മലേഷ്യയിലെ ഒരു ഗ്രൂപ്പ് ഓഫ് മാർഷൽ ആർട്സ് ആണ് സിലത് എന്ന് പൊതുവെ അറിയപ്പെടുന്നത്. പണ്ടുകാലം മുതലേ മലേഷ്യ പുറമേനിന്നുള്ള സാമ്രാജ്യത്വമോഹികളുടെയും അക്രമികളുടെയും വിഹാരരംഗമായിരുന്നു. ചൈന ജപ്പാൻ മറ്റ് പടിഞ്ഞാറൻ ശക്തികളെല്ലാം മലേഷ്യയിൽ അവരുടെ ആധിപത്യമുറപ്പിച്ചിട്ടുണ്ട്. മലേഷ്യൻ ജനതയാവട്ടെ അവരെ ആക്രമിച്ച മറ്റു ദേശക്കാർ നിന്നും യുദ്ധമുറകൾ തങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിക്കൊണ്ടിരുന്നു.വർഷങ്ങളായി അവർ അവർക്ക് ലഭിച്ച ആയോധനകല മുറകളും പാഠങ്ങളും സമന്വയിപ്പിച്ച് വളരെ അമൂല്യ സ്വത്തായി പരിപാലിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം കൈമാറി വന്നു.
ഇന്ന് മലേഷ്യയിൽ നൂറിലധികം സ്റ്റൈലുകളിൽ സിലത് പ്രചാരത്തിലുണ്ട്. ചില സ്റ്റൈലുകൾ (വിരലിൽ എന്നാവുന്നവ) ഷാവോലിൻ കുങ്ഫു പോലെ, അകിഡോ പോലെ,തായ് ചി പോലെ ഹാർമോണിയസ് ഫൈറ്റിംഗ് സ്റ്റൈൽസ് ആണെങ്കിൽ മറ്റുചിലത് തികച്ചും ബ്രൂട്ടൽ സ്റ്റൈലുകളാണ്. സിലത് എന്നു പറയുന്നത് വെറും ഹാൻഡ് ടു ഹാൻഡ് കോംബാറ്റ് മാത്രമല്ല ഫൈറ്റിങിന്റെ എല്ലാ ആസ്പെക്ടസും അതു കവർ ചെയ്യുന്നുണ്ട്.അകിഡോ ടൈക്ക്വോണ്ടോ കരാട്ടെ തുടങ്ങിയ കലകൾ ക്ലോസ് കോംബാറ്റിംൽ(പഞ്ച്&കിക്ക് എന്നിവ അതിജീവിച്ച് ശത്രു അടുത്തുവരുമ്പോൾ) ദുർബലമാണ് .ഗ്രൗണ്ടിൽ വെറും വേസ്റ്റും ആണ്.എന്നാൽ സിലത് ഗ്രൗണ്ടിൽ ജൂഡോയെപോലെ അല്ലെങ്കിൽ ജുജൂട്സുവിനെ പോലെ തന്നെ എഫക്ടിവ് ആണ്.ഇതിൽ സെന്റർ ഓഫ് ഗ്രാവിറ്റി ഫലപ്രദമായി ഉപയോഗിക്കുന്ന വിവിധ throws ഉണ്ട്.muay thai ബോക്സർമാരെ പോലെ വേഗത്തിലും വഴക്കത്തിലും മുട്ടുകൈ ഉപയോഗിക്കുന്നതിലും ഇവർ വിദഗ്ധരാണ്.ഏതു ആംഗിളിലും ഷോൾഡർ ഡിസ്‌ലോക്കേറ്റ് ആകാതെ മുട്ടുകൈ പ്രഹരം നടത്താൻ സിലത് അഭ്യസിക്കു കഴിയും.
wingchun കുങ്ഫുവിലെ പോലെ ആക്രമണവും പ്രത്യാക്രമണവും ഒരേ സമയം (ബ്ലോക്ക്&attack at same time) എന്ന രീതിയാണ് സിലത്തിനും ഉള്ളത്. അതുകൊണ്ടുതന്നെ വളരെ ഫാസ്റ്റ് ആണ്.കുങ്ഫു വിനെ പോലെ സ്റ്റൈലിന് വേണ്ടി ടെക്നിക്കിനെ ബലികൊടുക്കുന്ന രീതി സിലത്തിലില്ല.എന്നാൽ വളരെ ഗ്രേസ്‌ഫുൾ ആണ്.മിനിമം എനർജി മാക്സിമം damage എന്ന പോളിസി ആയതിനാൽ ചാട്ടങ്ങൾ ഫൈറ്റിംഗിൽ കുറവാണ്.എന്നാൽ strength ബേസിൽ വിവിധതരം ചാട്ടങ്ങൾ പരിശീലിക്കാറുണ്ട്. താഴ്ന്ന നിലയിൽ നിന്നുള്ള ആക്രമണങ്ങളാണ് കൂടുതൽ ഉള്ളത്.ലോ സ്റ്റാൻസിൽ ഉള്ള വിവിധ ചുവടുമാറ്റങ്ങൾ വളരെ സ്ട്രെങ്ങ്ത് ആൻഡ് ഫ്ലെക്സിബിലിറ്റി ആവശ്യമുള്ളവയാണ്. ലോ കിക്കുകൾ ആണ് കൂടുതലും ഉപയോഗിക്കുന്നത്.
പ്രോപ്പർ ബോഡിമെക്കാനിക്‌സ് ഉപയോഗിച്ച് ഫാസ്റ്റ് ആയി ശരീരത്തിന്റെ ഏതു ഭാഗങ്ങളും ഉപയോഗിച്ചു സ്‌ട്രൈക് ചെയ്യുക(മേജർ ഓർ മൈനർ സ്‌ട്രൈക്) എന്ന കുങ്ഫുവിലെയും ninjitsuവിലെയും രീതി സിലതിലും ഉണ്ട്.മൈനർ സ്ട്രൈക് ലീഡ് ടു മേജർ strike എന്നരീതീയിൽ ആണ് സിലത് ഫൈറ്റർ എതിരാളിയുടെ മേൽ പടർന്നു കയറുക. ഡയറക്ട് ആയുള്ള മുന്നേറ്റങ്ങൾക്കു പകരം പ്രോപ്പർ ആയ ബോഡി മെക്കാനിക്ക്സ് ഉപയോഗിച്ച് ആംഗിൾസിൽ ഉള്ള ചുവടുകൾ ആണുള്ളത്.അതുകൊണ്ടു unpredictable ആണ്.ആറ്റിട്യൂട് വൈസിൽ ninjitsu വിനോടും നല്ല സാമ്യം ഉണ്ട്.kill & distroy attitude ആയകൊണ്ടു റിംഗ് ഫൈറ്റിലും സ്പോർട്സിലും യൂസ് ചെയ്യാനായി സിലത് മുറകൾ ഒരുപാട് control ചെയ്താണ് സംവിധാനം ചെയ്യുന്നത്.
ഇന്നുള്ള മിലിറ്ററി മാർഷ്യൽ ആർട്സുകൾ ആയ ക്രവ്മാഗ,സിസ്റ്റമ തുടങ്ങിയവ സിലത്തിൽ നിന്നും ഒരുപാട് മുറകൾ റിഫൈൻ ചെയ്ത് എടുത്തു ഉപയോഗിക്കുന്നുണ്ട്.
ഇന്നുള്ള മിലിറ്ററി മാർഷ്യൽ ആർട്സുകൾ ആയ ക്രവ്മാഗ,സിസ്റ്റമ തുടങ്ങിയവ സിലത്തിൽ നിന്നും ഒരുപാട് മുറകൾ റിഫൈൻ ചെയ്ത് എടുത്തു ഉപയോഗിക്കുന്നുണ്ട്.
ഇതിലെ ആയുധങ്ങളെ പറ്റി വിവരിക്കാൻ ഒരുപാടുള്ളത്കൊണ്ട് ഇപ്പോൾ അതിനു മുതിരുന്നില്ല.
നന്ദി.