ഇരകളോട് യാതോരു വൈരാഗ്യമോ പരിചയമോ പോലും ഇല്ലാതെ തന്റെ ഉള്ളിലുള്ള അടങ്ങാത്ത ത്വരക്കു വേണ്ടി മാത്രം ഇരകളെ കൊന്നിരുന്ന .......
USA യുടെ ചരിത്രത്തിലെ തന്നെ സമാനതകൾ ഇല്ലാത്ത സീരിയൽ കില്ലർ
1960- May-21 മിൽവാക്വിയിലെ ഒരു കുടുംബത്തിൽ ജോയ്സിയുടെയും ലയണൽ ഡാമറിന്റെയും മൂത്ത മകനായി ജെഫ്രി ഡാമറിന്റെ ജനനം. വളരെ സന്തോഷം നിറഞ്ഞബാല്യം ആയിരുന്നു അയാളുടേത്.
എല്ലാ കാര്യങ്ങളോടും ആകാംക്ഷ ഉള്ള ഒരു കുട്ടി ആയിരുന്നു ജെഫ്രി. പ്രത്യേകിച്ച് മൃഗങ്ങളോട്. വീടിന്റെ അടിയിൽ ചാവുന്ന ചെറു ജീവികളുടെ എല്ലുകൾ അച്ഛൻ ശേഖരിക്കുന്നത് അവന് കൗതുകം ആയിരുന്നു. അവ അവൻ തന്റെ കളിപ്പാട്ടങ്ങളാക്കി. ജെഫ്രിക്ക് 7 വയസുള്ളപ്പോൾ ലയണൽ കുടുംബ സമേതം താമസം ഒഹായോയിലേക്ക് മാറ്റി. 2 ഏക്കറോളം ഉള്ള ഭൂമിയിൽ ആയിരുന്നു ആ വീട്. അപ്പോഴേക്കും കുഞ്ഞു ജെഫ് ഉൾവലിയുന്ന സ്വഭാവക്കാരനായി മാറി. ജെഫ്രിക്ക് 10 വയസുള്ളപ്പോൾ അവന്റെ അഛനും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചു.
അപ്പോഴും ജെഫ്രിക്ക് മൃഗങ്ങളോട് ഉള്ള ആകർഷണം വർദ്ധിച്ചു കൊണ്ടിരുന്നു കൂടാതെ ഇതിന്റെയൊക്കെ ഉള്ളിൽ എന്താണെന്നുള്ള ആകാംക്ഷയും തന്റെ സ്ഥലത്ത് കിട്ടുന്നവ കൂടാതെ വഴി നീളെ നടന്ന് റോഡ് സെെഡിൽ വണ്ടി തട്ടി കിടക്കുന്ന മൃഗങ്ങളേയുംകൊണ്ടു വന്ന് വെട്ടിപ്പൊളിച്ച് നോക്കുന്നതും അവ സൂക്ഷിക്കുന്നതുംഅവൻ ശീലമാക്കി. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ലൈഗികതയുo ഹോർമോണുകളും വളരുന്ന സമയത് ഉള്ള ഇത്തരം ശീലങ്ങൾ അവന്റെ ഭാഗം ആവുകയായിരുന്നു. ആ ടീനേജറുടെ ലൈംഗികാകർഷണംആണുങ്ങളോട് മാത്രം ആയിരുന്നു അത് കൊല്ലുക എന്ന ഫാന്റെസിയോട് കെട്ടുപിണഞ് കിടക്കുന്നു. ജെഫ്രിയുടെ ഈ മനോ വൈകൃതം അവനെ മദ്യപാനത്തിലേക്ക് നയിച്ചു. സമയം നോക്കാതെ സ്കൂളിൽ വെച്ചു പോലും അവൻ മദ്യപിച്ചു. പാരൻസിന്റെ വഴക്കും അതിനു കാരണമായി. ജെഫ്രിയുടെ മദ്യപാന ശീലം അവന്റെ കൂടെ പഠിക്കുനവർ അറിഞ്ഞിരുന്നു എങ്കിലും പൊതുവെ അവൻ സ്കൂളിൽ മര്യാദക്കാരനായിരുന്നു
1978 ൽ സ്കൂൾ ഗ്രാജുവേഷൻ കിട്ടുമ്പോഴേക്കും അവൻ തന്റെ മനസിനെ ത്രിപ്തിപ്പെടുത്താൻ പോന്നവനായി. ഒരുപാടു നാളത്തെ വഴക്കിനു ശേഷം അച്ഛനും അമ്മയും വിവാഹ മോചനം നേടി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റി ആ വീട്ടിൽ അവൻ ഒറ്റക്കായി. അത് അവന് അവസരമായി. ജെഫ്രിയുടെ വാഹനത്തിനു കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചതിലൂടെ സ്റ്റീഫൻ ഹിറ്റ്സ് എന്ന 18 വയസുകാരൻ സ്വയം അകപ്പെടുകയായിരുന്നു. അവർ വാഹനത്തിൽ തനെ പെട്ടെന്ന് സൗഹൃദത്തിലായി.ഡാമർ അവനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കുറെ മദ്യപിച്ചതിനു ശേഷംപോകാൻ ഒരുമ്പെട്ട സ്റ്റീഫനെ ഡാമർ ഒരു ഡബൽ കൊണ്ട് അക്രമിച്ചു. അതിന്നു ശേഷം കഴുത്തു ഞെരിച്ച് കൊന്നു. ശവം വെട്ടി പൊളിച്ച്
കഷ്ണങ്ങൾ ആക്കുമ്പോഴുംആ ടീനേജറുടെ കൈകൾ വിറച്ചില്ല.
അപ്പോഴും അവൻ അത് ആസ്വദിച്ചു. ചെറു മൃഗങ്ങളിൽ മുൻപേ നടത്തിയിട്ടുള്ള പരീക്ഷണം ഈ കാര്യത്തിലും അവനു സഹായകം ആയി. വീട്ടിൽ തന്നെസൂക്ഷിച്ച ശരീര ഭാഗങ്ങൾ അഴുകി തീർന്നപ്പോൾ എല്ലുകൾ തല്ലിപ്പൊട്ടിച്ച് വീടിന്റെ പുറകിൽ മരച്ചുവട്ടിൽ കൊണ്ടിട്ടു. അതൊന്നും ആരും അറിഞ്ഞില്ല.... അതൊരു തുടക്കമായിരുന്നു.
അഛൻ ലയണൽ തിരിച്ചു വന്ന് ജെഫ്രിയെ കൂടെക്കൂട്ടി.പല ജോലികളും ചെയ്ത് അവസാനം മിലിട്ടറിയിൽ ചേർന്നെങ്കിലും അവിടെയും അവന്റെ മദ്യപാന ശീലം വിനയായി. ലയണൽ അവനെ തന്റെ അമ്മയുടെ അടുത്തു കൊണ്ടാക്കി. അവിടെ അയാൾക്ക് ഒരു ചോക്ലേറ്റ് കമ്പനിയിൽ ജോലി കിട്ടി. അവിടെ അയാൾ പള്ളിയിൽ ഒക്കെ പോകുന്ന മാന്യനായി കാണപ്പെട്ടു. പക്ഷെ അത് പുറമെ മാത്രം. യഥാർത്ഥത്തിൽ
അയാൾ ഒരു സ്വവർഗാനുരാഗി ആയി സെക്സ് സ്റ്റോറുകളിലും ബാത് ക്ലബുകളിലും പങ്കാളിക്കായി അലയുകയായിരുന്നു. കിട്ടുന്ന പങ്കാളികൾക് മദ്യത്തിൽ മയക്കു മരുന്നു കലർത്തി നൽകി അവരോടൊപ്പം കിടനു ... അബോധാവസ്ഥയിൽ ആ ശരീരങ്ങളുടെ ശബ്ദങ്ങൾ കേട്ട് ആസ്വദിച്ചു. പ്ലാസ്റ്റിക് ശരീരം കൊണ്ടു വന്ന് അതിനൊപ്പവും തന്റെ ആഗ്രഹ പൂർത്തീകരണത്തിനു ശ്രമിച്ചു നോക്കി. അത് ജെഫ്രിയുടെ അമ്മൂമ കണ്ടു പിടിച്ചു.
പക്ഷെ ഇതൊന്നും അയാളുടെ ഉള്ളിലെ മൃഗത്തിന് മതിയായിരുന്നില്ല. അവന് വേണ്ടത് കരുത്തും ആരോഗ്യവുമുള്ള ശരീരങ്ങൾ ആയിരുന്നു അത് വെളുത്തവൻ എന്നോ കറുത്തവൻ എന്നോ ഒന്നും ഉണ്ടായിരുന്നില്ല. 1987 Nov ൽ സ്റ്റീവ് റ്റൂമി എന്ന 25 വയസു കാരനെ അയാൾക്ക് ഇരയായി കിട്ടി. മദ്യപാനത്തിനും ലൈംഗികവേഴ്ച്ചയ്ക്കു ശേഷം മയങ്ങി ഉണർന്നപോൾ തന്റെ കൈ വേദനിക്കുന്നതായും സ്റ്റീവ് ചത്ത് കിടക്കുന്നതായും ഡാമർ കണ്ടു. താൻ എപ്പോഴാണ് അത് ചെയ്തത് എന്നു പോലും അയാൾക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. തന്റെ അമ്മൂമയുടെ വീട്ടിൽ വെച്ച് 14 വയസുള്ള ജെയിംസ് എന്ന പയ്യനെ കൂടി അയാൾ തന്റെ ഇരയാക്കി. ഒരാഴ്ചയോളം അയാൾ ആ ശവവുമായി തുടർച്ചയായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടു അതിൽ അയാൾ ആനന്ദം കണ്ടെത്തി. ചീഞ്ഞു തുടങ്ങിയപ്പോൾ ശവം വെട്ടി നുറുക്കി ഗാർബേജ് ബോക്സിൽ കൊണ്ടിട്ടു. അതിനു ശേഷം അയാൾക്ക് അവിടെ നിന്നും മാറേണ്ടി വന്നു. അതിന്റെ കാരണം പ്ലാസ്റ്റിക് മനുഷ്യനുമായുള്ള സെക്സ് ജെഫ്രിയുടെ അമ്മൂമ കണ്ടു പിടിച്ചതായിരുന്നു
മിൽവാക്വിയിലെ തനെ ഒരു അപ്പാർട്ട്മെന്റിലേക്ക് ഡാമർ താമസം മാറ്റി. അവിടുത്തെ ആദ്യ ശ്രമത്തിൽ ഡാമറിന് കൈ പൊള്ളി. 13 വയസുള്ള ഒരു പയ്യനെ വശീകരിച്ച് റൂമിൽ എത്തിച്ചെങ്കിലും പയ്യൻ ഇറങ്ങി ഓടി. അത് കേസായി. ഒരു വർഷത്തേക്ക്
ജയിൽ വരാന്ത ക്ലീനിങ്ങ് ആയിരുന്നു ശിക്ഷ വിധിച്ചത്. എങ്കിലും പഴയ കൊലപാതകങ്ങൾ ഒന്നും പിടിക്കപ്പെട്ടില്ല. വിധി വരുന്നതിനു 10 ദിവസം മുമ്പ് തനെ ഡാമർ വീണ്ടും തന്റെ പണി തുടർന്നു. ഇ പ്രാവശ്യം 26 വയസുള്ള ആൻറണി ഡിയേഴ്സ് ആയിരുന്നു. അയാളുടെ തലയും ലൈംഗിക അവയവവും
വെട്ടി എടുത്ത് ജോലിക്കിടയിലും കാണുന്നതിനായി മരുന്നുകൾ കുത്തി വെച് തന്റെ ചോക്ലേറ്റ് ഫാക്റ്ററിയിലെ ലോകറിൽ സൂക്ഷിച്ചു.
പിന്നീടുള്ള ഒരു വർഷം മിൽവാക്വിയിൽ ജെഫ്രി ഡാമറിന്റെ താണ്ഡവം ആയിരുന്നു. പിന്നീട് 13 യുവാക്കൾ ആണ് അപ്രത്യക്ഷരായത് പോലീസിന് ഒന്നും മനസിലായില്ല....
ഇതിനിടയിൽ 14 വയസുള്ള ഒരു പയ്യൻ ഏറെക്കുറേ രക്ഷപ്പെട്ടതായിരുന്നു. ജെഫ്രി വിസ്ക്കി വാങ്ങാൻ പോയ സമയത്ത് പാതി മയക്കത്തിൽ ആ പയ്യൻ പുറതേക്ക് ഇറങ്ങി. പോലീസ് എത്തി എങ്കിലും ഇത് തന്റെ ലവ്വർ ആണെന്നും അയാൾ മയക്കുമരുന്നിന്റെ എഫക്റ്റിൽ ആണെന്നും പറഞ്ഞ് ഡാമർ രക്ഷപ്പെട്ടു. പോലീസ് പോയി ഉടൻ തന്നെ
അയാളേയും കൊന്നു
ജെഫ്രിയുടെ ഇരകൾക്ക് മരണശേഷവും അയാളെ വിട്ടു പിരിയാൻ സാധിച്ചില്ല...
ജെഫ്രിക്ക് തന്റെ ഇരകളോട് പ്രണയം ആയിരുന്നു....
എല്ലാ ഘട്ടങ്ങളിലും അവരുടെ ഫോട്ടോ എടുത്തു സൂക്ഷിച്ചു.....
ദിവസങ്ങളോളം ആ ശവങ്ങളെ അയാൾ ഭോഗിച്ചു..........
അതിനു ശേഷം അവ വെട്ടിമുറിച്ച്
ചില ഭാഗങ്ങൾ സൂക്ഷിച്ചു വച്ചു ....
കുറെ ഒക്കെ പാകം ചെയ്ത് ഭക്ഷിച്ചു അങ്ങിനെ അവർ തന്റെ ഭാഗം ആകുന്നതായി അയാൾ കരുതി....
എന്നിട്ടും തന്റെ അപ്പാർട്ട്മെന്റിൽ ശവങ്ങൾ കൂടി വരുന്നത് കണ്ടപ്പോൾ ഒരു വലിയ ഡ്രo വാങ്ങി അതിൽ ആസിഡുകൾ ഒഴിച്ച് അതിൽ ഇട്ടു വെച്ചു മാംസ ഭാഗങ്ങൾ
അഴുകുമ്പോൾ
അവ ഫ്ലഷ് ചെയ്തു കളഞ്ഞു.. എല്ലിൻ കഷ്ണങ്ങൾ അയാൾ സൂക്ഷിച്ചു.
അപ്പോഴും അയാൾ എല്ലാം തികഞ്ഞ.......... തന്റെ എല്ലാ ഇംഗിതത്തിനും വഴങ്ങുന്ന ജീവനുള്ള ഒരു പങ്കാളിക്കു വേണ്ടിയുള്ള അന്വേഷണതിൽ ആയിരുന്നു. അതിനായി അയാൾ മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്ന ഇരകളിൽ പരീക്ഷണങ്ങൾ നടത്തി. തലയോട്ടി ഡ്രിൽ മെഷീൻ കൊണ്ട് തുളച്ച് ഉളിലേക്ക് മരുന്നുകൾ കുത്തിവെച്ച് ജീവച്ഛവങ്ങളെ
ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും വിജയിച്ചില്ല. ഒരു ദിവസതിൽ കൂടുതൽ ആ സ്സോബികൾ ജീവിച്ചില്ല.
സുന്ദരനും സുമുഖനും ആയ ജെഫ്രി അപ്പോഴും പുറത്ത് വളരെ മാന്യനായി കാണപ്പെട്ടു.
1991 ജൂലായിൽ ട്രൈസി എഡ്വേർഡ് എന്നയാൾ ഡാമറുടെ റൂമിൽ നിന്നും രക്ഷപ്പെട്ട് പോലീസ് പെട്രോൾ വണ്ടിയുടെ അടുതെത്തി. ഇത്തവണ ജെഫ്രിക്ക് നുണ പറഞ് രക്ഷപ്പെടാൻ ആയില്ല. അന്ന് പോലീസ് ജെഫ്രിയുടെ അപ്പാർട്ട്മെന്റിൽ കണ്ടത് അവിശ്വസനീയം ആയ കാഴ്ചകൾ ആയിരുന്നു. മാനസിക വൈകൃതങ്ങളുടെ
നേർകാഴ്ച എന്നോണം പല ഘട്ടങ്ങളിൽ ഉള്ള ഇരകളുടെ 83 ഫോട്ടോകൾ..... പ്ലാസ്റ്റിക് ഡ്രമിൽ 3 ശരീര ഭാഗങ്ങൾ...... ബെഡ് റൂമിൽ പൂർണ ശവങ്ങൾ.... ഫ്രിഡ്ജിൽ ശരീര ഭാഗങ്ങൾ....... കിച്ചണിൽ പകുതി വെന്തതും വേവാതതും ആയ ഭാഗങ്ങൾ.... ഈ പ്രാവശ്യം രക്ഷപെടാനായില്ല.
159 പേജുള്ള കുറ്റ സമ്മതം... ടീനേജ് മുതൽ 13 വർഷത്തെ ചരിത്രം കോടതിയിൽ അവതരിക്കപ്പെട്ടു. wisconsin സംസ്ഥാനത്ത് വധശിക്ഷ ഇല്ലാതതു കൊണ്ട് ജീവിത കാലം മുഴുവൻ ജയിൽ ശിക്ഷക്ക് വിധിയായി. അത്രയും കാലം വേട്ടക്കാരൻ ആയിരുന്ന ജെഫ്രി ഡാമർ ജയിലിൽ വേട്ടമൃഗം ആയി മാറി. 1994 നവംബർ 24 ന് ക്രിസ്റ്റഫർ സ്കാർവർ എന്ന തടവുകാരൻ ജെഫ്രിയെ ആക്രമിച്ചു ആശുപത്രി യിലേക്ക് പോകും വഴി ആ ചെകുത്താൻ മരിച്ചു.
ജെഫ്രി ഡാമറുടെ കഥ ആസ്പദമാക്കി 5 സിനിമകൾ .. ഡോക്യുമെൻററികൾ വേറേ
The secret life (1993)
Dahmer (2002)
Raising Jeffrey Dahmer(2006)
The Jeffrey Dahmer file (2012)
My friend Dahmer (2017)
(കടപ്പാട് സീരിയൽ കില്ലർ ഡോക്യുമെൻററി
(അക്ഷരത്തെറ്റുകൾ ക്ഷമിക്കുക)