വളരെ ലളിതമായ , പക്ഷെ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആയുധങ്ങളാണ് പാർട്ടിക്കിൾ ബീം ആയുധങ്ങൾ. സബ് ആറ്റോമിക് കണങ്ങളുടെ ഒരു ബീമിനെ വലിയ വേഗ തയിലേക്ക് ആക്സിലറേറ്റ് ചെയ്‌താൽ ആ പാർട്ടിക്കിൾ ബീമിലെ കാര്യങ്ങൾക്ക് വലിയ ഗതിക ഊർജ്ജം കരഗതമാകും . ഇത്തരത്തിലുള്ള വലിയ വേഗതയിലുള്ള സബ് അറ്റോമിക് കണങ്ങൾ ഉൾപ്പെടുന്ന ഒരു പാർട്ടിക്കിൾ ബീമിനെ വളരെ വിധവംശക ശക്തിയുള്ള ഒരായുധമായി ഉപയോഗിക്കാം . പ്രതേകിച്ചു പോര്വിമാനങ്ങൾക്കും വിവിധതരത്തിലുള്ള മിസൈലുകൾക്കും എതിരായി പാർട്ടിക്കിൾ ബീം ആയുധങ്ങൾ ഉപയോഗപ്പെടും .
പാർട്ടിക്കിൾ ബീം ആയുധങ്ങളിലെ കണങ്ങൾ ( പാർട്ടിക്കിളുകൾ ) ആയി എലെക്ട്രോണുകളെയോ, പ്രോട്ടോണുകളെയോ , പോസിട്രോണുകളെയോ , അയോണുകളെയോ ഉപയോഗി ക്കാം . പക്ഷെ എലെക്ട്രോണുകളും അയോണുകളുമാണ് കൂടുതൽ പ്രായോഗികം . ഹൈഡ്രജൻ ആറ്റത്തെ അയോണീകരിച്ചാൽ ലഭിക്കുന്ന പ്രോട്ടോണും പ്രായോഗികമായി ഉപയോഗപ്പെടുത്താവുന്ന ഒരു കണമാണ് .
സാധാരണയായി കണങ്ങളെ എലെക്ട്രോമാഗ്നെറ്റിക് ഫീൽഡുപയോഗിച്ചാണ് വേഗത വര്ധിപ്പിക്കുന്നത് . എലെക്ട്രോസ്റ്റാറ്റിക് ലെൻസുകൾ ഉപയോഗിച്ച് ബീമിനെ ഫോക്കസ് ചെയ്ത ഊർജ്ജ സാന്ദ്രത വർധിപ്പിക്കുന്നു . ഊർജ സാന്ദ്രത കുറഞ്ഞ ബീമുകൾക്ക് പ്രഹര ശക്തി കുറവായിരിക്കും .
.
രണ്ടു രീതിയിലാണ് പാർട്ടിക്കിൾ ബീം ആയുധങ്ങൾ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നത് . ഒന്നാമത്തേത് ബീമിലെ പാർട്ടിക്കിളുകൾ അവയുടെ ഗതിക ഊർജ്ജം ഉപയോഗിച്ച് ലക്ഷ്യ വസ്തുവിനെ ഭൗതികമായി തന്നെ നശിപ്പിക്കുന്നു . മിസൈലുകളുടെ കാര്യത്തിലൊക്കെ അവയുടെ പുറം കവചം ഭേദിച്ചാൽ തന്നെ അവയെ നിഷ്ക്രിയമാക്കാം . രണ്ടാമത്തേത് വലിയ ഊർജ്ജമുള്ള കണങ്ങൾ ലക്ഷ്യങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ വരുത്തുന്ന നാശമാണ് . ഭൗതികമായി നശിപ്പിച്ചില്ലെങ്കിലും ലക്ഷ്യവസ്തുവിലെ ഇലക്ട്രോണിക് ഉപകരണങ്ങളെ ,പ്രത്യേകിച്ച് ഗതിനിർണയ ഉപകരണങ്ങളെ നിർവീര്യമാക്കിയാൽ ഭൗതികമായി നശിപ്പിക്കകത്തെ തന്നെ ലക്ഷ്യ വസ്തുവിനെ നിർവീര്യമാക്കാം .
.
KALI(Kilo Ampere Linear Injector)
--
ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിക്കിൾ ബീം ആയുധ മാണ് KALI(Kilo Ampere Linear Injector) . ഈ ആയുധം ഒരു ഇലക്ട്രോൺ ബീം ആയുധമാണ് . എലെക്ട്രോണുകളെ പ്രകാശവേഗതക്കടുത്തു ( RelativisticSpeed)ആക്സിലറേറ്റ് ചെയ്ത ആ ബീം ഉപയോഗിച്ച് ലക്ഷ്യങ്ങളെ തകർക്കുക എന്നതാണ് ഈ ആയുധത്തിന്റെ തത്വം .ഒരു IL -76 ട്രാൻസ്‌പോർട്ട് വിമാനത്തിൽ ഈ ആയുധത്തിന്റെ പ്രോട്ടോടൈപ്പ് വിന്യസിച്ചതായി അടുത്തകാലത്ത് വാർത്തകൾ ഉണ്ടായിരുന്നു . ഈ ആയുധത്തിന്റെ സാങ്കേതിക വസ്തുതകൾ ഇനിയും കൃത്യമായി വെളിപ്പെടുത്തപ്പെട്ടിട്ടില്ല .
.
പാർട്ടിക്കിൾ ബീം ആയുധങ്ങളുടെ പ്രധാന മേന്മ അവയെ വളരെ വേഗത്തിൽ ( പ്രകാശ വേഗതക്കടുത്ത വേഗത്തിൽ ) ലക്ഷ്യങ്ങളിലെത്തിക്കാനാവുമെന്നാണ് . ഏറ്റവും വേഗതയേറിയ ആന്റി ബാലിസ്റ്റിക് മിസൈലുകളുടെ വേഗം മാക് ഇരുപതിൽ താഴെയാണ് . അതിനാൽ തന്നെ മിസൈലുകൾ അടുത്തെത്തിയാലും പാർട്ടിക്കിൾ ബീം ആയുധങ്ങൾ ഉപയോഗിചു അവയെ തകർക്കാൻ സാധ്യമാവും . പക്ഷെ ഒരു ഉയർന്ന ഊർജ്ജനിലയും വേഗതയുമുള്ള ഒരു പാർട്ടിക്കിൾ ബീമിനെ സൂക്ഷ്മമായി ഫോക്കസ് ചെയ്ത് ഒരു ലക്ഷ്യവസ്തുവിൽ കൃത്യമായി വീഴ്ത്തുക എന്നത് ഇന്നും ഒരു സാങ്കേതിക വെല്ലുവിളി തന്നെയാണ് .
--
ചിത്രം : ഒരു പാർട്ടിക്കിൾ ബീം ആയുധം : ചിത്രകാരന്റെ ഭാവന : കടപ്പാട് :http://www.aerospaceprojectsreview.com/blog/?p=1350
--
RISHIDAS S