കരുണാനിധിയും കറുത്ത കണ്ണടയും.
What's behind his black spectacle??
What's behind his black spectacle??
തമിഴക നേതാവ് കലൈഞ്ജര്‍ കരുണാനിധിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആളുടെ മുഖത്തിന് മുന്‍പേ മനസിലെത്തുന്ന ചിത്രം ആ കറുത്ത കണ്ണയുടേതാണ്.
1970കളുടെ ആദ്യത്തിലാണ് കലൈഞ്ചറിനെ കറുത്ത കണ്ണടയില്‍ പൊതുജനങ്ങള്‍ കാണാന്‍ തുടങ്ങുന്നത്.അതിനും മുന്‍പ് തന്നെ കലൈഞ്ചര്‍ കണ്ണട ഉപയോഗിച്ചിരുന്നു.തമിഴ്നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു കണ്ണടയുപയോഗം തുടങ്ങിയത്.പിന്നീട് 1970ല്‍ കണ്ണിന് നടന്ന വിദഗ്ദ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് കറുത്ത കണ്ണടയ്ക്ക് കലൈഞ്ചര്‍ വോട്ട് കുത്തിയത്.അന്നു മുതല്‍ തുടര്‍ച്ചയായ നാല്‍പ്പത്തിയാറോളം വര്‍ഷങ്ങള്‍ക്ക് ശേഷം 2017 നവംബറില്‍ കറുത്ത കണ്ണട അദ്ദേഹം ഉപേക്ഷിച്ചു.ഉപയോഗിച്ചുകൊണ്ടിരുന്ന കണ്ണട ഭാരക്കൂടുതലുള്ളതും അസൗകര്യം ഉണ്ടാക്കുന്നതുമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈ കൂറുമാറ്റം.കറുത്ത കണ്ണടയ്ക്ക് പകരം ഭാരംകുറഞ്ഞതും കുറച്ചു കൂടി സുതാര്യമായതുമായ കണ്ണടയാണ് അതിന് ശേഷം കലൈഞ്ചറിനൊപ്പം ഉണ്ടായായിരുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് കണ്ണിലുണ്ടായ ഗുരുതര പരിക്കുകളും അതിലെ ശസ്ത്രക്രിയയുടെ ഭാഗമായുണ്ടായ മുറിപ്പാടുകളും മറയ്ക്കാനാണ് കലൈഞ്ചര്‍ കറുത്ത കണ്ണട വച്ചു തുടങ്ങിയതെന്നും ശ്രുതിയുണ്ട്.
കാര്യമേതായാലും ആ കണ്ണട, അത് പിന്നീട് തമിഴ് രാഷ്ട്രീയത്തില്‍ വൈറല്‍ ബ്രാന്‍ഡ് ആയി മാറിയതും ചരിത്രം.
---------------------------------------------------------------------------------
വാല്‍ക്കഷ്ണം - ചെന്നെെയിലെ വിജയ ഒപ്റ്റിക്കല്‍സ് ആണ് കലൈഞ്ചറിന് പുതിയ കണ്ണട എത്തിച്ചു നല്‍കിയത്.40ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവില്‍ ജര്‍മ്മനിയില്‍ നിന്നാണത്രേ ഭാരം കുറഞ്ഞതും മൃദുവായതുമായ കണ്ണടഎത്തിച്ചത്.

''എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളേ.....'' തമിഴ്മക്കളെ ഇളക്കി മറിക്കാന്‍ ഇനിയില്ല ആ ശബ്ദം..
- ചെന്നെെയിലെ വിജയ ഒപ്റ്റിക്കല്‍സ് ആണ് കലൈഞ്ചറിന് പുതിയ കണ്ണട എത്തിച്ചു നല്‍കിയത്.40ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവില്‍ ജര്‍മ്മനിയില്‍ നിന്നാണത്രേ ഭാരം കുറഞ്ഞതും മൃദുവായതുമായ കണ്ണടഎത്തിച്ചത്.