നദികളിലെ ഒഴുക്ക് സാധാരണയായി കുബിക് മീറ്റർ / സെക്കൻഡ് എന്ന അളവിലാണ് അളക്കുന്നത് ഒരു കുബിക് മീറ്റർ / സെക്കൻഡ് എന്നത് സെക്കൻഡിൽ ആയിരം ലിറ്റർ വെള്ളത്തിന്റെ ഒഴുക്കാണ്. ഭാരത്തിന്റെ തോതിലാണെങ്കിൽ ആയിരം ലിറ്റർ എന്നാൽ ഒരു ടണ്ണിന് തുല്യം .
.
നദികളിലെ ഒഴുക്ക് ശരാശരി ഒഴുക്കിന്റെ കണക്കിലും ,പരമാവധി ഒഴുക്കിന്റെ കണക്കിലും സൂചിപ്പിക്കാറുണ്ട് . ഏതുകണക്കിൽ നോക്കിയാലും ഒഴുക്കിന്റെ കാര്യത്തിൽ വമ്പൻ തെക്കേ അമേരിക്കയിലെ ആമസോൺ നദി തന്നെ 200000 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് ആമസോണിലൂടെയുള്ള ശരാശരി ഒഴുക്ക് . ഒന്നാംസ്ഥാനത്തുള്ള ആമസോണിനൊപ്പമെത്താൻ പിന്നീടുള്ള പത്തു സ്ഥാനങ്ങളിൽ നദികളിലെ ഒഴുക്ക് തമ്മിൽ കൂട്ടിയാൽ പോലുമാകില്ല .ജലസമൃദ്ധമായ വർഷങ്ങളിൽ ആമസോണിൽ ഒഴുക്ക് 300000 ക്യുബിക് മീറ്റർ / സെക്കൻഡ് കവിയും . ശരാശരി ഒഴുക്കിൽ സെക്കൻഡിൽ 40000 ക്യുബിക് മീറ്റർ ഒഴുകുന്ന ആഫ്രിക്കയിലെ കോംഗോ നദിയാണ് ആമസോണിനു പിറകിൽ . പക്ഷെ നമ്മുടെ ഗംഗാ നദിയും ബ്രഹ്മപുത്ര നദിയും കൂടിച്ചേരുന്നിടത്തും സമാനമായ ജലപ്രവാഹമുണ്ട് .
.
ശരാശരി ഒഴുക്കിൽ ആമസോൺ കിരീടം വെക്കാത്ത രാജാവാണെങ്കിലും പരമാവധി ഒഴുക്കിൽ നമ്മുടെ ഗംഗാനദി ആമസോണിനു ചിലപ്പോഴെങ്കിലും വെല്ലുവിളി ഉയർത്താറുണ്ട് . ഗംഗയിലെ ശരാശരി ഒഴുക്ക് ഏതാണ്ട് 20000 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് . എന്നാൽ വലിയ വെള്ളപ്പൊക്കങ്ങളുടെ സമയത്ത് ഗംഗയുടെ പരമാവധി ഒഴുക്ക് 150000 ക്യുബിക് മീറ്റർ / സെക്കൻഡ് വരെ എത്താറുണ്ട് . പൂർവ ഇന്ത്യയിലെ മഹാനദിയും പേരിനെ അന്വര്ഥമാക്കിക്കൊണ്ട് പ്രളയ കാലങ്ങളിൽ സെക്കൻഡിൽ 50000 ക്യുബിക് മീറ്ററിലധികം ജലം ഒഴുക്കാറുണ്ട് .
എല്ലാ അർഥത്തിലും കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ തന്നെയാണ് . ശരാശരി 250 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് പെരിയാറിലെ ഒഴുക്ക് . മൺസൂൺ കാലത് ഇത് പല മടങ്ങാവും . 1924 ലെ വൻ വെള്ളപൊക്കത്തിന്റെ സമയത്തു പെരിയാറിലൂടെ 10000 ക്യുബിക് മീറ്റർ / സെക്കൻ ഡിൽ അധികം ജലം ഒഴുകി എന്നാണ് അനുമാനം . പതിനാലാം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ പെരിയാറിലൂടെ ഇതിലും വളരെയധികം ജലം ഒഴുകിയിരിക്കാം . ഇപ്പോഴത്തെ കണക്കിൽ സമുദ്രത്തിൽ പതിക്കുന്നിടത് പെരിയാറിലെ ഒഴുക്ക് 3000 -4000 വരെ ക്യുബിക് മീറ്റർ / സെക്കൻഡ് വരെ ആകാനാണ് സാധ്യത . പമ്പയും ,നിളയും , ചാലിയാറുമാണ് കേരളത്തിലെ മറ്റു ജലസമൃദ്ധമായ നദികൾ . ഇവയിലൂടെയുള്ള ഒഴുക്ക് ശരാശരിയിൽ ഏകദേശം പെരിയാറിന്റെ പകുതിയാണ് . വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം കുറവായതിനാൽ ഈ നദികളിലൂടെയുള്ള പരമാവധി ഒഴുക്ക് ഒരിക്കലും സെക്കൻഡിൽ 2000 ഘനമീറ്ററിൽ കൂടാൻ സാധ്യത ഇല്ല .
---
ചിത്രം ആമസോൺ നദി ഒരുപഗ്രഹ ചിത്രം :കടപ്പാട് :https://commons.wikimedia.org/…/File:Amazon_57.53278W_2.712…
--
rishidas s
---
ചിത്രം ആമസോൺ നദി ഒരുപഗ്രഹ ചിത്രം :കടപ്പാട് :https://commons.wikimedia.org/…/File:Amazon_57.53278W_2.712…
--
rishidas s