സിങ്ക്രോണിസിറ്റി (ഒരിക്കല്‍ സംഭവിച്ച / മനസ്സില്‍ കണ്ട കാര്യം അടുത്തുതന്നെ വീണ്ടും കാണുകയോ സംഭവിക്കുകയോ ചെയ്യുന്നത്) എന്തുകൊണ്ടാണ് എന്നതിന് പലതായ വിശദീകരണങ്ങള്‍ നോക്കാം. നമ്മള്‍ ഒരു വീഡിയോഗെയിം പോലത്തെ മട്രിക്സിനകത്ത് ആണ് എന്ന മുന്‍വിധിയോടുകൂടി ആണ് ഈ കാഴ്ചപ്പാടുകള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതായത് സിങ്ക്രോണിസിറ്റി എന്നത് ഈ മട്രിക്സിന്റെ ഒരു പാളിച്ചയോ (ഗ്ലിച്ച്) അതിന്റെ ഒരു പ്രത്യേകതയോ ആകാം എന്ന ഊഹത്തില്‍ നിന്നുകൊണ്ട്.
.
1. സ്പിരിച്വല്‍ ടീമിന്റെ പണി ആണ് എന്ന് പറയുന്നു. അതായത് ഇപ്പോള്‍ മട്രിക്സിന് പുറത്തുള്ള, എന്നാല്‍ നമുക്ക് വേണ്ടപ്പെട്ട ആരൊക്കെയോ അവരുടെ സാന്നിധ്യവും സഹായവും അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സ്പിരിച്വലിസ്റ്റിന് ഇത് മുന്‍പേകടന്നുപോയ പൂര്‍വ്വികരുടെയോ അഭ്യുദയകാംക്ഷികളുടെയോ ആത്മാക്കളോ കാവല്‍മാലാഖയോ ആണെന്ന് കരുതാം. അങ്ങനെ കരുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയൊരു ടീം അതിനുവേണ്ടി അവര്‍ മട്രിക്സില്‍ ചെറിയ ഹാക്കുകള്‍ നടത്തി പ്രോഗ്രാമില്‍ മാറ്റം വരുത്തി ഇത്തരം പൊടിക്കൈകള്‍ കാണിക്കുന്നു എന്നും കരുതാം.
2. എഫ്ബി ന്യൂസ്ഫീഡിലൊക്കെ കാണാം ഒരേ കണ്ടന്റ് (വാക്കുകളോ ഇമേജ് പാറ്റേണോ) അടങ്ങിയിട്ടുള്ള സംഭവങ്ങള്‍ അടുത്തടുത്ത് പ്ലേസ് ചെയ്തിരിക്കും. അങ്ങനെയാണ് അതിന്റെ അല്‍ഗരിഥം ചെയ്യപ്പെട്ടിരിക്കുന്നത്. ഫേസ് ബുക്കില്‍ നമ്മള്‍ മുകളില്‍ നിന്ന് താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ ആണ് ഇങ്ങനെ അടുത്തടുത്ത് കാണുന്നത്. ഇതുപോലെ നമ്മുടെ മട്രിക്സില്‍ സമയം ആണ് സ്ക്രോള്‍ ആകുന്നത്. ഇന്നലെ നിന്ന് ഇന്നിലൂടെ നാളെയിലേക്കുള്ള സ്ക്രോളിങ്ങില്‍ ഒരേപോലുള്ള കണ്ടന്റുകള്‍ അടുത്തടുത്ത് പ്രത്യക്ഷപ്പെടുന്നു. ഇത് കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ക്ക് ഇന്‍ഡക്സിങ് എളുപ്പമാക്കും. പോയിന്ററുകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ മെമറി ഉപയോഗം ലാഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കരുതാം. (അപ്പോള്‍ ഇതിന്റെ ഇടയ്ക്കുള്ള കാര്യങ്ങളോ എന്ന് ചോദിക്കാം. പക്ഷെ ഇത് പല പല പാളികളിലായിട്ടാണ് ഓടുന്നതെങ്കില്‍ സാധുത ഉണ്ട്).
3. ഇനിയൊന്ന് ഇതിനെ മൊത്തത്തോടെയും തലകുത്തനെ നോക്കിക്കാണുക എന്നതാണ്. അതായത് രണ്ടാമത് നടന്ന സംഭവം ആയിരിക്കണം ആദ്യം നടന്നത് എന്ന്. എന്നിട്ട് അത് എങ്ങനെയോ ടൈംസോണുകളിലൂടെ ഊര്‍ന്ന് താഴേക്ക് വന്ന് നമ്മുടെ ഇപ്പോഴത്തെ കാലത്ത് പകര്‍ത്തപ്പെടുകയാണ് എന്ന്.
4. ഇനി ഒന്ന് കോസ് ആന്‍ഡ് ഇഫക്ട് ആണ്. അതായത് ഇപ്പോള്‍ ഒരു കാര്യം സംഭവിച്ചു എന്നതുകൊണ്ട് മാത്രം ആണ് പിന്നീട് വീണ്ടും അത് റിപ്പീറ്റ് ആയത്. അല്ലാതെ അത് റിപ്പീറ്റ് ആയതുകൊണ്ട് നമ്മള്‍ ശ്രദ്ധിച്ചു എന്നതല്ല. ഇപ്പോള്‍ നമ്മള്‍ കാണുന്നതോ ചെയ്യുന്നതോ പറയുന്നതോ ആയത് റിപ്പീറ്റടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഇത്. അറം പറ്റുക എന്നതൊക്കെ ഇതിന്റെ വകഭേദം ആയിട്ട് വരും. നെഗറ്റീവ് വാര്‍ത്തകളും നെഗറ്റിവിറ്റിയും ഒക്കെ സംസാരവിഷയം ആക്കരുത് എന്ന് പറയുന്നതും ഇതിന്റെ നിരീക്ഷണം കൊണ്ട് ആകാം.