ശ്വാനന്മാരുടെ വിശേഷബുദ്ധിയെയും ഭക്ഷണം കൊടുക്കുന്നവരോട് അവർ കാണിക്കുന്ന നന്ദിയുടെയും അനേകം കഥകൾ ഉണ്ട് .അവയിൽ പലതും ബുദ്ധികൊണ്ടോ യുക്തികൊണ്ടോ വിശദീകരിക്കാൻ കഴിയാത്തവയുമാണ് .കഥകളെപ്പോലും കടത്തിവെട്ടുന്ന അതിജീവനത്തിന്റെ ഒരു ശ്വാന ഇതിഹാസമാണ് ടാരോയുടെയും ജിറോയുടെയും.
.
ഗവേഷണത്തിനും വിശദീകരിക്കപ്പെടാത്ത (classified )ആവശ്യങ്ങൾക്കുമായി പല രാജ്യങ്ങളും അന്റാർട്ടികയിലേക്ക് പര്യവേക്ഷണങ്ങൾ സംഘടിപ്പിക്കാറുണ്ട് .രാജ്യാന്തര നിയമങ്ങൾ പ്രകാരം അന്റാർട്ടിക്ക ഭൂഖണ്ഡം ഒരു രാജ്യത്തിന്റെയും ഭാഗമല്ല .പക്ഷെ സൈനികേതര ആവശ്യങ്ങൾക്ക് അന്റാർട്ടിക്ക പര്യവേക്ഷണം നടത്താൻ എല്ലാ സ്വതന്ത്ര പരമാധികാര രാജ്യങ്ങൾക്കും അവകാശമുണ്ട് ..വലിയ ചെലവും ദുർഘടമായ കാലാവസ്ഥയും നിമിത്തം ചെറിയ രാജ്യങ്ങളൊന്നും അതിനു മുതിരാറില്ല .അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തി ഒരു ബേസ് നിർമിക്കുക ഇപ്പോഴും ഒരു ദേശീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്
.
ജപ്പാൻ അവരുടെ ആദ്യ അന്റാർട്ടിക്ക പര്യവേക്ഷണം സംഘടിപ്പിക്കുന്നത് 1957 ലാണ് .അന്റാർട്ടിക്കയിലെ ഈസ്റ് ഓങ്ങുൾ ( East Ongul Island) ദ്വീപിലാണ് അവർ അവരുടെ പര്യവേക്ഷണ കേന്ദ്രം സ്ഥാപിച്ചത് .സംഘത്തിൽ പതിനൊന്നു മനുഷ്യരും പതിനഞ്ചു ഹിമ ശ്വാനന്മാരുമാണ് ഉണ്ടായിരുന്നത് ,ഹിമ ശ്വാനന്മാർ സൈബീരിയൻ ഹസ്കി വംശത്തിലെ ഒരു ഉപ വിഭാഗമായ സഖാലിന് ഹസ്കി വർഗ്ഗത്തിലെ ശ്വാനന്മാർ ആയിരുന്നു ..ജപ്പാൻകാർ അവയെ ''കറാഫ്യൂട്ടോ കെൻ ''( Karafuto-ken)എന്നാണ് വിളിച്ചിരുന്നത്.
.
ആദ്യസംഘം ഒരു വര്ഷം ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞതിനുശേഷം രണ്ടാം സംഘം എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ ,ഭക്ഷണവും ആ പ്രതീക്ഷയിലാണ് കരുതിയിരുന്നത് .പക്ഷെ രണ്ടാം സംഘത്തെയും വഹിച്ചുവരുന്ന ഹിമഭേദിനിയായ ''സോയ '' കട്ടികൂടിയ എസിനെ തകർക്കാനുള്ള കരുത്തുണ്ടായിരുന്നില്ല .മോശം കാലാവസ്ഥയിൽ പര്യവേക്ഷണ കേന്ദ്രത്തിനു വളരെ അകലെ വച്ചു തന്നെ ആ ഹിമഭേദിനി കനത്ത ഐസുപാളികളിൽ അകപ്പെട്ട് ഉറച്ചുപോയി .ഭക്ഷണം ഇല്ലാതെ ആദ്യ സംഘത്തിന്റെ നില പരുങ്ങലിലായി .ഭാഗ്യത്തിന് ആ മേഖലയിൽ ഉണ്ടായിരുന്ന കൂടുതൽ ശക്തിയുള്ള ഒരു യു എസ് ഹിമഭേദിനി ഹെലികോപ്റ്റർ വഴി ആദ്യ സംഘത്തിലെ മനുഷ്യരെ രക്ഷപ്പെടുത്തി
.
ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ സംഘത്തിലെ ശ്വാനന്മാരെ കെട്ടഴിച്ചു വിടുക പോലും ചെയ്യാതെയാണ് മനുഷ്യർ രക്ഷപ്പെട്ടത് . .ശ്വാനന്മാരെ കെട്ടഴിച്ചു വിടുകപോലും ചെയ്യാതെ രക്ഷപെട്ട പര് യവേക്ഷണ സംഘത്തിന്റെ സംഘത്തിന്റെ പ്രവർത്തി അപലപിക്കപ്പെട്ടു .പക്ഷെ ദിവസങ്ങൾക്കുള്ളിൽ ആ സംഭവം വിസ്‌മൃതിയിൽ മറഞ്ഞു .ഭക്ഷണമില്ലാതെ ഹിമ ശ്വാനന്മാർ ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടുകാണുമെന്ന് എല്ലാവരും കരുതി.
.
ഒരു വർഷത്തിനുശേഷം മറ്റൊരു ജാപ്പനീസ് സംഘം ആദ്യ സംഘത്തിന്റെ താവളത്തിനു സമീപം എത്തി .ഒരു വര്ഷം മുൻപ് ഉപേക്ഷിച്ചു പോന്ന ശ്വാനന്മാരെപ്പറ്റി ആരും ഓർത്തുപോലും ഇല്ല .പഴയ സങ്കേതത്തിലെത്തിയ ജാപാന്കാര് ഏഴു നായ്ക്ക ളുടെ ജഡം കെട്ടിയിടപ്പെട്ട നിലയിൽ കണ്ടെത്തി .എട്ടു ഹിമാശ്വാനന്മാർ എങ്ങനെയോ കെട്ടുപൊട്ടിച്ചു കടന്നിരുന്നു .രക്ഷപെട്ട എട്ടുപേരിൽ ആറുപേരെ ഒരിക്കലും കണ്ടെത്തിയില്ല .എന്നാൽ രണ്ടുപേരെ റ്റാറോയെയും ജിറോയെയും താവളത്തിനു സമീപം ജീവനോടെ കണ്ടെത്തി .സഹോദരന്മാരായ ശ്വാനന്മാരായിരുന്നു അവർ ..കടുത്ത തണുപ്പിലും പട്ടിണിയിലും അവർ കെട്ടിയിടപെട്ടു മരിച്ച ശ്വാനന്മാരുടെ ശരീരം ഭക്ഷിച്ചില്ല ..നിസ്സഹായാവസ്ഥയിൽ മനുഷ്യർ പോലും ചെയുന്ന കാനിബാളിസം ആ വീര ശ്വാനന്മാർ അനുവർത്തിച്ചില്ല ,വളരെ ദൂരെ പോയി ചെറിയ പെൻഗിനുകളെയോ സീലുകളെയോ വേട്ടയാടിയാണ് അവർ കൊടും തണുപ്പിൽ ഒരു വര്ഷം കഴിഞ്ഞത് എന്ന് അനുമാനിക്കപ്പെടുന്നു .മരണപ്പെട്ട കൂട്ടാളികളുടെ മൃതദേഹം സംരക്ഷിക്കാനാണ് അവർ താവളത്തിനു സമീപം കഴിഞ്ഞിരുന്നത് എന്നാണ് കരുതുന്നത്
.
ടാരോയും ജിറോയും ജപ്പാനിലെ വീരനായകരായി .സഖാലിന് ഹസ്കികൾ ജപ്പാനിലെ ഏറ്റവും പ്രിയപ്പെട്ട ശ്വാന വർഗമായി .ജിറോ 1960 ൽ അന്റാർട്ടിക്കിൽ വച്ച് മരണപ്പെട്ടു .ടാരോ 1970 വരെ ജീവിച്ചിരുന്നു .ഇവരുടെ ശരീരങ്ങൾ ജപ്പാനിൽ എംബാം ചെയ്തു സൂക്ഷിച്ചിട്ടുണ്ട് .ഇവരുടെ കഥയെ ആസ്പദമാക്കി വിജയകരമായ രണ്ടു സിനിമകളും നിർമ്മിക്കപ്പെട്ടു .
---
ref
1.http://www.digitaljournal.com/article/337391
--
ചിത്രങ്ങൾ :ടാരോയും ജിറോയും :കടപ്പാട്