യങ്ങളാണ് വിസ്‌കി (Whiskey) എന്നറിയപ്പെടുന്നത്. ബാര്‍ലി, റൈ, മാള്‍ട്ട് ഗോതമ്പ് എന്നി ധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. വിസ്‌കി പ്രധാനമായു രണ്ടു വിധമുണ്ട്. മാള്‍ട്ടും(Malt) ഗ്രെയ്‌നുംGrain). ധാന്യം കുതിര്‍ത്ത് ഉണക്കിയെടുക്കുന്നതാണ് മാള്‍ട്ട് എന്നറിയപ്പെടുന്നത്. മാള്‍ട്ടഡ് ബാര്‍ലിയില്‍നിന്നും ഉണ്ടാക്കുന്ന വിസ്‌കിയാണ് മാള്‍ട്ട്. മാള്‍ട്ടഡ് അല്ലാത്ത ബാര്‍ലിയില്‍ നിന്നും മറ്റു ധാന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വിസ്‌കിയാണ് ഗ്രെയ്ന്‍.
2കാസ്‌ക് സ്‌ട്രെങ്ത് വിസ്‌കി എന്നാല്‍ മര വീപ്പയില്‍ നിന്നെടുത്ത് നേര്‍പ്പിക്കാതെ കുപ്പിയില്‍ ആക്കിയ വിസ്‌കിയാണ്. സ്‌കോട്ട്ലന്‍ഡില്‍ വാറ്റി മൂന്നു വര്‍ഷം പഴകിച്ച് ഓക് വീപ്പയില്‍ സൂക്ഷിച്ച വിസ്‌കിയാണ് സ്‌കോച്ച് വിസ്‌കി. ഇത് രണ്ടു തവണ വാറ്റിയെടുത്തതാണ്. മൂന്നു തവണ വാറ്റിയതും ഐര്‍ലന്റില്‍ നിര്‍മ്മിച്ചതുമായ വിസ്‌കിയാണ് ഐറിഷ് വിസ്‌കി. മൊളാസസ് പുളിപ്പിച്ചാണ് ഇന്ത്യന്‍ വിസ്‌കി നിര്‍മ്മിക്കുന്നത്. റഷ്യന്‍ വിസ്‌കി നിര്‍മ്മിക്കുന്നത് ഗോതമ്പില്‍ നിന്നാണ്.
റം rum
കരിമ്പുല്‍പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം (RUM). വാറ്റിക്കിട്ടുന്ന ഈ ദ്രാവകം ഓക്ക് ബാരലുകളില്‍ സൂക്ഷിക്കും. കരീബിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് റം കൂടുതലായും നിര്‍മ്മിക്കുന്നത്. നാവികരുമായി അടുത്ത ബന്ധമുള്ള മദ്യമാണിത്. ഇന്ത്യയിലും റം വാറ്റുന്നുണ്ട്. സ്പിരിറ്റിന്റെ തോത്, പഴക്കം തുടങ്ങിയ ഘടകങ്ങളാണ്‌റമ്മിന്റെ തരം തിരിവിനാധാരം. കൊളംബിയയില്‍ 50 ശതമാനവും ചിലി വെനിസ്വേല എന്നിവിടങ്ങളില്‍ 40 ശതമാനവും ആണ് റമ്മിലെ ആല്‍ക്കഹോള്‍ അനുപാതം.
ഗോള്‍ഡ് റം: മരവീപ്പയില്‍ സൂക്ഷിച്ച് വച്ച് കടുത്ത നിറമുള്ളവ
സ്‌പൈസ്ഡ് റം: സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ന്നത്.
ബ്ലാക് റം: കൂടുതല്‍ പഴക്കി എടുത്ത കടുത്ത നിറവും രുചിയുമുള്ളവ.
ഓവര്‍പ്രൂഫ് റമ്മില്‍ 75 ശതമാനത്തിലധികം ആള്‍ക്കഹോള്‍ ഉണ്ടാകും.
മരവീപ്പയില്‍ (cask) പഴക്കിയതാണ് ഓള്‍ഡ് കാസ്‌ക് റം
റമ്മും കട്ടന്‍ ചായയും ചേര്‍ത്ത പാനീയമാണ് ജാഗര്‍ ടീ.
വോഡ്ക vodka
ലോകത്തെ ഏറ്റവും പ്രശസ്തമായ റഷ്യന്‍ മദ്യമാണ് വോഡ്ക. ഉരുളക്കിഴങ്ങ് ഷുഗര്‍ബീറ്റ്, മൊളാസസ് എന്നിവ പുളിപ്പിച്ചു കിട്ടുന്ന വസ്തു പലതവണ വാറ്റിയെടുത്ത് ശുദ്ധീകരിച്ച് വെള്ളം ചേര്‍ത്താണ് വോഡ്കയുണ്ടാക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് റഷ്യന്‍ വോഡ്കയില്‍ 30-50 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാകും. യൂറോപ്പില്‍ ഇതു 38 % ആണ്. ധാന്യങ്ങളില്‍ നിന്നോ അന്നജവും പഞ്ചസാരയും അടങ്ങിയ ഏത് സസ്യ വര്‍ഗ്ഗത്തില്‍ നിന്നോ വോഡ്ക വാറ്റാം. വാറ്റിയ വോഡ്ക കരി(Charcoal) ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ഈതൈല്‍ അസറ്റേറ്റ്, ഈതൈല്‍ ലാക്‌റ്റേറ്റ് എന്നിവയാണ് രുചിക്കായി ചേര്‍ക്കുക. സോയാബീന്‍ ബീറ്റ് റൂട്ട് എന്നിവയില്‍ നിന്നൊക്കെ വോഡ്ക ഉണ്ടാക്കാം.
ടെക്വില tequila
പടിഞ്ഞാറന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ജലിസ്‌കോയിലെ ടെക്വില എന്ന നഗരത്തിലെ അഗേവ് ചെടിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് ടെക്വില.38-40% വരെയാണ് ടെക്വിലയിലെ ആല്‍ക്കഹോളിന്റെ അളവ്.
കള്ള് toddy’s
പന, തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് കള്ള്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം. പാം വൈന്‍, പാംടോഡി എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. തെങ്ങ് പന എന്നിവയുടെ കുല വെട്ടി അവിടെ പാത്രം ഉറപ്പിക്കുന്നു. അതില്‍ നിന്നും ഊറി വരുന്ന ദ്രവം മധുരമുള്ളതും ആല്‍ക്കഹോള്‍ ഇല്ലാത്തതുമാണ്. ഇതാണ് മധുരക്കള്ള് , അന്തിക്കള്ള് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.
കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയില്‍ പുളിച്ചു തുടങ്ങും. മധുരക്കള്ള് രണ്ടു മണീക്കൂര്‍ കഴിഞ്ഞാല്‍ 4% ആല്‍ക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും. കള്ള് അധികം പുളിപ്പിച്ചാല്‍ വിന്നാഗിരി ഉണ്ടാകുന്നു.
ഫെനി feni
ഗോവയില്‍ മാത്രം ഉണ്ടാകുന്ന കശുവണ്ടി മദ്യമാണ് ഫെനി. ഇത് തെങ്ങിന്‍ കള്ളില്‍ നിന്നും ഉണ്ടാകാം. കള്ള് വാറ്റിയാല്‍ വീര്യമുള്ള മദ്യമുണ്ടാക്കാം. ചാരായം, വില്ലേജ് ജിന്‍, കണ്‍ട്രി വിസ്‌കി എന്നൊക്കെ ഇതറിയപ്പെടുന്നു.
വൈന്‍ 🍷 wine
മുന്തിരിച്ചാറ് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് വീഞ്ഞ് (wine). യൂറോപ്പാണ് വീഞ്ഞിന്റെ നാട്. ആപ്പിള്‍ , ബെറി എന്നി പഴങ്ങളില്‍ നിന്നും വീഞ്ഞുണ്ടാക്കാം.10 മുതല്‍ 14 ശതമാനം വരെ ആല്‍ക്കഹോള്‍ വീഞ്ഞില്‍ അടങ്ങിയിട്ടുണ്ട്. വീഞ്ഞില്‍ ബ്രാണ്ടിയും മറ്റും കലര്‍ത്തി വീര്യം കൂട്ടി ഉപയോഗിക്കും. ഇതാണ് ഫോര്‍ട്ടിഫൈഡ് വൈന്‍. ഗ്ലാസ് കുപ്പിയില്‍ കോര്‍ക്കിട്ടടച്ചാണ് വൈന്‍ സൂക്ഷിക്കേണ്ടത്. പഴകും തോറും ഇതിനു ഗുണവും വീര്യവും ഏറും. ഓക്ക് വീപ്പയില്‍ സൂക്ഷിച്ചാണ് വീഞ്ഞ് പഴക്കുക. 2.778 ഡിഗ്രി ആണ് വീഞ്ഞ് സൂക്ഷിക്കേണ്ട ഊഷ്മാവ്.
ബിയര്‍ 🍺 beer
ബിയറിലെ ആല്‍ക്കഹോള്‍ ശതമാനം 3 മുതല്‍ 30 ശതമാനം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെര്‍മന്റേഷന്‍ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളില്‍ നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയര്‍. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നല്‍കുക. ഗോതമ്പ് , ചോളം ബാര്‍ലി എന്നീ ധാന്യങ്ങളാണ് ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
ഹോപ് ആണ് ബിയറിന് ഇളം കയ്പു നല്‍കുന്നത്. ഇതു ബിയര്‍ കേടാകാതിരിക്കുവാനും സഹായിക്കും. പുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റ് അനുസരിച്ചാണ് ബിയറിനെ തരം തിരിക്കുന്നത്. പെട്ടെന്നു പുളിച്ചു കിട്ടുന്ന യീസ്റ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ബിയറാണ് എയ്ല്‍ (ale). പതുക്കെ പുളിപ്പിക്കുന്ന യീസ്റ്റുകൊണ്ട് ഉണ്ടാക്കുന്ന ബിയറാണ് ലാഗര്‍. കുപ്പിയില്‍ ആക്കുന്ന സമയത്ത് ബിയറിനെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറയ്ക്കുന്നു. 7 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ബിയര്‍ വെല്‍ ചില്‍ഡ് ബിയര്‍ എന്നും 8 ഡിഗ്രി യില്‍ ഉള്ള ബിയര്‍ ചില്‍ഡ് ബിയര്‍ എന്നും അറിയപ്പെടുന്നു.
കോക്ടെയ്ല്‍ 🍹 cocktails
രണ്ടോ അതില്‍ കൂടുതലോ പാനിയങ്ങള്‍ ചേര്‍ത്ത മദ്യക്കൂട്ടാണ് കോക്ടെയ്ല്‍ . ചേരുവയില്‍ ഒന്നെങ്കിലും മദ്യം ആയിരിക്കും..
ഷാംപെയ്ന്‍ 🍾 champagnes
വീഞ്ഞ് ഗണത്തില്‍പ്പെടുന്ന ഒരു തരം മദ്യമാണ് ഷാംപെയ്ന്‍. ഇത് സ്പാര്‍ക്ലിംഗ് വൈന്‍ എന്നറിയപ്പെടുന്നു
Copy

പാമ്പുകൾ മാത്രം ജീവിക്കുന്ന ഒരു ദ്വീപ്



സഞ്ചാരികളേ പാമ്പുകൾ മാത്രം ജീവിക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ? വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള് മാത്രം തിങ്ങിനിറഞ്ഞ ഒരിടം.
അങ്ങ് ബ്രസീലിലാണ് ഈ പാമ്പു ദ്വീപ്. Queimada Grande എന്നാണ് ഈ ദ്വീപിന്റെ പേര്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ട്. എന്നാല് നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില് ഏറെ പ്രശസ്തമാണ്. വനവും പാറക്കൂട്ടങ്ങളും പുല്മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .
പണ്ട് ഈ ദ്വീപില് ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നുവത്രെ. ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ്.
പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സർപ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതുന്നത്. എന്നാല് കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.
മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നതായും കഥകളുണ്ട്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്നണ്ടെന്നാണ് റിപ്പോര്ട്ടുകള്. എന്തായാലും ലോകസഞ്ചാര ഭൂപടത്തില് അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.
അതുകൊണ്ട് അങ്ങോട്ടൊരു യാത്ര പോയേക്കാമെന്ന് ആശ തോന്നുന്നുണ്ടെങ്കില് തല്ക്കാലം നടക്കില്ല. സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്ക്കും മാത്രമാണ് പ്രവേശനം.