A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സിദ്ധന്മാർക്ക്_ആകാശ_സഞ്ചാരം_സാധ്യമായിരുന്നോ ?


സിദ്ധന്മാരുടെ കാലഘട്ടത്തിൽ ആകാശ സഞ്ചാരം സാധ്യമായിരുന്നു എന്നാണ് സിദ്ധവൈദ്യഗന്ഥങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചത്.
സിദ്ധന്മാർ ആകാശത്തിലൂടെയുള്ള സഞ്ചാരത്തെ 3 മേഖലകളായ് തിരിച്ചിരിക്കുന്നു,
#1_ഗൗനമാർഗം : മേഘങ്ങളുടെ സാനിധ്യമുള്ള ആകാശ സഞ്ചാരത്തെയാണ് ഗൗന മാർഗം എന്ന് പറയുന്നത്.
#2_കേസരിമാർഗം : മേഘങ്ങളുടെ സാനിധ്യമില്ലാത്ത, അതിനു മുകളിലുള്ള ആകാശ മേഖലയിലൂടെയുള്ള സഞ്ചാരമാണിത്.
#3_പൂരണമാർഗം : ശൂന്യാകാശത്തിലൂടെയുള്ള സഞ്ചാരം.
ഈ സിദ്ധി സിദ്ധന്മാർക്ക് ലഭിക്കുന്നത് രസവാത മുറകളിലൂടെ തയ്യാറാക്കുന്ന ഗഗന ഗുളികയിലൂടെയാണ്. മൂന്ന് ദിവസംവരെ ചാരണ ചെയ്തെടുക്കുന്ന രസമണിയാണ് ഗഗന ഗുളിക. ഇത് കണ്ട്ഠത്തിൽ അണിയുന്നവർക്ക് ഈ സിദ്ധി സ്വയത്തമാക്കാം.
#മച്ചമുനിയുടെ കണ്ട്ഠത്തിലുണ്ടായിരുന്ന ഗഗന ഗുളികയുടെ പേരായിരുന്നു #കൊടുർഭേതി. അതുപോലെ #കോരക്കരുടെകയ്യിൽ #ഭോഗിയും#ഋഷഭയോഗിയുടെ കയ്യിൽ #സൈകൈവേതിഎന്നീ പേരുകളിൽ ഗഗന ഗുളികകൾ ഉണ്ടായിരുന്നു. ഇവർ മൂവ്വരും കേസരി-പൂരണ മേഖലകളിലൂടെ ഈ പറഞ്ഞ ഗഗന ഗുളികളുടെ സഹായത്തോടെ സഞ്ചരിച്ചിരുന്നതായി അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. ആകാശ ഗമനം 64 ദ്രാവിഡകലകളിൽ ഒന്നാണ്. അനേകം ശാസ്ത്ര-വൈദ്യ അറിവുകളെപ്പോലെത്തന്നെ ഗഗന ഗുളികയുടെ നിർമ്മാണ വിധിയും ഫലശ്രുതിയും പൂർണ്ണമായി വ്യക്തമാക്കിയിരിക്കുന്നത് സിദ്ധവൈദ്യഗ്രന്ഥങ്ങളിൽ മാത്രമാണ്.
#ഭോഗരുടെ ഗ്രന്ഥത്തിൽനിന്ന്,
രസവാത വിധി പ്രകാരം തയ്യാറാക്കിയതും അഗ്നിയുടെ സാന്നിധ്യത്തിൽ നശിക്കാത്തതുമായ രസമണിയാണ് ചാരണ ചെയ്യേണ്ടത്. ചാരണ ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന മൂശയുടെ അകവശം കാരമരുന്ന് തേക്കണം. അതിനുശേഷം രസമണിയെ മൂശയിൽ വെച്ച് അഗ്നിയുടെ സഹായത്താൽ ഉരുക്കണം. ഉരുകി നിൽക്കുന്ന രസമണിയിലേക്ക് 120 തരം ഉപരസ സത്ത്, 21 തരം മഹാമൂലിക സത്ത്, 25 തരം കാരസാര സത്ത്, 64 തരം പാഷാണ സത്ത്, 9 തരം നവലോഹ സത്ത്, 9 തരം നവരത്ന സത്ത് എന്നീ സത്തുക്കൾ ഒന്നിനു പുറകേ ഒന്നന്നായി സാവധാനം ചെറിയ മാത്രയിൽ ചേർത്തു കൊണ്ടിരിക്കണം. ഇങ്ങനെ ചാരണ ചെയ്തതിനുശേഷം ലഭിക്കുന്ന രസമണിയാണ് ഒരു ഞൊടിയിൽ ഒരു കാതം ദൂരം വാന ഗമനത്തിന് സഹായിക്കുന്നത്. ഇതുപോലെ ഒന്നുമുതൽ എട്ട് തവണ ചാരണ ചെയ്താൽ സഞ്ചരിക്കാൻ സാധിക്കുന്ന ദൂരം പ്രത്യേകം പറയുന്നുണ്ട്.
 ഒരു തവണ ചാരണ ചെയ്താൽ - 100 കാതം സഞ്ചരിക്കാം.
 രണ്ട് തവണ ചാരണ ചെയ്താൽ - 1000 കാതം സഞ്ചരിക്കാം.
 മൂന്ന് തവണ ചാരണ ചെയ്താൽ - 10000 കാതം സഞ്ചരിക്കാം.
 നാല് തവണ ചാരണ ചെയ്താൽ - ലക്ഷം കാതം സഞ്ചരിക്കാം.
 അഞ്ച് തവണ ചാരണ ചെയ്താൽ - കോടി കാതം സഞ്ചരിക്കാം.
 ആറ് തവണ ചാരണ ചെയ്താൽ - സംഘ കാതം സഞ്ചരിക്കാം.
 ഏഴ് തവണ ചാരണ ചെയ്താൽ - 10 സംഘ കാതം സഞ്ചരിക്കാം.
 എട്ട് തവണ ചാരണ ചെയ്താൽ - 100 സംഘ കാതം സഞ്ചരിക്കാം.
#തിരുമൂലരുടെ ഗ്രന്ഥത്തിൽനിന്ന്,
രസമണി ചാരണ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗഗന ഗുളിക 8 എണ്ണമുണ്ട്.
#1_സ്വരൂപം - 51 തവണ ചാരണ ചെയ്തത്.
#2_സൂക്ഷ്മം
#3_കമലിനി - 21 തവണ ചാരണ ചെയ്തത്.
#4_അഷ്ടമസിദ്ധി - 15 തവണ ചാരണ ചെയ്തത്.
#5_കാമിനി - 11 തവണ ചാരണ ചെയ്തത്.
#6_യോഗിനി - 7 തവണ ചാരണ ചെയ്തത്.
#7_വിണ്ണേകി - 3 തവണ ചാരണ ചെയ്തത്.
#8_പരിശം - ഒരു തവണ ചാരണ ചെയ്തത്.
ചാരണ തെറ്റിയാൽ നഷ്ടമാകുന്ന ഫലങ്ങളും തിരുമൂലർ പറഞ്ഞിട്ടുണ്ട്,
 വാന ഗമനം സാധിക്കില്ല.
 കായസിദ്ധി ലഭിക്കില്ല.
 വാശിയെ നിയന്ത്രിക്കാൻ സാധിക്കില്ല.
 യോഗം ഫലിക്കില്ല.
രസവാത വിധിപ്രകാരം ചാരണ ചെയ്താൽ ലഭിക്കുന്ന സിദ്ധികൾ,
 14 ലോകങ്ങൾ, 1008 ശിവ മണ്ഡലങ്ങൾ സഞ്ചരിക്കാം.
 പൂർണ്ണമായ ജ്ഞാനം കൈവരും.
 രസവാതം എല്ലതും ഫലിക്കും.
 അപകടമരണം ഉണ്ടാകില്ല.
#ചട്ടമുനിയുടെ ഗ്രന്ഥത്തിൽനിന്ന്,
ചട്ടമുനിയും ചാരണ ചെയ്തതിന്റെ അടിസ്ഥാനത്തിൽ രസമണിയെ 7 വിതമായ ഗഗന ഗുളികകളായ് തിരിച്ചിരിക്കുന്നു.
#1_സകടു - ഒരു തവണ ചാരണ ചെയ്തത്.
#2_ഗൗനം - 3 തവണ ചാരണ ചെയ്തത്.
#3_കേസരി - 5 തവണ ചാരണ ചെയ്തത്.
#4_അഷ്ടമസിദ്ധി - 7 തവണ ചാരണ ചെയ്തത്.
#5_കമലിനി - 9 തവണ ചാരണ ചെയ്തത്.
#6_കാമധേനു - 10 തവണ ചാരണ ചെയ്തത്.
#7_സ്വരൂപം - 15 തവണ ചാരണ ചെയ്തത്.
ഇതിൽ കമലിനിയുടെ സിദ്ധികളെക്കുറിച്ച് ചട്ടമുനി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്,
 ഒരു ഞൊടിക്കുള്ളിൽ ഒരുകോടി കാതം കൊണ്ടു പോകും.
 അഗ്നിയെ നിയന്ത്രിക്കും.
 ജലത്തെ നിയന്ത്രിക്കും.
 പൂർണ്ണമായും മനസിനെ നിയന്ത്രിക്കും.
 വാതത്തെ ഉള്ളിൽ നിർത്തും.
സ്വരൂപ മണിയെക്കുറിച്ച്,
 ദേഹം അദൃശ്യമാക്കും.
 ആയുധം ശരീരത്തിൽ ഏൽക്കില്ല.
 ഞൊടിയിടയിൽ ആഗ്രഹിച്ച സ്ഥലങ്ങളിൽ എത്താം.
 ആറ് ആധാരങ്ങളും ഉണരും.
 പരബ്രഹ്മ ദർശനം.
#കൊങ്കണവർ 12 തരം ഗഗന ഗുളികകളെക്കുറിച്ച് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
സിദ്ധന്മാരുടെ വാന ഗമന സിദ്ധിയെക്കുറിച്ചുള്ള ചെറിയൊരു വിവരണം മാത്രമാണിത്.