A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മരണം പതിഞ്ഞിരിക്കുന്ന പ്രേതബാധയുള്ള ഇന്ത്യയിലെ 10 റോഡുകൾ


രാത്രിക്കാലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പ്രേതങ്ങളിൽ വിശ്വസമുണ്ടോ? വെളുത്ത വസ്ത്രമണിഞ്ഞ് വഴി മദ്ധ്യേ വന്ന് പേടിപ്പെടുത്തുന്ന പല യക്ഷി കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ചിലർ വാഹനത്തിന് കൈകാണിച്ച് നിർത്തിയില്ലെങ്കിൽ പിൻതുടർന്ന് വരുന്ന കഥയും, കുട്ടിയുമായി റോഡരികിൽ നിൽക്കുന്നതും, തലകീഴായ രൂപങ്ങൾ റോഡിൽ പ്രത്യക്ഷപ്പെടുമെന്നതുമായിട്ടുള്ള നിരവധി പ്രേതകഥകൾ ഇതിനകം കേട്ടു കാണുമായിരിക്കും. ഇത്തരം കഥയുമായി സാമ്യമുള്ള സംഭവങ്ങൾ നടന്നിട്ടുള്ള ഹൈവേകൾ ഇന്ത്യയിലുണ്ടെന്നാണ് പറയപ്പെടുന്നത്.
പ്രേത ബാധയുള്ള ഇത്തരം റോഡുകളുടെ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും വിശ്വസിക്കാൻ മാത്രമെ ആവുകയുള്ളൂ. എത്രത്തോളം ശരിയുണ്ടെന്നന്വേഷിക്കാൻ കൂടി ആരും ധൈര്യം കാണിക്കുന്നില്ലെന്നാണ് വാസ്തവം. നിങ്ങൾക്ക് എന്തും നേരിടാനുള്ള ധൈര്യമുണ്ടെങ്കിൽ വളരെ വൈകിയ രാത്രികളിൽ താഴെ പറഞ്ഞിട്ടുള്ള പ്രേതബാധയുള്ള റോഡിൽ കൂടെ ഒരു രാത്രി സഞ്ചാരമാകാം.
1,*ബാരോഗ് ടണൽ*
വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണിത്. കൽക്ക-ഷിംല റെയിൽവെ ലൈനിൽ ഒരു ടണൽ നിർമിക്കാനുള്ള കരാർ ഏറ്റെടുത്ത് കൊണ്ട് കോളോണൽ ബാരോഗും സംഘവും ടണലിന്റെ പണി തകർത്താരംഭിച്ചു. പണി കൂടുതൽ എളുപ്പമാക്കാൻ മലയുടെ രണ്ടറ്റത്തിനും നിന്നും കുഴിച്ചു തുടങ്ങാൻ ബാരോഗ് നിർദേശം നൽകി. രണ്ടറ്റത്ത് നിന്ന് കുഴിക്കാൻ തുടങ്ങിയെങ്കിലും കൂട്ടിമുട്ടിക്കാൻ കഴിഞ്ഞില്ല. ബാരോഗിന്റെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നും പറഞ്ഞ് ആളുകൾ കുറ്റപ്പെടുത്താൻ തുടങ്ങി. റെയിൽവെയുടെ സ്ഥലം നശിപ്പിച്ചതിൽ ബ്രീട്ടീഷ് ഗവൺമെന്റ് പിഴയും ചുമത്തി. ഇതിൽ മനംനോന്ത് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു അദ്ദേഹം. മരണ ശേഷം ഈ ടണലിന്റെ സമീപത്തായാണ് അടക്കം ചെയ്തത്. ഇന്നും ബാരോഗിന്റെ പ്രേതം ഇവിടങ്ങളിൽ അലഞ്ഞുതിരയുന്നെണ്ടാണ് പറയപ്പെടുന്നത്.
2,*ടു-ലൈൻ ഈസ്റ്റ് കോസ്റ്റ് റോഡ്*
ഈ വഴി വാഹനമോടിച്ച് പോയവർക്കോക്കെ പറയാനായി ഒരു കഥയും ഉണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി വണ്ടി ഓടിച്ച് പോയവരോക്കെ വെളുത്ത സാരിയുടുത്ത സ്ത്രീരുപത്തെ റോഡിൽ കണ്ടെതായി പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷീതമായി ഈ രൂപത്തെ കണ്ട് ഭയന്ന് റോഡിലുള്ള ശ്രദ്ധ പതറി നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടിവിടെ.
3,*ദില്ലി കണ്ടോൻമെന്റ് റോഡ്*
മറ്റോരു പ്രേതബാധയുള്ള റോഡാണിത്. നിഗൂഢ സാഹചര്യത്തിൽ വെളുത്ത സാരിയുടുത്ത സ്ത്രീയെ ഈ റോഡിൽ വെച്ചും കാണാറുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. രാത്രിക്കാലങ്ങളിൽ വഴി മദ്ധ്യേ പ്രത്യക്ഷപ്പെടുന്ന ഈ യക്ഷി വാഹനത്തെ പിൻതുടർന്ന് വന്ന് ഭയപ്പെടുത്താറുണ്ടത്രെ. വേഗതയിൽ ഓടിക്കേണ്ടി വരുന്നതിനാൽ ആക്സിലേറ്റും ജാമായി പോകുമെന്നാണ് പറയപ്പെടുന്നത്.
4,*നാഷണൽ ഹൈവേ നം.33, റാഞ്ചി-ജംഷഡ്പൂർ*
രാജ്യത്തെ ഹൈവേകളെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടെങ്കിൽ നാഷണൽ ഹൈവേ 33 നെ കുറിച്ച് കേൾക്കാതിരിക്കില്ല. നിരവധി ദുർമരണങ്ങൾ സംഭവിക്കുന്ന രാജ്യത്തെ ഒരേയൊരു ഹൈവെയാണിത്. അപകടത്തിലൂടെ ഏകദേശം 243 പേരുടെ ജീവനാണ് 40കിമി ദൈർഘ്യമുള്ള ഈ ഹൈവേയിൽ പെലിഞ്ഞുപോയിട്ടുള്ളത്. രാത്രിക്കാലങ്ങളിൽ ഹൈവേ മുറിച്ച് കടക്കുന്ന സ്ത്രീയെ രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് മിക്ക അപകടങ്ങളും സംഭവിച്ചിട്ടുള്ളത്.
5,*ബസന്ത് അവന്യൂ റോഡ്*
വളരെക്കുറച്ച് വാഹനങ്ങൾ മാത്രമേ ഇതുവഴി പോകാറുള്ളൂ. നിറയെ മരങ്ങളുണ്ട് റോഡിനിരുവശത്തും. മരങ്ങൾ തീർക്കുന്ന നിഴലുകൾ ഭയാനകമാണ്. ഓരോ ഇലയനക്കവും പ്രേതങ്ങൾ 'തളികകൾ കൈമാറുന്ന' സന്ദർഭമായി ഇവിടുത്തുകാർ മനസ്സിലാക്കുന്നു. ആളനക്കമില്ലാത്ത സമയത്ത് ഇതുവഴി പോയ ചിലരെ പ്രേതം വന്ന് മോന്തയ്ക്കടിച്ചു വീഴ്ത്തി പഴ്സും മാലയുമെല്ലാം അടിച്ചോണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പഴ്സും മാലയും പോയാലെന്താ, പ്രേതം പനയുടെ മുകളിൽ കേറ്റി എല്ലുകൾ താഴോട്ടിട്ടില്ലല്ലോ! കടവുളെ...കടവുളെ...👹
6,*മാർവെ-മധ് ഐലന്റ് റോഡ്*
മാർവെ ബീച്ചിനും വി-റോഡിനുമിടയിലുള്ള 9കിമി ദൈർഘ്യമേറിയ ഈ റോഡിൽ ചില അമാനുഷിക സംഭവങ്ങൾ നടക്കാറുള്ളതായിട്ടാണ് കേട്ടു കേൾവി. വധുവിന്റെ വേഷമണിഞ്ഞ് കാലിൽ കൊലുസണിഞ്ഞ സ്ത്രീരൂപമാണ് കണ്ടിട്ടുള്ളതെന്ന് ആളുകൾ വ്യക്തമാക്കുന്നു. ചിലപ്പോൾ അലമുറയിട്ട് കരയുന്ന ശബ്ദവും കേൾക്കാറുണ്ടത്രെ. രാത്രിക്കാലങ്ങളിൽ അലമുറയിട്ട് കരയുന്ന ശബ്ദം കേൾക്കണമെങ്കിൽ ഈ വഴിയിലൂടെ വണ്ടിയോടിച്ച് പോകേണ്ടതായുണ്ട്.
7,*കസാറ ഗട്ട്, മുംബൈ-നാസിക് ഹൈവേ*
മുബൈ-നാസിക് ഹൈവേ വഴി മദ്ധ്യേയാണ് പ്രേതബാധയ്ക്ക് പേരുക്കേട്ട കസാറ ഗട്ട് സ്ഥിതി ചെയ്യുന്നത്. ഈ റോഡിന് ഇരുവശമായി കനത്ത കുറ്റിക്കാടുകളും വള്ളിച്ചെടികളുമാണുള്ളത്. രാത്രിക്കാലങ്ങളിൽ ഇതുവഴി യാത്രചെയ്യുന്നവർ തലയറ്റുപ്പോയ ഒരു സ്ത്രീരൂപം മരക്കൊമ്പിൽ ഇരിക്കുന്നതായി കണാറുണ്ടത്രെ. കേട്ടുക്കഴിഞ്ഞാലെ ഭയെ തോന്നും അപ്പോൾ പിന്നെ കാണാനിടയായവരുടെ സ്ഥിതി എന്തായിരിക്കും. എത്രത്തോളം സത്യമാണെന്നറിയാൻ അനുഭവിച്ചറിയേണ്ടതുണ്ട്.
8,*നാഷണൽ ഹൈവേ 209, സത്യമംഗലം വൈൽഡ്‌ലൈഫ് സാങ്ച്ചുറി കോറിഡോർ*
സത്യമംഗലം കാട് ഒരുക്കാലത്ത് കാട്ടുകൊള്ളക്കാരൻ വീരപ്പൻ വിരാജിച്ചിരുന്ന സ്ഥലമാണ്. ഈ പ്രദേശങ്ങളിൽ കണ്ടുവെന്ന് പറയപ്പെടുന്ന പ്രേതം വീരപ്പന്റേതാണെന്നാണ് സമീപവാസികൾ പറയുന്നത്.
9,*കഷേദി ഗാട്ട്, മുംബൈ-ഗോവ ഹൈവേ*
മുംബൈ-ഗോവ ഹൈവേയ്ക്കിടയിലുള്ള കഷേദി ഗാട്ടിലും പ്രേതബാധയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനകം നിരവധി മരണങ്ങൾ ഇവിടെ റിപ്പോർട് ചെയ്തിട്ടുണ്ട്. വണ്ടികൾ തലകീഴായി മറിഞ്ഞിട്ടുള്ള അപകടങ്ങളാണ് മിക്കതും. ഇടക്കിടെ ഒരു അഞ്ജാതൻ റോഢിൽ പ്രത്യക്ഷപ്പെട്ട് വാഹനത്തിന് കൈകാണിക്കാറുണ്ടത്രെ. ഭയന്ന് നിങ്ങൾ നിർത്താതെ പോകുകയാണെങ്കിൽ അപകടം ഉറപ്പാണെന്നാണ് പറഞ്ഞുവരുന്നത്.
10,*മുംബൈ-പൂനെ ഓൾഡ് എക്സ്പ്രെസ്‌വെ*
പൂനെ ഹൈവേയിലാണ് ഈ സംഭവം നടന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന ഒരാൾ ഹൈവേയുടെ പകുതിയിലെത്തിയപ്പോൾ ഒരു സ്ത്രീയെ കാണാനിടയായി. വഴിയിൽ ലിഫ്റ്റ് ചോദിച്ച് നിൽപ്പായിരുന്നു പുള്ളിക്കാരി. രാത്രിയല്ലെ സഹായിച്ചേക്കാമെന്നു കരുതിയിയാൾ വണ്ടിയിൽ കയറ്റി. പിന്നീട് പറഞ്ഞ ദിക്കിൽ ഇറക്കുകയും ചെയ്തു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ വീണ്ടും ലിഫ്റ്റ് ചോദിച്ച് കൊണ്ടരാൾ പ്രത്യക്ഷപ്പെട്ടു. വീണ്ടും വണ്ടിയിൽ കയറ്റി യാത്ര തുടർന്നു. കുറച്ചകലെയെത്തിയപ്പോൾ വീണ്ടും ലിഫ്റ്റ് ചോദിച്ച് ഒരുപെണ്ണ് നിൽക്കുന്നത് കണ്ടു. സംശയം തോന്നിയ ഇയാൾ തിരിഞ്ഞ് നോക്കുമ്പോൾ പിന്നിൽ ആരും ഇരിക്കുന്നില്ല. പേടിച്ചരണ്ട ഇയാൾ വണ്ടി വേഗത്തിൽ ഓടിക്കാൻ തുടങ്ങി. ഇടത്ത് ഭാഗത്തേക്ക് നോക്കിയപ്പോൾ ആ സ്ത്രീ ഒപ്പത്തിനൊപ്പം ഓടിയെത്തുന്നതായാണ് കണ്ടത്. അയാളെ നോക്കി വികൃതമായി ചിരിക്കുന്നുമുണ്ടായിരുന്നുവത്രെ. പിറ്റേന്ന് ദാബയ്ക്കടുത്തായി ഉറക്കമുണർന്നയാളെ ശരീരമാസകലം പരിക്കുകളോടെയാണ് കണ്ടെത്തിയതെന്ന് പറയുന്നു. ഇതുവരെയാരും ഈ സംഭവത്തിന് ശേഷം ജീവനോടെ ഉണ്ടായിട്ടില്ല എന്നാണ് കേട്ട്കേൾവി. ഭാഗ്യം കൊണ്ടാണിയാൾക്ക് ജീവനെങ്കിലും തിരിച്ച് കിട്ടിയതെന്ന് പറയുന്നു.
Post from #ജിജ്ഞാസാ Telegram channel
#ജിജ്ഞാസാ Malayalam infotainment grou